1
00:02:31,200 --> 00:02:36,401
<font color="#ea7e00">
<i>ശരിക്ക് ഒളിച്ചിരിക്കണം അല്ലേൽ അത് നമ്മുടെ മുടി കാണും</i></font>

2
00:02:37,131 --> 00:02:42,808
<font color="#ea7e00">
<i>ശരിക്ക് ഒളിച്ചിരിക്കണം അല്ലേൽ അത് നമ്മുടെ മുടി കാണും</i></font>

3
00:02:45,035 --> 00:02:47,107
<font color="#ea7e00">
<i>ജാഗ്രതയോട് കൂടി ഇരിക്ക്.</i></font>

4
00:02:47,975 --> 00:02:52,480
<font color="#ea7e00">
<i>അല്ലെങ്കിൽ ആത്മാക്കൾ നിങ്ങളുടെ ശരീരത്തിൽ കയറി പറ്റാൻ ശ്രമിക്കും.</i></font>

5
00:02:53,280 --> 00:02:56,749
<font color="#ea7e00">
<i>അവയ്ക്ക് ജീവിക്കാൻ ഒരു ശരീരം ആവശ്യമാണ്.</i></font>

6
00:02:57,750 --> 00:03:00,194
<font color="#ea7e00">
<i>വാ തുടങ്ങാം.</i></font>

7
00:04:12,278 --> 00:04:13,757
എന്താ..എന്ത് പറ്റി ?

8
00:04:15,015 --> 00:04:17,090
ആത്മാവ് ഇവിടേയ്ക്ക് എത്തിച്ചേർന്നിട്ടുണ്ട്.

9
00:04:17,722 --> 00:04:18,700
സത്യമാണോ ?

10
00:04:21,992 --> 00:04:23,335
നമുക്ക് അതിനെ കാണാൻ പറ്റോ'?

11
00:04:23,861 --> 00:04:26,433
അങ്ങനെ എല്ലാവർക്കും കാണാൻ പറ്റില്ല.

12
00:04:27,565 --> 00:04:30,808
ഇനി നിങ്ങൾ എന്തേലും കണ്ടാലും,
അത് ആത്മാവാണെന്ന് തിരിച്ചറിയാൻ കഴിയില്ല.

13
00:04:33,103 --> 00:04:34,706
പക്ഷെ നമുക്ക് ചോദിക്കാം.

14
00:04:35,940 --> 00:04:37,282
എന്ത് ചോദിക്കാൻ ?

15
00:04:37,609 --> 00:04:39,588
ഫൈനൽ പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങൾ.

16
00:04:41,746 --> 00:04:43,692
അത് എങ്ങെനെയാണ് മലരേ പ്രേതത്തിന് അറിയുക ?

17
00:04:43,748 --> 00:04:46,125
പിന്നെത്തിനാ പ്രേതത്തിനെ പ്രേതം എന്ന് വിളിക്കുന്നത്..

18
00:04:46,183 --> 00:04:48,388
ഇങ്ങനെയൊരു ദുരന്തം!

19
00:04:48,449 --> 00:04:50,622
- അടിക്കല്ലേ..
- നീ എവിടുന്ന് വരുന്നു ?

20
00:04:55,358 --> 00:04:58,133
നീ എന്തുകൊണ്ട് പരലോകത്തേക്ക് പോയില്ല ?

21
00:05:01,527 --> 00:05:02,871
പ്രതികാരമോ?

22
00:05:06,267 --> 00:05:09,578
ഇപ്പോൾ നീ എവിടെയുണ്ട്?

23
00:05:26,050 --> 00:05:28,154
പേടിപ്പിക്കാതെ ഇരിക്ക് തെണ്ടി

24
00:05:28,385 --> 00:05:29,920
ഞാൻ ഇപ്പൊ ചത്തേനെ.

25
00:05:30,153 --> 00:05:32,961
മര്യാദയ്ക്ക് ഇരുന്ന് പഠിച്ചാൽ മതിയായിരുന്നു 

26
00:05:33,154 --> 00:05:34,326
അത് ശരിയാ

27
00:06:04,154 --> 00:06:05,691
എന്താ പാതിരാത്രി പരിപാടി?

28
00:06:07,630 --> 00:06:09,434
യുൻ സോ ചേച്ചിയാണ് 

29
00:06:09,594 --> 00:06:13,337
- എന്തുവാടി 
- പേടിപ്പിച്ച് കൊല്ലാൻ നോക്കുവാണ് ശവം 

30
00:06:13,463 --> 00:06:14,806
മിണ്ടാതെ ഇരിക്ക് കുരുപ്പുകളെ

31
00:06:17,635 --> 00:06:20,341
യുൻ ജങ്, നീയെന്താ മന്ത്രവാദം അഭ്യസിക്കുവാണോ?

32
00:06:21,103 --> 00:06:24,141
സാറ്റ് പരീക്ഷയ്ക്ക് ഇരുന്ന് പഠിക്കേണ്ട സമയത്ത് അവളുടെ ഒരു പ്രേതവും മണ്ണാങ്കട്ടയും

33
00:06:25,475 --> 00:06:28,648
തിരുമറി കാണിച്ച് കോളേജിൽ കയറിപ്പറ്റിയിട്ട് ഉപദേശിക്കാൻ വന്നേക്കുന്നു.

34
00:06:29,613 --> 00:06:30,387
അടിക്കല്ലേ!

35
00:06:30,981 --> 00:06:32,016
ഉറങ്ങാൻ നോക്ക്!

36
00:06:32,915 --> 00:06:35,226
- നിങ്ങളും!
- ആ...

37
00:06:36,616 --> 00:06:38,619
അമ്മ വരുമ്പോൾ എല്ലാം ശരിയാക്കിതരാം..

38
00:06:48,293 --> 00:06:52,139
- എന്ത് സാധനം ആണ് നിന്റെ ചേച്ചി.
- വെറുതെയല്ല അവൾക്ക് ലൈൻ ഒന്നും ഇല്ലാത്തത്

39
00:06:52,197 --> 00:06:55,578
അതാർക്കാ അറിയാത്തത് 
അവൾക്ക് ഈയിടെയായി രാത്രി ഉറക്കം കിട്ടുന്നില്ല .

40
00:06:55,768 --> 00:06:58,045
അവളെ വല്ല പ്രേതം പിടിച്ചോണ്ട് പോയാൽ മതിയായിരുന്ന്.

41
00:07:01,609 --> 00:07:03,516
നമുക്ക് ഒന്നൂടെ ചെയ്ത് നോക്കിയാലോ?

42
00:07:05,607 --> 00:07:07,747
ദുരാത്മാവിനെ തിരിച്ചു അയച്ചില്ലെങ്കിൽ...

43
00:07:07,876 --> 00:07:10,255
അത് നിങ്ങളെ ജീവനോടെ
 കടിച്ച് കീറും

44
00:07:11,113 --> 00:07:12,353
വാടി ഇവിടെ!

45
00:07:16,185 --> 00:07:17,924
ഞാൻ ആണ് രക്ത രക്ഷസ്സ്.

46
00:10:09,317 --> 00:10:17,093
<i>
<b><font color="#ea0027">
ഡെഡ് ഫ്രണ്ട്</font></b></i>

47
00:10:18,095 --> 00:10:21,976
<b><font color="#00ea5e">
പരിഭാഷ : കിന്റൽ വർക്കിച്ചൻ </font></b>

48
00:10:22,060 --> 00:10:23,562
<font color="#ea8b00">
<i>മരണം വരെയും</i></font>

49
00:10:23,960 --> 00:10:26,235
<font color="#ea8b00">
<i>ഒന്നും ഓർക്കാൻ ശ്രമിക്കരുത്.</i></font>

50
00:11:34,394 --> 00:11:36,600
എന്നെ തള്ളിയിട്ടിട്ട് ഭയങ്കര ചിരി ആയിരുന്നല്ലോ?

51
00:11:37,062 --> 00:11:40,841
വെള്ളത്തിൽ കിടന്നുള്ള നിന്റെ കോപ്രായം കണ്ട് ചിരി നിർത്താൻ പറ്റിയില്ല.

52
00:11:40,934 --> 00:11:42,709
ഇത് അത്ര നല്ല സ്വഭാവം ഒന്നുമല്ല

53
00:11:42,769 --> 00:11:46,649
എന്നാലും ആർമിയിൽ ഒക്കെ പോയിട്ടും നീ നീന്തൽ പഠിച്ചില്ല എന്നതാണ് അത്ഭുതം

54
00:11:46,706 --> 00:11:49,745
രണ്ട് വർഷവും,
എനിക്ക് പാചകം ആയിരുന്നു പണി.

55
00:11:49,809 --> 00:11:52,915
നീയും കണക്കാ
നിന്റെ ശ്രദ്ധ പഠിത്തത്തിൽ അല്ലലോ വെള്ളത്തിൽ അല്ലെ.

56
00:11:52,979 --> 00:11:54,719
നിനക്ക് നീന്താൻ അത്രയും ഇഷ്ടമാണോ?

57
00:12:01,953 --> 00:12:05,992
<font color="#ea8b00">
<i>എല്ലാത്തിനെയും കുറിച്ചുള്ള ആശങ്കയാണ് ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്നത്..</i></font>

58
00:12:06,391 --> 00:12:10,202
<font color="#ea8b00">
<i>പലതിനും വേണ്ടിയുള്ള ആശങ്കാജനകമായ നെട്ടോട്ടത്തിൽ നമുക്ക് നമ്മളെ തന്നെ നഷ്ടമാകുന്നു.</i></font>

59
00:12:11,396 --> 00:12:16,035
<font color="#ea8b00">
<i>ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത് ...</i></font>

60
00:12:16,231 --> 00:12:20,409
<font color="#ea8b00">
<i>ഭാവിയെക്കുറിച്ച് ഓർത്ത് നാം വ്യാകുലപ്പെടുന്നു...</i></font>

61
00:12:20,637 --> 00:12:24,744
<font color="#ea8b00">
<i>ഭാവിയിലെ വിജയത്തിന് വേണ്ടിയുള്ള ആ പരക്കം പാച്ചിലിൽ നമ്മുടെ യഥാർത്ഥ വ്യക്തിത്വം നഷ്ടമാകുന്നു.</i></font>

62
00:12:25,742 --> 00:12:29,515
<font color="#ea8b00">
<i>ജീവിത മൂല്യങ്ങൾക്ക്, നാം ജീവിക്കുന്ന ചുറ്റുപാടുകളുമായി ആഴമേറിയ ബന്ധം ഉണ്ട് .</i></font>

63
00:12:29,742 --> 00:12:33,451
<font color="#ea8b00">
<i>പക്ഷെ ആ പരക്കം പാച്ചിലിൽ ജീവിത മൂല്യങ്ങൾ നമ്മൾക്ക് അന്യമാകുന്നു.</i></font>

64
00:12:33,879 --> 00:12:40,695
<font color="#ea8b00">
<i>വേറൊരു തരത്തിൽ പറഞ്ഞാൽ,നല്ല ജീവിതമൂല്യങ്ങളെ കെട്ടിപുണരാൻ ഉള്ള നമ്മുടെ കഴിവ് നഷ്‌ടപെട്ടിരിക്കുന്നു ...</i></font>

65
00:12:41,519 --> 00:12:42,997
എന്തേ?

66
00:12:44,690 --> 00:12:47,498
<font color="#ea8b00">
<i>പ്രധാനമായി നാം മുറുകെപിടിക്കേണ്ട മൂല്യങ്ങൾ ഏതെന്നാൽ...</i></font>

67
00:12:47,557 --> 00:12:52,234
<font color="#ea8b00">
<i>..മനുഷ്യത്വം എന്ന പൊതു മൂല്യം വരെയും ഇന്ന് വിരളമായി മാറുന്നു</i></font>

68
00:12:54,098 --> 00:12:56,542
<font color="#ea8b00">
ബിരുദധാരികൾക്കുള്ള തൊഴിലവസരങ്ങൾ</font>

69
00:13:06,012 --> 00:13:09,424
ഒരു സാധാ ജോലി കിട്ടാൻ വരെ ചത്ത്‌ പരിശ്രമിക്കണം.
കഷ്ടം തന്നെ നമ്മുടെ അവസ്‌ഥ.

