1
00:00:49,120 --> 00:00:54,496
<b><font color="#ded353">സ്പീക്ക് നോ ഈവിൾ </font></b>

2
00:00:55,496 --> 00:01:05,496
<b><font color="#de5353">TEAM GOAT റിലീസ് - 154</font></b>

3
00:01:05,498 --> 00:01:12,496
പോസ്റ്റർ<b><font color="#7fde53">
നൗഫൽ </font></b>

4
00:01:12,497 --> 00:01:24,496
<b>
പരിഭാഷ ✍️<b><font color="#ff1d1d">
ഷാഫി വെൽഫെയർ </font></b></b>

5
00:02:33,496 --> 00:02:36,496
ക്ഷമിക്കണം.
ഈ കസേര ഒഴിവാണോ?

6
00:02:39,336 --> 00:02:41,096
അതെ.

7
00:02:42,296 --> 00:02:44,096
തീര്‍ച്ചയായും.

8
00:02:52,897 --> 00:02:55,976
- വളരെ നന്ദി.
- ആയ്ക്കോട്ടെ.

9
00:03:15,435 --> 00:03:17,685
മോളേ, ഞങ്ങള്‍
പോയിട്ട് വരാം.

10
00:03:18,456 --> 00:03:20,697
ഉറങ്ങുന്നതിന് മുമ്പ് അവള്‍ക്ക്
ആപ്പിള്‍ ജ്യൂസ് കൊടുക്കരുത്.

11
00:03:20,857 --> 00:03:24,937
- ആപ്പിള്‍ ജ്യൂസ്, ആയ്ക്കോട്ടെ,
കഴിഞ്ഞ രാത്രിയിലെ പോലെ.
- അതെ, പക്ഷേ, ആപ്പിള്‍ ജ്യൂസ് വേണ്ട.

12
00:03:25,057 --> 00:03:27,817
- അതില്‍ പഞ്ചസാര വളരേ കൂടുതലാ.
- ശരി, കൊടുക്കില്ല.

13
00:03:29,577 --> 00:03:30,817
ബൈ.

14
00:03:31,227 --> 00:03:36,519
ഡെരെക്കിന്റെയും ഹന്നയുടെയും
കുക്കിങ് ക്ലാസിനെ കുറിച്ച് കേള്‍ക്കാന്‍
എനിക്ക് കൊതിയാവുന്നു.

15
00:03:39,817 --> 00:03:43,473
ഇന്ന് ഞങ്ങള്‍ രാവിയോളിയാണ്
ഉണ്ടാക്കിയത്.

16
00:03:43,496 --> 00:03:45,855
അതിനുള്ളില്‍ കുറച്ച്
സോസേജും ചേര്‍ത്തിരുന്നു.

17
00:03:45,975 --> 00:03:49,177
നാളെ നിങ്ങള്‍ ഞങ്ങളോടൊപ്പം
കുക്കിംഗ് ക്ലാസില്‍ വരണം.

18
00:03:49,256 --> 00:03:52,216
നാളെയവര്‍ മിക്കവാറും
ഗ്നോച്ചിയായിരിക്കും
ഉണ്ടാക്കാന്‍ പോകുന്നത്.

19
00:03:52,336 --> 00:03:57,256
അവര്‍ രാവിയോളി 
ഉണ്ടാക്കാന്‍ പഠിപ്പിച്ചു...

20
00:03:57,417 --> 00:04:01,695
വളരേ മനോഹരമായ ഈ ഡിന്നര്‍
വേളയില്‍ നിങ്ങളെ ശല്ല്യപ്പെടുത്തുന്നതില്‍
ഞാന്‍ ക്ഷമ ചോദിക്കുന്നു.

21
00:04:01,815 --> 00:04:06,696
എനിക്ക് രണ്ട് കാര്യങ്ങള്‍ മാത്രമേ
പറയാനൊള്ളൂ. ഞങ്ങള്‍ നിങ്ങളുടെ 
ഉറക്കം നശിപ്പിച്ചിട്ടില്ലെന്ന് കരുതുന്നു.

22
00:04:06,817 --> 00:04:10,807
കാരണം ഇന്നലെ രാത്രി
നിങ്ങളുടെ വാതിലില്‍ മുട്ടി 
ശല്യം ചെയ്തത് ഞാനായിരുന്നു.

23
00:04:12,015 --> 00:04:17,176
ഞങ്ങള്‍ക്ക് വഴി കണ്ടെത്താന്‍
കഴിയാത്തത് കൊണ്ട് വളരെ
വൈകിപ്പോയി. അതിന് ക്ഷമിക്കണം .

24
00:04:17,296 --> 00:04:22,256
നമുക്ക് പരസ്പരം അറിയില്ല.
ഒഴിവുകാലങ്ങള്‍ അങ്ങനെയൊക്കെത്തന്നെയാ.

25
00:04:22,416 --> 00:04:27,937
പക്ഷേ, എനിക്ക് നിങ്ങളെ
പരിചയപ്പെടണമെന്നുണ്ട്, കാരണം 
നിങ്ങള്‍ കൊള്ളാവുന്നവരാണ്.

26
00:04:28,057 --> 00:04:33,256
എനിക്ക് ടോസ്റ്റ് ചെയ്യണം...
നിങ്ങള്‍ക്കായ്, പിന്നെ ഇറ്റലിക്കായി,

27
00:04:33,376 --> 00:04:36,097
ഭക്ഷണത്തിനായി,
ഒപ്പം സ്നേഹത്തിനും.

28
00:04:36,217 --> 00:04:39,416
- സ്നേഹത്തിനായ്!
- സല്യൂട്ട്!

29
00:06:27,740 --> 00:06:31,449
- ഇത് അല്‍പ്പം വിനോദ സഞ്ചാരമാ.
- നമ്മള്‍ വിനോദ സഞ്ചാരികളാണല്ലോ.

30
00:06:31,615 --> 00:06:34,365
പപ്പാ...

31
00:06:34,533 --> 00:06:37,449
- നമുക്ക് മുന്നോട്ട് പോകാം. 
- ആ, നിങ്ങളെന്ത് കരുതുന്നു?

32
00:06:37,615 --> 00:06:39,906
- പപ്പാ!
- ആഗ്നസ്, മിണ്ടാണ്ടിരി.

33
00:06:40,074 --> 00:06:43,699
- നിനക്കെന്താ വേണ്ടേ?
- നീനസിനെ കാണാനില്ല.

34
00:06:43,824 --> 00:06:48,867
- ആ മുയലിനെ നീ സൂക്ഷിക്കണ്ടേ.
- അങ്ങനെയൊന്നും സംസാരിക്കാതെ.

35
00:06:55,451 --> 00:06:57,576
പണ്ടാരമടങ്ങാന്‍.

36
00:07:05,175 --> 00:07:07,376
ഒരു മുയലിനെ പോലെയാ.

37
00:07:08,377 --> 00:07:11,257
കുട്ടികളുടേത്.

38
00:07:11,377 --> 00:07:14,257
ശരി. ബൈ.

39
00:07:41,137 --> 00:07:44,015
- അത് മുകളിലേക്കും
താഴേക്കുമിങ്ങനെ പോകുന്നു.
- അത് വളരെ ചൂടാണല്ലോ.
 പക്ഷേ, നിങ്ങള്‍...

40
00:07:44,747 --> 00:07:47,329
- ഞാനാരെയാ കണ്ടെത്തിയേന്ന്
 നോക്കിയേ.
- നന്ദി.

41
00:07:47,896 --> 00:07:50,856
- ഇതെന്റെ ഭര്‍ത്താവ്, ബിയോണ്‍.
- പാട്രിക്ക്. കണ്ടതില്‍ സന്തോഷം.

42
00:07:50,977 --> 00:07:53,017
- നമ്മള്‍ വില്ലയില്‍ വെച്ച് കണ്ടുമുട്ടിയിരുന്നു.
- അതെ.

43
00:07:53,137 --> 00:07:55,816
- ഹായ്. ബിയോണ്‍.
- ഹായ്. കാരിന്‍.

44
00:07:55,935 --> 00:08:00,816
ക്ഷമിക്കണം, ഞാന്‍ എന്നെ
പരിചയപ്പെടുത്താന്‍ മറന്നു.
ഞാന്‍ ലൂയിസ്, ഇത് ആഗ്നസ്.

45
00:08:00,936 --> 00:08:03,337
മോന്റെ പേരെന്താ?

46
00:08:06,217 --> 00:08:07,816
അബേലിന് സംസാരിക്കാന്‍
ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്.

47
00:08:07,977 --> 00:08:10,857
അവന്‍ സമ്മര്‍ദ്ദത്തിലാവുമ്പോള്‍,
ചെറുതായിട്ട് അന്തര്‍മുഖനാവും.

48
00:08:10,935 --> 00:08:13,666
- ഇവിടെ ഒരു സമ്മര്‍ദ്ദവുമില്ല.
- ആട്ടെ, ഇതാരാ?

49
00:08:13,956 --> 00:08:16,665
- മുയലിന്റെ പേരെന്താന്ന് പറഞ്ഞേ?
- നീനസ്‌.

50
00:08:17,217 --> 00:08:20,017
ആഗ്നസ് അത് കൊണ്ടുകളഞ്ഞു,
ബിയോണ്‍ അത് കണ്ടെത്താന്‍ പോയതാ.

51
00:08:20,736 --> 00:08:23,976
- നിങ്ങള്‍ മുയലിനെ
കണ്ടെത്താന്‍ പോയെന്നോ?
- അതെ.

52
00:08:24,097 --> 00:08:27,217
നിങ്ങള്‍ വലിയൊരു
സാഹസികനാണ് കേട്ടോ.

53
00:08:28,417 --> 00:08:32,497
- നന്ദി.
- അല്ലല്ല, കാര്യത്തിലാ പറഞ്ഞേ.
അത് അഭിനന്ദനീയമാണ്.

54
00:08:33,337 --> 00:08:36,457
- ഓ, നന്ദി.
- ആയ്ക്കോട്ടെ.

55
00:08:36,577 --> 00:08:38,616
ആട്ടെ, നിങ്ങള്‍ 
ഉച്ചഭക്ഷണം കഴിച്ചാര്‍ന്നോ?

56
00:08:38,736 --> 00:08:42,097
- നിങ്ങള്‍ എവിടെ നിന്നാണ്?
- ഹോളണ്ട്. തെക്ക് ഭാഗത്ത്.

57
00:08:42,217 --> 00:08:46,576
- അതെ, ഗ്രാമപ്രദേശം, 
അവിടം മനോഹരമാണ്.
- നഗരത്തിന് പുറത്ത് പോകാന്‍
എനിക്കും ആഗ്രഹമുണ്ട്.

58
00:08:46,696 --> 00:08:50,497
- പ്രകൃതിയോടും എല്ലാത്തിനോടും
ഇഴുകി ചേരണം.
- ഓ, എന്നാ ഞങ്ങളുടെ 
അടുത്തേക്ക് പോര്.

59
00:08:50,656 --> 00:08:53,055
അത് പൊളിയായിരിക്കും.

60
00:08:53,222 --> 00:08:54,616
- വെജിറ്റേറിയനാണോ?  
- അതെ, നന്ദി.

61
00:08:55,341 --> 00:08:57,187
- ടാഗ്ലിയാട്ടെല്ലയും മഷ്റൂമും.
- നന്ദി.

62
00:08:58,784 --> 00:09:00,936
- ആട്ടെ, നിങ്ങളൊരു
വെജിറ്റേറിയനാണോ?

63
00:09:01,057 --> 00:09:04,257
അതെ. ഞാന്‍ മീന്‍ കഴിക്കും,
പക്ഷേ, ഞാന്‍ വെജിറ്റേറിയനാണ്.

64
00:09:04,376 --> 00:09:07,496
അത് കൊള്ളാം.
നിങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക്
കുറേ പഠിക്കാനുണ്ട്.

65
00:09:07,576 --> 00:09:09,696
- പരിസ്ഥിതിയുടെ നല്ലതിന് വേണ്ടി.
- നന്ദി.

66
00:09:09,816 --> 00:09:10,777
എനിക്ക് വിശക്കുന്നു.

67
00:09:10,836 --> 00:09:12,814
ഓ, വളരെയധികം നന്ദി.

68
00:09:12,856 --> 00:09:16,297
- ഇത് കൊള്ളാമല്ലേ?
- കാണാന്‍ പൊളിയാണ്.

69
00:09:16,417 --> 00:09:20,817
ഡച്ചുകാരും ഡാനിഷുകാരും വളരെ
സാമ്യമുള്ളവരാണെന്ന്
ഞാന്‍ കരുതുന്നു.

70
00:09:21,375 --> 00:09:24,337
അതെ. നമ്മള്‍ ഒരു പോലെയാണ്.

71
00:09:25,776 --> 00:09:29,217
അതെ, പല കാര്യത്തിലും
നമ്മള്‍ അങ്ങനെയാണ്.

