1
00:00:07,466 --> 00:00:10,218
ഈ കഥ ചില ചരിത്ര വസ്തുതകളെ
അടിസ്ഥാനമാക്കിയുള്ളതാണ്.

2
00:00:10,384 --> 00:00:12,429
ചില കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും
തികച്ചും സാങ്കല്‍പ്പികം മാത്രം.

3
00:00:13,000 --> 00:00:28,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 509 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

4
00:01:54,948 --> 00:02:01,955
[ ക്യോട്ടോ സർവകലാശാല ]

5
00:02:04,833 --> 00:02:09,463
ജപ്പാൻ എന്നത് ചക്രവർത്തിക്കോ
സൈന്യത്തിനോ മാത്രമുള്ളതല്ല, 

6
00:02:09,630 --> 00:02:13,091
അത് എല്ലാ ജപ്പാൻകാർക്കും
അവകാശപ്പെട്ടതാണ്.

7
00:02:13,258 --> 00:02:14,468
ജനങ്ങൾ വാഴട്ടെ!

8
00:02:15,177 --> 00:02:17,095
ബ്ലാക്ക് ഡ്രാഗൺ ക്ലബ് 
സംഘം വരുന്നു!

9
00:02:22,100 --> 00:02:25,312
ചൈനീസ് പന്നികളെ തുരത്താം!

10
00:02:28,523 --> 00:02:30,192
ഫ്യുവൽ ടാങ്ക്...

11
00:02:32,194 --> 00:02:35,947
...എഞ്ചിനുമായി എങ്ങനെ
ബന്ധിപ്പിച്ചിരിക്കുന്നുവെന്ന്
വിശദീകരിക്കാം.

12
00:02:36,698 --> 00:02:42,454
ആദ്യം, ഗ്യാസോലിൻ പമ്പിൽ
നിന്ന് കാർബറേറ്ററിലേക്ക്
ഗ്യാസോലിൻ പമ്പ് ചെയ്യപ്പെടും.

13
00:02:42,621 --> 00:02:44,831
വായുവുമായി കലർന്ന ശേഷം 
അത് എഞ്ചിനുള്ളിൽ പ്രവേശിച്ച്... 

14
00:02:44,998 --> 00:02:46,333
...കത്താൻ തുടങ്ങും.

15
00:03:05,477 --> 00:03:06,478
നിങ്ങള്‍ക്ക് ഇവിടെന്താ കാര്യം?

16
00:03:07,270 --> 00:03:09,022
ഇറങ്ങിപ്പോടാ, ചൈനീസ് പന്നീ!

17
00:03:14,152 --> 00:03:15,654
നിങ്ങള്‍ എന്തിനുള്ള പുറപ്പാടാ?

18
00:03:16,279 --> 00:03:18,699
ജപ്പാനിലെ ഒരു സ്ഥാപനത്തിലും
പന്നികളെ കയറ്റരുത്.

19
00:03:18,865 --> 00:03:20,033
ഇവിടുന്ന് പോകൂ!

20
00:03:30,460 --> 00:03:32,462
നിങ്ങൾ അതിരു കടക്കുന്നു.

21
00:03:32,629 --> 00:03:33,547
എന്ത്?

22
00:03:36,091 --> 00:03:39,678
- വല്ലതും പറ്റിയോ?
- ഇതുകൊണ്ട് നിങ്ങൾ 
എന്താണ് ഉദ്ദേശിക്കുന്നത്?

23
00:03:41,722 --> 00:03:43,724
നീയാരാ? 
ഇത്രക്ക് ധൈര്യമോ?

24
00:03:43,890 --> 00:03:47,602
ഞാൻ മിറ്റ്‌സുക്കോ യമാഡ.
നിന്നെയൊന്നും എനിക്ക് പേടിയില്ല!

25
00:03:52,441 --> 00:03:53,567
പറഞ്ഞില്ലെന്ന് വേണ്ട!

26
00:03:53,734 --> 00:03:56,403
നീ ആരായാലും 
എനിക്കൊരു ചുക്കുമില്ല, 

27
00:03:56,945 --> 00:03:58,947
ഞാൻ മൂന്ന് വരെ എണ്ണുമ്പോഴേക്ക്,
ഇവിടുന്ന് പൊക്കോണം!

28
00:03:59,906 --> 00:04:02,200
ഒന്നേ! രണ്ടേ!

29
00:04:03,201 --> 00:04:04,077
മൂന്നേ!

30
00:04:55,587 --> 00:04:56,671
മാസ്റ്റർ.

31
00:04:57,964 --> 00:04:59,341
എന്റെ അമ്മാവനാ.

32
00:04:59,508 --> 00:05:00,967
ബ്ലാക്ക് ഡ്രാഗൺ ക്ലബ്ബിന്റെ 
മുഖ്യ പരിശീലകനാണ്.

33
00:05:01,718 --> 00:05:04,721
ഓ, നിങ്ങൾ ഇത്ര പെട്ടെന്ന് 
വഴക്ക് അവസാനിപ്പിച്ചോ?

34
00:05:05,806 --> 00:05:08,225
അക്രമം ഒന്നിനും പരിഹാരമല്ലെന്ന്
ഞാന്‍ പറഞ്ഞിട്ടില്ലേ?

35
00:05:08,391 --> 00:05:09,810
ഇനിയും ആവര്‍ത്തിക്കണോ?

36
00:05:11,561 --> 00:05:13,897
പ്രൊഫസർ വതനാബെ,
അവര്‍ക്ക് വേണ്ടി ഞാൻ
ക്ഷമ ചോദിക്കുന്നു.

37
00:05:25,075 --> 00:05:27,661
അവന്‍ ഇത്രമാത്രം ചെയ്തത്
നിങ്ങളുടെ ഭാഗ്യം.

38
00:05:30,080 --> 00:05:32,165
- ആരോടാണ് വഴക്കിട്ടത്?
- എന്നോട്.

39
00:05:34,584 --> 00:05:35,585
ആണോ.

40
00:05:36,211 --> 00:05:37,712
നീയാരാ?

41
00:05:38,463 --> 00:05:39,589
ആയോധനകല കൊള്ളാമല്ലോ.

42
00:05:40,173 --> 00:05:42,050
ഞാൻ ബ്ലാക്ക് ഡ്രാഗൺ ക്ലബ്ബിലെ
ഫ്യൂമിയോ ഫുനകോഷി.

43
00:05:42,592 --> 00:05:43,844
നീ...

44
00:05:49,599 --> 00:05:51,476
മിറ്റ്സുകോ, നീ ഇവിടെയുണ്ടോ?

45
00:05:51,643 --> 00:05:52,978
ഫുനാകോശി അമ്മാവാ,

46
00:05:53,478 --> 00:05:56,189
നിങ്ങളുടെ ആളുകൾ 
എന്റെ പേന ഒടിച്ചുകളഞ്ഞു.

47
00:05:56,356 --> 00:05:57,816
എനിക്ക് പുതിയൊരെണ്ണം
വാങ്ങിത്തരണം.

48
00:05:57,983 --> 00:06:02,529
മിറ്റ്‌സുകോ, ഞാന്‍ കാശുംകൊണ്ട്
നടക്കാറില്ലെന്ന് നിനക്കറിയാല്ലോ.

49
00:06:04,197 --> 00:06:05,824
ആരുടെ കയ്യിലെങ്കിലും പണമുണ്ടോ?

50
00:06:10,161 --> 00:06:11,830
പേനയ്ക്ക് ഇത് മതി.

51
00:06:11,997 --> 00:06:15,959
നീ എപ്പോഴുമൊരു
തലവേദനയാണല്ലോ, കാന്താരീ.

52
00:06:16,126 --> 00:06:18,461
പിന്നീട് കല്ല്യാണം നടക്കാന്‍ 
വല്ല്യ പാടായിരിക്കും, കേട്ടോ.

53
00:06:18,628 --> 00:06:19,713
സാരമില്ല.

54
00:06:19,880 --> 00:06:22,299
- ഞാന്‍ ചെൻ ഷെനൊപ്പം
കഴിഞ്ഞോളാം.
- ചെൻ ഷെൻ?

55
00:06:22,841 --> 00:06:25,218
ഹായ്, ഞാൻ ജിംഗ്‌വു 
സ്കൂളിലെ, ചെൻ ഷെൻ.

56
00:06:25,385 --> 00:06:27,178
ഷാങ്ഹായിയിലെ ജിംഗ്‌വുവോ?

57
00:06:27,345 --> 00:06:28,305
അതെ.

58
00:06:28,471 --> 00:06:31,600
- അപ്പോ, മിസ്റ്റർ ഹുവോ യുവാൻജിയ...
- അദ്ദേഹമെൻ്റെ മാസ്റ്ററാണ്.

59
00:06:33,685 --> 00:06:34,853
ശരിക്കും?

60
00:06:35,437 --> 00:06:36,646
അമ്മാവന് വിശ്വാസം 
വരുന്നില്ലേ?

61
00:06:37,898 --> 00:06:38,899
അതല്ല.

62
00:06:39,441 --> 00:06:41,192
എനിക്കൊരു ടെലിഗ്രാം 
വന്നിരുന്നു.

63
00:06:41,359 --> 00:06:43,695
ചൈനയിലെ 
ഷാങ്ഹായിയിൽ നിന്ന്.

64
00:06:45,280 --> 00:06:46,948
ഒരു ആയോധനകലാ 
മത്സരത്തിൽ...

65
00:06:47,115 --> 00:06:49,534
...മിസ്റ്റർ ഹുവോ 
മരിച്ചെന്നാണ് പറയുന്നത്.

66
00:06:50,702 --> 00:06:51,703
എതിരാളി...

67
00:06:52,287 --> 00:06:55,206
...ഹോങ്കൗ ഡോജോയിലെ 
ബ്ലാക്ക് ഡ്രാഗൺ ക്ലബ്ബിൽ നിന്നാണ്.

68
00:06:55,373 --> 00:06:57,334
അകുടഗാവ റ്യൂയിച്ചി.

69
00:07:01,087 --> 00:07:02,672
അങ്ങനെ സംഭവിക്കില്ല!

70
00:07:04,215 --> 00:07:05,216
ക്ഷമിക്കണം,

71
00:07:06,217 --> 00:07:08,720
- പക്ഷേ, ഞാൻ പറഞ്ഞത് സത്യമാണ്.
- ക്ഷമിക്കണം.

72
00:07:21,441 --> 00:07:24,069
മാസ്റ്റര്‍ ഹുവോയുടെ മരണം
വലിയൊരു നഷ്ടമാണ്.

73
00:07:26,655 --> 00:07:28,073
ചെൻ ഷെൻ.

74
00:07:28,239 --> 00:07:30,200
ചെൻ ഷെൻ, 
നീ എങ്ങോട്ടാ?

75
00:07:30,784 --> 00:07:33,703
ചൈനീസ് അസോസിയേഷനിലേക്ക്.
അദ്ദേഹം മരിച്ചത് സത്യമാണോന്ന്
എനിക്കറിയണം.

76
00:07:33,870 --> 00:07:36,206
നിന്റെ മാസ്റ്ററെ കൊല്ലാനൊന്നും
ആര്‍ക്കും കഴിയില്ല.

77
00:07:36,373 --> 00:07:39,334
ജനങ്ങൾ വാഴട്ടെ!

78
00:07:39,501 --> 00:07:42,337
നീണാൾ വാഴട്ടെ!

79
00:07:44,000 --> 00:08:05,000
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> സിനിമ പ്രൊഫസര്‍ </font>

80
00:08:06,528 --> 00:08:11,282
ഇത്തവണ നീ വരാന്‍ വൈകിയാൽ,
ഞാൻ ഉറപ്പായും കാത്തിരിക്കില്ല, കേട്ടോ.

81
00:08:14,202 --> 00:08:15,161
ചെൻ ഷെൻ.

82
00:08:17,706 --> 00:08:19,207
നീയിനി തിരിച്ചു വരില്ലേ?

83
00:08:20,583 --> 00:08:23,586
അവർ ചൈന വിട്ട് 
ജപ്പാനിലേക്ക് മടങ്ങിയാല്‍,

84
00:08:24,337 --> 00:08:25,338
ഞാൻ നിന്റെ 
അടുക്കലേക്ക് തിരിച്ചു വരും.

85
00:08:25,505 --> 00:08:28,550
പക്ഷേ, ക്വിങ്ദാവോയിൽ
ജപ്പാൻകാർ ഏറ്റുമുട്ടാൻ
പോകുന്നത് ജർമ്മൻകാരോടാണ്.

86
00:08:29,426 --> 00:08:30,677
നീ ഒന്നു മനസ്സിലാക്കണം.

87
00:08:30,844 --> 00:08:32,345
ക്വിങ്‌ദാവോ ചൈനയുടേതാണ്.

88
00:08:32,971 --> 00:08:35,223
ജപ്പാനും ജർമ്മനിയും
ഒരുപോലെ ആക്രമണകാരികളാണ്.

89
00:08:35,974 --> 00:08:36,975
ചെൻ ഷെൻ.

90
00:08:37,934 --> 00:08:39,728
നിനക്ക് ജാപ്പന്‍കാരോട് 
ഇത്രയ്ക്ക് വെറുപ്പാണോ?

91
00:08:40,937 --> 00:08:41,938
എനിക്കറിയില്ല.

92
00:08:44,190 --> 00:08:46,276
മിത്സുക്കോ, ഈ കാലഘട്ടത്തിൽ
ജീവിക്കുമ്പോൾ...

93
00:08:46,901 --> 00:08:48,194
...നമുക്ക് വേറെ വഴിയില്ല.

94
00:08:48,945 --> 00:08:50,030
ശ്രദ്ധയോടെ ഇരിക്കുക.

95
00:08:52,949 --> 00:08:53,908
ചെൻ ഷെൻ!

96
00:09:15,680 --> 00:09:18,058
[ ബ്രിട്ടീഷ് - ജാപ്പനീസ് 
സഖ്യം നിർത്തലാക്കി ]

97
00:09:18,224 --> 00:09:22,437
[ കരാട്ടെ മാസ്റ്റർ അകുടഗാവ റ്യൂയിച്ചി vs
ചൈനീസ് മാസ്റ്റര്‍ ഹുവോ യുവാൻജിയ ]

98
00:09:23,000 --> 00:09:38,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> ഷാഫി വെൽഫെയർ </b></font></b>

99
00:09:38,828 --> 00:09:40,580
[ ഫുഷോ തെരുവ് ]

100
00:09:40,747 --> 00:09:47,420
- വല്ലതും തരൂ, സാര്‍.
- ദയവുണ്ടാകണം.

101
00:09:47,587 --> 00:09:51,424
ദയവായി, ഞങ്ങൾക്ക് 
ചില്ലറ വല്ലതും തായോ.

102
00:09:51,591 --> 00:09:55,303
- ദയവായി, വല്ലതും തരൂ.
- എന്റെ കയ്യിൽ ചില്ലറയില്ല.

103
00:09:55,470 --> 00:09:58,181
- ക്ഷമിക്കണം, എന്റെ കയ്യിൽ ചില്ലറയില്ല.
- വല്ലതും തരൂ.

104
00:09:58,348 --> 00:09:59,933
- ചില്ലറയില്ലെന്ന് പറഞ്ഞല്ലോ.
- ദയ കാണിക്കൂ.

105
00:10:00,100 --> 00:10:01,726
വിട്ടുപോ!

106
00:10:02,352 --> 00:10:03,478
ഹലോ.

107
00:10:03,645 --> 00:10:05,939
- ഞാൻ ജപ്പാന്‍കാരനല്ല.
- ഓ, ജപ്പാന്‍കാരനല്ലല്ലേ.

108
00:10:06,106 --> 00:10:07,065
അത് കൊള്ളാം.

109
00:10:07,941 --> 00:10:08,900
ഇരിക്കൂ.

110
00:10:10,652 --> 00:10:12,946
- എങ്ങോട്ടാണ്, സാര്‍?
- ജിംഗ്‌വു സ്കൂളിലേക്ക്.

111
00:10:13,113 --> 00:10:15,323
ജിംഗ്‌വു സ്കൂളിലേക്കോ?
കുങ് ഫു പഠിക്കാനാണോ?

112
00:10:16,407 --> 00:10:18,827
അതെ. കുങ് ഫു
പഠിക്കാൻ തന്നെ.

113
00:10:18,993 --> 00:10:20,787
- വേഗം വിട്.
- കുങ് ഫു പഠിക്കാനോ?

114
00:10:20,954 --> 00:10:22,705
അവിടെ പോകരുത്.

115
00:10:22,872 --> 00:10:26,334
അടുത്ത കാലം വരെ
ഷാങ്ഹായിലെ ഏറ്റവും 
മികച്ചത് അവരായിരുന്നു.

116
00:10:26,501 --> 00:10:27,794
പക്ഷേ, ഇപ്പൊ അത്ര പോര.

117
00:10:28,795 --> 00:10:30,713
താന്‍ പോകുന്നുണ്ടോ ഇല്ലയോ?
ഇല്ലെങ്കിൽ, വേറെയാളെ വിളിക്കാം.

118
00:10:30,880 --> 00:10:32,423
വേണ്ട. വേണ്ട.

119
00:10:32,590 --> 00:10:34,717
പണം തരുന്നത് നിങ്ങളല്ലേ.
എവിടേക്ക് വേണേലും കൊണ്ടു വിടാം.

120
00:10:34,884 --> 00:10:36,845
ഇരിക്കൂ.

121
00:10:38,096 --> 00:10:39,347
നമുക്ക് പോകാം!

122
00:10:53,361 --> 00:10:56,531
[ ജിംഗ്‌വു സ്കൂൾ ]

123
00:10:56,698 --> 00:10:59,450
നോക്കൂ, അവരുടെ 
മാസ്റ്ററും മരിച്ചു പോയി.

124
00:10:59,617 --> 00:11:01,578
അങ്ങോട്ട് പോയിട്ട് കാര്യമില്ല.

125
00:11:02,328 --> 00:11:06,332
ഞാൻ നിങ്ങളെ വേറെ കുങ് ഫു
സ്കൂളിലേക്ക് കൊണ്ടുപോകാം.

126
00:11:06,499 --> 00:11:08,334
ഇവിടെ തീരെ പോരാ.

127
00:11:08,501 --> 00:11:09,335
സീനിയര്‍ ചെൻ!

128
00:11:10,044 --> 00:11:11,588
- നിങ്ങള് വന്നോ!
- ബിയാവോ.

129
00:11:11,754 --> 00:11:13,089
- ഞാനെടുക്കാം.
- നന്ദി.

130
00:11:14,924 --> 00:11:16,467
- നിങ്ങള്‍...
- ചെൻ ഷെൻ.

131
00:11:16,634 --> 00:11:17,677
ജിംഗ്‌വു സ്കൂളിലെയാണ്.

132
00:11:18,469 --> 00:11:19,971
ഭാവിയിൽ ജിംഗ്‌വു സ്കൂൾ
കൂടുതൽ മികച്ചതാകും.

133
00:11:20,138 --> 00:11:21,222
കാത്തിരുന്ന് കണ്ടോ.

134
00:11:26,352 --> 00:11:27,896
അപ്പൊ, തുടങ്ങുവല്ലേ?

135
00:11:30,440 --> 00:11:31,900
- സീനിയര്‍ ചെൻ.
- സീനിയര്‍ ചെൻ.

136
00:11:32,817 --> 00:11:34,319
സീനിയര്‍ ചെൻ.

137
00:11:44,162 --> 00:11:46,831
മാസ്റ്റർ നി, ഇതെന്റെ അച്ഛന്റെ
ഓര്‍മ്മ മണ്ഡപമാണ്.

138
00:11:46,998 --> 00:11:49,459
മത്സരിക്കണമെങ്കിൽ, 
ദയവായി പുറത്തേക്ക് വരൂ.

139
00:12:45,723 --> 00:12:47,350
മാസ്റ്റര്‍, ഓക്കെയല്ലേ?

140
00:12:47,517 --> 00:12:48,351
മാസ്റ്റർ നി.

141
00:12:49,227 --> 00:12:50,436
നിങ്ങളുടെ
വിനയത്തിന് നന്ദി.

142
00:12:50,603 --> 00:12:52,647
ബ്രദര്‍ ഹുവോ, എന്റെ 
കഴിവുകൾ മോശമാണ്.

143
00:12:52,814 --> 00:12:54,065
അങ്ങനെയല്ല.

144
00:12:54,232 --> 00:12:56,651
ഇവിടേക്കുള്ള നീണ്ട യാത്ര 
നിങ്ങളെ ക്ഷീണിതനാക്കിയിരിക്കുന്നു.

145
00:12:56,818 --> 00:12:58,528
ഇനിയും മത്സരിക്കണമെങ്കില്‍,

146
00:12:58,695 --> 00:13:00,530
ഞാന്‍ അങ്ങോട്ട് വരാം, കേട്ടോ.

147
00:13:08,204 --> 00:13:09,455
നിന്റെ പഠനം കഴിഞ്ഞോ?

148
00:13:14,585 --> 00:13:16,337
നീ തിരിച്ചു വന്നത് നന്നായി.

149
00:13:18,589 --> 00:13:19,674
നോങ് അമ്മാവാ.

150
00:13:20,591 --> 00:13:22,677
നിന്റെ പഠനം മുടക്കേണ്ടാന്ന്
കരുതിയാണ്...

151
00:13:22,844 --> 00:13:24,178
...ഞങ്ങള്‍ അറിയിക്കാതിരുന്നത്.