70
00:13:13,084 --> 00:13:15,121
ഒരാൾ സംസാരിക്കുമ്പോൾ മുഖത്ത് നോക്കണം എന്നറിയില്ലേ.

71
00:13:15,253 --> 00:13:16,927
നിനക്ക് രണ്ട് കൊല്ലം കൂടിയില്ലേ.
പിന്നെന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്?

72
00:13:19,159 --> 00:13:20,432
കഷ്ടം തന്നെ.

73
00:13:21,461 --> 00:13:23,938
ജീവിതത്തിലെ നല്ല സമയം ഒക്കെ അവസാനിക്കാറായി.

74
00:13:24,494 --> 00:13:27,476
ഈ കാലത്ത് നല്ല ജോലി കിട്ടണമെങ്കിൽ ഡിഗ്രി മാത്രം ഉണ്ടായിട്ട് കാര്യമില്ല.

75
00:13:27,765 --> 00:13:31,269
അത് നമ്മൾ ഈ നാട്ടിൽ ആയതുകൊണ്ടാണ്.

76
00:13:31,369 --> 00:13:34,043
ഇവിടുത്തെ സ്ഥിതി ഇങ്ങനെയാണ്.

77
00:13:36,674 --> 00:13:38,483
എന്തേ ഇവിടെ ജീവിച്ച് മടുത്തുവോ?

78
00:13:40,543 --> 00:13:42,285
അതുകൊണ്ടാണോ വേറെ നാട്ടിൽ പോണത്?

79
00:13:42,513 --> 00:13:46,984
ഏയ് അതൊന്നുമല്ല.
ഇത് എന്റെയൊരു വാശിയാണ്.

80
00:13:47,151 --> 00:13:49,924
ഒരു നല്ല ജീവിതത്തിന് വേണ്ടി!

81
00:13:55,258 --> 00:13:56,669
അപ്പോൾ പോട്ടെ.

82
00:13:58,494 --> 00:13:59,564
എങ്ങോട്ടേക്കാ'?

83
00:13:59,694 --> 00:14:01,195
എന്റെ കുട തപ്പാൻ!

84
00:14:22,080 --> 00:14:24,185
നീന്തുമ്പോൾ ആശ്വാസം തോന്നാറുണ്ടോ?

85
00:14:25,115 --> 00:14:27,619
മ്മ്,ശരിക്കും ടെൻഷൻ ഒക്കെ പമ്പ കടക്കും.

86
00:14:28,319 --> 00:14:29,819
എന്റെ അമ്മയുടെ കൈപോലെ..

87
00:14:32,489 --> 00:14:35,401
അമ്മ ഇപ്പോഴും അങ്ങനെ തന്നെ ആണോ ?

88
00:14:39,163 --> 00:14:42,974
അപ്പൊ ഇതായിരിക്കും നമ്മുടെ അവസാന കൂടിക്കാഴ്ച, അല്ലെ..

89
00:14:43,533 --> 00:14:47,909
ആശ്വാസം ആയിക്കാണുമല്ലോ അല്ലെ ?
ഞാൻ സാറിന്റെ പ്രശസ്തിയെ കളങ്കപെടുത്തി എന്നറിയാം

90
00:14:48,968 --> 00:14:52,146
അങ്ങനെ പറഞ്ഞ് എന്നെ വിഷമിപ്പിക്കാതെ.

91
00:14:53,813 --> 00:14:58,851
മോളുടെ തലച്ചോറിലെ തരംഗങ്ങൾ ഒക്കെ നോർമൽ ആണ്.
പക്ഷേ ഹൃദയത്തെ കൂടുതൽ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു.

92
00:14:58,915 --> 00:15:01,692
മരുന്ന് മുടങ്ങാതെ കഴിക്കണം.

93
00:15:04,656 --> 00:15:06,396
പിന്നെ, കൂടുതൽ ഒന്നും ആലോചിച്ച്  ടെൻഷൻ അടിക്കേണ്ട

94
00:15:06,491 --> 00:15:11,905
സമയം കടന്നു പോകുമ്പോൾ, പഴയ ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടും.

95
00:15:13,228 --> 00:15:14,605
അതങ്ങനെ ഞാൻ കാര്യമാക്കി എടുത്തട്ടില്ല.

96
00:15:15,297 --> 00:15:18,834
മഴയത്ത്, ബസ്സിൽ മറന്ന് വെച്ച കുടയായി ഞാൻ അതിനെ കരുതിക്കോളാം.

97
00:15:45,359 --> 00:15:46,929
അത് തുറന്നിട്ടേക്ക്...

98
00:15:47,594 --> 00:15:49,869
നിന്റെ അച്ഛന്റെ ആത്മാവ് വന്നട്ടില്ല.

99
00:16:22,891 --> 00:16:26,429
ഞാൻ വാ തുറന്ന് പറയാതെ നീ ചെയ്യില്ലല്ലേ?

100
00:16:31,332 --> 00:16:32,832
ക്ഷമിക്കണം, അമ്മേ.

101
00:16:37,336 --> 00:16:40,149
നീ എന്നെ ശരിക്കും അമ്മയായിട്ട് തന്നെയാണോ കാണുന്നത് ?

102
00:16:44,148 --> 00:16:46,956
ഈ വലിയ വീട്ടിൽ,
ഞാൻ എപ്പോഴും ഇങ്ങനെ ഒറ്റയ്ക്ക്...

103
00:16:47,448 --> 00:16:49,826
നിന്റെ വരവും നോക്കി ഇങ്ങനെ ഇരിക്കുന്നു.

104
00:16:50,419 --> 00:16:53,196
എന്നിട്ടും നിനക്ക് എങ്ങനെ എന്നെ വിട്ട് പോവാൻ തോന്നുന്നു'?

105
00:16:53,389 --> 00:16:54,698
എന്താ നിന്റെ പ്രശ്നം'?

106
00:16:55,425 --> 00:16:58,531
ഇവിടെ നിനക്ക് എന്ത് കുറവുണ്ടായിട്ടാണ് നീ വിദേശത്തേക്ക് പോവാൻ തീരുമാനിച്ചത്?

107
00:17:04,300 --> 00:17:06,075
എനിക്കിത് ഉൾകൊള്ളാൻ കഴിയുന്നില്ല.

108
00:17:07,634 --> 00:17:10,674
നിന്റെ അച്ഛനോടൊപ്പം ഞാൻ എന്ത് കഷ്ടപെട്ടാണ് ഈ കാണുന്നതൊക്കെ ഉണ്ടാക്കിയതെന്ന് അറിയോ.

109
00:17:11,774 --> 00:17:16,724
നമ്മൾ ഒന്ന് നല്ല നിലയിൽ ആയപ്പോഴേക്കും നിന്റെ അച്ഛൻ പോയി.

110
00:17:17,913 --> 00:17:22,022
അന്ന് മുതൽ ഞാൻ നിനക്ക് വേണ്ടിയാണ് ജീവിച്ചത്, പക്ഷേ ഇപ്പോൾ നിനക്ക് എന്നെ വേണ്ട.

111
00:17:23,686 --> 00:17:27,130
അതേ...എല്ലാം എന്റെ തെറ്റാണ് ..

112
00:17:28,789 --> 00:17:30,565
നിനക്ക് വേണ്ടി ജീവിച്ചതാണ് ഞാൻ ചെയ്ത തെറ്റ്.

113
00:17:33,595 --> 00:17:35,165
അമ്മ എന്നെ ഒന്ന് മനസിലാക്കാൻ ശ്രമിക്ക്.

114
00:17:36,264 --> 00:17:38,402
ഇത് ഞാൻ വിഷമത്തോടെ എടുത്ത തീരുമാനം തന്നെയാണ്.

115
00:17:39,031 --> 00:17:42,341
അങ്ങനെ വിഷമം ഉണ്ടേൽ നീ പിന്നെ എന്തിനാ പോവുന്നത് ?

116
00:17:47,175 --> 00:17:49,245
ആ സംഭവത്തിന് ശേഷം ഇവിടെ എല്ലാം എനിക്ക് അപരിചിതമാണ്.

117
00:17:50,344 --> 00:17:54,815
വേറെ നാട്ടിൽ പോയി പുതിയ ജീവിതം നയിക്കുന്നതാവും ശരി എന്ന് തോന്നി.

118
00:17:54,881 --> 00:17:57,015
അപ്പോ എന്റെ കാര്യമോ?

119
00:17:58,080 --> 00:18:01,187
എന്റെ അവസ്ഥയെ കുറിച്ച് നീ ചിന്തിക്കുന്നു പോലുമില്ലല്ലേ?

120
00:18:01,651 --> 00:18:02,060
- അമ്മാ..

121
00:18:02,117 --> 00:18:07,156
നീ എന്നെ അമ്മ എന്ന് വിളിച്ച് പോകരുത്!
എപ്പോഴാണ് നീ എന്റെ മോൾ ആയിട്ട് പെരുമാറിയിട്ടുള്ളത്

122
00:18:09,090 --> 00:18:13,162
ഞാൻ നിന്റെ കാലുപിടിച്ച് പോകരുതെന്ന് പറയുമ്പോഴും നീ കേൾക്കുന്നില്ല.

123
00:18:13,427 --> 00:18:15,737
ഇങ്ങനെയൊരു മകളെയാണല്ലോ എനിക്ക് ഈശ്വരൻ തന്നത് !

124
00:18:24,438 --> 00:18:26,544
എനിക്ക് അവിടെ പ്രവേശനം കിട്ടി .

125
00:18:35,884 --> 00:18:40,492
എന്റെ പഴയ കാല ഓർമ്മകൾ തിരിച്ചു കിട്ടാൻ ഞാൻ ആവുന്നത്ര ശ്രമിച്ചു.

126
00:18:42,361 --> 00:18:46,504
എനിക്ക്, ഇനി അതിന് വേണ്ടി സമയം കളയുവാൻ താല്പര്യമില്ല .അത്രതന്നെ.

127
00:18:50,798 --> 00:18:55,475
അമ്മയും,ഇനി അമ്മയ്ക്ക് വേണ്ടി ജീവിക്കാൻ ശ്രമിക്കണം.

128
00:19:47,148 --> 00:19:53,725
<font color="#ea8b00">
<i>ശരിക്ക് ഒളിച്ചിരിക്കണം അല്ലേൽ അത് നമ്മുടെ മുടി കാണും.</i></font>

129
00:19:53,955 --> 00:20:00,029
<font color="#ea8b00">
<i>ശരിക്ക് ഒളിച്ചിരിക്കണം അല്ലേൽ അത് നമ്മുടെ മുടി കാണും.</i></font>

130
00:20:00,225 --> 00:20:06,141
<font color="#ea8b00">
<i>ശരിക്ക് ഒളിച്ചിരിക്കണം അല്ലേൽ അത് നമ്മുടെ മുടി കാണും.</i></font>

131
00:20:39,332 --> 00:20:41,711
കൊ..ച്ചേ.. നീ എന്താ ഇവിടെ ഇരിക്കുന്നേ?

132
00:20:42,269 --> 00:20:44,714
ഞങ്ങൾ ഒളിച്ച് കളിക്കുവാണ് 
വേഗം വാതിലടക്ക്!

133
00:20:47,607 --> 00:20:48,518
ശ..രി

134
00:20:55,382 --> 00:20:57,954
ചേച്ചിക്ക് ഒന്ന് ഡ്രസ്സ് മാറണമായിരുന്നു.

135
00:20:59,319 --> 00:21:00,798
പുറത്തിറങ്ങി വേറെ ലോക്കറിൽ ഒളിച്ചൂടെ?

136
00:21:12,396 --> 00:21:15,502
അമ്മ സത്യം.
അവൾ ആ ലോക്കറിൽ ഉണ്ടായിരുന്നു!

137
00:21:15,565 --> 00:21:17,601
വല്ല പ്രേതവും ആയിരുന്നോ ഇനി?

138
00:21:18,168 --> 00:21:20,307
അയ്യേ,നിനക്ക് അതിലൊക്കെ വിശ്വാസം ഉണ്ടോ.

