1
00:00:01,000 --> 00:00:15,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 497  </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:48,089 --> 00:00:53,052
ബിം ദ ലിറ്റിൽ ഡോങ്കി

3
00:01:51,000 --> 00:02:05,000
പരിഭാഷ & പോസ്റ്റര്‍<b><b><font color="#ff0000"><u>
<b> ബ്ലൂ മങ്കി </b></font></b>

4
00:02:30,608 --> 00:02:34,028
വളരെക്കാലം മുൻപ്, കിഴക്കൻ
രാജ്യത്തിലെ ഒരു ദ്വീപിൽ,

5
00:02:34,195 --> 00:02:38,449
ഓരോ കുട്ടിക്കും വളർത്താനായി
ഒരോ കഴുതക്കുട്ടി ഉണ്ടായിരിക്കുക
എന്നത് ഒരു സമ്പ്രദായമായിരുന്നു.

6
00:03:57,862 --> 00:04:00,781
കുട്ടികൾ അവരുടെ കഴുതകളെ വളരെയധികം സ്നേഹിച്ചു.

7
00:04:00,948 --> 00:04:06,954
ഒരു ബേക്കറിയിൽ കയറുമ്പോഴൊക്കെ, 
അവർ തേൻ കൊണ്ടുള്ള കേക്ക് അവയ്ക്ക്
വാങ്ങിക്കൊടുക്കുമായിരുന്നു.

8
00:04:14,587 --> 00:04:17,423
ബിം ആയിരുന്നു ഏറ്റവും സുന്ദരനായ കഴുത.

9
00:04:19,759 --> 00:04:21,594
അബ്ദള്ളയായിരുന്നു അവന്റെ യജമാനൻ.

10
00:04:22,344 --> 00:04:23,929
പക്ഷേ അബ്ദള്ള ദരിദ്രനായിരുന്നു.

11
00:04:24,096 --> 00:04:27,701
ദ്വീപിലെ മറ്റു കുട്ടികളെപ്പോലെ തന്റെ
കഴുതയ്ക്ക് ഒരു കേക്ക് വാങ്ങിക്കൊടുക്കാൻ,

12
00:04:28,274 --> 00:04:30,985
ദാരിദ്യം മൂലം, ഒരിക്കലും അവന് സാധിച്ചിരുന്നില്ല.

13
00:05:12,937 --> 00:05:19,944
ഖ്വായിദിന്റെ മകൻ മെസൗദ്, ഒരു കഴുതയും
അവനെ സ്നേഹിക്കാത്തത്ര, ദുഷ്ടനായിരുന്നു.

14
00:05:20,694 --> 00:05:23,989
പ്രായമായ ഒരു പെൺകഴുതയ്ക്ക് മാത്രമേ
അവനെ സഹിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

15
00:05:28,369 --> 00:05:32,248
ഒരു ദിവസം, മെസൗദും അബ്ദള്ളയും കണ്ടുമുട്ടി.

16
00:05:51,392 --> 00:05:54,937
ഇത്ര സുന്ദരനായ ഒരു കഴുതയെ
മെസൗദ് മുൻപൊരിക്കലും കണ്ടിരുന്നില്ല.

17
00:05:56,188 --> 00:05:57,194
അവന് ബിമിനെ ഇഷ്ടപ്പെട്ടു.

18
00:05:57,731 --> 00:06:03,529
ചെറിയ ഖ്വായിദിന് എന്തെങ്കിലും ഇഷ്ടപ്പെട്ടാൽ, 
അവൻ ചുമ്മാ അതങ്ങ് എടുക്കുമായിരുന്നു, 
അല്ലെങ്കിൽ ശ്രമിക്കുമായിരുന്നു.

19
00:11:23,432 --> 00:11:26,059
ബിം വളരെ ദുഃഖിതനായിരുന്നു.

20
00:11:26,226 --> 00:11:29,771
തന്റെ കൊച്ചുയജമാനനെ നഷ്ടപ്പെട്ടിരിക്കുന്നു.
അവന് വല്ലാത്ത നഷ്ടബോധം തോന്നി.