152
00:13:24,345 --> 00:13:25,346
എങ്ങനറിഞ്ഞു?

153
00:13:27,223 --> 00:13:28,850
ഒരു ജാപ്പനീസ് 
പത്രത്തിൽ വായിച്ചു.

154
00:13:31,227 --> 00:13:32,895
ജപ്പാന്‍കാര്‍ക്ക്
സന്തോഷമായിക്കാണും.

155
00:13:34,647 --> 00:13:35,565
ഓഹ്,

156
00:13:35,732 --> 00:13:37,650
ആദ്യം അച്ഛനെ ചെന്ന് വണങ്ങൂ.

157
00:13:37,817 --> 00:13:38,651
വരൂ.

158
00:13:48,077 --> 00:13:49,579
ഏയ്, എന്താണിത്?

159
00:13:50,204 --> 00:13:52,832
ചെൻ ഷെൻ കുടുംബത്തിൽ നിന്നുള്ളയാളല്ല.
പിന്നെങ്ങനെ വിലാപ വസ്ത്രം ധരിക്കും?

160
00:13:55,585 --> 00:13:56,419
നോങ് അമ്മാവാ.

161
00:13:56,961 --> 00:13:59,464
കുട്ടിക്കാലം മുതല്‍ അവന്‍
ഇവിടെയാണ്, അച്ഛനാണ്
അവനെ വളർത്തിയത്.

162
00:13:59,630 --> 00:14:01,424
അവന്‍ ഞങ്ങളുടെ കുടുംബം
പോലെത്തന്നെയാണ്.

163
00:14:09,599 --> 00:14:10,975
മത്സരത്തിന് പോകും മുമ്പ്,

164
00:14:11,559 --> 00:14:13,186
അച്ചന് ആസ്ത്മ കൂടിയിരുന്നു.

165
00:14:13,853 --> 00:14:15,396
ഞാൻ പലതവണ 
തടയാൻ ശ്രമിച്ചതാ,

166
00:14:16,439 --> 00:14:17,690
പക്ഷേ, അച്ചന്‍ കേട്ടില്ല.

167
00:14:20,568 --> 00:14:22,070
[ ക്ഷമ ]

168
00:14:23,196 --> 00:14:24,072
ചെല്ലൂ.

169
00:14:51,099 --> 00:14:54,102
നിനക്ക് ഭ്രാന്താണോ? 'ക്ഷമ' എന്ന
വാക്ക് നിന്റെ മാസ്റ്റര്‍ സ്വന്തം
കൈകൊണ്ട് എഴുതിയതാണ്.

170
00:14:54,268 --> 00:14:55,103
നോങ് അമ്മാവാ.

171
00:14:56,187 --> 00:14:57,563
ചെൻ ഷെൻ ചെയ്തതാണ് ശരി.

172
00:14:58,648 --> 00:15:00,817
നമ്മൾ ഇത്രയും കാലം ക്ഷമിച്ച്
നിന്നതുകൊണ്ടാണ്...

173
00:15:00,983 --> 00:15:02,402
വിദേശികൾ ഇവിടിങ്ങിനെ 
വിലസി നടക്കുന്നത്.

174
00:15:03,277 --> 00:15:04,278
ഇപ്പൊ ഞാൻ പറയുന്നു,

175
00:15:04,445 --> 00:15:06,030
ഈ സ്ഥാപനം
നിലനില്‍ക്കുന്നിടത്തോളം കാലം,

176
00:15:06,197 --> 00:15:07,573
നമ്മളിനി ക്ഷമിക്കാന്‍ 
പോകുന്നില്ല.

177
00:15:10,952 --> 00:15:17,959
[ മാസ്റ്റർ ഹുവോ യുവാൻജിയ ]

178
00:15:27,218 --> 00:15:28,469
ഞാൻ അകുതഗാവയെ 
കാണാന്‍ പോകുന്നു.

179
00:15:28,636 --> 00:15:31,097
ചെൻ ഷെൻ, നിയമങ്ങൾ
അനുസരിച്ച്, നമ്മള്‍ ആദ്യമൊരു
വെല്ലുവിളി സന്ദേശം അയക്കണം.

180
00:15:31,848 --> 00:15:33,808
നിയമങ്ങൾ മറന്നേക്കൂ.
ഞാന്‍ പോകുന്നു.

181
00:15:33,975 --> 00:15:35,435
- സീനിയർ!
- ചെൻ ഷെൻ!

182
00:15:37,603 --> 00:15:40,398
ഹോങ്കൗ ഡോജോ ഒരു ജാപ്പനീസ്
കേന്ദ്രമാണ്. പോലീസുകാർക്ക് പോലും 
അവരെ തൊടാൻ കഴിയില്ല.

183
00:15:41,065 --> 00:15:43,192
നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ,
ഇവിടുത്തെ അവസ്ഥയെന്താകും?

184
00:15:43,943 --> 00:15:45,445
നിന്റെ അച്ഛനുപോലും 
അവരെ തോല്‍പ്പിക്കാനായില്ല.

185
00:15:45,611 --> 00:15:48,322
- നോങ് അമ്മാവാ...
- അദ്ദേഹം നിന്നെ,
എന്നെയാണ് ഏൽപ്പിച്ചത്.

186
00:15:48,489 --> 00:15:50,199
നിന്നെ നോക്കേണ്ടത് 
എന്റെ ഉത്തരവാദിത്തമാണ്.

187
00:15:51,659 --> 00:15:52,535
ലൂൺ, സിയാങ്.

188
00:15:52,702 --> 00:15:54,162
ചെൻ ഷെന്നിനൊപ്പം 
കുറച്ചു പേര് പോകൂ.

189
00:15:54,328 --> 00:15:55,538
എന്തെങ്കിലും സംഭവിച്ചാൽ,
ഉടനേ അറിയിക്കണം.

190
00:15:55,705 --> 00:15:56,831
- ശരി. 
- വരൂ

191
00:15:56,998 --> 00:15:58,082
വേഗം.

192
00:15:58,958 --> 00:16:01,210
- രണ്ടായി തിരിക്കൂ!
- നിങ്ങള്‍ക്ക് നല്ല ഭാഗ്യമുണ്ട്.

193
00:16:02,837 --> 00:16:04,714
- കൊള്ളാലോ.
- പോ ഇവിടുന്ന്.

194
00:16:06,424 --> 00:16:07,842
സാർ, നിങ്ങൾക്കൊരു കോളുണ്ട്.

195
00:16:09,218 --> 00:16:12,345
- ആരാണാവോ ഈ നേരത്ത്?
- ഹലോ, ക്യാപ്റ്റനാണ് സംസാരിക്കുന്നത്.

196
00:16:14,098 --> 00:16:15,224
<i>നോങ് ലിങ് സൺ?</i>

197
00:16:17,477 --> 00:16:18,978
ഗൗരവമുള്ള കാര്യമാണോ?

198
00:16:20,146 --> 00:16:21,397
ശരി, ഞാൻ ഇപ്പോൾ പോകാം.

199
00:16:21,564 --> 00:16:23,816
- എന്നോടൊപ്പം ഹോങ്കോ
ഡോജോയിലേക്ക് വരൂ.
- ശരി, സാർ.

200
00:16:26,569 --> 00:16:28,529
രണ്ടേ! മൂന്നേ!

201
00:16:28,696 --> 00:16:29,447
നാലേ!

202
00:16:31,908 --> 00:16:33,075
മണ്ടൻ!

203
00:16:33,242 --> 00:16:34,702
- എന്താണിത്?
- അല്‍പ്പം വിശ്രമിച്ചോളൂ.

204
00:16:50,468 --> 00:16:53,179
ആരാടാ നീ? ഇവിടേക്ക് ഇങ്ങനെ കയറി 
വരാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു?

205
00:16:53,721 --> 00:16:55,097
ഞാൻ ജിംഗ്‌വു സ്കൂളിലെ
ചെൻ ഷെൻ.

206
00:16:55,723 --> 00:16:56,974
അകുടാഗാവ റിയൂച്ചിയെ
അന്വേഷിച്ച് വന്നതാണ്.

207
00:16:58,351 --> 00:17:00,603
ചൈനക്കാർക്ക് 
ഇവിടേക്ക് പ്രവേശനമില്ല.

208
00:17:00,770 --> 00:17:02,647
- പോ!
- ഇത് ചൈനയാണ്.

209
00:17:02,813 --> 00:17:04,398
ചൈനക്കാർക്ക് എവിടെയും 
കയറി ചെല്ലാം.

210
00:17:05,650 --> 00:17:06,692
നീ അത്രക്കായോ!

211
00:18:49,837 --> 00:18:51,339
എനിക്ക് നിങ്ങളോട് 
വഴക്കിടാൻ താല്പര്യമില്ല.

212
00:18:52,340 --> 00:18:53,716
പോയി നിന്റെ മാസ്റ്ററെ വിളിക്ക്!

213
00:19:03,934 --> 00:19:05,978
നിങ്ങളുമായി ഞാനൊരു
ന്യായമായ മത്സരം പ്രതീക്ഷിക്കുന്നു.

214
00:19:08,939 --> 00:19:12,318
എന്ത് സംഭവിച്ചാലും, അതിനാരും
ഉത്തരവാദിയായിരിക്കില്ല.

215
00:19:26,457 --> 00:19:28,459
എന്റെ മാസ്റ്റര്‍ ഹുവോ 
മുഷ്ടിയാണ് ഉപയോഗിച്ചത്.

216
00:19:29,585 --> 00:19:31,712
അതുകൊണ്ട് ഞാനും 
ആ ശൈലി ഉപയോഗിക്കുന്നു.

217
00:20:50,583 --> 00:20:52,010
ഇപ്പൊ എനിക്ക് ഉറപ്പായി.

218
00:20:52,100 --> 00:20:54,062
നിങ്ങളെന്റെ മാസ്റ്ററിന് പറ്റിയ
ഇരയല്ലായിരുന്നു. 

219
00:20:59,925 --> 00:21:01,969
മാസ്റ്റർ!

220
00:21:18,000 --> 00:21:20,029
ഞാൻ പറഞ്ഞല്ലോ, 
ജാപ്പന്‍കാരെയല്ലാതെ,

221
00:21:20,096 --> 00:21:22,000
വേറെയാരെയും അകത്തേക്ക്
കടത്തി വിടില്ല.

222
00:21:23,733 --> 00:21:26,400
നിങ്ങള്‍ക്ക് ഉറപ്പാണോ?
എനിക്ക് പഴികേൾക്കാൻ വയ്യ.

223
00:21:26,452 --> 00:21:28,454
സീനിയർ ചെൻ അകത്തേക്ക്
പോകുന്നത് ഞങ്ങള്‍ കണ്ടതാ.

224
00:21:28,521 --> 00:21:29,463
അതെ!

225
00:21:29,530 --> 00:21:30,807
ദേ, സീനിയർ ചെൻ വരുന്നു.

226
00:21:32,893 --> 00:21:33,960
നീ ജാപ്പനീസ് ആണോ?

227
00:21:34,969 --> 00:21:35,545
അല്ല.

228
00:21:46,397 --> 00:21:47,598
സല്യൂട്ട്!

229
00:22:10,988 --> 00:22:13,707
- എന്താ കാര്യം?
- ഒന്നുമില്ല.

230
00:22:13,874 --> 00:22:15,918
മിസ്റ്റർ ഫുജിത. 
മിസ്റ്റർ അംബാസഡര്‍.

231
00:22:16,085 --> 00:22:18,212
ഇതൊരു തെറ്റിദ്ധാരണ മാത്രമാണ്.

232
00:22:19,138 --> 00:22:21,590
- ഇവിടെ കുഴപ്പമുണ്ടാക്കരുത്.
- സാർ.

233
00:22:25,928 --> 00:22:27,596
ആദ്യ ടീം കയറൂ!

234
00:22:32,852 --> 00:22:34,603
എന്തായി, സീനിയർ?

235
00:22:34,770 --> 00:22:37,039
- ഞാൻ ജയിച്ചു.
- കൊള്ളാം!

236
00:22:37,506 --> 00:22:40,401
മാസ്റ്ററുടെ ശവകുടീരത്തിലേക്ക് വരാന്‍ 
ടിങ്ങിനോടും നോങ്ങ് അമ്മാവനോടും പറ.

237
00:22:40,568 --> 00:22:42,778
- നമുക്ക് പോകാം.
- അത് ഇതുവരെ പൂർത്തിയായിട്ടില്ലല്ലോ.

238
00:22:42,945 --> 00:22:45,072
- അത് നന്നായി.
- സൂക്ഷിച്ച്! പതുക്കെ.

239
00:22:45,239 --> 00:22:47,533
- സൂക്ഷിക്കണേ!
- സൂക്ഷിക്കണേ. പതുക്കെ.

240
00:22:47,700 --> 00:22:49,827
- ശ്രദ്ധിക്കൂ.
- ശരി.

241
00:22:49,994 --> 00:22:52,079
അങ്ങനെ! കൂടുതൽ 
ശക്തിയോടെ വലിക്കൂ.

242
00:22:58,794 --> 00:23:00,546
എന്തൊരു നാറ്റം.

243
00:23:01,000 --> 00:23:02,500
ചെല്ലൂ, ഡോക്ടര്‍.

244
00:23:20,000 --> 00:23:22,000
ഞാനൊരു ഡോക്ടറാണ്,
പാത്തോളജിസ്റ്റല്ല.

245
00:23:22,700 --> 00:23:23,300
ഞാന്‍ ചെയ്യാം.

246
00:23:25,200 --> 00:23:29,100
- നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? 
- വിഷം പരിശോധിക്കണമെങ്കിൽ 
 കരളാണ് വേണ്ടത്. 

247
00:23:32,703 --> 00:23:33,954
നീയെന്താ ചെയ്യുന്നത്?

248
00:23:34,788 --> 00:23:36,457
അവരെന്താ ചെയ്യുന്നത്?

249
00:23:36,624 --> 00:23:37,791
പോസ്റ്റ്‌മോർട്ടം നടത്തുന്നു.

250
00:23:37,958 --> 00:23:39,960
- പിന്നെന്താ അവനെ തടയാത്തേ?
- നോങ് സഹോദരാ.

251
00:23:40,127 --> 00:23:41,545
അവൻ ജിംഗ്‌വുവിലെയാണ്.

252
00:23:41,712 --> 00:23:43,339
തടയാൻ എനിക്ക് 
അവകാശമില്ല.

253
00:23:43,505 --> 00:23:45,424
- താന്‍--
- ചെൻ ഷെൻ.

254
00:23:45,591 --> 00:23:47,176
അച്ഛന്റെ മൃതദേഹം പുറത്തെടുക്കാൻ 
നിനക്കെങ്ങനെ തോന്നി?

255
00:23:47,343 --> 00:23:48,844
ഞാൻ അകുതഗാവയുമായി പോരാടി.

256
00:23:49,011 --> 00:23:50,596
അയാള്‍ മാസ്റ്റര്‍ക്ക്
പോന്നവനല്ലായിരുന്നു.

257
00:23:51,221 --> 00:23:52,723
അദ്ദേഹത്തിന് വിഷം
കൊടുത്തിട്ടുണ്ടോന്ന് 
ഞാൻ സംശയിക്കുന്നു.

258
00:23:53,349 --> 00:23:54,433
യുവാൻ കുയി,

259
00:23:54,600 --> 00:23:56,560
അങ്ങനെ നിങ്ങൾ
സംശയിക്കുന്നുണ്ടോ?

260
00:23:56,727 --> 00:23:58,562
പോരാടത്തിനൊടുവില്‍ അദ്ദേഹം
ചോര ഛർദ്ദിച്ചാണ് വീണത്.

261
00:23:58,729 --> 00:24:00,022
അത് പലരും 
കണ്ടതുമാണ്.

262
00:24:00,189 --> 00:24:01,148
ശരിയെന്നാ.

263
00:24:01,315 --> 00:24:03,400
ഞങ്ങളെല്ലാം
കണ്ണുപൊട്ടന്‍മാരാണെന്നാണോ?

264
00:24:05,569 --> 00:24:06,820
നോങ് അമ്മാവാ.

265
00:24:06,987 --> 00:24:09,531
ഗുരുവിനോട് അനാദരവ് കാണിച്ചെന്ന 
കുറ്റം ഏറ്റെടുക്കേണ്ടി വന്നാലും ശരി,

266
00:24:09,698 --> 00:24:11,450
എനിക്ക് സത്യം കണ്ടെത്തണം.

267
00:24:12,201 --> 00:24:13,535
എന്നെ തടയണമെങ്കിൽ,

268
00:24:13,702 --> 00:24:14,828
ആദ്യമെന്നെ കൊല്ല്.

269
00:24:15,913 --> 00:24:16,956
ടിങ് എന്‍...

270
00:24:38,700 --> 00:24:41,300
തീര്‍ച്ചയായും, ഇത് 
വിഷം തന്നെയാണ്.

271
00:24:45,442 --> 00:24:46,694
അദ്ദേഹത്തിന് ആരാകും
വിഷം കൊടുത്തിട്ടുണ്ടാവുക?

272
00:24:47,778 --> 00:24:49,321
ഈ പ്രശ്നം നിങ്ങൾ തന്നെ
പരിഹരിക്കണം.

273
00:24:50,030 --> 00:24:51,448
ദയവായി, വരൂ.

274
00:24:51,615 --> 00:24:54,201
- നമുക്ക് മാസ്റ്ററെ വീണ്ടും 
അടക്കം ചെയ്യാം.
- ശരി.

275
00:24:57,830 --> 00:25:00,708
മാസ്റ്ററെ അങ്ങനെയൊന്നും
തോല്‍പ്പിക്കാനാവില്ലെന്ന് 
എനിക്കറിയാമായിരുന്നു.

276
00:25:00,874 --> 00:25:02,960
ജപ്പാന്‍കാര്‍ ഇനി വീമ്പ്
പറയുന്നതൊന്ന് കാണണം.

277
00:25:03,127 --> 00:25:05,045
സീനിയർ ചെൻ തക്ക സമയത്ത്
മടങ്ങിയെത്തിയത് ഭാഗ്യമായി.

278
00:25:05,212 --> 00:25:07,172
അല്ലെങ്കില്‍, നമ്മളാരും
സത്യമറിയില്ലായിരുന്നു.

279
00:25:10,676 --> 00:25:13,303
മാസ്റ്റര്‍ക്ക് എങ്ങനെ വിഷം
കൊടുത്തെന്നാണ് 
എനിക്ക് മനസ്സിലാകാത്തത്.

280
00:25:13,846 --> 00:25:16,557
ആദ്ദേഹത്തിന് പുറത്ത് ധാരാളം
കൂട്ടുകെട്ടുകളുണ്ടായിരുന്നു.
ചതിക്കപ്പെടാന്‍ എളുപ്പമാണ്.

281
00:25:17,224 --> 00:25:20,853
മത്സരമുള്ളതുകൊണ്ട്  
ഒരു മാസമായി അദ്ദേഹം
വിശ്രമത്തിലായിരുന്നല്ലോ.

282
00:25:21,020 --> 00:25:23,063
- പുറത്തൊന്നും പോയിട്ടില്ല.
- ശരിയാണ്.

283
00:25:23,939 --> 00:25:25,899
വിഷം കൊടുത്തത്
ഇവിടുത്തെയാള്‍ തന്നെയാവണം.

284
00:25:29,570 --> 00:25:31,405
- സിയാവോ ഹുയി.
- ഏഹ്?

285
00:25:31,947 --> 00:25:34,950
മാസ്റ്റര്‍ക്ക് ഭക്ഷണം വിളമ്പിയിരുന്നത്
നീയായിരുന്നില്ലേ?

286
00:25:35,117 --> 00:25:36,577
അതെ, എന്തേയ്?

287
00:25:38,412 --> 00:25:39,288
നോങ് അമ്മാവാ.

288
00:25:39,955 --> 00:25:42,666
- അവളെ സംശയിക്കുവാണോ?
- അല്ല.

289
00:25:43,542 --> 00:25:47,212
അവളെ കൂടാതെ, അദ്ദേഹത്തിന്റെ
ഭക്ഷണം കൈകാര്യം ചെയ്തിരുന്ന
വേറെയാരെങ്കിലുമാവാം.

290
00:25:47,796 --> 00:25:49,048
അത് ഞാനാണ്!

291
00:25:49,214 --> 00:25:53,552
ഇവിടുത്തെ പാചക്കാരന്‍ ഞാനാ.
അതോണ്ട്, എന്നെയും സംശയിക്കുന്നുണ്ടോ?

292
00:25:53,719 --> 00:25:55,179
അങ്ങേരായിരിക്കില്ല.

293
00:25:55,345 --> 00:25:59,600
സിയാങ്, അടുക്കളയിൽ പോയി
വിഷം വല്ലതുമുണ്ടോന്ന് നോക്ക്.

294
00:25:59,767 --> 00:26:01,226
ജെൻ അമ്മാവാ, സമാധാനപ്പെടൂ.

295
00:26:01,393 --> 00:26:02,478
നീയിതില്‍ ഇടപെടേണ്ട.

296
00:26:02,644 --> 00:26:08,025
അടുക്കളയിൽ പോയി
വിഷം വല്ലതുമുണ്ടോന്ന് നോക്ക്.

297
00:26:08,192 --> 00:26:10,944
- വേഗം പോകൂ!
- അമ്മാവാ, ദയവായി സമാധാനപ്പെടൂ.

