1
00:00:01,000 --> 00:00:14,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 483  </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:01:03,021 --> 00:01:10,719
ആ നീണ്ട യാത്രയ്ക്ക് മുമ്പായി, അവൻ ഗ്രേറ്റ് ബെൻഡിലെ തന്റെ അവസാന സൂര്യോദയവും കണ്ടു.

3
00:01:11,000 --> 00:01:20,000
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> WWW.DECKBYTE.IN </font>

4
00:02:11,548 --> 00:02:19,038
''അമ്മേ, ഞാനൊന്ന് പച്ചപിടിച്ചയുടനെ 
നഗരത്തിലേക്ക് വരാമെന്നും എന്നെ കല്യാണം 
കഴിക്കാമെന്നും മിൽഡ്രഡ്‌ വാക്ക് തന്നിട്ടുണ്ട്.''

5
00:02:41,786 --> 00:02:46,148
''ഓ ഹാരോൾഡ്, നീ പരാജയപ്പെട്ടാൽ 
എന്റെ നെഞ്ച് തകർന്നുപോകും.''

6
00:02:49,377 --> 00:02:52,946
''നിന്നിൽ നിന്നും നല്ല വാർത്തകൾ മാത്രമേ 
കേൾക്കൂ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.''

7
00:03:35,381 --> 00:03:42,079
കുറച്ച് മാസങ്ങൾക്ക് ശേഷം,
അവനും കൂട്ടുകാരൻ  'ലിംപി ബില്ലും'---  
രണ്ടുപേര്‍ക്കും ആകെയുണ്ടായിരുന്നത് മിക്കപ്പോഴും 
ഒഴിഞ്ഞു കിടക്കുന്ന ഒരു പേഴ്സ് മാത്രമായിരുന്നു.

8
00:04:05,620 --> 00:04:10,607
''ചെയിനില്ലാത്ത ലോക്കറ്റ് കൊണ്ട് എന്ത് കാര്യം? 
അവള്‍ക്കത് തുന്നിവെയ്ക്കാനൊന്നും പറ്റില്ലല്ലോ."

9
00:04:13,336 --> 00:04:19,575
''എനിക്കറിയാം ബിൽ. എങ്ങനെയെങ്കിലും 
കുറച്ചു പണം ഒപ്പിച്ചാലുടൻ ഞാനത് വാങ്ങിയിരിക്കും."

10
00:04:51,992 --> 00:04:55,792
അങ്കിൾ ഐക്കിന്റെ പണയക്കട,
1110 ഹെസ്റ്റർ സ്ട്രീറ്റ്, ഫോൺ: ബ്രയന്റ് 4521
നമ്പർ: 37462, 1922 മെയ് 5, പന്ത്രണ്ട് ഡോളർ, 
$12.00, ഒരു ഗ്രാമഫോൺ

11
00:05:02,468 --> 00:05:07,581
''എന്റെ ചങ്ങാതി, ഒന്ന് രക്ഷപ്പെടുന്നത് വരെ 
ഞാൻ നല്ല നിലയിലാണെന്ന് അവളെ
വിശ്വസിപ്പിച്ചേ പറ്റൂ."

12
00:05:13,396 --> 00:05:17,674
''കൂടുതൽ റെക്കോർഡുകൾ ഉണ്ടായിരുന്നെങ്കിൽ 
എനിക്കാ ചെയിനും കൂടി വാങ്ങാമായിരുന്നു."

13
00:05:25,096 --> 00:05:28,840
രണ്ടാഴ്‌ചത്തെ വാടക: $14.00
അവസാന അറിയിപ്പ്

14
00:06:23,925 --> 00:06:26,800
അവൾക്ക് കത്തെഴുതാൻ അവന്
ചില പ്രത്യേക ദിവസങ്ങൾ ഉണ്ടായിരുന്നു; 

15
00:06:27,000 --> 00:06:34,625
ആഴ്ചയിലെ തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, 
ശനി, ഞായർ എന്നീ ദിവസങ്ങളായിരുന്നു അവ.