21
00:11:30,939 --> 00:11:33,650
അബ്ദള്ള കളിക്കുന്നതുപോലെ കളിക്കാൻ മെസൗദിന് അറിയില്ലായിരുന്നു.

22
00:11:33,817 --> 00:11:39,573
ചെറിയ ഖ്വായിദ് ബിമിനെ കുത്തിനോവിച്ചും കളിയാക്കിയും രസിച്ചു.

23
00:15:12,494 --> 00:15:15,163
പാവം ബിം വീണ്ടും പിടിക്കപ്പെട്ടു.

24
00:15:16,581 --> 00:15:19,167
പക്ഷേ ഇപ്രാവശ്യം, അബ്ദള്ളയ്ക്ക് അവനെവിടെയാണെന്ന് അറിയാം.

25
00:15:19,334 --> 00:15:22,921
ചെറിയ ഖ്വായിദിന് അവനെ സ്നേഹിക്കാൻ
കഴിയില്ലെന്ന് അറിയാവുന്നതിനാൽ,

26
00:15:23,088 --> 00:15:28,885
തന്റെ കൂട്ടുകാരൻ, ഈ സുന്ദരമായ
കൊട്ടാരത്തിൽ ദുഃഖിച്ച് കഴിയാൻ
താൻ അനുവദിക്കില്ലെന്ന് അവനുറപ്പിച്ചു.

27
00:18:31,610 --> 00:18:34,696
തന്റെ കഴുതയെ സ്വതന്ത്രനാക്കാൻ
അബ്ദള്ള അപ്പോഴും അതിനെ തിരയുകയായിരുന്നു.

28
00:18:40,076 --> 00:18:43,663
പെട്ടെന്ന്, അവൻ സാക്ഷാൽ ഖ്വായിദിനെ കണ്ടു.

29
00:18:43,830 --> 00:18:46,833
വലിയ ഖ്വായിദ്, അതായത് ചെറിയ ഖ്വായിദിന്റെ പിതാവ്.

30
00:18:48,168 --> 00:18:52,714
പക്ഷേ ഭാഗ്യത്തിന്, വലിയ ഖ്വായിദ് അവനെ ശ്രദ്ധിച്ചതേയില്ല.

31
00:20:35,900 --> 00:20:37,026
ബിം!

32
00:20:42,031 --> 00:20:43,074
ബിം!

33
00:20:43,742 --> 00:20:45,577
ബിം!

34
00:20:48,121 --> 00:20:50,665
ബിം! ആഹ്, ബിം!

35
00:26:31,277 --> 00:26:34,092
ഹാ, ബിം!

36
00:26:38,596 --> 00:26:39,680
ബിം!

37
00:26:57,865 --> 00:27:00,827
മെസൗദിന് തന്നോടുതന്നെ അതൃപ്തി തോന്നി.

38
00:27:00,993 --> 00:27:02,770
അവൻ ഇങ്ങനെ ചിന്തിച്ചു,

39
00:27:02,883 --> 00:27:07,172
"എന്നാലും ഈ നല്ല കഴുതയുടെ ചെവികൾ
മുറിച്ചുകളയാൻ ഞാൻ ആഗ്രഹിച്ചല്ലോ.

40
00:27:07,333 --> 00:27:12,463
ഇപ്പോൾ, ഞാൻ കാരണം, അവന്റെ
കൊച്ചുയജമാനൻ എന്റെ കൊട്ടാരത്തിലെ ജയിലിലായി.

41
00:27:12,630 --> 00:27:16,926
സ്വന്തം വീട്ടിൽ ഒരു ജയിലുള്ളത് അത്ര
സന്തോഷകരമല്ല, അതൊരു കൊട്ടാരമാണെങ്കിലും.

42
00:27:17,093 --> 00:27:21,848
ഒരുപക്ഷേ അതുകൊണ്ടാകാം എനിക്ക് സന്തോഷമില്ലാത്തതും
പലപ്പോഴും ഒരു ദുഷ്ടനായി മാറുന്നതും.