298
00:26:12,321 --> 00:26:14,573
നിങ്ങളത് പരിശോധിച്ചില്ലെങ്കിൽ
എനിക്ക് സമാധാനത്തോടെ മരിക്കാനാവില്ല.

299
00:26:14,740 --> 00:26:16,158
എന്തുപറ്റി, ടിങ് എൻ?

300
00:26:17,201 --> 00:26:20,037
നോങ് അമ്മാവന്‍ കൊലപാതകിയെ 
കണ്ടെത്താൻ ശ്രമിക്കുകയാണ്.

301
00:26:20,204 --> 00:26:21,538
തന്നെയും സംശയിക്കുന്നുണ്ടെന്ന്
ജെൻ അമ്മാവന്‍ കരുതുന്നു.

302
00:26:21,705 --> 00:26:25,209
- ഞാന്‍ സംശയിച്ചിട്ടൊന്നുമില്ല.
- ശരിയെന്നാ!

303
00:26:25,375 --> 00:26:27,586
ഇനി മുതൽ ഞാൻ
ഉണ്ടാക്കുന്നതൊന്നും 
നിങ്ങള്‍ കഴിക്കേണ്ട.

304
00:26:27,753 --> 00:26:28,712
ഞാനിവിടെ വർഷങ്ങളായി,

305
00:26:28,879 --> 00:26:31,423
മാസ്റ്റർ ഹുവോ പോലും ഞാൻ പാകം 
ചെയ്ത ഭക്ഷണം കഴിച്ചാണ് വളർന്നത്.

306
00:26:32,424 --> 00:26:35,594
നോങ് ജിങ് സൺ, അദ്ദേഹത്തിന്
വിഷം കൊടുത്തത് ഞാനാണെന്ന്
കരുതാന്‍ തനിക്കെങ്ങനെ തോന്നി?

307
00:26:36,720 --> 00:26:38,472
- ഞാൻ...
- മതി, നമുക്ക് കഴിക്കാം.

308
00:26:39,598 --> 00:26:41,683
ചെൻ ഷെൻ, ഭക്ഷണത്തിൽ വിഷമുണ്ട്.

309
00:26:41,850 --> 00:26:44,311
മാസ്സര്‍ എപ്പോഴും
ഞങ്ങളോടൊപ്പമിരുന്നാണ് 
ഭക്ഷണം കഴിക്കാറ്.

310
00:26:44,478 --> 00:26:47,564
നിങ്ങളുണ്ടാക്കിയ ഭക്ഷണം
കഴിച്ചാണ് അദ്ദേഹം മരിച്ചതെങ്കിൽ,
ഞങ്ങളും മരിക്കേണ്ടതല്ലേ?

311
00:26:48,690 --> 00:26:49,900
ആ പറഞ്ഞത് ന്യായം.

312
00:26:50,067 --> 00:26:52,152
നോങ് ജിങ് സൺ, 
താനിത് കേട്ടോ?

313
00:26:52,319 --> 00:26:53,529
തനിക്കെങ്ങനെ 
ധൈര്യം വന്നു!

314
00:26:54,196 --> 00:26:55,781
ജെൻ അമ്മാവാ, നമുക്ക് കഴിക്കാം.

315
00:26:56,824 --> 00:26:58,784
ആ ജപ്പാന്‍കാർ 
കുഴപ്പമുണ്ടാക്കാൻ വന്നേക്കാം.

316
00:26:58,951 --> 00:26:59,952
നമ്മള്‍ കരുതിയിരിക്കണം.

317
00:27:00,119 --> 00:27:01,787
കഴിക്കൂ.

318
00:27:06,041 --> 00:27:07,709
എനിക്ക് ഡോ. സ്മിത്തിന്റെ 
കാണാന്‍ പോകണം.

319
00:27:08,669 --> 00:27:11,088
മാസ്റ്റർക്ക് കൊടുത്തത്
ഏതു തരം വിഷമാണെന്ന്
ടെസ്റ്റ് ഫലത്തിലൂടെ അറിയാനാവും.

320
00:27:12,464 --> 00:27:13,298
ടെസ്റ്റോ?

321
00:27:13,966 --> 00:27:15,342
അതെ, കെമിക്കല്‍ ടെസ്റ്റ്.

322
00:27:26,812 --> 00:27:29,314
- ഈ പരിശീലനം നിങ്ങള്‍ കണ്ടിട്ടുണ്ടോ?
- ഇല്ല.

323
00:27:39,158 --> 00:27:41,410
- ആള് ശക്തനാണല്ലോ.
- അതെ.

324
00:27:42,077 --> 00:27:43,787
- നീയിങ്ങനെ ചെയ്യുമോ?
- എവിടുന്ന്.

325
00:27:50,294 --> 00:27:52,337
സീനിയർ ചെൻ,  ഇങ്ങനെ
പരിശീലിക്കുന്നത് ഞങ്ങള്‍ 
മുമ്പ് കണ്ടിട്ടില്ല.

326
00:27:52,504 --> 00:27:53,463
ഞങ്ങളെ കുങ് ഫു 
പഠിപ്പിക്കാമോ?

327
00:27:53,630 --> 00:27:55,841
- ശരി. വരൂ.
- വരൂ.

328
00:27:56,008 --> 00:27:56,717
വാ.

329
00:28:15,694 --> 00:28:17,446
മനോഹരമായ ചലനങ്ങള്‍ 
കൊണ്ടൊന്നും കാര്യമില്ല.

330
00:28:18,030 --> 00:28:19,656
പക്ഷേ, നിങ്ങൾ
വഴക്കമുള്ളവരായിരിക്കണം.

331
00:28:20,407 --> 00:28:22,075
പോരാട്ടത്തിന് ഒറ്റ ലക്ഷ്യമേയുള്ളൂ,

332
00:28:22,242 --> 00:28:23,577
എതിരാളിയെ വീഴ്ത്തുക എന്നത്.

333
00:28:23,744 --> 00:28:27,039
അതിന് പ്രതികരണശേഷി, വേഗത,
ശക്തി എന്നിവ ആവശ്യമാണ്.

334
00:28:27,206 --> 00:28:29,958
സത്യത്തിൽ, ഏറ്റവും ലളിതമായ
ആക്രമണമാണ് ഏറ്റവും ഫലപ്രദം.

335
00:28:31,543 --> 00:28:34,296
അടിക്കാന്‍ പോകും മുമ്പ്,
തടുക്കാന്‍ കൂടി പഠിക്കണം.

336
00:28:34,463 --> 00:28:35,547
സീനിയർ ചെൻ, എതിരാളി...

337
00:28:35,714 --> 00:28:37,341
...എന്തെങ്കിലും ചെയ്യുന്നതിന് മുമ്പേ
നമ്മളവനെ വീഴ്ത്തുന്നതല്ലേ ഉചിതം?

338
00:28:37,507 --> 00:28:39,051
പക്ഷേ, നിനക്ക് വേണ്ടത്ര
ശക്തിയില്ലെങ്കിൽ,

339
00:28:39,218 --> 00:28:41,470
എതിരാളിയെ എത്ര അടിച്ചാലും 
അയാൾക്ക് കുഴപ്പമൊന്നും വരില്ല.

340
00:28:41,637 --> 00:28:44,473
പക്ഷേ, അവന്റെ ഒരടിക്ക് തന്നെ 
നീ വീണുപോകും.

341
00:28:44,640 --> 00:28:46,975
ചേച്ചീ, ഇവർ കുങ് ഫു 
പഠിക്കാൻ വന്നവരാ.

342
00:28:47,476 --> 00:28:49,603
മാസ്റ്റർ ചെൻ ഷെന്‍ അല്ലെ
ഇവിടെ പഠിപ്പിക്കുന്നത്?

343
00:28:49,770 --> 00:28:51,313
ഞങ്ങൾക്ക് അദ്ദേഹത്തിന്റെ
ശിഷ്യന്‍മാരാകണം.

344
00:28:51,480 --> 00:28:53,023
ഇവിടുത്തെ മാസ്റ്റര്‍
ഹുവോ ടിംഗ് എൻ ആണ്.

345
00:28:53,690 --> 00:28:54,942
ചെൻ ഷെൻ നിങ്ങളെ പഠിപ്പിക്കില്ല.

346
00:28:55,108 --> 00:28:56,443
പറ്റില്ലെങ്കില്‍ വിട്ടോ.

347
00:28:57,945 --> 00:29:00,072
- ഇത് ഏതുതരം കുതിരച്ചുവടാണ്?
- കാലൂന്നിയുള്ള കുതിരച്ചുവട്.

348
00:29:00,239 --> 00:29:01,406
കാലൂന്നിയുള്ള കുതിരച്ചുവടോ?

349
00:29:01,573 --> 00:29:02,950
കണ്ടിട്ട് ചത്ത കുതിരയെ
പോലുണ്ടല്ലോ.

350
00:29:03,116 --> 00:29:04,201
കിക്കൊന്ന് കാണട്ടെ.

351
00:29:06,703 --> 00:29:08,330
ഈ രീതിയിലെങ്ങനെ 
ശക്തിയായി ചവിട്ടും? ശ്രദ്ധിക്കൂ,

352
00:29:08,497 --> 00:29:10,707
ജാപ്പനീസ് ആയോധനകലകളിൽ
ഒരു സൈഡ് കിക്ക് ഉണ്ട്.

353
00:29:10,874 --> 00:29:12,084
വളരെ ലളിതമാണെങ്കിലും,

354
00:29:12,251 --> 00:29:14,461
അത് വേഗതയേറിയതും
ശക്തവുമാണ്.

355
00:29:14,628 --> 00:29:16,171
സീനിയർ ചെൻ, 
അതൊന്ന് കാണിക്കാമോ?

356
00:29:16,338 --> 00:29:18,340
- ആ കിക്കൊന്ന് കാണട്ടെ.
- കൊണ്ടുവാ!

357
00:29:18,507 --> 00:29:20,717
- എടുക്ക്.
- ഇങ്ങുതാ.

358
00:29:20,884 --> 00:29:22,594
മാറി നില്‍ക്കൂ.

359
00:29:22,761 --> 00:29:23,595
അനങ്ങാതെ നിൽക്കണേ.

360
00:29:29,810 --> 00:29:30,852
നീ ഓക്കെയല്ലേ?

361
00:29:31,019 --> 00:29:34,189
- നീ ഓക്കെയല്ലേ?
- അടിപൊളി!

362
00:29:34,898 --> 00:29:36,566
- ഇപ്പോൾ മനസ്സിലായി.
- ഇത് അടിപൊളിയാണ്.

363
00:29:37,567 --> 00:29:39,820
വരൂ.

364
00:29:55,419 --> 00:29:56,336
എന്തേ?

365
00:29:56,503 --> 00:29:57,296
പോകരുത്.

366
00:29:58,338 --> 00:29:59,673
നേരം വൈകി.

367
00:29:59,840 --> 00:30:01,049
ഇന്നിവിടെ നില്‍ക്ക്.

368
00:30:02,551 --> 00:30:04,594
ഇപ്പൊ ഞാനാണ് മാസ്റ്റര്‍,
എനിക്ക് തിരിച്ചു പോകണം.

369
00:30:05,345 --> 00:30:08,223
നിങ്ങളുടെ അച്ഛനുള്ളപ്പോൾ,
രാത്രി തങ്ങാൻ നിങ്ങള്‍
ധൈര്യപ്പെട്ടിരുന്നില്ല.

370
00:30:08,390 --> 00:30:10,600
ഇപ്പൊ നിങ്ങളാണ് മാസ്റ്റര്‍,
ഇനി ആരെയാണ് പേടിക്കുന്നത്?

371
00:30:12,602 --> 00:30:15,564
ആരെങ്കിലും കണ്ടാൽ,
ഭാവിയിൽ അവരെന്നെ ഗൗനിക്കില്ല.

372
00:30:16,940 --> 00:30:20,444
ടിങ് എൻ, നിങ്ങളെ
അനുസരിക്കാതിരിക്കാൻ 
ആരും ധൈര്യപ്പെടില്ല.

373
00:30:21,528 --> 00:30:23,280
ദയവായി, ഇവിടെ നിൽക്കൂ.

374
00:30:26,325 --> 00:30:27,576
ശരി, അങ്ങനെയാവട്ടെ.

375
00:30:33,957 --> 00:30:35,834
ഈ ആളുകളുടെ ഓരോ 
നീക്കവും എനിക്ക് അറിയണം.

376
00:30:44,343 --> 00:30:45,969
നിങ്ങള്‍ ജപ്പാന്‍കാരെ 
ചാരപ്പണി ചെയ്യുവാണോ?

377
00:30:46,136 --> 00:30:47,554
ഈ ലോകത്ത് എപ്പോഴും 
ചില വിഡ്ഢികൾ ഉണ്ടാകും.

378
00:30:47,721 --> 00:30:49,348
നിലവിലെ സാഹചര്യം
മനസ്സിലാക്കാത്തവർ.

379
00:30:56,688 --> 00:30:58,774
ക്ഷമിക്കണം, 
ഞാൻ വൈകി.

380
00:31:00,067 --> 00:31:01,193
മിസ്റ്റർ അകുടഗാവ.

381
00:31:01,360 --> 00:31:02,694
ചെൻ ഷെൻ, തന്നെ വല്ലാതെ
ഭയപ്പെടുത്തിയിരിക്കുന്നു.

382
00:31:02,861 --> 00:31:04,279
വാതിലിൽ മുട്ടേണ്ട മര്യാദ 
പോലും താന്‍ മറന്നു.

383
00:31:04,946 --> 00:31:07,699
നല്ല വിശ്രമം വേണ്ടതു കൊണ്ട്, 
തന്നെ ഈ മീറ്റിംഗിന് ക്ഷണിച്ചിട്ടില്ല.

384
00:31:11,078 --> 00:31:14,081
എനിക്ക് നിങ്ങളോട് 
ഒറ്റ ചോദ്യമേയുള്ളൂ.

385
00:31:17,209 --> 00:31:20,462
പട്ടാള നേതാവേ, 
ഹുവോ യുവാൻ ജിയയുടെ...

386
00:31:21,171 --> 00:31:22,798
...പോസ്റ്റ്‌മോർട്ടത്തേക്കുറിച്ച്
നിങ്ങളറിഞ്ഞില്ലേ?

387
00:31:23,423 --> 00:31:24,966
നിങ്ങൾ പുറത്തു പോകൂ.

388
00:31:25,133 --> 00:31:25,926
ശരി.

389
00:31:30,972 --> 00:31:31,848
ഇനിയെന്താ?

390
00:31:32,432 --> 00:31:34,184
പരസ്യമായി പറയാൻ പാടില്ലാത്ത
എന്തെങ്കിലുമുണ്ടോ?

391
00:31:37,687 --> 00:31:40,399
നിങ്ങള്‍ ആരോടെങ്കിലും വിഷം
കൊടുക്കാൻ ആവശ്യപ്പെട്ടോ?

392
00:31:41,316 --> 00:31:45,028
ഇന്ന്, സമ്പദ്‌വ്യവസ്ഥയിലും
സാങ്കേതികവിദ്യയിലും
വ്യവസായത്തിലും...

393
00:31:45,570 --> 00:31:50,283
...സൈനിക ശക്തിയിലും,
ജപ്പാൻ സാമ്രാജ്യം ചൈനയേക്കാള്‍
വളരെയേറെ മുന്നിലാണ്.

394
00:31:51,451 --> 00:31:54,037
ചൈനീസ് ആയോധനകലകളെ
തകര്‍ക്കാന്‍,

395
00:31:54,204 --> 00:31:56,081
നിങ്ങളുടെ ആയോധനകലകള്‍ക്ക്
കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.

396
00:31:56,790 --> 00:31:59,292
പക്ഷേ, നിങ്ങളെല്ലാം വെറും
തോല്‍വികളായിപ്പോയി.

397
00:31:59,960 --> 00:32:02,963
എനിക്ക് ഇടപെടാതിരിക്കാന്‍
കഴിഞ്ഞില്ല.

398
00:32:03,964 --> 00:32:04,923
ചതി!

399
00:32:05,465 --> 00:32:07,092
യുദ്ധത്തിൽ ചതി
നിന്ദ്യമായി കണക്കാക്കില്ല.

400
00:32:09,469 --> 00:32:11,721
ആ ചൊല്ല് സൈന്യത്തിന് 
മാത്രമേ ബാധകമാകൂ,

401
00:32:11,888 --> 00:32:13,348
ഞങ്ങൾ ആയോധന
കലാകാരന്മാര്‍ക്കല്ല!

402
00:32:15,809 --> 00:32:17,602
ഹുൻ യുവാനും ഞാനും 
തമ്മിലുള്ള മത്സരം... 

403
00:32:17,769 --> 00:32:19,563
...തികച്ചും ന്യായമാകേണ്ടതായിരുന്നു.

404
00:32:20,689 --> 00:32:22,816
നിങ്ങള്‍ കൊടിച്ചിപ്പട്ടികള്‍
കാരണമാണ് ഫലം ഇങ്ങനെയായത്.

405
00:32:24,067 --> 00:32:26,319
ദുഷ്ടാ, ബുഷിഡോയുടെ
ആത്മാവിനെക്കുറിച്ച് സംസാരിക്കാൻ 
പോലും നിനക്ക് അർഹതയില്ല.

406
00:32:37,456 --> 00:32:40,083
ബുഷിഡോയുടെ ആത്മാവ്
എന്താണെന്ന് ഞാൻ പറഞ്ഞുതരാം,

407
00:32:40,250 --> 00:32:42,335
ചക്രവർത്തിയെ സേവിക്കാന്‍...

408
00:32:42,502 --> 00:32:43,587
...ശരിയും തെറ്റും മറക്കുക,

409
00:32:43,753 --> 00:32:46,548
ചരിത്രത്തിൽ പാപിയാകാൻ
മടിക്കേണ്ടതില്ല.

410
00:32:50,218 --> 00:32:51,845
അങ്ങനെയല്ല.

411
00:32:52,012 --> 00:32:53,722
ഞാൻ കാണിച്ചു തരാം.

412
00:32:53,889 --> 00:32:56,558
നോങ് അമ്മാവാ, ഡോക്ടർ സ്മിത്ത്
നടത്തിയ പരിശോധന പ്രകാരം, 

413
00:32:56,725 --> 00:32:58,351
ശ്വാസകോശം പതിയെ തകരാറിലാകുന്ന 
തരത്തിലുള്ള വിഷമാണ്...

414
00:32:58,518 --> 00:32:59,853
...മാസ്റ്റര്‍ക്ക് കൊടുത്തിരിക്കുന്നത്.

415
00:33:01,563 --> 00:33:05,567
അതുകൊണ്ടാണ് അകുതഗാവയുടെ 
പ്രഹരങ്ങൾ താങ്ങാന്‍ കഴിയാതെ പോയത്.

416
00:33:08,278 --> 00:33:10,197
നമുക്കിടയിൽ ഒരു വഞ്ചകന്‍
ഉണ്ടായിരിക്കണം.

417
00:33:14,576 --> 00:33:16,661
ചെൻ ഷെൻ. നീ എന്തിനാണ്
തിരിച്ചു വന്നത്?

418
00:33:17,537 --> 00:33:19,331
എന്താ അങ്ങനെ ചോദിക്കാന്‍?

419
00:33:21,416 --> 00:33:22,792
നീ തിരിച്ചു വന്നതുമുതൽ,

420
00:33:23,335 --> 00:33:26,838
ഇവരെല്ലാം നിന്നെ
ആരാധനയോടെയാണ് കാണുന്നത്.

421
00:33:27,005 --> 00:33:29,841
- കൊള്ളാം!
- അങ്ങനെത്തന്നെ.

422
00:33:30,008 --> 00:33:31,593
ഇനി ഞാന്‍.

423
00:33:31,760 --> 00:33:33,053
പക്ഷേ നീ എപ്പോഴെങ്കിലും
ചിന്തിച്ചിട്ടുണ്ടോ?

424
00:33:33,929 --> 00:33:36,223
- ടിങ്ങിന്റെ വിഷമത്തേക്കുറിച്ച്.
- അവനെന്താ വിഷമം?

425
00:33:37,557 --> 00:33:40,060
നീ തിരിച്ചുവന്ന 
ആദ്യ ദിവസം മുതൽ,

426
00:33:40,602 --> 00:33:41,811
സ്വന്തം ഇഷ്ടത്തിനാണ്
തീരുമാനങ്ങളെടുക്കുന്നത്.

427
00:33:41,978 --> 00:33:43,146
ടിങ്ങിനോട് ആലോചിക്കാതെ.

428
00:33:44,689 --> 00:33:45,941
നീയവനെ ഗൗനിച്ചില്ല.

429
00:33:49,027 --> 00:33:50,153
ശരിയാ, നീ മിടുക്കനാണ്.

430
00:33:50,904 --> 00:33:52,447
പക്ഷേ, ഫിസ്റ്റ് ഓഫ് ഫ്യൂരിയുടെ...

431
00:33:52,614 --> 00:33:55,283
...ഏക മാസ്റ്റര്‍ അവനാണെന്നത് 
നീ മറക്കരുത്.

432
00:33:59,454 --> 00:34:00,705
വൈകി. ഞാന്‍ പോകുന്നു.

433
00:34:01,289 --> 00:34:02,582
ഒന്നാലോചിച്ചു നോക്ക്.

434
00:34:14,427 --> 00:34:15,595
സീനിയർ ചെൻ, 
ഓടാന്‍ പോവാണോ?

435
00:34:15,762 --> 00:34:16,846
അതെ.