72
00:09:29,336 --> 00:09:34,215
ഒരേ നര്‍മ്മബോധം.
ഒരേ... ഒരേ സംസ്കാരം.

73
00:09:34,376 --> 00:09:39,856
സ്വീഡിഷുകാരേക്കാള്‍ ഞങ്ങള്‍ക്ക് 
കൂടുതല്‍ സാമ്യം ഡച്ചുകാരുമായാണ്.

74
00:09:39,976 --> 00:09:42,255
- നിങ്ങള്‍ അങ്ങനെ പറഞ്ഞതില്‍
വളരെയധികം സന്തോഷമുണ്ട്.
- അതേയോ?

75
00:09:42,375 --> 00:09:47,456
അതേന്നേ. ഞാന്‍ മെഡിസിന്‍സ്
സാന്‍സ് ഫ്രോണ്ടിയേഴ്സില്‍ ജോലി 
ചെയ്യുമ്പോള്‍, എനിക്കൊരു സ്വീഡിഷ് 
സഹപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നു.

76
00:09:47,576 --> 00:09:50,217
- നിങ്ങളൊരു ഡോക്ടറാണോ?
- അതെ.

77
00:09:50,337 --> 00:09:55,335
ഞാന്‍ ജീവിതത്തില്‍ കണ്ടതില്‍ വെച്ച്
ഏറ്റവും അറുബോറനും രാഷ്ട്രീയ
യഥാസ്ഥികനുമായിരുന്നു അവന്‍.

78
00:10:02,497 --> 00:10:04,816
"ഞങ്ങൾ കുടുങ്ങി" എന്ന്
പറയുന്നത് നിങ്ങൾക്കറിയില്ലേ..

79
00:10:04,936 --> 00:10:10,056
ഒരിക്കൽ ഞങ്ങൾ ഗ്രീസിലുണ്ടായിരുന്ന
പോലെ, ഞാൻ ഭയങ്കര
 സന്തോഷത്തിലായിരുന്നു.

80
00:10:10,177 --> 00:10:15,016
- ഞാൻ പറഞ്ഞു "കാലിമേരാ!"
- ഗുഡ് മോർണിംഗ് .

81
00:10:22,591 --> 00:10:27,258
പല്ല് തേക്കണം, നൈറ്റ് ഡ്രെസ് ധരിക്കണം.
ഇന്ന് കുറച്ച് നേരം വൈകി.

82
00:10:27,424 --> 00:10:32,091
- ഞാന്‍ ബട്ടണ്‍ അമര്‍ത്തിക്കോട്ടെ.
- വേണ്ട, വേണ്ട, ഞാന്‍ ചെയ്യാം.

83
00:10:32,259 --> 00:10:35,551
ആഗ്നസ്, ഇല്ലെങ്കില്‍ നിനക്ക്
പിസ്സ തരില്ല കേട്ടോ.

84
00:10:39,924 --> 00:10:42,841
- നീ ക്ഷീണിച്ചോ?
- അതെ.

85
00:10:42,967 --> 00:10:47,342
- കിടക്കാന്‍ നേരം ആരാണ്
മോള്‍ക്ക് കഥ വായിച്ച് തരേണ്ടേ?
- പപ്പ. എനിക്ക് മൂന്നെണ്ണം വേണം.

86
00:10:47,509 --> 00:10:51,802
'താറാവ് അതിന്റെ കൊക്കുകള്‍
 ഉപയോഗിച്ച്  അവളെ
കുളത്തിലേക്ക് വലിച്ചിറക്കി'.

87
00:10:51,926 --> 00:10:54,427
'അങ്ങനെ അവള്‍ മുങ്ങി മരിച്ചു'.

88
00:10:58,761 --> 00:11:02,927
'ഒടുവില്‍, കുട്ടികള്‍ സന്തോഷത്തോടെ
വീട്ടിലേക്ക് മടങ്ങി. അവര്‍ മരിച്ചിട്ടില്ലായെങ്കില്‍,

89
00:11:03,094 --> 00:11:05,969
അവര്‍ ഇപ്പോഴും
 ജീവിച്ചിരിപ്പുണ്ടാവുമോ?'

90
00:11:07,302 --> 00:11:10,721
എജ്ജാതി കഥ.
നന്നായി ഉറങ്ങിക്കോ.

91
00:11:10,845 --> 00:11:16,927
- ലൈറ്റ് ഓണാക്കിയിടാമോ?
- പിന്നെന്താ. മോള് ഉറങ്ങിക്കോ.

92
00:11:17,095 --> 00:11:20,386
- ലവ് യൂ
- ലവ് യൂ ടൂ.

93
00:11:29,263 --> 00:11:32,138
നമുക്ക് കിട്ടിയതൊന്ന് നോക്കിക്കേ.

94
00:11:40,806 --> 00:11:43,472
കൊള്ളാലോ.

95
00:11:43,639 --> 00:11:45,971
ബാക്കില്‍ നോക്ക്.

96
00:11:52,056 --> 00:11:56,097
"പ്രിയപ്പെട്ട ലൂയിസ്, ബിയോണ്‍, ആഗ്നസ്.
നിങ്ങള്‍ക്ക് സുഖമാണോ?"

97
00:11:56,217 --> 00:11:58,417
"ഞങ്ങള്‍ കഴിഞ്ഞ ദിവസം
സംസാരിക്കുകയായിരുന്നു...

98
00:11:58,537 --> 00:12:02,497
...ഈ വേനല്‍കാലത്ത്
നിങ്ങളോടൊപ്പം ചിലവഴിച്ചത്
എത്ര മനോഹരമായിരുന്നെന്ന്."

99
00:12:02,617 --> 00:12:05,896
"പിന്നെ, കുറേ നാളായെങ്കിലും...

100
00:12:06,057 --> 00:12:09,136
...ഞങ്ങളുടെ അഥിതികളായി
നിങ്ങളെ ക്ഷണിക്കാന്‍
ഞങ്ങള്‍ ആഗ്രഹിക്കുന്നു."

101
00:12:09,255 --> 00:12:12,136
"അതിനെ നിങ്ങളെന്താ...
നിങ്ങളെന്താ അതിനെ പറയാ?"

102
00:12:12,255 --> 00:12:15,697
"ഡച്ച് ഗ്രാമ പ്രദേശങ്ങളില്‍ ഒരു വാരാന്ത്യം."

103
00:12:15,816 --> 00:12:19,257
"ഭക്ഷണം, വീഞ്ഞ്, 
ഒപ്പം  നീണ്ടൊരു നടത്തവും."

104
00:12:20,175 --> 00:12:23,737
"പിന്നെ, ആബേല്‍ ആഗ്നസിനെ
കുറിച്ച് വാചാലനാകാറുണ്ട്."

105
00:12:23,856 --> 00:12:26,617
"നല്ല തമാശയല്ലേ. അവനവളെ
ശരിക്കും മിസ് ചെയ്യുന്നു."

106
00:12:26,696 --> 00:12:29,976
"ആബേല്‍, പാട്രിക്ക്, കാരിന്‍
എന്നിവര്‍ എല്ലാവിധ
ആശംസകളും നേരുന്നു."

107
00:12:30,684 --> 00:12:32,858
അത് കൊള്ളാമല്ലോ.

108
00:12:34,888 --> 00:12:35,666
അത് നല്ല രസമായിരിക്കുമോ?

109
00:12:35,726 --> 00:12:40,518
ശരിക്കും പരിചയമില്ലാത്ത
ഒരാളുമായി ഇതൊരു
 നല്ല സമയമായിരിക്കും.

110
00:12:42,394 --> 00:12:47,186
നമുക്ക് ആഗ്നസിന് കുറച്ച്
ബൂട്ടുകള്‍ വാങ്ങണം. എനിക്ക്
ഇത് എടുക്കാൻ താല്പര്യമ്മുണ്ട്.

111
00:12:47,351 --> 00:12:49,850
ആ.

112
00:12:49,976 --> 00:12:55,352
ഒപ്പം, ശൈത്യം വരുന്നതിന് മുമ്പ്
കുറച്ച് ജാക്കറ്റുകളും വാങ്ങിക്കണം.

113
00:13:53,732 --> 00:13:57,316
എന്നാ തുടങ്ങാം.  
നിങ്ങള്‍ വിരലുകള്‍ ഉപയോഗിക്കണം.

114
00:13:57,482 --> 00:14:01,399
ഇവിടെ ധാരാളം നാപ്കിന്‍സ് ഉണ്ട്.
നമുക്ക് ഇഷ്ടംപോലെ സമയവുമുണ്ട്.

115
00:14:01,567 --> 00:14:03,567
ഇത് കൊള്ളാമല്ലോ.

116
00:14:03,734 --> 00:14:10,399
ഈ വേനല്‍കാലത്ത് ടസ്കാനിയില്‍ 
വെച്ച് കണ്ടുമുട്ടിയ ചിലരില്‍ നിന്ന്
ഞങ്ങള്‍ക്കൊരു ക്ഷണം ലഭിച്ചിട്ടുണ്ട്.

117
00:14:10,567 --> 00:14:15,442
- ആണോ. അവര്‍ ആരാ? നല്ലവരാണോ?
- അതെ, വളരേ സ്നേഹമുള്ളവരാ.

118
00:14:15,610 --> 00:14:19,735
അതെ. അവര്‍ പൊളിയാണ്.
അയാളൊരു ഡോക്ടര്‍ ആണ്.

119
00:14:20,650 --> 00:14:26,318
- എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയില്ല.
- അതെ, ഈ വര്‍ഷം തന്നെ
ഞങ്ങള്‍ രണ്ട് തവണ പറന്നു.

120
00:14:26,485 --> 00:14:29,485
- അവര്‍ എവിടുത്തുകാരാ?
- ഹോളണ്ട്.

121
00:14:29,652 --> 00:14:33,110
- അപ്പോ നിനക്ക് ഡ്രൈവ് ചെയ്യാം.
- എത്ര മണിക്കൂര്‍ എടുക്കും?

122
00:14:33,277 --> 00:14:37,193
- എട്ട് മണിക്കൂറാണോ, അതോ?
- നിങ്ങള്‍ക്ക് ഏഴ് മണിക്കൂറേ എടുത്തൊള്ളൂ.

123
00:14:37,360 --> 00:14:40,943
- അതെ. ഏഴ് മണിക്കൂര്‍.
- അത് അത്ര അധികമല്ല.

124
00:14:41,110 --> 00:14:45,570
- നിനക്കത് സുഖമായിട്ട് ചെയ്യാം.
- അതെയതെ. ഞങ്ങള്‍
രാത്രി ഡ്രൈവ് ചെയ്യും.

125
00:14:45,736 --> 00:14:48,403
വിദേശത്ത് സുഹൃത്തുക്കള്‍
ഉണ്ടായിരിക്കുന്നത് നല്ലതാ.

126
00:14:48,570 --> 00:14:51,985
പറ്റില്ല എന്ന് പറയുന്നത്
മര്യാദകേടാവും.

127
00:14:52,153 --> 00:14:57,111
ഞങ്ങള്‍ ഒരുമിച്ചുള്ളപ്പോള്‍ നല്ല
 രസമായിരുന്നു. അവര്‍ക്ക് ആഗ്നസിന്റെ
 പ്രായമുള്ള ഒരു പയ്യനുണ്ട്.

128
00:14:57,278 --> 00:15:00,945
- കൊള്ളാമെന്ന് തോന്നുന്നു.
- അതെ. ഒരു പക്ഷേ...

129
00:15:02,488 --> 00:15:05,821
- മോശമായിട്ട് എന്ത് സംഭവിക്കാനാ?
- അതെയതെ.

130
00:16:28,535 --> 00:16:30,868
നമ്മളെത്തി.

131
00:16:35,620 --> 00:16:38,828
മോളേ, നമ്മളെത്തി.

132
00:16:40,136 --> 00:16:42,697
വൗ! നിങ്ങളെത്തിയല്ലേ!

133
00:16:42,817 --> 00:16:45,697
- അങ്ങനെ ഞങ്ങളെത്തിപ്പെട്ടു !
- അതെയതെ.

134
00:16:45,817 --> 00:16:49,057
- ഹേയ്.
- ഹായ്.

135
00:16:50,296 --> 00:16:53,136
- വീണ്ടും കണ്ടതില്‍ സന്തോഷം.
- ഹേയ്, മച്ചാ!

136
00:16:53,256 --> 00:16:56,457
- പൊളി സ്ഥലമാണല്ലോ.
- നന്ദി.

137
00:16:58,657 --> 00:17:03,336
വേണ്ട, നിങ്ങളത് ഊരിവെക്കണം,
അല്ലേല്‍ വേണ്ട എടുത്തിട്ടോ.
ഊരി വെക്ക്, എടുത്തിട്.

138
00:17:03,456 --> 00:17:05,416
- നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം.
- നന്ദി.

