1
00:00:01,000 --> 00:00:15,000
<font color="#FFFA00"><i>ടീം GOAT റിലീസ്: 461 </i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:42,400 --> 00:00:47,833
[ ഗാസ, 2024 ജനുവരി 29 ]

3
00:00:48,000 --> 00:00:58,534
[ തെൽ അൽ-ഹവ പ്രദേശത്തുനിന്നും
ഒഴിഞ്ഞുപോവാൻ ജനങ്ങളോട്
ഇസ്രായേൽ സൈന്യം ഉത്തരവിട്ടു ]

4
00:01:10,534 --> 00:01:21,715
[ ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്
യഥാർത്ഥ സംഭവങ്ങളെ
അടിസ്ഥാനമാക്കിയാണ് ]

5
00:01:21,979 --> 00:01:27,432
[ കൂടാതെ ആ ദിവസത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട 
എമർജൻസി കോളുകളും ആസ്‌പദമാക്കിയിട്ടുണ്ട് ]

6
00:01:41,000 --> 00:01:50,000
<font color="#d8ffc8"><b>ദി വോയിസ് ഓഫ് ഹിന്ദ് റജബ്</font>

7
00:01:56,020 --> 00:01:59,665
[പലസ്തീൻ റെഡ് ക്രെസന്റ്
എമർജൻസി കോൾ സെന്റർ]

8
00:01:59,667 --> 00:02:04,104
[റാമല്ല, വെസ്റ്റ് ബാങ്ക്]

9
00:02:06,495 --> 00:02:11,896
[ഗാസയിൽ നിന്നും 52 മൈൽസ് അകലെ]

10
00:02:15,520 --> 00:02:25,084
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> എ ആർ റിഹാൻ </font>

11
00:02:25,663 --> 00:02:29,037
നിങ്ങൾ  ഉടൻ രക്തസ്രാവം നിർത്തണം.

12
00:02:29,103 --> 00:02:30,269
പാലസ്തീൻ റെഡ് ക്രസന്റ്.

13
00:02:30,343 --> 00:02:33,217
ഇത് പാലസ്തീൻ റെഡ് ക്രസന്റാണ്.
ഞാൻ നിങ്ങളെ എങ്ങനെയാണ്
സഹായിക്കേണ്ടത്?

14
00:02:33,223 --> 00:02:34,597
ഒരു ആംബുലൻസ് 
വന്നുകൊണ്ടിരിക്കുന്നുണ്ട്.

15
00:02:35,384 --> 00:02:37,633
ഏറ്റവും അടുത്തുള്ള
ആംബുലൻസ് വരുന്നുണ്ട്.

16
00:02:37,944 --> 00:02:45,644
✍️ പരിഭാഷ ✍️
<font color="#6ffff3">ഫഹദ് ഒറ്റപ്പാലം</font>

17
00:02:46,065 --> 00:02:47,439
എനിക്ക് നിങ്ങൾ പറയുന്നത്
കേൾക്കുന്നില്ല.

18
00:02:50,625 --> 00:02:51,999
ശരി.

19
00:02:52,065 --> 00:02:57,564
നസറെത്ത് സ്ട്രീറ്റിന്റെ അവസാനത്തിൽ
ഒരു റൗണ്ട് എബൗട്ട് ഉണ്ട്.

20
00:02:57,706 --> 00:02:59,205
അതുകഴിഞ്ഞു നേരെ
മുന്നോട്ട് പോവുക.

21
00:03:01,786 --> 00:03:03,285
നേരെ മുന്നോട്ട് പോകൂ.

22
00:03:05,026 --> 00:03:07,359
പേടിക്കണ്ട, 
ഞാൻ നിന്നെ കാണുന്നുണ്ട്.

23
00:03:07,427 --> 00:03:10,926
നേരെ പൊയ്ക്കോ. എന്റെ മാപ്പിൽ
ചുവപ്പ് നിറത്തിൽ നിങ്ങളെ കാണുന്നുണ്ട്.

24
00:03:12,827 --> 00:03:15,659
ഞാൻ ചോദിച്ച കാര്യം നീ ചെയ്തോ?

25
00:03:15,947 --> 00:03:17,696
ആഹ്, ആ റിപ്പോർട്ട് തന്നെ.

26
00:03:17,827 --> 00:03:19,118
നന്നായി ചെയ്തു, താങ്ക്സ്.

27
00:03:20,148 --> 00:03:21,522
നീ ഓകെയാണോ?

28
00:03:21,668 --> 00:03:22,959
കുഴപ്പമൊന്നുമില്ലല്ലോ?

29
00:03:27,108 --> 00:03:28,607
- റാന.
- നിസ്രിൻ.

30
00:03:28,748 --> 00:03:31,539
​നീ പോയില്ലേ? രാവിലെ വീട്ടിലേക്ക്
പോകുമെന്നല്ലേ പറഞ്ഞത്?

31
00:03:31,629 --> 00:03:34,545
എനിക്ക് ഇനി ഒരു കാര്യം കൂടി ചെയ്തു
തീർക്കാനുണ്ട്. ഞാൻ ആകെ തളർന്നു.

32
00:03:35,029 --> 00:03:36,986
എത്രയും പെട്ടെന്ന്
വീട്ടിലെത്തിയാൽ മതിയായിരുന്നു.

33
00:03:37,429 --> 00:03:40,053
റോക്ക്, പേപ്പർ, സിസ്സർസ്.

34
00:03:41,510 --> 00:03:43,843
സ്കോർ 6-3 ആയി.
ഇന്ന് നീ തോറ്റ് തൊപ്പിയിടും.

35
00:03:44,870 --> 00:03:47,244
ഒരു മിനിറ്റ്, എനിക്കൊരു
എമർജൻസി കാൾ ഉണ്ട്.

36
00:03:48,110 --> 00:03:51,692
ഹലോ,  ഇത് റാമല്ലയിലെ റെഡ് ക്രസന്റ്
എമർജൻസി റൂമാണ്,  ഞാൻ ഒമർ,
നിങ്ങളെ എങ്ങനെയാണ് സഹായിക്കേണ്ടത്?

37
00:03:54,351 --> 00:03:59,059
ബോംബാക്രമണത്തിനുശേഷം, ഗാസയിൽ
നിന്നുള്ള എമർജൻസി കോളുകളെല്ലാം
ഇങ്ങോട്ടേക്ക് മാറ്റിയിരിക്കുകയാണ്.

38
00:04:00,352 --> 00:04:02,310
ഒന്ന് ഹോൾഡ് ചെയ്യൂ. എവിടെയാണ്?

39
00:04:03,232 --> 00:04:04,481
ഗാസയിലോ?

40
00:04:05,632 --> 00:04:09,214
പക്ഷെ നിങ്ങൾ എന്നെ ജർമ്മനിയിൽ
നിന്നാണല്ലോ വിളിക്കുന്നത്?

41
00:04:12,713 --> 00:04:13,962
ശരി.

42
00:04:14,473 --> 00:04:18,472
നിങ്ങളുടെ സഹോദരന്റെ നമ്പറും 
അവന്റെ കാറിന്റെ ലൊക്കേഷനും 
എനിക്ക് അയച്ചു തരൂ.

43
00:04:19,433 --> 00:04:20,765
ശരി, നന്ദി.

44
00:04:25,635 --> 00:04:26,800
മഹ്ദി?

45
00:04:29,034 --> 00:04:30,034
ആ, ഒമർ.

46
00:04:30,074 --> 00:04:32,990
വടക്കൻ ഗാസയിലേക്ക് ചിലപ്പോൾ
ഒരു ആംബുലൻസ് അയക്കേണ്ടിവന്നേക്കാം.

47
00:04:32,995 --> 00:04:33,995
വടക്കൻ ഗാസായിലേക്കോ?

48
00:04:34,154 --> 00:04:37,529
ഒരു പെട്രോൾ പമ്പിലേക്ക്.
ഞാൻ ഒന്ന് നോക്കട്ടെ.

49
00:04:38,956 --> 00:04:40,830
ഫാറെസ് പെട്രോൾ പമ്പിൽ.

50
00:04:41,155 --> 00:04:42,488
എന്താണ് പ്രശ്നം?

51
00:04:42,595 --> 00:04:46,594
ബഷാർ ഹമാദയും ഭാര്യയും കുട്ടികളും
കാറിൽ തെൽ അൽ-ഹവയിൽ നിന്ന്
പലായനം ചെയ്യുകയായിരുന്നു.

52
00:04:46,556 --> 00:04:49,013
അവരുടെ വീട്ടിൽ നിന്ന് 400 മീറ്റർ
അകലെ വച്ച് അവർ ആക്രമിക്കപ്പെട്ടു.

53
00:04:49,076 --> 00:04:51,450
ഫറെസ് സർവീസ് സ്റ്റേഷനടുത്തു വച്ച്,
ഉച്ചക്ക് 1 മണിക്ക്.

54
00:04:51,476 --> 00:04:53,475
- ഉച്ചയ്ക്ക് ഒരു മണിക്കോ?
- അതെ.

55
00:04:53,516 --> 00:04:56,765
ഇപ്പോ സമയം 2:35 ആയി.
ഒന്നര മണിക്കൂർ മുൻപ്
കഴിഞ്ഞ കാര്യമാ അത്.

56
00:04:57,117 --> 00:04:58,241
അതെ, അതിനെന്താ?

57
00:04:58,917 --> 00:05:01,041
രക്ഷപ്പെട്ടവർ ആരെങ്കിലും ഉണ്ടോ?

58
00:05:02,157 --> 00:05:03,989
ജർമ്മനിയിലുള്ള അവന്റെ
സഹോദരനുമായി ഞാൻ സംസാരിച്ചു.

59
00:05:04,077 --> 00:05:06,785
അവർ ഇപ്പോഴും കാറിനുള്ളിൽ
ഒളിച്ചിരിക്കുകയാണോ,

60
00:05:06,838 --> 00:05:08,837
കാൽനടയായി രക്ഷപെട്ടോ
എന്നൊന്നും അവനറിയില്ല.

61
00:05:08,958 --> 00:05:10,999
അവൻ ആകെ 
പരിഭ്രമിച്ചിരിക്കുകയാണ്.

62
00:05:11,638 --> 00:05:13,762
അതൊരു നിരോധിത 
മേഖലയാണ്.

63
00:05:13,798 --> 00:05:16,172
ഇന്ന് രാവിലെ സൈന്യം
ആ പ്രദേശം അടച്ചു.

64
00:05:24,599 --> 00:05:26,348
"ഈ നമ്പറിൽ വിളിക്കൂ,
അവൻ കാര്യങ്ങൾ പറയും."

65
00:05:26,960 --> 00:05:30,084
- എനിക്ക് അവരുടെ ഫോൺ നമ്പർ കിട്ടിയിട്ടുണ്ട്.
- എങ്കിൽ അവരെ വിളിക്കൂ.

66
00:05:30,801 --> 00:05:32,591
ഞാൻ വിളിക്കാം. ഹോൾഡ് ചെയ്യൂ.

67
00:05:34,560 --> 00:05:36,059
റിങ് ചെയ്യുന്നുണ്ട്.

68
00:05:40,177 --> 00:05:42,803
'ഫോൺ കോളിലെ ശബ്ദങ്ങൾ
യഥാർത്ഥത്തിൽ ഉള്ളവയാണ്.'

69
00:05:47,841 --> 00:05:49,007
ഹലോ?

70
00:05:49,562 --> 00:05:50,311
ഹലോ.

71
00:05:50,482 --> 00:05:52,522
അവർ ഞങ്ങളെ വെടിവെയ്ക്കുകയാണ്!

72
00:05:53,162 --> 00:05:54,119
ഹലോ.

73
00:05:54,242 --> 00:05:56,241
അവർ ഞങ്ങളെ വെടിവെയ്ക്കുകയാണ്!

74
00:05:56,402 --> 00:05:58,026
ടാങ്ക് ഞങ്ങളുടെ അടുത്തെത്തി!

75
00:05:58,162 --> 00:05:59,328
നിങ്ങൾ ഒളിച്ചിരിക്കുകയാണോ?

76
00:05:59,482 --> 00:06:02,107
അതെ, കാറിൽ ഒളിച്ചിരിക്കുകയാണ്.
ടാങ്ക് ഞങ്ങളുടെ അടുത്തെത്താറായി.

77
00:06:02,163 --> 00:06:04,037
നിങ്ങൾ കാറിനുള്ളിലാണോ?

78
00:06:14,868 --> 00:06:15,948
ഹലോ?

79
00:06:19,758 --> 00:06:20,877
ഹലോ?

80
00:06:24,789 --> 00:06:25,855
ഹലോ?

81
00:06:27,245 --> 00:06:28,369
ഒമർ?

82
00:06:30,221 --> 00:06:31,234
ഹലോ?

83
00:06:32,886 --> 00:06:34,510
അവൾ ഇപ്പോഴും ലൈനിലുണ്ടോ?

84
00:06:39,230 --> 00:06:40,249
ഹലോ?

85
00:06:44,006 --> 00:06:45,172
ഒമർ?

86
00:06:48,727 --> 00:06:51,935
ഒമർ, നീ  നിന്റെ സൂപ്പർവൈസർ 
റാനയോട് ഉടനെ സംസാരിക്കണം.

87
00:07:04,449 --> 00:07:08,823
ഗാസയിലെ ഒരു പെൺകുട്ടിയുമായി ഒമർ
സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അപ്പോൾ അവിടെ വെടിവയ്പ്പുണ്ടായി.

88
00:07:19,450 --> 00:07:20,699
ഒമർ?

89
00:07:21,370 --> 00:07:22,702
നീ ഓക്കെയാണോ?

90
00:07:23,650 --> 00:07:26,733
നിനക്ക് സഹായം ആവശ്യമുണ്ടോ?
ഞാൻ നിസ്രീനെ വിളിക്കണോ?

91
00:07:26,771 --> 00:07:27,854
വേണ്ട.

92
00:07:29,291 --> 00:07:30,665
അവർ അവളെ കൊന്നു.

93
00:07:33,611 --> 00:07:34,985
അവളുടെ പേരെന്തായിരുന്നു?

94
00:07:36,252 --> 00:07:38,376
അത് പറയാനുള്ള സമയം പോലും
അവൾക്ക് കിട്ടിയില്ല.

95
00:07:40,092 --> 00:07:41,216
ഒമർ.

96
00:07:53,253 --> 00:07:54,419
ഹലോ, ഒമർ.

97
00:07:54,853 --> 00:07:56,185
ഇപ്പോൾ എങ്ങിനെയുണ്ട്?

98
00:07:57,133 --> 00:07:58,466
ഇത് കണ്ടോ?

99
00:07:58,574 --> 00:08:00,823
മരിച്ചവരുടെ പേരോ ഫോട്ടോയോ
ഒന്നും കിട്ടിയില്ലെങ്കിൽ...

100
00:08:01,694 --> 00:08:04,151
ഞങ്ങൾ ഇത് ഡെസ്കിൽ
ഒട്ടിച്ചു വെക്കും.

101
00:08:04,214 --> 00:08:07,171
ഇനി അവരുടെ ഫോട്ടോ
കിട്ടുകയാണെങ്കിൽ അത് അവിടെ....

102
00:08:08,415 --> 00:08:10,914
...തൂക്കിയിടും. അവർക്കുള്ള
ഒരു ആദരവായിട്ട്.

103
00:08:11,415 --> 00:08:13,289
അത് നമുക്ക്...

104
00:08:15,615 --> 00:08:18,489
...ആ വിഷമത്തിൽ നിന്ന്
പുറത്തുകടക്കാനും,

105
00:08:18,495 --> 00:08:25,117
മറ്റുള്ളവരെ സഹായിക്കാനും
കരുത്ത് നൽകും.

106
00:08:29,536 --> 00:08:30,660
നന്ദി.

107
00:08:31,057 --> 00:08:31,972
ഒമർ.

108
00:08:32,057 --> 00:08:34,431
നിനക്ക് എന്തെങ്കിലും
സംസാരിക്കണമെന്നുണ്ടെങ്കിൽ....

109
00:08:34,937 --> 00:08:36,520
...ഞാൻ ഇവിടെയുണ്ട് കേട്ടോ.

110
00:08:37,058 --> 00:08:39,057
എപ്പോൾ വേണമെങ്കിലും നിനക്ക്
എന്റെ അടുത്തേക്ക് വരാം.

111
00:08:39,617 --> 00:08:41,949
ഉള്ളിലെ വിഷമമൊക്കെ തുറന്നു
പറഞ്ഞോളൂ, ഒന്നിനും മടിക്കണ്ട.

112
00:08:42,018 --> 00:08:43,767
-ശരി, ഞാൻ പൊക്കോട്ടെ?
-ശരി.

113
00:08:49,938 --> 00:08:52,520
ഞാൻ വീട്ടിലേക്ക് പോകുന്നു.
നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടോ?

114
00:08:52,579 --> 00:08:56,203
ഇല്ല, വീട്ടിൽ പോയി വിശ്രമിക്കൂ.

115
00:09:45,504 --> 00:09:49,253
"കാറിൽ 6 വയസ്സുള്ള ഒരു പെൺകുട്ടി
ജീവനോടെയുണ്ട്. അവളെ വിളിക്കൂ."

116
00:09:58,825 --> 00:10:00,157
റാന, ഒന്നിവിടെ വരൂ!

117
00:10:05,266 --> 00:10:06,681
എന്താണ് പറ്റിയത്, ഒമർ?

118
00:10:08,066 --> 00:10:12,440
ആറു വയസ്സുള്ള ഒരു പെൺകുട്ടി
ഇപ്പോഴും കാറിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന്
അവളുടെ അമ്മാവൻ പറഞ്ഞു.

119
00:10:12,386 --> 00:10:13,885
ശരി, അവളെ വിളിക്കൂ.

120
00:10:16,946 --> 00:10:18,279
ഒമർ?

121
00:10:18,867 --> 00:10:20,950
ധൈര്യമായി മുന്നോട്ട് പോകൂ,
നീ ഇതിന് വേണ്ടി നല്ല ട്രെയിനിങ്
കിട്ടിയ ആളല്ലേ.

122
00:10:21,347 --> 00:10:22,596
അവളെ വിളിക്കൂ.

123
00:10:42,149 --> 00:10:43,523
ഞാൻ വീട്ടിലേക്ക് പോകുന്നു.

124
00:11:02,311 --> 00:11:03,185
ഹലോ, അങ്കിൾ.

125
00:11:03,271 --> 00:11:04,645
ഹലോ.

126
00:11:05,431 --> 00:11:06,930
എന്നോട് സംസാരിക്കു..

127
00:11:09,391 --> 00:11:12,224
കേൾക്കൂ മോളെ,
ശ്രദ്ധിച്ചു കേൾക്കൂ

128
00:11:12,272 --> 00:11:14,521
എന്താണ് സംഭവിച്ചതെന്ന് 
എന്നോട് പറയാമോ?

129
00:11:15,032 --> 00:11:16,156
ഹലോ?

130
00:11:17,152 --> 00:11:18,693
സമയമില്ല!

131
00:11:19,792 --> 00:11:21,583
എന്താ? നീ ഒളിച്ചിരിക്കുകയാണോ?

132
00:11:21,632 --> 00:11:23,006
വേഗം!

133
00:11:30,234 --> 00:11:31,149
എന്താണ് മോളുടെ പേര്?

134
00:11:31,593 --> 00:11:33,051
എന്റെ കൂടെ ആരുമില്ല.

135
00:11:33,154 --> 00:11:34,653
എന്താണ് മോളേ പേര്?

136
00:11:34,714 --> 00:11:36,463
എന്റെ കൂടെ ആരുമില്ല.

137
00:11:36,594 --> 00:11:39,717
എനിക്ക് മോളുടെ പേര് കേൾക്കാൻ
കഴിയുന്നില്ല. ഞാൻ ഒമർ,
മോളുടെ പേരെന്താണ്?

138
00:11:39,754 --> 00:11:41,211
എന്റെ പേര് ഹനൂദ്.

139
00:11:42,874 --> 00:11:44,248
ഒന്നൂടെ പറഞ്ഞേ?

140
00:11:44,315 --> 00:11:45,397
ഹനൂദ്.

141
00:11:45,515 --> 00:11:46,889
ഹനൂദ്?

142
00:11:48,515 --> 00:11:50,598
- പിന്നെ മോളുടെ ചേച്ചിയുടെ പേരെന്താണ്?
-എന്നെ രക്ഷിക്കൂ.

143
00:11:50,675 --> 00:11:52,674
- മോളുടെ ചേച്ചി എവിടെ?
- വന്ന് എന്നെ കൂട്ടിക്കൊണ്ടു പോകൂ!

144
00:11:53,555 --> 00:11:56,262
- ഞാൻ ചെയ്യാം ,പക്ഷേ മോളുടെ ചേച്ചി എവിടെ?
- എനിക്ക് ചേച്ചിയില്ല.

145
00:11:57,276 --> 00:11:58,525
- മഹ്ദി?
- ആ, ഒമർ.

146
00:11:58,596 --> 00:12:01,178
ആറു വയസ്സുള്ള ഒരു പെൺകുട്ടി
ഇപ്പോഴും കാറിൽ ഒളിച്ചിരിക്കുന്നുണ്ട്.

147
00:12:01,236 --> 00:12:04,610
കാറിൽ 6 വയസ്സുള്ള പെൺകുട്ടിയോ?
മറ്റുള്ളവരുടെ കാര്യമോ?

148
00:12:04,596 --> 00:12:06,720
മറ്റുള്ളവരുടെ കാര്യം 
എനിക്കറിയില്ല.