139
00:21:20,538 --> 00:21:22,540
പിന്നെ എങ്ങെനെയാണ് അവൾ പെട്ടെന്ന് മാഞ്ഞു പോയത്?

140
00:21:23,339 --> 00:21:26,947
നിനക്ക് തോന്നിയതാവും.
ഇത് തിന്നിട്ട് തല തണുപ്പിക്ക്.

141
00:21:27,845 --> 00:21:29,291
ഞാൻ സത്യമായിട്ടും കണ്ടു!

142
00:21:29,581 --> 00:21:33,284
എന്നെ ഇങ്ങനെ പറ്റിക്കാൻ നോക്കണ്ട,
ഈയിടെയായി നിനക്ക് കുറച്ച് കൂടുന്നുണ്ട്.

143
00:21:39,653 --> 00:21:40,724
അവളെ അറിയോ നിനക്ക്?

144
00:22:01,808 --> 00:22:04,447
<font color="#ea8b00">
<i>നിന്റെ ജീവിതം സ്വപ്നതുല്യമായിരുന്നു.</i></font>

145
00:22:05,010 --> 00:22:07,491
<font color="#ea8b00">
<i>നിന്റെ അച്ഛൻ കെട്ടിപ്പെടുത്തിയ നിന്റെ ലോകം.</i></font>

146
00:22:08,815 --> 00:22:14,126
<font color="#ea8b00">
<i>അച്ഛൻ മരിച്ചപ്പോൾ 
നിനക്ക് അങ്ങേരുടെ സ്ഥാനത്ത് വേറൊരാളിനെ വേണ്ടി വന്നു.</i></font>

147
00:22:17,255 --> 00:22:20,137
<font color="#ea8b00">
<i>അച്ഛനെ പോലെ വെറുക്കാൻ പറ്റിയ ഒരാളിനെ.</i></font>

148
00:22:46,986 --> 00:22:50,729
അപ്പൊ, എനിക്ക് ഓർമ്മ നഷ്ടപെട്ട അപകടം നടന്നപ്പോൾ നീയും ഉണ്ടായിരുന്നോ?

149
00:22:51,756 --> 00:22:53,598
അതല്ല ഇപ്പോഴത്തെ പ്രശ്നം.

150
00:22:56,394 --> 00:23:01,206
യുൻ സോ പറഞ്ഞിരുന്നു,അവൾ പേടിപ്പെടുത്തുന്ന എന്തൊക്കെയോ കാണാറുണ്ടായിരുന്നെന്ന്

151
00:23:03,231 --> 00:23:04,608
ഇപ്പോ അവളും...പോ..യി.

152
00:23:05,432 --> 00:23:06,206
എന്ത്!?

153
00:23:09,171 --> 00:23:10,242
നീ അത് പോലെ,

154
00:23:11,140 --> 00:23:12,744
വിചിത്രമായ വല്ലതും കണ്ടിരുന്നോ?

155
00:23:15,177 --> 00:23:16,122
അറി..യില്ല.

156
00:23:20,978 --> 00:23:22,548
അങ്ങനെ ആണേൽ കുഴപ്പം ഇല്ല.

157
00:23:29,722 --> 00:23:33,098
നീ എന്താ എന്നെ കാണാൻ മുമ്പൊന്നും വരാതിരുന്നത്?

158
00:23:33,557 --> 00:23:35,264
നമ്മൾ ഒരേ ക്ലാസ്സിൽ അല്ലെ പഠിച്ചിരുന്നത്..

159
00:23:36,626 --> 00:23:39,543
നിന്നെ ഞാൻ സ്വപ്നം കണ്ടിരുന്നു.

160
00:23:43,904 --> 00:23:45,440
മേക്കപ്പ് ഒന്നുമില്ലാത്ത നിന്നെ.

161
00:23:46,140 --> 00:23:48,345
പക്ഷേ ,മേക്കപ്പ് ഇല്ലാതെ നീ വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ലലോ.

162
00:24:43,524 --> 00:24:45,334
ഇങ്ങനെ കുടിച്ചാൽ കരളടിച്ചു പോകും.

163
00:24:46,028 --> 00:24:47,234
ഞാൻ അതങ്ങ് സഹിച്ച്.

164
00:24:49,964 --> 00:24:50,841
ഇപ്പോഴല്ല പിന്നീട്.

165
00:24:58,707 --> 00:25:00,013
എത്ര വിചിത്രമാണല്ലേ'?

166
00:25:01,610 --> 00:25:05,523
എനിക്ക് ക്ലാസ്സിൽ ആരുമായും 
കമ്പനി ഇല്ല.

167
00:25:06,814 --> 00:25:08,551
നീ ഒഴിച്ച്.

168
00:25:09,545 --> 00:25:11,548
ഇടയ്ക്ക് തോന്നും നിന്നെ എനിക്ക് പണ്ട് മുതലേ അറിയായിരുന്നുവെന്ന്.

169
00:25:15,053 --> 00:25:17,796
നിനക്ക് എന്നെ പണ്ട് ശരിക്കും അറിയില്ലായിരുന്നോ'?

170
00:25:18,890 --> 00:25:21,834
ഞാൻ ഈ വർഷം ആണ് കോളേജിൽ വന്നത് തന്നെ.
അപ്പോഴാണ്..

171
00:25:23,026 --> 00:25:25,270
ആ,അത് ശരിയാ..

172
00:25:30,336 --> 00:25:31,508
ഏതാ ശരിക്കും നല്ലത്?

173
00:25:34,173 --> 00:25:37,879
ഇപ്പൊൾ ഇങ്ങനെ ജീവിക്കുന്നതോ...
അല്ലേൽ പഴയ ഓർമ്മകളുമായി ജീവിക്കുന്നതോ...

174
00:25:41,712 --> 00:25:43,589
നിന്റെ അഭിപ്രായം എന്താ?

175
00:25:56,395 --> 00:25:58,931
- പിന്നെ കാണാം.
- ബൈ.

176
00:26:04,933 --> 00:26:07,437
എന്നെ ആ പ്രൊജക്റ്റ് ചെയ്യാൻ സഹായിക്കാമോ ?

177
00:26:07,503 --> 00:26:09,880
അത് നാളെയല്ലേ വെക്കേണ്ടത്..നീ ഇത് വരെ തീർത്തില്ലേ'?

178
00:26:09,938 --> 00:26:11,850
കുറച്ചു കൂടി ഉണ്ട്.എന്നെ ഒന്ന് സഹായിക്ക്

179
00:26:13,041 --> 00:26:14,679
പക്ഷേ എനിക്ക് ഒരു ഡേറ്റ് ഉണ്ട് ഇന്ന്.

180
00:26:15,477 --> 00:26:18,389
-<i>ആണോ?</i>
- സോറിഡി പിന്നെ എപ്പഴേലും ചെയ്ത് തരാം.

181
00:28:17,824 --> 00:28:21,738
പാതി മനസ്സോടെ അല്ലെ നീ ശരിക്കും ഇവിടുന്ന് പോണേ ?

182
00:28:22,695 --> 00:28:24,470
നിന്റെ മനസ്സ് ലോലം ആയി തുടങ്ങി.

183
00:28:25,198 --> 00:28:27,734
കൂടുതൽ ഒന്നും ചിന്തിച്ച് കൂട്ടണ്ടാ

184
00:28:37,810 --> 00:28:38,845
ഇതെന്തുവാ?

185
00:28:40,880 --> 00:28:43,360
നിനക്കുള്ള സമ്മാനം.
നല്ല ഭംഗിയായത് കൊണ്ട് ഞാൻ വാങ്ങി .

186
00:28:50,819 --> 00:28:53,356
ഹമ്പോ..ലുക്ക് ആയല്ലോ.

187
00:28:56,458 --> 00:28:58,406
നീ എന്താ ഇപ്പോൾ എന്നോട് ഇങ്ങനെ പെരുമാറുന്നത്?

188
00:29:03,667 --> 00:29:07,546
ഞാൻ നിന്നെ അങ്ങനെയൊന്നുമല്ല കണ്ടേക്കുന്നത്..

189
00:29:09,005 --> 00:29:13,213
നമ്മൾ എന്നും ഇത് പോലെ നല്ല ഫ്രണ്ട്സ് ആയിരിക്കാൻ ആണ് എനിക്ക് താൽപ്പര്യം.

190
00:29:15,743 --> 00:29:19,213
നിന്റെ വർത്താനം കേട്ടാൽ തോന്നും ഞാൻ നിന്നെ ഇപ്പോൾ പ്രൊപ്പോസ് ചെയ്‌തെന്ന്.

191
00:29:22,018 --> 00:29:25,691
എന്റെ കൂടെ ഏതേലും സിനിമയ്ക്ക് വരോ എന്ന് ചോദിക്കാന്ന് കരുതിയതാ..

192
00:29:27,021 --> 00:29:28,056
അങ്ങനെ ആ മോഹവും പോയികിട്ടി.

193
00:29:30,224 --> 00:29:32,603
അങ്ങനെ ആയിരുന്നോ..എന്നാ നമുക്ക് നാളെ പോവാം.

194
00:29:35,798 --> 00:29:39,573
ഫസ്റ്റ് ഷോക്ക് പോയാലോ?
ടിക്കറ്റിന്റെ പൈസ്സ കുറച്ചു കിട്ടും.

195
00:29:43,838 --> 00:29:45,942
അപ്പൊ നാളെ ഉറപ്പിച്ച്! എന്നാ ശരി.ഗുഡ് നൈറ്റ്

196
00:30:27,879 --> 00:30:32,089
ഇങ്ങനെ രാത്രി വൈകി കറങ്ങി നടക്കല്ലേ..വല്ല അപകടവും ക്ഷണിച്ചു വരുത്തും.

197
00:30:35,348 --> 00:30:36,953
നീ കുടിച്ചുവോ ?

198
00:30:39,386 --> 00:30:40,456
മ്മ് കുറച്ച്.

199
00:30:41,522 --> 00:30:43,025
അതിന് മുമ്പ് വല്ലതും കഴിച്ചായിരുന്നോ?

200
00:30:46,863 --> 00:30:47,307
ആ..

201
00:30:47,532 --> 00:30:49,704
വെറും വയറ്റിൽ കുടിക്കരുത്.

202
00:30:54,669 --> 00:30:55,808
എന്താ ഇത്'?

203
00:30:57,206 --> 00:30:58,809
കൂട്ടുകാരൻ തന്നതാ.

204
00:31:02,342 --> 00:31:04,548
മോൾക്ക് നല്ല ഷീണം കാണും.കിടക്കാൻ നോക്ക്.

205
00:31:26,964 --> 00:31:30,538
ഇതൊക്കെ എപ്പൊൾ എണീറ്റ് ഉണ്ടാക്കി?

206
00:31:32,538 --> 00:31:36,247
വയസ്സാവുമ്പോൾ ഉറക്കം ഒക്കെ നഷ്ടപ്പെടും എന്നാ പറയാറ്

207
00:31:37,210 --> 00:31:39,780
നിനക്ക് വേണ്ടി ഉണ്ടാക്കിയതാണ് 
കഴിച്ചു നോക്കീട്ട് പറ.

208
00:31:42,081 --> 00:31:43,557
അയ്യേ മീൻ കറി...

209
00:31:44,215 --> 00:31:47,788
നീ അധികം കൂട്ടാത്തത് കൊണ്ടാണ് .
മീൻ ഒക്കെ ശരീരത്തിന് നല്ലതാണ്.

210
00:31:48,252 --> 00:31:49,459
കഴിച്ചു നോക്ക്.

211
00:32:14,377 --> 00:32:15,549
അയ്യോ, ഞാനിത്..

212
00:32:15,612 --> 00:32:18,752
നല്ല ഭംഗി ആയത്കൊണ്ട് ഇട്ട് നോക്കിയതാണ്

213
00:32:19,282 --> 00:32:20,488
ഏയ് അത് കുഴപ്പമില്ല.

214
00:32:22,113 --> 00:32:23,888
അത് അമ്മ എടുത്തോ.

215
00:32:25,985 --> 00:32:26,827
ഞാൻ എടുത്തോട്ടെ?

216
00:32:27,787 --> 00:32:28,765
ഉം.

