1
00:00:14,000 --> 00:00:24,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 448 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:01:14,708 --> 00:01:15,625
നമസ്കാരം!.

3
00:01:16,208 --> 00:01:19,666
ഞങ്ങളുടെ എല്ലാ പ്രേക്ഷകർക്കും
ഇന്ന് വളരെ പ്രത്യേകതയുള്ള 
ഒരു ദിവസമാണ്.

4
00:01:20,166 --> 00:01:23,333
നമ്മൾ ഒടുവിൽ ഷാസിയ ബാനുവുമായി 
കൂടിക്കാഴ്ച നടത്താൻ പോകുന്നു.

5
00:01:26,666 --> 00:01:31,500
ഈയിടെയായി, നിങ്ങൾ കറുത്ത
വസ്ത്രം ധരിക്കുന്നത്  കാണുന്നല്ലോ,
 എന്താണതിന് പിന്നിലെ കാരണം?

6
00:01:32,166 --> 00:01:35,291
ആളുകൾ എൻ്റെ നേർക്ക് എല്ലാ 
മാലിന്യങ്ങളും എറിയാറുണ്ട്,

7
00:01:36,083 --> 00:01:37,625
കറുപ്പിൽ അതൊന്നും കാണില്ല.

8
00:01:39,000 --> 00:01:41,625
ബാനു, നിങ്ങൾ ഒരു യുദ്ധം 
തുടങ്ങി വെച്ചിരിക്കുന്നു.

9
00:01:42,500 --> 00:01:46,500
മുത്വലാഖിനെതിരെ, സ്ത്രീകളെ
ചൂഷണം ചെയ്യുന്നതിനെതിരെ,

10
00:01:47,083 --> 00:01:49,666
അബ്ബാസ് ഖാനും അയാളെപ്പോലുള്ള
ആളുകൾക്കും ഒക്കെ എതിരെ.

11
00:01:51,041 --> 00:01:53,750
ഇവിടെയുള്ള എല്ലാ സ്ത്രീകൾക്കും
എന്ത് സന്ദേശമാണ് നിങ്ങൾ
കൊടുക്കാൻ ആഗ്രഹിക്കുന്നത്?

12
00:01:57,208 --> 00:01:58,166
പതുക്കെ സംസാരിക്കുക.

13
00:01:59,291 --> 00:02:00,375
ബുദ്ധിപൂർവ്വം ചിന്തിക്കുക.

14
00:02:00,875 --> 00:02:01,958
വളരെ കൃത്യതയുള്ളവരായിരിക്കുക.

15
00:02:03,500 --> 00:02:04,958
കഴിയുമെങ്കിൽ, 
സംസാരിക്കുന്നത് ഒഴിവാക്കുക.

16
00:02:05,791 --> 00:02:08,125
പക്ഷേ നിങ്ങൾ ഇപ്പോഴും നിങ്ങളുടെ
സ്വന്തം നിലപാടിൽ ഉറച്ചുനിന്നുവോ?

17
00:02:08,916 --> 00:02:10,833
നീണ്ട പത്ത് വർഷങ്ങളായി...

18
00:02:12,333 --> 00:02:14,250
നിങ്ങൾ നിങ്ങളുടെ നീതിക്കായി
 പോരാടുകയായിരുന്നു.

19
00:02:15,791 --> 00:02:17,291
എനിക്ക് പോരാടാൻ 
താൽപ്പര്യമില്ലായിരുന്നു,

20
00:02:18,833 --> 00:02:19,916
പക്ഷേ എനിക്ക് മറ്റ്
 മാർഗമില്ലായിരുന്നു.

21
00:02:20,958 --> 00:02:24,166
എന്റെ മറുപടി നിങ്ങൾക്ക്
 ഇഷ്ടപ്പെട്ടേക്കില്ല, പക്ഷേ...

22
00:02:24,916 --> 00:02:27,416
ഞാൻ അബ്ബാസിനെ 
വളരെയധികം സ്നേഹിച്ചിരുന്നു.

23
00:02:28,791 --> 00:02:30,875
ആ സ്നേഹത്തിൽ നിന്നാണ് 
ഈ പോരാട്ടം ആരംഭിച്ചത്.

24
00:02:31,791 --> 00:02:33,750
പത്ത് വർഷം മുമ്പ് ഒരു ദാമ്പത്യ
പ്രശ്നമായി ആരംഭിച്ചത്,

25
00:02:34,375 --> 00:02:37,208
ഒരു സാമൂഹിക പ്രശ്നമായും പിന്നീട് 
സമുദായത്തിന്റെ ഒരു പ്രശ്നമായും മാറി.

26
00:02:38,208 --> 00:02:40,833
എനിക്ക് വേണ്ടത് നീതി
മാത്രമായിരുന്നു, പക്ഷെ...