139
00:17:05,577 --> 00:17:07,016
- ആ കോട്ടിങ്ങ് തന്നേ.
- നന്ദി.

140
00:17:07,176 --> 00:17:09,256
- കളിപ്പിച്ചതിന് ക്ഷമിക്കണം.
- ഓ, കുഴപ്പമില്ല.

141
00:17:09,417 --> 00:17:12,297
അത് വളരെ മോശമാകും.
വായോ!

142
00:17:12,376 --> 00:17:16,856
- അകത്തേക്ക് വായോ.
- വൗ! പൊളിയാണല്ലോ.

143
00:17:16,976 --> 00:17:20,376
- ഞങ്ങള്‍ക്ക് ഇതാണിഷ്ടം.
- ഞങ്ങള്‍ നിങ്ങള്‍ക്കായ് 
ചിലത് കൊണ്ടുവന്നിട്ടുണ്ട്.

144
00:17:20,457 --> 00:17:24,297
- ഇത് ഡെന്‍മാര്‍ക്കില്‍ നിന്നുള്ള
ഒരു സമ്മാനമാണ്.
- ലൂയിസാണിത് വാങ്ങിയത്.

145
00:17:24,417 --> 00:17:26,176
നന്ദി!

146
00:17:26,296 --> 00:17:29,136
- ആബേല്‍ എവിടെ?
- താഴെയായിരിക്കാം?

147
00:17:29,256 --> 00:17:31,856
ഇങ്ങേര് ദിവസം മുഴുവന്‍ പാചകം
 ചെയ്യുവാ. പന്നിയിറച്ചി ഉണ്ടാക്കുന്നുണ്ട്.

148
00:17:32,017 --> 00:17:32,857
വൗ.

149
00:17:33,016 --> 00:17:36,336
- വാ. ഇതാണ് നിങ്ങളുടെ മുറി.
- വൗ!

150
00:17:36,456 --> 00:17:37,657
കൊള്ളാമല്ലോ.

151
00:17:39,577 --> 00:17:42,735
- ബിയോണ്‍. തനിക്കൊരു ബിയര്‍ വേണോ?
- പിന്നല്ലാതെ.

152
00:17:42,855 --> 00:17:45,456
- ഞാനെന്റെ പൂള്‍ കാണിച്ചുതരാം.
- പൂളോ?

153
00:17:50,459 --> 00:17:54,958
- ആബേലിനോടൊരു ഹായ് പറഞ്ഞേ.
- ഹായ്, ആബേല്‍.

154
00:17:55,125 --> 00:17:59,042
- അവന് എന്നെ ഓര്‍മ്മയില്ല.
- ഓര്‍മ്മയുണ്ട്. അവന്‍ ചെറിയ നാണക്കാരനാ.

155
00:17:59,617 --> 00:18:03,855
നോക്ക്, ആഗ്നസ്. ഞങ്ങള്‍
നിനക്കായൊരു ചെറിയ 
ബെഡ് ഉണ്ടാക്കിയിട്ടുണ്ട്.

156
00:18:05,895 --> 00:18:08,017
- നിനക്കിത് ഇഷ്ടപ്പെട്ടോ?
- അതെ, അവള്‍ക്കിത് ഇഷ്ടപ്പെട്ടു.

157
00:18:07,751 --> 00:18:09,917
<font color="#34dded">നമുക്കിതിന് പരിഹാരം 
കാണാം, മുത്തേ.</font>

158
00:18:11,137 --> 00:18:14,337
ഞാന്‍ സമ്മാനങ്ങളുടെ
കാര്യമങ്ങ് മറന്നു, കേട്ടോ. ക്ഷമിക്കണം.

159
00:18:14,496 --> 00:18:16,377
കുഴപ്പമില്ല.

160
00:18:18,697 --> 00:18:23,737
വൗ. ഇത് കോഫി കപ്പുകളാണല്ലോ. 
അത് പൊളിച്ചു.

161
00:18:23,817 --> 00:18:26,017
- അതേയോ?
- അതെ!

162
00:18:26,137 --> 00:18:29,137
പിന്നെ, ഇതൊരു
മത്സ്യകന്യകയാണോ?

163
00:18:29,256 --> 00:18:33,456
അതെ, ഇത് ഡെന്‍മാര്‍ക്കിനെ
നന്നായി പ്രതിനിധീകരിക്കുന്ന ഒന്നാണ്.

164
00:18:33,576 --> 00:18:36,576
ഇത് കുഞ്ഞു മത്സ്യകന്യകയാണ്.
എനിക്കിത് അറിയാം.

165
00:18:36,697 --> 00:18:39,136
ഞാന്‍ കേട്ടിട്ടുണ്ട്, ഇത് വളരെ ചെറുതും 
നിരാശാജനകവുമാണെന്ന്.

166
00:18:39,297 --> 00:18:44,337
യഥാര്‍ത്ഥത്തില്‍, അതിനെപ്പറ്റിയുള്ള
ചില കഥകള്‍ വളരെ മികച്ചതാണ്.

167
00:18:44,496 --> 00:18:48,735
എന്താണ് ഏറ്റവും മികച്ചതെന്ന്
നിനക്കറിയോ, ലൂയിസ്?

168
00:18:50,536 --> 00:18:53,137
- ഇത് നിനക്ക് വേണ്ടിയാണ്.
- ഓ, വേണ്ട, അത് പറ്റില്ല.

169
00:18:53,256 --> 00:18:56,655
ഞാന്‍ നിര്‍ബന്ധിക്കുന്നു... 
ഞാന്‍ നിര്‍ബന്ധിക്കുന്നു.

170
00:18:56,775 --> 00:19:00,456
- വേണ്ട, ഞാന്‍ കാത്തിരിക്കാം...
- ഇത് റോസ്റ്റിലെ എന്റെ പ്രിയപ്പെട്ട ഭാഗമാണ്.

171
00:19:00,576 --> 00:19:03,016
ഇത് നല്ല രുചിയാ, ആവശ്യത്തിന് 
മൊരിഞ്ഞതും മയമേറിയതുമാ.

172
00:19:02,838 --> 00:19:04,298
എങ്കില്‍...

173
00:19:06,016 --> 00:19:07,815
ആയ്ക്കോട്ടെ!

174
00:19:07,589 --> 00:19:10,381
വെറുതെയൊന്ന് കടിച്ചാല്‍ മതി, പ്രിയേ.

175
00:19:12,336 --> 00:19:14,296
- കൊള്ളാം, അല്ലേ?
- പൊളി സാനം.

176
00:19:59,216 --> 00:20:01,336
ഹായ്, ആബേല്‍.

177
00:20:37,656 --> 00:20:42,696
ഞങ്ങള്‍ക്ക് ജിപിഎസ് ഉണ്ടായത്
 ഭാഗ്യമായി, അല്ലെങ്കില്‍
ഞങ്ങള്‍ക്ക് വഴി തെറ്റിയേനേ.

178
00:20:42,817 --> 00:20:46,136
- അതൊക്കെ എന്റെ നിയന്ത്രണത്തിലായിരുന്നു.
- അല്ല, ജിപിഎസ് ഉണ്ടായത് കൊണ്ടാ.

179
00:20:46,256 --> 00:20:47,616
അല്ല.

180
00:20:47,387 --> 00:20:51,640
നമ്മുടെ കാറില്‍ ഒരു മാപ്പ്
ഉണ്ടായിരുന്നു, പ്രിയേ

181
00:20:52,136 --> 00:20:56,376
വഴികള്‍ കണ്ടെത്താനുള്ള
നമ്മുടെ കഴിവ് നഷ്ടപ്പെടുന്നത്
എന്നെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്.

182
00:20:56,457 --> 00:20:59,817
കാരണം നമ്മള്‍ ഉത്തരവാദിത്തം മുഴുവന്‍ 
സാങ്കേതിക വിദ്യകളെ ഏല്‍പ്പിക്കുവാണ്.

183
00:20:59,895 --> 00:21:01,057
അത് വളരെ സത്യമാണ്.

184
00:21:01,177 --> 00:21:04,897
ഞാന്‍ ഉദ്ദേശിച്ചത്, ഇന്നത്തെ
ആളുകള്‍ക്ക്, ഒരു മാപ്പ് എങ്ങനെ
നോക്കണമെന്ന് ഒരു പിടിയുമില്ല.

185
00:21:05,017 --> 00:21:09,296
ജിപിഎസും എല്ലാ ആധുനിക
സൗകര്യങ്ങളുമുള്ള...

186
00:21:09,456 --> 00:21:14,977
...ഒരു കാറാണ് ഞാന്‍
ഓടിക്കുന്നതെന്ന് സമ്മതിക്കുന്നു.

187
00:21:15,097 --> 00:21:17,496
ചിലപ്പോഴൊക്കെ എനിക്കത്
ഓഫ് ചെയ്യണമെന്നുണ്ട്.

188
00:21:18,657 --> 00:21:21,897
- നിങ്ങള്‍ പറയുന്നത് പോലെ, പാട്രിക്ക്...
- ആബേല്‍ ഓക്കെയല്ലേ?

189
00:21:21,975 --> 00:21:24,416
അവന് കുഴപ്പമില്ല. അവന് കുഴപ്പമില്ല.

190
00:21:24,537 --> 00:21:27,696
അവന്‍ വൈകാതെ ഉറങ്ങിക്കോളും.

191
00:21:27,817 --> 00:21:31,536
അവന്‍ ചിലപ്പോള്‍ ഇങ്ങനെയാ.
അതവന്റെ രോഗത്തിന്റെ ഭാഗമാണ്.

192
00:21:31,656 --> 00:21:33,376
ഓ, എന്ത് രോഗം?

193
00:21:33,537 --> 00:21:36,416
ആബേലിന് "കണ്‍ജെനിറ്റല്‍
 അഗ്ലോസിയ'' ആണ്.

194
00:21:36,576 --> 00:21:39,496
അതായത്, അടിസ്ഥാനപരമായി
അവന്‍ നാവില്ലാതെയാണ് ജനിച്ചത്,

195
00:21:39,616 --> 00:21:43,057
അല്ലെങ്കില്‍ നമ്മളേക്കാള്‍
ചെറിയ നാവുമായിട്ട്.

196
00:21:43,177 --> 00:21:46,177
- അവന് വേദനയെടുക്കുന്നുണ്ടോ?
- ഏയ്, വേദനയൊന്നൂല്ല.

197
00:21:46,297 --> 00:21:49,256
അവന്, സ്വയം മനസ്സിലാക്കാനുള്ള
ഒരു ബുദ്ധിമുട്ട് മാത്രമേയുള്ളൂ.

198
00:21:49,376 --> 00:21:52,897
ഓ, ഇല്ല, അവന്‍ പറയുന്നതൊക്കെ
എനിക്ക് മനസ്സിലാകുന്നുണ്ട്.

199
00:21:57,894 --> 00:22:00,228
- ഇവള്‍ ഉറങ്ങിയില്ലേ?
- ഇല്ല

200
00:22:08,894 --> 00:22:13,894
- പപ്പാ, ലൈറ്റ് ഓണാക്കിയിടാമോ?
- വേണ്ട, നമ്മള്‍ ഉറങ്ങാന്‍ പോവാ.

201
00:22:14,894 --> 00:22:19,269
നീ ഞങ്ങളുടെ കൂടെയാ ഉറങ്ങുന്നേ.
അതുകൊണ്ട് മോള്‍ക്കൊന്നും സംഭവിക്കില്ല.

202
00:22:19,436 --> 00:22:23,313
ഇനി നമ്മള്‍ ഒരുമിച്ചായിരിക്കും, 
കേട്ടോ, മോളേ?

203
00:22:23,480 --> 00:22:27,313
ഇത് നല്ലൊരു വാരാന്ത്യമായിരിക്കുമെന്ന്
എനിക്ക് ഉറപ്പുണ്ട്.

204
00:23:17,977 --> 00:23:19,536
ഒരു മിനിറ്റേ.

205
00:23:21,025 --> 00:23:25,150
എനിക്ക് സ്ലൈഡ് ചെയ്യണം,
പക്ഷേ, ആബേല്‍ മാറിത്തരുന്നില്ല.

206
00:23:25,456 --> 00:23:28,376
ആബേല്‍, അവിടെ 
നിന്നൊന്ന് മാറാമോ?

207
00:23:28,496 --> 00:23:31,536
ആഗ്നസിന് സ്ലൈഡ് ചെയ്യണമെന്ന്.

208
00:23:44,017 --> 00:23:48,937
ക്ഷമിക്കണം. ആഗ്നസിന് 
സ്ലൈഡ് ചെയ്യണമെന്നുണ്ട്...

209
00:23:49,057 --> 00:23:54,097
കുറച്ച് നേരത്തേക്ക്
ആബേലിനോടൊന്ന്
മാറിത്തരാന്‍ പറയാമോ?