217
00:32:36,099 --> 00:32:38,600
എന്നെ കുറിച്ചോർത്ത് നീ വിഷമിക്കുന്നുണ്ടല്ലേ ?

218
00:32:40,401 --> 00:32:45,077
ഞാൻ നീ പറഞ്ഞതിനെ പറ്റി ആലോചിച്ചു.നീ തന്നെയാണ് ശരി.

219
00:32:48,376 --> 00:32:51,477
ഞാൻ ഇനി എനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങാം.

220
00:32:54,145 --> 00:32:55,282
പുതിയ ഒരാളായിട്ട് തന്നെ.

221
00:32:56,648 --> 00:33:02,029
അതോണ്ട് മോള് എന്നെ കുറിച്ചോർത്ത് വിഷമിക്കാതെ സ്വന്തം കാര്യങ്ങൾ റെഡി ആക്കാൻ നോക്ക്
ഓക്കേ ?

222
00:33:07,558 --> 00:33:08,470
ഇന്നാ.

223
00:33:19,670 --> 00:33:21,979
ഇപ്പോഴത്തെ പിള്ളേർ പോലും ഇങ്ങനെ നഖം കടിക്കില്ല.

224
00:33:32,281 --> 00:33:34,317
നിനക്ക് മാല ഇഷ്ടപ്പെട്ടില്ല?

225
00:34:32,239 --> 00:34:34,480
ക്ഷമിക്കണം.

226
00:34:35,376 --> 00:34:37,877
എന്ത് പറ്റി'? എന്തിനാ ഇങ്ങനെ ഒച്ചയെടുക്കുന്നത്?

227
00:34:41,279 --> 00:34:43,384
- ഞാൻ ശരിക്കും കണ്ടു!
- എന്ത് കണ്ടെന്ന്?

228
00:34:43,613 --> 00:34:46,528
ഏതോ പെണ്ണ് !
അവൾ നമ്മുടെ മുന്നിൽ വന്നിരുന്നു.

229
00:34:46,953 --> 00:34:49,057
ആകെ മൊത്തം നനഞ്ഞ്..

230
00:34:49,753 --> 00:34:51,824
അവളുടെ കണ്ണ് നീ ശ്രദ്ധിച്ചായിരുന്നോ?

231
00:34:52,023 --> 00:34:53,934
എന്നെ തന്നെ തുറിച്ച് നോക്കുവായിരുന്നു.
നീ ശരിക്കും അവളെ കണ്ടില്ലേ?

232
00:34:54,158 --> 00:34:57,233
- നീ കണ്ടെങ്കിൽ കണ്ടു അത്രതന്നെ.
- ഞാൻ സത്യമായിട്ടും കണ്ടു!

233
00:34:57,298 --> 00:34:59,907
അവൾ എന്നെ തൊടാൻ എന്നവണ്ണം കൈ നീട്ടി.

234
00:35:00,102 --> 00:35:02,515
- അപ്പോഴാണ് നീ എന്റെ തോളിൽ അടിച്ചത്--
- ജീ വോൺ!

235
00:35:02,939 --> 00:35:04,178
നിർത്തുന്നുണ്ടോ നീയിത്!?

236
00:35:07,409 --> 00:35:11,443
ഇപ്പൊ തന്നെ എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.അതുകൊണ്ട് പ്ലീസ്..

237
00:35:17,849 --> 00:35:19,887
ഈ മിൻ ജി വോണിനെ അറിയോ.

238
00:35:25,692 --> 00:35:27,193
ക്ലാസ്സിൽ കയറാം.നമ്മൾ വൈകി.

239
00:35:34,030 --> 00:35:35,565
<i>മിൻ ജി വോൺ ആണോ?</i>

240
00:35:41,636 --> 00:35:42,979
ഓ യു ജുങ്ങിനെ അറിയില്ലേ ?

241
00:35:44,106 --> 00:35:45,278
എന്താ പ്രശ്‌നം?

242
00:35:45,809 --> 00:35:48,254
കുറച്ച് കാര്യങ്ങൾ അറിയാൻ ഉണ്ടായിരുന്നു.

243
00:35:48,344 --> 00:35:51,124
 അവളുടെ ജീവിതം അപകടത്തിൽ ആണെന്നോ മറ്റോ..

244
00:35:51,184 --> 00:35:52,492
അവൾ നിന്നോട് പറഞ്ഞായിരുന്നോ?

245
00:35:53,018 --> 00:35:56,057
ആദ്യം ഇതൊക്കെ
എന്തിനാ ഇവളോട് ചോദിക്കുന്നത് എന്ന് വ്യക്തമാക്ക് !

246
00:36:00,691 --> 00:36:03,830
അവളെ ഇന്നലെ മുങ്ങി മരിച്ച സ്ഥിതിയിൽ കണ്ടെത്തി.

247
00:36:06,460 --> 00:36:09,203
<i>അവളുടെ ശ്വാസകോശത്തിൽ മൊത്തം വെള്ളമായിരുന്നു</i>

248
00:36:12,567 --> 00:36:15,843
<i>നിങ്ങൾ ഒരേ സ്‌കൂളിൽ അല്ലെ പണ്ട് പഠിച്ചിരുന്നത്?</i>

249
00:36:39,990 --> 00:36:41,164
<i>ഓർക്കാൻ ശ്രമിക്കരുത്.</i>

250
00:36:42,428 --> 00:36:43,668
<i>ഓർക്കാൻ ശ്രമിക്കരുത്.</i>

251
00:36:45,432 --> 00:36:46,376
<i>ജി വോൺ!</i>

252
00:37:32,304 --> 00:37:33,247
<i>നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ?</i>

253
00:37:39,213 --> 00:37:41,923
ഇന്നലെ രാത്രിയിലാണ് അത്‌ സംഭവിച്ചത്.

254
00:37:43,220 --> 00:37:46,463
അവളുടെ ശരീരത്തിൽ വേറെ മുറിവുകൾ ഒന്നുമില്ല.മുങ്ങി മരിച്ചെന്നാണ് അവർ പറയുന്നേ

255
00:37:53,393 --> 00:37:55,374
അതങ്ങ് വിട്ടേയ്ക്ക്.

256
00:37:57,731 --> 00:38:00,836
എനിക്ക് പഴയ ഓർമ്മകൾ നഷ്ടപ്പെട്ടുവെങ്കിലും,ഞങ്ങൾ കൂട്ടുകാർ ആയിരുന്നില്ലേ..

257
00:38:03,704 --> 00:38:05,511
അതെനിക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.

258
00:38:09,274 --> 00:38:12,586
<i>- ഇവൾ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തേ.</i>

259
00:38:18,680 --> 00:38:21,423
ഇത്തിരിയെങ്കിലും മനഃസാക്ഷി ഉണ്ടേൽ നീ ഇങ്ങോട്ട് വരില്ലായിരുന്നു!

260
00:38:21,484 --> 00:38:23,988
നീ കാരണം ആണ് അവർ മരിച്ചത്!

261
00:38:24,088 --> 00:38:26,793
- യുൻ ജങ്, മതി നിർത്ത്.
- നീ കാരണം അവർ..

262
00:38:28,456 --> 00:38:29,333
<i>എന്നെ വിട്</i>

263
00:38:29,658 --> 00:38:30,636
<i>യുൻ-ജങ്!</i>

264
00:38:30,926 --> 00:38:32,234
<i>ഇറങ്ങി പോടി ഇവിടുന്ന്!</i>

265
00:40:13,823 --> 00:40:16,061
<font color="#ea8b00">
സങ്ഗ്രിം ഹൈ സ്കൂൾ</font>

266
00:40:24,433 --> 00:40:26,109
<font color="#ea9300">
ഷിൻ മി ക്യുങ്</font>

267
00:40:27,840 --> 00:40:30,012
<font color="#ea9300">
കിം യുൻ സോ</font>

268
00:40:31,838 --> 00:40:33,818
<font color="#ea9300">
ഓ യു ജങ്</font>

269
00:40:35,040 --> 00:40:37,316
<font color="#ea9300">
മിൻ ജി-വോൺ</font>

270
00:40:47,553 --> 00:40:50,467
<font color="#ea9300">
കിം യുൻ സോ
ജോങ്നോ, പ്യുങ്ചാങ് 252-56</font>

271
00:41:13,212 --> 00:41:15,592
നിനക്ക് എന്താ ഇവിടെ കാര്യം ?

272
00:41:17,786 --> 00:41:20,630
ഒന്നും ഓർമ്മയില്ലാത്ത പോലെ അഭിനയിക്കുന്നത് മതിയാക്ക്!

273
00:41:20,689 --> 00:41:23,600
നീ വിദേശത്ത് പോയി രക്ഷപ്പെടാന്നാണോ വിചാരിക്കുന്നത്?

274
00:41:24,591 --> 00:41:27,160
നമുക്ക് കാണാം എന്താ സംഭവിക്കുന്നതെന്ന്.

275
00:41:29,493 --> 00:41:30,597
ഒന്ന് നിന്നേ!

276
00:41:31,929 --> 00:41:33,704
ഞാൻ എന്താ നിങ്ങളോടൊക്കെ ചെയ്തത്?

277
00:41:38,668 --> 00:41:42,343
സത്യമായിട്ടും എനിക്കൊന്നും ഓർമ്മയില്ല.

278
00:41:58,251 --> 00:42:01,096
<i>ആ ട്രിപ്പിന് ശേഷം നീ അവരുമായുള്ള കമ്പനി വിട്ടു.</i>

279
00:42:01,220 --> 00:42:04,028
പിന്നീട് കുറെ വിചിത്രമായ സംഭവങ്ങൾ നടന്ന് തുടങ്ങി.

280
00:42:04,756 --> 00:42:06,702
അവിടെ എന്താ സംഭവിച്ചത്?

281
00:42:07,393 --> 00:42:09,030
ചേച്ചി ആയിരുന്നില്ലേ അവരുടെ നേതാവ്.

282
00:42:09,094 --> 00:42:10,973
നീ പറയുന്നത് കേട്ടല്ലേ അവർ ഓരോന്ന് ചെയ്തിരുന്നത്.

283
00:42:15,037 --> 00:42:16,608
യുൻ-ജങ്, അല്ലെ നീ'?

284
00:42:17,872 --> 00:42:22,680
യുൻ ജങ്, എനിക്ക് ശരിക്കും ഒന്നും ഓർക്കാൻ സാധിക്കുന്നില്ല.

285
00:42:24,208 --> 00:42:25,311
അമ്മ സത്യം.

286
00:42:33,250 --> 00:42:36,288
ഇന്നലെ അങ്ങനെ ഒക്കെ ചെയ്തതിന് എന്നോട് ക്ഷമിക്കണം.

287
00:42:37,888 --> 00:42:41,734
മി ക്യുങ് ആശുപത്രിയിൽ ആണ്.
അതിനൊക്കെ കാരണം ചേച്ചി ആണെന്ന് കരുതി.

288
00:42:42,459 --> 00:42:43,960
മി ക്യുങ്  ആശുപത്രിയിൽ ആണെന്നോ ?

289
00:42:47,697 --> 00:42:49,803
എല്ലാവർക്കും വട്ട് പിടിച്ച പോലെ ആയിരുന്നു.

290
00:42:51,568 --> 00:42:53,513
ആരോ അവരെ വേട്ടയാടുന്ന പോലെ...

291
00:42:54,970 --> 00:42:57,211
അതോണ്ട് എല്ലാത്തിന്റെയും പിന്നിൽ ചേച്ചി ആണെന്ന് ഞാൻ കരുതി.

292
00:42:58,873 --> 00:43:02,657
ഞാനോ!?
ഞാൻ ഇപ്പോഴാണ് ഇതൊക്കെ അറിയുന്നത്..

293
00:43:04,686 --> 00:43:06,962
ഇടയ്ക്ക് തോന്നും എല്ലാം എന്റെ തെറ്റാണെന്ന്.

294
00:43:08,789 --> 00:43:11,735
എനിക്ക് എന്റെ യുൻ സോ ചേച്ചിയെ ഒട്ടും ഇഷ്ടമല്ലായിരുന്നു.