436
00:34:17,013 --> 00:34:18,056
നിങ്ങള്‍ നന്നായി
പരിശീലിക്കുന്നുണ്ട്.

437
00:34:24,437 --> 00:34:25,689
മാസ്റ്റർ ചെൻ!

438
00:34:25,855 --> 00:34:27,315
മാസ്റ്റർ ചെൻ,
ഇത്ര നേരത്തെ എണീക്കുമോ?

439
00:34:27,482 --> 00:34:31,069
- അതെ.
- നോക്കൂ, ഞങ്ങള്‍ കുറേപേരുണ്ട്.

440
00:34:31,236 --> 00:34:34,030
- അവരെ സ്വീകരിക്കണം.
- ദയവായി ഞങ്ങളെ കുങ് ഫു പഠിപ്പിക്കൂ.

441
00:34:34,197 --> 00:34:36,533
- എന്നെ പിന്തുടരരുത്.
- മാസ്റ്റർ ചെൻ!

442
00:34:36,700 --> 00:34:39,452
മാസ്റ്റർ ചെൻ!

443
00:34:40,704 --> 00:34:42,330
നീയിന്ന് എന്തൊക്കെയാ പഠിച്ചത്?

444
00:34:46,543 --> 00:34:47,544
മാസ്റ്റർ?

445
00:34:47,711 --> 00:34:49,713
മാസ്റ്റർ മരിച്ചു!

446
00:34:49,879 --> 00:34:51,214
മാസ്റ്റർ മരിച്ചു!

447
00:34:51,381 --> 00:34:52,299
[ ചെൻ ഷെൻ എഴുതിയത് ]

448
00:35:00,223 --> 00:35:02,809
നില്‍ക്കൂ. അക്രമം കൊണ്ട് 
ഇത് പരിഹരിക്കാനാവില്ല.

449
00:35:04,853 --> 00:35:05,937
സാർ.

450
00:35:07,939 --> 00:35:09,149
നമുക്ക് പോകാം!

451
00:35:27,083 --> 00:35:28,335
സുപ്രഭാതം, 
സീനിയർ ടിംഗ് എൻ.

452
00:35:34,090 --> 00:35:35,925
ഇന്നലെ രാത്രി നീ
എവിടെയായിരുന്നു?

453
00:35:39,220 --> 00:35:41,848
- ചെൻ ഷെൻ എവിടെ?
- ഓടാന്‍ പോയി.

454
00:35:43,600 --> 00:35:44,809
തിരിച്ചുവന്നാല്‍ എന്നെ
അറിയിക്കണം.

455
00:35:45,352 --> 00:35:46,478
ഞാൻ മുറിയിലുണ്ടാകും.

456
00:35:56,529 --> 00:35:59,074
അയ്യോ! ജപ്പാന്‍കാര്‍ വരുന്നു!

457
00:35:59,240 --> 00:36:00,450
ഇത് നല്ലതിനല്ല!

458
00:36:01,576 --> 00:36:04,954
- സീനിയർ ടിംഗ് എൻ, ജപ്പാന്‍കാര്‍...
- സമാധാനപ്പെടൂ.

459
00:36:08,458 --> 00:36:10,543
എന്തോ പന്തികേടുണ്ട്.  
ചെന്ന് പോലീസിനെ അറിയിക്ക്.

460
00:36:17,092 --> 00:36:18,176
എന്താ കാര്യം?

461
00:36:18,343 --> 00:36:19,803
ചെൻ ഷെൻ എവിടെ?

462
00:36:19,969 --> 00:36:20,970
ചെൻ ഷെൻ?

463
00:36:21,721 --> 00:36:22,722
എനിക്കറിയില്ല.

464
00:36:23,556 --> 00:36:24,974
ഒരുപക്ഷേ, എവിടെയെങ്കിലും
ജപ്പാന്‍കാരെ ഇടിക്കുന്നുണ്ടാകാം.

465
00:36:25,475 --> 00:36:27,102
അവനങ്ങനെയാണ്.

466
00:36:27,852 --> 00:36:29,813
ദിവസത്തില്‍ ഒരു
ജപ്പാന്‍കാരനെയെങ്കിലും
അവന് തല്ലണം.

467
00:36:29,979 --> 00:36:31,064
നില്‍ക്കൂ!

468
00:36:32,315 --> 00:36:34,025
നിങ്ങൾ ചൈനക്കാർ 
വളരേ നികൃഷ്ടരാണ്.

469
00:36:34,192 --> 00:36:35,902
ഞങ്ങളുടെ മാസ്റ്ററെ കൊല്ലാന്‍
നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു?

470
00:36:37,696 --> 00:36:38,947
നീ ശരിക്കും ജപ്പാന്‍കാരന്‍ തന്നെ.

471
00:36:39,656 --> 00:36:40,949
എപ്പോഴും മറ്റുള്ളവരെ പഴി ചാരും.

472
00:36:41,116 --> 00:36:45,704
ചെൻ ഷെന്നിനെ കിട്ടാതെ
ഞങ്ങൾ പോകില്ല!

473
00:36:45,870 --> 00:36:47,414
ഇവിടേക്ക് ആയുധങ്ങളുമായി 
വരുന്നവരെ,

474
00:36:48,081 --> 00:36:49,082
ഞങ്ങള്‍ വെറുതെ വിടാറുമില്ല.

475
00:36:49,958 --> 00:36:51,084
വാതിൽ അടയ്ക്കൂ!

476
00:37:31,958 --> 00:37:33,084
ഓര്‍മ്മ മണ്ഡപത്തില്‍
തൊട്ടു പോകരുത്!

477
00:37:57,525 --> 00:38:00,069
[ പോലീസ് സ്റ്റേഷന്‍ ]

478
00:38:32,852 --> 00:38:33,937
വേഗം വരൂ!

479
00:38:35,396 --> 00:38:38,149
- നശിച്ച ജപ്പാന്‍കാര്‍!
- പോരാട്ടം അവസാനിപ്പിക്കാനാ
നമ്മള്‍ വന്നത്.

480
00:38:54,415 --> 00:38:55,416
വാൾ ഉറയിലിടൂ.

481
00:38:58,336 --> 00:39:00,213
ശരി, നിങ്ങളിപ്പോള്‍ പോകൂ.

482
00:39:00,380 --> 00:39:02,841
എന്താ പറഞ്ഞേ? 
അവരെ  വെറുതെ വിടാനോ?

483
00:39:03,007 --> 00:39:05,218
രണ്ട് കൂട്ടർക്കും പരിക്കേറ്റിട്ടുണ്ട്.
അതുകൊണ്ട് നമുക്കിത് മറക്കാം.

484
00:39:05,385 --> 00:39:06,344
ഞങ്ങള്‍ പോകില്ല.

485
00:39:07,303 --> 00:39:08,221
ചെൻ ഷെന്നിനെ കൈമാറൂ.

486
00:39:09,097 --> 00:39:10,348
എനിക്ക് വേണ്ടി, 
ദയവായി നിങ്ങള്‍ പോകൂ.

487
00:39:12,475 --> 00:39:13,476
അതിന് താനാരാ?

488
00:39:15,812 --> 00:39:16,813
സീനിയർ ചെൻ!

489
00:39:18,064 --> 00:39:20,316
സീനിയർ ചെൻ, പോകൂ!

490
00:39:20,483 --> 00:39:23,444
- അനങ്ങരുത്!
-ആരും അനങ്ങിപ്പോകരുത്.

491
00:39:25,196 --> 00:39:26,197
വിഡ്ഢി!

492
00:39:26,781 --> 00:39:28,408
എന്നെ വെടിവെയ്ക്കാനുള്ള
ധൈര്യം തനിക്കുണ്ടോ?

493
00:39:28,575 --> 00:39:29,826
എനിക്കതിനുള്ള ധൈര്യമില്ല,

494
00:39:29,993 --> 00:39:32,203
പക്ഷേ, തോക്ക് അറിയാതെ
പൊട്ടുമോന്ന് പറയാനാവില്ല.

495
00:39:33,079 --> 00:39:34,831
ആരെങ്കിലും അനങ്ങിയാൽ  
ഞാൻ വെടിവെക്കും!

496
00:39:34,998 --> 00:39:36,332
ചെൻ ഷെന്നിനെ 
കൊണ്ടുപോകൂ!

497
00:39:36,499 --> 00:39:38,334
- നടക്കൂ!
- എന്തിനാ ചെൻ ഷെന്നിനെ
കൊണ്ടുപോകുന്നത്?

498
00:39:38,501 --> 00:39:39,711
അകുതഗാവ ഇന്നലെ 
രാത്രി കൊല്ലപ്പെട്ടു.

499
00:39:39,878 --> 00:39:41,546
ഞാനിയാളെ
കസ്റ്റഡിയിലെടുക്കുന്നു.

500
00:39:41,713 --> 00:39:42,547
ഞാനാരെയും കൊന്നിട്ടില്ല.

501
00:39:42,714 --> 00:39:43,548
- ഞാൻ കൊന്നിട്ടില്ല!
- ഇയാളെ കൊണ്ടുപോകൂ!

502
00:39:43,715 --> 00:39:45,466
- നടക്കൂ!
- സീനിയർ ചെൻ!

503
00:39:45,633 --> 00:39:48,344
- ചെൻ ഷെന്നിനെ മോചിപ്പിക്കൂ!
- പോകൂ!

504
00:39:48,511 --> 00:39:49,470
നിങ്ങളിപ്പോൾ പോകൂ!

505
00:39:50,221 --> 00:39:51,723
പോയില്ലെങ്കിൽ 
ഞാൻ വെടിവെക്കും!

506
00:40:07,530 --> 00:40:10,033
ഇരിക്കൂ, പിള്ളേരെ.

507
00:40:12,160 --> 00:40:13,286
വിഷമിക്കേണ്ട.

508
00:40:13,453 --> 00:40:14,787
മിസ്റ്റർ സീക്കാണ് 
ഈ കേസിന്റെ ചുമതല.

509
00:40:14,954 --> 00:40:16,205
കുഴപ്പമൊന്നുമില്ലെന്നാ 
അദ്ദേഹം പറഞ്ഞത്.

510
00:40:19,959 --> 00:40:21,085
നിങ്ങളെന്താ ഈ വേഷത്തില്‍?

511
00:40:21,252 --> 00:40:22,545
ക്ഷമിക്കണം, നോങ് സഹോദരാ.

512
00:40:23,171 --> 00:40:24,839
എനിക്ക് എന്നെത്തന്നെ
സംരക്ഷിക്കാൻ ത്രാണിയില്ല.

513
00:40:25,006 --> 00:40:26,674
ഈ കേസിന്റെ 
ചുമതല എനിക്കല്ല.

514
00:40:27,300 --> 00:40:28,927
അപ്പോ, ചെൻ ഷെന്നിന്റെ കാര്യം?

515
00:40:29,093 --> 00:40:29,844
ഭാഗ്യം പോലിരിക്കും.

516
00:40:30,011 --> 00:40:31,971
ഭാഗ്യമോ? ഹേയ്!

517
00:40:41,022 --> 00:40:42,565
ചീഫ് ഇൻസ്പെക്ടർ,

518
00:40:43,066 --> 00:40:44,901
നിരവധി സാക്ഷികളുണ്ടെന്ന്
നിങ്ങൾ പറഞ്ഞിരുന്നു.

519
00:40:45,693 --> 00:40:48,071
അതെ, നമുക്ക് 
നാല് സാക്ഷികളുണ്ട്.

520
00:40:48,237 --> 00:40:51,199
അവരെല്ലാം കൊലപാതകം
നേരിട്ട് കണ്ടവരാണ്.

521
00:40:51,950 --> 00:40:54,285
എന്ത് വിചിത്രമാണിത്.
ഈ നാല് സാക്ഷികളെ 
അവർക്ക് എവിടുന്നാണ് കിട്ടിയത്?

522
00:40:54,452 --> 00:40:57,288
ചെൻ ഷെന്‍ അത് ചെയ്യുന്നത്
ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാ.

523
00:40:57,455 --> 00:40:59,582
അയാളാ ജപ്പാൻകാരനെ
തുടരെ തുടരെ കുത്തി.

524
00:41:01,084 --> 00:41:03,836
- അയാളാണെന്ന് ഉറപ്പാണോ?
- അതെ, അവന്‍ തന്നെയാണ്!

525
00:41:05,713 --> 00:41:07,924
അത് അവന്‍ തന്നെയാണെന്ന്
എനിക്കുറപ്പാ.

526
00:41:08,967 --> 00:41:11,052
ഇതെത്രയാ?

527
00:41:11,719 --> 00:41:12,804
രണ്ട്.

528
00:41:15,056 --> 00:41:17,058
അല്ല, നാലായിരിക്കും.

529
00:41:17,225 --> 00:41:18,434
എന്തോന്നിത്.

530
00:41:19,727 --> 00:41:21,688
വ്യക്തമായി കാണാൻ
ഒന്നൂടെ അടുത്തേക്ക് വരാമോ?

531
00:41:21,854 --> 00:41:22,814
അതിന്റെ ആവശ്യമില്ല.

532
00:41:22,981 --> 00:41:25,942
ഇത് വെറും അസംബന്ധമാണ്.
അവരെല്ലാം കള്ള സാക്ഷികളാണ്.

533
00:41:28,569 --> 00:41:31,447
ഞാനാരെയും കൊന്നിട്ടില്ല.
ആ സമയത്ത് ഞാൻ 
ജിംഗ്‌വു സ്കൂളിലായിരുന്നു.

534
00:41:32,073 --> 00:41:33,574
എന്റെ സഹോദരന്മാർക്ക് 
അത് തെളിയിക്കാൻ കഴിയും.

535
00:41:33,741 --> 00:41:35,076
യുവർ ഹോണർ.

536
00:41:35,243 --> 00:41:38,413
ജിംഗ്‌വുവിലെ ആളുകൾ
ചെൻ ഷെന്നിന്റെ ആളുകളാണ്.

537
00:41:38,579 --> 00:41:39,580
അവരെ സാക്ഷികളാക്കാനാവില്ല.

538
00:41:39,747 --> 00:41:42,083
- എന്താ പറഞ്ഞേ?
- അസംബന്ധം!

539
00:41:48,840 --> 00:41:50,049
യുവർ ഹോണർ.

540
00:41:50,216 --> 00:41:51,801
ഞങ്ങള്‍ക്കൊരു ഉറച്ച 
സാക്ഷിയെ കിട്ടിയിട്ടുണ്ട്.

541
00:41:52,552 --> 00:41:55,346
ഒരു ചൈനാക്കാരന്റെ സാക്ഷ്യം
വിശ്വസനീയമാവാന്‍ തരമില്ല.

542
00:41:55,972 --> 00:41:57,682
എന്റെ സാക്ഷിയൊരു  
ജാപ്പനീസ് ആണ്.

543
00:41:57,849 --> 00:41:59,058
ജാപ്പനീസോ?

544
00:41:59,225 --> 00:42:00,184
എന്ത്? ജാപ്പനീസോ?

545
00:42:23,833 --> 00:42:26,085
മിസ് മിറ്റ്സുകോ,
നിങ്ങളെ സ്വയം പരിചയപ്പെടുത്തൂ.

546
00:42:27,045 --> 00:42:29,088
എന്റെ പേര് മിറ്റ്‌സുകോ യമാഡ.

547
00:42:29,255 --> 00:42:33,051
ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി
എന്റെ അച്ഛനാണ്.

548
00:42:33,217 --> 00:42:34,218
മിസ് മിറ്റ്സുകോ,

549
00:42:34,385 --> 00:42:37,472
ചെൻ ഷെൻ പറയുന്നത്, 
അയാള്‍ രാത്രി മുഴുവൻ
ജിംഗ്‌വുവിലായിരുന്നു എന്നാണ്.

550
00:42:37,638 --> 00:42:39,223
നിങ്ങൾക്കത് തെളിയിക്കാൻ
കഴിയുമോ?

551
00:42:39,390 --> 00:42:40,600
ചെൻ ഷെൻ പറഞ്ഞത് 
കള്ളമാണ്.

552
00:42:44,645 --> 00:42:47,940
ആ രാത്രി, അയാളെന്നോടൊപ്പം 
ഒരു ഹോട്ടൽ മുറിയിലായിരുന്നു.

553
00:42:48,566 --> 00:42:49,942
അയാള്‍ പുറത്തു പോയിട്ടില്ല.

554
00:42:50,943 --> 00:42:52,320
രാത്രി മുഴുവനും?

555
00:42:52,487 --> 00:42:53,321
അതെ.

556
00:42:55,323 --> 00:42:58,076
- അവളെന്താ പറഞ്ഞത്?
- എനിക്ക് മനസ്സിലായില്ല.

557
00:43:01,454 --> 00:43:04,707
നിങ്ങൾ ഉറങ്ങുമ്പോഴാണ്
അയാള്‍ പുറത്ത് പോയതെങ്കില്‍,

558
00:43:04,874 --> 00:43:05,917
നിങ്ങൾക്കത് 
അറിയാൻ കഴിയില്ല.

559
00:43:06,084 --> 00:43:07,710
പക്ഷേ, അയാള്‍ക്ക് അതിനുള്ള
അവസരം കിട്ടിയിട്ടില്ല.

560
00:43:08,419 --> 00:43:09,462
ആ രാത്രി,

561
00:43:10,046 --> 00:43:12,840
ഞങ്ങൾ ഉറങ്ങാതെ 
കിടക്കുകയായിരുന്നു.

562
00:43:13,007 --> 00:43:15,176
ഉറങ്ങാതെ പിന്നെ 
എന്തു ചെയ്യുകയായിരുന്നു?

563
00:43:16,677 --> 00:43:20,473
എന്തു ചെയ്യുമെന്നാണ്  
നിങ്ങൾ കരുതുന്നത്?

564
00:43:23,935 --> 00:43:25,311
അവളെന്താ പറഞ്ഞത്?

565
00:43:25,478 --> 00:43:27,313
- എനിക്കെങ്ങനെ അറിയാനാ?
- എനിക്കുമറിയില്ല.

566
00:43:27,480 --> 00:43:29,315
ആ ജപ്പാന്‍കാരി, മൂപ്പരോടൊപ്പം
കിടന്നെന്നോ മറ്റോ ആണ് പറഞ്ഞത്.

567
00:43:29,482 --> 00:43:31,818
ശരിക്കും? 
ഉറപ്പാണോ?

568
00:43:37,000 --> 00:43:42,300
ഈ നടപടിക്രമങ്ങൾ പരിഹാസ്യവും,
വെറുതേ സമയം പാഴാക്കലുമാണ്. 

569
00:43:42,500 --> 00:43:43,700
കേസ് തള്ളിയിരിക്കുന്നു.

570
00:43:45,456 --> 00:43:46,457
അഭിനന്ദനങ്ങൾ!

571
00:43:47,708 --> 00:43:48,668
നമുക്ക് പോകാം.

572
00:43:49,335 --> 00:43:50,419
നമുക്ക് പോകാം.

573
00:43:53,548 --> 00:43:56,342
ഇവനാണോ അവരുടെ ഹീറോ?
വെറും സ്ത്രീ ലമ്പടന്‍.

574
00:44:06,227 --> 00:44:07,061
നീയെന്താ ഇവിടെ?

575
00:44:07,937 --> 00:44:09,438
ഞാനെല്ലാം ഉപേക്ഷിച്ചു പോന്നു.

576
00:44:10,273 --> 00:44:12,191
നിന്റെ കൂടെ കഴിയാന്‍ വേണ്ടി.

577
00:44:25,329 --> 00:44:29,083
ഇവൾക്ക് വേണ്ടി പാചകം
ചെയ്യാനൊന്നും എന്നെ കിട്ടില്ല.
അത് നടപ്പില്ല.

578
00:44:29,709 --> 00:44:32,962
ചെൻ ഷെൻ, നിന്റെ മാസ്റ്റര്‍ 
നിന്നെ ജപ്പാനിലേക്ക് അയച്ചത്,

579
00:44:33,129 --> 00:44:34,839
പുതിയ സാങ്കേതികവിദ്യകൾ
പഠിക്കാന്‍ വേണ്ടിയാണ്.

580
00:44:35,006 --> 00:44:37,550
എതിരാളിയെപ്പറ്റി 
നന്നായി മനസ്സിലാക്കാന്‍.

581
00:44:38,801 --> 00:44:42,096
ഈ ജപ്പാന്‍കാരിയുടെ പേരില്‍ 
നീ മാസ്റ്ററെ നിരാശപ്പെടുത്തരുത്.

582
00:44:43,347 --> 00:44:44,473
നമ്മള്‍...

583
00:44:46,225 --> 00:44:48,603
...ജപ്പാൻ അനുകൂലികളാണെന്ന്
മറ്റുള്ളവര്‍ തെറ്റിദ്ധരിക്കും.

584
00:44:50,396 --> 00:44:51,272
ചെൻ ഷെൻ,

585
00:44:51,439 --> 00:44:53,316
നീ ജിംഗ്‌വുവിലെ
ശിഷ്യന്മാരിൽ ഒരാളാണ്.

586
00:44:53,482 --> 00:44:55,693
ഈ ജാപ്പനീസുകാരിയുമായി
നിനക്ക് ഒരു ബന്ധവും പാടില്ല.

587
00:44:56,903 --> 00:44:57,945
ചെൻ ഷെൻ,

588
00:44:58,112 --> 00:45:01,073
ഞാനിവിടെ വന്നത് 
കുഴപ്പമായോ?