149
00:12:06,836 --> 00:12:09,377
അവൾ ഒറ്റയ്ക്കാണെന്ന് പറയുന്നു.
അവൾ എന്റെ ലൈനിൽ ഉണ്ട്.

150
00:12:09,478 --> 00:12:11,893
- ആരാ നിന്നോട് സംസാരിക്കുന്നത്?
- ആ പെൺകുട്ടി.

151
00:12:12,157 --> 00:12:14,031
അവൾ ഹമാദ കുടുംബത്തിൽ 
നിന്നുള്ളയാളാണോ?

152
00:12:15,597 --> 00:12:16,513
അവളോട് ചോദിക്കൂ.

153
00:12:16,677 --> 00:12:17,718
ഹനൂദ്?

154
00:12:20,279 --> 00:12:22,653
മോളുടെ മുഴുവൻ പേരെന്താണ്?

155
00:12:24,638 --> 00:12:26,637
ഹിന്ദ് റജബ് ഹമാദ.

156
00:12:28,359 --> 00:12:30,233
ഹിന്ദ് റജബ് ഹമാദ?

157
00:12:32,319 --> 00:12:33,818
ഓക്കേ.

158
00:12:33,879 --> 00:12:34,586
റാന.

159
00:12:34,719 --> 00:12:37,218
സീറ്റിനടിയിൽ ഒളിച്ചിരിക്കൂ.
ആരും നിന്നെ കാണരുത്.

160
00:12:37,319 --> 00:12:38,610
അവളോട് സംസാരിച്ചുകൊണ്ടിരിക്ക്,
ലൈൻ കട്ടാവരുത്.

161
00:12:42,001 --> 00:12:43,125
മോൾ ഒക്കെയാണോ?

162
00:12:43,240 --> 00:12:44,198
അതെ.

163
00:12:49,961 --> 00:12:51,460
മോളുടെ ഉമ്മയും ഉപ്പയും എവിടെയാണ്?

164
00:12:53,801 --> 00:12:55,550
അവർ ഇവിടെയില്ല.

165
00:13:04,242 --> 00:13:07,866
മോളെ ഞാനിപ്പോൾ 
തിരിച്ചു വിളിക്കാം. ഓക്കേ?

166
00:13:07,842 --> 00:13:09,549
വേണ്ട. എന്നെ വന്ന് രക്ഷിക്കൂ.

167
00:13:12,883 --> 00:13:14,382
അവർ വെടിവെയ്ക്കുകയാണ്.

168
00:13:23,643 --> 00:13:25,059
മഹ്ദി, എന്തെങ്കിലും പുരോഗതി ഉണ്ടോ?

169
00:13:25,484 --> 00:13:28,733
നമ്മുടെ രക്ഷാപ്രവർത്തകരിൽ
ആരൊക്കെ ലഭ്യമാണെന്ന് ഞാൻ
നോക്കികൊണ്ടിരിക്കുകയാണ്.

170
00:13:31,204 --> 00:13:34,828
അവൾക്ക് അവിടെ സമയമില്ല.
ദയവായി വേഗം അവരെ വിളിക്കൂ.

171
00:13:36,885 --> 00:13:38,884
ഒമർ, അവരെ വീണ്ടും
വിളിക്കുന്നതിൽ അർത്ഥമില്ല.

172
00:13:39,005 --> 00:13:42,379
അവർക്ക് വിവരങ്ങൾ ശേഖരിച്ച
ശേഷമേ എന്നെ ബന്ധപ്പെടാൻ പറ്റു.

173
00:13:44,526 --> 00:13:45,566
ഹനൂദ്?

174
00:13:46,126 --> 00:13:48,500
ഫോൺ വെക്കരുത്, 
ഞാൻ ഉടനെ വരാം.

175
00:13:48,606 --> 00:13:49,772
ഓക്കെ.

176
00:13:54,527 --> 00:13:57,485
വടക്കുഭാഗത്ത് നമുക്ക് ഒരു ടീം
മാത്രമേ ശേഷിക്കുന്നുള്ളൂ.

177
00:13:57,527 --> 00:13:59,276
അവരെ നേരിട്ട് വിളിക്കൂ.

178
00:14:03,968 --> 00:14:06,883
ഒമർ, തിരിച്ചു പോയി ആ ​​പെൺകുട്ടിയോട്
സംസാരിക്കൂ, എന്നെ എന്റെ ജോലി
ചെയ്യാൻ അനുവദിക്കൂ.

179
00:14:07,488 --> 00:14:09,237
സൈനോയെ നേരിട്ട് വിളിക്കൂ.

180
00:14:12,248 --> 00:14:14,539
ഗാസയിലെ രക്ഷാപ്രവർത്തകരുടെ
ചുമതല ഇബ്രാഹിമിനാണ്.

181
00:14:14,568 --> 00:14:16,567
നമ്മൾ അവരെ വിളിക്കണോ വേണ്ടയോ
എന്ന് അവനാണ് തീരുമാനിക്കുന്നത്.

182
00:14:17,768 --> 00:14:19,184
സൈന്യം അവൾക്ക് നേരെ
വെടിയുതിർക്കുകയാണ്.

183
00:14:19,449 --> 00:14:21,615
മറ്റേ പെൺകുട്ടിയെ കൊന്നത് പോലെ
അവർ അവളെയും കൊല്ലും.

184
00:14:23,089 --> 00:14:25,713
റാനയോട് ഒമറിനെ 
കൂട്ടിക്കൊണ്ടു പോവാൻ പറയൂ.

185
00:14:27,170 --> 00:14:28,419
മഹ്ദി.

186
00:14:28,490 --> 00:14:30,447
അവർ അവൾക്ക് നേരെ
വെടിയുതിർത്തുകൊണ്ടിരിക്കുകയാണ്.

187
00:14:32,690 --> 00:14:33,814
അവൻ വിളിക്കുന്നുണ്ട്.

188
00:14:34,970 --> 00:14:36,219
ഹലോ, ഇബ്രാഹിം?

189
00:14:37,570 --> 00:14:38,611
ആ, നടക്കട്ടെ.

190
00:14:40,131 --> 00:14:40,880
ഒരു നിമിഷം.

191
00:14:40,971 --> 00:14:43,678
ഞാൻ കുറിച്ചെടുക്കാം.

192
00:14:43,731 --> 00:14:46,105
രക്ഷാപ്രവർത്തകർ, യൂസഫ് സൈനോ.

193
00:14:46,131 --> 00:14:48,880
യൂസഫ് സൈനോ, എന്റെ ചങ്ക്.

194
00:14:49,852 --> 00:14:50,934
ഡ്രൈവർ.

195
00:14:51,052 --> 00:14:52,801
മദ്ഹൂൻ, വേറെ ആര്?

196
00:14:53,293 --> 00:14:54,667
അഹമ്മദ് മദ്ഹൂൻ.

197
00:14:55,093 --> 00:14:56,508
ആംബുലൻസിന്റെ മോഡൽ?

198
00:14:56,812 --> 00:14:58,311
സവാന (ഒരു തരം ആംബുലൻസ്)

199
00:14:58,452 --> 00:14:59,576
3...

200
00:14:59,693 --> 00:15:00,942
1-0-7...

201
00:15:04,094 --> 00:15:05,218
5-5.

202
00:15:06,653 --> 00:15:08,736
- ശരി.
- സൈനോയെ വിളിക്ക്.

203
00:15:08,814 --> 00:15:11,063
ശരി, താങ്ക്സ്. ഞാൻ കാര്യങ്ങൾ 
കോർഡിനേറ്റ് ചെയ്യാൻ തുടങ്ങുവാണ്.

204
00:15:11,694 --> 00:15:12,901
കോർഡിനേഷൻ?

205
00:15:14,174 --> 00:15:15,798
അവൾ അവിടെ ആക്രമിക്കപെടുകയാണ്,
തീരെ സമയമില്ല!

206
00:15:16,854 --> 00:15:20,103
ഞാൻ സൈനോയെ വിളിക്കാം.
വേറെ എന്തെങ്കിലും
മാർഗ്ഗമുണ്ടോയെന്ന് നോക്കട്ടെ.

207
00:15:20,095 --> 00:15:21,219
വേറെ വഴിയൊന്നുമില്ല.

208
00:15:22,334 --> 00:15:24,875
നീ എന്തിനാണ് 
സൈനോയെ വിളിക്കുന്നത്?

209
00:15:25,575 --> 00:15:27,866
നീ എന്തിനാണ് അവനോട് സംസാരിക്കുന്നത്?
നീ അവന്റെ സൂപ്പർവൈസറാണോ?

210
00:15:27,895 --> 00:15:31,519
അല്ല, പക്ഷേ എനിക്ക് ആ
പെൺകുട്ടിയെ രക്ഷിക്കണം!

211
00:15:31,496 --> 00:15:34,203
ആ പെൺകുട്ടിയെ രക്ഷിക്കേണ്ടത്
നിന്റെ ജോലിയല്ല. എന്റേതാണ്.

212
00:15:34,256 --> 00:15:37,755
ഞാൻ ഇവിടെയിരുന്ന് രക്ഷാപ്രവർത്തനം
കോർഡിനേറ്റ് ചെയ്യുമ്പോൾ,

213
00:15:37,816 --> 00:15:39,982
അവളുമായി ബന്ധം നിലനിർത്തുക
എന്നതാണ് നിങ്ങളുടെ ജോലി.

214
00:15:40,456 --> 00:15:43,247
ഈ നിമിഷം മുതൽ, നീ നിന്റെ
റെഡ് ക്രസന്റ് ജാക്കറ്റ് ധരിക്കണം!

215
00:15:43,257 --> 00:15:44,506
എന്താണ് ഇവിടെ നടക്കുന്നത്?

216
00:15:44,657 --> 00:15:46,823
ഞാൻ കോർഡിനേഷൻ
ആരംഭിക്കാൻ ശ്രമിക്കുകയാണ്,

217
00:15:46,937 --> 00:15:48,436
പക്ഷേ, ഒമർ അത്
തടസ്സപ്പെടുത്താൻ നോക്കുന്നു.

218
00:15:48,857 --> 00:15:49,773
കോർഡിനേറ്റ് ചെയ്യുകയോ?

219
00:15:49,937 --> 00:15:52,436
എന്തായാലും ഇത്തവണ കഴിഞ്ഞ
പ്രാവശ്യത്തെ പോലെ ഒൻപത് മണിക്കൂർ ഒന്നും
നീണ്ടുപോകില്ലെന്ന് പ്രതീക്ഷിക്കാം.

220
00:15:52,978 --> 00:15:53,977
വരൂ, ഒമർ.

221
00:15:54,658 --> 00:15:55,782
അങ്ങിനെ പ്രതീക്ഷിക്കാം.

222
00:16:03,978 --> 00:16:05,019
ഹിന്ദ്?

223
00:16:05,099 --> 00:16:06,473
ഇതാരാണ്?

224
00:16:06,619 --> 00:16:09,869
എന്റെ പേര് റാന.
മോൾ ഹനൂദ് അല്ലേ?

225
00:16:10,700 --> 00:16:11,740
അതെ.

226
00:16:27,661 --> 00:16:29,160
സൈനോ ഫോണെടുക്കുന്നില്ല.

227
00:16:29,461 --> 00:16:32,960
ഒമർ, ഞാൻ പറഞ്ഞല്ലോ, സൈനോയെ
വിളിക്കേണ്ടത് എന്റെ ജോലിയാണെന്ന്.

228
00:16:33,421 --> 00:16:35,628
ഫോണെടുക്കിന്നില്ലെന്ന്
നിങ്ങളോട് പറയാനും പാടില്ലേ.

229
00:16:35,982 --> 00:16:38,939
ഗാസയിലെ എല്ലാ ടെലിഫോൺ
ലൈനുകളും സൈന്യം തടഞ്ഞിരിക്കുകയാണ്.

230
00:16:39,781 --> 00:16:40,749
ഹലോ, റെഡ്ക്രോസ്സ് അല്ലേ?

231
00:16:41,478 --> 00:16:43,211
വനേസയാണോ?

232
00:16:44,647 --> 00:16:51,080
സെന്റ് പോർഫീരിയസ് ചർച്ചിനടുത്തു
നിന്ന് വടക്കൻ ഗാസയിലെ
ഫാരസ് ഗ്യാസ് സ്റ്റേഷനിലേക്ക്...

233
00:16:51,129 --> 00:16:56,129
...ഞങ്ങളുടെ ആംബുലൻസിന് പോകാൻ
സുരക്ഷിതമായ ഒരു റൂട്ട് വേണം.

234
00:16:58,504 --> 00:16:59,971
ശരി, താങ്ക്‌യൂ.

235
00:17:01,384 --> 00:17:02,466
സൈനോ ആണ്.

236
00:17:02,584 --> 00:17:03,791
ഹലോ, സൈനോ?

237
00:17:04,144 --> 00:17:05,351
എന്തൊക്കെയുണ്ടെടാ 
വിശേഷങ്ങൾ?

238
00:17:05,704 --> 00:17:07,578
നീ എവിടെയാണ്? 
ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലോ?

239
00:17:07,625 --> 00:17:08,958
ഫോണിങ്ങോട്ട് തരൂ, ഒമർ.

240
00:17:09,065 --> 00:17:11,023
നീ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലാണോ?

241
00:17:11,705 --> 00:17:13,829
ഞാൻ ഫോൺ ചർച്ചാ വിദഗ്ധനും,
നായകനുമായ...

242
00:17:13,945 --> 00:17:17,569
ചീഫ് കോർഡിനേറ്റർക്ക് കൊടുക്കാം.

243
00:17:17,585 --> 00:17:19,584
മഹ്ദി അൽജമാലിന്.
സംസാരിച്ചോളൂ.

244
00:17:20,426 --> 00:17:22,966
ഹായ് സൈനോ, 
എല്ലാം ഒക്കെയാണോ?

245
00:17:23,667 --> 00:17:26,166
നീ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ
മദ്ഹൂനൊപ്പമാണോ?

246
00:17:26,226 --> 00:17:27,850
നീ സെന്റ് പോർഫിറി പള്ളിയിലല്ലല്ലേ?

247
00:17:28,866 --> 00:17:29,615
ഓക്കെ.

248
00:17:30,146 --> 00:17:32,437
നിങ്ങളിപ്പോൾ ദൗത്യകേന്ദ്രത്തിൽ നിന്ന്
8 മിനിറ്റ് അകലെയാണ്.

249
00:17:33,907 --> 00:17:37,114
സൈനോ, ദയവായി എന്റെ
നിർദ്ദേശങ്ങൾ ഒന്ന് കേൾക്കൂ.

250
00:17:37,948 --> 00:17:39,113
ഓക്കെ?

251
00:17:41,828 --> 00:17:43,285
ഹലോ, സൈനോ.

252
00:17:44,108 --> 00:17:47,107
പൂർത്തിയാക്കാൻ ഒട്ടും എളുപ്പമല്ലാത്ത
ഒരു മിഷൻ നിന്നെ ഏൽപ്പിക്കാനുണ്ട്.

253
00:17:50,108 --> 00:17:51,232
ഹലോ, ഇബ്രാഹിം,

254
00:17:51,868 --> 00:17:53,534
ഞാൻ കോർഡിനേഷൻ ആരംഭിച്ചു.

255
00:17:54,749 --> 00:17:58,790
പേടിക്കേണ്ട, വടക്കേ ഗാസയിലെ
നമ്മുടെ അവസാന ടീമിനെയും
ഞാൻ ബലികൊടുക്കാൻ പോകുന്നില്ല.

256
00:18:00,989 --> 00:18:03,864
അവരെ ദൗത്യത്തിലേക്ക്
അയയ്ക്കുന്നതിന് മുമ്പ് തന്നെ...

257
00:18:04,590 --> 00:18:06,963
സുരക്ഷിതമായ ഒരു വഴി ഞാൻ
നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.

258
00:18:11,350 --> 00:18:12,599
ഹലോ, ഹിന്ദ്.

259
00:18:13,031 --> 00:18:15,030
നമ്മൾ എട്ട് മിനിറ്റായി
ഹിന്ദുമായി സംസാരിക്കുന്നു.

260
00:18:15,071 --> 00:18:17,945
ആംബുലൻസിന് ഇതിനകം അവളെ
കൊണ്ടുപോകാൻ കഴിയുമായിരുന്നു.

261
00:18:21,031 --> 00:18:21,947
ഹിന്ദ്?

262
00:18:26,952 --> 00:18:28,451
എന്റെ പ്രിയപ്പെട്ട, ഹനൂദ്.

263
00:18:28,512 --> 00:18:29,261
ഉമ്മാ?

264
00:18:31,872 --> 00:18:37,830
മോളെ, നിന്നെ കൊണ്ടുപോകാൻ
ആരെങ്കിലും വരുന്നത് വരെ ഞാൻ
നിന്റെ കൂടെത്തന്നെയുണ്ടാകും.

265
00:18:37,753 --> 00:18:39,627
- ഓക്കെ?
- ഓക്കെ.

266
00:18:39,913 --> 00:18:43,287
നീ ഇപ്പോൾ എവിടെയാണ് ഒളിച്ചിരിക്കുന്നത്?
സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തിയോ?

267
00:18:44,353 --> 00:18:45,602
ഞാൻ കാറിലാണ്.

268
00:18:46,034 --> 00:18:49,033
മോൾ കാറിനകത്തല്ലേ, 
പുറത്തല്ലല്ലോ?

269
00:18:49,355 --> 00:18:50,395
അതെ.

270
00:18:52,954 --> 00:18:56,703
മോളുടെ അടുത്ത് ആരെങ്കിലും ഉണ്ടോ?
മോളേ കാണാനോ, സംസാരിക്കാനോ
പറ്റുന്ന ആരെങ്കിലും?

271
00:18:56,715 --> 00:18:57,464
ഇല്ല.

272
00:18:57,915 --> 00:19:00,414
ശരി, പൊന്നേ.

273
00:19:01,115 --> 00:19:03,156
മോൾ ആരുടെ കൂടെയായിരുന്നു?

274
00:19:03,795 --> 00:19:05,377
എന്റെ കുടുംബത്തോടൊപ്പമായിരുന്നു

275
00:19:05,475 --> 00:19:07,724
മോളുടെ കുടുംബത്തിൽ
ആരൊക്കെയുണ്ട്? എത്ര പേരുണ്ട്?

276
00:19:07,835 --> 00:19:10,626
അവരുടെ പേരുകൾ അറിയാമോ?
പേരുകൾ എന്നോടൊന്ന് പറയാമോ?

277
00:19:10,996 --> 00:19:11,704
ഇല്ല.

278
00:19:13,036 --> 00:19:14,785
മോളുടെ അച്ഛനും അമ്മയും
കൂടെ ഉണ്ടായിരുന്നോ?

279
00:19:14,916 --> 00:19:15,915
ഇല്ല.

280
00:19:18,037 --> 00:19:22,285
പട്ടാളം നിന്നെ വെടിവെച്ചു, 
അല്ലേ മോളേ?

281
00:19:23,957 --> 00:19:26,539
മോളേ, എന്റെ പൊന്നേ?

282
00:19:27,277 --> 00:19:28,651
നിങ്ങളൊന്നു വരൂ.

283
00:19:29,958 --> 00:19:33,665
ശരി, മോളേ, ശാന്തമായിരിക്കൂ.
ഞാൻ പറയുന്നത് കേൾക്കൂ.

284
00:19:33,918 --> 00:19:35,167
ഞാൻ......

285
00:19:36,078 --> 00:19:39,702
ഞാൻ മോളോട് കുറച്ചു
ചോദ്യങ്ങൾ ചോദിച്ചോട്ടെ?

286
00:19:41,479 --> 00:19:43,311
-ഹനൂദ്?
-മ്മ്.

287
00:19:43,639 --> 00:19:45,721
ഓക്കെ, ഞാൻ പറയുന്നത് കേൾക്ക്.

288
00:19:46,999 --> 00:19:50,623
മോളേ അവർ വെടിവെച്ചപ്പോൾ,

289
00:19:50,600 --> 00:19:52,099
ആരായിരുന്നു മോളോടൊപ്പം 
ഉണ്ടായിരുന്നത്?

290
00:19:52,640 --> 00:19:54,472
- മോളുടെ ഉപ്പ...
- എന്റെ കുടുംബം മുഴുവൻ.

291
00:19:54,560 --> 00:19:57,434
കാറിൽ മോളുടെ കൂടെ ഉപ്പയും
ഉമ്മയും ഉണ്ടായിരുന്നോ?

292
00:19:57,440 --> 00:19:59,148
അതോ അവർ കാറിന് 
പുറത്തായിരുന്നോ?

293
00:19:59,240 --> 00:20:00,364
അല്ല.

294
00:20:01,121 --> 00:20:03,161
എന്റെ ഉമ്മ മരിച്ചിട്ടില്ല.

295
00:20:06,441 --> 00:20:08,440
മോൾക്ക് എത്ര 
സഹോദരങ്ങളുണ്ട്?

296
00:20:08,562 --> 00:20:10,061
എനിക്ക് ഒരു സഹോദരൻ
മാത്രമേയുള്ളൂ.

297
00:20:10,401 --> 00:20:11,900
അവന് എത്ര വയസ്സുണ്ട്?

298
00:20:12,562 --> 00:20:14,061
മൂന്ന് വയസ്സ്.

299
00:20:14,962 --> 00:20:16,919
എന്റെ സഹോദരൻ 
ഉമ്മയോടൊപ്പം വീട്ടിലുണ്ട്.

300
00:20:17,002 --> 00:20:19,334
- മോളുടെ സഹോദരന്റെ പേരെന്താണ്?
- ലിയാദ്.

301
00:20:19,642 --> 00:20:21,850
- സിയാദ്?
- അതെ.