295
00:43:13,526 --> 00:43:16,767
അവളെ പേടിപ്പിക്കാൻ, ബോർഡ് വെച്ച് ആത്മാക്കളെ വിളിച്ചു വരുത്താൻ ഞാൻ നോക്കി

296
00:43:19,362 --> 00:43:23,242
അതിൽ പിന്നെ അവൾക്ക് രാത്രി ഉറങ്ങാൻ പറ്റിയിട്ടില്ല.എപ്പോഴും ഓരോ പ്രശ്നങ്ങൾ ആയിരുന്നു.

297
00:43:24,633 --> 00:43:26,444
പക്ഷേ ഞാൻ അതൊന്നും കാര്യമാക്കിയില്ല.

298
00:43:26,670 --> 00:43:30,048
അന്ന് രാത്രി ഞാനും കൂട്ടുകാരും ചുമ്മാ രസത്തിന് കളിച്ചതാണ്

299
00:43:43,481 --> 00:43:45,461
ആത്മാക്കൾ എന്ന ഒന്നും തന്നെ ഈ ലോകത്തില്ല.

300
00:43:45,884 --> 00:43:47,831
അവളുടെ മരണം സ്വഭാവികമായിരുന്നു.

301
00:43:49,656 --> 00:43:51,633
വെറുതെ നീ സ്വയം പഴിക്കേണ്ടാ..

302
00:45:26,246 --> 00:45:27,656
- എന്താ പ്രശ്‌നം?
- ഒന്നുമില്ല.

303
00:45:27,913 --> 00:45:30,686
ഒന്നുമില്ലെന്ന് പറഞ്ഞാൽ എങ്ങനെയാ?
അവരെ കുറിച്ചോർത്തിട്ടാണോ?

304
00:45:31,447 --> 00:45:33,950
നീ വിദേശത്ത് പോവുന്നത് പുതിയൊരു ജീവിതം തുടങ്ങാൻ അല്ലേ

305
00:45:34,016 --> 00:45:36,521
അപ്പൊ കഴിഞ്ഞ കാര്യങ്ങൾ ഒക്കെ മറക്കാൻ നോക്ക്

306
00:45:40,623 --> 00:45:42,227
" എന്ത് കഴിഞ്ഞ കാര്യങ്ങൾ"?

307
00:45:42,291 --> 00:45:43,828
നീ എന്താ അതുകൊണ്ട് ഉദ്ദേശിക്കുന്നേ?

308
00:45:48,032 --> 00:45:51,276
നീ എന്നോട് എന്തോ ഒളിക്കുന്നുണ്ട്. ഇല്ലേ?

309
00:45:53,009 --> 00:45:56,010
അങ്ങനെയല്ല..ഞാൻ ചുമ്മാ--

310
00:45:56,074 --> 00:45:57,176
മതിയാക്ക്!

311
00:45:58,242 --> 00:46:00,413
നീ അല്ലെങ്കിലും ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കാൻ പോണില്ലലോ

312
00:46:09,284 --> 00:46:11,161
വെള്ളമില്ലാതെ ആർക്കാ ജീവിക്കാൻ പറ്റുന്നത്'?

313
00:46:11,253 --> 00:46:14,394
പക്ഷേ അവൾ കുളിക്കാറുമില്ല വെള്ളം കുടിക്കാറുമില്ല.

314
00:46:14,558 --> 00:46:17,197
അവൾക്ക് വെള്ളത്തെ ഇപ്പൊ അത്ര പേടിയാ.

315
00:46:19,092 --> 00:46:21,073
അവൾക്ക് ആസ്ത്മ ഉള്ള കാര്യം അറിയാലോ അല്ലേ?

316
00:46:43,653 --> 00:46:46,568
ഞാനാടി, ജി-വോൺ.

317
00:46:48,725 --> 00:46:50,463
എന്നെ മനസ്സിലായോ?

318
00:46:55,261 --> 00:46:58,709
ഞാനും നീയും യു-ജങും യുൻ- സോയും എല്ലാം ഒരേ ക്ലാസ്സിൽ ആയിരുന്നു

319
00:46:59,966 --> 00:47:01,536
ഇപ്പോ മനസ്സിലായോ'?

320
00:47:08,942 --> 00:47:12,354
കൂടെ നടന്നുവെങ്കിലും,
ഞങ്ങൾക്ക് എല്ലാം നിന്നെ ഇഷ്ടമായിരുന്നു എന്നാണോ?

321
00:47:14,580 --> 00:47:17,889
നീ പണക്കാരി ആയിരുന്നത് കൊണ്ടാണ് ഞങ്ങൾ കൂടെ കൂടിയത്.

322
00:47:21,850 --> 00:47:23,353
അവൾ എന്നെ തേടിയും വരാറുണ്ട്.

323
00:47:24,788 --> 00:47:26,927
യു-ജങും, യുൻ സോയും അവളെ കണ്ടിരുന്നു.

324
00:47:31,094 --> 00:47:33,540
നീ അത് പോലെ ആരെയെങ്കിലും സ്വപ്നം കാണാറുണ്ടോ?

325
00:47:37,500 --> 00:47:41,246
നമുക്ക് ചുറ്റും എന്തൊക്കെയോ നടക്കുന്നുണ്ട്. അത് എന്താണെന്ന് നിനക്ക് അറിയാം, അല്ലെ?

326
00:47:43,875 --> 00:47:47,284
പറയൂ മി-ക്യുങ്
നീ എന്തെങ്കിലും രാത്രി കാണാറുണ്ടോ?

327
00:47:47,441 --> 00:47:48,647
സു-ഇൻ.

328
00:47:49,610 --> 00:47:50,679
സു-ഇൻ?

329
00:47:51,012 --> 00:47:51,854
സു-ഇൻ.

330
00:47:53,515 --> 00:47:56,791
സു-ഇൻ? അതാരാ?

331
00:47:56,851 --> 00:47:59,092
ഞാനല്ല. ഞാൻ സത്യായിട്ടും ഒന്നും ചെയ്തില്ല.

332
00:47:59,153 --> 00:48:01,792
നീ എന്ത് ചെയ്തില്ലെന്ന്?
സു-ഇൻ ആരാ?

333
00:48:02,223 --> 00:48:03,429
<i>സു-ഇൻ...</i>

334
00:48:07,559 --> 00:48:09,334
അവൾ നമ്മളെ കൊല്ലും.

335
00:48:20,443 --> 00:48:22,820
ഞാൻ ഒന്നും ചെയ്തില്ല. എല്ലാത്തിനും കാരണം നീയാണ്

336
00:48:22,878 --> 00:48:24,186
നീയാണ് എല്ലാം ചെയ്തത്

337
00:48:31,421 --> 00:48:33,662
<i>അടുത്തത് ആരാവും?</i>

338
00:48:35,559 --> 00:48:37,696
മതി.നിർത്ത്.

339
00:48:37,926 --> 00:48:40,026
എന്തിന്? ഇതൊക്കെ ഒരു രസമല്ലേ.

340
00:48:40,593 --> 00:48:41,731
ആരാ അടുത്ത ഇര?

341
00:48:43,762 --> 00:48:45,070
സു-ഇൻ!

342
00:48:48,768 --> 00:48:50,269
പിന്നെ..ശരിക്കും'?

343
00:48:54,307 --> 00:48:57,776
അങ്ങനെ ആണേൽ കലക്കും.

344
00:48:59,578 --> 00:49:00,989
<i>ജി-വോൺ?</i>

345
00:49:39,578 --> 00:49:42,790
<font color="#ea8b00">
<i>ഭാഗികമായുള്ള ഓർമ്മ നഷ്ടപ്പെടൽ</i></font>

346
00:49:47,452 --> 00:49:49,364
പുതിയ വ്യക്തിതം കൈവരിക്കുന്നു,
പഴയ വ്യക്തിത്വം ഇല്ലാതാകുന്നു...

347
00:49:49,422 --> 00:49:51,960
മാനസിക സംഘർഷം രൂക്ഷമാവുകയും,എല്ലാം അന്ന്യമായി അനുഭവപ്പെടുകയും ചെയ്യുന്നു.

348
00:49:59,064 --> 00:50:01,200
മിൻ ജി-വോൺ

349
00:50:19,822 --> 00:50:21,698
ഞാൻ നേരത്തെ പറഞ്ഞതങ്ങ് വിട്ടേയ്ക്ക്.

350
00:50:22,857 --> 00:50:24,836
ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല..

351
00:50:24,959 --> 00:50:28,492
ശരിക്കും.നീ ആരാ?

352
00:50:31,695 --> 00:50:33,333
ഏയ്?നീ എന്താ ഈ പുലമ്പുന്നത്?

353
00:50:35,966 --> 00:50:37,808
എനിക്കറിയില്ല.

354
00:50:38,935 --> 00:50:40,916
എനിക്ക് ഞാൻ ആരാണെന്ന് പോലും അറിയില്ല.

355
00:50:44,641 --> 00:50:46,848
ശരിക്കും ഒളിച്ച് കളിക്കുന്ന പോലെ തന്നെ.

356
00:50:47,510 --> 00:50:50,422
പക്ഷെ ആരാ കൂടെ കളിക്കുന്നത് എന്ന് അറിയില്ല.

357
00:50:52,981 --> 00:50:58,222
എന്റെ ഓർമ്മ തിരികെ കിട്ടാൻ വേണ്ടി പരിശ്രമിച്ചപ്പോൾ , വേറൊന്നിനെ പറ്റിയും ചിന്തിച്ചിരുന്നില്ല.

358
00:50:59,451 --> 00:51:03,732
പക്ഷെ ഇപ്പൊൾ .എനിക്ക് പേടിയാവുന്നു..

359
00:51:05,657 --> 00:51:07,536
എന്റെ ആ ഇരുണ്ട ഭൂതകാലം...

360
00:51:09,161 --> 00:51:10,868
എന്നെ ഭയപ്പെടുത്തുന്നു..

361
00:51:34,519 --> 00:51:36,931
ഈ പാവ കാണുമ്പോൾ എനിക്ക് പണ്ടത്തെ കാര്യങ്ങൾ ഓർമ്മ വരും.

362
00:51:38,522 --> 00:51:41,506
അന്ന് നീ ഈ പാവ വേണമെന്ന് പറഞ്ഞ് വാശി പിടിച്ചു.

363
00:51:42,629 --> 00:51:47,976
പക്ഷേ 
ഇത് വാങ്ങാനുള്ള പൈസ പോലും നമുക്കന്ന് ഉണ്ടായിരുന്നില്ല.

364
00:51:52,372 --> 00:51:53,851
എന്ത് പറ്റി'?

365
00:51:54,340 --> 00:51:55,785
നിനക്ക് എന്താ പറ്റിയത് ?

366
00:51:56,776 --> 00:52:00,122
ഒരുപാട് വിയർക്കുന്നുണ്ടല്ലോ.
നിനക്ക് വല്ല അസ്വസ്ഥത തോന്നുന്നുണ്ടോ?

367
00:52:04,051 --> 00:52:06,156
ആകെ വല്ലാതെയിരിക്കുന്നു

368
00:52:06,855 --> 00:52:08,891
നിനക്ക് രാത്രി ശരിക്കും ഉറക്കം കിട്ടാറുണ്ടോ?

369
00:52:09,924 --> 00:52:11,927
രാത്രി ഉറങ്ങാതിരിക്കുന്നത് അത്ര നല്ലതല്ല.

370
00:52:21,064 --> 00:52:22,702
അസുഖം ഒന്നും വരാതെ നോക്കണം.

371
00:52:23,902 --> 00:52:26,176
നിനക്ക് അസുഖം വന്നാൽ,എനിക്ക് അസുഖം വന്നത് പോലെയാണ്.

372
00:52:52,658 --> 00:52:54,069
ഹാൻ സു ഇൻ.

373
00:54:49,934 --> 00:54:55,544
<font color="#ea8b00">
<i>ശരിക്ക് ഒളിച്ചിരിക്കണം അല്ലേൽ അത് നമ്മുടെ മുടി കാണും</i></font>

374
00:54:55,974 --> 00:55:02,320
<font color="#ea8b00">
<i>ശരിക്ക് ഒളിച്ചിരിക്കണം അല്ലേൽ അത് നമ്മുടെ മുടി കാണും</i></font>

375
00:55:56,130 --> 00:55:58,269
യുൻ സോയ്ക്ക് വേണ്ടി നീ സാറ്റ് പരീക്ഷ എഴുത്.