16
00:06:36,000 --> 00:06:48,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> ഷാഫി വെല്‍ഫെയര്‍ </b></font></b>

17
00:07:06,267 --> 00:07:20,367
പ്രിയ മിൽഡ്രഡ്,
ഈ ചെറിയ ലോക്കറ്റ് കണ്ടപ്പോൾ എനിക്ക് നിന്നെ ഓർമ്മവന്നു. ഇതിന്റെ ചെയിനിന്റെ മോഡല്‍ അത്ര അങ്ങോട്ട് ബോധിക്കാത്തതു കൊണ്ട്, അത് മാറ്റി പണിയാന്‍ വേണ്ടി ഞാൻ ടിഫാനിയിലെ വിദഗ്ദ്ധനെ ഏൽപ്പിച്ചിരിക്കുകയാണ്.

18
00:07:26,272 --> 00:07:46,972
ഡി വോർ സ്റ്റോറിലെ എന്റെ ഉത്തരവാദിത്തങ്ങൾ ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. എന്റെ വളർച്ച ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കുറച്ചുകൂടി ക്ഷമിക്കൂ. നാലഞ്ചു വലിയ ബിസിനസ്സ് ഡീലുകൾ കൂടി കഴിഞ്ഞാലുടൻ നിന്നെ ഇങ്ങോട്ട് കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

19
00:07:52,513 --> 00:07:59,836
അവനെപ്പോഴും നേരത്തെ എത്തുമായിരുന്നു. 
അതൊരു ചെറിയ ജോലി ആയിരുന്നെങ്കിലും
അതീവ ആത്മാർത്ഥതയോടെയാണ് അവനത് ചെയ്തിരുന്നത്.

20
00:08:06,903 --> 00:08:13,016
''ഇങ്ങനെ ദിവസവും നേരത്തെ വന്നാൽ, 
നീ ഒന്നുകിലൊരു പ്രസിഡന്റാകും,
അല്ലെങ്കിലൊരു നൈറ്റ് വാച്ച്മാനാകും, മോനേ."

21
00:09:02,692 --> 00:09:07,062
ആ മുപ്പത് മിനിറ്റ് അവന് ഒരു വർഷം പോലെ
ദൈര്‍ഘ്യമേറിയതായിരുന്നു.

22
00:09:32,638 --> 00:09:39,928
''ഹേയ്, ഇത് നിങ്ങളുടെ തെറ്റാണ്!
പത്ത് മിനിറ്റിനകം എന്നെയവിടെ
തിരിച്ചെത്തിച്ചില്ലെങ്കിൽ എന്റെ ജോലി പോകും."

23
00:09:46,127 --> 00:09:49,045
"എനിക്കറിയില്ല, എന്റെ വാച്ച് നിന്നുപോയി"

24
00:12:53,689 --> 00:12:56,675
"ദയവായി, അടുത്ത 
മൂലയിൽ കാർ നിർത്തൂ." 

25
00:13:18,726 --> 00:13:22,451
<font color="#FFFF00"><b>
​എല്ലാ ജീവനക്കാരും കൃത്യം 8 മണിക്ക് തന്നെ 
റിപ്പോർട്ട് ചെയ്യേണ്ടതാണ്

26
00:13:22,551 --> 00:13:27,122
''ഇതിന്റെ പേരിൽ നിന്റെ ജോലി
പോകാതിരുന്നാൽ അത് നിന്റെ ഭാഗ്യം!"

27
00:13:57,837 --> 00:14:03,616
മിസ്റ്റർ സ്റ്റബ്സ്, ഹെഡ് ഫ്ലോർവാക്കർ. 
സ്വയം പുകഴ്ത്തി, മസിൽ പിടിച്ച് നടക്കുന്നയാള്‍.

28
00:16:03,629 --> 00:16:08,157
ശനിയാഴ്ച രണ്ട് വലിയ സന്തോഷങ്ങളാണുള്ളത്; 
ഒന്ന് പകുതി ദിവസത്തെ അവധിയും, 
മറ്റൊന്ന് ശമ്പളവും.

29
00:16:18,484 --> 00:16:20,310
പേര്: ഹാരോൾഡ് ലോയ്ഡ്
6 ദിവസം @ $15.00
കിഴിവുകൾ
ആകെ തുക
നമ്പർ 205

30
00:17:03,689 --> 00:17:06,651
<font color="#FFFF00"><b>
ശനിയാഴ്ചകളിൽ കൃത്യം ഒരു
മണിക്ക് സ്റ്റോര്‍ അടയ്ക്കുന്നതാണ്.

31
00:18:17,429 --> 00:18:22,083
''നിങ്ങള്‍ ആദ്യം കാണിച്ച ഈ മോഡലാണ് 
എനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്ന് കരുതുന്നു."