27
00:02:42,666 --> 00:02:43,916
രാജ്യം ഒരിക്കൽ കൂടി 
രണ്ടായി വിഭജിക്കപ്പെട്ടു.

28
00:02:44,625 --> 00:02:46,958
എനിക്കിപ്പോഴും അറിയില്ല
ഞാനെന്ത് തെറ്റാ ചെയ്തതെന്ന്.

29
00:02:47,125 --> 00:02:48,583
ഞാൻ വെറും ഷാസിയ 
ബാനു ആണ്.

30
00:02:50,041 --> 00:02:52,166
എന്റെ പോരാട്ടം ഒരു
 കാര്യത്തിനു വേണ്ടിയാണ്…

31
00:02:54,458 --> 00:02:55,416
എന്റെ അവകാശങ്ങൾ.

32
00:02:56,216 --> 00:03:04,416
<u><font color="#FF0000"><b> ഹഖ് </font><u>

33
00:03:12,000 --> 00:03:16,041
വിവാഹിതരാകുന്നതിന് മുമ്പ്, അബ്ബാസും 
ഞാനും കത്തുകളിലൂടെയാണ് സംസാരിച്ചിരുന്നത്.

34
00:03:17,291 --> 00:03:20,916
ഞങ്ങൾ ഒരിക്കൽ മാത്രമേ 
കണ്ടുമുട്ടിയിട്ടുള്ളൂ, അതും രഹസ്യമായി.

35
00:03:33,916 --> 00:03:35,625
 സംഖനിയിലെ അന്തരീക്ഷം
  എനിക്ക് ഇഷ്ടമായി.

36
00:03:40,333 --> 00:03:43,291
മൗലവിയുടെ മകൾ അന്യ
 പുരുഷന്മാരെ കാണാൻ പാടില്ല.

37
00:03:44,291 --> 00:03:45,875
നമ്മുടെ പാരമ്പര്യങ്ങളോട് അൽപ്പം
 ബഹുമാനം കാണിക്കൂ.

38
00:03:48,750 --> 00:03:49,958
നാളെയാണ് നമ്മുടെ വിവാഹം.

39
00:03:51,250 --> 00:03:53,666
പറയാനുള്ളതൊക്കെ
പെട്ടെന്ന് പറയണം.

40
00:03:54,375 --> 00:03:55,333
എനിക്ക് വീട്ടിൽ എത്തണം.

41
00:03:57,291 --> 00:03:58,750
പോയി നിന്റെ വീട്ടുകാരോട് പറ...

42
00:04:00,208 --> 00:04:02,833
നീ എന്റേതാണ്
ഞാൻ നിന്റേതുമാണ്.

43
00:05:20,625 --> 00:05:24,000
പരേതനായ ജുനൈദ് ഖാന്റെ മകൻ
 അബ്ബാസ് ഖാനുമായുള്ള നിന്റെ നിക്കാഹ്,

44
00:05:24,666 --> 00:05:27,333
2000 രൂപ മഹറിൽ
 ഉറപ്പിച്ചിരിക്കുന്നു.

45
00:05:27,875 --> 00:05:32,458
ഈ നിക്കാഹിന് നിങ്ങൾക്ക്
 സമ്മതമാണോ?

46
00:05:33,583 --> 00:05:34,541
സമ്മതമാണ്.

47
00:05:35,041 --> 00:05:36,041
നിങ്ങൾക്ക് സമ്മതമാണോ?

48
00:05:36,500 --> 00:05:37,375
സമ്മതമാണ്..

49
00:05:37,458 --> 00:05:38,500
നിങ്ങൾക്ക് സമ്മതമാണോ?

50
00:05:39,375 --> 00:05:40,416
- സമ്മതമാണ്.
- സമ്മതമാണ്.

51
00:06:27,291 --> 00:06:28,541
എന്താണ് 
ഉണ്ടാക്കാൻ പോകുന്നത്?

52
00:06:29,000 --> 00:06:30,458
തക്കാളി ഹൽവ.

53
00:06:30,833 --> 00:06:33,500
- സാറിന് ഇത് വളരെ 
ഇഷ്ടമാണല്ലേ?
- അതെ.

54
00:06:35,208 --> 00:06:36,375
ഇതെന്താ മൂന്ന് 
കുക്കറുകൾ?

55
00:06:38,375 --> 00:06:41,791
ഒരെണ്ണം വിസിൽ പൊട്ടി
മറ്റേതിന്റെ റബ്ബർ കത്തിപോയി.

56
00:06:42,125 --> 00:06:44,333
മൂന്നാമത്തേതിന്റെ മൂടി
 കുടുങ്ങിപോയി.

57
00:06:45,458 --> 00:06:46,750
പിന്നെന്താ നന്നാക്കാഞ്ഞേ?