210
00:23:58,137 --> 00:24:03,457
- അതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.
- ഓ, കുഴപ്പമില്ല.

211
00:24:08,377 --> 00:24:10,776
പാട്രിക്ക്, അതിന്റെ ആവശ്യമില്ല.

212
00:24:10,896 --> 00:24:14,377
- ഇല്ല. ഇവന്‍ ക്ഷമ ചോദിക്കണം.
- അതെ, അവന്‍ ശരിക്കും
ക്ഷമ ചോദിക്കണം.

213
00:24:16,256 --> 00:24:17,336
സോറി.

214
00:24:24,296 --> 00:24:27,657
(പാട്രിക്കും കാരിനും ഡച്ച്
ഭാഷയില്‍ സംസാരിക്കുന്നു)

215
00:24:28,537 --> 00:24:33,696
ഇതിന് മസാരിന്‍ ടാര്‍ട്ടിന്റെ
രുചി പോലെയുണ്ട്.

216
00:24:33,816 --> 00:24:35,576
ഒരു ഡാനിഷ് വിഭവം.

217
00:24:35,905 --> 00:24:38,155
വായോ.

218
00:24:43,240 --> 00:24:47,574
- ഇത് അത്ര നല്ലതാണെന്ന്
എനിക്ക് തോന്നുന്നില്ല.
- എന്തേയ്?

219
00:24:47,740 --> 00:24:51,365
അവര്‍ അത്ര നല്ലവരാണെന്ന്
എനിക്ക് തോന്നുന്നില്ല.

220
00:24:56,736 --> 00:25:00,337
- ഹേയ്. ഞാന്‍ തടസ്സപ്പെടുത്തിയോ?
- ഇല്ല, തീര്‍ച്ചയായും ഇല്ല.

221
00:25:00,457 --> 00:25:04,057
പാട്രിക്കും ഞാനും ഇന്ന് രാത്രി
നിങ്ങളെ അത്താഴത്തിന്
ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു.

222
00:25:04,177 --> 00:25:05,736
വൗ, അത് കലക്കി.

223
00:25:05,856 --> 00:25:09,337
റോഡിനപ്പുറത്ത് നല്ല നാടന്‍
ഭക്ഷണങ്ങള്‍ ലഭിക്കുന്ന 
മികച്ചൊരു റെസ്റ്റോറന്റ് ഉണ്ട്.

224
00:25:09,457 --> 00:25:12,217
നിങ്ങള്‍ ഇവിടെ എത്തിയ സ്ഥിതിക്ക്
ആ അവസരം കളഞ്ഞ് കുളിക്കരുത്.

225
00:25:12,337 --> 00:25:16,376
- അങ്ങനെയാകട്ടെ.
- കൊള്ളാം.

226
00:25:17,034 --> 00:25:22,867
അവള്‍ വളരെ അസന്തുഷ്ടയാണല്ലേ?
നീ ഇവിടെ ഒന്നര ദിവസം മറികടക്കില്ല.

227
00:25:22,991 --> 00:25:27,661
നീ ഭക്ഷണം കഴിക്കാന്‍ വരാന്‍
 തയ്യാറാണോ? നമുക്ക്
എന്താ കഴിക്കേണ്ടേ?

228
00:25:27,827 --> 00:25:30,661
- ഫ്രെഞ്ച് ഫ്രൈസ്.
- ഞാനും അങ്ങനെയാ കരുതുന്നേ.

229
00:25:30,827 --> 00:25:33,076
ആഗ്നസ്, നിന്റെ ജാക്കറ്റ് എടുക്ക്.

230
00:25:37,243 --> 00:25:40,161
ആബേല്‍ വരുന്നില്ലേ?

231
00:25:39,856 --> 00:25:42,696
വൗ! നല്ല ടൈമിംഗ്.

232
00:25:46,000 --> 00:25:47,000
ഹേയ്, മുഹാജിദ്.

233
00:25:49,656 --> 00:25:52,057
(ഡച്ച് ഭാഷയില്‍ സംസാരിക്കുന്നു)

234
00:25:59,137 --> 00:26:00,976
ഞാന്‍ ലൂയിസ്.

235
00:26:01,078 --> 00:26:02,746
അയാള്‍ക്ക് ഇംഗ്ലീഷ് അറിയില്ല.

236
00:26:02,817 --> 00:26:04,017
അയാള്‍ക്ക് ഇംഗ്ലീഷ് 
ഒട്ടും അറിയില്ല.

237
00:26:04,177 --> 00:26:07,896
- അല്ലാ, ഈ മുഹാജിദ് ആരാ?
- ഇയാളൊരു ശിശുപാലകനാണ്.

238
00:26:08,016 --> 00:26:09,015
ശിശുപാലകനോ?

239
00:26:14,336 --> 00:26:18,816
- പക്ഷേ, കുട്ടികളും വരുന്നുണ്ടല്ലോ, അല്ലേ?
- ഇല്ല. ഇന്ന് രാത്രി കുട്ടികള്‍ വേണ്ട.

240
00:26:18,936 --> 00:26:20,137
നിങ്ങളോടത് പറഞ്ഞിരുന്നില്ലേ?

241
00:26:20,539 --> 00:26:21,913
അമ്മേ, നമുക്ക് പോകാം.

242
00:26:21,999 --> 00:26:26,415
- ഹലോ. വായോ, വായോ.
- മുഹാജിദ് കുട്ടികളെ
നോക്കാന്‍ മിടുക്കനാ.

243
00:26:26,536 --> 00:26:29,497
അയല്‍വാസികളൊക്കെ ഇയാളെയാ 
വിളിക്കാറ്. മൂപ്പര്‍ക്ക് ശമ്പളം
കുറവായതുകൊണ്ട് മാത്രമല്ല.

244
00:26:31,896 --> 00:26:35,217
ഹേയ്, വന്നേ നമുക്ക് പോകാം.

245
00:26:37,335 --> 00:26:39,816
വായോ, നമുക്ക് പോകാം!

246
00:26:50,617 --> 00:26:53,976
(പാട്രിക്കും കാരിനും
ഡച്ച് സംസാരിക്കുന്നു)

247
00:27:01,896 --> 00:27:07,056
- നമ്മള്‍ റെസ്റ്റോറന്റില്‍ എത്താറായോ?
- ഒരു മിനിറ്റിനുള്ളില്‍ അവിടെയെത്തും.

248
00:27:09,500 --> 00:27:14,794
- നിനക്ക് എന്താണ് വേണ്ടത്, പ്രിയേ?
- എന്തൊക്കെയാണ് ഉള്ളതെന്ന് പറഞ്ഞേ.

249
00:27:15,217 --> 00:27:20,295
- എന്താണീ സ്റ്റാംപോട്ട്?
- കൊള്ളാം. അത് നാടന്‍ ഭക്ഷണമാണ്.

250
00:27:20,415 --> 00:27:25,455
- അതൊന്ന് കഴിച്ച് നോക്ക്. പൊളിയാണ്.
- അപ്പോ, ബോയറെന്‍കൂളോ?

251
00:27:25,576 --> 00:27:28,537
ഓ, അതും സ്റ്റാംപോര്‍ട്ട് ആണ്.
നിങ്ങള്‍ക്കത് ഇഷ്ടപ്പെടും.

252
00:27:28,657 --> 00:27:30,416
അത് രുചികരമാണ്.
ഇവരുടെ പാചകം പൊളിയാ.

253
00:27:29,917 --> 00:27:31,670
ഇതെല്ലാം സ്റ്റാംപോട്ട് ആണോ?

254
00:27:32,097 --> 00:27:36,096
- എന്താണ് ഈ സ്റ്റാംപോട്ട്?
- അതൊരു ഡച്ച് വിഭവമാണ്.

255
00:27:36,217 --> 00:27:40,335
വളരേ പരമ്പരാഗതമാണ്.
ഉരുളക്കിഴങ്ങും പച്ചക്കറികളൊമൊക്കെ
 അടങ്ങിയ ഒരു വിഭവം.

256
00:27:40,455 --> 00:27:44,617
- ഞാന്‍ നിങ്ങള്‍ക്ക് നല്ലൊരു
ഓര്‍ഡര്‍ പറയട്ടെ.
- ഓ, അതിനെന്താ.

257
00:27:46,776 --> 00:27:50,136
(ഡച്ച് ഭാഷ സംസാരിക്കുന്നു)

258
00:27:52,616 --> 00:27:55,177
- ഞാനൊരു വെജിറ്റേറിയനാണെന്ന്
 മറക്കല്ലേ.
- എന്തോന്ന്?

259
00:27:55,297 --> 00:27:58,696
- ഞാന്‍ മാംസം കഴിക്കില്ല.
- ഓ, അതെ! പരിസ്ഥിതിയുടെ നല്ലതിന്.

260
00:27:58,816 --> 00:28:04,297
പക്ഷേ, നിങ്ങള്‍ മീന്‍ കഴിക്കും അല്ലേ?
അപ്പോ, നിങ്ങളൊരു വെജിറ്റേറിയന്‍
അല്ല. പെസ്കെറ്റേറിയനാണ്.

261
00:28:04,417 --> 00:28:05,576
- അതെ.
- ശരി.

262
00:28:13,455 --> 00:28:17,097
- ആട്ടെ, മീന്‍ മാംസമല്ലേ?
- തീര്‍ച്ചയായും.

263
00:28:17,217 --> 00:28:20,497
പക്ഷേ, പരിസ്ഥിതിക്ക് നല്ലതാണ്.

264
00:28:20,617 --> 00:28:24,096
മത്സ്യബന്ധന വ്യവസായം 
 പ്രവര്‍ത്തിക്കുന്ന രീതിയും, സമുദ്രങ്ങളെ
 നമ്മള്‍ കൈകാര്യം ചെയ്യുന്ന രീതിയും...

265
00:28:24,217 --> 00:28:27,016
...കാലാവസ്ഥയെ ബാധിക്കുന്നില്ലേ?

266
00:28:31,576 --> 00:28:35,976
ശരി, നല്ല സമയത്തിനായി
നമുക്കൊരു ടോസ്റ്റ് ചെയ്യാം.

267
00:28:36,096 --> 00:28:40,936
- നല്ല സയത്തിന് വേണ്ടി,
നമ്മള്‍ ചിയേഴ്സ് പറയുന്നു!
- ചിയേഴ്സ്!

268
00:28:46,896 --> 00:28:50,937
എനിക്കീ ടീമായിട്ട് പ്രവര്‍ത്തിക്കുന്നത്...

269
00:28:51,577 --> 00:28:56,535
...വളരെ വെറുപ്പുള്ള കാര്യമാണ്. 
നിങ്ങള്‍ക്കറിയാം.

270
00:28:56,656 --> 00:28:59,656
അപ്പോ, എനിക്ക് തോന്നി...

271
00:29:06,634 --> 00:29:10,134
നീ അവരെ കണ്ടില്ലേ.
ഇത് കിറുക്കാണല്ലേ.

272
00:29:10,300 --> 00:29:13,969
നോക്കിക്കേ.
അവര്‍ ആകെ കിറുങ്ങിയിരിക്കുവാ.

273
00:29:52,055 --> 00:29:54,638
വാ, മുത്തേ.

274
00:29:54,806 --> 00:29:57,513
- വേണ്ട.
- വേണം, വന്നേ

275
00:30:48,457 --> 00:30:52,736
വൗ, കിടു രാത്രി
തന്നെ ആയിരുന്നു.

276
00:30:52,856 --> 00:30:56,655
- നമ്മള്‍ ഷെയര്‍ ചെയ്യണമെന്നാണോ 
നിങ്ങള്‍ പറയുന്നേ?
- താങ്ക്സ്, മച്ചാ.

277
00:31:05,655 --> 00:31:08,655
അല്ലാ, അത്താഴത്തിന്റെ പണം 
ഞങ്ങള്‍ കൊടുക്കണോ?

278
00:31:08,776 --> 00:31:12,697
ഓ, നിങ്ങള്‍ ദയാലുവാണ്.
താങ്ക്സ് , മച്ചാ.

279
00:31:44,020 --> 00:31:47,605
ശബ്ദമൊന്ന് കുറക്കാന്‍
അവനോട് പറഞ്ഞൂടെ.

280
00:31:51,495 --> 00:31:55,537
പാട്രിക്ക്! നിങ്ങള്‍ക്കാ പാട്ടിന്റെ
ശബ്ദമൊന്ന് കുറക്കാമോ?

281
00:31:58,096 --> 00:32:03,375
- പാട്രിക്ക്, നിങ്ങള്‍ക്കതിന്റെ ശബ്ദം...
- എനിക്ക് ഈ പാട്ട് ഇഷ്ടമാ!
ഇത്‌ പൊളിയാണ്!

282
00:32:03,495 --> 00:32:07,417
- ആ ഊമ്പിയ പാട്ടൊന്ന് നിര്‍ത്ത്!
- ഇതൊന്ന് കേട്ട് നോക്ക്!