32
00:18:44,998 --> 00:18:47,775
''അയ്യോ അല്ല, ഒരു സാമ്പിൾ 
മാത്രം മതി.''

33
00:19:34,715 --> 00:19:41,954
''ആരിത് ഗ്രേറ്റ് ബെൻഡിലെ ജിം ടെയ്‌ലറോ! 
എടാ കഴുവേറി, നീയിപ്പോ വലിയ നിലയിലായല്ലോ!"

34
00:20:15,214 --> 00:20:24,205
''ബില്‍, പൊലീസുകാരുടെ ഇടയിൽ എനിക്കുള്ള 
പിടിപാട് കണ്ടാൽ നീ ഞെട്ടും. എനിക്ക് എന്ത് 
വേണമെങ്കിലും ചെയ്യാം, ഒരു കുഴപ്പവും വരില്ല.

35
00:20:31,438 --> 00:20:40,446
''ഞാനത് തെളിയിച്ചു തരാം. ഞാനവന്റെ പുറകിൽ മുട്ടുകുത്തി നിൽക്കും, നീയവനെ പുറകോട്ട് തള്ളിയിട്. ശേഷം ഞാനത് ഡീല്‍ ചെയ്യുന്നത് കണ്ടോ നീ."

36
00:22:27,137 --> 00:22:33,542
''ഇതിന് നീ അനുഭവിക്കും! ഇനി
എന്നെങ്കിലും എന്റെ കൺമുന്നിൽ പെട്ടാൽ, 
നിന്നെ ഞാൻ പിടിച്ചകത്തിടും!"

37
00:23:04,091 --> 00:23:10,871
''ഇതൊക്കെയെന്ത്! കണ്ണ് കെട്ടിയാല്‍ പോലും 
16 നിലയുള്ള കെട്ടിടം വരെ ഞാൻ സുഖമായി കേറും."

38
00:23:36,039 --> 00:23:39,567
<font color="#FFFF00"><b> സ്പെഷ്യൽ ലഞ്ച് - 50 സെന്റ്സ്

39
00:23:45,215 --> 00:23:46,966
<font color="#FFFF00"><b>
പ്ലാറ്റിനം ലാ വാലിയർ ചെയിനുകൾ: 
ഇന്ന് മാത്രം 50% കിഴിവ്!

40
00:23:47,066 --> 00:23:48,366
<font color="#FFFF00"><b>
ഇന്ന് മാത്രം 
50% കിഴിവ്!

41
00:24:52,716 --> 00:24:54,809
<font color="#FFFF00"><b>
ലാ വാലിയര്‍ ചെയിന്‍സ് $15.50

42
00:24:58,631 --> 00:24:59,807
പേര്: ഹാരോൾഡ് ലോയ്ഡ്
6 ദിവസം @ $15.00
കിഴിവുകൾ
ആകെ തുക
നമ്പർ 205

43
00:25:19,267 --> 00:25:20,626
<font color="#FFFF00"><b>
50 സെന്റ്സ്.

44
00:26:10,318 --> 00:26:13,637
ടിഫാനിയിൽ നിന്ന് നേരിട്ട് വന്നത്--
സിൽവർസ്റ്റൈൻ & സണ്‍ വഴി!

45
00:26:29,921 --> 00:26:37,536
''കയ്യില്‍ ഇത്രയും പണവുമായി ഒരു ചെറുപ്പക്കാരൻ 
നഗരത്തിൽ ഒറ്റയ്ക്ക് നടക്കുന്നത് അപകടമാണെന്ന് 
നിനക്ക് തോന്നുന്നില്ലേ?"

46
00:26:41,391 --> 00:26:46,504
''നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ
 ഒട്ടും കാത്തുനിൽക്കാതെ അവന്റെ
അടുത്തേക്ക് പോയേനേ."

47
00:26:49,024 --> 00:26:51,884
''ഞാൻ പോകാം. അവനതൊരു
സര്‍പ്രൈസ് ആയിരിക്കും!"

48
00:26:56,573 --> 00:26:59,308
അമ്മയുടെ തോന്നൽ ശരിയായിരുന്നു. 
അവൻ വലിയ അപകടത്തിലായിരുന്നു.

49
00:28:01,471 --> 00:28:03,581
"...8-9-10- ഔട്ട്!"

50
00:28:22,325 --> 00:28:24,476
''ഇത് ഒന്നര യാർഡ് ഉണ്ടോ?"