589
00:45:01,240 --> 00:45:02,158
ഒരിക്കലുമില്ല.

590
00:45:03,075 --> 00:45:04,285
ചെൻ ഷെൻ,

591
00:45:04,452 --> 00:45:06,704
ഒരു മാന്യന് എന്നായാലും
ഒരു ഭാര്യയെ കിട്ടും.

592
00:45:06,871 --> 00:45:09,832
ഈ ഭ്രാന്തമായ പ്രണയത്തിൽ
വീണുപോയാല്‍ നിന്റെ
വീരപരിവേഷം നഷ്ടപ്പെടും.

593
00:45:11,334 --> 00:45:13,836
ഒരു പെണ്ണിന് വേണ്ടി നീ നിന്റെ
ജീവിതം നശിപ്പിക്കുവാണോ?

594
00:45:14,003 --> 00:45:14,837
നോങ് അമ്മാവാ,

595
00:45:15,421 --> 00:45:17,465
എനിക്കുവേണ്ടി എല്ലാം
ഉപേക്ഷിച്ചാണ് ഇവളിവിടെ വന്നത്.

596
00:45:18,090 --> 00:45:19,717
ഇന്ന് കോടതിയില്‍ നിന്നും 
എന്നെ രക്ഷിച്ചു.

597
00:45:20,301 --> 00:45:21,844
എന്നിട്ടും ഞാനിവളെ 
കയ്യൊഴിയണമെന്നാണോ?

598
00:45:22,929 --> 00:45:25,723
ഞങ്ങളൊന്നും പോരാഞ്ഞിട്ടാണോ
ഇവളെ വളച്ചത്?

599
00:45:28,601 --> 00:45:29,685
ഒരു ജാപ്പനീസിനെ...

600
00:45:30,353 --> 00:45:32,188
ഇവിടെ താമസിപ്പിക്കാൻ
ഞാന്‍ അനുവദിക്കില്ല.

601
00:45:33,022 --> 00:45:34,190
ഉടനേ ഒരു തീരുമാനമെടുക്കൂ.

602
00:45:35,191 --> 00:45:36,817
ഒന്നുകിൽ ഇവളെ ഒഴിവാക്കുക,

603
00:45:37,944 --> 00:45:39,028
അല്ലെങ്കിൽ, ഇവിടം വിടുക.

604
00:45:40,029 --> 00:45:41,072
സീനിയർ ടിങ്,

605
00:45:41,239 --> 00:45:42,406
നിങ്ങള്‍ പുള്ളിയെ
പുറത്താക്കുവാണോ?

606
00:45:42,573 --> 00:45:43,449
വായടക്ക്, ലിയു ഷെൻ ഷെങ്?

607
00:45:43,616 --> 00:45:45,201
നീയിപ്പൊ ജാപ്പനീസ്
പക്ഷത്താണോ?

608
00:45:45,368 --> 00:45:46,953
- ചെറ്റത്തരം പറയരുത്.
- ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടോ?

609
00:45:47,119 --> 00:45:48,454
നിന്റെ തൊലിഞ്ഞ 
സംസാരം കൊണ്ടല്ലേ.

610
00:45:48,621 --> 00:45:50,456
- വായടച്ചോ, ഇല്ലെങ്കിൽ നിന്നെ ഞാന്‍!
- എന്ത്?

611
00:45:50,623 --> 00:45:51,958
- എന്നാ വാടാ.
- വേണ്ട!

612
00:45:52,124 --> 00:45:53,084
നിര്‍ത്തൂ!

613
00:45:54,085 --> 00:45:55,294
ചെൻ ഷെൻ.

614
00:45:56,295 --> 00:45:57,296
ഈ സ്ഥിതി തുടർന്നാൽ,

615
00:45:57,922 --> 00:45:59,423
ജിംഗ്‌വു സ്കൂൾ
ഉടനേ തകരും.

616
00:46:00,341 --> 00:46:02,093
ഇവിടെയുള്ളവര്‍ 
തമ്മില്‍ തല്ലും.

617
00:46:03,469 --> 00:46:04,428
ഇപ്പോഴുള്ള...

618
00:46:05,680 --> 00:46:08,224
...ഒരേയൊരു പരിഹാരം, നീയും
ഞാനും മത്സരിക്കുക എന്നതാണ്.

619
00:46:08,391 --> 00:46:10,226
ജിംഗ്‌വു സ്കൂളിന്റെ
മാസ്റ്ററാകാൻ.

620
00:46:11,352 --> 00:46:12,812
പക്ഷേ, അതിനെപ്പറ്റി
ഞാൻ ചിന്തിച്ചിട്ടേയില്ല.

621
00:46:12,979 --> 00:46:14,188
അതെന്തോ ആകട്ടെ.

622
00:46:14,772 --> 00:46:17,191
സത്യത്തില്‍, ഇവിടെയുള്ള
പലര്‍ക്കും നിന്നോടാണ് ബഹുമാനം,

623
00:46:17,358 --> 00:46:18,317
എന്നോടല്ല.

624
00:46:19,819 --> 00:46:21,320
എനിക്ക് നീയുമായി 
മത്സരിക്കണം.

625
00:46:21,487 --> 00:46:23,906
ഞാൻ തോറ്റാൽ 
നീയായിരിക്കും മാസ്റ്റര്‍.

626
00:46:25,700 --> 00:46:26,951
നീ തോറ്റാൽ,

627
00:46:27,118 --> 00:46:28,828
ഇവളേയുംകൊണ്ട്
ഇവിടുന്ന് പോണം.

628
00:47:55,831 --> 00:47:57,708
- സീനിയർ ടിങ്, അടിക്കിവനെ!
- അടിക്ക്!

629
00:47:57,875 --> 00:48:00,086
- ഈ ജാപ്പനീസ് നാറിയെ അടിക്ക്!
- അയാള്‍ നമ്മുടെ സീനിയറാണ്.
അങ്ങനെ പറയരുത്.

630
00:48:00,252 --> 00:48:02,797
സീനിയർ ടിങ്,
ഇവനെ ഇവിടുന്ന് പുറത്താക്കൂ.

631
00:49:41,312 --> 00:49:43,439
സീനിയർ ടിങ്!

632
00:49:44,440 --> 00:49:47,067
- ഓക്കെയാണോ?
- സീനിയർ ടിങ്.

633
00:49:48,152 --> 00:49:49,069
നീ ഓക്കെയാണോ?

634
00:49:51,947 --> 00:49:52,823
ഞാന്‍ തോറ്റു.

635
00:49:53,949 --> 00:49:55,701
- ഇനി നീയാണ് മാസ്റ്റര്‍.
- സീനിയർ ടിങ് എൻ!

636
00:49:55,868 --> 00:49:57,703
എനിക്ക് മാസ്റ്ററാകേണ്ട.

637
00:49:58,579 --> 00:50:00,080
ഞാനിവളെ കയ്യൊഴിയില്ല.

638
00:50:00,915 --> 00:50:02,333
ഏതെങ്കിലുമൊന്ന്
തിരഞ്ഞെടുക്കേണ്ടി വന്നാൽ,

639
00:50:04,335 --> 00:50:05,711
എനിക്ക് ജിംഗ്‌വുവിനെ
ഉപേക്ഷിക്കാനേ കഴിയൂ.

640
00:50:35,950 --> 00:50:37,910
നീ ഇപ്പോഴും ഷാൻഡോങ്ങില്‍
പോകാറുണ്ടോ? അവിടെയാകെ
പ്രശ്നങ്ങളാണല്ലോ.

641
00:50:44,833 --> 00:50:46,460
- നീയിവിടെ നിൽക്ക്.
- ശരി.

642
00:50:50,756 --> 00:50:51,715
ക്ഷമിക്കണം.

643
00:50:52,341 --> 00:50:54,843
- മുറി ഒഴിവുണ്ടോ?
- ഉണ്ട്. എന്റെ കൂടെ വരൂ.

644
00:50:55,010 --> 00:50:57,429
- ദയവായി, കൂടെ വരൂ.
- ഒരു മുറിയുണ്ട്. വാ

645
00:51:02,101 --> 00:51:04,478
അവൾ ജാപ്പനീസ് ആണോ?
ജപ്പാന്‍കാരെ ഇവിടെ പറ്റില്ല.

646
00:51:05,521 --> 00:51:07,189
ഇവളെന്റെ ഭാര്യയാണ്. 
ദയവായി, അനുവദിക്കൂ.

647
00:51:07,356 --> 00:51:09,275
- അത് ചെൻ ഷെൻ അല്ലേ?
- ജിംഗ്‌വുവിലെ ചെൻ ഷെൻ.

648
00:51:09,441 --> 00:51:10,693
അവനൊരു രാജ്യദ്രോഹിയാണ്.

649
00:51:11,443 --> 00:51:14,029
- കടന്നു പോ!
- നിങ്ങൾക്കിവിടെ മുറിയില്ല!

650
00:51:14,196 --> 00:51:16,448
- നാണമില്ലാത്തവന്‍! 
- പോ!

651
00:51:16,615 --> 00:51:17,783
- നിങ്ങള്‍ പോകൂ.
- ഇറങ്ങിപ്പോടാ!

652
00:51:17,950 --> 00:51:20,327
എന്റെ ബിസിനസ്സ് തകര്‍ക്കല്ലേ.
വേഗം പോകൂ.

653
00:51:20,494 --> 00:51:22,079
നമുക്ക് പോകാം, ചെന്‍ ഷെന്‍.

654
00:51:22,246 --> 00:51:25,583
- കടന്നുപോടാ, ചതിയാ!
- കടന്നു പോ!

655
00:51:25,749 --> 00:51:26,584
[ ഹുവോ യുവാന്‍ജിയയുടെ കല്ലറ ]

656
00:51:48,564 --> 00:51:50,190
- എലികള്‍!
- എന്തുപറ്റി?

657
00:51:50,357 --> 00:51:51,567
ദേ അകത്ത്.

658
00:51:52,192 --> 00:51:53,193
എലികളോ?

659
00:51:57,781 --> 00:52:00,784
- എന്നിട്ടെവിടെ?
- നേരത്തെ ഇവിടെയുണ്ടായിരുന്നു.

660
00:52:01,577 --> 00:52:02,786
ഓടിപ്പോയിട്ടുണ്ടാകും.

661
00:52:09,460 --> 00:52:11,211
ഇതിനടിയില്‍ 
ഒളിച്ചിട്ടുണ്ടാകും.

662
00:52:13,464 --> 00:52:15,674
എനിക്കവറ്റകളെ പേടിയാണ്.

663
00:52:15,841 --> 00:52:18,469
- ഭയങ്കര ശല്യമാ.
- അവർ ആദ്യം മുതലേ ഇവിടെയുണ്ട്.

664
00:52:19,094 --> 00:52:20,596
സത്യത്തില്‍, നമ്മളാണവരെ
ശല്യപ്പെടുത്തുന്നത്.

665
00:52:21,305 --> 00:52:23,057
അങ്ങനെ ചിന്തിച്ചാല്‍
ശരിയാണ്.

666
00:52:25,726 --> 00:52:26,852
ഇങ്ങനൊരു സ്ഥലത്ത്...

667
00:52:27,561 --> 00:52:29,396
...നിന്നെ താമസിപ്പിക്കുന്നതില്‍
എനിക്ക് ഖേദമുണ്ട്.

668
00:52:30,564 --> 00:52:32,524
ഈ സ്ഥലം അടിപൊളിയല്ലേ.

669
00:52:33,567 --> 00:52:35,194
നോക്കിക്കേ, എത്ര 
മനോഹരമായ കാഴ്ചയാ.

670
00:52:35,361 --> 00:52:36,945
ഹോട്ടലിനേക്കാൾ
അടിപൊളിയാണ്.

671
00:52:37,446 --> 00:52:38,697
ഇതെങ്ങനെയുണ്ടാവും?

672
00:52:38,864 --> 00:52:40,783
നമുക്ക് ഇവിടംവിട്ട് 
ദൂരേക്ക് പോയാലോ?

673
00:52:40,949 --> 00:52:42,576
നീ ശരിക്കും ജിംഗ്‌വു
ഉപേക്ഷിക്കുവാണോ?

674
00:52:44,912 --> 00:52:46,538
അവര്‍ എന്നെയാണ് 
ഉപേക്ഷിച്ചത്.

675
00:52:47,081 --> 00:52:49,833
ചുമലില്‍ ഭാരങ്ങളൊമൊന്നുമില്ലാത്തത്
കൊണ്ട്, ഇപ്പൊ നല്ല ആശ്വാസമുണ്ട്.

676
00:52:50,000 --> 00:52:51,293
പക്ഷേ, ഇത് നീയല്ല.

677
00:52:52,419 --> 00:52:53,712
എന്തേ?

678
00:52:53,879 --> 00:52:55,214
നീ സ്വയം കബളിപ്പിക്കുകയാണ്.

679
00:52:55,381 --> 00:52:57,549
 ജിംഗ്‌വു ഇല്ലെങ്കില്‍, നിനക്ക്
വല്ലാത്ത ശൂന്യത അനുഭവപ്പെടും.

680
00:52:57,716 --> 00:52:59,093
സമാധാനത്തോടെ 
ഇരിക്കാനാവില്ല.

681
00:53:01,470 --> 00:53:02,971
നിന്നേക്കുറിച്ച്
നിനക്കറിയാവുന്നതിനേക്കാള്‍...

682
00:53:03,138 --> 00:53:04,932
...കാര്യങ്ങള്‍ എനിക്കറിയാം.

683
00:53:07,726 --> 00:53:08,602
അങ്ങനെയാണോ?

684
00:53:10,187 --> 00:53:11,313
മ്.

685
00:53:23,409 --> 00:53:25,077
നോങ് അമ്മാവാ, ദാ ചായ.

686
00:53:25,786 --> 00:53:26,787
നന്ദി.

687
00:53:26,954 --> 00:53:28,414
നീ ഭക്ഷണം 
കഴിക്കുന്നില്ലേ?

688
00:53:29,081 --> 00:53:30,332
എനിക്ക് വിശപ്പില്ല.

689
00:53:32,584 --> 00:53:34,211
ടിങ് എൻ ഇതുവരെ 
മടങ്ങി വന്നില്ലേ?

690
00:53:37,047 --> 00:53:38,215
അവനെ കുറ്റം 
പറഞ്ഞിട്ടും കാര്യമില്ല.

691
00:53:38,716 --> 00:53:40,676
ഇന്നേവരെ അവന്‍ 
ആരുടെ മുന്നിലും തോറ്റിട്ടില്ല.

692
00:53:40,843 --> 00:53:43,470
ചെൻ ഷെന്നിനോടുള്ള തോൽവി
അവനെ തളര്‍ത്തിയിരിക്കാം.

693
00:53:43,637 --> 00:53:45,556
സീനിയർ ടിങ് വലിയ
വാശിക്കാരനാണ്.

694
00:53:45,723 --> 00:53:47,599
അവൻ മടങ്ങി വന്ന്
മാസ്റ്ററാകില്ലേയെന്നാ എന്റെ പേടി.

695
00:53:47,766 --> 00:53:50,185
അവന്‍ മാസ്റ്ററായില്ലെങ്കില്‍,
വേറെയാരാണാവുക?

696
00:53:50,811 --> 00:53:53,814
ഹുവോയുടെ മിസോങ് മുഷ്ടി,
കുടുംബത്തിന് പുറത്ത് പഠിപ്പിച്ചിട്ടില്ല.

697
00:53:53,981 --> 00:53:56,775
അവൻ മാസ്റ്ററായില്ലെങ്കിൽ,
മിസോങ് മുഷ്ടി വേറെയാരാണ്
കൈമാറുക?

698
00:53:58,944 --> 00:54:01,155
ആട്ടെ, ഇപ്പൊ ആരാണ് 
കുങ് ഫു പഠിപ്പിക്കുന്നത്?

699
00:54:01,321 --> 00:54:02,531
സിയാങ്ങും ബിയാവോയും.

700
00:54:04,950 --> 00:54:07,953
ഇപ്പൊ ആരെങ്കിലും നമ്മളെ
വെല്ലുവിളിക്കാൻ വന്നാൽ,
ആകെ പെട്ടുപോകും.

701
00:54:10,080 --> 00:54:11,582
എന്റെ അമ്മയുടെ 
കത്ത് വന്നിരുന്നു.

702
00:54:12,166 --> 00:54:14,585
 ജപ്പാന്‍കാരെ നമ്മള്‍
വ്രണപ്പെടുത്തിയെന്നും,

703
00:54:15,210 --> 00:54:16,837
ഇനിയിവിടെ തുടരരുതെന്നും 
അമ്മ പറഞ്ഞു.

704
00:54:18,046 --> 00:54:19,840
അപ്പോ? നീ പോവാണോ?

705
00:54:21,467 --> 00:54:22,593
എന്ത് ചെയ്യണമെന്ന്
എനിക്കറിയില്ല.

706
00:54:22,760 --> 00:54:23,927
വിഷമിക്കേണ്ട.

707
00:54:24,094 --> 00:54:25,304
ഈ സ്ഥലം ഇപ്പോഴും
ബ്രിട്ടീഷ് അധീനതയിലാണ്.

708
00:54:25,471 --> 00:54:28,348
ജപ്പാൻകാർക്ക് ചില
നിയന്ത്രണങ്ങളൊക്കെയുണ്ട്, അല്ലേ?

709
00:54:35,689 --> 00:54:37,191
നിങ്ങള്‍ ചൈനക്കാര്‍
വെറും പാഴുകളാണ്.

710
00:54:37,816 --> 00:54:40,068
രണ്ട് മേശകൾക്കുള്ള ഭക്ഷണം, 
ഒരു മേശയിലിരുന്നു കഴിക്കുന്നു.

711
00:54:42,070 --> 00:54:44,823
- എന്തുവേണം?
- എനിക്ക് ജിംഗ്‌വു സ്കൂളിന്റെ...

712
00:54:44,990 --> 00:54:46,033
...മാസ്റ്ററെ കാണണം.

713
00:54:47,075 --> 00:54:48,827
അങ്ങനെ തോന്നുമ്പോള്‍
വന്ന് കാണാനൊന്നും പറ്റില്ല.

714
00:54:48,994 --> 00:54:50,329
എന്താണെങ്കിലും 
എന്നോട് പറ.

715
00:54:50,496 --> 00:54:53,582
ബ്ലാക്ക് ഡ്രാഗൺ ക്ലബ്ബിലെ മുൻനിര
ആയോധനകലാകാരനായ മിസ്റ്റർ ഫുനാകോഷി,

716
00:54:55,042 --> 00:54:56,960
നിങ്ങളുടെ മാസ്റ്ററെ
വെല്ലുവിളിക്കാൻ ആഗ്രഹിക്കുന്നു.

717
00:55:05,219 --> 00:55:07,846
[ വെല്ലുവിളി ക്ഷണക്കത്ത് ]

718
00:55:10,557 --> 00:55:11,475
ഇനിയെന്ത് ചെയ്യും?

719
00:55:11,642 --> 00:55:12,559
സീനിയേഴ്സിനെ 
കണ്ടെത്തേണ്ടി വരും.

720
00:55:12,726 --> 00:55:15,187
സീനിയർ ചെന്‍ എവിടെയാണെന്ന്
എനിക്കറിയാം.

721
00:55:15,354 --> 00:55:17,064
ആ ചതിയനെ 
വിളിക്കാനോ?

722
00:55:17,231 --> 00:55:19,566
- നീ ചെലക്കേണ്ട!
- അയാള്‍ വേണ്ട.

723
00:55:19,733 --> 00:55:20,442
നിർത്തൂ!

724
00:55:20,609 --> 00:55:22,194
വഴക്ക് കൂടിയതുകൊണ്ട്
എന്താണ് കാര്യം?

725
00:55:22,361 --> 00:55:24,279
വേഗം പോയി ടിങ്ങിനെ
കണ്ടുപിടിക്കൂ.

726
00:55:24,446 --> 00:55:25,572
പോ, വേഗം പോ!

727
00:55:33,413 --> 00:55:34,331
അമ്മാവാ.

728
00:55:36,792 --> 00:55:37,918
സിയാങ്.

729
00:55:40,671 --> 00:55:42,297
സീനിയർ ടിങ് 
എവിടെപ്പോയതാവും?

730
00:55:42,464 --> 00:55:43,590
എനിക്കറിയില്ല.

731
00:55:47,678 --> 00:55:48,971
എന്താ കാര്യം, അമ്മാവാ?

732
00:55:49,721 --> 00:55:52,349
പൊട്ടന്‍ കളിക്കരുത്,
എന്റെ മോന് എന്താണ് പറ്റിയത്‌?

733
00:55:52,516 --> 00:55:53,725
വെറുതെ വിഷമിച്ചിട്ട് കാര്യമില്ല.

734
00:55:53,892 --> 00:55:55,853
എന്തെങ്കിലും വഴി
കാണാതിരിക്കില്ല.

735
00:55:56,478 --> 00:55:58,146
ആ കാര്യം നമുക്ക് 
രാത്രി സംസാരിക്കാം.

736
00:55:58,897 --> 00:56:01,525
വിഷം കൊടുത്താൽ എന്റെ മോനെ
വെറുതെ വിടുമെന്ന് പറഞ്ഞിട്ട്.

737
00:56:01,692 --> 00:56:04,194
നിങ്ങളുടെ മോന്‍
ഷാൻഡോങ്ങിൽ വെച്ച്
ഒരു കൊലപാതകം ചെയ്തു.