302
00:20:23,963 --> 00:20:25,212
മോളുടെ സഹോദരിയുടെ പേരെന്താണ്?

303
00:20:25,283 --> 00:20:26,657
എനിക്ക് സഹോദരി ഇല്ല.

304
00:20:28,363 --> 00:20:30,029
മോളോടൊപ്പം കാറിൽ ആരായിരുന്നു?

305
00:20:30,163 --> 00:20:31,329
ആരുമില്ല.

306
00:20:31,403 --> 00:20:33,235
- മോൾ ഒറ്റയ്ക്കാണോ?
- അതെ.

307
00:20:36,324 --> 00:20:39,948
മോളോടൊപ്പം ആരുമില്ലേ?
ഇപ്പോൾ കാറിൽ മോൾ ഒറ്റയ്ക്കാണോ?

308
00:20:39,924 --> 00:20:41,132
അതെ.

309
00:20:42,405 --> 00:20:44,570
ഞാൻ ഇവിടെ ഒറ്റയ്ക്കാണ്.

310
00:20:44,965 --> 00:20:46,464
കുടുംബമില്ല, അമ്മയില്ല,

311
00:20:46,604 --> 00:20:48,020
അച്ഛനില്ല, സഹോദരനുമില്ല.

312
00:20:49,645 --> 00:20:51,644
ഇവിടെ ഞങ്ങളും പിന്നെ
സാറയും മാത്രമേയുള്ളൂ.

313
00:20:52,845 --> 00:20:55,094
സാറ? സാറ എവിടെയാണ്?

314
00:20:55,166 --> 00:20:56,749
സാറ എന്റെ അരികിലുണ്ട്.

315
00:20:58,286 --> 00:20:59,410
സാറ ഇപ്പോൾ മോളോടൊപ്പമുണ്ടോ?

316
00:21:01,246 --> 00:21:02,412
സാറാ...

317
00:21:03,206 --> 00:21:04,413
ഉണ്ട്.

318
00:21:08,087 --> 00:21:10,002
ഹനൂദ്, മോളേ,

319
00:21:10,047 --> 00:21:13,046
സാറാ, അവളാണോ അങ്കിളിനോട്
സംസാരിച്ചത്? അല്ലേ?

320
00:21:13,047 --> 00:21:16,046
- നേരത്തെ മോളോട് സംസാരിച്ചിരുന്ന ആളോട്?
- അല്ല.

321
00:21:17,687 --> 00:21:19,228
സാറയ്ക്ക് സംസാരിക്കാൻ കഴിയുമോ?

322
00:21:19,368 --> 00:21:20,367
കഴിയും.

323
00:21:25,369 --> 00:21:28,784
സാറയ്ക്ക് മുറിവേറ്റിട്ടുണ്ടോ ?
അവളുടെ ദേഹത്ത് രക്തമുണ്ടോ?

324
00:21:28,848 --> 00:21:30,514
ഉണ്ട്, സാറയുടെ മേൽ രക്തമുണ്ട്.

325
00:21:32,729 --> 00:21:35,936
അവൾ മോളുടെ അടുത്താണോ
അതോ മുൻ സീറ്റിലാണോ?

326
00:21:39,450 --> 00:21:40,657
എന്ത്?

327
00:21:40,770 --> 00:21:43,394
സാറ മോളുടെ അരികിലുണ്ടോ?

328
00:21:43,650 --> 00:21:44,274
ഉണ്ട്.

329
00:21:46,170 --> 00:21:49,377
സാറയ്ക്ക് സംസാരിക്കാൻ കഴിയുമോ?
മോൾക്ക് അവളോടൊന്ന് സംസാരിക്കാമോ.

330
00:21:50,011 --> 00:21:51,885
പക്ഷേ, സാറ ഉറങ്ങുകയാണ്.

331
00:21:52,651 --> 00:21:54,108
സാറ ഉറങ്ങിയോ?

332
00:21:54,211 --> 00:21:55,210
അതെ.

333
00:21:59,852 --> 00:22:02,101
ആരോ എന്നെ വിളിക്കുന്നു.

334
00:22:03,173 --> 00:22:04,088
ഹനൂദ്?

335
00:22:09,933 --> 00:22:13,015
അവളുടെ അമ്മാവനാണ്.
അവൻ എന്നെ വിളിക്കുന്നുണ്ട്.

336
00:22:17,493 --> 00:22:18,617
മഹ്ദി.

337
00:22:22,534 --> 00:22:25,283
എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന്
എന്നോട് ചോദിക്കരുത്.

338
00:22:25,294 --> 00:22:27,918
എനിക്ക് ഉത്തരം ലഭിച്ചാലുടൻ ഞാൻ
നിന്നെ അറിയിക്കാം.

339
00:22:29,935 --> 00:22:31,184
ഹലോ.

340
00:22:36,215 --> 00:22:37,423
നിന്റെ ഓഫീസിലേക്ക് തിരിച്ചുപോകൂ.

341
00:22:37,535 --> 00:22:40,659
രണ്ടു മാസമായി ഞാൻ എന്റെ
വീട്ടിലും പോയിട്ടില്ല, എന്റെ
കുട്ടികളെയും കണ്ടിട്ടില്ല.

342
00:22:40,655 --> 00:22:42,779
പക്ഷെ നിങ്ങൾക്ക് ഒരു 24 മണിക്കൂർ
സഹിക്കാൻ കഴിയില്ല, അല്ലേ?

343
00:22:42,895 --> 00:22:45,186
ഞങ്ങൾ ഒരു ആംബുലൻസ്
അയയ്ക്കുകയാണ്.

344
00:22:46,656 --> 00:22:48,655
അതെ, ഒരു ആംബുലൻസ് 
അയയ്ക്കാം.

345
00:22:52,777 --> 00:22:55,901
ഞാൻ നിങ്ങളോട് ഒരു കാര്യം
ചോദിച്ചോട്ടെ: ആരാണ് സാറ?

346
00:23:03,657 --> 00:23:05,323
നിങ്ങളുടെ കൈവശം അവളുടെ ഒരു
ഫോട്ടോ ഉണ്ടാവുമോ ?

347
00:23:08,858 --> 00:23:09,982
ഓക്കെ.

348
00:23:11,819 --> 00:23:13,609
ഓക്കെ, ഞാൻ ബന്ധപ്പെട്ടോളാം.

349
00:23:15,219 --> 00:23:16,426
നന്ദി.

350
00:23:20,699 --> 00:23:22,240
അവൻ എന്താണ് പറഞ്ഞത്?

351
00:23:23,859 --> 00:23:28,108
അവരുടെ കുടുംബത്തിലുള്ള ലയാനോടും
ഹിന്ദിനോടുമാണ് ഞാൻ
മുൻപ് സംസാരിച്ചിരുന്നത്.

352
00:23:28,420 --> 00:23:31,502
-ലയാനും ഹിന്ദും മാത്രമേ ജീവിച്ചിരുന്നൊള്ളൂ.
-ആരാണ് ലയാൻ ?

353
00:23:31,900 --> 00:23:35,649
ഞാൻ ആദ്യം ഫോണിൽ സംസാരിച്ച പെൺകുട്ടി.
അവൾ ഹിന്ദിന്റെ കസിൻ ആണ്.

354
00:23:36,821 --> 00:23:40,778
കാറിൽ അവളുടെ അമ്മായിയും
അമ്മാവനും നാല് കസിൻസും
ഉണ്ടായിരുന്നു.

355
00:23:43,742 --> 00:23:46,157
ഞാനിവിടെ ഒറ്റയ്ക്കാണ്.

356
00:23:48,782 --> 00:23:50,697
ഞാനിവിടെ ഒറ്റയ്ക്കാണ്.

357
00:23:52,983 --> 00:23:54,148
മോൾ മാത്രമാണോ...

358
00:23:54,902 --> 00:23:59,193
അപ്പോള്‍ മോൾ മാത്രമാണോ
ഉണര്‍ന്നിരിക്കുന്നത്? മറ്റാരും അനങ്ങുന്നില്ലേ,
എല്ലാവരുടെയും ശരീരത്തിൽ രക്തമുണ്ടോ?

359
00:23:59,582 --> 00:24:01,373
അതെ, അവർ രക്തത്തിൽ
കുളിച്ചിരിക്കുകയാണ്.

360
00:24:02,263 --> 00:24:04,762
ദയവായി എന്നെ ഉപേക്ഷിക്കരുത്.

361
00:24:05,863 --> 00:24:09,196
അപ്പോള്‍, കാറിനകത്ത് മോളുടെ
അമ്മാവൻ, അമ്മായി...

362
00:24:09,224 --> 00:24:11,556
അവരുടെ നാല് കുട്ടികൾ
എന്നിവരാണുള്ളതല്ലേ,
അവർ ഉറങ്ങുകയാണോ?

363
00:24:12,224 --> 00:24:13,682
അവര്‍ മോളോടൊപ്പമുണ്ടോ?

364
00:24:13,784 --> 00:24:14,783
മ്മ്.

365
00:24:24,666 --> 00:24:26,831
മോളേ, എങ്കിൽ അവർ ഉറങ്ങിക്കോട്ടെ.

366
00:24:26,946 --> 00:24:31,611
വീട്ടിൽ എല്ലാവരും ഉറങ്ങുമ്പോൾ
നമ്മൾ ശബ്ദമുണ്ടാക്കരുത്, അല്ലേ?

367
00:24:31,546 --> 00:24:33,795
അവർ കുറച്ചു നേരം വിശ്രമിക്കട്ടെ.

368
00:24:34,186 --> 00:24:36,144
യാത്ര ചെയ്ത് 
അവർ ക്ഷീണിച്ചിട്ടുണ്ടാകും.

369
00:24:37,426 --> 00:24:41,425
ആറ് മൃതദേഹങ്ങളുമായി ഒരു
പെൺകുട്ടി അവിടെയുണ്ട്.
റെഡ് ക്രോസിനെ വിളിക്കൂ.

370
00:24:48,587 --> 00:24:51,211
മഹ്ദി, അവർ ഉറങ്ങുകയാണെന്നാണ്
അവൾ ധരിച്ചിരിക്കുന്നത്.

371
00:24:52,747 --> 00:24:56,872
അവർക്ക് വെടിയേറ്റു എന്നത് ശരിയാണ്,
അവരുടെ ദേഹത്ത് നിന്ന് ചോര വരുന്നുണ്ട്
എന്നതും സത്യമാണ്,

372
00:24:56,868 --> 00:24:59,826
പക്ഷേ ഇപ്പോൾ അവർക്ക് ഉറങ്ങണം.

373
00:25:01,628 --> 00:25:04,127
അവർ ഉറങ്ങുകയാണെന്ന് പറയാം, അല്ലേ?

374
00:25:04,189 --> 00:25:05,938
ഞാൻ പറഞ്ഞില്ലേ 
അവർ മരിച്ചു പോയി!

375
00:25:06,549 --> 00:25:08,215
അവരെല്ലാം മരിച്ചുപോയി.

376
00:25:08,589 --> 00:25:10,005
എന്താ മോളേ?

377
00:25:10,150 --> 00:25:11,565
അവർ മരിച്ചുപോയി.

378
00:25:12,950 --> 00:25:13,783
അവർ മരിച്ചോ?

379
00:25:15,910 --> 00:25:17,034
അതെ.

380
00:25:18,710 --> 00:25:20,292
അവർ മരിച്ചു.

381
00:25:23,510 --> 00:25:25,759
മൃതദേഹങ്ങൾ മാത്രമേ ഉള്ളൂ.

382
00:25:26,151 --> 00:25:27,525
എന്റെ കുടുംബം മുഴുവൻ പോയി.

383
00:25:28,071 --> 00:25:29,779
അവരെല്ലാം മരിച്ചു!

384
00:25:40,552 --> 00:25:43,176
രക്ഷാപ്രവർത്തകരെ അയയ്ക്ക്!
എന്താണ് നിന്റെ പ്രശ്നം?

385
00:25:43,192 --> 00:25:46,691
ആ പെൺകുട്ടിയെ രക്ഷിക്കാൻ
അവർക്ക് വെറും 8 മിനിറ്റ് മതി!

386
00:25:46,752 --> 00:25:50,293
രക്ഷാപ്രവത്തനം കോർഡിനേറ്റ്
ചെയ്തില്ലെങ്കിൽ,ആ 8 മിനിറ്റ്
അവരുടെ ജീവൻ നഷ്ടപ്പെടുത്തിയേക്കാം, ഒമർ.

387
00:25:50,353 --> 00:25:54,394
മഹ്ദി, അവർ കഴിവുള്ളവരാണ്, അവർ
ഒരുപാട് പേരുടെ ജീവൻ രക്ഷിച്ചിട്ടുള്ളതാണ്.

388
00:25:54,433 --> 00:25:57,224
ദയവായി അവരെ വിളിക്കൂ, ഇത്
അവരുടെ ആദ്യത്തെ രക്ഷാപ്രവർത്തനമല്ലല്ലോ.

389
00:25:57,313 --> 00:25:59,354
ഒമർ, ഇന്ന് നീ വെറുതെ
എന്നോട് ദേഷ്യപ്പെടരുത്.

390
00:26:02,874 --> 00:26:04,498
ഈ ആളുകളെയെല്ലാം കാണുന്നുണ്ടോ?

391
00:26:05,634 --> 00:26:07,466
നന്നായി നോക്ക്.

392
00:26:07,915 --> 00:26:09,539
ഇദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ടായിരുന്നു.

393
00:26:10,555 --> 00:26:12,054
ഇദ്ദേഹത്തിന് നാല് കുട്ടികളായിരുന്നു
ഉണ്ടായിരുന്നത്,

394
00:26:12,835 --> 00:26:14,293
മൂന്ന് പെൺകുട്ടികളും
ഒരു ആൺകുട്ടിയും.

395
00:26:14,395 --> 00:26:16,228
ഇവളുടെ വിവാഹനിശ്ചയം
കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ.

396
00:26:16,996 --> 00:26:17,911
എനിക്ക് അവരെ നന്നായി അറിയാമായിരുന്നു.

397
00:26:18,075 --> 00:26:21,241
നമ്മളെപ്പോലെ തന്നെ
അവർക്കും കുടുംബവും കുട്ടികളും...

398
00:26:21,316 --> 00:26:22,731
...കഥകളും സ്വപ്നങ്ങളും
ആഗ്രഹങ്ങളുമൊക്കെ ഉണ്ടായിരുന്നു.

399
00:26:23,477 --> 00:26:25,767
ബോംബാക്രമണമുണ്ടായി.
നമുക്ക് അവരെയെല്ലാം നഷ്ടപ്പെട്ടു.

400
00:26:27,076 --> 00:26:29,117
നമ്മുടെ കൂട്ടത്തിലെ ഏറ്റവും മികച്ച രക്ഷാപ്രവർത്തകരായിരുന്നു അവർ.

401
00:26:29,997 --> 00:26:32,954
ഈ ചുമരിൽ ഇനി ഒരു
ഫോട്ടോ കൂടി ചേർക്കില്ലെന്ന്...

402
00:26:33,557 --> 00:26:35,723
ഞാൻ എന്നോട് തന്നെ
സത്യം ചെയ്തതാണ്.

403
00:26:38,037 --> 00:26:41,119
സൈന്യം അംഗീകരിച്ച ഒരു
സുരക്ഷിത പാത നമ്മൾ ഉറപ്പാക്കേണ്ടതുണ്ട്.

404
00:26:41,158 --> 00:26:44,282
എങ്കിൽ മാത്രമേ അവർക്ക് ആ
രക്ഷപ്രവർത്തനം പൂർത്തിയാക്കാൻ പറ്റൂ.

405
00:26:45,478 --> 00:26:49,977
അവരെയൊക്കെ കൊന്നുതള്ളിയ
ആ സൈന്യത്തോട് നീ എങ്ങനെയാ
കോർഡിനേറ്റ് ചെയ്യാൻ പോകുന്നത്?

406
00:26:52,999 --> 00:26:54,497
നീ എന്നെ കളിയാക്കുകയാണോ?

407
00:26:56,279 --> 00:26:57,611
നീ തമാശ പറയുകയാണോന്ന്?

408
00:26:58,679 --> 00:27:01,136
ഞാൻ നേരിട്ട് ആർമിയുമായിട്ടൊന്നും 
സംസാരിക്കാറില്ല.

409
00:27:01,639 --> 00:27:05,513
നമ്മൾ റെഡ് ക്രോസ് വഴിയോ അല്ലെങ്കിൽ
വെസ്റ്റ് ബാങ്ക് മിനിസ്ട്രി ഓഫ് ഹെൽത്ത്
വഴിയോ ആണ് ഇതൊക്കെ ചെയ്യുന്നത്.

410
00:27:20,362 --> 00:27:22,277
അവര്‍ എങ്ങിനെയാ 
മോളെ വെടിവെച്ചത്?

411
00:27:22,322 --> 00:27:24,529
അവർ ഞങ്ങളെ വെടിവെച്ചു.

412
00:27:26,762 --> 00:27:30,886
അവര്‍ ഒരു വീട്ടിൽ നിന്നാണോ വെടിവച്ചത്?
അതോ കാൽനടയായി വന്നാണോ?

413
00:27:30,923 --> 00:27:33,088
അതോ യുദ്ധവിമാനത്തിൽ നിന്നോ?

414
00:27:33,723 --> 00:27:35,430
അല്ല, ഒരു ടാങ്കിൽ നിന്ന്.

415
00:27:35,763 --> 00:27:37,762
അവർ ടാങ്കിൽ നിന്നാണോ 
വെടിവെച്ചത്?

416
00:27:38,123 --> 00:27:39,039
അതെ.

417
00:27:46,924 --> 00:27:48,506
മോൾക്ക് എന്തൊക്കെയാണ് ഇഷ്ട്ടം?

418
00:27:48,604 --> 00:27:50,936
മോൾ സ്കൂളിൽ എങ്ങനെയായിരുന്നു?

419
00:27:51,364 --> 00:27:52,863
ഞാൻ ഒരു സ്കൂൾ കുട്ടിയാണ്.

420
00:27:54,484 --> 00:27:57,233
-കാറിൽ വെള്ളമുണ്ടോ മോളേ?
-ഇല്ല.

421
00:27:58,045 --> 00:28:00,210
- കഴിക്കാൻ എന്തെങ്കിലും ഉണ്ടോ?
- ഇല്ല.

422
00:28:02,765 --> 00:28:04,097
ഒന്നുമില്ല.

423
00:28:08,286 --> 00:28:10,118
അവളോട് വേറെ എന്തെങ്കിലും 
സംസാരിക്കൂ.

424
00:28:10,566 --> 00:28:12,815
മോൾ ഏത് ക്ലാസ്സിലാണ് പഠിക്കുന്നത്?

425
00:28:14,726 --> 00:28:17,267
ഞാൻ ബട്ടർഫ്ലൈ ക്ലാസ്സിലാണ്
(LKG, UKG പോലെയുള്ള ചെറിയ ക്ലാസ്സ്‌).

426
00:28:18,926 --> 00:28:21,342
- എന്ത്?
- ബട്ടർഫ്ലൈ ക്ലാസ്.

427
00:28:23,287 --> 00:28:24,995
മോൾ പ്രീസ്കൂളിലാണോ?

428
00:28:27,968 --> 00:28:29,467
എനിക്ക് കേൾക്കാൻ കഴിയുന്നില്ല.

429
00:28:30,808 --> 00:28:33,473
- ഞാൻ ചോദിച്ചത്, മോൾ പ്രീസ്കൂളിലാണോ എന്നാണ്?
- അതെ.

430
00:28:34,928 --> 00:28:37,386
മോളുടെ സ്കൂളിന്റെ പേരെന്താണ്?

431
00:28:37,769 --> 00:28:39,559
'ഹാപ്പി ചൈൽഡ്ഹൂഡ്' എന്നാണ്.

432
00:28:40,648 --> 00:28:43,314
- 'ഹാപ്പി ചൈൽഡ്ഹൂഡ്' എന്നാണോ?
- അതെ.

433
00:28:50,050 --> 00:28:52,508
മോൾ സ്കൂളിൽ 
നന്നായി പഠിച്ചിരുന്നോ?

434
00:28:54,610 --> 00:28:56,734
മോൾക്ക് ഏത് നിറമാണ് ഇഷ്ടം?

435
00:28:58,570 --> 00:29:00,444
എനിക്ക് ഒന്നും ഇഷ്ടമല്ല.

436
00:29:00,570 --> 00:29:02,695
ഏത് നിറമാണ്?

437
00:29:03,971 --> 00:29:05,929
എനിക്ക് ഒന്നും ഇഷ്ടമല്ല!

438
00:29:06,011 --> 00:29:09,260
- മോൾ ഏത് നിറത്തിലുള്ള
വസ്ത്രമാണ് ധരിച്ചിരിക്കുന്നത്?
- എനിക്ക് കേൾക്കാൻ കഴിയുന്നില്ല.

439
00:29:11,172 --> 00:29:13,796
എനിക്ക് കേൾക്കാം. 
മോളെന്നോട് സംസാരിക്കൂ.

440
00:29:15,012 --> 00:29:18,344
ഞാൻ അവളോട് സംസാരിക്കാം.
അവൾക്ക് എന്നോട് സംസാരിക്കാനാണ്
കൂടുതൽ ഇഷ്ടമെന്ന് തോന്നുന്നു.

441
00:29:19,692 --> 00:29:21,441
ഒരു മിനിറ്റ് മോളെ.

442
00:29:21,572 --> 00:29:22,946
ഞാൻ ഇവിടെ ഒറ്റയ്ക്കാണ്.