283
00:32:15,976 --> 00:32:21,297
ക്ഷമിക്കണം, അവന്‍ നന്നായി കുടിച്ചിട്ടുണ്ട്.
ഞാന്‍ ക്ഷമ ചോദിക്കുന്നു.

284
00:32:23,176 --> 00:32:26,217
ഞാന്‍ ശരിക്കും ക്ഷമ ചോദിക്കുന്നു. 
എന്നോട് ക്ഷമിക്കണം.

285
00:32:27,735 --> 00:32:30,615
ഓ യാ!

286
00:32:32,017 --> 00:32:35,256
- പാട്രിക്ക്!
- സൗണ്ട് ചെറുതായിട്ട് കുറയ്ക്ക്, പ്ലീസ്!

287
00:32:35,376 --> 00:32:38,896
- ചെറുതായിട്ടൊന്ന് കുറയ്ക്കെന്നേ!
- ചെറുതായിട്ട് കുറയ്ക്കാം.

288
00:32:41,737 --> 00:32:45,495
- ദാ, കുറച്ചു.
- ഓ!

289
00:32:45,615 --> 00:32:46,976
നന്ദി.

290
00:33:13,028 --> 00:33:15,194
ആകെ മുഷിഞ്ഞു.

291
00:33:18,194 --> 00:33:20,737
ഞാനൊന്ന് കുളിച്ചിട്ട് വരാം.

292
00:34:54,829 --> 00:34:57,286
കുളി കൊള്ളാമായിരുന്നോ?

293
00:35:02,077 --> 00:35:04,829
ലൈറ്റ് ഓഫ് ചെയ്യട്ടെ?

294
00:36:10,666 --> 00:36:12,000
അമ്മേ!

295
00:36:13,000 --> 00:36:16,168
അമ്മേ, എനിക്ക് നിങ്ങളുടെ 
ഒപ്പം കിടക്കണം

296
00:36:21,918 --> 00:36:25,208
പ്ലീസ്, ഞാനങ്ങോട്ട് വന്നോട്ടെ.

297
00:37:30,797 --> 00:37:32,755
ബിയോണ്‍. ബിയോണ്‍.

298
00:37:35,757 --> 00:37:39,007
ബിയോണ്‍. ബിയോണ്‍.

299
00:37:40,257 --> 00:37:42,963
- നമുക്ക് വീട്ടിലേക്ക് പോകാം.
- എന്തു പറ്റി?

300
00:37:43,090 --> 00:37:45,047
നമ്മള്‍ ഇപ്പോള്‍ തന്നെ 
വീട്ടിലേക്ക് പോകണം.

301
00:38:35,010 --> 00:38:37,967
- നീനസ് എവിടെ?
- നിന്റെ കയ്യില്‍ ഇല്ലേ?

302
00:38:38,094 --> 00:38:41,304
- ഇല്ല.
- ഉറപ്പാണോ?

303
00:38:42,344 --> 00:38:45,052
നമ്മള്‍ പുറത്തിറങ്ങുമ്പോള്‍
നിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ലേ?

304
00:38:45,219 --> 00:38:48,969
- അങ്ങനെ ഞാന്‍ കരുതുന്നില്ല.
- നീ കരുതുന്നില്ലേ?

305
00:38:50,637 --> 00:38:52,969
പണ്ടാരമടങ്ങാന്‍.

306
00:39:09,306 --> 00:39:12,972
- അവന്‍ അവിടെയില്ല.
- മോളേ, അവനവിടെ ഇല്ല.

307
00:39:13,139 --> 00:39:16,139
- നമുക്ക് പുതിയ നീനസിനെ വാങ്ങിക്കാം.
- വേണ്ട.

308
00:39:16,306 --> 00:39:21,097
- വീട്ടിലെത്തിയിട്ട്
 പുതിയൊരെണ്ണം വാങ്ങിക്കാം.
- പറ്റില്ല. എനിക്കെന്റെ നീനസിനെ വേണം.

309
00:39:21,264 --> 00:39:25,849
പക്ഷേ, അവനിവിടെയില്ല,
മിണ്ടാതിരിക്ക്, ആഗ്നസ്.
അവന്‍ പോയി.

310
00:39:36,391 --> 00:39:38,349
പോട്ടെ, മോളേ.

311
00:39:42,432 --> 00:39:45,893
- എനിക്ക് നീനസിനെ മിസ്സ് ചെയ്യുന്നു.
- എനിക്കത് മനസ്സിലാവും.

312
00:39:46,016 --> 00:39:48,391
ഇപ്പോഴവന്‍ ആബേലിനൊപ്പമാണ്.

313
00:39:49,893 --> 00:39:52,851
അവനവിടെ സുഖമായിരിക്കും.

314
00:40:15,811 --> 00:40:17,936
താങ്ക്സ് , പപ്പാ.

315
00:40:29,644 --> 00:40:32,269
ഞാന്‍ രണ്ട് മിനിറ്റിനുള്ളില്‍
മടങ്ങിയെത്താം.

316
00:40:41,228 --> 00:40:45,271
- നോക്കിക്കേ
- നാശം, ഇത് എവിടെയായിരുന്നു.

317
00:40:45,438 --> 00:40:50,021
- സീറ്റിനടിയിലോട്ട് വീണതാ.
- ആഗ്നസ്, എന്തോന്നാ കാണിച്ചേ.

318
00:40:54,438 --> 00:40:55,771
ഇവിടെ ഇരിക്ക്.

319
00:41:24,815 --> 00:41:28,000
(ബിയോണ്‍) - അത് വെറുതെ...
ഞാനത് എങ്ങനെ വിശദീകരിക്കും?

320
00:41:29,137 --> 00:41:30,140
(പാട്രിക്ക്) എന്ത്?

321
00:41:31,150 --> 00:41:36,233
- കാരണം, അത് വിശദീകരിക്കാന്‍
പ്രയാസമാണ്‌.
- ശരി.

322
00:41:38,483 --> 00:41:42,817
കാറില്‍ തന്നെ ചെന്നിരിക്ക്.
ഞാന്‍ രണ്ട് മിനിറ്റിനുള്ളില്‍ വരാം.

323
00:41:44,456 --> 00:41:48,457
ഞങ്ങള്‍ക്ക് ഇവിടെ 
വളരെ മനോഹരമായ
ദിവസങ്ങള്‍ ഉണ്ടായിരുന്നു.

324
00:41:48,576 --> 00:41:53,896
- എന്താ സംഭവം?
- അത്... ഇവിടെ ചെറിയൊരു പ്രശ്നമുണ്ട്.

325
00:41:54,015 --> 00:41:57,015
ഇവര് യാത്ര പറയാതെ പോയി.

326
00:41:57,135 --> 00:42:00,975
അല്ല, ഞാന്‍ പാട്രിക്കിനോട്
പറയാന്‍ ശ്രമിക്കുകയായിരുന്നു,
ഞങ്ങള്‍ക്കിവിടെ നല്ല ദിവസങ്ങളായിരുന്നു.

327
00:42:01,095 --> 00:42:03,337
പിന്നെന്തിനാ നിങ്ങളിവിടുന്ന് പോകുന്നേ?

328
00:42:05,576 --> 00:42:08,295
നല്ല ദിവസങ്ങളായിരുന്നു, അത്...

329
00:42:09,975 --> 00:42:12,975
ചില കാര്യങ്ങള്‍ കാരണം...

330
00:42:14,175 --> 00:42:17,736
... വീട്ടിലേക്ക് പോകുന്നതാണ്
നല്ലതെന്ന് ഞങ്ങള്‍ക്ക് തോന്നി.

331
00:42:17,856 --> 00:42:21,897
- എന്ത് കാര്യങ്ങള്‍? എനിക്കത് അറിയണം.
- കുറേ കാര്യങ്ങളുണ്ട്.

332
00:42:22,017 --> 00:42:23,497
ഏത് പോലെ?

333
00:42:27,457 --> 00:42:30,337
അത്...

334
00:42:32,776 --> 00:42:36,375
ഉദാഹരണത്തിന്, കിടക്കയുടെ കാര്യം. 
അത് വളരെ ചെറുതാണ്.

335
00:42:36,496 --> 00:42:42,337
ആഗ്നസിന് തറയില്‍ ഉറങ്ങാന്‍
താത്പര്യമില്ല. അതുകൊണ്ട്
അവള്‍ രാത്രിയില്‍ അടുത്തേക്ക് വരുന്നു.

336
00:42:44,070 --> 00:42:47,322
<font color="#34dded"> നിനക്ക് എന്നെയൊന്ന് 
സഹായിച്ച് കൂടെ?</font>

337
00:42:47,776 --> 00:42:52,816
ശരി. നിങ്ങളോടുള്ള എല്ലാ
ബഹുമാനത്തോടും കൂടി...

338
00:42:55,297 --> 00:42:57,816
ഒന്നാമതായി, ഞാനൊരു
വെജിറ്റേറിയനാണ്,

339
00:42:57,936 --> 00:43:02,295
പക്ഷേ, ഞങ്ങളിവിടെ എത്തിയത്
 മുതല്‍ നിങ്ങള്‍ മാംസം
മാത്രമാണ് വിളമ്പുന്നത്.

340
00:43:02,456 --> 00:43:06,255
പക്ഷേ, ഇവിടെ എല്ലാത്തരം ഭക്ഷണങ്ങളുമുണ്ട്,  നിങ്ങള്‍ക്കൊരു ഹാഗേല്‍സ്ലാഗ് സാൻഡ്-വിച്ച് എടുക്കട്ടെ?

341
00:43:06,375 --> 00:43:08,175
വേണ്ട, നന്ദി.

342
00:43:08,295 --> 00:43:15,177
ഇന്നലെ രാത്രി, ആ റെസ്റ്റോറന്റില്‍, 
അതോ റോഡ് ഹൗസോ,
അല്ലെങ്കില്‍ വേറേത് സ്ഥലമാണേലും...

343
00:43:16,736 --> 00:43:19,977
നിങ്ങളോടൊപ്പമുള്ള യാത്ര വളരെ
അസ്വസ്ഥതയുണ്ടാക്കിയിരുന്നു.

344
00:43:21,217 --> 00:43:24,856
പിന്നെ, ആ പാട്ട് വളരെ ഉച്ചത്തിലായിരുന്നു.

345
00:43:25,537 --> 00:43:29,175
കൂടാതെ, നിങ്ങള്‍ മദ്യപിച്ച്
വാഹനമോടിക്കുകയും ചെയ്തു.

346
00:43:30,217 --> 00:43:34,657
ഞങ്ങളുടെ മുന്നില്‍ വെച്ച് നിങ്ങള്‍ 
പരസ്പരം സ്പര്‍ശിക്കുന്ന രീതിയും...

347
00:43:34,776 --> 00:43:38,776
...എന്നെ വളരേയധികം അലോസരപ്പെടുത്തി,
എന്നോട് ക്ഷമിക്കണം.

348
00:43:38,896 --> 00:43:43,335
പല കാര്യങ്ങളും, അങ്ങോട്ട്
ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

349
00:43:44,456 --> 00:43:48,816
എന്നോട് ക്ഷമിക്കണം, പക്ഷേ,
 അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍.

350
00:43:59,617 --> 00:44:01,816
എന്റെ മനം ചത്തു.

351
00:44:08,257 --> 00:44:11,016
ഞാന്‍ ചിലത് പറഞ്ഞോട്ടെ?

352
00:44:15,217 --> 00:44:17,617
ഒന്നാമതായി, ലൂയിസ്.

353
00:44:17,736 --> 00:44:22,056
നീയൊരു വെജിറ്റേറിയനാണെന്ന
കാര്യം ഞങ്ങള്‍ മറന്നതില്‍ 
ഞാന്‍ ക്ഷമ ചോദിക്കുന്നു.

354
00:44:23,217 --> 00:44:28,576
നിനക്കിതൊന്നും കഴിക്കാന്‍
പറ്റില്ലെന്ന് നീ ഞങ്ങളോട് പറയണമായിരുന്നു.

355
00:44:29,816 --> 00:44:34,215
ശരിയല്ലേ?  പിന്നെ,
ഞങ്ങളുടെ വീട് അത്ര വലുതല്ല,

356
00:44:34,335 --> 00:44:40,257
അതുകൊണ്ട്, നിങ്ങള്‍ക്കൊരു ആഡംബര 
മുറിയും വലിയ ഒരു കിടക്കയും വാഗ്ദാനം 
ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.

357
00:44:40,377 --> 00:44:45,255
പിന്നെ, ആബേലിന്റെ മുറിയില്‍ കഴിയാന്‍
ആഗ്നസിന് താല്‍പ്പര്യമില്ലാത്തതിലും
ഞാന്‍ ക്ഷമ ചോദിക്കുന്നു.