43
00:27:22,014 --> 00:27:24,851
ഹോ, ഞാനും ദ്വീപിലെ മറ്റു കുട്ടികളെപ്പോലെയായിരുന്നെങ്കിലെന്നും,
അതിനി സങ്കടപ്പെടുന്നവരാണെങ്കിൽ പോലും,

44
00:27:25,017 --> 00:27:28,563
അവരോടൊപ്പം കടൽത്തീരത്തുകൂടെ ഓടാൻ
കഴിഞ്ഞെങ്കിലെന്നും എത്ര മാത്രം ആശിക്കുന്നു.

45
00:27:28,729 --> 00:27:31,274
എനിക്കും ഒരു കഴുതക്കുട്ടി ഉണ്ടാവുമായിരുന്നു,

46
00:27:31,440 --> 00:27:32,942
ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുമായിരുന്നു.

47
00:27:33,651 --> 00:27:36,362
പക്ഷേ ഇനിയിപ്പോൾ, അവരെന്നെ കൂട്ടുകാരനായി സ്വീകരിക്കുമോ?"

48
00:32:27,570 --> 00:32:30,406
അബ്ദള്ളയ്ക്ക് കരയാൻ മതിയായ കാരണങ്ങളുണ്ടായിരുന്നു.

49
00:32:30,990 --> 00:32:35,995
വലിയ ഖ്വായിദ് അതിനകം തന്നെ മോശം മാനസികാവസ്ഥയിലായിരുന്നു,
അത്രയ്ക്ക് വിശപ്പുമുണ്ടായിരുന്നില്ല.

50
00:32:36,162 --> 00:32:43,711
പക്ഷേ ഒരു കഴുതക്കുട്ടി തന്റെ ഊണ് കഴിക്കാൻ
ധൈര്യപ്പെട്ടത് അയാളെ വളരെ ദേഷ്യം പിടിപ്പിച്ചു.

51
00:32:43,891 --> 00:32:48,770
ബിമിനെ കശാപ്പുകാരന്റെ അടുത്തേക്ക്
കൊണ്ടുപോയി കൊല്ലാൻ അയാൾ ഉത്തരവിട്ടു.

52
00:32:48,924 --> 00:32:51,051
പക്ഷേ ചെറിയ ഖ്വായിദ് തീരുമാനിച്ചുറപ്പിച്ചു നിന്നു.

53
00:32:51,844 --> 00:32:55,055
"നാളെ രാവിലെ വരെ കശാപ്പുകാരൻ അവനെ കൊല്ലില്ല.

54
00:32:55,222 --> 00:32:57,558
അതുകൊണ്ട്, ആദ്യം ഞാൻ അബ്ദള്ളയെ സ്വതന്ത്രനാക്കും,

55
00:32:57,725 --> 00:33:01,562
പിന്നെ രാത്രിയിൽ, നമുക്ക് ഒരുമിച്ച്
പോയി ബിമിനെയും സ്വതന്ത്രനാക്കാം."

56
00:35:53,692 --> 00:35:57,988
പക്ഷേ രണ്ട് കള്ളന്മാർ കശാപ്പുകാരനെ
കൊള്ളയടിക്കാൻ അയാളുടെ അടുത്തെത്തി.

57
00:36:49,623 --> 00:36:54,962
അവർ തന്നെ കൊല്ലാൻ വരികയാണെന്ന്
കരുതിയ ബിമിന്, അല്പം ആശ്വാസം തോന്നി.

58
00:37:04,179 --> 00:37:07,266
അവനെ സംബന്ധിച്ചിടത്തോളം, കയ്യിൽ
ഒരു ചെറിയ കത്തിയുമായി വരുന്ന

59
00:37:07,433 --> 00:37:10,936
സത്യസന്ധനായ ഒരു കശാപ്പുകാരനെക്കാൾ
നല്ലത് രണ്ട് കൊള്ളക്കാരാണ്.

60
00:37:53,944 --> 00:37:59,276
ഒട്ടകത്തെയും, കശാപ്പുകാരന്റെ ഗ്രൈൻഡറിനെയും,
ബിമിനെയും കള്ളന്മാർ കൊണ്ടുപോയി.