443
00:29:23,533 --> 00:29:25,782
മോൾ ഒറ്റയ്ക്കാണെന്ന് 
എനിക്കറിയാം...

444
00:29:26,374 --> 00:29:30,039
...പക്ഷേ ദൈവം നമ്മോടൊപ്പമുണ്ട്.

445
00:29:31,093 --> 00:29:32,842
എന്നെ ഇട്ടിട്ട് പോവല്ലേ.

446
00:29:33,734 --> 00:29:35,108
ഇല്ല മോളെ.

447
00:29:35,854 --> 00:29:37,728
ഞാൻ നിന്നോടൊപ്പമുണ്ട് പൊന്നേ.

448
00:29:38,414 --> 00:29:42,788
നിന്നെ കൊണ്ടുപോകാൻ
ആരെങ്കിലും വരുന്നത് വരെ
ഞാൻ നിന്നെ ഒറ്റയ്ക്കാക്കില്ല.

449
00:29:45,015 --> 00:29:46,098
എന്ത്?

450
00:29:46,215 --> 00:29:49,839
അവര്‍ വരുമ്പോള്‍ 
നിങ്ങൾ ഫോണ്‍ കട്ട് ചെയ്യുമോ?

451
00:29:50,175 --> 00:29:52,674
ഇല്ല മോളെ. 
ഞാൻ ഫോൺ കട്ട്‌ ചെയ്യില്ല.

452
00:29:52,935 --> 00:29:54,184
ഞാൻ നിന്നോടൊപ്പം തന്നെയുണ്ട്.

453
00:29:54,335 --> 00:29:58,501
പട്ടാളക്കാർ ആരെങ്കിലും
വന്നാൽ, ഫോൺ വെക്കരുത്,
ഫോൺ കട്ട്‌ ചെയ്യാതെ ഇരിക്കണം കേട്ടോ.

454
00:29:58,456 --> 00:29:59,955
ഞാൻ നിനക്കൊപ്പമുണ്ട്.

455
00:30:00,856 --> 00:30:01,980
ശരി.

456
00:30:04,577 --> 00:30:06,701
ഹനൂദ്, പൊന്നേ?

457
00:30:07,817 --> 00:30:09,816
നമുക്ക് സംസാരിക്കാം,
പക്ഷേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ,

458
00:30:09,857 --> 00:30:14,106
മോൾക്ക് കാറിന്റെ ജനാലയിലൂടെ
പുറത്തേക്ക് നോക്കാൻ പറ്റുമോ?

459
00:30:15,258 --> 00:30:16,507
പറ്റുമെങ്കിൽ മതി കേട്ടോ.

460
00:30:16,657 --> 00:30:20,406
പക്ഷേ ഒന്നും കാണാതെ
ഒളിച്ചിരിക്കാനാണ് മോൾക്ക് തോന്നുന്നെങ്കിൽ
പുറത്തേക്ക് നോക്കേണ്ടട്ടോ.

461
00:30:22,578 --> 00:30:25,535
പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന്
മോൾക്ക് ജനാലയിലൂടെ കാണാമോ?

462
00:30:27,619 --> 00:30:29,077
എന്താ മോളെ?

463
00:30:29,179 --> 00:30:30,428
അവർ എന്നെ വെടിവയ്ക്കുകയാണ്!

464
00:30:36,259 --> 00:30:37,883
അവർ അവൾക്ക് നേരെ
വെടിയുതിർക്കുകയാണ്.

465
00:30:48,261 --> 00:30:50,385
പറയൂ പൊന്നേ, 
മോൾക്ക് എന്താണ് ഇഷ്ടം?

466
00:30:50,421 --> 00:30:53,170
ദയവായി, എന്നെ വന്ന്
കൂട്ടിക്കൊണ്ടു പോകൂ!

467
00:30:58,822 --> 00:31:00,321
എനിക്ക് പേടിയാവുന്നു.

468
00:31:02,662 --> 00:31:04,494
ഞാൻ പറയുന്നത് പോലെ പറ മോളെ :
എന്റെ ദൈവമേ...

469
00:31:07,303 --> 00:31:08,927
ഞങ്ങളെ സംരക്ഷിക്കേണമേ...

470
00:31:19,343 --> 00:31:22,051
ഞങ്ങൾ ഖുർആൻ ഓതി
കേൾപ്പിക്കണമെന്ന്
മോൾക്ക് ആഗ്രഹമുണ്ടോ?

471
00:31:23,424 --> 00:31:24,673
ആ,ശരി.

472
00:31:29,424 --> 00:31:31,923
നമുക്ക് പ്രാർത്ഥിക്കാം, അല്ലേ?

473
00:31:32,905 --> 00:31:33,654
അതെ.

474
00:31:38,625 --> 00:31:40,999
(ഖുർആനിലെ ഒരു അദ്ധ്യായം)
പരമകാരുണികനും കരുണാനിധിയുമായ
ദൈവത്തിന്റെ നാമത്തിൽ.

475
00:31:43,946 --> 00:31:46,445
ലോകരക്ഷിതാവായ 
അല്ലാഹുവിന്നാകുന്നു സ്തുതി.

476
00:31:49,706 --> 00:31:51,914
പരമകാരുണികൻ, കരുണാനിധി.

477
00:31:54,747 --> 00:31:56,996
വിധി ദിനത്തിന്റെ ഉടമസ്ഥൻ.

478
00:32:00,228 --> 00:32:04,101
നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു,
നിന്നോട് മാത്രം ഞങ്ങൾ സഹായം ചോദിക്കുന്നു.

479
00:32:06,868 --> 00:32:09,492
ഞങ്ങളെ നേർമാർഗത്തിൽ 
നിർത്തേണമേ.

480
00:32:13,108 --> 00:32:15,940
നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ,

481
00:32:20,309 --> 00:32:22,766
നിന്റെ കോപത്തിന്
ഇരയായവരുടെ മാർഗത്തിലല്ല,

482
00:32:25,110 --> 00:32:26,859
വഴിതെറ്റിപ്പോയവരുടെ മാർഗത്തിലുമല്ല.

483
00:32:29,310 --> 00:32:30,684
ആമീൻ.

484
00:32:32,990 --> 00:32:34,906
ദൈവം സത്യം പറഞ്ഞിരിക്കുന്നു.

485
00:32:35,030 --> 00:32:36,696
ദൈവം സത്യം പറഞ്ഞിരിക്കുന്നു.

486
00:32:37,111 --> 00:32:39,444
നന്നായിട്ടുണ്ട് മോളെ,
നീ നന്നായി പാരായണം ചെയ്തു.

487
00:32:40,312 --> 00:32:42,561
ദയവായി എന്നെ വന്ന്
കൂട്ടിക്കൊണ്ടു പോകൂ.

488
00:32:43,471 --> 00:32:46,595
കരയരുത് മോളെ, മോൾക്ക്
ഇനിയും പ്രാർത്ഥനകൾ വേണോ?

489
00:32:47,271 --> 00:32:49,020
ടാങ്ക് എന്റെ വളരെ അടുത്താണ്.

490
00:32:50,192 --> 00:32:51,399
ടാങ്ക് എവിടെയാണ്?

491
00:32:51,512 --> 00:32:52,844
എന്റെ അടുത്താണ്.

492
00:32:54,232 --> 00:32:56,148
ടാങ്ക് മോളുടെ അടുത്താണോ?

493
00:32:57,993 --> 00:33:01,325
അത് നീങ്ങുന്നുണ്ടോ അതോ നിന്നോ?
ആരെങ്കിലും അതിൽ നിന്ന് 
പുറത്തിറങ്ങിയോ?

494
00:33:01,353 --> 00:33:02,935
ഇല്ല, അത് മുന്നോട്ട് 
നീങ്ങിക്കൊണ്ടിരിക്കുകയാണ്.

495
00:33:03,393 --> 00:33:05,475
- അത് നീങ്ങുന്നുണ്ടോ?
- ആ ഉണ്ട്.

496
00:33:06,393 --> 00:33:11,850
അത് കാറിന്റെ ഏതെങ്കിലും
വശത്ത് നിന്നാണോ, പിന്നിൽ നിന്നാണോ,
അതോ മുന്നിൽ നിന്നാണോ വരുന്നത്?

497
00:33:12,994 --> 00:33:14,993
മുന്നിൽ നിന്ന്.

498
00:33:15,514 --> 00:33:18,513
അത് കാറിന്റെ മുന്നിൽ
നിന്നാണോ വരുന്നത്?

499
00:33:18,594 --> 00:33:19,594
അതെ.

500
00:33:21,275 --> 00:33:24,607
- അത് അടുത്താണോ?
- വളരെ വളരെ അടുത്താണ്.

501
00:33:25,195 --> 00:33:28,946
- അത് മോളുടെ നേരെയാണോ വരുന്നത്?
- ടാങ്കുകൾ ഇവിടെയുണ്ട്!

502
00:33:29,436 --> 00:33:31,560
ദയവായി വരൂ.

503
00:33:32,676 --> 00:33:34,425
ടാങ്കുകൾ വരുന്നു!

504
00:33:37,235 --> 00:33:38,236
ഹനൂദ്?

505
00:34:06,039 --> 00:34:08,788
ലൈൻ തകരാറിലാണ്,
ഞാൻ അവളെ അങ്ങോട്ട് വിളിക്കാം.

506
00:34:12,628 --> 00:34:15,372
വേണ്ട, ദയവായി എന്തെങ്കിലും
പെട്ടെന്നു ചെയ്യൂ. നിങ്ങൾ
അവരിൽ സമ്മർദ്ദം ചെലുത്തണം.

507
00:34:18,174 --> 00:34:20,002
എനിക്കറിയാം, എനിക്കറിയാം, ഞാൻ...

508
00:34:25,368 --> 00:34:27,197
ദയവുചെയ്ത്...

509
00:34:28,481 --> 00:34:30,439
ടാങ്കുകൾ വരുന്നു!

510
00:34:32,281 --> 00:34:33,197
വളരെ വളരെ അടുത്ത്.

511
00:34:33,361 --> 00:34:37,027
- അത് മോൾക്ക് നേരെയാണോ വരുന്നത്?
- ടാങ്കുകൾ ഇവിടെയുണ്ട്!

512
00:34:37,602 --> 00:34:39,601
ദയവായി വരൂ.

513
00:34:40,722 --> 00:34:42,846
ടാങ്കുകൾ വരുന്നു!

514
00:34:44,522 --> 00:34:48,188
- അത് മോൾക്ക് നേരെയാണോ വരുന്നത്?
- ടാങ്കുകൾ ഇവിടെയുണ്ട്!

515
00:34:48,844 --> 00:34:49,301
ദയവായി വരൂ.

516
00:34:49,283 --> 00:34:50,740
ദയവായി വരൂ.

517
00:34:51,964 --> 00:34:54,129
ടാങ്കുകൾ വരുന്നു!

518
00:35:26,206 --> 00:35:27,705
എന്താ സംഭവിച്ചത്?

519
00:35:30,366 --> 00:35:31,740
ഞാൻ അവളെ തിരികെ
വിളിക്കാൻ ശ്രമിക്കുകയാണ്, ഒമർ.

520
00:35:52,849 --> 00:35:57,306
ഒരു മണിക്കൂറായി ഞങ്ങൾ
അവളോട് ഫോണിൽ സംസാരിക്കുന്നു.

521
00:35:57,289 --> 00:35:59,871
അവളെ രക്ഷിക്കാൻ നമുക്ക്
വെറും 8 മിനിറ്റ് മതി.

522
00:36:01,130 --> 00:36:02,504
ക്ഷമിക്കണം.

523
00:36:03,050 --> 00:36:05,757
മുഹമ്മദ് ഹമാദ എന്നൊരാൾ നിരന്തരം
വിളിച്ചുകൊണ്ടിരിക്കുകയാണ്...

524
00:36:05,810 --> 00:36:09,184
...അദ്ദേഹത്തിന് കോർഡിനേഷൻ
മേധാവിയോട് സംസാരിക്കണം.
രണ്ടാമത്തെ ലൈനിൽ.

525
00:36:09,770 --> 00:36:12,019
അവളുടെ അമ്മാവനാണ്.
അവനോട് സംസാരിക്കൂ.

526
00:36:20,691 --> 00:36:22,023
പാടില്ല.

527
00:36:22,132 --> 00:36:24,464
വൈകിയെന്ന് എനിക്കറിയാം.

528
00:36:25,252 --> 00:36:27,376
കാരണം ഞങ്ങളുടെ ആംബുലൻസ്...

529
00:36:27,613 --> 00:36:30,153
പെൺകുട്ടിയിൽ നിന്ന് 
8 മിനിറ്റ് അകലെയാണ്.

530
00:36:32,453 --> 00:36:37,577
പക്ഷേ അവരെ അയയ്ക്കണമെങ്കിൽ
നമ്മൾ റെഡ് ക്രോസിനെ വിളിക്കണം.

531
00:36:37,973 --> 00:36:40,847
ജനീവയിലെ അല്ല.
അവർക്ക് ജറുസലേമിൽ ഒരു ഓഫീസ് ഉണ്ട്.

532
00:36:41,213 --> 00:36:43,837
പിന്നെ അവർ COGAT നെ വിളിക്കണം.

533
00:36:44,173 --> 00:36:45,839
COGAT?

534
00:36:45,973 --> 00:36:50,389
അത് ഇസ്രായേലി പ്രതിരോധ
മന്ത്രാലയത്തിന്റെ ഒരു യൂണിറ്റാണ്.

535
00:36:50,414 --> 00:36:53,663
അധിനിവേശ പ്രദേശങ്ങളിലെ
പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന
ഒരു ഓഫീസാണത്.

536
00:36:54,895 --> 00:36:57,478
അല്ല, അവർ ഗ്രൗണ്ടിലുള്ള പട്ടാളക്കാരല്ല.

537
00:36:57,535 --> 00:36:59,367
അത് ഞങ്ങൾക്കിടയിലെ ഇടനിലക്കാരനാണ്.

538
00:37:02,575 --> 00:37:06,533
ഗ്രൗണ്ടിലുള്ള പട്ടാളക്കാർ ഞങ്ങൾക്ക്
സുരക്ഷിതമായ ഒരു വഴി അയച്ചുതരും.

539
00:37:06,536 --> 00:37:10,785
അങ്ങനെ നമ്മുടെ ആംബുലൻസിന്
ആക്രമിക്കപ്പെടാതെ സഞ്ചരിക്കാൻ കഴിയും,

540
00:37:10,816 --> 00:37:12,857
പക്ഷേ അവർ ഞങ്ങൾക്ക്
നേരിട്ട് റൂട്ട് അയക്കില്ല.

541
00:37:12,976 --> 00:37:16,517
COGAT വഴിയാണ് അത്
റെഡ് ക്രോസിലേക്ക് പോകുക.

542
00:37:16,576 --> 00:37:18,825
റെഡ് ക്രോസ് ആണ്
നമുക്ക് വഴി പറഞ്ഞു തരുന്നത്.

543
00:37:18,897 --> 00:37:23,980
പക്ഷേ, റൂട്ട് ലഭിച്ചു എന്നതിനർത്ഥം
ഞങ്ങൾക്ക് ഗ്രീൻ സിഗ്നൽ ലഭിച്ചു എന്നല്ല.

544
00:37:23,937 --> 00:37:29,894
ആംബുലൻസുകൾ അയക്കാനുള്ള
ഗ്രീൻ സിഗ്നൽ A യിൽ നിന്ന്
Z ലേക്കുള്ള ഒരു പടിയായി കണക്കാക്കാം.

545
00:37:30,378 --> 00:37:34,294
ഈ നടപടിക്രമം ഞാൻ
അക്ഷരംപ്രതി പാലിക്കേണ്ടതുണ്ട്,
കാരണം...

546
00:37:34,258 --> 00:37:39,507
...നമ്മൾ അത് ചെയ്തില്ലെങ്കിൽ,
അവർ നമ്മുടെ ആംബുലൻസിന്
നേരെ വെടിവെച്ചേക്കാം.

547
00:37:40,019 --> 00:37:42,351
ശേഷം, അത് നമ്മുടെ
തെറ്റാണെന്ന് പറയും.

548
00:37:44,059 --> 00:37:45,225
എനിക്കറിയാം.

549
00:37:45,659 --> 00:37:49,783
മറ്റെല്ലാ സ്ഥലങ്ങളിലും അവർ
ഉടൻ തന്നെ ആംബുലൻസ്
അയയ്ക്കുമെന്ന് എനിക്കറിയാം.

550
00:37:59,701 --> 00:38:03,075
ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊന്നിലേക്ക്
ചാടുക എന്നതാണ് ഏക പോംവഴി.

551
00:38:03,061 --> 00:38:04,393
നീ ചുമരുകളിൽ പറ്റിപ്പിടിച്ചു നിൽക്ക്.

552
00:38:05,061 --> 00:38:06,727
അതെ, സ്പൈഡർമാനെ പോലെ.

553
00:38:07,861 --> 00:38:12,193
40 മിനിറ്റ് ദൂരമുണ്ട്,
കൂടിയാൽ ഒരു മണിക്കൂർ. നിനക്കത്
ചെയ്യാൻ കഴിയും, മദ്ഹൂൻ.

554
00:38:12,782 --> 00:38:16,406
മദ്ഹൂന്‍, ഞാന്‍ പറയാതെ
നീ എങ്ങും പോകില്ല!

555
00:38:16,462 --> 00:38:18,253
- നീ എന്താണീ ചെയ്യുന്നത്?
- അപ്പോ നീയോ?

556
00:38:18,382 --> 00:38:20,048
നീ എന്താ ചെയ്യുന്നത്?

557
00:38:20,102 --> 00:38:23,101
അവർക്ക് നിരവധി ജീവൻ
രക്ഷിക്കാൻ കഴിയും.
നീ എന്തിനാണിങ്ങനെ പെരുമാറുന്നത്?

558
00:38:23,103 --> 00:38:24,727
ഞാനിപ്പോൾ ചെയ്യുന്നതാണ് ശരിയായ കാര്യം.

559
00:38:24,864 --> 00:38:26,988
നീ എന്തിനേക്കുറിച്ചാണ് 
സംസാരിക്കുന്നത്?

560
00:38:27,063 --> 00:38:29,812
അവർ അവളെ രക്ഷിക്കും,
അവരാണ് യഥാർത്ഥ ഹീറോകൾ.
നിന്നെപോലെയല്ല അവർ,

561
00:38:29,903 --> 00:38:31,444
നീ മേശയ്ക്കു പിന്നിൽ ഒളിച്ചിരിക്കുന്ന
വെറുമൊരു ഭീരുവാണ്!

562
00:38:31,504 --> 00:38:32,586
ഞാൻ ഭീരുവാണെന്നോ?

563
00:38:32,704 --> 00:38:35,787
നിന്റെ പച്ച സിഗ്നൽ തുലയട്ടെ !
നിന്റെ കോർഡിനേഷനും തുലയട്ടെ!

564
00:38:36,505 --> 00:38:39,045
ഓരോ നിമിഷവും 
ആളുകൾ മരിക്കുന്നു!

565
00:38:39,064 --> 00:38:41,688
- ഓരോ നിമിഷവും!
- അവരും മരിക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ?

566
00:38:41,704 --> 00:38:44,286
നിന്നെപ്പോലുള്ള ആളുകൾ
കാരണമാണ് ഞങ്ങൾ
അധിനിവേശം നേരിടുന്നത്!

567
00:39:05,186 --> 00:39:06,685
ഇല്ല, ഇല്ല.

568
00:39:08,467 --> 00:39:10,591
അവൾ മരിച്ചിട്ടില്ല.

569
00:39:12,307 --> 00:39:14,889
നിസ്രീൻ, ഒന്നിങ്ങോട്ട് വരൂ.

570
00:39:20,828 --> 00:39:22,660
സാരമില്ല,ഒരു ദീർഘശ്വാസം എടുക്ക്.

571
00:39:23,228 --> 00:39:26,352
എനിക്ക് അവളെ 
രക്ഷിക്കാൻ കഴിഞ്ഞില്ല.

572
00:39:27,389 --> 00:39:28,679
എനിക്ക് മനസ്സിലാവുന്നുണ്ട്.

573
00:39:30,189 --> 00:39:31,438
കുറച്ച് വെള്ളം കുടിക്ക്.

574
00:39:31,589 --> 00:39:32,630
കുടിക്ക്.

575
00:39:38,189 --> 00:39:39,688
ഒന്ന് ശ്വാസമെടുത്തു പുറത്തേക്ക് വിട്ടേ.

576
00:39:41,310 --> 00:39:42,684
എന്നെ നോക്ക്.

577
00:39:44,470 --> 00:39:46,469
നീ നിന്റെ കഴിവിന്റെ 
പരമാവധി ചെയ്തു.

578
00:39:47,711 --> 00:39:49,210
ഒരു ദീർഘശ്വാസം എടുത്തെ.

579
00:40:01,392 --> 00:40:03,766
നീ നിന്റെ കഴിവിന്റെ 
പരമാവധി ചെയ്തു.

580
00:40:10,393 --> 00:40:12,517
വാ, നമുക്ക് പുറത്തു പോകാം
ഇത്തിരി കാറ്റ് കൊള്ളാം.

581
00:40:13,834 --> 00:40:15,249
വാ മോളെ.

582
00:40:22,234 --> 00:40:24,399
-സിഗരറ്റുണ്ടോ?
-ഇവിടെ പുകവലിക്കാൻ പാടില്ലെന്ന് അറിയില്ലേ.

583
00:40:35,595 --> 00:40:36,678
ഹലോ.

584
00:40:41,067 --> 00:40:42,153
ഇനിയും കിട്ടിയില്ലേ?