376
00:55:59,198 --> 00:56:00,907
അങ്ങനെ ചെയ്താൽ നിന്നെ ഫ്രണ്ട് ആയി പരിഗണിക്കാം.

377
00:56:17,250 --> 00:56:19,490
എന്റെ ഫ്രണ്ട് ആവാൻ നിനക്ക് ഒരു യോഗ്യതയും ഇല്ല.

378
00:56:19,985 --> 00:56:24,158
ഇനി നിന്നെ ഇവിടെ കണ്ടാൽ,
കൊന്നു കളയും പറഞ്ഞേക്കാം!

379
00:56:24,921 --> 00:56:26,195
മനസ്സിലായോ?

380
00:56:34,564 --> 00:56:37,876
അല്ല. ഇത് സത്യമല്ല.

381
00:56:39,268 --> 00:56:40,771
ഇത് ഒരിക്കലും സത്യമാവില്ല.

382
00:57:11,536 --> 00:57:15,950
<i>നമ്മൾ ഓരോരുത്തരും എങ്ങനെ സമൂഹവുമായി ഇടപഴുകുന്നു...</i>

383
00:57:16,006 --> 00:57:18,484
<i>അതാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന ഭാഗം.</i>

384
00:57:44,865 --> 00:57:46,138
<i>നോക്ക്, സു-ഇൻ.</i>

385
00:57:47,667 --> 00:57:49,772
ഇത് നീ എനിക്ക് വേണ്ടി ചെയ്തേ പറ്റൂ.

386
00:57:51,871 --> 00:57:54,250
ഇല്ല? ഇല്ലെന്നാണോ?

387
00:58:09,651 --> 00:58:11,632
എന്ത് പാടാ ഈ പണി!

388
00:58:13,589 --> 00:58:16,298
നീ ശരിക്കും ഒരു കലാകാരി തന്നെ.

389
00:58:16,659 --> 00:58:20,936
നീ പഠിപ്പി അല്ലേ..നിനക്ക് വേണമെന്ന് വിചാരിച്ചാൽ ഏത് കോളേജിലും കയറി പറ്റാം.

390
00:58:21,797 --> 00:58:23,300
നീ ഏത് ഡിഗ്രീ എടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്?

391
00:58:23,466 --> 00:58:24,739
സോഷ്യോളജി.

392
00:58:25,133 --> 00:58:26,510
സോഷ്യോളജിയോ?

393
00:58:27,135 --> 00:58:29,514
അച്ഛൻ ഉണ്ടായിരുന്നേൽ അങ്ങേരിതിന് സമ്മതിക്കില്ലായിരുന്നു.

394
00:58:29,839 --> 00:58:32,080
എനിക്കത് ശരിക്കും താല്പര്യമൊന്നുമില്ല.

395
00:58:32,308 --> 00:58:33,978
എന്നിട്ടും എന്തിനാ അതെടുക്കുന്നത്

396
00:58:36,177 --> 00:58:37,554
അത് പറയില്ല.

397
00:58:39,913 --> 00:58:42,326
നിനക്ക് എന്താവാനാണ് ആഗ്രഹം?

398
00:58:43,985 --> 00:58:48,057
എനിക്ക്...എനിക്ക് നിന്നെ പോലെ ആയാ മതി.

399
00:58:51,191 --> 00:58:54,400
നീ ഇല്ലായിരുന്നെങ്കിൽ, എനിക്ക് ഒരിക്കലും...

400
00:59:00,703 --> 00:59:02,239
നമ്മൾ ചെറുതായിരുന്നപ്പോൾ...

401
00:59:02,306 --> 00:59:05,775
പാവങ്ങൾ ആയിരുന്നത് കൊണ്ട് ആരും നമ്മളോട് കൂട്ട് കൂടിയിരുന്നില്ല.

402
00:59:06,541 --> 00:59:10,853
പിന്നെ നീ പണക്കാരി ആയപ്പോൾ
നിനക്ക് കുറെ കൂട്ടുകാരെ കിട്ടി.

403
00:59:11,478 --> 00:59:13,424
നിന്നെപ്പോലെ..,ആവാൻ ആണ് എനിക്ക്--

404
00:59:14,514 --> 00:59:18,326
എനിക്ക് കൂട്ടുകാർ ഇല്ലായിരുന്നെന്നോ?
ഞാൻ നിന്നെ പോലെ ആണെന്നാണോ കരുതി ഇരിക്കുന്നേ.

405
00:59:19,755 --> 00:59:23,464
ശ്രദ്ധിച്ചു കേട്ടോണം.ഞാനും നീയും ഒരിക്കലും ഒരുപോലെ ആവില്ല.

406
00:59:24,393 --> 00:59:26,429
ഇനി മുതൽ പണ്ടത്തെ കാര്യം പൊക്കി പിടിച്ച് വന്നേക്കരുത്.

407
00:59:27,194 --> 00:59:29,604
അതിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടരുത്.

408
00:59:30,727 --> 00:59:31,867
മനസ്സിലായോ?

409
00:59:36,734 --> 00:59:41,079
<i>ഇവിടെ അങ്ങനെ കഴിക്കാൻ കാര്യമായി ഒന്നുമില്ല.</i>

410
00:59:47,245 --> 00:59:51,385
മോള് സു-ഇന്റെ കൂട്ടുകാരി അല്ലേ 
സ്വന്തം വീട് പോലെ കരുതിയാ മതി.

411
00:59:52,717 --> 00:59:54,626
- ഉം.
- അങ്ങനെ.

412
00:59:55,250 --> 00:59:56,457
ഇന്നാ.

413
01:00:01,755 --> 01:00:05,133
സു ഇൻ പറഞ്ഞത് പോലെ, മോളെ നേരിൽ കാണാൻ നല്ല ഭംഗിയാണല്ലോ.

414
01:00:05,759 --> 01:00:08,135
അവള് മോളെ കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നു

415
01:00:08,829 --> 01:00:12,571
മോള് മാത്രമായിരുന്ന് അവളുടെ ഒറ്റ കൂട്ടുകാരി.

416
01:00:13,733 --> 01:00:17,375
ചില സമയത്ത് എന്നെക്കാൾ ഏറെ അവൾക്ക് മോളെ ഇഷ്ടമാണെന്ന് തോന്നി പോകും.

417
01:00:18,405 --> 01:00:20,783
ഇവിടത്തെ അവസ്‌ഥ പരിതാപകരം ആയിരുന്നത്കൊണ്ട്,

418
01:00:22,574 --> 01:00:25,613
അവൾക്ക് മോളെ വീട്ടിലേയ്ക്ക് ക്ഷണിക്കാൻ മടി ആയിരുന്നു.

419
01:00:27,046 --> 01:00:29,753
അവളെ പറഞ്ഞിട്ട് കാര്യമില്ല.

420
01:00:32,218 --> 01:00:34,457
ഞാൻ നേരത്തെ വരാതിരുന്നതിന് എന്നോട് ക്ഷമിക്കണം.

421
01:00:36,756 --> 01:00:38,201
മോള് അങ്ങനെയൊന്നും പറയാതെ.

422
01:00:38,958 --> 01:00:43,911
എന്റെ മോളുമായി കൂട്ട് കൂടിയതിന് ഒരുപാട് നന്ദിയുണ്ട്.

423
01:00:47,535 --> 01:00:51,676
പക്ഷെ,അവൾ എവിടെയാണ് എന്ന് പോലും ഇപ്പൊൾ അറിയില്ല.

424
01:00:52,875 --> 01:00:55,353
എവിടെയായാലും നന്നായാൽ മതിയായിരുന്നു

425
01:01:09,791 --> 01:01:12,795
<font color="#ea8b00">
<i>താങ്കൾ വിളിച്ച നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു...</i></font>

426
01:01:24,869 --> 01:01:26,849
- എനിക്കൊരു കാര്യം പറയാൻ ഉണ്ട്.
- എന്നെ വിട്.

427
01:01:26,904 --> 01:01:30,147
- പെട്ടെന്ന് പറഞ്ഞ് തീർത്തോളാം.
- എനിക്കൊന്നും കേൾക്കണ്ട.

428
01:01:30,207 --> 01:01:32,949
നീ കുറേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നറിയാം, എന്നാലും നീ ഇങ്ങനെ ആവല്ലേ.

429
01:01:35,345 --> 01:01:37,154
എങ്ങനെ ആവല്ലേന്ന്?

430
01:01:38,214 --> 01:01:40,820
നിനക്ക് എന്നെ കുറിച്ച് എല്ലാം അറിയാമെന്നാണോ വിചാരം'?

431
01:01:42,652 --> 01:01:45,188
മിൻ ജി വോൺ,
രണ്ടാം വർഷ സോഷ്യോളജി വിദ്യാർത്ഥി...

432
01:01:46,185 --> 01:01:49,065
എനിക്ക് ബോധം വന്നപ്പോൾ,അവർ എനിക്ക് തന്ന വ്യക്തിത്വം ആണത്.

433
01:01:49,122 --> 01:01:52,593
അതുകൊണ്ട്,അവളായിട്ട് തന്നെ സന്തോഷത്തോടെ ജീവിക്കാൻ ഞാൻ തീരുമാനിച്ചു.

434
01:01:52,660 --> 01:01:53,966
പക്ഷേ ഇപ്പോൾ ...

435
01:01:56,027 --> 01:01:59,067
എനിക്ക് എന്ത് ചെയ്യണമെന്ന് പോലും ഒരു എത്തും പിടിയും ഇല്ല.

436
01:02:11,910 --> 01:02:14,186
നീ അല്ലെ പറഞ്ഞത് എന്നെ മുമ്പ് അറിയില്ലായിരുന്നു എന്ന്.

437
01:02:14,446 --> 01:02:16,186
പിന്നെങ്ങനെ ഇത് നിന്റെ കയ്യിൽ?

438
01:02:16,280 --> 01:02:18,021
എന്നെ കളിപ്പിക്കുവായിരുന്നോ?

439
01:02:19,250 --> 01:02:22,423
എന്നെ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് ?
ഇതിനു മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തത്'?

440
01:02:22,519 --> 01:02:25,432
ആരും എന്താ എന്നോട് ഒന്നും തുറന്ന് പറയാത്തത്?

441
01:02:25,489 --> 01:02:27,491
പറ. വാ തുറന്ന് എന്തെങ്കിലും പറ!

442
01:02:27,558 --> 01:02:30,305
ഞാൻ സൈനിക പരീശീലനത്തിന് പോവാൻ ഒരുങ്ങിയപ്പോൾ,നീ എനിക്ക് തന്നതാ ഇത്.

443
01:02:32,400 --> 01:02:35,538
ഞാൻ തിരിച്ചു വരുമ്പോഴേയ്ക്കും നീ കോളേജിൽ ഉണ്ടാവുമെന്നും പറഞ്ഞു...

444
01:02:35,602 --> 01:02:38,015
എന്നെപ്പോലെ സോഷ്യോളജിയിൽ.

445
01:02:40,072 --> 01:02:44,645
പക്ഷേ ഞാൻ തിരിച്ചു വന്നപ്പോൾ,
നിനക്ക് പഴയ ഓർമ്മകൾ നഷ്ടപ്പെട്ടിരുന്നു.

446
01:02:47,579 --> 01:02:49,386
സത്യം പറഞ്ഞാൽ എനിക്ക് ആശ്വാസം ആണ് തോന്നിയത്.

447
01:02:49,813 --> 01:02:53,852
കാരണം, നിന്നെ വെറും ഒരു സുഹൃത്തായിട്ടാണ് ഞാൻ കണ്ടിരുന്നത്.

448
01:02:56,054 --> 01:03:01,164
പക്ഷെ,നിന്റെ ഓർമ്മ പോയതോട് കൂടി നിനക്ക് ഒരു പ്രത്യേക ഭംഗി കൈവന്ന പോലെ തോന്നി.

449
01:03:02,928 --> 01:03:05,929
ഒരുസമയത്ത്,ഞാൻ അതിനെ ഒരു അനുഗ്രഹമായാണ് കണ്ടിരുന്നത്.