738
00:56:04,361 --> 00:56:05,821
അവനെ അത്ര പെട്ടെന്ന്
വിടാനൊക്കുമോ?

739
00:56:05,988 --> 00:56:07,823
നീ എനിക്ക് വാക്ക് തന്നതാണ്.

740
00:56:07,990 --> 00:56:10,450
വാക്ക് തന്നത് ഞാനല്ല,
ആ ജപ്പാന്‍കാരനാണ്.

741
00:56:11,076 --> 00:56:12,452
എനിക്ക് തോന്നുന്നത്,

742
00:56:12,619 --> 00:56:15,330
എന്റെ മോനെയവര് ജയിലില്‍ വെച്ച് 
കൊന്നുകളഞ്ഞെന്നാണ്.

743
00:56:15,497 --> 00:56:17,583
നോക്കൂ, നിങ്ങളത് 
ചെയ്തു കഴിഞ്ഞു.

744
00:56:18,166 --> 00:56:19,835
വെറുതെ ചെയ്തതല്ലല്ലോ,

745
00:56:20,002 --> 00:56:21,795
അവരിൽ നിന്ന് കുറേ
പണവും വാങ്ങിയില്ലേ?

746
00:56:21,962 --> 00:56:23,547
മുന്നേ പറ്റില്ലെന്ന്
പറഞ്ഞൂടായിരുന്നോ?

747
00:56:24,298 --> 00:56:25,549
ജപ്പാന്‍കാര്‍ നിങ്ങൾക്ക്  
വാക്ക് തന്നിട്ടുണ്ടെങ്കില്‍,

748
00:56:25,716 --> 00:56:26,967
മോന് ഒന്നും 
സംഭവിച്ചിട്ടുണ്ടാകില്ല.

749
00:56:27,134 --> 00:56:28,677
നിങ്ങള്‍ വിഷമിക്കാതിരി.

750
00:56:33,056 --> 00:56:35,475
ആ വിഷം മാസ്റ്റർ ഹുവോയെ
കൊല്ലില്ലെന്ന് നീ പറഞ്ഞു.

751
00:56:37,603 --> 00:56:38,687
അത് നേരത്തെ
അറിഞ്ഞിരുന്നെങ്കിൽ,

752
00:56:38,854 --> 00:56:41,023
എന്റെ മോന്റെ ജീവനേക്കാള്‍
അദ്ദേഹത്തിന്റെ ജീവനെ ഞാന്‍
പരിഗണിച്ചേനേ.

753
00:56:51,617 --> 00:56:53,201
ഓടി വരൂ!

754
00:56:53,368 --> 00:56:54,703
ഓടി വരൂ!

755
00:56:54,870 --> 00:56:57,039
- എന്തു പറ്റി?
- ജെൻ അമ്മാവന്‍ തൂങ്ങിമരിച്ചു!

756
00:56:57,205 --> 00:56:59,207
- എന്തുപറ്റി?
- സഹായത്തിന് വിളിക്ക്!

757
00:56:59,374 --> 00:57:00,584
അദ്ദേഹത്തെ താഴെയിറക്കൂ. വേഗം!

758
00:57:00,751 --> 00:57:01,960
താഴെയിറക്കൂ!

759
00:57:02,127 --> 00:57:03,045
വേഗം!

760
00:57:13,972 --> 00:57:16,600
അങ്കിൾ ജെന്നിന്റെ 
മുറിയില്‍ നിന്ന് കിട്ടിയതാണ്.

761
00:57:16,767 --> 00:57:17,726
എന്താണിത്?

762
00:57:18,602 --> 00:57:21,188
ഇത് മാസ്റ്റര്‍ക്ക് വേണ്ടി
നാൻയാങ്ങിൽ നിന്ന് വാങ്ങിയ
ജിങ്കോ മരത്തിന്റെ തൊലിയാണ്.

763
00:57:21,355 --> 00:57:23,273
ആസ്ത്മക്കുള്ള മരുന്നാണ്.

764
00:57:24,691 --> 00:57:26,151
അതേയ്...

765
00:57:26,318 --> 00:57:29,321
ജിംഗ്‌വുവില്‍, മാസ്റ്റർ ഹുവോ
മാത്രമാണ് ഇത് കഴിച്ചിരുന്നത്.

766
00:57:30,906 --> 00:57:31,907
അങ്ങനെയാണെങ്കിൽ, 

767
00:57:32,074 --> 00:57:34,576
മരുന്നില്‍ വിഷം ചേര്‍ത്ത്
അയാള്‍ മാസ്റ്ററെ കൊന്നു,

768
00:57:35,327 --> 00:57:37,454
ഇപ്പോൾ കുറ്റബോധം കൊണ്ട്
ആത്മഹത്യയും ചെയ്തു.

769
00:57:38,956 --> 00:57:40,207
ഏതായാലും അയാള്‍ മരിച്ചു.

770
00:57:40,374 --> 00:57:41,667
ഇതൊന്നും പുറത്ത് പറയരുത്.

771
00:57:41,833 --> 00:57:44,586
ഈ സ്ഥാപനത്തിനത് 
വലിയ നാണക്കേടുണ്ടാക്കും.

772
00:57:44,753 --> 00:57:47,464
അതൊന്നുമല്ല പ്രശ്നം,
ഈ സ്ഥാപനം ഉടൻ 
പിരിച്ചുവിടേണ്ടി വരും.

773
00:57:47,631 --> 00:57:48,840
ചെൻ ഷെൻ പോയി,

774
00:57:49,007 --> 00:57:50,842
ടിങ് എൻ എവിടെയാണെന്ന്
നമുക്കറിയില്ല.

775
00:57:51,009 --> 00:57:54,221
ടിങ് എന്നിന് പകരം വേറെ
ആരെയെങ്കിലും കണ്ടെത്താന്‍ നോക്ക്.

776
00:57:55,555 --> 00:57:57,099
ജിംഗ്‌വു സ്കൂള്‍ 
ഈ അവസ്ഥയിലെത്തി.

777
00:57:57,724 --> 00:58:00,227
മാസ്റ്റർ ഹുവോയെ
ഞങ്ങള്‍ നിരാശനാക്കി.

778
00:58:04,022 --> 00:58:06,024
സാർ, ഇനി നമ്മൾ 
എന്താണ് ചെയ്യേണ്ടത്?

779
00:58:06,566 --> 00:58:08,819
താനല്ലേ ഇപ്പോൾ ടീമിനെ
നയിക്കുന്നത്, തനിക്കറിഞ്ഞൂടെ?

780
00:58:08,986 --> 00:58:10,946
അങ്ങനെ പറയല്ലേ, സാർ.

781
00:58:11,947 --> 00:58:13,949
പരീക്ഷണത്തിനായി 
ഈ മരത്തൊലി 
കൊണ്ടു പോകാം, വരൂ.

782
00:58:14,116 --> 00:58:15,575
നമുക്ക് പോകാം. വരൂ.

783
00:58:15,742 --> 00:58:17,828
ടിങ് എന്നിനെ കണ്ടെത്താൻ 
ഞങ്ങളെ സഹായിക്കണം.

784
00:58:18,412 --> 00:58:19,830
ശരി, വിഷമിക്കേണ്ട.

785
00:58:22,000 --> 00:58:32,000
<b><font color="#FFFF00">മലയാളം പരിഭാഷകൾക്ക്‌ സന്ദർശിക്കുക
www.malayalamsubtitles.in/ 
www.facebook.com/groups/teamgoatsubtitles/

786
00:58:39,850 --> 00:58:40,726
അതാരാ?

787
00:58:42,561 --> 00:58:44,688
മിസ്സ്, നിങ്ങൾക്ക് 
ആരെയാണ് കാണേണ്ടത്?

788
00:58:45,439 --> 00:58:47,774
അങ്കിള്‍ നോങ് ജിംഗ് സൺ
ഇവിടെയുണ്ടോ?

789
00:58:48,817 --> 00:58:50,652
അകത്തുണ്ട്. 
എന്റെ കൂടെ വരൂ.

790
00:58:56,575 --> 00:58:58,660
നോങ് അമ്മാവാ, ഈ പെൺകുട്ടി
നിങ്ങളെ അന്വേഷിക്കുന്നു.

791
00:58:59,327 --> 00:59:00,287
ആരാന്ന് മനസ്സിലായില്ലല്ലോ.

792
00:59:00,454 --> 00:59:02,664
അങ്കിള്‍ നോങ്, ടിംഗ് എൻ 
ഇപ്പോൾ എന്റെ കൂടെയാണ്.

793
00:59:02,831 --> 00:59:04,708
ഞാൻ എത്ര പറഞ്ഞിട്ടും അവന്‍
ഇങ്ങോട്ട് വരാന്‍ കൂട്ടാക്കുന്നില്ല.

794
00:59:04,875 --> 00:59:06,710
അവനെ അനുനയിപ്പിക്കാന്‍ 
ഇനി നിങ്ങൾക്കേ കഴിയൂ.

795
00:59:07,586 --> 00:59:09,671
നീ എവിടെയാണ് താമസം? 
നമുക്ക് അങ്ങോട്ട് പോകാം.

796
00:59:12,674 --> 00:59:14,968
- സൂക്സിങ് പവലിയൻ.
- വേശ്യാലയമോ?

797
00:59:33,153 --> 00:59:34,696
എത്ര കാലമായി 
ഇത് തുടങ്ങിയിട്ട്?

798
00:59:36,698 --> 00:59:37,574
രണ്ട് വർഷമായി.

799
00:59:43,538 --> 00:59:45,540
നിനക്കു വേണ്ടി അവന്‍
കുറേ പണം ചെലവഴിച്ചിട്ടുണ്ടാകും.

800
00:59:48,418 --> 00:59:49,336
വിഷമിക്കേണ്ട.

801
00:59:49,503 --> 00:59:50,420
ഞാനിനി അത് ചെയ്യില്ല.

802
00:59:52,464 --> 00:59:53,799
നോങ് അങ്കിൾ, 
എന്നെ തെറ്റിദ്ധരിക്കരുത്.

803
00:59:54,341 --> 00:59:56,218
ടിങ് എൻ നിങ്ങള്‍
വിചാരിക്കുന്നതുപോലെ 
അത്ര മോശക്കാരനല്ല.

804
00:59:57,177 --> 00:59:59,721
എപ്പോഴും ജിംഗ്‌വുവിന്റെ
വളര്‍ച്ചയേക്കുറിച്ചാണ് അവന്റെ ചിന്ത.

805
00:59:59,888 --> 01:00:02,974
അച്ഛനേക്കാൾ നന്നായി അത്
മുന്നോട്ട് കൊണ്ടുപോകണമെന്ന്
എന്നോട് പറയാറുണ്ട്.

806
01:00:04,976 --> 01:00:06,061
ഇത് സത്യമാണ്.

807
01:00:06,603 --> 01:00:08,188
അങ്കിൾ നോങ്, 
നിങ്ങളവനെ സഹായിക്കണം.

808
01:00:31,503 --> 01:00:32,587
ഓക്കെയാണോ, സീനിയർ ടിങ്?

809
01:00:32,754 --> 01:00:35,549
- സീനിയർ ടിങ്!
- എനിക്ക് പോരാടണം! എന്നെവിട്!

810
01:00:35,715 --> 01:00:37,968
- ഇത് ഞങ്ങളാ.
- എന്നെ വിട്!

811
01:00:39,803 --> 01:00:41,096
നമുക്ക് പോകാം.

812
01:00:44,724 --> 01:00:45,684
സീനിയർ ടിങ്.

813
01:00:59,156 --> 01:00:59,948
ഷെങ്, ബിയാവോ.

814
01:01:00,115 --> 01:01:00,949
നമുക്ക് പോകാം.

815
01:01:02,450 --> 01:01:03,827
ഈ നേരത്തെന്താ 
എല്ലാവരും കൂടി?

816
01:01:04,411 --> 01:01:05,787
ജിംഗ്‌വുവിന് എന്തെങ്കിലും
സംഭവിച്ചോ?

817
01:01:07,789 --> 01:01:10,041
ഹോങ്കൗ ഡോജോ 
നമ്മളെ വെല്ലുവിളിച്ചിരിക്കുന്നു.

818
01:01:10,208 --> 01:01:11,793
നീയവിടെ വേണമെന്ന് തോന്നി.

819
01:01:13,587 --> 01:01:14,546
ചെൻ ഷെന്നിന്റെ കാര്യമോ?

820
01:01:15,714 --> 01:01:17,924
അവനെ അയച്ചാൽ 
അവരത് അംഗീകരിക്കില്ല .

821
01:01:18,091 --> 01:01:19,926
നീയാണ് ജിംഗ്‌വുവിന്റെ മാസ്റ്റര്‍.

822
01:01:22,470 --> 01:01:24,055
അത് വിട്, നമുക്ക് പോകാം.

823
01:01:25,724 --> 01:01:26,683
നില്‍ക്കൂ.

824
01:01:30,228 --> 01:01:31,271
ഞാൻ തിരിച്ചു വരാം.

825
01:01:35,317 --> 01:01:36,568
നിനക്കവരെ ജയിക്കാനാവുമോ?

826
01:01:38,445 --> 01:01:39,446
തോറ്റാലും ശരി,

827
01:01:40,071 --> 01:01:42,282
 ജിംഗ്‌വുവിനെ മറ്റുള്ളവര്‍
ഭീരുക്കളായി കാണരുത്.

828
01:01:45,827 --> 01:01:47,204
നില്‍ക്കൂ.

829
01:01:50,665 --> 01:01:52,167
ഇവളുടെ കാര്യമോ?

830
01:01:55,086 --> 01:01:57,923
ഇവളെ ഇവിടെ 
വിടാന്‍ പോവാണോ?

831
01:01:58,089 --> 01:01:59,591
നിനക്കിവളോട് 
കുറ്റബോധം തോന്നുന്നില്ലേ?

832
01:02:01,676 --> 01:02:03,345
- ലൂൺ, ഇടനിലക്കാരിയെ വിളിക്ക്.
- ശരി.

833
01:02:04,346 --> 01:02:06,097
ഇവളെ അവരില്‍ നിന്ന്
വിലകൊടുത്ത് വാങ്ങണം.

834
01:02:11,186 --> 01:02:13,939
സിയാവോ ഹോങ്, ആ തരത്തിലുള്ള 
വേഷങ്ങള്‍ ഇനി ധരിക്കരുത്?

835
01:02:14,689 --> 01:02:16,942
നിങ്ങളെപ്പോലെ വേഷം
ധരിക്കാനാണ് എനിക്കിഷ്ടം.

836
01:02:19,694 --> 01:02:21,321
ഇതിന് ഇറക്കമല്‍ല്പം 
കുറവാണെന്ന് തോന്നുന്നു.

837
01:02:21,488 --> 01:02:22,572
നാളെ വേറൊന്ന് തരാം.

838
01:02:22,739 --> 01:02:23,531
ഞാൻ അന്വേഷിച്ചു.

839
01:02:23,698 --> 01:02:26,076
അയാള്‍ ബ്ലാക്ക് ഡ്രാഗൺ 
ക്ലബ്ബിലെ മാത്രമല്ല,

840
01:02:26,243 --> 01:02:27,911
ജപ്പാനിലെ തന്നെ ഏറ്റവും മികച്ച
ആയോധനകലാകാരനാണ്.

841
01:02:28,078 --> 01:02:29,204
പക്ഷേ, നീ ഭയപ്പെടേണ്ട.

842
01:02:29,371 --> 01:02:31,706
- അയാള്‍ക്ക് പ്രായമായി.
- നോങ് അമ്മാവാ.

843
01:02:31,873 --> 01:02:32,707
നോങ് അമ്മാവാ.

844
01:02:34,042 --> 01:02:35,168
കൊള്ളാലോ.

845
01:02:40,340 --> 01:02:41,341
ആ... പിന്നെ,

846
01:02:41,925 --> 01:02:44,594
ഇനി മുതൽ, നിനക്ക് നിന്റെ
യഥാർത്ഥ പേര് ഉപയോഗിക്കാം.

847
01:02:45,720 --> 01:02:48,598
മിറ്റ്‌സുക്കോയോടും നിങ്ങള്‍ക്ക്
ഈ രീതിയില്‍ പെരുമാറാമായിരുന്നു.

848
01:02:49,599 --> 01:02:51,726
അത് ഇതുപോലെയല്ല.  
അവളൊരു ജപ്പാന്‍കാരിയാണ്.

849
01:02:52,227 --> 01:02:54,646
ടിങ് എൻ, മത്സരത്തിന് 
ഇനിയും പത്ത് ദിവസമുണ്ട്.

850
01:02:54,813 --> 01:02:55,772
നീ തയ്യാറാകണം.

851
01:03:09,327 --> 01:03:10,203
നന്ദി.

852
01:03:10,370 --> 01:03:11,288
വാ, ബിയാവോ.

853
01:03:11,454 --> 01:03:13,456
- ശരി.
- ഇത് അകത്തേക്ക് വെച്ചോ.

854
01:03:18,461 --> 01:03:19,838
ടിങ് എന്നിനെ നിങ്ങള്‍ 
നന്നായി പരിപാലിക്കുന്നുണ്ട്.

855
01:03:21,673 --> 01:03:23,216
ഞാൻ എല്ലാവരെയും
നന്നായി പരിപാലിക്കുന്നുണ്ട്.

856
01:03:27,595 --> 01:03:29,931
 ജിംഗ്‌വുവിലെ ഏറ്റവും മികച്ച
പോരാളി ടിങ് എന്‍ ആണോ?

857
01:03:31,349 --> 01:03:32,350
അതെ.

858
01:03:33,977 --> 01:03:35,353
അപ്പൊ ചെന്‍ ഷെന്‍?

859
01:03:37,397 --> 01:03:38,565
അവര്‍ ഏതാണ്ട് 
ഒരുപോലെയാണ്.

860
01:03:38,732 --> 01:03:39,941
രണ്ടുപേരും മികച്ച
പോരാളികളാണ്.

861
01:03:46,448 --> 01:03:48,074
ക്ഷമിക്കണം, സീനിയർ ടിങ്.

862
01:03:48,241 --> 01:03:49,659
- കുഴപ്പമൊന്നുമില്ലല്ലോ?
- ഇല്ല.

863
01:03:50,201 --> 01:03:52,203
വാ, നമുക്ക് പരിശീലിക്കാം.

864
01:03:55,707 --> 01:03:56,833
മൂപ്പര്‍ക്ക് എന്താണ് പറ്റിയത്?

865
01:03:57,000 --> 01:03:58,460
ശ്രദ്ധ മറ്റെവിടെയോ ആണ്.

866
01:03:59,461 --> 01:04:01,296
[ ഫുനാകോശി ]

867
01:04:10,680 --> 01:04:17,562
[ അകുതഗാവ സ്മാരക ഫലകം ]

868
01:04:39,459 --> 01:04:40,585
മിസ്റ്റർ ഫുനാകോശി.

869
01:04:40,752 --> 01:04:43,338
നിങ്ങളുടെ പേരിൽ ഞാൻ 
ജിംഗ്‌വുവിലേക്ക് ഒരു വെല്ലുവിളി
സന്ദേശം അയച്ചിട്ടുണ്ട്.

870
01:04:49,219 --> 01:04:50,970
ഒരു കാര്യം നിങ്ങൾ 
വ്യക്തമായി മനസ്സിലാക്കണം.

871
01:04:51,679 --> 01:04:53,723
ഞാൻ ആരോട്
മത്സരിക്കണമെന്നും,

872
01:04:53,890 --> 01:04:55,058
എന്ത് ചെയ്യണമെന്നും, 

873
01:04:55,850 --> 01:04:57,685
തീരുമാനിക്കേണ്ടത് 
യുദ്ധവകുപ്പല്ല.

874
01:04:57,852 --> 01:05:00,688
ചൈനയിലെ ബ്ലാക്ക് ഡ്രാഗൺ
ക്ലബ്ബിന്റെ എല്ലാ നടത്തിപ്പ് ചെലവുകളും...

875
01:05:00,855 --> 01:05:04,192
...യുദ്ധ വകുപ്പാണ് 
നൽകുന്നതെന്ന് മറക്കരുത്.

876
01:05:07,028 --> 01:05:08,154
അത് പ്രശ്നമില്ല.

877
01:05:08,780 --> 01:05:11,658
ബ്ലാക്ക് ഡ്രാഗൺ ക്ലബ്ബുമായുള്ള
പങ്കാളിത്തം നിങ്ങൾക്ക് ഉടനേ
അവസാനിപ്പിക്കാം.

878
01:05:11,825 --> 01:05:14,953
പ്രസിഡന്റ് ടൗ ഷാൻമാൻ അതിനോട് 
യോജിക്കുമെന്ന് ഞാൻ കരുതുന്നില്ല.

879
01:05:17,163 --> 01:05:20,583
പ്രസിഡന്റിന്റെ പേര് പറഞ്ഞ് എന്നെ 
ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട.

880
01:05:21,835 --> 01:05:23,461
ഞാൻ വെറുമൊരു 
പരിശീലകന്‍ മാത്രമാണ്.

881
01:05:24,671 --> 01:05:25,713
അല്ലാതെ വളര്‍ത്തു നായയല്ല.

882
01:05:28,925 --> 01:05:33,471
[ വെല്ലുവിളി ക്ഷണം ]

883
01:05:44,315 --> 01:05:45,525
ഇന്ന് നേരത്തെ ഉണർന്നല്ലോ.

884
01:05:46,151 --> 01:05:47,068
സുപ്രഭാതം.