51
00:29:02,574 --> 00:29:05,517
​"ആ അമ്പത് ഡോളറിന്റെ നോട്ട്
ആരുടെ കയ്യില്‍ നിന്ന് വീണതാണ്?"

52
00:29:47,869 --> 00:29:54,566
''പോയി നിൻ്റെ വസ്ത്രം നേരെയാക്ക്, ചെക്കാ. 
ഞാനിത് ജനറൽ മാനേജറോട് പരാതിപ്പെടും."

53
00:30:06,554 --> 00:30:10,165
"ശരി മിസ്റ്റർ സ്റ്റബ്സ്. ഞാൻ 
ആ ചെറുപ്പക്കാരനെ വിളിപ്പിക്കാം."

54
00:30:55,270 --> 00:31:00,507
ഗ്രേറ്റ് ബെൻഡ് ഒഴിച്ചാൽ, ആ പെൺകുട്ടി ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ നഗരം.

55
00:31:08,241 --> 00:31:11,518
''ഇതൊന്ന് പാക്ക് ചെയ്യൂ.
ആ മാഡത്തിന് ഒരല്പം തിരക്കുണ്ട്."

56
00:31:40,773 --> 00:31:45,886
''നിന്നിലും നിന്റെ മികച്ച പദവിയിലും
ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട് ഹാരോൾഡ്."

57
00:31:56,247 --> 00:31:58,247
<font color="#FFFF00"><b>
സ്റ്റബ്സ്

58
00:32:49,759 --> 00:32:55,806
''ഇവിടുത്തെ എല്ലാ കച്ചവടത്തിനും
ഞാൻ തന്നെ നേരിട്ട് വന്ന്
മേല്‍നോട്ടം വഹിക്കണോ?"

59
00:33:51,237 --> 00:33:57,267
''ഞാന്‍ ചെയ്യുന്നത് ശ്രദ്ധിച്ച് നോക്കൂ. 
എങ്ങനെയാണ് മികച്ച രീതിയിൽ വിൽപ്പന 
നടത്തേണ്ടതെന്ന് ഞാൻ കാണിച്ചുതരാം."

60
00:34:14,452 --> 00:34:20,265
ഡിവോർ ഡിപ്പാർട്ട്മെന്റ് സ്റ്റോർ പരാതി കാർഡ് 
​ഡേറ്റ്: 6-30-22
​തീയതി: 30 ജൂൺ 2022
​ജീവനക്കാരൻ: ലോയ്ഡ്, നമ്പർ: 170
​വിഷയം: ഉടൻ തന്നെ ജനറൽ മാനേജരുടെ ഓഫീസിൽ ഹാജരാകുക.

61
00:34:24,437 --> 00:34:29,675
''ഓ യെസ്, നമ്മുടെ യൂറോപ്യൻ ക്ലയന്റിന് 
എന്റെ ഉപദേശം വേണം പോലും.
ഇത് തികച്ചും നിർണായകമാണ്."

62
00:34:41,329 --> 00:34:46,329
<font color="#FFFF00"><b>
ജനറല്‍ മാനേജര്‍

63
00:35:20,868 --> 00:35:30,968
''മര്യാദയില്ലാതെ വസ്ത്രം ധരിച്ച് ജോലി ചെയ്യുകയോ!  
മാന്യരായ നമ്മുടെ സ്ത്രീ ഉപഭോക്താക്കൾക്ക് 
അതുണ്ടാക്കുന്ന ഞെട്ടലിനെക്കുറിച്ച് 
ഒന്നാലോചിച്ച് നോക്ക്."

64
00:35:34,048 --> 00:35:43,248
''ഇനി ഇങ്ങനെയൊരു പരാതി വന്നാൽ, 
നിന്നെ ജോലിയിൽ നിന്ന് പിരിച്ചു വിടും. അത്രയേയുള്ളൂ."

65
00:36:18,259 --> 00:36:22,829
''നിന്റെ ഓഫീസ് കാണാൻ 
എനിക്ക് കൊതിയാവുന്നു. 
പ്ലീസ്, എന്നെയൊന്ന് കാണിക്കൂ."

66
00:36:55,004 --> 00:36:58,406
​"പക്ഷേ ഹരോൾഡ്, എനിക്ക് നിന്റെ
ഓഫീസ് കാണണമെന്നുണ്ടായിരുന്നു.''