61
00:38:00,194 --> 00:38:03,906
പോകുമ്പോൾ, ബിം തന്റെ ചെറിയ
കഴുതത്തലയിൽ ഇങ്ങനെ ചിന്തിച്ചു,

62
00:38:04,072 --> 00:38:09,036
"തീർച്ചയായും, എനിക്ക് ഇപ്പോഴും സ്വാതന്ത്ര്യമില്ല,
പക്ഷേ, ജീവൻ ബാക്കിയുള്ളത് ഭാഗ്യം."

63
00:38:20,380 --> 00:38:24,676
പുതിയ കൂട്ടുകാർ എത്തിയപ്പോൾ, ബിം ഇതിനകം അപ്രത്യക്ഷനായിരുന്നു.

64
00:38:24,843 --> 00:38:28,847
കശാപ്പുകാരൻ ദുഃഖിതനായിരുന്നു, അബ്ദള്ള അതിലും ദുഃഖിതനായിരുന്നു.

65
00:38:29,014 --> 00:38:33,018
മെസൗദ് ഇങ്ങനെ ചിന്തിച്ചു, "കൊട്ടാരം കാവൽക്കാർ ഉടനെത്തും.

66
00:38:33,185 --> 00:38:35,938
അവർ കള്ളന്മാരെ പിന്തുടരും, അവരെ പിടികൂടിയാൽ,

67
00:38:36,104 --> 00:38:37,940
ബിമിനെ അവർ കശാപ്പുകാരന് തിരികെ കൊടുക്കും.

68
00:38:38,106 --> 00:38:40,526
അതയാളുടെ ജോലിയായതിനാൽ അയാൾ ബിമിനെ കൊല്ലും.

69
00:38:41,151 --> 00:38:43,278
പക്ഷേ കൊട്ടാരം കാവൽക്കാർ വൈകിയാണ് എഴുന്നേൽക്കുന്നത്.

70
00:38:43,445 --> 00:38:47,282
ബിമിനെ സ്വതന്ത്രനാക്കണമെങ്കിൽ,
അവർക്ക് മുൻപ് നമ്മളവനെ കണ്ടെത്തണം."

71
00:39:28,866 --> 00:39:34,371
എല്ലാ കുട്ടികളും എല്ലാ കഴുതകളും തങ്ങളുടെ
കൂട്ടുകാരനെ സ്വതന്ത്രനാക്കാൻ ഓടിക്കൊണ്ടിരിക്കുന്നു.

72
00:39:35,289 --> 00:39:39,042
സൂര്യൻ ഇതുവരെ ഉദിച്ചിട്ടില്ല, കാവൽക്കാരും ഉണർന്നിട്ടില്ല.

73
00:39:39,209 --> 00:39:44,172
ഉറങ്ങുന്ന ദ്വീപിന്റെ തെരുവുകളിൽ
ഉരുണ്ടു കരയുന്ന ചക്രങ്ങളുടെ ശബ്ദം മറയ്ക്കാൻ

74
00:39:44,339 --> 00:39:47,092
പക്ഷികൾ ഉച്ചത്തിലും ആഹ്ലാദത്തോടെയും പാടുന്നു.

75
00:40:37,643 --> 00:40:41,563
എല്ലാ കുട്ടികളും എല്ലാ കഴുതകളും കള്ളന്മാരെ പിന്തുടരുകയാണ്.

76
00:40:42,564 --> 00:40:45,233
പക്ഷികളാൽ നേരത്തെ ഉണർത്തപ്പെട്ട സൂര്യൻ,

77
00:40:45,400 --> 00:40:49,154
കുട്ടികളെയും കഴുതകളെയും ശരിയായ പാതയിലേക്ക് നയിക്കുന്നു.

78
00:40:59,289 --> 00:41:02,834
കശാപ്പുകാരന്റെ കത്തിയിൽ നിന്ന് രക്ഷപ്പെട്ടതിൽ
ബിമിന് തീർച്ചയായും സന്തോഷമുണ്ട്.

79
00:41:03,418 --> 00:41:07,130
പക്ഷേ അവൻ തന്റെ കൊച്ചുയജമാനനെ
മറന്നിട്ടില്ല. കള്ളന്മാരെ ഇഷ്ടമല്ലാത്തതിനാൽ,

80
00:41:07,297 --> 00:41:09,716
അവനെ കണ്ടെത്താൻ പോകാനായി അവൻ
അവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു.