585
00:40:44,227 --> 00:40:46,176
വിളിച്ചു പറഞ്ഞതിന് നന്ദി. പക്ഷേ...

586
00:40:47,264 --> 00:40:49,110
...ഇനിയതിന്റെ ആവശ്യമില്ല.

587
00:40:55,479 --> 00:40:56,840
ഞങ്ങൾക്ക് ആ പെൺകുട്ടിയെ നഷ്ടപ്പെട്ടു.

588
00:41:20,800 --> 00:41:24,090
ഒരിക്കൽ പൂർണഗർഭിണിയായ
ഒരു സ്ത്രീ എന്നെ വിളിച്ചിരുന്നു.

589
00:41:25,719 --> 00:41:28,593
അവളുടെ 10 വയസ്സുള്ള 
സഹോദരിയോടൊപ്പം.

590
00:41:28,640 --> 00:41:32,014
അവൾ ഒറ്റയ്ക്കായിരുന്നു,
ഉപരോധത്തിൽ പെട്ടുകിടക്കുകയായിരുന്നു.

591
00:41:33,040 --> 00:41:37,581
ഞങ്ങൾ ഒരു ഡോക്ടറെ വിളിച്ചു,
അദ്ദേഹം ഫോണിലൂടെ
ഞങ്ങളെ സഹായിച്ചു.

592
00:41:37,521 --> 00:41:40,770
അദ്ദേഹം അവളുടെ കൊച്ചു സഹോദരിക്ക്
ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുത്തു.

593
00:41:40,761 --> 00:41:42,219
ഘട്ടം ഘട്ടമായി.

594
00:41:42,321 --> 00:41:44,029
ഞാനായിരുന്നു ഫോണിൽ.

595
00:41:44,481 --> 00:41:46,355
ഫോണിൽ തന്നെ ഉണ്ടായിരുന്നു.

596
00:41:49,882 --> 00:41:51,381
ഒടുവിൽ അവർ പ്രസവിച്ചു.

597
00:41:52,842 --> 00:41:56,258
കുഞ്ഞിന്റെ ആദ്യത്തെ
കരച്ചിൽ കേൾക്കുന്നത്
വല്ലാത്തൊരു അനുഭവമായിരുന്നു.

598
00:41:58,043 --> 00:42:00,626
എനിക്ക് വളരെയധികം സന്തോഷം തോന്നി.
ആ വികാരം എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല.

599
00:42:01,244 --> 00:42:03,909
അന്ന് ഞാൻ വലിയൊരു കാര്യം
ചെയ്ത പോലെ എനിക്ക് തോന്നി.

600
00:42:05,363 --> 00:42:07,862
ആ ഒരു ആവേശത്തിൽ ഞാൻ
നല്ലപോലെ മേക്കപ്പൊക്കെ ചെയ്തു.

601
00:42:10,123 --> 00:42:11,747
എന്തിനാ അങ്ങനെ ചെയ്തതെന്ന്
എനിക്ക് ഇപ്പോഴും അറിയില്ല!

602
00:42:24,805 --> 00:42:27,179
അവളുടെ ഉമ്മയുടെ നമ്പർ
എനിക്കൊന്ന് അയച്ചു തരാമോ?

603
00:42:35,846 --> 00:42:37,179
ഹലോ.

604
00:42:38,006 --> 00:42:39,630
ഇത് ഹിന്ദിന്റെ ഉമ്മയാണോ?

605
00:42:40,767 --> 00:42:42,891
ഞാൻ റെഡ് ക്രസന്റിൽ 
നിന്നാണ് വിളിക്കുന്നത്.

606
00:42:45,087 --> 00:42:47,211
ഒരു കാര്യം ചോദിച്ചോട്ടെ?

607
00:42:48,447 --> 00:42:51,446
ഞാൻ പറയുന്നതൊന്ന് കേൾക്കൂ,
ഇങ്ങിനെ ചൂടാവല്ലേ.

608
00:42:51,448 --> 00:42:53,030
ഞാൻ നിങ്ങളോട് ഒരു ചോദ്യം
മാത്രമേ ചോദിക്കുകയുള്ളു.

609
00:42:54,208 --> 00:42:58,582
എപ്പോഴാണ് നിങ്ങൾ ഹിന്ദിനോട് 
അവസാനമായി സംസാരിച്ചത്?

610
00:43:00,929 --> 00:43:02,928
ഇപ്പോൾ, ഞാൻ നിങ്ങളെ
വിളിക്കുന്നതിന് തൊട്ട് മുമ്പ്, അല്ലേ?

611
00:43:03,689 --> 00:43:05,188
ശരി, ഓക്കെ!

612
00:43:05,329 --> 00:43:07,120
ആ പെൺകുട്ടി ജീവിച്ചിരിപ്പുണ്ട്!
എന്റെ കൂടെ വരൂ.

613
00:43:07,409 --> 00:43:09,033
അവൾ ജീവിച്ചിരിപ്പുണ്ട്!

614
00:43:15,810 --> 00:43:16,809
ഹനൂദ്!

615
00:43:21,690 --> 00:43:23,647
ഫോൺ കട്ട് ചെയ്യരുത്.
ലൈനിൽ തുടരണം കേട്ടോ.

616
00:43:23,731 --> 00:43:25,063
ഇതാ, പിടിക്ക്.

617
00:43:32,823 --> 00:43:34,983
ഹായ് വനേസ, സുഖമാണോ?

618
00:43:35,452 --> 00:43:36,772
ആ പെൺകുട്ടി ജീവനോടെയുണ്ട്!

619
00:43:38,986 --> 00:43:41,642
വേണ്ട, ദയവായി രക്ഷാപ്രവർത്തനം
കോർഡിനേറ്റ് ചെയ്യുന്നത് തുടരൂ, പ്ലീസ്.

620
00:43:41,933 --> 00:43:43,431
അവർ "സോറി" എന്നാണോ പറഞ്ഞത്?

621
00:43:43,611 --> 00:43:45,250
- പക്ഷെ എന്തുകൊണ്ടാണ്?
- എന്തുകൊണ്ടാണ്?

622
00:43:46,253 --> 00:43:48,043
ഇവിടെ ഇപ്പോൾ ഇരുട്ടാകും.

623
00:43:49,413 --> 00:43:50,537
എന്താ മോളെ?

624
00:43:50,613 --> 00:43:52,987
നേരം ഇപ്പോൾ ഇരുട്ടും,
എനിക്ക് പേടിയാണ്.

625
00:43:54,694 --> 00:43:57,068
മോൾക്ക് കുറച്ചുകൂടി 
ഉച്ചത്തിൽ സംസാരിക്കാമോ?

626
00:44:00,600 --> 00:44:02,393
ഗാസയിലെ എല്ലാവർക്കും
സഹായം വേണമെന്ന് എനിക്കറിയാം.

627
00:44:02,345 --> 00:44:03,825
എങ്കിൽ സൈന്യത്തെ വിളിക്കൂ.

628
00:44:03,934 --> 00:44:05,766
ഫോണിങ് താ, മഹ്ദി.

629
00:44:05,961 --> 00:44:06,981
ഹലോ?.

630
00:44:06,999 --> 00:44:09,858
വേണ്ട, വേണ്ട. ശ് ശ് ശ്,
ഞാൻ പറയുന്നത് കേൾക്ക്.

631
00:44:10,143 --> 00:44:11,736
അവർ ഒരു കാറിനുനേരെ
വെടിവച്ചുകൊണ്ടിരിക്കുകയാണ്.

632
00:44:11,782 --> 00:44:14,104
അതിനകത്തൊരു കൊച്ചു പെൺകുട്ടിയുണ്ട്.
അവൾ മൃതദേഹങ്ങൾക്കൊപ്പമാണ് ഇരിക്കുന്നത്.

633
00:44:14,339 --> 00:44:15,718
നിങ്ങൾക്കത് സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടോ?

634
00:44:18,620 --> 00:44:20,300
അതുകൊണ്ട് എന്തെങ്കിലും
പെട്ടെന്ന് ചെയ്യൂ.

635
00:44:21,122 --> 00:44:23,668
ഫക്ക് യൂ.

636
00:44:23,616 --> 00:44:25,990
അവൾ "സോറി" എന്ന് പറയുന്നു!
നീയിനി മിണ്ടിപ്പോകരുത്!

637
00:44:26,096 --> 00:44:27,637
ഞാൻ ഇതൊരിക്കലും അംഗീകരിക്കില്ല!

638
00:44:27,776 --> 00:44:28,942
ഒമർ.

639
00:44:39,417 --> 00:44:40,958
എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

640
00:44:42,818 --> 00:44:45,567
റെഡ് ക്രോസിന് ഇനി രക്ഷപ്രവർത്തനം
കോർഡിനേറ്റ് ചെയ്യാൻ പറ്റില്ലത്രേ.

641
00:44:45,578 --> 00:44:47,452
അതുകൊണ്ട്? അതൊരു
പുതിയ കാര്യമല്ലല്ലോ.

642
00:44:47,939 --> 00:44:50,604
നിങ്ങൾക്ക് ഇപ്പോഴും
ഓപ്ഷനുകൾ ഉണ്ട്.
ആരോഗ്യ മന്ത്രാലയത്തെ വിളിക്കൂ.

643
00:44:56,579 --> 00:44:57,995
നമസ്കാരം, ഡോക്ടർ.

644
00:44:58,139 --> 00:45:00,680
റെഡ് ക്രസന്റിൽ നിന്നും
മഹ്ദിയാണ് സംസാരിക്കുന്നത്.

645
00:45:01,620 --> 00:45:04,285
ദയവായി, ഞാൻ നിങ്ങളോട്
ഒരു കാര്യം ചോദിക്കട്ടെ.

646
00:45:04,540 --> 00:45:08,164
സൈന്യവുമായി ഏകോപിപ്പിച്ച്
ഒരു ആംബുലൻസ് അയയ്ക്കാൻ പറ്റുമോ?

647
00:45:09,100 --> 00:45:13,683
ആ കൊച്ചു പെൺകുട്ടി
തന്റെ കുടുംബത്തിന്റെ മൃതദേഹങ്ങളുമായി
ഒരു കാറിൽ കുടുങ്ങി കിടക്കുകയാണ്.

648
00:45:14,222 --> 00:45:16,637
ചുറ്റും ടാങ്കുകളും 
ബോംബിംങ്ങുമാണ്.

649
00:45:16,741 --> 00:45:19,032
ആ സ്ഥലം ഉപരോധത്തിലാണ്.
നമുക്ക് ഇപ്പോൾ കോർഡിനേഷൻ
ആവശ്യമാണ്.

650
00:45:20,982 --> 00:45:22,314
നന്ദി, ഡോക്ടർ.

651
00:45:22,782 --> 00:45:24,156
നിങ്ങളുടെ മറുപടിക്കായി
ഞങ്ങൾ കാത്തിരിക്കാം.

652
00:45:25,143 --> 00:45:28,183
ഞാൻ നിങ്ങൾക്ക് വിശദാംശങ്ങൾ
അയയ്ക്കാം. ഞങ്ങളുടെ
രക്ഷാപ്രവർത്തകർ തയ്യാറാണ്.

653
00:45:29,382 --> 00:45:30,381
എന്താണ് പറഞ്ഞത്?

654
00:45:30,702 --> 00:45:31,784
നമ്മൾ വീണ്ടും തുടങ്ങുന്നു.

655
00:45:31,903 --> 00:45:34,527
- എന്ത്?
- നമ്മൾ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുന്നു.

656
00:45:49,544 --> 00:45:51,043
ഞാൻ പറയുന്നത് കേൾക്കാമോ?

657
00:45:51,344 --> 00:45:52,843
കേൾക്കുന്നുണ്ട്, പൊന്നേ.

658
00:45:55,185 --> 00:45:57,059
അവർ എന്നെ വെടിവെയ്ക്കുകയാണ്.

659
00:45:57,105 --> 00:45:59,354
അവർ മോളെ വെടിവെയ്ക്കുന്നത്
ഞാൻ കേട്ടു.

660
00:46:00,225 --> 00:46:02,099
വന്ന് എന്നെ രക്ഷിക്കൂ.

661
00:46:05,626 --> 00:46:08,000
- ദയവായി വരൂ!
- മോളെ.

662
00:46:08,026 --> 00:46:09,525
ഞാൻ ഇവിടെ തനിച്ചാണ്!

663
00:46:09,667 --> 00:46:11,457
ഉറപ്പായും മോളെ,

664
00:46:11,506 --> 00:46:14,130
അവിടേക്ക് വരണമെന്ന് 
എനിക്ക് ആഗ്രഹമുണ്ട്.

665
00:46:15,107 --> 00:46:18,939
എങ്കിൽ നിങ്ങളുടെ ഭർത്താവിനോട്
നിങ്ങളെ ഇങ്ങോട്ട്
കൂട്ടിക്കൊണ്ടു വരാൻ പറയൂ.

666
00:46:19,307 --> 00:46:23,056
എന്നെ അങ്ങോട്ട് കൊണ്ടുപോകാൻ
ഞാൻ എന്റെ ഭർത്താവിനോട് പറയണോ?

667
00:46:23,747 --> 00:46:24,829
അതെ.

668
00:46:30,828 --> 00:46:33,036
എന്റെ ഭർത്താവ് ജോലിയിലാണ്.

669
00:46:33,428 --> 00:46:35,344
അദ്ദേഹത്തിന് എന്നെ അങ്ങോട്ട്
കൊണ്ടുവരാൻ കഴിയില്ല.

670
00:46:39,109 --> 00:46:40,567
അദ്ദേഹത്തെ വിളിക്കൂ.

671
00:46:41,029 --> 00:46:42,611
ഞാൻ അദ്ദേഹത്തെ വിളിക്കണോ?

672
00:46:43,069 --> 00:46:44,151
ആ.

673
00:46:44,989 --> 00:46:47,988
ശരി, ഞാൻ അവനെ വിളിക്കാം.

674
00:46:53,711 --> 00:46:55,376
ഇപ്പോഴും ഒന്നുമായില്ലേ?

675
00:46:55,510 --> 00:46:57,551
ഞങ്ങൾ ആരോഗ്യ മന്ത്രാലയവുമായി
സംസാരിക്കുന്നുണ്ട്.

676
00:46:58,030 --> 00:47:00,071
- പിന്നെ?
- ഞങ്ങൾ കാത്തിരിക്കുകയാണ്.

677
00:47:08,111 --> 00:47:10,527
മോളെ,എന്റെ ഭർത്താവ് 
വളരെ ദൂരെയാണ്.

678
00:47:11,512 --> 00:47:13,844
ഞങ്ങൾക്ക് പെട്ടെന്ന് വരാൻ കഴിയില്ല.

679
00:47:14,512 --> 00:47:16,636
ഞങ്ങൾ വളരെ ദൂരെയാണ് 
താമസിക്കുന്നത്.

680
00:47:16,672 --> 00:47:19,296
- സമയം എത്രയായി?
- എന്ത്?

681
00:47:20,273 --> 00:47:24,522
സമയം എത്രയായി?
എനിക്ക് ഇരുട്ടിനെ പേടിയാണ്.

682
00:47:25,634 --> 00:47:28,799
ഇരുട്ടാകുകയാണെന്നല്ലേ
മോൾ പറഞ്ഞത്?

683
00:47:29,953 --> 00:47:31,869
പക്ഷേ, ഇപ്പോഴും കുറച്ച് വെളിച്ചമുണ്ട്.

684
00:47:32,353 --> 00:47:33,852
നമുക്ക് ഇനിയും സമയമുണ്ട്.

685
00:47:39,000 --> 00:47:46,000
<b><font color="#FFFF00">മലയാളം പരിഭാഷകൾക്ക്‌ സന്ദർശിക്കുക
www.malayalamsubtitles.in/
www.facebook.com/groups/teamgoatsubtitles/

686
00:48:49,201 --> 00:48:53,284
ഞാൻ പലരേയും വിളിച്ചു
നോക്കിയതാണ്. അംബാസഡറെ
പോലും ഞാൻ വിളിച്ചു നോക്കി.

687
00:48:53,641 --> 00:48:55,224
എനിക്ക് നിന്റെ സഹായം വേണം.

688
00:48:56,121 --> 00:49:00,412
എനിക്ക് നല്ല സ്വാധീനമുള്ള
ഒരാളെ കിട്ടണം.

689
00:49:03,362 --> 00:49:07,194
ഓഫീസുകളൊക്കെ അവധിയാണെന്ന് 
എനിക്കറിയാം. എനിക്ക് ആരുടെയെങ്കിലും
പേഴ്സണൽ കോൺടാക്ട് കിട്ടണം.

690
00:49:08,763 --> 00:49:11,721
എനിക്ക് മനസ്സിലായി മാഡം,
തീർച്ചയായും ഞാൻ ചെയ്യാം, പക്ഷേ...

691
00:49:12,483 --> 00:49:14,357
എനിക്ക് മനസ്സിലായി.

692
00:49:17,763 --> 00:49:23,596
ശരി മാഡം. എന്റെ സഹപ്രവർത്തകർ
അവളെ സമാധാനിപ്പിക്കാൻ
ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

693
00:49:25,084 --> 00:49:27,958
ഹിന്ദിന്റെ അമ്മയാണ്.
അവരോട് ഒന്ന് സംസാരിക്കൂ,
എനിക്ക് ഇനിയും സംസാരിക്കാൻ വയ്യ.

694
00:49:40,405 --> 00:49:42,404
നിങ്ങളുടെ മകൻ 
നിങ്ങളുടെ അരികിലുണ്ടോ?

695
00:49:42,846 --> 00:49:44,970
ദൈവത്തിനു നന്ദി!

696
00:49:45,086 --> 00:49:47,460
ഹിന്ദിനെ ഉടൻ തിരികെ കൊണ്ടുവരാൻ
പറ്റുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

697
00:49:47,886 --> 00:49:50,260
അവർ രണ്ടുപേരും വീണ്ടും ഒന്നിക്കട്ടെ.

698
00:49:54,367 --> 00:49:57,574
ദയവായി വരൂ,
എനിക്ക് പേടിയാണ്.
ദയവായി വരൂ.

699
00:49:59,167 --> 00:50:02,041
ഇവിടെ ഇരുട്ടാണ്. ഒന്ന് വേഗം വരൂ!

700
00:50:03,848 --> 00:50:05,222
ശാന്തമായിരിക്ക്.

701
00:50:05,648 --> 00:50:07,897
നീ അവളെക്കൂടി 
സമ്മർദ്ദത്തിലാക്കുകയാണ്.

702
00:50:08,168 --> 00:50:09,042
വന്ന് എന്നെ കണ്ടെത്തൂ!

703
00:50:09,208 --> 00:50:13,207
ഞങ്ങൾ വരാം, പൊന്നേ.
പക്ഷേ ഞാനായിരിക്കില്ല വരുന്നത്.

704
00:50:13,929 --> 00:50:15,386
വരൂ!

705
00:50:15,489 --> 00:50:18,321
എനിക്ക് അങ്ങോട്ട് വരാൻ കഴിഞ്ഞിരുന്നെങ്കിൽ
എന്ന് ആഗ്രഹമുണ്ട്. പക്ഷെ,
എനിക്ക് അത് ചെയ്യാൻ ഒരു വഴിയുമില്ല.

706
00:50:18,609 --> 00:50:20,608
എന്നാലും ഞാൻ പറഞ്ഞതുപോലെ,

707
00:50:21,369 --> 00:50:25,868
ഞങ്ങൾ എല്ലാം കോർഡിനേറ്റ് ചെയ്യുന്നുണ്ട്.
അത് ശരിയാകുമെന്നാണ് ഞാൻ കരുതുന്നത്.

708
00:50:26,170 --> 00:50:27,294
എന്ത്?

709
00:50:29,010 --> 00:50:30,551
എന്താണ് കോർഡിനേഷൻ
എന്നാണോ മോൾ ചോദിച്ചത്?

710
00:50:30,850 --> 00:50:33,599
ഒരു കുടുംബത്തോട് ഉപമിച്ച്
അവൾക്കത് വിശദീകരിച്ചു കൊടുക്ക്.

711
00:50:33,690 --> 00:50:38,231
നോക്ക് മോളേ,
റെഡ് ക്രെസന്റിലുള്ള ഞങ്ങൾക്കും...

712
00:50:38,171 --> 00:50:42,295
...നിനക്കും ഒക്കെ 
ഒരു അച്ഛനുണ്ട്, അല്ലേ?

713
00:50:43,172 --> 00:50:47,837
അതുപോലെ തന്നെ ആ ടാങ്കിലുള്ള
പട്ടാളക്കാർക്കും ഒരു അച്ഛനുണ്ട്.

714
00:50:48,132 --> 00:50:51,631
നമ്മുടെ അച്ഛന് അവരുടെ
അച്ഛനോട് സംസാരിക്കണം.

715
00:50:51,692 --> 00:50:54,858
എങ്കിൽ മാത്രമേ മോളെ
രക്ഷിക്കാൻ ഞങ്ങളുടെ സഹോദരങ്ങളെ
അങ്ങോട്ട് അയക്കാൻ പറ്റൂ.

716
00:50:55,092 --> 00:50:57,341
അപ്പോൾ ആ അച്ഛന്റെ മക്കൾ
ഞങ്ങളുടെ സഹോദരങ്ങളെ
വെടിവെക്കില്ല. മനസ്സിലായോ?

717
00:50:58,293 --> 00:50:59,958
പക്ഷേ ഇപ്പോൾ അവർ വെടിവയ്ക്കുകയാണ്.

718
00:51:02,734 --> 00:51:07,149
അതെ, അവർ വെടിവയ്ക്കുന്നത്
എനിക്ക് കേൾക്കാം മോളെ.