358
00:44:45,417 --> 00:44:47,976
പക്ഷേ, അതൊക്കെ സ്വാഭാവികമാണെന്നാ
ഞങ്ങള്‍ കരുതിയേ.

359
00:44:48,096 --> 00:44:51,736
ആഗ്നസിനോടൊപ്പം അവന്റെ
മുറിയില്‍ കളിച്ച് രസിക്കാന്‍...

360
00:44:51,856 --> 00:44:55,017
...ആബേലിന് എന്തിഷ്ടമാണെന്ന്
നിങ്ങള്‍ക്കറിയോ?

361
00:44:55,096 --> 00:44:59,257
പിന്നെയാ റോഡ് ഹൗസില്‍, 
നിങ്ങള്‍ വിളിക്കുന്നത് പോലെ.

362
00:44:59,337 --> 00:45:02,576
അവിടുത്തെ, ആലിംഗനവും നൃത്തവും...

363
00:45:05,056 --> 00:45:08,617
സുഹൃത്തുക്കളേ, ഞങ്ങള്‍
രസകരമായൊരു സായാഹ്നം
ആസ്വദിക്കുകയായിരുന്നു.

364
00:45:08,737 --> 00:45:13,335
നമ്മള്‍ ഇഷ്ടപ്പെടുന്ന ആളോടൊപ്പം 
നൃത്തം ചെയ്യുകയും, അവനെ
ചുംബിക്കുകയും ചെയ്യാം.

365
00:45:13,455 --> 00:45:14,737
അതിലെന്താ തെറ്റ്?

366
00:45:14,856 --> 00:45:19,176
ഇന്നലെ രാത്രിയില്‍ നിങ്ങള്‍
എന്റെ മോളെ എടുത്തതോടെ
അത് അതിരു കടന്നു.

367
00:45:19,297 --> 00:45:24,417
എന്നിട്ട്, നിങ്ങള്‍ നഗ്നത കാണിച്ച്
കിടക്കുന്നിടത്ത് അവളെയും കിടത്തി.

368
00:45:25,576 --> 00:45:29,617
അതെ, പക്ഷേ, നിങ്ങള്‍
എവിടെയായിരുന്നു, ലൂയിസ്?

369
00:45:29,737 --> 00:45:34,377
അതായത്, ആഗ്നസ് നിങ്ങളെ
വിളിച്ചു കൊണ്ടേയിരുന്നു.
അവള്‍ കരയുകയായിരുന്നു.

370
00:45:38,896 --> 00:45:41,257
നിങ്ങള്‍ എവിടെയായിരുന്നു?

371
00:45:44,257 --> 00:45:49,736
കഴിഞ്ഞ് പോയ ദിവസങ്ങളില്‍
നിങ്ങള്‍ അനുഭവിച്ചതൊന്നും
മാറ്റാന്‍ ഞങ്ങള്‍ക്കാവില്ല.

372
00:45:49,816 --> 00:45:53,415
നിങ്ങള്‍ക്കിവിടെ ആസ്വദിക്കാന്‍
കഴിഞ്ഞില്ല എന്ന് കേള്‍ക്കുമ്പോള്‍
എന്റെ ചങ്ക് പിടയുന്നു.

373
00:45:53,576 --> 00:45:57,177
ഒരു ആഥിതേയന്‍ എന്ന നിലയില്‍
ഞാന്‍ പരാജയപ്പെട്ടുവെന്ന്
കരുതുന്നു.

374
00:45:57,297 --> 00:46:00,337
ഇവിടെ നില്‍ക്കാന്‍ നിങ്ങളെയാരും
നിര്‍ബന്ധിക്കുന്നില്ല.

375
00:46:00,457 --> 00:46:05,415
പക്ഷേ, നിങ്ങള്‍ നില്‍ക്കുമെന്ന്
ഞാന്‍ പ്രതീക്ഷിക്കുന്നു, കാരണം
ഇന്നത്തെ ദിവസം പൊളിയായിരിക്കും.

376
00:46:05,535 --> 00:46:09,337
ഞാന്‍ വാക്ക് തരുന്നു, ഇന്നത്തെ
ദിവസം മികച്ചതായിരിക്കും.

377
00:46:28,856 --> 00:46:32,176
ഈ കത്രികയുടെ മൂര്‍ച്ച പോയി.
ഇതുകൊണ്ട് ഒന്നും മുറിക്കാന്‍ പറ്റില്ല.

378
00:46:53,656 --> 00:46:57,736
- ഞാന്‍ റേഡിയോ
ഓണാക്കിയാല്‍ കുഴപ്പമുണ്ടോ?
- ഓ, അതിനെന്താ.

379
00:47:01,537 --> 00:47:04,497
നിങ്ങള്‍ക്ക് വേണേല്‍
ശബ്ദം കൂട്ടാം.

380
00:47:12,337 --> 00:47:15,096
ഏതു തരം സംഗീതമാണ്
നിങ്ങള്‍ക്കിഷ്ടം?

381
00:47:15,216 --> 00:47:20,776
ഓ, ഞാന്‍ കേള്‍ക്കാറുള്ളത്..

382
00:47:20,936 --> 00:47:26,136
- പോപ്പും റോക്കും പോലുള്ളവ....

383
00:47:26,217 --> 00:47:29,737
അതെ, അടിസ്ഥാനപരമായി
എല്ലാ തരവും, നിങ്ങളുടേതോ?

384
00:47:29,857 --> 00:47:34,296
എനിക്കും അങ്ങനെയാ. 
പോപ്പ്, റോക്ക്... ഫങ്ക്.

385
00:47:35,776 --> 00:47:39,337
എനിക്ക് സംഗീതത്തോടൊപ്പം
പാടുന്നത് ഇഷ്ടമാ. എനിക്ക് 
 പാടാന്‍ ഭയങ്കര ഇഷ്ട്ടാ.

386
00:47:39,936 --> 00:47:42,096
- അതെ. പാടുന്നത് നല്ലതാ.
- അതെ.

387
00:47:42,856 --> 00:47:48,016
യഥാര്‍ത്ഥത്തില്‍, ധാരാളം ഡച്ച്
സംഗീതങ്ങളുണ്ട്. എന്റെ പാട്ട്
കേള്‍ക്കണമെന്നുണ്ടോ?

388
00:47:48,136 --> 00:47:51,537
- പിന്നെന്താ. എനിക്ക് 
കേള്‍ക്കാന്‍ ആഗ്രഹമുണ്ട്.
- ഉറപ്പാണോ?

389
00:47:51,697 --> 00:47:53,655
അതെ, ശരിക്കും.

390
00:48:01,657 --> 00:48:04,296
ഇതാണ് "ഇറ്റ് നെവര്‍ എന്റ്സ്".

391
00:48:21,577 --> 00:48:25,016
- ഇത് ആരാണ്?
- ട്രിന്‍ജെ ഊസ്റ്റര്‍ഹ്യൂസ്.

392
00:48:25,137 --> 00:48:28,176
ഒരു മാലാഖയുടെ ശബ്ദം
ഇങ്ങനെയാണെന്ന് ഞാന്‍ കരുതുന്നു.

393
00:48:39,657 --> 00:48:42,537
കഴിഞ്ഞ രാത്രിയിലെ എന്റെ
 പെരുമാറ്റത്തില്‍ ഞാന്‍
മാപ്പ് ചോദിക്കുന്നു.

394
00:48:42,615 --> 00:48:45,896
നിങ്ങളെ അസ്വസ്ഥനാക്കിയതില്‍
ക്ഷമിക്കണം.

395
00:48:46,016 --> 00:48:50,136
ഓ, കുഴപ്പമില്ല. 
അതോര്‍ത്ത് വിഷമിക്കേണ്ട.

396
00:48:52,176 --> 00:48:57,096
തനിക്കറിയോ, ചിലസമയത്ത്
 ഇവിടെയുണ്ടല്ലോ, വല്ലാണ്ട് പെടക്കും.

397
00:48:58,377 --> 00:49:01,897
ഇത് വളരെ ശക്തവും
വന്യവുമാണ്.

398
00:49:02,857 --> 00:49:08,217
എനിക്കിത് ഇഷ്ടമാണ്.
അതൊരു വിചിത്രമായ ഭാഗമാണ്.
എനിക്കത് ഇഷ്ടമാണ്.

399
00:49:08,337 --> 00:49:10,537
- മനസ്സിലായോ?
- യാ.

400
00:49:10,657 --> 00:49:13,897
- നിങ്ങള്‍ക്കോ?
- തീര്‍ച്ചയായും.

401
00:49:16,856 --> 00:49:19,296
സാധാരണ ഞാന്‍...

402
00:49:20,497 --> 00:49:23,376
...അതിനെ അടക്കി വെക്കുകയോ...

403
00:49:23,497 --> 00:49:27,376
- പൂട്ടി വെക്കുകയോ ആണ് ചെയ്യാറ്.
- എന്തിന്?

404
00:49:29,857 --> 00:49:32,017
എന്തിനാണെന്ന് എനിക്കറിയില്ല.

405
00:49:34,056 --> 00:49:36,937
വളരെയധികം വ്യവസ്ഥകള്‍
ഉള്ളതു കൊണ്ടായിരിക്കാം.

406
00:49:37,056 --> 00:49:39,457
- അത്...
- അത് എന്താണ്?

407
00:49:41,577 --> 00:49:47,056
അത്...എനിക്കറിയില്ല,
ഇത് ക്ലൗസ്ട്രോഫോബിക് ആണ്.

408
00:49:49,176 --> 00:49:53,176
ഞാന്‍ ആഗ്രഹിക്കാത്ത,  
ഒരു വ്യക്തിയായി മാറിയത്
പോലെയാണ് ഇത്.

409
00:49:55,136 --> 00:49:57,697
ആരാണ് ആ വ്യക്തി?

410
00:49:58,657 --> 00:50:00,697
എനിക്കറിയില്ല, ഇത്...

411
00:50:01,657 --> 00:50:03,657
...വേറെ ഒരാളാണെന്ന് മാത്രം.

412
00:50:04,575 --> 00:50:08,697
രാവിലെ എണീറ്റ്, മോളെ
സ്കൂളില്‍ കൊണ്ടുപോയി...

413
00:50:08,816 --> 00:50:13,257
...ജോലിക്ക് പോകുന്ന 
ഒരു സാധാരണക്കാരന്‍.

414
00:50:15,136 --> 00:50:18,697
ആഴ്ചയിലൊരിക്കല്‍ കുറച്ചു
നേരം സ്ക്വാഷ് കളിക്കും.

415
00:50:21,697 --> 00:50:25,296
എനിക്ക് ഇഷ്ടപ്പെടാത്ത
ആളുകളോടൊപ്പമിരുന്ന്
അത്താഴം കഴിക്കും.

416
00:50:35,337 --> 00:50:40,096
മാത്രമല്ല, എല്ലായ്പ്പോഴും
പുഞ്ചിരിക്കുന്നത് എനിക്ക് മടുത്തു.

417
00:50:45,097 --> 00:50:46,695
വായോ.

418
00:50:48,456 --> 00:50:50,737
വാ. ഞാനൊരു കാര്യം കാണിച്ചു തരാം.

419
00:51:59,617 --> 00:52:03,855
- ഇത് പൊളിയാണ്!
- ഇതാണ് ജീവിതം, അല്ലേ?

420
00:52:10,857 --> 00:52:14,137
ലൂയിസ്, പൂന്തോട്ടം ശരിയാക്കാന്‍
സഹായിച്ചതിന് വളരെ നന്ദിയുണ്ട്

421
00:52:14,216 --> 00:52:16,695
ഓ, ആയ്ക്കോട്ടെ.

422
00:52:18,503 --> 00:52:21,003
അമ്മേ, എനിക്കും ആബേലിനും
നിങ്ങളുടെ മുന്നില്‍ നൃത്തം ചെയ്യണം.

423
00:52:22,296 --> 00:52:25,336
- അവര്‍ക്കൊരു നൃത്തം കാണിക്കണമെന്ന്.
- വൗ, അത് കൊള്ളാം.

424
00:52:25,456 --> 00:52:27,657
ചായ കുടിക്കുന്ന നേരം നോക്കാം.

425
00:52:27,532 --> 00:52:29,449
ഉച്ച ഭക്ഷണത്തിന് ശേഷം, മുത്തേ.

426
00:52:29,857 --> 00:52:33,897
ആഗ്നസ്, നിനക്ക് മേശ
സജ്ജീകരിക്കാമോ?

427
00:52:33,784 --> 00:52:38,115
<font color="#34dded">മേശ സജ്ജീകരണത്തില്‍ 
നീ എത്ര മിടുക്കിയാണെന്ന്
കാരിനെ കാണിച്ചേ.</font>

428
00:52:41,617 --> 00:52:45,409
നാശം, നീ കൈമുറിച്ചോ?
വെള്ളത്തില്‍ കൈ വെക്ക്.

429
00:52:45,576 --> 00:52:47,409
- വേദനിക്കുന്നുണ്ടോ.
- ഉവ്വ്.