81
00:41:51,591 --> 00:41:54,052
ബിം കൂടുതൽ കൂടുതൽ നിരാശനായി.

82
00:41:54,219 --> 00:41:59,057
പക്ഷേ തന്നെ രക്ഷിക്കാൻ തന്റെ കൂട്ടുകാരെല്ലാം
വരുന്നുണ്ടെന്ന് അവനറിയില്ലായിരുന്നു.

83
00:45:37,525 --> 00:45:43,490
ദ്വീപിൽ ഒരു പഴഞ്ചൊല്ലുണ്ട്, "കള്ളന്മാർ
കടൽവഴി വന്നാൽ, കടൽവഴി തന്നെ പോകും."

84
00:45:44,115 --> 00:45:46,208
പാവം ബിമിന് പ്രതീക്ഷയറ്റു.

85
00:45:46,528 --> 00:45:51,873
ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയ, തന്റെ
കൊച്ചുയജമാനൻ, അബ്ദള്ളയോടൊപ്പം വളരെ സന്തോഷത്തോടെ

86
00:45:52,040 --> 00:45:54,167
കഴിഞ്ഞിരുന്ന ദ്വീപ് അവൻ വിട്ടുപോകുകയായിരുന്നു.

87
00:46:10,475 --> 00:46:11,768
ഹോ!

88
00:48:16,768 --> 00:48:19,187
എല്ലാ കഴുതക്കുട്ടികളും ബിമിനെ കാത്തിരിക്കുകയായിരുന്നു.

89
00:48:20,021 --> 00:48:24,025
എല്ലാ കഴുതക്കുട്ടികൾക്കും അല്പം ആശങ്കയുണ്ടായിരുന്നു.

90
00:48:24,192 --> 00:48:26,569
പക്ഷേ അവർ തങ്ങളുടെ കൊച്ചുയജമാനന്മാരെ വിശ്വസിച്ചു.

91
00:48:26,736 --> 00:48:30,782
അവർ തിരിച്ചുവരുമെന്നും ബിമിനെ കൂടെ കൊണ്ടുവരുമെന്നും അവർ പ്രതീക്ഷിച്ചു.

92
00:51:29,586 --> 00:51:32,589
ഹാ, ബിം!

93
00:53:15,692 --> 00:53:20,530
എല്ലാം നല്ലതിനായി മാറി, കള്ളന്മാർക്ക് പോലും! അവരെ തൂക്കിലേറ്റിയില്ല,

94
00:53:20,697 --> 00:53:25,076
കാരണം അവരും, തങ്ങളുടേതായ രീതിയിൽ,
കൊച്ചു ബിമിന്റെ ജീവൻ രക്ഷിച്ചിരുന്നു.

95
00:53:29,914 --> 00:53:34,585
പിന്നീട്, ചെറിയ ഖ്വായിദ്, തന്റെ പിതാവിനെപ്പോലെ
ഖ്വായിദ് ആയി, പക്ഷേ കൂടുതൽ ദയാലുവായി.

96
00:53:34,752 --> 00:53:36,504
അബ്ദള്ള അവന്റെ പ്രധാനമന്ത്രിയായി.

97
00:53:37,463 --> 00:53:39,674
ദ്വീപിലെ എല്ലാ കഴുതക്കുട്ടികളും എപ്പോഴും

98
00:53:39,841 --> 00:53:43,469
വളരെ സന്തോഷത്തോടെ ഇരിക്കുന്നുവെന്ന്
അവർ ഇരുവരും പ്രത്യേകം ഉറപ്പുവരുത്തി.

99
00:53:44,220 --> 00:53:45,805
കുട്ടികളുടെ കാര്യവും അങ്ങനെതന്നെ.

100
00:53:47,000 --> 00:53:59,000
പരിഭാഷ & പോസ്റ്റര്‍<b><b><font color="#ff0000"><u>
<b> ബ്ലൂ മങ്കി </b></font></b>

101
00:54:23,634 --> 00:54:33,931
<font color="#FFFA00"><i>ടീം GOAT റിലീസ് : 497  </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