67
00:37:09,143 --> 00:37:13,713
"എങ്കില്‍ ശരി. ഒന്നു നോക്കിക്കോ.
പക്ഷേ അധികനേരം നിൽക്കില്ലെന്ന്
ഉറപ്പ് തരണം."

68
00:38:11,622 --> 00:38:16,902
''എടാ! ഈ കൊട്ട കാലിയാക്ക്.
ഇനി എന്നെക്കൊണ്ട് പറയിപ്പിക്കരുത്!"

69
00:38:30,057 --> 00:38:34,753
''ഓ ഹാരോൾഡ്, ഞാനൊന്ന് ബെല്ലടിച്ചു നോക്കട്ടെ? 
ആരാ വരാൻ പോകുന്നതെന്ന് കാണാലോ."

70
00:39:11,223 --> 00:39:12,749
"സ്റ്റബ്സ്."

71
00:39:16,729 --> 00:39:25,303
''നിന്റെ ഈ നിസ്സാരമായ പരാതികള്‍ കേട്ട് 
ഞാന്‍ മടുത്തു. ഇനി എന്നെ
ശല്യപ്പെടുത്താൻ വരരുത്"

72
00:39:28,574 --> 00:39:32,310
''പിന്നെ, നീ വലിയ സംഭവമൊന്നുമല്ലെന്ന 
കാര്യം ഓർമ്മിപ്പിച്ചേക്കാം."

73
00:39:35,206 --> 00:39:37,524
''അത്രയേയുള്ളൂ."

74
00:40:20,626 --> 00:40:23,570
"ഫയർ ഡ്രിൽ ആണ്. ഞാനിത്
ദിവസവും പരിശീലിക്കാറുണ്ട്."

75
00:40:30,636 --> 00:40:33,496
''കണ്ണുകൾ അടച്ച്, 
വാ തുറന്നിരിക്ക്.''

76
00:40:48,237 --> 00:40:51,222
''ഇവൾ ബോധംകെട്ടു വീണു! 
വേഗം കുറച്ച് വെള്ളം കൊണ്ടു വാ!"

77
00:41:48,130 --> 00:41:54,330
''ഒന്നാലോചിച്ചേ, നമ്മുടെ
കൊച്ചുവീടിനുള്ള പണം നീ
ഇപ്പോഴേ സമ്പാദിച്ചു കഴിഞ്ഞു.''

78
00:42:05,397 --> 00:42:11,678
''നിന്റെ ഓഫീസിൽ ഞാനെന്റെ പേഴ്സ്
മറന്നുവെച്ചു. ദയവായി, അതൊന്ന്
എടുത്തു തരാമോ?"

79
00:43:06,083 --> 00:43:14,591
''നമ്മുടെ കടയിലേക്ക് വൻ ജനക്കൂട്ടത്തെ 
ആകർഷിക്കുന്ന ഒരു പുതിയ ഐഡിയ തരുന്ന ആർക്കും 
ഞാൻ ആയിരം ഡോളർ കൊടുക്കും!"

80
00:43:19,013 --> 00:43:29,413
''നമ്മുടെ മാര്‍ക്കറ്റിങ്ങില്‍ എന്തോ കുഴപ്പമുണ്ട്! 
ഈ ബിസിനസ്സ് ലോകത്ത് നമ്മൾ അർഹിക്കുന്ന 
പബ്ലിസിറ്റി നമുക്ക് കിട്ടുന്നില്ല."

81
00:43:50,377 --> 00:44:00,027
''നമ്മുടെ കടയിലേക്ക് നൂറുകണക്കിന് 
ആളുകളെ എത്തിക്കാൻ എനിക്ക് കഴിഞ്ഞാൽ, 
സാർ എനിക്ക് ആയിരം ഡോളർ തരുമോ?"

82
00:44:11,732 --> 00:44:23,745
"നമുക്കീ പയ്യന് ഒരു അവസരം കൊടുത്തു നോക്കാം. 
പത്രങ്ങളിലെ പബ്ലിസിറ്റിയെക്കുറിച്ച് ആലോചിച്ചു നോക്കൂ.
 നമ്മുടെ കടയുടെ പേര് എല്ലാ 
പത്രങ്ങളുടെയും മുൻപേജിൽ വരും!"