719
00:51:08,174 --> 00:51:10,423
എന്നെ കൂട്ടിക്കൊണ്ടുപോകാൻ
ആരെയെങ്കിലും വിളിക്കൂ.

720
00:51:24,816 --> 00:51:29,356
എന്റെ അമ്മാവന്മാരെ വിളിച്ച്...
അവരെ വിളിക്കൂ.

721
00:51:29,375 --> 00:51:32,416
എന്നിട്ട് അവരോട് വന്ന് എന്നെ
കൂട്ടിക്കൊണ്ടുപോകാൻ പറയൂ.

722
00:51:33,576 --> 00:51:35,367
ആരെ?

723
00:51:39,617 --> 00:51:44,575
ഒരു മിനുട്ട് പ്ലീസ്. ലൈലക്ക്
റെക്കോർഡിംഗുകൾ വേണമത്രേ.

724
00:51:44,537 --> 00:51:47,036
നമ്മൾ അത് സോഷ്യൽ മീഡിയ
വഴി പ്രസിദ്ധീകരിക്കും.

725
00:51:47,657 --> 00:51:49,281
പിന്നെ, അവ മാധ്യമങ്ങൾക്കും അയയ്ക്കും.

726
00:51:50,738 --> 00:51:52,112
ഓക്കെ, ഓക്കെ.

727
00:51:54,618 --> 00:51:56,242
വന്ന് ഒരു ദീർഘനിശ്വാസം എടുക്ക്.

728
00:52:20,981 --> 00:52:23,146
ലൈല, ഒന്ന് വേഗം ചെയ്യൂ.
എനിക്ക് അവളെ തിരികെ വിളിക്കണം.

729
00:52:28,301 --> 00:52:30,217
എനിക്ക് വേറെ ഒരു ഹെഡ്‌ഫോൺ തരാമോ?

730
00:52:36,502 --> 00:52:39,209
- ഈ ഹെഡ്‌ഫോണുകൾ 
നന്നായി പ്രവർത്തിക്കുന്നുണ്ടല്ലോ.
- ഇല്ല, അത് വർക്ക്‌ ചെയ്യുന്നില്ല.

731
00:52:39,622 --> 00:52:41,746
അവൾ വളരെ 
അകലെയായതുകൊണ്ടാണ്.

732
00:52:41,862 --> 00:52:44,736
എനിക്ക് അവളോട് സംസാരിക്കണം.
നിസ്രീൻ, ഞാൻ അവളോട് സംസാരിക്കട്ടെ.

733
00:52:44,783 --> 00:52:47,407
-ഞാൻ അവളോട് സംസാരിക്കട്ടെ!
-നീ റിസീവർ പൊട്ടിക്കും!"

734
00:52:47,503 --> 00:52:49,252
- അതിങ്ങോട്ട് താ.
- റാന, ദയവായി സമാധാനപ്പെട്.

735
00:52:49,343 --> 00:52:51,675
എന്നെ ഒന്ന് വെറുതെ വിടൂ, 
നിസ്രീൻ. പ്ലീസ്!

736
00:52:51,743 --> 00:52:54,575
നീ ആ പെൺകുട്ടിയെ
ടെൻഷനാക്കാനാണ് പോകുന്നത്.

737
00:52:54,624 --> 00:52:57,373
-അവളെ രക്ഷിക്കുക എന്നതാണ് പ്രധാന കാര്യം.
-നീ ഒന്ന് സമാധാനത്തോടെ ഇരിക്ക്.

738
00:52:57,384 --> 00:52:59,941
എനിക്ക് എന്ത് സംഭവിച്ചാലും 
എനിക്ക് പ്രശ്‌നമില്ല! മരിക്കാനും 
ഞാൻ തയ്യാറാണ്!

739
00:53:00,704 --> 00:53:03,078
റാന, നീയൊന്ന് സമാധാനപ്പെട്.

740
00:53:03,144 --> 00:53:05,976
-നീ എന്തിനാണിങ്ങനെ ഒച്ചയിടുന്നത്?
-നിനക്കെന്താ പറ്റിയത്?

741
00:53:09,945 --> 00:53:11,111
മോളുടെ കണ്ണോ?

742
00:53:22,946 --> 00:53:24,779
ഹനൂദ്, മോളെ.

743
00:53:24,866 --> 00:53:26,115
ഓ, എന്റെ പൊന്നേ..

744
00:53:27,826 --> 00:53:30,617
എന്നോട് സംസാരിക്കൂ,
എന്റെ പൊന്നു മോളെ,
അൽപ്പം ശാന്തമായി സംസാരിക്കൂ.

745
00:53:30,708 --> 00:53:32,748
എന്നാലേ മോൾ പറയുന്നത്
എനിക്ക് കേൾക്കാൻ കഴിയൂ.

746
00:53:33,507 --> 00:53:36,840
ഫോൺ വെക്കരുത്,
ലൈനിൽ തുടരണം കേട്ടോ.

747
00:53:36,867 --> 00:53:38,116
ശരി.

748
00:53:38,627 --> 00:53:40,418
- മോളെ.
- ആ?

749
00:53:41,028 --> 00:53:43,694
ഞാൻ മോളോട് 
ഒരു ചോദ്യം ചോദിക്കട്ടെ.

750
00:53:43,788 --> 00:53:45,787
മോളുടെ കണ്ണിന് വേദനയുണ്ടോ?

751
00:53:52,949 --> 00:53:56,198
എന്തുപറ്റി? മോളുടെ ശബ്ദം
ഇപ്പോൾ വ്യക്തമല്ലല്ലോ.

752
00:53:56,189 --> 00:53:59,813
എനിക്ക് കേൾക്കാൻ വേണ്ടി
കുറച്ചു പതുക്കെ സംസാരിക്കാമോ, മോളേ.

753
00:54:01,950 --> 00:54:04,324
എനിക്ക് നിങ്ങളുടെ പേര്
കേൾക്കാൻ കഴിയുന്നില്ല.
എന്റെ പേര് ഒമർ.

754
00:54:04,430 --> 00:54:05,971
നിങ്ങളിത് ഇംഗ്ലീഷിലും 
പ്രസിദ്ധീകരിക്കുമോ?

755
00:54:06,030 --> 00:54:07,279
എന്റെ പേര് ഹനൂദ്.

756
00:54:07,950 --> 00:54:09,324
അവർ വെടിവെയ്ക്കുകയാണ്.

757
00:54:09,631 --> 00:54:11,380
ശരി, മോൾ സീറ്റിനടിയിൽ ഒളിക്കൂ.

758
00:54:11,871 --> 00:54:13,620
ഇല്ല. വന്ന് എന്നെ രക്ഷിക്കൂ.

759
00:54:14,391 --> 00:54:16,307
അവർ എന്നെ വെടിവെയ്ക്കുകയാണ്.

760
00:54:19,792 --> 00:54:21,332
എനിക്ക് പേടിയാവുന്നു!

761
00:54:22,592 --> 00:54:24,716
അവൾ പേടിച്ചിരിക്കുകയാണെന്നാണ് 
പറയുന്നത്.

762
00:54:25,712 --> 00:54:27,544
എനിക്ക് വേദനിക്കുന്നു!

763
00:54:28,192 --> 00:54:29,858
ആർക്കാണ് പരിക്കേറ്റത്? ഹനൂദ്?

764
00:54:32,193 --> 00:54:33,817
എന്നെ രക്ഷിക്കൂ.

765
00:54:33,952 --> 00:54:35,826
അവള്‍ പരിക്കേറ്റെന്നാണോ പറഞ്ഞത്?

766
00:54:35,913 --> 00:54:37,495
പരിക്കോ?

767
00:54:38,793 --> 00:54:42,875
അവൾക്ക് രക്തം നഷ്ട്ടപെടുന്നുണ്ട്!
അവൾക്ക് വേദനയുണ്ട്,
എന്തെങ്കിലും ചെയ്യൂ!

768
00:54:42,874 --> 00:54:46,373
അവൾക്ക് പരിക്കേറ്റുവെന്നും
രക്തസ്രാവമുണ്ടെന്നും പോസ്റ്റ് ചെയ്യൂ.

769
00:54:46,914 --> 00:54:48,330
അതൊരു നല്ല ആശയമാണ്.

770
00:54:48,474 --> 00:54:50,515
പിന്നെ അത് ഇംഗ്ലീഷിലും
പോസ്റ്റ് ചെയ്യാൻ മറക്കരുത്.

771
00:54:50,586 --> 00:54:53,802
"അവൾക്ക് രക്‌തസ്രാവമുണ്ട്,
അവൾക്ക് വേദനിക്കുന്നു'' എന്ന്.

772
00:54:54,954 --> 00:54:58,578
നീ കാര്യമായിട്ടാണോ ഇതൊക്കെ 
ചെയ്യുന്നത്? നീ സോഷ്യൽ മീഡിയ 
ഒന്ന് പരിശോധിച്ച് നോക്ക്.

773
00:54:58,595 --> 00:54:59,594
ഇവരെ നോക്കൂ.

774
00:54:59,675 --> 00:55:01,174
സൂക്ഷിച്ചു നോക്കൂ.

775
00:55:01,235 --> 00:55:04,109
വഴിയരികിൽ ചിതറിക്കിടക്കുന്ന
കുട്ടികളുടെ മൃതദേഹങ്ങൾ.

776
00:55:04,116 --> 00:55:06,948
നീ ശരിക്കും കരുതുന്നുണ്ടോ
പേടിച്ചു വിറച്ചിരിക്കുന്ന ഒരു...

777
00:55:06,996 --> 00:55:09,703
...പെൺകുട്ടിയുടെ ശബ്ദം കേട്ട്
അവർക്ക് സഹാനുഭൂതി തോന്നുമെന്ന്?

778
00:55:10,236 --> 00:55:12,485
അവൾക്കിപ്പോൾ ആവശ്യം
ഒരു ആംബുലൻസാണ്.

779
00:55:12,597 --> 00:55:14,137
ഒപ്പം രക്ഷാപ്രവർത്തകരെയും!

780
00:55:14,317 --> 00:55:18,316
ഒമർ, ഒന്നടങ്ങ്. നമ്മളെലാവരും
ഒരുപോലെ മുൾമുനയിലാണ്.

781
00:55:27,998 --> 00:55:29,455
ഹിന്ദ്, മോളെ?

782
00:55:30,878 --> 00:55:32,627
നിനക്ക് മുറിവ് പറ്റിയിട്ടുണ്ടോ?

783
00:55:32,678 --> 00:55:33,510
സ്പീക്കർഫോണിൽ ഇടൂ.

784
00:55:36,357 --> 00:55:43,454
ഹനൂദ്, ഹനൂദ്.

785
00:55:43,479 --> 00:55:44,561
ഒരു ഡോക്ടർ?

786
00:55:44,679 --> 00:55:46,303
മോൾക്ക് ഒരു ഡോക്ടറെ കാണണോ?

787
00:55:46,920 --> 00:55:49,460
ഒരു ഡോക്ടർ വേണം.

788
00:55:49,920 --> 00:55:54,211
പൊന്നേ, ഞാൻ ഒരു ഡോക്ടറോട്
സംസാരിച്ചിട്ടുണ്ട്.
അവർ നിന്നെ കൂട്ടിക്കൊണ്ടു വരും.

789
00:55:54,160 --> 00:55:56,242
അതുവരെ മോൾ
എവിടെയാണോ ഉള്ളത്
അവിടെ തന്നെ ഇരിക്കണം, ഓക്കെ?

790
00:55:56,320 --> 00:56:00,069
- അവൾക്ക് വേദനിക്കുന്നുണ്ട്.
- ശബ്ദം കേട്ടിട്ട് അവൾക്ക്
മുറിവേറ്റതായി തോന്നുന്നില്ല.

791
00:56:00,401 --> 00:56:04,525
ചുറ്റുമുള്ള മൃതാശരീരങ്ങളിൽ
നിന്നുള്ള രക്തം അവളുടെ
ദേഹത്ത് പറ്റിയതാവും.

792
00:56:08,161 --> 00:56:10,327
മോളെ, നിന്റെ വീട്ടിലേക്കുള്ള
വഴി മോൾക്ക് അറിയാമോ?

793
00:56:11,922 --> 00:56:14,046
ആ, എന്റെ വീട് എവിടെയാണെന്ന്
എനിക്കറിയാം.

794
00:56:17,402 --> 00:56:18,568
എന്ത്?

795
00:56:18,722 --> 00:56:20,346
ആദ്യം നിങ്ങൾ വന്നെന്നെ രക്ഷിക്കൂ.

796
00:56:20,443 --> 00:56:24,526
എങ്ങോട്ടും നീങ്ങരുത് മോളെ,
കാറിൽ തന്നെ ഇരിക്കൂ.

797
00:56:25,723 --> 00:56:28,722
- എനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
- എന്താ പൊന്നേ?

798
00:56:29,203 --> 00:56:32,910
ഞാൻ കുടുങ്ങിയിരിക്കുകയാണ്,
എനിക്ക് പുറത്തു കടക്കാൻ കഴിയുന്നില്ല.
എന്നെ വന്ന് കൂട്ടിക്കൊണ്ടു പോകൂ.

799
00:56:33,404 --> 00:56:37,653
പട്ടാളക്കാർ മോളുടെ ചുറ്റിലുമുണ്ട്.
ഇപ്പോൾ പുറത്തിറങ്ങുന്നത് അപകടമാണ്.

800
00:56:40,325 --> 00:56:42,948
കണക്ഷൻ കട്ടായി. എഴുന്നേൽക്കൂ, ഒമർ.

801
00:56:47,205 --> 00:56:49,954
ഡോക്ടർ, എന്തെങ്കിലും
പുരോഗതിയുണ്ടോ?

802
00:56:51,245 --> 00:56:53,161
ആരോഗ്യ മന്ത്രാലയത്തിൽ
നിന്നുള്ള കോൾ ആണോ?

803
00:56:53,206 --> 00:56:55,580
അതെ, അംബാസഡറെ
വിളിച്ചത് ഞാനാണ്.

804
00:56:57,367 --> 00:57:00,116
അതെ, ആ പ്രോട്ടോക്കോൾ
ഒക്കെ എനിക്കറിയാം. ഒരു സമയം
ഒരു ഇടനിലക്കാരൻ മാത്രം എന്നതല്ലേ,

805
00:57:00,166 --> 00:57:01,998
എന്നാൽ അതൊരു അനൗപചാരിക
കോൾ മാത്രമായിരുന്നു.

806
00:57:02,087 --> 00:57:04,711
ആ പെൺകുട്ടി രക്തം വാർന്നു
കിടക്കുകയാണ്, ഞങ്ങൾ...

807
00:57:04,727 --> 00:57:06,726
ഞങ്ങൾക്ക് ശരിക്കും എന്ത്
ചെയ്യണമെന്ന് അറിയില്ല.

808
00:57:07,487 --> 00:57:08,819
നമുക്ക് ഗ്രീൻ സിഗ്നൽ ലഭിച്ചോ?

809
00:57:12,847 --> 00:57:13,888
ഫോണിങ്ങ് താ, ഫോണിങ്ങ് തരൂ.

810
00:57:13,968 --> 00:57:15,175
ഡോക്ടർ.

811
00:57:16,328 --> 00:57:19,744
ഡോക്ടർ, ഈ കോർഡിനേഷൻ
ഒക്കെ ശരിയാകാൻ ഉറപ്പായും
രാത്രി മുഴുവൻ എടുക്കും.

812
00:57:19,728 --> 00:57:21,727
എന്റെ  കയ്യിൽ ഒരു ഐഡിയ ഉണ്ട്.

813
00:57:22,568 --> 00:57:29,234
നിങ്ങൾ പട്ടാളത്തെ ഒന്ന് വിളിച്ച്
അവിടെ ഒരു ചെറിയ പെൺകുട്ടി സഹായമാവശ്യപ്പെട്ട്
നിൽക്കുന്നുണ്ടെന്ന് പറയാമോ?

814
00:57:29,569 --> 00:57:32,776
അവളെ അവിടെ നിന്നൊന്ന്
പുറത്തെത്തിച്ചാൽ മാത്രം മതി.

815
00:57:32,809 --> 00:57:35,558
പിന്നെ അവരുടെ പ്രൊപ്പഗണ്ടകളുടെ
പ്രചാരണത്തിനായി കുറച്ച്
ഫോട്ടോകളും എടുത്തോട്ടെ.

816
00:57:35,570 --> 00:57:39,402
അവളെ ജീവനോടെ വിടാൻ
അവരോട് പറയു.അവൾക്ക്
അവളുടെ വീട്ടിലേക്കുള്ള വഴി അറിയാം.

817
00:57:46,011 --> 00:57:49,510
ഞാനായിരുന്നു ആ ഇസ്രായേലി
പട്ടാളക്കാരുടെ സ്ഥാനത്തെങ്കിൽ,
അവളെ ജീവിക്കാൻ വിടുമായിരുന്നു.

818
00:57:49,491 --> 00:57:52,573
നമ്മൾ എവിടെയാണ്
ജീവിക്കുന്നതെന്നാണ് നിങ്ങൾ കരുതുന്നത്?

819
00:57:52,611 --> 00:57:55,235
അവര്‍ അവളെ കണ്ടിട്ടില്ലെന്ന്
നിങ്ങൾ ഇപ്പോഴും കരുതുന്നുണ്ടോ?

820
00:57:55,611 --> 00:57:58,194
അവരുടെ ടാങ്കുകൾ ഇൻഫ്രാറെഡ്
സെൻസറുകൾ സജ്ജീകരിച്ചിട്ടുള്ളതാണ്.

821
00:57:58,252 --> 00:58:01,376
അതിലെ ചുവന്ന ലൈറ്റ് താപ സ്രോതസ്സുകളെ
കണ്ടെത്തും.മൃതദേഹങ്ങളൊന്നും
അതിൽ ദൃശ്യമാകില്ല.

822
00:58:01,372 --> 00:58:04,205
പക്ഷെ അവരുടെ ഡിറ്റക്ടറിൽ
ആ കുട്ടിയെ ചുവപ്പ് നിറത്തിൽ
കാണാൻ പറ്റും.

823
00:58:04,252 --> 00:58:05,626
ചിലപ്പോൾ അവൾ പറയുന്നതൊക്കെ
അവർക്ക് കേൾക്കാനും കഴിയുന്നുണ്ടാവും.

824
00:58:07,373 --> 00:58:08,705
ശബ്ദമൊന്നുമില്ല.

825
00:58:09,973 --> 00:58:10,763
എനിക്ക് അവളുടെ ശബ്ദം കേൾക്കാൻ കഴിയുന്നില്ല.

826
00:58:16,013 --> 00:58:18,221
അവൾ ശ്വസിക്കുന്നുണ്ട്,
നീ പറയുന്നത് അവൾക്ക് കേൾക്കാൻ പറ്റും.

827
00:58:18,734 --> 00:58:19,524
ഓക്കെ.

828
00:58:21,014 --> 00:58:24,055
മോൾക്ക് കുഴപ്പമൊന്നുമില്ലെന്ന്
ഉറപ്പാക്കാൻ ഞാൻ മോളെ
വിളിക്കാൻ നോക്കുവാരുന്നു.

829
00:58:25,215 --> 00:58:30,463
പക്ഷേ, ഒമർ അങ്കിൾ
എന്നെക്കാൾ മുൻപേ നിന്നെ വിളിച്ചു.

830
00:58:30,854 --> 00:58:33,353
അദ്ദേഹം എപ്പോഴും എന്നെക്കാൾ
ഒരു പടി മുന്നിലാണ്.

831
00:58:33,415 --> 00:58:35,039
അദ്ദേഹം എപ്പോഴും ഉഷാറാണ്.

832
00:58:38,295 --> 00:58:39,544
നമുക്ക് അവളുമായുള്ള ബന്ധം നഷ്ടമായോ?

833
00:58:40,136 --> 00:58:42,135
നിനക്ക് അതാണല്ലോ വേണ്ടത്.

834
00:58:42,176 --> 00:58:43,925
നീ ഇനി മിണ്ടിപ്പോകരുത്.

835
00:58:51,536 --> 00:58:53,245
ഹനൂദ്?

836
00:59:02,777 --> 00:59:06,193
നിനക്കറിയാമോ, എനിക്ക് ഒരു
പെൺകുഞ്ഞു ജനിക്കുമ്പോൾ
ഞാനവൾക്ക് ഹനൂദ് എന്ന് പേരിടും.

837
00:59:11,659 --> 00:59:13,658
ഞാൻ പറയുന്നത് കേൾക്കാമോ മോളെ?

838
00:59:17,300 --> 00:59:18,215
അവൾ നിങ്ങളെ കേൾക്കുന്നുണ്ട്.

839
00:59:18,380 --> 00:59:20,629
ഹനൂദ്, നീ മൈക്രോഫോൺ 
മ്യൂട്ട് ആക്കിയോ?

840
00:59:21,059 --> 00:59:23,683
- നിനക്ക് എന്താണ് വേണ്ടത്?
- നീ എന്താണ് ഒളിപ്പിക്കുന്നത്?

841
00:59:25,860 --> 00:59:27,859
- ആ ലാപ്ടോപ്പ് തുറക്ക്
- വേണ്ട.

842
00:59:27,980 --> 00:59:29,979
- അങ്ങോട്ട് മാറി നിൽക്ക്.
- ഞാൻ മാറില്ല.

843
00:59:30,060 --> 00:59:32,309
ഇത് നിന്റെ പരിധിയിലുള്ള കാര്യമല്ല.

