1
00:00:00,300 --> 00:00:10,300
<i><b><font color="#ff0000">TEAM GOAT റിലീസ് - 211</font></b></i>

2
00:00:11,300 --> 00:00:13,800
<font color="#ff0000">
<i><b>
സോ</b></i></font>

3
00:00:13,803 --> 00:00:25,800
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു പ്രസാദ്. </b></font></b>

4
00:00:29,400 --> 00:00:31,400
എന്താണ് സംഭവിച്ചതെന്ന്,

5
00:00:31,600 --> 00:00:32,700
വിശദമായി പറയൂ ഡേവിഡ്.

6
00:00:35,000 --> 00:00:37,000
ഈ ഫോട്ടോകളിൽ അവരെകുറിച്ച്
 വേണ്ടത്ര തെളിവുകളില്ല?

7
00:00:40,000 --> 00:00:43,000
തുടക്കം മുതലുള്ളത് എനിക്ക്
 നിന്റെ വായിലൂടെ കേൾക്കണം.

8
00:00:48,610 --> 00:00:52,000
ഹോസ്പിറ്റലിൽ നിന്നും
ജോലി കഴിഞ്ഞതിന് ശേഷം...

9
00:00:54,300 --> 00:00:56,000
..ഞാൻ എന്റെ വീട്ടിലേക്ക്
 പോകുകയായിരുന്നു.

10
00:01:06,200 --> 00:01:09,000
- ഏയ്!
- ഡേവിഡ്,അത് കളയൂ.

11
00:01:09,100 --> 00:01:11,170
ഞാൻ കളയാം. ഇതെന്റെ കൂടെ വരുകയാണ്,
ഞാനാണേൽ വെളിയിൽ പോകുകയാണ്.

12
00:01:11,400 --> 00:01:12,900
നോക്കിക്കോ, അത്
നിന്നേം കൊണ്ടേ പോകൂ.

13
00:01:13,000 --> 00:01:14,600
പോകണേൽ പോകട്ടെന്നെ.

14
00:01:42,000 --> 00:01:44,780
അതിനു ശേഷം എനിക്ക്
 പിന്നൊന്നും ഓർമയില്ല.

15
00:01:46,400 --> 00:01:48,500
ആശുപത്രിയിൽ
നിനക്കെന്ത്‌ ജോലിയാണ്?

16
00:01:51,000 --> 00:01:52,380
ഞാൻ അവിടത്തെ ശുശ്രൂഷകനാണ്.

17
00:01:54,000 --> 00:01:56,000
രോഗികളെയെല്ലാം
വൃത്തിയാക്കുന്ന ജോലിയാണ്.

18
00:01:56,820 --> 00:01:58,200
നിങ്ങൾക്കവിടെ ശത്രുക്കൾ ഉണ്ടോ?

19
00:01:59,560 --> 00:02:02,300
ചാരൻമാർക്ക് ശത്രുക്കൾ ഉണ്ടാവണമല്ലോ.
പ്രത്യേകിച്ചും എനിക്ക്.

20
00:02:02,800 --> 00:02:05,800
അപ്പോൾ ഇതെന്തിനാ നിന്നോട്
 ചെയ്തതെന്ന് നിനക്കറിയില്ല അല്ലേ?

21
00:02:06,000 --> 00:02:07,500
ഇല്ല.

22
00:02:10,120 --> 00:02:14,300
ഒരു ചുക്കുമറിയാതെയാണ്
 ഈ ചുവരിനുള്ളിൽ ഞാൻ ഇരിക്കുന്നത്.

23
00:02:16,530 --> 00:02:21,000
എന്നോട് ആരാണ്, എന്തിനാണ്
 ഇങ്ങനെ ചെയ്തതെന്ന്
ഒരു പിടിയും ഇല്ല.

24
00:02:23,440 --> 00:02:25,000
പക്ഷെ അവരത് ചെയ്തു.

25
00:02:25,360 --> 00:02:27,500
വേറെ എന്തേലും നിനക്ക്
 ഓർമ്മ വരുന്നുണ്ടോ?

26
00:02:34,200 --> 00:02:36,100
ഞാൻ ഉണർന്നപ്പോൾ...

27
00:03:53,200 --> 00:03:55,100
ഹലോ, ഡേവിഡ്.

28
00:03:55,200 --> 00:03:59,000
നിങ്ങൾക്കെന്നെ അറിയില്ല,
 പക്ഷെ എനിക്ക് നിങ്ങളെയറിയാം.