885
01:05:55,702 --> 01:05:57,203
ഫുനാകോശി അമ്മാവന്‍?

886
01:05:59,205 --> 01:06:00,331
സുഖമാണോ?

887
01:06:00,498 --> 01:06:02,792
മിറ്റ്‌സുകോ, നീയെന്തിനാ 
ഇത്ര ദൂരെ താമസിക്കുന്നത്?

888
01:06:02,959 --> 01:06:04,586
നേരത്തെ അറിഞ്ഞിരുന്നെങ്കിൽ
ഞാനൊരു റിക്ഷ പിടിച്ച് വന്നേനേ.

889
01:06:04,752 --> 01:06:06,087
എന്റെ അച്ഛനാണോ 
അമ്മാവനെ ഇങ്ങോട്ടയച്ചത്?

890
01:06:06,254 --> 01:06:09,299
നിന്റെ അച്ഛൻ വലിയ തിരക്കിലാ,
കണ്ടിട്ട് കുറേയായി.

891
01:06:09,466 --> 01:06:10,842
പിന്നെന്തിനാ വന്നത്?

892
01:06:11,926 --> 01:06:13,094
അവനെ കാണാന്‍.

893
01:06:13,970 --> 01:06:14,929
ചെൻ ഷെൻ?

894
01:06:16,473 --> 01:06:17,599
നിങ്ങൾ വിവാഹിതരായോ?

895
01:06:18,183 --> 01:06:19,225
ഇതുവരെയില്ല.

896
01:06:20,310 --> 01:06:22,061
പിന്നെന്തിനാ ഒരുമിച്ച്
താമസിക്കുന്നത്?

897
01:06:22,228 --> 01:06:23,062
ഞങ്ങൾക്ക് വിവാഹം
കഴിക്കണമെന്നുണ്ട്,

898
01:06:23,229 --> 01:06:25,648
പക്ഷേ, ചൈനാക്കാരും
ജപ്പാന്‍കാരും സമ്മതിക്കുന്നില്ല.

899
01:06:26,524 --> 01:06:28,276
വിവാഹം കഴിക്കാത്തത്
ഏതായാലും നന്നായി.

900
01:06:29,319 --> 01:06:30,695
അഥവാ അവൻ 
മരിച്ചുപോയാല്‍,

901
01:06:31,446 --> 01:06:33,031
നീ വിധവയാകില്ലല്ലോ.

902
01:06:33,948 --> 01:06:34,908
എന്താ പറഞ്ഞേ?

903
01:06:35,074 --> 01:06:36,075
നിങ്ങള്‍ മരിച്ചാൽ,

904
01:06:36,242 --> 01:06:38,036
നിങ്ങളുടെ ചിതാഭസ്മം ഞാൻ
ജപ്പാനിലേക്ക് എത്തിച്ചിരിക്കും.

905
01:06:38,953 --> 01:06:39,954
ചെറുപ്പക്കാരാ,

906
01:06:40,705 --> 01:06:42,290
നിനക്കത്ര ആത്മവിശ്വാസമുണ്ടോ?

907
01:06:44,209 --> 01:06:47,462
എന്ത്? നിങ്ങള്‍ മത്സരിക്കാന്‍ പോവാണോ? 
എന്നോടെന്താ പറയാതിരുന്നേ?

908
01:06:47,629 --> 01:06:49,839
പുരുഷന്മാർ സ്ത്രീകളോട് 
പല കാര്യങ്ങളും പറയാറില്ല.

909
01:06:51,090 --> 01:06:52,842
വരൂ, ചെന്‍ ഷെന്‍.

910
01:07:03,603 --> 01:07:04,521
പറയൂ,

911
01:07:05,063 --> 01:07:06,689
ഏറ്റവും ശക്തിയേറിയ  
പഞ്ച് എതാണ്?

912
01:07:14,822 --> 01:07:16,324
ഒരൊറ്റ ബിന്ദുവില്‍ 
ശ്രദ്ധ കേന്ദ്രീകരിക്കുക,

913
01:07:16,491 --> 01:07:18,451
അപ്പോഴേ ഏറ്റവും 
ശക്തമായ പഞ്ച് രൂപപ്പെടൂ.

914
01:07:19,536 --> 01:07:21,204
നല്ല കിടിലന്‍ 
പഞ്ചായിരുന്നു, കേട്ടോ!

915
01:07:21,955 --> 01:07:25,333
പക്ഷേ, കല്ലുകള്‍ ആളുകളെ
തിരിച്ചടിക്കുന്നത് 
ഞാനിതുവരെ കണ്ടിട്ടില്ല.

916
01:07:25,500 --> 01:07:26,584
നമ്മള്‍ എതിരിടുന്നത്,

917
01:07:27,460 --> 01:07:29,837
ജീവനുള്ള മനുഷ്യരെയാണ്,
കല്ലുകളെയല്ല.

918
01:07:32,090 --> 01:07:34,467
എന്നോടൊന്ന് 
പൊരുതി നോക്കൂ.

919
01:07:35,468 --> 01:07:37,428
അപ്പോ, ഏറ്റവും ശക്തമായ
പ്രതിരോധമേതാ?

920
01:07:37,595 --> 01:07:38,471
ആക്രമണം.

921
01:07:39,097 --> 01:07:40,473
മുഴുവൻ ശക്തിയോടെയുള്ള
പ്രതിരോധത്തേക്കാൾ നല്ലത്,

922
01:07:40,640 --> 01:07:41,975
മുഴുവൻ ശക്തിയോടെയുള്ള
ആക്രമണമാണ്.

923
01:07:42,141 --> 01:07:43,601
കുറഞ്ഞ സമയംകൊണ്ട് 
എതിരാളിയെ വീഴ്ത്തണം.

924
01:07:45,895 --> 01:07:48,690
അപ്പൊ നിന്റെ ഹുവോ മുഷ്ടി,
ടാം ഷൗ പോലെ...

925
01:07:48,856 --> 01:07:50,316
...ശക്തമായ ഒന്നാണോ?

926
01:07:51,276 --> 01:07:52,819
നിങ്ങൾക്കിനിയും 
മനസ്സിലായില്ലേ?

927
01:07:52,986 --> 01:07:54,946
വഴക്കമില്ലാത്ത ശക്തി 
ഊർജ്ജം പാഴാക്കലാണ്.

928
01:07:55,113 --> 01:07:56,698
ശക്തിയില്ലാത്ത വഴക്കവും
വെറുതെയാണ്.

929
01:07:56,864 --> 01:07:58,199
രണ്ടും അനിവാര്യമാണ്.

930
01:07:58,366 --> 01:08:00,326
ഇതുപോലും അറിയാതെയാണോ
നിങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നത്?

931
01:08:02,579 --> 01:08:04,914
നിന്റെ മാസ്റ്റര്‍ ഇത് നിനക്ക്
പറഞ്ഞു തന്നിട്ടില്ലേ?

932
01:08:05,081 --> 01:08:06,958
പോരാട്ടത്തില്‍ തിടുക്കം കൂട്ടരുത്.

933
01:08:07,584 --> 01:08:10,086
ശാന്തതയോടെ
സംയമനമനം പാലിക്കണം.

934
01:08:10,795 --> 01:08:12,338
എന്റെ മാസ്റ്റര്‍ വർത്തമാനം 
പറഞ്ഞ് സമയം കളയാറില്ല.

935
01:08:13,089 --> 01:08:14,465
പോരാടുന്നുണ്ടോ ഇല്ലയോ?

936
01:08:21,723 --> 01:08:23,099
നില്‍ക്കൂ.

937
01:08:49,208 --> 01:08:50,168
നില്‍ക്കൂ!

938
01:08:51,711 --> 01:08:53,212
എനിക്കാദ്യം വ്യായാമം ചെയ്യണം.

939
01:10:08,454 --> 01:10:09,580
ഇത് ഏത് ശൈലിയാണ്?

940
01:10:09,747 --> 01:10:11,916
വിഷമിക്കേണ്ട. 
ഞാൻ പഠിപ്പിച്ചു തരാം.

941
01:11:33,956 --> 01:11:35,416
കുഴപ്പമൊന്നുമില്ലല്ലോ?

942
01:11:36,042 --> 01:11:36,959
ഒരു കുഴപ്പവുമില്ല.

943
01:11:38,586 --> 01:11:40,213
ഞാൻ നിങ്ങളെ 
മുതലെടുക്കില്ല.

944
01:14:10,321 --> 01:14:11,447
നമുക്ക് പോരാട്ടം 
നിര്‍ത്താം.

945
01:14:15,451 --> 01:14:16,452
ചെൻ ഷെൻ.

946
01:14:17,578 --> 01:14:20,539
ഇത്രയും മികവുറ്റ
ഒരു ചെറുപ്പക്കാരനെ...

947
01:14:21,332 --> 01:14:22,708
...ഞാന്‍ വേറെ കണ്ടിട്ടില്ല.

948
01:14:23,334 --> 01:14:25,795
ഈ പ്രായത്തിലും ഇത്രയും
കരുത്തുറ്റ ഒരാളെ ഞാനും കണ്ടിട്ടില്ല.

949
01:14:26,545 --> 01:14:27,588
ജപ്പാനിൽ ഒരു പഴമൊഴിയുണ്ട്,

950
01:14:28,214 --> 01:14:31,842
''അനുഭവത്തേക്കാൾ ശക്തമാണ്
യുവത്വത്തിന്റെ കരുത്ത്'' എന്ന്.

951
01:14:34,971 --> 01:14:35,846
നന്ദി.

952
01:14:36,973 --> 01:14:37,932
പക്ഷേ, ഞാന്‍ ജയിച്ചില്ല.

953
01:14:38,683 --> 01:14:40,977
നീ കാണിച്ചു തന്ന മുഷ്ടി വിദ്യ
തന്നെയാണ് ഞാനും ഉപയോഗിച്ചത്.

954
01:14:41,936 --> 01:14:45,314
ചൈനീസ് ആയോധനകലകൾ
പോരാട്ടത്തേക്കാൾ,

955
01:14:45,898 --> 01:14:47,316
വ്യക്തിവികസനത്തിനാണ്
മുൻഗണന നൽകുന്നത്.

956
01:14:47,817 --> 01:14:49,694
അതെന്നെ വല്ലാതെ സ്വാധീനിച്ചു.

957
01:14:50,319 --> 01:14:52,530
എതിരാളിയെ കീഴ്പ്പെടുത്തുക
എന്നതാണ് ആയോധനകലയുടെ ലക്ഷ്യം.

958
01:14:53,447 --> 01:14:54,532
നീ പറഞ്ഞത് തെറ്റാണ്, മോനേ.

959
01:14:55,074 --> 01:14:56,575
എതിരാളിയെ കീഴ്പ്പെടുത്താനുള്ള... 

960
01:14:57,451 --> 01:14:59,954
...ഏറ്റവും നല്ല മാര്‍ഗ്ഗം, ഒരു തോക്ക്
   ഉപയോഗിക്കുക എന്നതാണ്.

961
01:15:02,707 --> 01:15:04,542
ആയോധനകലകൾ
പരിശീലിക്കുന്നതിന്റെ
പ്രധാനലക്ഷ്യം,

962
01:15:04,709 --> 01:15:07,336
നമ്മെത്തന്നെ കൂടുതൽ
മെച്ചപ്പെടുത്തുക എന്നതാണ്.

963
01:15:08,045 --> 01:15:09,964
ആ ലക്ഷ്യം കൈവരിക്കണമെങ്കിൽ,

964
01:15:10,715 --> 01:15:13,050
ഈ ലോകത്തിന്റെ താളം
നിങ്ങളാദ്യം മനസ്സിലാക്കണം.

965
01:15:13,843 --> 01:15:15,553
ഞാൻ പോകുന്നു. 
ശ്രദ്ധിക്കുക.

966
01:15:17,805 --> 01:15:19,181
നമ്മള്‍ തമ്മിലൊരു
മത്സരമുള്ളതല്ലേ?

967
01:15:21,100 --> 01:15:23,728
അതാ കാട്ടാളന്‍മാര്‍ക്ക്
വേണ്ടിയുള്ളതാണ്.

968
01:15:24,437 --> 01:15:25,938
നമ്മുടെ മത്സരം ഇതിനകം
സമനിലയില്‍ അവസാനിച്ചു.

969
01:15:28,149 --> 01:15:30,568
പക്ഷേ, മുഴുവന്‍ ജപ്പാന്‍കാരെയും
പ്രതിനിധീകരിച്ച് വന്നവനല്ല ഞാന്‍.

970
01:15:32,069 --> 01:15:34,321
പല ജപ്പാന്‍കാരും
ആയോധനകലകളിൽ
എന്നേക്കാൾ മിടുക്കരാണ്.

971
01:15:34,488 --> 01:15:37,158
ജപ്പാനിലെ ഏറ്റവും മികച്ച
ആയോധനകലാകാരന്‍ നിങ്ങളാണ്.

972
01:15:37,825 --> 01:15:39,535
ആയോധന കലകളില്‍...

973
01:15:40,077 --> 01:15:41,287
...ഇദ്ദേഹം തന്നെയാണ് മികച്ചത്.

974
01:15:41,912 --> 01:15:43,456
പക്ഷേ, കൊല്ലുന്ന കാര്യത്തിലല്ല.

975
01:15:45,916 --> 01:15:47,543
നിന്റെ മാസ്റ്റര്‍ ഹുവോ യുവാൻജിയ,

976
01:15:48,335 --> 01:15:51,172
തീര്‍ച്ചയായും നിന്നേക്കുറിച്ചോർത്ത്
അഭിമാനിക്കും.

977
01:15:55,217 --> 01:15:57,720
'കൊലയാളി റോബോട്ട്' എന്നറിയപ്പെടുന്ന 
സുയോഷി ഫുജിതയാണ്...

978
01:15:58,345 --> 01:16:00,931
ഇപ്പോൾ ഹോങ്കൗ ഡോജോയിലെ
ഒന്നാം നമ്പർ പോരാളി.

979
01:16:01,932 --> 01:16:03,851
സൂക്ഷിക്കണം, മോനേ.

980
01:16:23,829 --> 01:16:25,539
നിങ്ങള്‍ തോറ്റു.

981
01:16:29,460 --> 01:16:31,962
നിങ്ങള്‍ നന്നായി 
മെച്ചപ്പെട്ടിട്ടുണ്ട്.

982
01:16:33,339 --> 01:16:34,548
നിർഭാഗ്യവശാൽ,

983
01:16:34,715 --> 01:16:37,802
ചെസ്സ് കളിയേക്കാൾ നിയന്ത്രിക്കാൻ 
പ്രയാസമാണ് നമ്മുടെ ജീവിതം.

984
01:16:38,969 --> 01:16:40,179
കുറച്ച് വർഷങ്ങൾക്ക് മുമ്പ്,

985
01:16:40,846 --> 01:16:44,058
മിസ്റ്റർ സണ്‍ യെ-സെൻ
ഞങ്ങളുടെ ബ്ലാക്ക് ഡ്രാഗൺ
ക്ലബ്ബിന്റെ നല്ല സുഹൃത്തായിരുന്നു.

986
01:16:45,434 --> 01:16:47,186
ഇന്നത് തകര്‍ച്ചയുടെ 
വക്കിലാണ്.

987
01:16:47,812 --> 01:16:49,396
അതൊരു സൈനിക 
ശക്തിയായി മാറുന്നു.

988
01:16:51,315 --> 01:16:53,400
അവർക്ക് ചൈനയെ 
കീഴടക്കണം പോലും.

989
01:16:55,152 --> 01:16:56,570
ചൈനയെ കീഴടക്കാനോ?

990
01:16:59,198 --> 01:17:03,577
- ആ കഴുതകൾ വെറുതേ
സ്വപ്നം കാണുകയാണ്.
- അങ്ങനെയല്ല...

991
01:17:04,203 --> 01:17:06,705
ജാപ്പനീസ് സൈന്യത്തിന്റെ
പകുതിയിലധികവും...

992
01:17:06,872 --> 01:17:08,707
...ചൈനയിൽ 
നിലയുറപ്പിച്ചു കഴിഞ്ഞു.

993
01:17:10,334 --> 01:17:12,044
പക്ഷേ, ജപ്പാന്റെ 
ഇപ്പോഴത്തെ അവസ്ഥ,

994
01:17:12,711 --> 01:17:16,173
ഉറങ്ങിക്കിടക്കുന്ന ഒരു ആനയെ
തിന്നാൻ നോക്കുന്ന ശക്തനായൊരു
ഉറുമ്പിനെപ്പോലെയാണ്.

995
01:17:17,925 --> 01:17:19,093
ആന ഉറങ്ങിക്കിടക്കുമ്പോൾ...

996
01:17:19,718 --> 01:17:21,095
ആ ഉറുമ്പിന്
താൽക്കാലികമായി...

997
01:17:21,929 --> 01:17:23,222
ചില വിജയങ്ങൾ 
നേടാനായേക്കാം.

998
01:17:24,223 --> 01:17:27,226
പക്ഷേ, വേദന കാരണം
ആന ഉണർന്നാലോ?

999
01:17:28,102 --> 01:17:30,062
ഏറ്റവും ശക്തനായ 
ഉറുമ്പ് പോലും,

1000
01:17:30,229 --> 01:17:31,313
ചതഞ്ഞരഞ്ഞ് പോകും.

1001
01:17:31,480 --> 01:17:33,023
പക്ഷേ, ചൈനയെന്ന...

1002
01:17:34,150 --> 01:17:37,194
...ആ വലിയ മടിയനാന
ഇതുവരെ ഉണർന്നിട്ടില്ല.

1003
01:17:38,195 --> 01:17:41,198
ഒന്നിലധികം ഉറുമ്പുകൾക്ക്
അതിനെ തിന്നണമെന്നുണ്ട്.

1004
01:17:41,365 --> 01:17:43,450
പക്ഷേ, അത് വൈകാതെ ഉണരും.

1005
01:17:48,831 --> 01:17:49,707
സത്യമാണ്.

1006
01:17:50,583 --> 01:17:54,795
മിക്ക ജാപ്പനീസുകാരും നിങ്ങളെ
അനുകൂലിക്കാത്തതും അതുകൊണ്ടാണ്.

1007
01:17:55,671 --> 01:17:57,298
കഴിഞ്ഞ പത്തുകൊല്ലമായി...

1008
01:17:57,464 --> 01:18:00,342
...ജപ്പാൻ വിവിധ യുദ്ധങ്ങളിൽ
വിജയം നേടിവരികയാണ്.

1009
01:18:01,594 --> 01:18:02,970
ഒരു വലിയ സാമ്രാജ്യമാകാനാണ്...

1010
01:18:04,555 --> 01:18:06,557
...ജപ്പാന്‍ ആഗ്രഹിക്കുന്നത്.

1011
01:18:08,475 --> 01:18:10,352
ജപ്പാനിൽ ഫുജിതമാരുടെ എണ്ണവും 
നല്ലപോലെ വർദ്ധിച്ചിട്ടുണ്ട്.

1012
01:18:11,437 --> 01:18:12,313
ഉറപ്പായും... 

1013
01:18:13,939 --> 01:18:15,941
...യുദ്ധം നടക്കുമെന്ന് 
തന്നെയാണ് തോന്നുന്നത്.

1014
01:18:42,218 --> 01:18:43,219
വായോ.

1015
01:18:47,097 --> 01:18:47,973
ഹലോ.

1016
01:18:50,100 --> 01:18:52,228
- ചെൻ ഷെൻ എവിടെ?
- ഇതുവരെ തിരിച്ചു വന്നിട്ടില്ല.

1017
01:18:56,649 --> 01:18:57,816
ഇരിക്കൂ.

1018
01:19:16,210 --> 01:19:17,461
ചായ കുടിക്കൂ.

1019
01:19:18,587 --> 01:19:19,463
നന്ദി.

1020
01:19:26,428 --> 01:19:27,930
നീ ചൈനീസ് പഠിച്ചോ?

1021
01:19:28,973 --> 01:19:30,224
കുറച്ചൊക്കെ അറിയാം.

1022
01:19:33,310 --> 01:19:34,353
നന്നായിട്ടുണ്ട്.

1023
01:19:39,525 --> 01:19:42,069
ചെൻ ഷെൻ, 
മിസ്റ്റർ ഹുവോ വന്നിട്ടുണ്ട്.

1024
01:19:58,460 --> 01:19:59,461
എന്തൊക്കെയുണ്ട്?

1025
01:19:59,628 --> 01:20:00,587
ഇപ്പൊ എന്താണ് ജോലി?

1026
01:20:01,338 --> 01:20:03,173
ടെലികമ്മ്യൂണിക്കേഷൻ
ബ്യൂറോയിലാണ്.

1027
01:20:04,717 --> 01:20:07,052
- നീ ശരിക്കും ജിംഗ്‌വു ഉപേക്ഷിച്ചോ?
- ഉപേക്ഷിച്ചതല്ല.

1028
01:20:07,928 --> 01:20:09,096
ഞാനവിടെ ഇല്ലെങ്കിലും,

1029
01:20:10,848 --> 01:20:12,808
ഉപകാരപ്പെടുന്ന കാര്യങ്ങൾ
ചെയ്യാൻ എനിക്കു കഴിയും.

1030
01:20:14,226 --> 01:20:15,602
അങ്ങോട്ടേക്ക് 
തിരികെ വാ.

1031
01:20:24,320 --> 01:20:25,946
ഞാൻ സിയാവോ ഹോങ്ങിനെ
അങ്ങോട്ട് കൊണ്ടുവന്നു.