430
00:52:47,817 --> 00:52:51,376
പാട്രിക്ക്, ഇവളുടെ 
വിരലൊന്ന് നോക്കാമോ?

431
00:52:51,496 --> 00:52:53,176
പിന്നെന്താ.

432
00:52:59,176 --> 00:53:01,216
വീട്ടിലൊരു ഡോക്ടറുള്ളത് നന്നായി.

433
00:53:01,336 --> 00:53:03,417
ഞാന്‍ ഡോക്ടറല്ല.

434
00:53:05,176 --> 00:53:07,777
- പക്ഷേ, നിങ്ങളൊരു
ഡോക്ടറാണെന്ന് പറഞ്ഞിരുന്നു.
- ആണോ?

435
00:53:07,897 --> 00:53:09,735
- ഓ, ഞാന്‍ കള്ളം പറഞ്ഞതാ.
- കള്ളമോ?

436
00:53:09,855 --> 00:53:13,456
അതെ, പുതിയ ആളുകളെ
 കണ്ടുമുട്ടുമ്പോള്‍ എനിക്കല്‍പ്പം
 അരക്ഷിതാവസ്ഥ അനുഭവപ്പെടും.

437
00:53:13,576 --> 00:53:15,975
ഒരു നല്ല മതിപ്പുണ്ടാക്കാന്‍
അവന്‍ ആഗ്രഹിച്ചു.

438
00:53:21,937 --> 00:53:25,416
- പിന്നെയെന്താ നിങ്ങളുടെ ജോലി?
- എനിക്ക് ജോലിയില്ല.

439
00:53:25,536 --> 00:53:29,935
ഇല്ല. ഞാന്‍ തൊഴില്‍ രഹിതനാ.
ഞാന്‍ ഇതുവരെ ജോലി ചെയ്തിട്ടില്ല.
ജോലി ചെയ്യാന്‍ എനിക്ക് താല്‍പ്പര്യവുമില്ല.

440
00:53:33,817 --> 00:53:37,416
ഓ, അങ്ങനെയല്ല, നേരെ തിരിച്ച് വെക്ക്.

441
00:53:37,288 --> 00:53:38,746
<font color="#34dded">നീ ഓക്കെയല്ലേ?</font>

442
00:53:38,616 --> 00:53:41,977
(ഡച്ച് ഭാഷയില്‍ സംസാരിക്കുന്നു)

443
00:53:43,976 --> 00:53:45,817
- ഓക്കെ?
- സോറി.

444
00:53:47,017 --> 00:53:49,336
ഓ! ശരി. ഇത് മതി.

445
00:53:50,977 --> 00:53:53,857
- ഡോക്ടറൊക്കെ എന്തിനാ, അല്ലേ?
- അതെ.

446
00:54:01,656 --> 00:54:06,537
നിങ്ങള്‍ക്കറിയാമോ, ഇറ്റലിയോ ഫ്രാന്‍സോ 
പോലത്തെ ഉയര്‍ന്ന നിലവാരമുള്ള...

447
00:54:06,657 --> 00:54:11,656
...ചീസ് നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍
ഹോളണ്ട് ശരിക്കും അംഗീകരിക്കപ്പെടുന്നില്ല
എന്നത് വളരെ ലജ്ജാകരമാണ്.

448
00:54:11,817 --> 00:54:16,177
- ഓ, ശ്രദ്ധിച്ച്.
- ഞങ്ങളൊരു ചീസ് രാഷ്ട്രമാണ്.

449
00:54:16,297 --> 00:54:20,216
ജര്‍മ്മനി ഒഴികെയുള്ള മറ്റേത്
രാജ്യത്തേക്കാളും കൂടുതല്‍ ഞങ്ങള്‍
ചീസ് കയറ്റുമതി ചെയ്യുന്നു.

450
00:54:20,336 --> 00:54:25,256
ഡച്ച് ചീസിന് അര്‍ഹിച്ച ബഹുമതി 
ലഭിക്കുന്നില്ലെന്ന് എനിക്ക്
ചിലപ്പോള്‍ തോന്നാറുണ്ട്.

451
00:54:25,497 --> 00:54:28,857
(കാരിന്‍ ഡച്ച് ഭാഷയില്‍
 സംസാരിക്കുന്നു.)

452
00:54:30,251 --> 00:54:32,876
<font color="#34dded">നീ കുറച്ച് പച്ചക്കറികള്‍ 
കഴിക്കണമെന്ന്.</font>

453
00:54:36,833 --> 00:54:38,251
<font color="#34dded">അത് കുഴപ്പമില്ല, മോളേ.</font>

454
00:54:38,697 --> 00:54:43,297
എല്ലാവരും, എന്റെയും ബിയോണിന്റെയും 
കൂടെ മാര്‍ക്കറ്റില്‍ വന്ന് ജോഹാന്റെ 
ചീസ് രുചിച്ച് നോക്കണം.

455
00:54:43,416 --> 00:54:46,576
അപ്പോള്‍ അവര്‍ ഡച്ച് ചീസിന്
വേണ്ടത്ര ബഹുമാനം നല്‍കും.

456
00:54:46,696 --> 00:54:49,737
ജോഹാന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
സ്റ്റില്‍ട്ടണെ മറക്കുക,
ഗോര്‍ഗോണ്‍സോളയെ മറക്കുക.

457
00:54:49,857 --> 00:54:52,897
ഡച്ച് ചീസ് ആണ് ഒന്നാമന്‍. ശരിയല്ലേ?

458
00:54:53,017 --> 00:54:55,897
ബിയോണ്‍? മാര്‍ക്കറ്റിലെ ചീസ്,
കൊള്ളാമായിരുന്നു, അല്ലേ?

459
00:54:56,017 --> 00:54:59,176
- അത് പൊളിയായിരുന്നു.
- അതായിരുന്നു നമ്പര്‍ വണ്‍!

460
00:54:59,296 --> 00:55:02,137
ജോഹാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. 
ചിയേഴ്സ്!

461
00:55:06,217 --> 00:55:09,193
(കാരിന്‍ ഡച്ച് ഭാഷയില്‍
 സംസാരിക്കുന്നു)

462
00:55:09,777 --> 00:55:12,376
എന്ത് ചെയ്യണമെന്ന് എന്റെ
മോളോട് പറയുന്നത് നിര്‍ത്ത്.

463
00:55:15,817 --> 00:55:19,977
എന്റെ മോളോട് എന്ത് ചെയ്യണമെന്ന് 
പറയേണ്ടത് നിങ്ങളല്ല. കേട്ടോ?

464
00:55:20,055 --> 00:55:23,697
പോട്ടെ. ക്ഷമിക്കണം.

465
00:55:50,857 --> 00:55:53,257
(ഡച്ച് ഭാഷയില്‍ സംസാരിക്കുന്നു)

466
00:55:55,297 --> 00:55:57,297
<font color="#34dded">ഒന്നുകൂടെ. നിങ്ങള്‍
നന്നായി ചെയ്യുന്നുണ്ട്.</font>

467
00:55:57,818 --> 00:55:59,055
അതില്‍ ഖേദമുണ്ട്.

468
00:55:59,175 --> 00:56:03,057
- കുഴപ്പമില്ല.
- ശരി. 1, 2, 3, 4.

469
00:56:10,536 --> 00:56:12,937
(ഡച്ച് ഭാഷയില്‍ സംസാരിക്കുന്നു)

470
00:56:14,257 --> 00:56:18,376
- കുഴപ്പമില്ല, അവര്‍ നന്നായി ചെയ്യുന്നുണ്ട്.
- ശരിയാ,  പക്ഷേ അവന് താളം തീരെയില്ല.

471
00:56:18,537 --> 00:56:21,696
- അവനിത് കുളമാക്കുകയാ.
- ഇല്ല, അവര്‍ വെറും കുട്ടികളല്ലേ.

472
00:56:21,816 --> 00:56:26,257
അതെ. പക്ഷേ, അവന്‍
 മെച്ചപ്പെടണമെങ്കില്‍, അവന്‍ ശ്രദ്ധ
 കേന്ദ്രീകരിക്കണം, ശരിയല്ലേ?

473
00:56:28,935 --> 00:56:30,616
ശരി. ഒരു തവണ കൂടി.

474
00:56:56,844 --> 00:56:58,844
<font color="#34dded"> എനിക്ക് നൃത്തം ചെയ്യേണ്ട.</font>

475
00:56:58,898 --> 00:57:00,217
പറ്റില്ല. ഇതൊരു ഡ്യൂയെറ്റ്
ആയതിനാല്‍  അവളും വേണം.

476
00:57:00,337 --> 00:57:03,336
- വേണ്ട, അവള്‍ നൃത്തം ചെയ്യുന്നില്ല.
- അവളിവിടെ വേണം.

477
00:57:03,659 --> 00:57:07,094
<font color="#34dded">ആഗ്നസ്, അവസാനമായി 
ഒറ്റത്തവണ മാത്രം.</font>

478
00:57:07,094 --> 00:57:11,052
<font color="#34dded">ഒരേയൊരു പ്രാവശ്യം.</font>
<font color="#34dded">നീ നന്നായി ചെയ്യുന്നുണ്ട്.</font>

479
00:57:11,179 --> 00:57:14,346
<font color="#34dded">ഒരു തവണ കൂടി. 
കൊള്ളാം.</font>

480
00:58:12,936 --> 00:58:15,376
എന്താ പ്രശ്നം?

481
00:58:16,896 --> 00:58:21,975
ഇങ്ങനെ കാണിക്കരുത്...
അവന്‍ വെറുമൊരു കൊച്ചല്ലേ.

482
00:58:22,095 --> 00:58:25,656
ഞാന്‍ ഉദ്ദേശിച്ചത്, എന്തോന്നാ 
നിങ്ങളുടെ പ്രശ്നം?

483
00:58:27,177 --> 00:58:30,457
അവന്‍ കരയുന്നത് കണ്ടില്ലേ?
അവന് വേദനിക്കുന്നുണ്ടോ?

484
00:58:31,776 --> 00:58:35,616
അവനോട് ഇങ്ങനെയൊന്നും
സംസാരിക്കരുത്.
എന്താ നിങ്ങളുടെ പ്രശ്നം?

485
00:58:35,736 --> 00:58:40,296
എന്തോന്ന് പ്രശ്നം?
കാരണം, നമ്മള്‍ കാര്യങ്ങള്‍
വ്യത്യസ്ഥമായല്ലേ ചെയ്യുന്നേ?

486
00:58:40,456 --> 00:58:44,377
ദൈവമേ, ഇത് കാര്യങ്ങള്‍ വ്യത്യസ്ഥമായി 
ചെയ്യുന്നതിനെ കുറിച്ചല്ല.

487
00:58:44,497 --> 00:58:46,857
ഇത് ശരിയായത് ചെയ്യുന്നതിനെ കുറിച്ചാണ്.

488
00:58:46,977 --> 00:58:50,817
ഇത് ശരിക്കും...
നിങ്ങള്‍ അനുയോജ്യമായത് 
ചെയ്യുന്നതിനെ കുറിച്ചാണ്.

489
00:58:50,937 --> 00:58:55,215
നിങ്ങളുടെ മോനോട് ചൂടാവുന്നതിന് പകരം
അവന്‍ കരയുമ്പോള്‍ അവനോട് കുറച്ച് 
സ്നേഹം കാണിക്കുന്നത് പോലെ.

490
00:58:55,335 --> 00:58:58,297
പാട്രിക്ക്, എന്ത് മൈരാണിത്,
എന്തുകൊണ്ടാണ് താന്‍ അവനെ 
നൃത്തം ചെയ്യാന്‍ അനുവദിക്കാത്തത്?

491
00:58:58,417 --> 00:59:00,057
അതൊരു നൃത്തമായിരുന്നില്ല.

492
00:59:01,816 --> 00:59:02,896
നിങ്ങള്‍ അവനു നേരെ
ഒരു കപ്പ് വലിച്ചെറിഞ്ഞു!

493
00:59:04,656 --> 00:59:06,816
നിങ്ങള്‍ അവനോട് അങ്ങനെ
സംസാരിക്കുന്നത് കേട്ട് നില്‍ക്കാനാവില്ല.

494
00:59:06,975 --> 00:59:08,536
നിങ്ങള്‍ ചുമരിലേക്ക്
കപ്പ് വലിച്ചെറിഞ്ഞു.

495
00:59:12,696 --> 00:59:15,496
നിര്‍ത്ത്. ദയവായി നിര്‍ത്ത്.

496
00:59:24,606 --> 00:59:30,063
നില്‍ക്ക് മോളേ, ഞാന്‍
മമ്മിയോടൊന്ന് സംസാരിക്കട്ടെ

497
00:59:33,440 --> 00:59:35,983
പണ്ടാരമടങ്ങാന്‍.