450
01:03:07,027 --> 01:03:09,100
എനിക്ക് ഇനി ഒന്നും ഒളിച്ച് വെക്കാൻ കഴിയില്ല.

451
01:03:25,448 --> 01:03:29,725
നീ നിന്റെ കൂട്ടുകാരെ കുറിച്ച് പറയാറുണ്ട്,
പക്ഷേ ഞാൻ അവരെ നേരിൽ കണ്ടട്ടില്ല.

452
01:03:33,654 --> 01:03:37,532
കൂടുതൽ ഒന്നും ചിന്തിച്ചു കൂട്ടേണ്ടാ..
സംഭവിച്ചതെല്ലാം യാദൃശ്ചികമാവാം.

453
01:03:38,858 --> 01:03:42,896
അല്ല..അവരിൽ രണ്ട് പേർ ഇന്നീ ലോകത്തില്ല.

454
01:03:44,228 --> 01:03:46,470
മി ക്യുങ് ആണെങ്കിൽ ആശുപത്രിയിലും.

455
01:03:47,733 --> 01:03:50,008
എനിക്കും എന്തൊക്കെയോ സംഭവിക്കുന്നുണ്ട്.

456
01:03:52,037 --> 01:03:54,040
ചിലപ്പോൾ ഞാനും അവരെപ്പോലെ...

457
01:04:04,246 --> 01:04:07,660
നിങ്ങൾ നാല് പേർ മാത്രം ഉള്ളോയിരുന്നോ?

458
01:04:11,953 --> 01:04:15,497
അപ്പൊ,ഫോട്ടോ ആരെടുത്തു?

459
01:04:35,211 --> 01:04:37,691
ഞാൻ പറയുന്നത് കേൾക്ക്, ഇങ്ങനെ വെപ്രാളപ്പെട്ടിട്ട് ഒരു കാര്യവുമില്ല.

460
01:04:37,746 --> 01:04:39,989
എനിക്ക് മി-ക്യുങിനോട് തന്നെ എല്ലാം ചോദിക്കണം.

461
01:04:40,884 --> 01:04:42,557
നേരം ഒരുപാട് വൈകി.
നാളെ ചോദിച്ചാൽ പോരെ.

462
01:04:42,686 --> 01:04:44,962
ഇല്ല, എനിക്ക് ഇപ്പൊൾ തന്നെ അവളെ കാണണം.

463
01:04:45,021 --> 01:04:47,126
ഇതിനു പിന്നിലെ സത്യം എന്താണെന്ന് അവൾക്ക് മാത്രമേ അറിയൂ.

464
01:04:49,326 --> 01:04:50,829
എന്നെ തുറന്ന് വിട്‌!

465
01:04:50,961 --> 01:04:52,463
എന്നെ ഇവിടുന്ന് തുറന്ന് വിട്‌!

466
01:04:54,529 --> 01:04:56,008
കതക് തുറക്ക് !

467
01:05:10,477 --> 01:05:11,751
എന്നെ വിട്!

468
01:05:15,717 --> 01:05:17,059
എന്നെ വിട്! വിടാൻ അല്ലെ പറഞ്ഞത്

469
01:05:19,686 --> 01:05:20,663
വേണ്ട.നിർത്ത്.

470
01:05:24,421 --> 01:05:25,491
എന്നെ വിട്‌!

471
01:05:32,527 --> 01:05:34,907
എന്നെ ഇവിടെ ഒറ്റയ്ക്കാക്കി പോകല്ലേ.

472
01:05:34,965 --> 01:05:36,876
അവൾ എന്നെ കൊല്ലാൻ വന്നിട്ടുണ്ട്.

473
01:05:36,934 --> 01:05:39,004
എന്നെ വിട്. ഞാൻ കാലുപിടിക്കാം!

474
01:05:41,404 --> 01:05:43,248
ഞാൻ അല്ല അത് ചെയ്തത്.

475
01:05:43,707 --> 01:05:44,708
യുൻ സോ ആയിരുന്നു.

476
01:05:44,776 --> 01:05:49,243
അവളത് രഹസ്യം ആക്കി വെക്കാൻ പറഞ്ഞു.
യുൻ സോ ആണ് ചെയ്തത്!

477
01:06:49,568 --> 01:06:51,709
ഷിൻ മി ക്യുങ്, റൂം 404.
എനിക്കവളെ കാണണം.

478
01:06:51,772 --> 01:06:52,682
എന്താ കാര്യം?

479
01:06:52,738 --> 01:06:54,376
എനിക്ക് അവളോട് പലതും ചോദിക്കാനുണ്ട്,
അവളെ എനിക്ക് കണ്ടേ പറ്റൂ!

480
01:08:01,672 --> 01:08:04,151
നിങ്ങൾ ശരിക്കും പ്രേതങ്ങളെ കാണാറുണ്ടോ?

481
01:08:06,875 --> 01:08:10,118
ഇവിടെ വല്ല പ്രേതവും ഉണ്ടോ?

482
01:08:33,132 --> 01:08:35,667
ഓരോ പതിനേഴ് സെക്കൻഡിലും ഓരോ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്.

483
01:08:36,734 --> 01:08:39,806
ജീവനോടെ ഇരിക്കുന്നത് തന്നെ മഹാ ഭാഗ്യമാണ്.

484
01:08:41,205 --> 01:08:44,585
അവൾ ഭ്രാന്താശുപത്രിയിൽ ആയിരുന്നു.സ്ഥിരത ഇല്ലാത്തവർക്ക് എന്തും സംഭവിക്കാം.

485
01:08:45,477 --> 01:08:49,391
കേസ് അങ്ങനെ ക്ലോസ് ചെയ്തു.
അതങ്ങ് വിട്ടേക്ക്, ഓക്കെ?

486
01:08:53,217 --> 01:08:55,197
നീ വിശ്വസിക്കില്ലെന്ന് എനിക്കറിയാം.

487
01:08:55,953 --> 01:08:58,795
എന്നാലും എനിക്ക് കുഴപ്പമില്ല.
ഇത് ഞാൻ നേരിടുന്ന പ്രശ്നമാണ്.

488
01:09:06,427 --> 01:09:08,031
നമ്മൾ എന്താ ചെയ്യണ്ടേത് ?

489
01:09:16,838 --> 01:09:18,784
നമ്മൾ അവളെ കണ്ടെത്തണം.

490
01:09:20,309 --> 01:09:21,617
സു-ഇൻ...

491
01:09:22,711 --> 01:09:27,176
എനിക്കുറപ്പാണ് അവൾ അവിടെ എനിക്ക് വേണ്ടി കാത്തിരിക്കുവാണെന്ന്.

492
01:10:05,824 --> 01:10:08,064
നമ്മൾ എങ്ങെനെയാണ് ശരിക്കും കണ്ട് മൂട്ടിയത്?

493
01:10:13,232 --> 01:10:18,269
ഹൈ സ്‌കൂളിൽ നീ എന്റെ ജൂനിയർ ആയിരുന്ന സമയത്താണ്...

494
01:10:20,270 --> 01:10:24,276
നിന്റെ അച്ഛൻ മരിച്ചത്.ആ രാത്രി നീ മഴയത്ത് ഇരുന്ന് കരയുവായിരുന്നു.

495
01:10:26,210 --> 01:10:30,450
എനിക്ക് അത് കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല.ഞാൻ നിനക്ക് കുറച്ച് സൂപ്പ് വാങ്ങി തന്നു.

496
01:10:31,710 --> 01:10:37,626
പിന്നീട് നീ എല്ലാ ദിവസവും രാത്രി,എനിക്ക് വേണ്ടി അവിടെ കാത്തു നിന്നു.

497
01:10:39,317 --> 01:10:42,697
പിന്നീട് നീ എവിടുന്നോ എന്റെ നമ്പർ ഒപ്പിച്ച് എന്നെ വിളിച്ച് തുടങ്ങി.

498
01:10:43,889 --> 01:10:45,460
ഞാനോ?

499
01:10:47,225 --> 01:10:51,176
നീയാണ്.കോളേജിൽ ചേരുമ്പോൾ ഒരു മാല വാങ്ങിത്തരാൻ എന്നോട് പറഞ്ഞത്.

500
01:10:53,371 --> 01:10:56,180
അപ്പൊ.. അതാണോ ആ മാല...'?

501
01:10:57,707 --> 01:11:00,153
ഉം, അതേ.

502
01:11:02,710 --> 01:11:04,988
അതുകൊണ്ടാണോ നീ എന്നെ നേരത്തെ അറിയില്ലായിരുന്നു എന്ന് കളവ് പറഞ്ഞത്'?

503
01:11:06,949 --> 01:11:09,191
അത് നിനക്ക് സന്തോഷം നൽകുന്ന ഓർമ്മ ആയിരിക്കില്ല എന്നെനിക്ക് തോന്നി.

504
01:11:54,026 --> 01:11:55,697
- ഇങ്ങോട്ട് ചേർന്ന് നിൽക്ക്.
-ഓക്കെ.

505
01:12:03,133 --> 01:12:06,340
എന്നാലും നമ്മൾ പോകുന്ന കാര്യം,
 ഇവൾ എങ്ങെനെ അറിഞ്ഞു?

506
01:12:06,402 --> 01:12:09,611
എനിക്ക് പകരം സാറ്റ് പരീക്ഷ എഴുതിയത് എല്ലാവരോടും പറയുമെന്ന് പറഞ്ഞു.

507
01:12:09,705 --> 01:12:12,082
അവളെ കൂടെ കൂട്ടുന്നത് തന്നെ നാണക്കേടാണ്.

508
01:12:13,242 --> 01:12:14,347
എന്നാലും ഒപ്പം കൂട്ടാം.

509
01:12:14,411 --> 01:12:17,354
നമ്മുടെ ഫോട്ടോ എടുക്കാനും ബാഗ് ചുമക്കാനും ഒരാളാവും.

510
01:12:26,851 --> 01:12:29,296
നിന്റെ അമ്മയോട് ഒന്നും പറഞ്ഞേക്കരുത്, ഓക്കെ?

511
01:12:32,823 --> 01:12:34,129
വേഗം നടക്ക്!

512
01:12:46,234 --> 01:12:48,043
യാ..ഹൂ..!

513
01:12:48,503 --> 01:12:50,175
യാ..ഹൂ..!

514
01:12:56,849 --> 01:12:59,127
വൺ, ടൂ, ത്രീ!

515
01:12:59,354 --> 01:13:00,696
ഏയ്!

516
01:13:01,921 --> 01:13:05,266
- ഒന്നൂടെ എടുക്ക്.
- അങ്ങോട്ട് നീങ്ങി നിന്ന് ഒരെണ്ണം.

517
01:13:12,428 --> 01:13:14,167
നിനക്ക് നീന്താൻ അറിയാലോ, അല്ലെ?

518
01:13:58,606 --> 01:14:00,017
ഹാപ്പി ബർത്ത് ഡേ മോളൂ..

519
01:15:11,505 --> 01:15:13,713
യുൻ സോ, എന്നെ സഹായിക്ക്..!

520
01:17:00,771 --> 01:17:01,648
ജി-വോൺ!

521
01:18:50,009 --> 01:18:53,454
എല്ലാം എന്റെ തെറ്റായിരുന്നു.
ഞാൻ കാരണം അവൾ...

522
01:18:58,850 --> 01:19:00,851
എന്നോട് ക്ഷമിക്കണേ,സു ഇൻ

523
01:19:02,753 --> 01:19:04,732
ഞാൻ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയില്ല.

524
01:19:38,250 --> 01:19:41,788
നിങ്ങൾ നേരെത്തെ പറഞ്ഞത് 
ഒന്നൂടെ പറയേണ്ടി വരും.

525
01:19:54,197 --> 01:19:57,545
സംഭവം നടന്നിട്ട് ഒരു വർഷത്തോളം ആയിട്ടും,
ബോഡി എന്താ അഴുകാതിരുന്നത്'?

526
01:19:58,005 --> 01:20:00,610
ആ വെള്ളത്തിൽ ആർസെനിക്കിന്റെ അംശം ഉണ്ട്.