29
00:04:00,100 --> 00:04:02,400
എനിക്ക് നിന്നോടൊപ്പം ഒരു ഗെയിം
 കളിച്ചാലോ എന്നൊരു ആഗ്രഹം.

30
00:04:04,500 --> 00:04:09,000
അഥവാ നീ തോറ്റാൽ
എന്ത് സംഭവിക്കുമെന്നറിയാൻ
ഞാൻ ഒരു സാമ്പിൾ കാണിക്കാം.

31
00:04:09,200 --> 00:04:14,000
നിന്റെ ദേഹത്തുള്ള ആ ഉപകരണം
 താടിയെല്ലുകളുടെ മുകളിലും
 താഴെയുമായിട്ടാണ് പിടിപ്പിച്ചിരിക്കുന്നത്.

32
00:04:14,200 --> 00:04:20,500
പിന്നിലുള്ള ടൈമർ ഓഫായാൽ 
 നിന്റെ വായ രണ്ടായി പിളർന്നു പോകും.

33
00:04:20,600 --> 00:04:24,500
കരടിയെ പിടിക്കാനുള്ള ട്രാപ്
 എങ്ങനെയാണെന്ന് ആലോചിച്ചു നോക്ക്.

34
00:04:33,900 --> 00:04:35,200
ഞാൻ അത് കാണിച്ചു തരാം.

35
00:04:50,900 --> 00:04:53,500
ഈ കുരുക്ക് തുറക്കാനായി ഒരേ
ഒരേ ഒരു താക്കോൽ ആണുള്ളത്.

36
00:04:53,700 --> 00:04:57,800
അത് നിന്റെ സെല്ലിലുള്ള ആ
 മൃതദേഹത്തിന്റെ വയറിൽ ആണ്.

37
00:04:58,000 --> 00:05:01,000
ഞാൻ നുണ പറയുക അല്ലെന്ന്
 ചുറ്റിലും നോക്കിയാൽ നിനക്ക് മനസിലാവും.

38
00:05:01,800 --> 00:05:03,800
ജീവിക്കുക, അല്ലേ മരിക്കുക.

39
00:05:04,000 --> 00:05:08,000
തീരുമാനം നിന്റേതു മാത്രമാണ്.

40
00:05:48,400 --> 00:05:52,200
ഇവിടെ ഈ റിപ്പോർട്ടിൽ പറയുന്നത്..

41
00:05:52,400 --> 00:05:56,000
..ആ ടൈമർ സ്റ്റാർട്ടായപ്പോൾ
 നിങ്ങൾ ആ ബോഡി കണ്ടു.

42
00:06:52,100 --> 00:06:55,500
അയാൾ മരിച്ചിട്ടില്ലായിരുന്നു.
 അനങ്ങാൻ വയ്യാതെ കിടക്കുകയായിരുന്നു.

43
00:06:55,700 --> 00:06:59,700
- ജീവനോടെ ഇരിക്കുന്ന
ഒരാളുടെ  വയറാണ് നീ കട്ട്‌ ചെയ്തത്.
- എനിക്കറിയാം.

44
00:07:08,400 --> 00:07:10,800
താക്കോൽ കിട്ടിയ ശേഷം
 എന്താണ് സംഭവിച്ചത്?

45
00:08:05,000 --> 00:08:07,200
അഭിനന്ദനങ്ങൾ, ഡേവിഡ്.

46
00:08:07,200 --> 00:08:09,600
നീ ഇപ്പോഴും ജീവനോടെയുണ്ട്.

47
00:08:09,600 --> 00:08:13,000
പലരും ജീവിച്ചിരിക്കാൻ
തന്നെ അർഹരല്ല.

48
00:08:13,000 --> 00:08:17,000
പക്ഷെ നീ അതിൽ പെടുന്നവനല്ല.
നീ അതിൽ ഇനി പെടുകയെയില്ല.

49
00:08:26,500 --> 00:08:29,000
നീ അർഹത ഉള്ളവനാണോ ഡേവിഡ്?

50
00:08:29,002 --> 00:08:40,000
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു പ്രസാദ്. </b></font></b>

51
00:08:40,001 --> 00:08:59,000
<i><b><font color="#ff0000">TEAM GOAT
മലയാളം പരിഭാഷകൾ </font></b></i>