1032
01:20:26,947 --> 01:20:28,699
- സുയിക്സിന്നിലെയോ?
- അതെ.

1033
01:20:29,450 --> 01:20:30,909
നീ ഇതുവരെ അവളെ
കണ്ടിട്ടില്ലല്ലോ?

1034
01:20:31,577 --> 01:20:33,078
അഭിനന്ദനങ്ങൾ.

1035
01:20:33,704 --> 01:20:35,664
നീ മിറ്റ്‌സുക്കോയെ കൂട്ടി
അങ്ങോട്ടേക്ക് വാ.

1036
01:20:38,292 --> 01:20:39,960
അവർ സിയാവോ ഹോങ്ങിനെ
സ്വീകരിക്കും,

1037
01:20:40,127 --> 01:20:41,337
പക്ഷേ, മിത്സുക്കോയെ
സ്വീകരിക്കില്ല.

1038
01:20:42,588 --> 01:20:43,964
കാരണം, അവൾ 
ജാപ്പനീസ് ആണ്.

1039
01:20:45,466 --> 01:20:46,842
മിറ്റ്‌സുകോ നിനക്ക് വേണ്ടി 
ഒരുപാട് ത്യാഗം ചെയ്തു.

1040
01:20:47,009 --> 01:20:48,218
അവളൊരു നല്ല 
പെൺകുട്ടിയാണ്.

1041
01:20:50,220 --> 01:20:51,555
മറ്റുള്ളവർ എന്തോ
വിചാരിച്ചോട്ടെ.

1042
01:20:52,222 --> 01:20:53,349
പക്ഷേ, അവൾ 
അങ്ങോട്ടേക്ക് വന്നാല്‍,

1043
01:20:53,515 --> 01:20:55,184
അത് തീർച്ചയായും അതിന്റെ
പ്രശസ്തിയെ ബാധിക്കും.

1044
01:20:55,726 --> 01:20:57,102
എനിക്കത്ര 
സ്വാർത്ഥനാകാൻ കഴിയില്ല.

1045
01:20:59,438 --> 01:21:00,898
ഞാൻ അടുത്തിടെ 
ഒരു മുഷ്ടി വിദ്യ പഠിച്ചു.

1046
01:21:01,523 --> 01:21:03,442
- അതെന്താണ്?
- ഞാൻ പഠിപ്പിച്ചു തരാം.

1047
01:21:40,687 --> 01:21:41,814
ഇത് ഹുവോ മുഷ്ടി
പോലെയുണ്ടല്ലോ.

1048
01:21:42,439 --> 01:21:43,690
അതെ.

1049
01:21:43,857 --> 01:21:45,067
ഇത് ഹുവോയുടെ 
മിസോങ് മുഷ്ടിയാണ്.

1050
01:21:45,234 --> 01:21:47,820
പക്ഷേ, ഹുവോ കുടുംബത്തിന്
മാത്രമേ ഇത് കൈമാറാന്‍ പാടുള്ളൂ.

1051
01:21:47,986 --> 01:21:50,072
അത് ചില സാങ്കേതിക
കാരണങ്ങളാല്‍...

1052
01:21:50,697 --> 01:21:52,199
...അച്ഛനുണ്ടാക്കിയ തത്വമാണ്.

1053
01:21:53,033 --> 01:21:54,827
ചെൻ ഷെൻ, 
എനിക്ക് വാക്കു തരൂ.

1054
01:21:55,536 --> 01:21:57,454
നാളെ ഞാന്‍ പോരാട്ടത്തിനായി
ഹോങ്കോഡോജോയിലേക്ക്
പോകുകയാണ്.

1055
01:21:57,621 --> 01:21:59,081
എനിക്കെന്തെങ്കിലും 
സംഭവിച്ചാൽ,

1056
01:21:59,248 --> 01:22:00,958
ഈ വിദ്യ നീ മറ്റുള്ളവരിലേക്ക്
കൈമാറണം.

1057
01:22:01,125 --> 01:22:02,209
എല്ലാവരെയും പഠിപ്പിക്കൂ.

1058
01:22:26,066 --> 01:22:27,151
<i>ക്ഷമിക്കണം.</i>

1059
01:22:27,776 --> 01:22:29,945
<i>ഒടുവിൽ ഞാൻ 
പോകാൻ തീരുമാനിച്ചു.</i>

1060
01:22:30,821 --> 01:22:34,533
ജീവിതത്തിൽ പ്രണയത്തേക്കാൾ
പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്.

1061
01:22:35,409 --> 01:22:37,077
<i>ഞാനവിടെയുള്ളത്
നിന്റെ ലക്ഷ്യങ്ങള്‍ക്ക്  തടസ്സമാണ്.</i>

1062
01:22:37,244 --> 01:22:39,163
<i>ദയവായി, 
നിന്റെ വാക്കു പാലിക്കുക.</i>

1063
01:22:40,330 --> 01:22:44,084
<i>ജാപ്പനീസ് സൈന്യം
തിരികെ മടങ്ങുമ്പോൾ,</i>

1064
01:22:44,251 --> 01:22:46,545
<i>എനിക്കു വേണ്ടി നീ
ക്യോട്ടോയിൽ വരണം.</i>

1065
01:23:40,224 --> 01:23:41,350
ഞാൻ ലൂണിനൊപ്പം പോകാം.

1066
01:23:41,850 --> 01:23:42,851
ടിങ് എന്‍.

1067
01:23:43,602 --> 01:23:44,937
എനിക്ക് പേടി തോന്നുന്നു.

1068
01:23:45,103 --> 01:23:46,563
കൂടുതൽ പേരെ
കൊണ്ടുപോയിക്കൂടെ?

1069
01:23:47,189 --> 01:23:48,649
അതുപറ്റില്ല.

1070
01:23:48,815 --> 01:23:50,025
അങ്ങനെ ചെയ്താല്‍
പേടികൊണ്ടാണെന്ന്...

1071
01:23:50,192 --> 01:23:51,443
...അവന്‍മാര്‍ വിചാരിക്കും.

1072
01:23:51,610 --> 01:23:52,444
അത് ശരിയാ.

1073
01:23:53,195 --> 01:23:54,154
എനിക്കായി കാത്തിരിക്കൂ.

1074
01:23:55,572 --> 01:23:56,532
<i>സിയാൻ ഹുയി.</i>

1075
01:23:57,074 --> 01:23:58,951
ഇവരെ നല്ലോണം
 നോക്കിക്കോണം.

1076
01:24:04,957 --> 01:24:05,916
ടിങ് എന്‍.

1077
01:24:06,083 --> 01:24:06,833
സീനിയർ ചെൻ.

1078
01:24:10,337 --> 01:24:12,297
നിനക്ക് സമ്മതമാണെങ്കില്‍,
ഞാന്‍ കൂടെ വരാം.

1079
01:24:17,928 --> 01:24:18,804
പോകാം.

1080
01:24:21,473 --> 01:24:24,601
കൊള്ളാം. അവര്‍ രണ്ടുപേരും
വീണ്ടും ഒന്നിച്ചിരിക്കുന്നു.

1081
01:24:26,353 --> 01:24:29,815
സാര്‍, ഫ്യൂമിയോ ഫുനാകോഷി
തിരിച്ച് നാട്ടിലേക്ക് പോയി.

1082
01:24:29,982 --> 01:24:31,400
ആ പരട്ടക്കിളവന്‍!

1083
01:24:31,942 --> 01:24:34,945
നമ്മളോടൊപ്പം ചേരാന്‍
തയ്യാറാവാത്ത അയാള്‍,
ഇനി നമ്മുടെ ശത്രുവാണ്.

1084
01:24:35,112 --> 01:24:36,780
ടോക്കിയോ ആസ്ഥാനത്തെ
അറിയിക്കൂ.

1085
01:24:37,573 --> 01:24:38,532
ശരി.

1086
01:24:39,449 --> 01:24:43,328
സാര്‍, ജിംഗ്‌വുവുമായുള്ള
നമ്മുടെ മത്സരം റദ്ദാക്കണോ?

1087
01:24:44,413 --> 01:24:47,583
വേണ്ട. എല്ലാത്തിനും നമ്മൾ ബ്ലാക്ക്
ഡ്രാഗൺ ക്ലബ്ബിനെ ആശ്രയിക്കേണ്ടതില്ല.

1088
01:24:48,542 --> 01:24:50,669
അത് ഞാന്‍ തന്നെ
കൈകാര്യം ചെയ്തോളാം.

1089
01:24:51,461 --> 01:24:52,337
സാർ.

1090
01:25:11,940 --> 01:25:14,901
നിങ്ങൾ രണ്ടുപേരും 
ഒന്നിച്ചു വന്നത് നന്നായി.

1091
01:25:16,320 --> 01:25:19,197
മിസ്റ്റർ ഹുവോ, നിനക്കൊരു
സന്തോഷവാർത്തയുണ്ട്,

1092
01:25:19,906 --> 01:25:21,450
നിന്റെ അച്ഛന്റെ കൊലപാതകിയെ
ഞാൻ കണ്ടെത്തി.

1093
01:25:25,829 --> 01:25:27,080
പുറത്ത് വരൂ!

1094
01:25:36,798 --> 01:25:38,467
ഇവന് ഞാന്‍
കൈക്കൂലി കൊടുത്തു.

1095
01:25:39,051 --> 01:25:41,428
പാചകക്കാരനെ വശത്താക്കി
മിസ്റ്റര്‍ ഹുവോയുടെ മരുന്നില്‍
വിഷം കലര്‍ത്തി...

1096
01:25:41,970 --> 01:25:44,556
...ഇവന്‍ സ്വന്തം 
മാസ്റ്ററെ വഞ്ചിച്ചു.

1097
01:25:55,901 --> 01:25:57,194
ബഹളമുണ്ടാക്കല്ലേ.

1098
01:25:57,361 --> 01:25:58,445
ഇവനെ കൊണ്ടുപോകൂ.

1099
01:26:02,699 --> 01:26:04,701
ഞാന്‍ പറയാതെ, 
ആരുമിവിടേക്ക് പ്രവേശിക്കരുത്.

1100
01:26:04,868 --> 01:26:05,786
സാർ.

1101
01:26:05,952 --> 01:26:07,454
എല്ലാവരും പുറത്തുപോകൂ.

1102
01:26:12,459 --> 01:26:14,294
[ കിഴക്കൻ ഏഷ്യയിലെ രോഗി ]

1103
01:26:15,962 --> 01:26:18,715
തോറ്റുപോയാല്‍, 
ഈ ഫലകം നീ ഏറ്റുവാങ്ങണം.

1104
01:26:18,882 --> 01:26:20,717
ഇത് ഞാനെന്റെ സ്വന്തം
കൈപ്പടയിൽ എഴുതിയതാണ്.

1105
01:27:21,278 --> 01:27:22,320
ദാ പിടിച്ചോ.

1106
01:34:55,440 --> 01:34:57,567
- നിനക്ക് നടക്കാൻ കഴിയുമോ?
- കഴിയും.

1107
01:36:22,443 --> 01:36:23,444
അനങ്ങരുത്!

1108
01:36:24,779 --> 01:36:25,947
ദൈവമേ!

1109
01:36:32,453 --> 01:36:35,081
സാർ, ഫുജിത സാര്‍ മരിച്ചു.

1110
01:36:42,213 --> 01:36:44,674
- അനങ്ങരുത്!
- അനങ്ങിയാല്‍ ഞാൻ
വെടിയുതിര്‍ക്കും.

1111
01:36:44,841 --> 01:36:46,342
നിങ്ങള്‍ ഓക്കെയല്ലേ?

1112
01:36:46,509 --> 01:36:47,468
- കുഴപ്പമൊന്നുമില്ലല്ലോ?
- ഇല്ല.

1113
01:36:47,635 --> 01:36:48,845
അനങ്ങരുത്!

1114
01:36:49,846 --> 01:36:52,598
നിങ്ങൾ ബ്രിട്ടീഷ് കൺസെഷന്റെ
വെറും പട്രോളിംഗ് ഉദ്യോഗസ്ഥർ മാത്രമാണ്.

1115
01:36:52,765 --> 01:36:54,350
ഇവിടെ നിയമം നടപ്പിലാക്കാൻ
നിങ്ങള്‍ക്ക് കഴിയില്ല.

1116
01:36:54,976 --> 01:36:56,311
ഞങ്ങള്‍ വന്നത് പട്രോളിംഗ്
ജീവനക്കാരനായല്ല.

1117
01:36:56,477 --> 01:36:58,271
ചൈനാക്കാരായാണ്.

1118
01:36:58,438 --> 01:37:01,190
എന്തുതന്നെയായാലും,
ഞങ്ങളിവരെ കൊണ്ടുപോകും.

1119
01:37:01,357 --> 01:37:02,442
എന്ത്?

1120
01:37:02,608 --> 01:37:04,777
നിങ്ങള്‍ക്ക് ജീവനോടെ പോകാൻ
കഴിയുമെന്ന് തോന്നുന്നുണ്ടോ?

1121
01:37:06,321 --> 01:37:07,947
അനങ്ങിപ്പോകരുത്!

1122
01:37:08,114 --> 01:37:10,450
ആരാണ് മരിച്ചു വീഴാന്‍
പോകുന്നതെന്ന് നമുക്ക് കാണാം.

1123
01:37:12,076 --> 01:37:13,453
നിർത്തൂ!

1124
01:37:14,662 --> 01:37:16,205
ഷൂട്ട് ചെയ്യരുത്!

1125
01:37:17,957 --> 01:37:22,045
ഈ വിഷയം നമുക്ക്
സമാധാനപരമായി പരിഹരിക്കാം.

1126
01:37:23,212 --> 01:37:24,464
ജനറല്‍ ഫുജിത മരിച്ചു.

1127
01:37:25,423 --> 01:37:27,967
ഇതിന്റെ പേരില്‍ 
ഇനിയാരുടെയും
ജീവന്‍ പൊലിയരുത്.

1128
01:37:28,968 --> 01:37:30,178
- ലെഫ്റ്റനന്റ്!
- സാര്‍.

1129
01:37:30,720 --> 01:37:32,597
നിങ്ങളുടെ ആളുകളെ ഉടനേ 
ഇവിടെ നിന്ന് പുറത്താക്കൂ.

1130
01:37:32,764 --> 01:37:33,556
സാർ...

1131
01:37:35,475 --> 01:37:37,810
ലെഫ്റ്റനന്റ്, ഇവിടുത്തെ ഏറ്റവും 
ഉയർന്ന റാങ്കിലുള്ള ഓഫീസറാണ് ഞാന്‍.

1132
01:37:38,978 --> 01:37:40,813
എന്നെ അനുസരിക്കാതിരിക്കാൻ
നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?

1133
01:37:41,439 --> 01:37:42,648
സാർ.

1134
01:37:42,815 --> 01:37:44,192
എല്ലാവരും പിൻവാങ്ങൂ!

1135
01:37:54,786 --> 01:37:55,703
മിസ്റ്റർ സീ.

1136
01:37:56,913 --> 01:37:58,956
മരിച്ചയാൾ ഒരു ജാപ്പനീസ്
സൈനിക ഉദ്യോഗസ്ഥനാണ്.

1137
01:37:59,957 --> 01:38:01,834
അതുകൊണ്ട്, 
ഈ കുറ്റമേറ്റെടുക്കാൻ
എനിക്കൊരാളെ വേണം.

1138
01:38:02,460 --> 01:38:03,461
അല്ലെങ്കിൽ,

1139
01:38:04,295 --> 01:38:06,297
സർക്കാരിനോട് എനിക്കത്
വിശദീകരിക്കാൻ കഴിയില്ല.

1140
01:38:07,215 --> 01:38:09,425
ജാപ്പനീസ് സൈന്യം
വെറുതെയിരിക്കുകയുമില്ല.

1141
01:38:09,592 --> 01:38:11,803
ഒരാള്‍ ബലിയാടായില്ലെങ്കിൽ, 
ഈ കാരണം പറഞ്ഞ്..

1142
01:38:11,969 --> 01:38:14,347
അവര്‍ യുദ്ധം തുടങ്ങുമെന്നാണോ
നിങ്ങള്‍ പറയുന്നത്?

1143
01:38:20,228 --> 01:38:21,145
ശരി.

1144
01:38:21,813 --> 01:38:24,774
- അത് ഞാനാകാം.
- സീനിയർ ചെൻ.

1145
01:38:30,196 --> 01:38:33,032
നിങ്ങള്‍ ശരിക്കുമൊരു
വീര പുരുഷനാണ്.

1146
01:38:43,793 --> 01:38:48,214
- ചെൻ ഷെൻ!
- വാതിൽ തുറക്കൂ!

1147
01:38:48,381 --> 01:38:50,967
മാറി നിൽക്കൂ! 
ഞങ്ങളുടെ വഴി തടയരുത്.

1148
01:38:51,134 --> 01:38:55,471
നോക്കാൻ ഒന്നുമില്ല.

1149
01:38:55,638 --> 01:38:57,682
ഞങ്ങളുടെ വഴി തടയരുത്.

1150
01:38:57,849 --> 01:38:59,100
മാറി നില്‍ക്കൂ!

1151
01:38:59,267 --> 01:39:00,977
അത് ചെൻ ഷെൻ ആണ്.

1152
01:39:01,727 --> 01:39:03,062
ചെൻ ഷെൻ മരിച്ചു.

1153
01:39:03,229 --> 01:39:04,564
മാറി നില്‍ക്കൂ!

1154
01:39:10,194 --> 01:39:16,576
[ ഷാങ്ഹായ് ഫോറിൻ ഡിസ്ട്രിക്റ്റ്
ബ്യൂറോയുടെ ഉത്തരവ് പ്രകാരം
സീൽ ചെയ്തിരിക്കുന്നു ]

1155
01:39:16,742 --> 01:39:19,078
- ഇത് കുറച്ച് കൂടിപ്പോയി.
- അതെ.

1156
01:39:21,330 --> 01:39:24,459
ബ്രിട്ടീഷുകാർ ജപ്പാനുമായി
എങ്ങനെ ഒത്തുതീര്‍പ്പിലെത്തി?

1157
01:39:24,625 --> 01:39:27,545
മണ്ടാ, ഇത്  ഒത്തുതീര്‍പ്പൊന്നുമല്ല.

1158
01:39:27,712 --> 01:39:30,089
ഇരു കൂട്ടരും പരസ്പരം
ഗൂഢാലോചന നടത്തിയിരുന്നു.

1159
01:39:30,256 --> 01:39:32,091
നമ്മള്‍ ചൈനക്കാരെ
അടിച്ചമർത്താൻ അവർ ഒന്നിച്ചു.

1160
01:39:32,258 --> 01:39:34,677
നമ്മുടെ കാര്യം
കഷ്ടം തന്നെ!

1161
01:39:34,844 --> 01:39:37,597
ചെൻ ഷെൻ ശരിക്കുമൊരു
 ഹീറോ ആയിരുന്നു.

1162
01:39:38,848 --> 01:39:43,227
ഹോങ്കൗ ഡോജോയിലെ
പോരാളികളോട് ഏറ്റുമുട്ടി,
അവരെയെല്ലാം തോല്‍പ്പിച്ചു.

1163
01:39:43,394 --> 01:39:45,021
ആളൊരു സംഭവം
തന്നെയായിരുന്നു.

1164
01:39:45,521 --> 01:39:46,564
ഉറപ്പായും.

1165
01:39:47,148 --> 01:39:49,192
പാവം, മരിച്ചു പോയി.

1166
01:39:53,571 --> 01:39:55,448
- എന്തുപറ്റി? നിങ്ങളെന്താണ് നോക്കുന്നത്?
- ഒന്നുമില്ല.

1167
01:39:55,615 --> 01:39:56,699
നമുക്ക് തുടരാം.

1168
01:40:03,080 --> 01:40:05,166
ആ സിയാങ് ചതിക്കുമെന്ന്  
ഞാൻ തീരെ പ്രതീക്ഷിച്ചില്ല.

1169
01:40:05,333 --> 01:40:06,584
നെറികെട്ടവന്‍.

1170
01:40:06,751 --> 01:40:07,960
പക്ഷേ, സീനിയർ ചെന്നിന്റെ പേരില്‍...

1171
01:40:08,127 --> 01:40:09,337
...അവനെ ബലിയാടാക്കാന്‍ പറ്റി.

1172
01:40:11,839 --> 01:40:13,674
സീനിയർ, എവിടേക്കാ
പോകേണ്ടത്?

1173
01:40:13,841 --> 01:40:15,301
ചൈനയുടെ ഏത് ഭാഗത്താണ്
ഏറ്റവും കൂടുതൽ ജപ്പാന്‍കാരുള്ളത്?

1174
01:40:15,468 --> 01:40:17,470
-  കിഴക്ക്.
- എന്നാ അങ്ങോട്ട് വിട്.

1175
01:40:18,000 --> 01:40:20,000
അതിനുശേഷവും ജിംഗ്‌വു 
സ്കൂൾ ഇല്ലാതായിപ്പോയില്ല.

1176
01:40:20,500 --> 01:40:22,500
ചൈനീസ് പ്രവിശ്യകൾക്ക് പുറമേ,

1177
01:40:23,000 --> 01:40:25,500
തെക്കന്‍ പ്രദേശങ്ങളിലേക്കും
അത് വ്യാപിച്ചു.

1178
01:40:27,000 --> 01:40:36,800
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> ഷാഫി വെൽഫെയർ </b></font></b>

1179
01:40:37,800 --> 01:40:55,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 509 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