498
00:59:41,481 --> 00:59:45,983
അമ്മേ, എന്താ പറ്റിയേ.

499
00:59:46,335 --> 00:59:49,736
ബിയോണ്‍, അവളെ
അകത്തേക്ക് കൊണ്ടുപോ.
അവളെന്നെ ഇങ്ങനെ കാണേണ്ട.

500
00:59:49,650 --> 00:59:52,942
നമുക്ക് അകത്തേക്ക് പോകാം.
അമ്മ വിഷമത്തിലാണ്.

501
00:59:53,065 --> 00:59:56,233
പോ അവിടുന്ന്.
എന്നെയൊന്ന് വെറുതെ വിട്.

502
00:59:56,400 --> 01:00:00,150
- വാ. അമ്മയെ തനിച്ച് വിട്.
- നന്ദി.

503
01:00:21,693 --> 01:00:26,193
വേണേല്‍, ചൊവ്വാഴ്ചത്തെ 
ഫ്ലൂട്ട് ക്ലാസിന് ആഗ്നസിനെ
ഞാന്‍ കൊണ്ട് വിടാം.

504
01:00:29,235 --> 01:00:33,402
ആഗ്നസ്, ചൊവ്വാഴ്ചത്തെ ഫ്ലൂട്ട്
ക്ലാസിന് നിന്നോടൊപ്പം 
വരുന്നത് ഞാനാണ്.

505
01:00:34,527 --> 01:00:36,485
ആഗ്നസ്?

506
01:00:36,652 --> 01:00:40,068
ചൊവ്വാഴ്ചത്തെ ഫ്ലൂട്ട് ക്ലാസിന് 
ഞാനാ കൂടെ വരുന്നേ.

507
01:00:41,403 --> 01:00:43,695
നമുക്ക് അങ്ങനെ ചെയ്യാം.

508
01:06:20,137 --> 01:06:25,554
- ലൂയിസ്, നമുക്ക് വീട്ടിലേക്ക് പോകാം.
- എന്താ സംഭവിച്ചേ?

509
01:06:25,722 --> 01:06:28,887
- നീ എണീക്ക്.
- സമയം എത്രയായി.

510
01:06:29,054 --> 01:06:31,804
- ആഗ്നസ്, എണീക്ക്.
- ഒന്ന് അടങ്ങെന്നേ.

511
01:06:31,972 --> 01:06:34,804
വാ, നമുക്ക് പോകാം.

512
01:06:44,847 --> 01:06:47,139
വേഗം കയറ്.

513
01:06:48,556 --> 01:06:50,431
നമുക്ക് പോകാം.

514
01:08:29,814 --> 01:08:31,439
ബിയോണ്‍?

515
01:08:40,981 --> 01:08:45,105
- ബിയോണ്‍ എന്താ സംഭവിച്ചേ?
- പണ്ടാരമടങ്ങാന്‍.

516
01:08:56,356 --> 01:08:58,858
- അമ്മേ, നമ്മള്‍ അവിടെ എത്താറായോ?
- യാ.

517
01:09:01,358 --> 01:09:03,859
- നമ്മള്‍ മൂഞ്ചിയെന്ന് തോന്നുന്നു.

518
01:09:11,942 --> 01:09:14,900
- നമ്മള്‍ എവിടെയാണെന്ന് അറിയോ?
- ഇല്ല.

519
01:09:57,779 --> 01:10:04,029
അവിടെയൊരു വീടുണ്ട്. 
ഞാന്‍ പോയി സഹായം ചോദിക്കാം.
ഡോര്‍ അടച്ചിരിക്കണം, കേട്ടോ?

520
01:10:04,154 --> 01:10:07,654
വേഗം വരണേ.

521
01:11:08,096 --> 01:11:09,855
ഹലോ!

522
01:11:21,696 --> 01:11:23,457
ഹലോ!

523
01:11:27,576 --> 01:11:29,296
ഹലോ!

524
01:13:02,055 --> 01:13:03,416
ഹേയ്, ബിയോണ്‍.

525
01:13:10,297 --> 01:13:13,297
ഫോണ്‍ ചെയ്തതിന് നന്ദി.

526
01:13:13,417 --> 01:13:17,175
വഴിയില്‍ വെച്ച് നിങ്ങളെ കാണാന്‍ 
അനുവദിച്ചതില്‍ സന്തോഷമുണ്ട്.

527
01:13:17,296 --> 01:13:21,135
ഞങ്ങളെ സഹായിച്ചതിന് നന്ദി.
നിങ്ങള്‍ നല്ലവരാണ്.

528
01:13:21,256 --> 01:13:22,935
തീര്‍ച്ചയായും.

529
01:13:38,817 --> 01:13:40,776
കാറില്‍ കയറ്.

530
01:13:40,896 --> 01:13:43,456
പ്ലീസ്, ഞങ്ങളെ ഉപദ്രവിക്കരുത്.

531
01:13:43,576 --> 01:13:45,457
എന്റെ കുടുംബത്തെ ഉപദ്രവിക്കരുത്.

532
01:13:46,896 --> 01:13:49,656
ഞങ്ങള്‍ക്ക് വീട്ടില്‍ 
പോകണമെന്നേയുള്ളൂ.

533
01:13:51,217 --> 01:13:54,816
ഹേയ്, കുഴപ്പമില്ല. ശാന്തനാക്.

534
01:13:55,536 --> 01:13:59,216
ഞങ്ങള്‍ പറയുന്നത് പോലൊക്കെ
ചെയ്താല്‍, കുഴപ്പമൊന്നുമുണ്ടാകില്ല.

535
01:14:14,055 --> 01:14:16,536
നമ്മള്‍ എപ്പോഴാണ്
വീട്ടില്‍ തിരിച്ചെത്തുക?

536
01:14:16,696 --> 01:14:18,576
അധിക നേരമൊന്നും വേണ്ട.

537
01:14:18,591 --> 01:14:21,381
<font color="#34dded">നമ്മള്‍ ഉടനെ 
അവിടെയെത്തും, മോളേ.</font>

538
01:14:23,007 --> 01:14:24,882
അമ്മേ?

539
01:14:25,050 --> 01:14:28,466
<font color="#34dded">- ആബേല്‍ ഇപ്പോഴും ഉറങ്ങുകയാണോ?</font>
<font color="#34dded">- അതെ.</font>

540
01:14:32,137 --> 01:14:36,777
- ആബേല്‍ വീട്ടില്‍ തനിച്ചാണോ?
- മുഹാജിദ് അവന്റെ കൂടെയുണ്ട്.

541
01:14:36,856 --> 01:14:39,936
അവന്‍ നേരത്തെ എണീറ്റു,
അതുകൊണ്ട്...

542
01:14:42,675 --> 01:14:45,426
- നിങ്ങള്‍ ഓക്കെയല്ലേ?
- ഓ, കുഴപ്പമില്ല.

543
01:14:45,592 --> 01:14:50,010
ആകെ തണുത്തിട്ടുണ്ടല്ലോ.
നിങ്ങള്‍ ചൂടുവെള്ളത്തില്‍ കുളിക്കണം.

544
01:14:51,134 --> 01:14:53,216
പിന്നെ, നന്ദിയുണ്ട്.

545
01:15:59,139 --> 01:16:03,849
<font color="#34dded">- അമ്മേ,  എനിക്കിപ്പോള്‍ 
വീട്ടിലെത്തണം.</font>
<font color="#34dded">- നമ്മള്‍ വൈകാതെ അവിടെയെത്തും.</font>

546
01:16:03,696 --> 01:16:06,457
നമ്മള്‍ എത്താറായോ?

547
01:16:06,431 --> 01:16:09,724
<font color="#34dded">- അമ്മേ, എനിക്കിത് ഇഷ്ടപ്പെടുന്നില്ല.</font>
<font color="#34dded">- ഓ, മുത്തേ.</font>

548
01:16:09,890 --> 01:16:13,099
<font color="#34dded">- അമ്മ കൂടെയുണ്ട്.</font>
<font color="#34dded">- എനിക്ക് പേടിയാവുന്നു, അമ്മേ.</font>

549
01:16:13,417 --> 01:16:15,097
മിണ്ടാതിരിക്ക്.

550
01:16:17,497 --> 01:16:18,296
എന്തോന്ന്?

551
01:16:18,140 --> 01:16:21,100
<font color="#34dded">- പ്രിയേ, അവര്‍ പറയുന്നത് പോലെ ചെയ്യ്.</font>

552
01:16:21,100 --> 01:16:23,640
<font color="#34dded">നമ്മളൊരു വലിയ 
കുറുക്ക്  വഴിയിലൂടെയാ പോകുന്നേ.</font>

553
01:16:23,937 --> 01:16:26,856
ദയവായി, ഒന്ന് മിണ്ടാതിരിക്കാമോ?

554
01:16:31,696 --> 01:16:33,912
നമ്മള്‍ എപ്പോള്‍ വീട്ടിലെത്തുമെന്ന്
ഒന്ന് പറയാമോ?

555
01:16:43,776 --> 01:16:47,497
നമ്മള്‍ നിങ്ങളുടെ വീട്ടിലേക്കല്ലേ പോകുന്നേ?

556
01:17:02,853 --> 01:17:04,853
<font color="#34dded">ബിയോണ്‍, എന്താണ് നടക്കുന്നേ ?</font>

557
01:17:16,270 --> 01:17:21,063
<font color="#34dded">- അമ്മേ, എനിക്ക് പേടിയാവുന്നു.</font>
<font color="#34dded">- പേടിക്കേണ്ട മോളേ,
അമ്മ കൂടെയുണ്ട്.</font>

558
01:17:21,186 --> 01:17:23,645
<font color="#34dded">പക്ഷേ, ഞാന്‍ ശരിക്കും
പേടിച്ചിരിക്കുവാ.</font>

559
01:17:23,813 --> 01:17:27,645
<font color="#34dded">അമ്മ എപ്പോഴും നിന്നോട് 
പറയാറുള്ളത് ഓര്‍മ്മയുണ്ടോ?</font>

560
01:17:27,813 --> 01:17:31,145
<font color="#34dded">അമ്മ കൂടെയുള്ളപ്പോള്‍,
നിനക്കൊന്നും സംഭവിക്കില്ല.</font>

561
01:17:31,270 --> 01:17:37,439
<font color="#34dded">- എനിക്കെന്റെ സ്വന്തം 
വീട്ടിലേക്ക് പോകണം.</font>
<font color="#34dded">- അതെ. നമ്മളത് ചെയ്യും.</font>

562
01:17:38,097 --> 01:17:41,497
- എന്താണ് സംഭവിക്കുന്നതെന്ന്
ഞങ്ങളോടൊന്ന് പറഞ്ഞേ.
- വായടക്ക്, മൈരേ.

563
01:17:41,576 --> 01:17:43,537
എന്റെ കുടുംബത്തോട്
അങ്ങനെ സംസാരിക്കരുത്.

564
01:17:46,480 --> 01:17:49,356
<font color="#34dded">ശ്ശ്... ശാന്തമായിരിക്ക്.</font>

565
01:18:17,016 --> 01:18:18,577
അവളെ വിട്ടേക്ക്.

566
01:18:28,149 --> 01:18:31,150
ലൂയിസ്.

567
01:18:31,616 --> 01:18:33,417
- അവളെ പോകാന്‍ അനുവദിക്ക്.
- ഇല്ല.

568
01:18:33,536 --> 01:18:35,337
നീ ചെയ്യും, നീ ചെയ്യും.

569
01:18:41,525 --> 01:18:43,402
അമ്മേ.

570
01:18:45,319 --> 01:18:46,860
അമ്മേ.

571
01:18:47,860 --> 01:18:49,903
- ആഗ്നസ്.
- അമ്മേ.

572
01:18:53,694 --> 01:18:55,862
അമ്മേ! അമ്മേ!

573
01:19:39,614 --> 01:19:43,280
<font color="#34dded">എന്നെ ഇറക്കി വിട്!
എന്നെ ഇറക്കി വിട്!</font>

574
01:22:07,897 --> 01:22:10,736
നിങ്ങള്‍ എന്തിനാണിത് ചെയ്യുന്നേ?

575
01:22:13,777 --> 01:22:16,417
നിങ്ങളെന്നെ അനുവദിച്ചതു കൊണ്ട്.

576
01:22:26,696 --> 01:22:29,535
നിങ്ങളുടെ വസ്ത്രങ്ങള്‍
അഴിച്ചു മാറ്റ്.

577
01:24:53,332 --> 01:24:55,662
<font color="#34dded">സോറി.</font>
﻿

578
01:28:50,662 --> 01:29:04,662
<b>
പരിഭാഷ ✍️<b><font color="#ff1d1d">
ഷാഫി വെൽഫെയർ </font></b></b>

579
01:29:04,663 --> 01:29:35,662
<b><font color="#ff1d1d">TEAM GOAT മലയാളം പരിഭാഷകൾ </font></b>