527
01:20:01,375 --> 01:20:03,081
അത് അഴുകൽ തടയും.

528
01:20:03,575 --> 01:20:05,179
ആ വെള്ളത്തിൽ മീൻ പോലും ഇല്ല.

529
01:20:05,911 --> 01:20:07,083
ഡിറ്റക്റ്റിവ്

530
01:20:08,750 --> 01:20:11,197
ജി-വോണിന് കുഴപ്പം ഒന്നും ഉണ്ടാവിലല്ലോ, അല്ലെ'?

531
01:20:12,822 --> 01:20:17,098
യുൻ-സോയ്ക്ക്,തിരുമറി കാണിച്ച് താൻ കോളേജിൽ കയറി പറ്റിയ കാര്യം,ആരും അറിയാതെ നോക്കണമായിരുന്നു.

532
01:20:17,191 --> 01:20:20,691
പിന്നെ ജി വോണിനാണേൽ, ഓർമ്മയ്ക്ക് തകരാറുണ്ട്‌.

533
01:20:21,391 --> 01:20:24,999
വിശദമായ ഒരു അന്വേഷണം ഉണ്ടാവും,
പക്ഷേ അവൾക്ക് കുഴപ്പം ഒന്നും ഉണ്ടാവാൻ വഴിയില്ല.

534
01:21:32,089 --> 01:21:34,660
ഇനി എല്ലാ ഭാരവും ഇറക്കി വെച്ച് 
വിദേശത്ത് പോവാമല്ലോ. അല്ലെ?

535
01:21:37,159 --> 01:21:39,969
എന്നെ പറഞ്ഞു വിടാൻ അത്രയ്ക്ക് ആഗ്രഹമാണോ?

536
01:21:42,364 --> 01:21:46,407
അല്ല. പക്ഷെ നിന്റെ ആഗ്രഹം അതല്ലേ.

537
01:21:50,709 --> 01:21:52,186
എവിടെ ആയാലും,നന്നായിരിക്ക്.

538
01:22:31,011 --> 01:22:32,149
ജി-വോൺ.

539
01:22:36,817 --> 01:22:40,787
നീ എവിടെയായിരുന്നു ഇത്രയും നേരം'?
ഞാൻ കാത്തിരുന്ന് മടുത്തു.

540
01:22:47,660 --> 01:22:49,073
സോറി അമ്മേ.

541
01:22:50,364 --> 01:22:55,038
അമ്മ എന്നെക്കുറിച്ച് വ്യാകുലപ്പെടുമ്പോഴും,
 ഞാൻ എന്റെ കാര്യം മാത്രമാണ് ശ്രദ്ധിച്ചിരുന്നത്.

542
01:22:57,702 --> 01:23:01,278
ഞാൻ ഇനി ഇവിടെ വിട്ട് എങ്ങോട്ടും പോകുന്നില്ല.

543
01:23:02,407 --> 01:23:09,084
ഇനി മുതൽ അമ്മയോടൊപ്പം, നമുക്കിവിടെ സന്തോഷത്തോടെ ജീവിക്കാം.

544
01:23:12,615 --> 01:23:14,926
പ്രശ്നങ്ങൾ ഒക്കെ അവസാനിച്ചു.

545
01:23:16,052 --> 01:23:18,088
നമുക്ക് സന്തോഷത്തോടെ കഴിയാം.

546
01:23:23,026 --> 01:23:24,800
എല്ലാം അവസാനിച്ചെന്ന് നീ മാത്രം പറഞ്ഞാൽ മതിയോ?

547
01:23:25,627 --> 01:23:26,936
കഥ ഇപ്പോഴല്ലേ തുടങ്ങുന്നേ.

548
01:23:36,241 --> 01:23:37,378
അമ്മാ...

549
01:23:39,011 --> 01:23:40,455
"അമ്മയോ"?

550
01:23:51,558 --> 01:23:52,591
അപ്പൊ....

551
01:23:54,494 --> 01:23:56,472
നിനക്ക് ഇപ്പോഴും "ഞാൻ" ആയി ജീവിക്കണം എന്നാണോ?

552
01:24:02,831 --> 01:24:05,003
നിനക്ക് ഇപ്പൊൾ മനസ്സിലായോ ഞാൻ ആരാണെന്ന് !?

553
01:24:05,799 --> 01:24:07,540
നീ ആരാണെന്നും ഇപ്പോൾ ബോധ്യമായി കാണുമല്ലോ അല്ലെ !

554
01:24:10,706 --> 01:24:14,015
നിന്റെ ശരീരത്തിൽ നിന്ന് വരുന്ന മീൻ മണം,
എത്ര നാറിയതാണെന്ന് അറിയുമോ!

555
01:24:15,711 --> 01:24:18,485
സഹതാപം തോന്നിയിട്ടാണ് ഞാൻ നിന്നോട് കൂട്ട് കൂടിയത്
എന്നിട്ടും അവസാനം നീ എന്നെ കളിപ്പിച്ചല്ലേ!

556
01:24:21,182 --> 01:24:23,628
ഞാനായി ജീവിക്കാൻ അത്രയ്ക്കും ഇഷ്ടമാണോ'?

557
01:24:24,217 --> 01:24:25,923
ജീവിതകാലം മുഴുവൻ എന്റെ ശരീരത്തിൽ കഴിയാൻ നിന്നെ ഞാൻ അനുവദിക്കുമെന്ന് കരുതിയോ?

558
01:24:27,654 --> 01:24:31,624
ഇല്ല. ഇല്ല...

559
01:24:32,725 --> 01:24:35,672
എല്ലാ രാത്രിയിലും നിന്റെ ഉറക്കം ഞാൻ നഷ്ടപ്പെടുത്തി ...

560
01:24:36,696 --> 01:24:38,141
എന്റെ ശരീരം തിരിച്ച് കിട്ടാൻ വേണ്ടി..

561
01:24:38,698 --> 01:24:40,836
ഞാൻ ആരാണെന്ന് എനിക്കറിയാം..

562
01:24:42,066 --> 01:24:43,569
ഞാൻ മിൻ ജി വോൺ!.

563
01:24:43,635 --> 01:24:46,672
നീ എങ്ങനെയാണ് "ഞാൻ" ആവുന്നത് ?!!
നീ ഹാൻ സു ഇൻ ആണ്!!

564
01:24:46,737 --> 01:24:47,771
<i>അല്ല!!</i>

565
01:24:48,605 --> 01:24:51,709
ഞാൻ സു ഇൻ അല്ല. ഞാൻ...
..ഞാൻ..

566
01:24:53,040 --> 01:24:55,453
<font color="#ea8b00">
<i>നിനക്ക് എന്താവാനാണ് ആഗ്രഹം?</i></font>

567
01:24:55,543 --> 01:24:58,148
<font color="#ea8b00">
<i>എനിക്ക് നീ ആയാൽ മതി</i>.</font>

568
01:24:59,982 --> 01:25:01,961
വലുതായിട്ടും ഇത് നിർത്താറായില്ലേ.!?

569
01:25:07,222 --> 01:25:08,565
<font color="#ea8b00">
<i>മേക്കപ്പ് ഇല്ലാതെ നീ പുറത്തിറങ്ങാറില്ലലോ/i></font>

570
01:25:08,623 --> 01:25:11,727
<font color="#ea8b00">
<i>- നിന്നെ ഞാൻ സ്വപ്നം കണ്ടിരുന്നു.
- മേക്കപ്പ് ഇല്ലാത്ത നിന്നെ.</i></font>

571
01:25:21,037 --> 01:25:24,018
മരണം വരെയും,
ഒന്നും ഓർക്കാൻ ശ്രമിക്കരുത്.

572
01:25:24,207 --> 01:25:26,653
<font color="#ea8b00">
<i>- എന്താ ഇത്?
- ഒരു കൂട്ടുകാരൻ തന്നതാ.</i></font>

573
01:25:26,743 --> 01:25:29,552
<font color="#ea8b00">
<i>നീയാണ്.കോളേജിൽ ചേരുമ്പോൾ ഒരു മാല വാങ്ങിത്തരാൻ എന്നോട് പറഞ്ഞത്.</i></font>

574
01:25:29,611 --> 01:25:30,987
<font color="#ea8b00">
<i>ഞാനിത് എടുത്തോട്ടെ?</i></font>

575
01:25:32,982 --> 01:25:36,523
<font color="#ea8b00">
<i>എന്നെകുറിച്ചോർത്ത് വിഷമിക്കേണ്ട
നീ നിന്റെ കാര്യം നോക്ക്.</i></font>

576
01:25:37,124 --> 01:25:38,965
സൂക്ഷിക്കണം 

577
01:25:39,958 --> 01:25:41,525
നിനക്ക് അസുഖം വന്നാൽ, എനിക്ക് അസുഖം വന്നത് പോലെയാണ്.

578
01:26:00,905 --> 01:26:04,048
നിനക്ക് ഒരിക്കലും നിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ സാധിച്ചില്ല.

579
01:26:04,877 --> 01:26:07,379
ജീവിതകാലം മുഴുവൻ എന്റെ ശരീരത്തിൽ കയറികൂടാമെന്ന് കരുതിയോ?

580
01:26:08,446 --> 01:26:11,827
നീ എത്ര പരിതാപകരമാണ്.
നീ കാരണം ഞാൻ എത്രയൊക്കെ അനുഭവിച്ചെന്ന് അറിയോ!

581
01:26:16,455 --> 01:26:18,128
ഞാൻ അനുഭവിച്ച ആ വേദന...

582
01:26:19,191 --> 01:26:20,931
നീയും അനുഭവിച്ചേ പറ്റൂ.

583
01:26:22,360 --> 01:26:27,503
ഇനി...എനിക്കെന്റെ ശരീരം തിരികെ വേണം.

584
01:29:09,083 --> 01:29:10,426
നീ പറഞ്ഞതെല്ലാം സത്യമാണ്.

585
01:29:11,919 --> 01:29:14,665
എന്റെ ഇഷ്ടത്തിനനുസരിച്ച് എനിക്ക് ജീവിക്കാൻ സാധിച്ചില്ല.

586
01:29:16,361 --> 01:29:18,268
നീ ആയിട്ട് പോലും...

587
01:29:21,996 --> 01:29:23,768
ഇനി എനിക്ക് വയ്യ.

588
01:29:26,765 --> 01:29:27,970
നീ...

589
01:29:29,766 --> 01:29:32,246
നീ മാത്രം ആയിരുന്ന് എന്റെ ഒറ്റ സുഹൃത്ത്.

590
01:29:41,112 --> 01:29:42,987
ജി വോൺ, നീ എന്നോട് ക്ഷമിക്കണം.

591
01:30:43,371 --> 01:30:44,608
ആ എഴുന്നേറ്റോ.

592
01:30:52,878 --> 01:30:55,379
എനിക്ക് തിരിച്ച് വരാൻ തോന്നിയത് നന്നായി.

593
01:30:58,684 --> 01:30:59,925
അമ്മ?

594
01:31:02,088 --> 01:31:04,799
നിന്റെ അച്ഛൻ മരിച്ചതിന് ശേഷം,
അമ്മ ഒരുപാട് കുടിക്കുമായിരുന്നു ...

595
01:31:05,859 --> 01:31:07,735
നിങ്ങൾ തമ്മിൽ കാര്യങ്ങൾ അത്ര പന്തി അല്ലായിരുന്നു

596
01:31:08,662 --> 01:31:10,070
പക്ഷേ ആരെങ്കിലും വിചാരിച്ചോ അവർ...

597
01:31:13,597 --> 01:31:16,076
ഞാൻ നിനക്ക് വേണ്ടി പുതിയൊരാളാവാൻ തീരുമാനിച്ചു.

598
01:31:23,605 --> 01:31:28,452
ഇനി മുതൽ,
ഞാൻ നിന്നെ വിട്ട് എങ്ങോട്ടും പോവില്ല.

599
01:32:43,447 --> 01:32:49,449
<b><font color="#00ea42">
പരിഭാഷ : കിന്റൽ വർക്കിച്ചൻ </font></b>

600
01:32:50,450 --> 01:33:02,448
<b><font color="#ea0095">TEAM GOAT മലയാളം പരിഭാഷകൾ </font></b>