83
00:44:58,987 --> 00:45:05,018
''അഞ്ഞൂറ് ഡോളർ തന്നാൽ 
നീ ബോൾട്ടൺ ബിൽഡിംഗിന്റെ
പന്ത്രണ്ട് നിലകൾ കയറുമോ?"

84
00:45:07,996 --> 00:45:15,612
''അഞ്ഞൂറ് ഡോളർ തന്നാല്‍ ഞാൻ
സ്വർഗ്ഗത്തിലോട്ട് വരെ കയറും, എന്നിട്ടതിന്റെ 
വാതിലിൽ തലകീഴായി തൂങ്ങിക്കിടക്കും."

85
00:45:29,143 --> 00:45:39,210
''മിസിസ് വാൻ ബ്യൂറൻ, ഈ ചെറുപ്പക്കാരനോട് 
പറഞ്ഞ് നിങ്ങളുടെ കാർ വീട്ടിലേക്ക് തിരികെ വിട്ടേക്കൂ. 
നിങ്ങളെന്റെ കൂടെ ക്ലബ്ബിലേക്ക് വന്നാല്‍ നന്നായിരുന്നു."

86
00:45:44,533 --> 00:45:49,062
''ഡാര്‍ലിംഗ്, സ്വപ്നങ്ങൾ യാഥാര്‍ത്ഥ്യമാകാന്‍ 
പോകുന്നു. നാളെ നമ്മള്‍ വിവാഹിതരാകും."

87
00:45:51,874 --> 00:45:57,278
''ഞാൻ നിന്നെ കാറിൽ ഹോട്ടലിലേക്ക് വിടാം. 
നാളെ 3 മണിക്ക് എന്നെ ഇവിടെ വന്ന് കാണൂ."

88
00:46:04,845 --> 00:46:12,585
''ഈ യുവതിയെ ഹോട്ടലിൽ എത്തിക്കൂ.
ശേഷം ലീവെടുത്തോളാന്‍
മിസിസ് വാൻ ബ്യൂറൻ പറഞ്ഞിട്ടുണ്ട്."

89
00:46:15,272 --> 00:46:18,472
''ഗുഡ് ബൈ, ഡാര്‍ലിംഗ്.
നാളെ നമ്മുടെ ഭാഗ്യദിനമായിരിക്കും."

90
00:46:30,454 --> 00:46:36,454
ആ 'ഭാഗ്യദിനം'. 
നഗരമാകെ വാർത്ത പരത്താനായിരുന്നു 
പ്രസ് ഏജന്റിന് കിട്ടിയ നിർദ്ദേശം.
അയാളത് വിചാരിച്ചതിലും ഭംഗിയായി ചെയ്തു.

91
00:46:50,675 --> 00:46:53,375
<font color="#FFFF00"><b>
ജോൺസൺസ് നേർവ് ടോണിക് 
ശരീരപുഷ്ടിക്ക് ഉത്തമം 
അക്മി ഡ്രഗ് കോ.

92
00:47:03,287 --> 00:47:11,853
ജീവൻ പണയപ്പെടുത്തിയുള്ള സാഹസിക പ്രകടനവുമായി ഒരു അജ്ഞാതൻ-- 
ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്, സ്വയം "മിസ്റ്ററി മാൻ"  എന്ന് വിളിക്കുന്ന ഒരു അജ്ഞാതൻ, ബോൾട്ടൺ കെട്ടിടത്തിന്റെ  ഉയരങ്ങളിലേക്ക് വലിഞ്ഞുകയറും. ദേവോർ ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ നിന്നായിരിക്കും ഈ സാഹസിക യാത്രയുടെ തുടക്കം. ഇതിന് സാക്ഷിയാവാന്‍ തെരുവുകളിൽ തടിച്ചുകൂടുന്ന വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പ്രത്യേക  പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

93
00:47:17,309 --> 00:47:21,209
<font color="#FFFF00"><b>
ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്, മിസ്റ്ററി മാൻ 
ബോൾട്ടൺ കെട്ടിടം വലിഞ്ഞുകയറുന്നത് കാണൂ!

94
00:47:22,840 --> 00:47:28,986
''നോക്കിക്കേ! ഇവന് മുഖമില്ല.
അച്ചടിക്കാൻ നേരം മഷി
തീർന്നുപോയിട്ടുണ്ടാകും!"

95
00:48:00,244 --> 00:48:05,206
<font color="#FFFF00"><b>
ബോൾട്ടൺ ബിൽഡിംഗ്-- 
ആ "വലിയ മുഹൂർത്തം" അടുത്തുവരുമ്പോൾ...