844
00:59:35,540 --> 00:59:36,831
ഗുഡ് ഈവനിംഗ്, ഡോക്ടർ.

845
00:59:39,541 --> 00:59:41,040
എനിക്കത് ഇപ്പോഴാണ് കിട്ടിയത്.

846
00:59:41,581 --> 00:59:42,913
വളരെ നന്ദി.

847
00:59:46,022 --> 00:59:48,146
ലാപ്ടോപ്പ് തുറക്ക്.
അല്ലെങ്കിൽ മാറി നിൽക്ക്.

848
00:59:48,982 --> 00:59:49,773
ഒമർ, മതിയാക്ക്.

849
00:59:49,862 --> 00:59:50,986
- മാറിനിൽക്ക്!
- ഇല്ല.

850
00:59:51,062 --> 00:59:53,311
- മാറി നിൽക്കാനാണ് നിന്നോട് പറഞ്ഞത്.
- ഞാൻ എങ്ങോട്ടും മാറില്ല.

851
00:59:53,422 --> 00:59:54,588
-ലാപ്ടോപ്പ് തുറക്ക്.
- വേണ്ട.

852
00:59:54,663 --> 00:59:56,287
നീ എന്താണ് ഒളിക്കുന്നത്?

853
00:59:58,943 --> 01:00:00,859
ദയവായി ലാപ്ടോപ്പ് തുറക്കൂ.

854
01:00:07,504 --> 01:00:08,587
തുറന്നല്ലോ!

855
01:00:08,904 --> 01:00:11,819
- രക്ഷാപ്രവർത്തകരെ വിളിക്കൂ.
- ഇപ്പോൾ വിളിക്കാൻ പറ്റില്ല.
ആ പെൺകുട്ടി ഇപ്പോൾ സംസാരിക്കുന്നില്ല.

856
01:00:11,905 --> 01:00:13,070
അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

857
01:00:13,744 --> 01:00:15,743
അവളുടെ രക്തം വാർന്നുകൊണ്ടിരിക്കുകയാണ്,
ഇപ്പോൾ അവൾ മിണ്ടുന്നുമില്ല.

858
01:00:16,265 --> 01:00:17,764
അവൾക്ക് നമ്മൾ പറയുന്നത്
കേൾക്കാൻ കഴിയും.

859
01:00:17,904 --> 01:00:21,403
നമ്മളവളെ രക്ഷിക്കാൻ ആളെ
അയച്ചിട്ടുണ്ടെന്ന് വാക്ക് പറഞ്ഞതാണ്.
അവളിനി നമ്മളെ വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

860
01:00:21,665 --> 01:00:24,122
ആ പെൺകുട്ടി ഇപ്പോഴും
ശ്വസിക്കുകയും
ജീവിക്കുകയും ചെയ്യുന്നുണ്ട്.

861
01:00:24,185 --> 01:00:26,059
ദയവായി അവരോട് സംസാരിക്കൂ!

862
01:00:26,185 --> 01:00:29,351
അവൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ പോലും,
നമുക്ക് അവരുടെ അനുമതി കിട്ടണം.

863
01:00:29,466 --> 01:00:31,090
ആഹ്, ഗ്രീൻ സിഗ്നൽ
ഞാൻ കാണിച്ചു തരാം.

864
01:00:31,146 --> 01:00:33,353
-അതിങ്ങ് താ.
-എന്റെ ഫോൺ!

865
01:00:33,546 --> 01:00:35,504
മഹ്ദി, എന്റെ ഫോൺ തരൂ!

866
01:00:35,586 --> 01:00:36,835
കൈ മാറ്റടാ!

867
01:00:36,906 --> 01:00:39,613
-എന്റെ ഫോൺ തരൂ!

868
01:00:51,507 --> 01:00:55,048
റെഡ് ക്രെസെന്റിലുള്ള 
എന്റെ സഹോദരീസഹോദരന്മാർ...

869
01:00:55,028 --> 01:00:56,777
...നിനക്ക് വേണ്ടി രക്ഷപ്രവർത്താനം
കോർഡിനേറ്റ് ചെയ്യുന്നുണ്ടെന്ന്
ഞാൻ പറഞ്ഞില്ലേ?

870
01:01:02,548 --> 01:01:05,172
മോൾക്ക് വേണ്ടി ചെയ്യാൻ
കഴിയുന്നതെല്ലാം ഞങ്ങൾ
ചെയ്യുമെന്ന് ഞാൻ സത്യം ചെയ്യാം.

871
01:01:05,229 --> 01:01:07,353
അങ്ങോട്ട് എത്തണമെങ്കിൽ ഞങ്ങൾക്ക്
ഇവിടെ കുറച്ചു കാര്യങ്ങൾ
ചെയ്യേണ്ടതുണ്ട്, അതുകൊണ്ടാണ്.

872
01:01:14,310 --> 01:01:15,559
റാന,

873
01:01:15,910 --> 01:01:18,909
റാന, മോളെ, 
ഞാൻ അവളോട് സംസാരിക്കാം.

874
01:01:19,950 --> 01:01:21,574
ഞാൻ അവളോട് സംസാരിക്കട്ടെ.

875
01:01:22,031 --> 01:01:24,864
ഞാനൊന്ന് ശ്രമിക്കട്ടെ,
എല്ലാം ശരിയാകും.

876
01:01:26,192 --> 01:01:27,732
നീ കുറച്ചു നേരം വിശ്രമിക്ക്.

877
01:01:30,071 --> 01:01:31,404
ഫോൺ എനിക്ക് തരൂ.

878
01:01:39,752 --> 01:01:42,418
മോളുടെ മനസ്സ് എത്ര
കരുത്തുള്ളതാണെന്ന് എനിക്കറിയാം.

879
01:01:42,513 --> 01:01:46,386
ജീവിതത്തെ ഒരുപാട് സ്നേഹിക്കുന്ന ഒരു
പോരാളിയുടെ മനസ്സാണ് മോൾക്കുള്ളത്.

880
01:01:46,713 --> 01:01:50,504
മോൾക്ക് ഒന്ന് ശ്വാസമെടുക്കാമോ?

881
01:01:50,553 --> 01:01:53,469
ഒരു ദീർഘശ്വാസം.

882
01:01:55,114 --> 01:01:55,863
മോളൊന്ന് മനസ്സിൽ സങ്കൽപ്പിക്ക്...

883
01:01:55,994 --> 01:01:57,743
മോളൊന്ന് മനസ്സിൽ സങ്കൽപ്പിച്ചു നോക്ക്.

884
01:01:58,394 --> 01:02:01,143
മോളൊരു പൂവിന്റെ ഗന്ധം 
ആസ്വദിക്കുകയാണ്.

885
01:02:06,034 --> 01:02:08,533
പൂവിന്റെ ഗന്ധം അനുഭവിക്കൂ.

886
01:02:10,275 --> 01:02:12,399
മോൾ ഇപ്പോൾ ശ്വസിച്ച വായു
ഒന്ന് പിടിച്ചുവയ്ക്കൂ.

887
01:02:13,875 --> 01:02:16,957
ആ ശ്വാസം ഉള്ളിൽ തന്നെ
ഒന്ന് പിടിച്ചു വെക്ക്.

888
01:02:17,796 --> 01:02:19,545
കുറച്ചു നേരം അതൊന്ന് പിടിച്ചു വെക്ക്.

889
01:02:20,077 --> 01:02:22,867
ഇനി മോൾ ഒരു മെഴുകുതിരി
ഊതി കെടുത്തുന്നത് പോലെ...

890
01:02:23,116 --> 01:02:26,073
...ആ ശ്വാസം പുറത്തേക്ക് വിട്.

891
01:02:33,437 --> 01:02:36,936
ഇനി നമുക്ക്...

892
01:02:37,597 --> 01:02:41,513
ശ്വാസം ഉള്ളിലേക്ക് എടുക്കുകയും,
പുറത്തേക്ക് വിടുകയും ചെയ്യാം.

893
01:02:42,038 --> 01:02:43,787
ശ്വസിക്കുക,

894
01:02:43,998 --> 01:02:45,831
ശ്വാസം വിടുക.

895
01:02:46,758 --> 01:02:50,965
ഒരു ദീർഘശ്വാസം എടുക്ക്.

896
01:02:52,599 --> 01:02:55,723
ഞാൻ പറഞ്ഞതുപോലെ
ഒരു ദീർഘശ്വാസം എടുക്ക്.

897
01:02:57,319 --> 01:02:59,693
നമ്മൾ പൂവിന്റെ ഗന്ധം 
അനുഭവിക്കുന്നു.

898
01:03:00,320 --> 01:03:03,319
പിന്നെ മെഴുകുതിരി 
ഊതി കെടുത്തുന്നു.

899
01:03:07,480 --> 01:03:09,104
മോളുടെ കണ്ണുകൾ ഒന്നടച്ചേ.

900
01:03:10,761 --> 01:03:12,760
എന്നിട്ട് കടലിനെ ഒന്ന് സങ്കൽപ്പിച്ചേ.

901
01:03:13,721 --> 01:03:16,387
കടലിനു മുകളിൽ പ്രകാശിക്കുന്ന
സൂര്യനെയും.

902
01:03:18,441 --> 01:03:23,940
മോൾ എങ്ങനെയാണ് 
കടലിൽ നീന്തിയതെന്നും,

903
01:03:23,922 --> 01:03:26,838
മോൾ എങ്ങനെയാണ് വെള്ളത്തിലും
മണലിലും കളിച്ചതെന്നും ഓർത്തുനോക്കിക്കേ.

904
01:03:27,403 --> 01:03:29,068
ആ നല്ല നിമിഷങ്ങളെല്ലാം ഓർത്തെടുത്ത്...

905
01:03:32,483 --> 01:03:36,316
അവയെല്ലാം മോളുടെ
മുന്നിൽ ഉണ്ടെന്ന് സങ്കൽപ്പിക്ക്.

906
01:03:37,843 --> 01:03:40,009
ഗാസയിലെ കടൽ ഓർത്തുനോക്ക്.

907
01:03:40,603 --> 01:03:42,352
ഗാസയിലെ മണലും.

908
01:03:42,684 --> 01:03:46,266
കടൽത്തീരം മൃദുവും
മനോഹരവുമായിരുന്നു.

909
01:03:47,604 --> 01:03:50,436
മണലിൽ ചെരുപ്പിടാതെ നടക്കാൻ...

910
01:03:50,484 --> 01:03:55,108
...എന്തൊരു രസമാണ്.

911
01:04:07,166 --> 01:04:07,915
റാനാ?

912
01:04:09,767 --> 01:04:10,891
ആ മോളെ.

913
01:04:11,006 --> 01:04:12,255
അവൾ ഇവിടെയുണ്ട്!

914
01:04:12,406 --> 01:04:15,655
ഹനൂദ്, എന്റെ പൊന്നേ.
ഞാൻ കേൾക്കുന്നുണ്ട് മോളെ.

915
01:04:19,767 --> 01:04:21,266
ഹനൂദ്?

916
01:04:21,927 --> 01:04:24,801
- നിങ്ങൾ ആരാണ്?
- ഞാൻ നിസ്രീനാണ് മോളെ.

917
01:04:24,887 --> 01:04:28,136
ഞാൻ റാനയുടെ സഹോദരിയാണ്.
ഞാൻ നിസ്രീൻ ആണ്, മോളെ.

918
01:04:34,168 --> 01:04:35,542
എന്താ, മോളെ?

919
01:04:36,569 --> 01:04:37,943
എന്നെ രക്ഷിക്കൂ.

920
01:04:38,088 --> 01:04:41,004
റെഡ് ക്രസന്റിൽ നിന്നുള്ള
ഒരാളെ മോൾ കാണുന്നത് വരെ....

921
01:04:41,089 --> 01:04:45,380
തീർച്ചയായും, ഞാൻ മോളോടൊപ്പം
ലൈനിൽ തുടരാം. ഓക്കെ?

922
01:04:45,329 --> 01:04:47,161
ഞങ്ങൾ നിന്നെ രക്ഷിക്കും, പൊന്നേ.

923
01:04:48,289 --> 01:04:49,455
കുഴപ്പമില്ലല്ലോ, മോളേ?

924
01:04:50,850 --> 01:04:51,807
നമസ്കാരം, ഡോക്ടർ.

925
01:04:52,650 --> 01:04:56,149
ആ പെൺകുട്ടി ഇപ്പോഴും ലൈനിലുണ്ട്,
അവൾ ജീവൻ രക്ഷിക്കാൻ ഞങ്ങളോട് 
അപേക്ഷിക്കുകയാണ്.

926
01:04:58,291 --> 01:05:00,623
ഗ്രീൻ സിഗ്നൽ 
എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ?

927
01:05:05,131 --> 01:05:08,505
മോളുടെ ശബ്ദം വീണ്ടും
കേട്ടതിൽ എനിക്ക് ഒരുപാട്
സന്തോഷമുണ്ട് കേട്ടോ.

928
01:05:11,453 --> 01:05:12,493
എന്തായി?

929
01:05:14,372 --> 01:05:16,454
ഇപ്പോഴും ഗ്രീൻ സിഗ്നൽ കിട്ടിയിട്ടില്ല.

930
01:05:17,012 --> 01:05:18,511
എന്തിനാണവർ കാത്തുനിൽക്കുന്നത്?

931
01:05:18,652 --> 01:05:22,818
ഞാൻ എന്ത് പറയണമെന്നാണ് നീ പറയുന്നത്?
നിയമങ്ങൾ ഉണ്ടാക്കുന്നത് ഞാനല്ലല്ലോ.

932
01:05:23,253 --> 01:05:27,711
ഞാൻ നിന്നോട് ആയിരം തവണ
പറഞ്ഞിട്ടുണ്ട്.  ഗ്രീൻ സിഗ്നൽ ഇല്ലെങ്കിൽ
ആംബുലൻസ് അയക്കാൻ പറ്റില്ല.

933
01:05:27,693 --> 01:05:30,692
മഹ്ദി, ഹിന്ദിന്റെ ഉമ്മ
ഫോണിൽ നിലവിളിച്ചു കരയുകയാണ്.

934
01:05:30,694 --> 01:05:31,651
നീ അവളോട് സംസാരിക്കുമോ?

935
01:05:31,774 --> 01:05:33,773
നമ്മൾ അവളെ രക്ഷിക്കണം,
ഞാൻ നിന്നോട് യാചിക്കുകയാണ്.

936
01:05:33,814 --> 01:05:37,938
അവളെ രക്ഷിക്കാൻ നമുക്ക്
വെറും 8 മിനിറ്റ് മതി. മണിക്കൂറുകളായി
നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നു!

937
01:05:38,574 --> 01:05:40,073
മഹ്ദി, എന്റെ ഫോൺ തരൂ.

938
01:05:40,175 --> 01:05:42,799
- എന്നെ ഒന്ന് തനിച്ചു വിടൂ.
- ഞാൻ അവരോട് ഒന്ന് സംസാരിക്കട്ടെ.

939
01:05:42,815 --> 01:05:45,689
മഹ്ദി, എന്റെ ഫോൺ തരൂ.

940
01:05:47,975 --> 01:05:50,599
ഗ്രീൻ സിഗ്നൽ കിട്ടുന്നതുവരെ
ഞാൻ ഇവിടെനിന്നും
പുറത്തുവരാൻ പോവുന്നില്ല.

941
01:06:03,817 --> 01:06:05,566
ദയവായി എന്റെ ഫോൺ തരൂ.

942
01:06:26,739 --> 01:06:28,197
കമോണ്‍, മഹ്ദി.

943
01:06:29,139 --> 01:06:30,347
വാ നമുക്ക് ഗെയിം കളിക്കാം.

944
01:06:32,499 --> 01:06:33,998
കമോണ്‍, മഹ്ദി.

945
01:07:25,544 --> 01:07:27,793
വേഗം വന്ന് എന്നെ കൂട്ടിക്കൊണ്ടു പോ.

946
01:07:28,264 --> 01:07:30,805
ഞങ്ങൾ ഉടൻ അവിടെ എത്തും മോളെ.

947
01:07:31,305 --> 01:07:33,429
എന്നെ സഹായിക്കൂ.

948
01:07:34,065 --> 01:07:37,064
തീർച്ചയായും, എന്റെ പൊന്നേ.

949
01:07:37,545 --> 01:07:39,544
തീർച്ചയായും മോളെ രക്ഷിക്കാം.

950
01:07:40,066 --> 01:07:42,148
ഞാൻ നേരത്തെ സത്യം
ചെയ്തത് ഓർമയില്ലേ.

951
01:07:42,786 --> 01:07:44,702
ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്.

952
01:07:45,426 --> 01:07:48,175
മോളെ, നിനക്ക് ഒന്നും സംഭവിക്കില്ല?

953
01:07:48,226 --> 01:07:52,725
നീ ജീവിച്ചിരിക്കുന്നുണ്ട്,
ശ്വസിക്കുന്നുണ്ട്,
എന്നോട് സംസാരിക്കുന്നുണ്ട്.

954
01:07:53,267 --> 01:07:55,141
ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്!

955
01:08:36,471 --> 01:08:37,845
നമുക്ക് ഗ്രീൻ സിഗ്നൽ ലഭിച്ചു!

956
01:08:38,151 --> 01:08:39,400
നമ്മുക്ക് ഗ്രീൻ സിഗ്നൽ ലഭിച്ചു!

957
01:08:39,471 --> 01:08:42,428
മഹ്ദി, നമുക്ക് ഗ്രീൻ സിഗ്നൽ ലഭിച്ചു!

958
01:08:48,192 --> 01:08:51,233
-ഹിന്ദ്? ഹനൂദ്?
- മ്മ്.

959
01:08:51,232 --> 01:08:53,189
ഞങ്ങൾ നിന്നെ
കൂട്ടിക്കൊണ്ടുപോവാൻ വരികയാണ്.

960
01:08:56,713 --> 01:08:59,211
ആ, സൈനോ,
നിന്റെ ലൊക്കേഷൻ കിട്ടി.

961
01:08:59,713 --> 01:09:01,587
ഓക്കെ.

962
01:09:01,993 --> 01:09:03,909
ഞാൻ ഇപ്പോൾ ഉള്ള സ്ഥലം...

963
01:09:04,914 --> 01:09:09,538
ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റാണ്.
പിന്നെ അവിടുന്ന് ഇടത്തേക്ക് തിരിയുക.

964
01:09:11,154 --> 01:09:12,237
അവർ പോയിക്കൊണ്ടിരിക്കുകയാണ്.

965
01:09:12,354 --> 01:09:15,062
അവിടെ എത്തിയാലുടൻ
നീയും മദ്ഹൂനും കാര്യങ്ങൾ
നന്നായി ചെയ്യണം.

966
01:09:15,114 --> 01:09:17,363
അതെ, മാഡം. ആംബുലൻസ്
അങ്ങോട്ടുള്ള വഴിയിലാണ്.

967
01:09:17,875 --> 01:09:21,624
ഞാൻ നിങ്ങളെ സ്പീക്കർഫോണിൽ
ഇടാം.അപ്പോൾ നിങ്ങളുടെ മകൾക്ക്
നിങ്ങൾ പറയുന്നത് കേൾക്കാൻ പറ്റും.

968
01:09:23,635 --> 01:09:26,342
ഇപ്പോൾ നിങ്ങൾക്ക് മോളോട്
സംസാരിക്കാം, അവൾക്ക് നിങ്ങൾ
പറയുന്നത് കേൾക്കുകയും ചെയ്യാം.

969
01:09:28,395 --> 01:09:30,769
-ഹനൂദ്?
- ആ.

970
01:09:31,037 --> 01:09:36,077
എനിക്ക് നിന്നെ ഒരുപാടിഷ്ട്ടമാണ്.
ഉമ്മയ്ക്ക് നിന്നെ ഇഷ്ടമാണ്.
ഞങ്ങൾ എല്ലാവരും നിന്നെ സ്നേഹിക്കുന്നു, പൊന്നേ.

971
01:09:36,076 --> 01:09:38,700
- മോൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?
- ഇല്ല.

972
01:09:38,956 --> 01:09:40,122
ശ്രദ്ധിച്ചിരിക്കണം കേട്ടോ.

973
01:09:40,557 --> 01:09:41,556
ശരി.

974
01:09:41,637 --> 01:09:44,719
പേടിക്കണ്ട കേട്ടോ,
മോൾ ഒരു പെൺസിംഹത്തെപ്പോലെ
ധൈര്യമായിട്ടിരിക്കണം.

975
01:09:44,757 --> 01:09:47,214
-ഓക്കെയല്ലേ മോളെ?
- ഓക്കെ.

976
01:09:49,198 --> 01:09:52,572
അവർ വന്നുകൊണ്ടിരിക്കുകയാണ്,
പേടിക്കേണ്ടട്ടോ.

977
01:09:52,558 --> 01:09:57,057
ഞങ്ങളുടെ ടീം അവിടെത്താറായി.

978
01:09:58,039 --> 01:09:59,454
അവർ അവിടെ എത്താറായി,
കേട്ടോ മോളെ.

979
01:10:00,558 --> 01:10:03,099
-പേടിക്കേണ്ട കേട്ടോ?
- ശരി.

980
01:10:06,119 --> 01:10:07,368
കണക്ഷൻ കട്ടായി.

981
01:10:08,359 --> 01:10:10,025
എന്താണ് സംഭവിക്കുന്നത്?

982
01:10:12,800 --> 01:10:14,799
മഹ്ദി, എന്തിനാണ് അവർ വണ്ടി നിർത്തുന്നത്?

983
01:10:15,120 --> 01:10:16,244
അവർ ഇപ്പോൾ നീങ്ങുന്നില്ല.