96
00:48:20,606 --> 00:48:23,591
''അവൻ എവിടുന്നാണ് കയറാൻ തുടങ്ങുന്നത്?"

97
00:48:52,512 --> 00:48:55,581
''നീ മാറി നിൽക്ക്. 
ഞാനയാളെ മാറ്റാന്‍ നോക്കാം."

98
00:50:47,044 --> 00:50:50,196
''തിയേറ്റര്‍ നർത്തകിയായ
എന്റെ ഗേള്‍ഫ്രണ്ടിനെ പരിചയപ്പെടൂ.''

99
00:51:14,146 --> 00:51:17,146
<font color="#FFFF00"><b>
എന്നെ ചവിട്ടൂ

100
00:52:12,587 --> 00:52:29,185
''രക്ഷപ്പെടാൻ ഒരൊറ്റ വഴിയേ ഉള്ളൂ. നീ രണ്ടാം 
നിലയിലേക്ക് വലിഞ്ഞുകയറി ആ ജനലിലൂടെ 
ഉള്ളിലേക്ക് ചാട്. എന്നിട്ട് ഞാൻ നിന്റെ കോട്ടും 
തൊപ്പിയുമിട്ട് ബാക്കി കയറിക്കോളാം. 
അവർക്ക് വ്യത്യാസമൊന്നും മനസ്സിലാവില്ല."

101
00:52:39,948 --> 00:52:43,851
''പോ, നിന്നേക്കൊണ്ട് സാധിക്കും.
ഒരൊറ്റ നിലയല്ലേയുള്ളൂ!"

102
00:53:02,304 --> 00:53:06,165
''ഞാനാണ് ആ 'മിസ്റ്ററി മാൻ'.  
നിങ്ങള്‍ക്കൊരു സര്‍പ്രൈസ്
ആയിക്കോട്ടേന്ന് കരുതി"

103
00:55:39,627 --> 00:55:43,822
''നീ ഒരു നില കൂടി കയറേണ്ടി വരും.
ഞാനീ പോലീസുകാരനെ ഒന്ന് ഒഴിവാക്കട്ടെ."

104
00:59:25,895 --> 00:59:30,048
''ആ വല അങ്ങ് മാറ്റിക്കൂടേ?
അതൊരു തടസ്സമല്ലേ."

105
01:00:16,988 --> 01:00:20,907
''ഞാനീ പോലീസുകാരനെ വെട്ടിക്കുന്നത് വരെ 
നീ കയറിക്കൊണ്ടിരുന്നോ.''

106
01:01:24,770 --> 01:01:29,083
"എടോ ചെറുപ്പക്കാരാ, താഴെ വീണ്
പരിക്കേൽക്കുമെന്ന് നിനക്ക് അറിയില്ലേ?"

107
01:02:32,665 --> 01:02:35,965
''കമോണ്‍, ഒരൊറ്റ നിലകൂടി.
അതോടെ നീ അവസാനിപ്പിച്ചോ''

108
01:02:39,172 --> 01:02:41,907
''നീയവിടെ വന്നില്ലെങ്കില്‍, നമ്മള്‍
തമ്മിലുള്ള ബന്ധം ഞാന്‍ അവസാനിപ്പിക്കും''

109
01:05:30,259 --> 01:05:35,997
"കൊള്ളാം! നിനക്ക് ഐഡിയ മനസ്സിലായി, 
നീ ഇതുവരെ ചെയ്തതിൽ ഏറ്റവും
മികച്ചത് ഇതാണ്, മോനേ."

110
01:06:56,429 --> 01:07:03,335
''അടുത്ത നില കയറിക്കോ! 
ആ പോലീസുകാരനെ വെട്ടിക്കാൻ
നല്ല പാടാണ്."

111
01:07:19,869 --> 01:07:24,022
"പോടോ ഇവിടുന്ന്! 
എന്റെ നായ താഴെ വീഴൂല്ലേ?"

112
01:12:28,802 --> 01:12:32,205
''ഞാനീ പോലീസുകാരനെ വെട്ടിച്ചിട്ട്
ഉടനേ വരാം."

113
01:12:54,000 --> 01:13:08,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> ഷാഫി വെല്‍ഫെയര്‍ </b></font></b>

114
01:13:08,500 --> 01:13:30,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 483  </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