984
01:10:16,800 --> 01:10:19,133
നെറ്റ്‌വർക്ക് ഇല്ല,
കണക്ഷൻ തകരാറിലാണ്.

985
01:10:19,320 --> 01:10:23,278
വീണ്ടും വിളിക്കൂ. സൈനോ
മറുപടി നൽകുന്നില്ലെങ്കിൽ
മദ്ഹൂനെ വിളിച്ചു നോക്ക്.

986
01:10:24,841 --> 01:10:26,840
മദ്ഹൂൻ പ്രതികരിക്കുന്നില്ല.
നെറ്റ്‌വർക്ക് ഇല്ല.

987
01:10:28,201 --> 01:10:30,783
- ഒരുപക്ഷേ, അവൻ...
- ഇല്ല.

988
01:10:30,841 --> 01:10:33,215
സൈനോ, എന്താണ്
നിങ്ങൾ പോവാത്തത്?

989
01:10:35,362 --> 01:10:38,653
അവിടുന്ന് അനങ്ങരുത്.
എന്റെ കോളിനായി കാത്തിരിക്കൂ. ഓക്കെ?

990
01:10:38,962 --> 01:10:41,336
ഓക്കെ, ഞാനുടനെ തിരിച്ചു വിളിക്കാം.

991
01:10:41,402 --> 01:10:43,859
- എന്താണ് സംഭവിക്കുന്നത്?
- റോഡ് ബ്ലോക്കാണ്.

992
01:10:43,923 --> 01:10:49,047
ബോംബാക്രമണത്തിൽ
ഒരു കെട്ടിടം തകർന്നുവീണു.
അവർക്ക് റൂട്ട് മാറ്റിയേ പറ്റൂ.

993
01:10:49,203 --> 01:10:52,327
- അവർ വളരെ അടുത്താണ്.
- ഇനി ആ വഴി പോവാൻ പറ്റില്ല,

994
01:10:52,323 --> 01:10:55,947
മാപ്പ് ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല.
എല്ലാം നശിച്ചിരിക്കുകയാണ്.

995
01:10:56,404 --> 01:10:58,237
ഹനൂദ്, മോളെ?

996
01:10:58,324 --> 01:11:03,281
കാർ പത്ത് മിനിറ്റിനുള്ളിൽ
എത്തും. റോഡ് കുറച്ച്...

997
01:11:03,244 --> 01:11:04,243
നമസ്കാരം, ഡോക്ടർ.

998
01:11:04,325 --> 01:11:06,407
- മോശമാണ്.
- വളരെ മോശമാണ്, പിന്നെ...

999
01:11:06,485 --> 01:11:08,442
ദഹ്ചനെ, അൽ-സീന
തെരുവുകളുടെ കവലയിൽ,

1000
01:11:08,525 --> 01:11:11,774
നമ്മുടെ ആംബുലൻസ്
കുടുങ്ങിക്കിടക്കുകയാണ്.

1001
01:11:14,526 --> 01:11:18,150
നമ്മുടെ ആളുകൾ....
നമുക്ക് മറ്റൊരു റൂട്ട് കണ്ടെത്തിയേ തീരൂ.

1002
01:11:19,407 --> 01:11:24,322
"ദൈവം നിനക്കെതിരെയുള്ള
കഠിനഹൃദയങ്ങളെ മയപ്പെടുത്തട്ടെ".

1003
01:11:26,647 --> 01:11:28,021
ശരി, ഡോക്ടർ.

1004
01:11:28,567 --> 01:11:29,399
ഹനൂദ്?

1005
01:11:31,407 --> 01:11:34,448
സൈന്യത്തിന്റെ അനുമതിയില്ലാതെ
അവർ അനങ്ങില്ല.

1006
01:11:35,007 --> 01:11:36,673
ഫോൺ വെക്കല്ലേ, മോളെ.

1007
01:11:37,887 --> 01:11:39,553
ഞാൻ ഇവിടെത്തന്നെയുണ്ട്.

1008
01:11:39,688 --> 01:11:41,604
നീ എന്റെ ജീവനല്ലേ, മോളെ.

1009
01:11:42,448 --> 01:11:43,697
സൈനോ?

1010
01:11:44,288 --> 01:11:46,662
എനിക്ക് ഒരു റൂട്ട് മാറ്റിക്കിട്ടിയിട്ടുണ്ട്.

1011
01:11:48,009 --> 01:11:49,883
അതെ, പട്ടാളക്കാരാണ് തന്നത്.

1012
01:11:51,689 --> 01:11:54,813
ഇടത്തേക്ക് തിരിഞ്ഞ്
അഞ്ച് മീറ്റർ പോകുക,
കൂടുതൽ പോകരുത്.

1013
01:11:55,049 --> 01:11:57,215
അഞ്ച് മീറ്റർ കഴിഞ്ഞാൽ നിർത്തുക.

1014
01:11:57,329 --> 01:12:00,245
പിന്നീട് ഇടത്തേക്ക് തിരിയുക,
അപ്പോൾ നിങ്ങൾ ശരിയായ
റൂട്ടിലേക്ക് എത്തും.

1015
01:12:02,730 --> 01:12:04,354
ദൈവത്തിന് നന്ദി.

1016
01:12:04,890 --> 01:12:05,639
കമോണ്‍.

1017
01:12:05,770 --> 01:12:07,269
ഹനൂദ്, മോളെ.

1018
01:12:07,330 --> 01:12:11,079
ഒരു മിനിറ്റ് കൂടെ. വണ്ടി പതുക്കെ
അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്.

1019
01:12:11,250 --> 01:12:14,291
ഏയ്, ഒമർ അങ്കിളിൽ നിന്ന്
ഒരു സന്തോഷവാർത്ത!

1020
01:12:15,491 --> 01:12:18,365
എനിക്ക്...

1021
01:12:18,371 --> 01:12:21,245
എനിക്ക് ഉറപ്പില്ല. ഞാൻ...ൽ നിന്ന്
വലത്തേക്ക് തിരിഞ്ഞു.

1022
01:12:22,532 --> 01:12:25,823
- അത് അറബ് ലീഗിന്റെ തെരുവ് അല്ലേ?
- അതെ.

1023
01:12:25,892 --> 01:12:29,183
വലത്തേക്ക് തിരിയുക.
പരമാവധി 400 അല്ലെങ്കിൽ
500 മീറ്റർ അകലെയാണ്.

1024
01:12:30,253 --> 01:12:34,210
- മാഡം, അവർ അവളുടെ അടുത്താണ്.
വെറും കാൽ മൈൽ അകലെ.

1025
01:12:34,213 --> 01:12:36,212
വെറും 400 മീറ്റർ അകലെ.
അവർ അവളുടെ പിന്നിലുണ്ട്.

1026
01:12:36,733 --> 01:12:39,357
- അവർ വന്നുകൊണ്ടിരിക്കുകയാണ്, മോളെ,
ഞാൻ നിന്റെ കൂടെത്തന്നെയുണ്ട്.

1027
01:12:39,453 --> 01:12:41,869
അവർ നിങ്ങളുടെ നേരെ
പച്ച ലേസർ ചൂണ്ടിയോ?

1028
01:12:42,454 --> 01:12:45,619
വളരെ നല്ലത്, അതിനർത്ഥം
അവർ നിങ്ങളെ തിരിച്ചറിഞ്ഞു എന്നാണ്.

1029
01:12:45,614 --> 01:12:46,946
അവർ രക്ഷപ്രവർത്തകരെ
തിരിച്ചറിഞ്ഞോ?

1030
01:12:48,494 --> 01:12:50,826
അവർ അവിടെ എത്താറായി, മാഡം.

1031
01:12:51,694 --> 01:12:54,193
- എന്ത്?
- ഒന്നുമില്ല ഞാൻ അവളുടെ കുടുംബത്തോട് സംസാരിച്ചതാണ്.

1032
01:12:54,255 --> 01:12:58,254
ഞങ്ങൾ എല്ലാം കോർഡിനേറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മണിക്കൂറായി ഞങ്ങൾ ഇതിന്റെ
പുറകെയാണ്. പേടിക്കേണ്ട കേട്ടോ.

1033
01:12:58,215 --> 01:13:00,297
- ഫാറെസ് സ്റ്റേഷനടുത്താണോ കുട്ടിയുള്ളത്?
- അതെ. നിങ്ങൾ അടുത്തെത്തിയോ?

1034
01:13:00,375 --> 01:13:04,374
ഞങ്ങൾ എത്താറായി.
പെൺകുട്ടി അവിടെയുണ്ടോ?

1035
01:13:04,536 --> 01:13:07,076
വെടിയുണ്ടകൾ കൊണ്ട തുളകളുള്ള ഒരു
കാറിലാണ് പെൺകുട്ടിയുള്ളത്.

1036
01:13:07,176 --> 01:13:09,050
അകലെ ഒരു ചുവന്ന ലൈറ്റ്
കാണുന്നുണ്ട്.

1037
01:13:09,136 --> 01:13:12,635
മോളേ, ആംബുലൻസിന്റെ
സൈറൺ കേൾക്കുന്നുണ്ടോ?

1038
01:13:12,936 --> 01:13:15,227
ഞാൻ ആ കാറിന്റെ അടുത്തുപോയി
പെൺകുട്ടിയെ നോക്കട്ടെ?

1039
01:13:15,336 --> 01:13:17,210
നിനക്ക് കാർ കാണാൻ കഴിയുന്നുണ്ടോ?

1040
01:13:17,497 --> 01:13:18,913
ഇല്ല, എനിക്ക് ഒന്നും
കാണാൻ കഴിയുന്നില്ല.

1041
01:13:19,217 --> 01:13:21,299
നീ സൈറണുകളും
ലൈറ്റുകളും ഓൺ ആക്കിയോ?

1042
01:13:21,377 --> 01:13:22,751
സൈറണുകൾ ഓൺ ആക്കിയിട്ടില്ല,

1043
01:13:24,098 --> 01:13:26,013
പക്ഷേ, ലൈറ്റുകൾ
ഓൺ ചെയ്തിട്ടുണ്ട്.

1044
01:13:26,258 --> 01:13:27,298
അതാ അവൾ!

1045
01:13:44,659 --> 01:13:48,741
"നിങ്ങൾ ബന്ധപ്പെടാൻ ശ്രമിക്കുന്ന
വ്യക്തി ഇപ്പോൾ ലഭ്യമല്ല."

1046
01:14:00,822 --> 01:14:03,237
- നമുക്ക് അവരെ നഷ്ടപ്പെട്ടു.
- ഇല്ല.

1047
01:14:03,981 --> 01:14:05,189
ഇല്ല.

1048
01:14:05,301 --> 01:14:08,759
ലൈൻ തകരാറിലായതാണ്.
ദയവായി അവരെ വീണ്ടും വിളിക്കൂ.

1049
01:14:10,822 --> 01:14:12,654
അവിടെ വെടിവയ്പ്പ് നടന്നോ എന്ന്
കുട്ടിയോട് ചോദിച്ചു നോക്ക്.

1050
01:14:17,182 --> 01:14:19,556
ഹിന്ദ്, മോളവിടെ വെടിയൊച്ച കേട്ടോ?

1051
01:14:21,863 --> 01:14:24,321
ഹനൂദ്, അവർ വെടിവെച്ചോ?

1052
01:14:24,383 --> 01:14:25,465
അതെ.

1053
01:14:28,464 --> 01:14:32,963
- വെടിവയ്പ്പ് ഉണ്ടായോ ഇല്ലയോ?
- അവൾ 'അതെ' എന്നാണ് പറഞ്ഞത്.

1054
01:14:32,985 --> 01:14:36,400
അവൾ അറിയാതെ 'അതെ' എന്ന്
പറഞ്ഞതായാണ് എനിക്ക് തോന്നുന്നത്,

1055
01:14:36,384 --> 01:14:39,591
ദയവായി വീണ്ടും അവളോട് ചോദിക്കൂ.
ഈ വിവരങ്ങൾ വളരെ പ്രധാനപെട്ടതാണ്.

1056
01:14:39,625 --> 01:14:40,874
എന്റെ മോളെ.

1057
01:14:40,945 --> 01:14:41,778
ആ.

1058
01:14:41,905 --> 01:14:43,988
- വെടിയൊച്ച ഉണ്ടായിരുന്നോ?
- മ്മ്.

1059
01:14:44,065 --> 01:14:47,647
ഹനൂദ്, മോളെ, ഇത് ഒമർ
അങ്കിളാണ് സംസാരിക്കുന്നത്.

1060
01:14:47,665 --> 01:14:50,289
- ഹനൂദ്, മോളെ?
- ആ.

1061
01:14:50,385 --> 01:14:55,051
ഇന്ന് ഉച്ചകഴിഞ്ഞ് നമ്മൾ
ചെയ്തതുപോലെ മോൾക്ക് അൽപ്പം
ശ്രദ്ധയോടെ മറുപടി തരാൻ കഴിയുമോ?

1062
01:14:55,706 --> 01:14:57,038
- ശരി.
- ഓക്കെ, നമുക്ക് തുടരാം.

1063
01:14:57,146 --> 01:15:01,395
മുമ്പത്തെപ്പോലെ ഒരു
വെടിയൊച്ച മോൾ കേട്ടോ?

1064
01:15:01,947 --> 01:15:04,321
- കേട്ടു.
- ഉറപ്പാണോ?

1065
01:15:05,307 --> 01:15:06,431
അതെ.

1066
01:15:12,988 --> 01:15:14,945
അപ്പോള്‍ അവൾ
വെടിയൊച്ച കേട്ടോ?

1067
01:15:15,868 --> 01:15:17,117
അതെ, അവളത് കേട്ടു.

1068
01:15:22,108 --> 01:15:23,857
ആരെങ്കിലും അവളെ കാണാൻ
പോയിരുന്നോ എന്ന് ചോദിക്ക്?

1069
01:15:25,429 --> 01:15:27,719
ഞാൻ നിങ്ങളോട് കുറച്ചു
കാര്യങ്ങൾ ചോദിച്ചോട്ടെ?

1070
01:15:27,830 --> 01:15:29,953
അത് മോളോട് ഒന്ന് ചോദിക്കാമോ?

1071
01:15:30,869 --> 01:15:34,118
ആരെങ്കിലും അവളെ കാണാൻ
വന്നിരുന്നോ എന്ന്
ഹനൂദിനോട് ചോദിക്കാമോ?

1072
01:15:34,189 --> 01:15:36,314
നമ്മുടെ രക്ഷാപ്രവർത്തകർ
അവളെ കണ്ടിരുന്നോ
എന്ന് ചോദിക്കാമോ?

1073
01:15:36,390 --> 01:15:39,139
- ഹനൂദ്, ആരെങ്കിലും നിന്നെ കാണാൻ വന്നിരുന്നോ?
- ഇല്ല.

1074
01:15:39,231 --> 01:15:42,146
- ആരെങ്കിലും നിന്നെ അന്വേഷിച്ചു വന്നോ?
- ഇല്ല.

1075
01:15:52,432 --> 01:15:54,722
ആംബുലൻസ് അവിടെയുണ്ടോ?

1076
01:15:55,232 --> 01:15:56,231
ഇല്ല.

1077
01:15:56,391 --> 01:15:58,515
നിങ്ങൾക്ക് എന്തെങ്കിലും വിവരമുണ്ടോ?

1078
01:15:58,592 --> 01:16:00,841
- ഞങ്ങൾക്കറിയാവുന്നത്...
- അവർ വളരെ അടുത്താണ്.

1079
01:16:00,872 --> 01:16:05,121
ആംബുലൻസ് അവളുടെ
അടുത്താണ്, പക്ഷേ...

1080
01:16:05,072 --> 01:16:06,780
...ഞങ്ങൾക്ക് അവരുമായുള്ള
ബന്ധം നഷ്ടപ്പെട്ടു.

1081
01:16:06,873 --> 01:16:10,997
ഒരുപക്ഷേ അവർ പട്ടാളത്തിന്റെ
അനുമതിക്കായി കാത്തിരിക്കുകയായിരിക്കാം,
അവർ വളരെ അടുത്താണ്.

1082
01:16:16,594 --> 01:16:19,593
ഞങ്ങൾക്ക് അവരെ കമ്പ്യൂട്ടറിൽ
കാണാൻ കഴിയുന്നുണ്ട്.

1083
01:16:24,154 --> 01:16:28,362
ഞങ്ങൾ അവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്,
പക്ഷേ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്...

1084
01:16:32,075 --> 01:16:36,949
...അവൾ ഏതു നിമിഷം വേണമെങ്കിലും അവരെ
കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

1085
01:16:38,796 --> 01:16:41,170
എന്തെങ്കിലും വാർത്തയുണ്ടോ ഡോക്ടർ?

1086
01:16:46,716 --> 01:16:50,048
ആ പെൺകുട്ടി അവർക്കായി കാത്തിരിക്കുകയാണ്.
അവർ അടുത്തെത്തിയതാണ്...

1087
01:16:50,437 --> 01:16:54,019
അവർ അറബ് ലീഗ് സ്ട്രീറ്റിൽ
എത്തിയിരുന്നു.

1088
01:16:54,757 --> 01:16:58,131
ദൈവം നിന്നെ സംരക്ഷിക്കട്ടെ, മോളെ.

1089
01:16:58,357 --> 01:17:00,814
വിഷമിക്കേണ്ട, കുഴപ്പമൊന്നുമില്ല.

1090
01:17:02,918 --> 01:17:07,042
പക്ഷേ, ഒമർ അങ്കിൾ പറഞ്ഞതുപോലെ
അവളോട് ഒളിച്ചിരിക്കാൻ പറയണം.

1091
01:17:07,078 --> 01:17:10,077
സീറ്റുകൾക്കിടയിൽ ഒളിച്ച്
തല മറച്ചുപിടിക്ക് മോളെ.

1092
01:17:10,438 --> 01:17:13,229
അവൾ മിടുക്കിയാണ്,
അവൾക്കറിയാം എന്താണ്
ചെയ്യേണ്ടതെന്ന്.

1093
01:17:13,920 --> 01:17:15,710
മോളെ, ഞാൻ
നിനക്കായി കാത്തിരിക്കും.

1094
01:17:16,719 --> 01:17:19,593
എന്റെ പൊന്നേ, എന്റെ ചക്കരെ.
ഉമ്മയുടെ സ്നേഹഭാജനമേ...

1095
01:17:26,840 --> 01:17:32,840
വൈകുന്നേരം 7:30 ന് ഹിന്ദിന്റെ
ശബ്ദം കേൾക്കാതെയായി.

1096
01:17:34,481 --> 01:17:37,689
ഹിന്ദുമായുള്ള ബന്ധം
പിന്നീട് നഷ്ടപ്പെട്ടു.

1097
01:17:37,721 --> 01:17:41,053
എല്ലാ ദിവസവും ഞാൻ ബാപ്റ്റിസ്റ്റ്
ആശുപത്രിയിൽ പോയി...

1098
01:17:41,081 --> 01:17:42,705
...എന്റെ മകളെയും കാത്തിരിക്കുമായിരുന്നു.

1099
01:17:42,961 --> 01:17:46,460
എന്റെ മകൾ ജീവിച്ചിരിപ്പുണ്ടെന്ന്
ഞാൻ എന്നെത്തന്നെ വിശ്വസിപ്പിച്ചു.

1100
01:17:46,482 --> 01:17:49,439
ചിലപ്പോൾ അവൾ
രക്ഷാപ്രവർത്തകരുടെ കൂടെ കാണും,
അല്ലെങ്കിൽ പട്ടാളം അവളെ ...

1101
01:17:49,482 --> 01:17:51,815
...കൊണ്ടുപോയിട്ടുണ്ടാകും അങ്ങനെ
ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്നു.

1102
01:17:51,882 --> 01:17:54,839
എന്റെ മോൾക്ക് കുഴപ്പമൊന്നുമില്ലെന്നും
അവൾ ജീവനോടെയുണ്ടെന്നും
ഞാൻ ഉറപ്പിച്ചു പറഞ്ഞു കൊണ്ടിരുന്നു.

1103
01:17:56,603 --> 01:17:58,603
12 ദിവസത്തെ ഉപരോധത്തിനു ശേഷം...

1104
01:17:58,523 --> 01:18:01,523
...ഇസ്രായേൽ സൈന്യം പിന്മാറും വരെ....

1105
01:18:02,364 --> 01:18:06,364
...ഹിന്ദ്, സൈനോ, മദ്ഹൂൻ
എന്നിവരുടെ വിധി അജ്ഞാതമായിരുന്നു.

1106
01:19:01,889 --> 01:19:07,889
ഹമാദ കുടുംബത്തിന്റെ കാറിൽ
355 വെടിയുണ്ടകൾ പതിച്ചിരുന്നു.

1107
01:20:18,761 --> 01:20:29,234
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ഫഹദ് ഒറ്റപ്പാലം</b></font></b>

1108
01:20:41,578 --> 01:20:43,660
ഹിന്ദ് കടലിനെ ഒരുപാട് സ്നേഹിച്ചിരുന്നു,

1109
01:20:43,738 --> 01:20:47,112
കടൽ അവൾക്കൊരു 
സുഹൃത്തിനെപ്പോലെയായിരുന്നു.

1110
01:20:47,179 --> 01:20:51,052
ഹിന്ദ് എപ്പോഴും പറയാറുണ്ടായിരുന്നു,
"എനിക്ക് യുദ്ധം അവസാനിച്ച ശേഷം...

1111
01:20:51,059 --> 01:20:55,143
...കടലിൽ പോയി
മണലിൽ കളിക്കണം" എന്ന്.

1112
01:21:15,000 --> 01:21:40,000
<font color="#FFFA00"><i>ടീം GOAT റിലീസ്:  461 </i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