58
00:06:47,958 --> 00:06:49,583
നമ്മളെ സാറിന് 
അതിനുള്ള ക്ഷമയില്ല.

59
00:06:49,875 --> 00:06:52,083
ഒന്ന് കേടുവന്നാൽ, സർ
 പുതിയത് വാങ്ങും.

60
00:06:52,750 --> 00:06:56,625
ഇപ്പോൾ നിങ്ങളിവിടെയുണ്ടല്ലോ,
 ഇനിയെല്ലാം നിങ്ങൾ നോക്കണം.

61
00:06:57,500 --> 00:07:01,125
എന്റെ പുതിയ വധുവിനെ
 ലാളിക്കേണ്ടത് എന്റെ കടമയാണ്.

62
00:07:02,458 --> 00:07:06,416
അതുകൊണ്ട് ഇന്ന് ജോലി കഴിഞ്ഞ്, ഞാൻ 
നിനക്കൊരു പുതിയ കുക്കർ വാങ്ങിത്തരാം.

63
00:07:07,208 --> 00:07:08,333
പിന്നെ നമ്മൾ പുറത്തു പോയി
 ഭക്ഷണം കഴിക്കും.

64
00:07:08,958 --> 00:07:10,000
പിന്നെ നമ്മൾ സിനിമ
 കാണാൻ പോകും.

65
00:07:10,833 --> 00:07:13,250
- നിനക്കെന്ത് തോന്നുന്നു?
- സംഗതിയൊക്കെ കൊള്ളാം.

66
00:07:13,958 --> 00:07:15,166
അപ്പോ ഈ ഭക്ഷണം
ആർക്കുണ്ടാക്കിയതാ? 

67
00:08:08,500 --> 00:08:12,500
ഇവിടെ നിന്ന് അവിടെ വരെ,
നമ്മുടെ റോസപ്പൂ തോട്ടം.

68
00:08:12,916 --> 00:08:14,583
ഞാൻ നീല റോസാപ്പൂക്കൾ
 ഓർഡർ ചെയ്തിട്ടുണ്ട്.

69
00:08:15,208 --> 00:08:19,000
ഇവിടെ ഞാൻ വള്ളിച്ചെടികൾ തൂക്കിയിടും.
കാണാൻ നല്ല ഭംഗിയുണ്ടാകും.

70
00:08:19,375 --> 00:08:23,208
അത് ഈ ചുമരിനെ
മനോഹരമായി വേറിട്ടു നിർത്തും.

71
00:08:24,416 --> 00:08:27,041
അതൊരു നല്ല ഐഡിയയാ, 
പക്ഷേ ഈ ഷെഡ് ഒരു പ്രശ്നമാണ്.

72
00:08:28,041 --> 00:08:30,083
ഇക്കാരണത്താൽ, റോസാപ്പൂക്കൾക്ക് 
ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കില്ല.

73
00:08:30,166 --> 00:08:31,125
ശരിയാണ്.

74
00:08:32,125 --> 00:08:33,375
ഞാൻ അതിനെക്കുറിച്ച്
 ചിന്തിച്ചിരുന്നില്ല.

75
00:08:33,458 --> 00:08:34,958
നിങ്ങളെ അയൽവാസി ലിയാഖത്ത്
നിയമവിരുദ്ധമായി നിർമ്മിച്ചതാണിത്.

76
00:08:36,666 --> 00:08:38,625
അയാളുടെ വീട്ടിൽ 
മഴവെള്ളം വീഴാതിരിക്കാൻ.

77
00:08:40,250 --> 00:08:41,291
നമുക്കത് പൊളിക്കാൻ
 കഴിയില്ലേ?

78
00:08:46,458 --> 00:08:47,375
ഹേയ്!

79
00:08:48,166 --> 00:08:49,250
ആരുടെ അനുമതിയോടെയാണ്
 നിങ്ങളിത് ചെയ്യുന്നത്?

80
00:08:49,333 --> 00:08:50,416
ഹേയ്, താഴെ ഇറങ്ങ്!

81
00:08:50,500 --> 00:08:51,875
- അവിടെന്ന് ഇറങ്ങ്!
- അസ്സലാമു അലൈക്കും!

82
00:08:52,416 --> 00:08:54,333
ഞാൻ നിങ്ങളെ ഭാര്യ സലീമ 
ബീയുമായി സംസാരിച്ചു.

83
00:08:54,416 --> 00:08:56,041
നിങ്ങളുടെ ഷെഡ് ഞങ്ങളുടെ
 സ്ഥലം കയ്യേറുകയാണ്.

84
00:08:56,125 --> 00:08:58,208
അവൾ എന്ത് പറഞ്ഞെന്ന്?
അവൾക്ക് എന്തറിയാം?

85
00:08:58,750 --> 00:08:59,833
ഹേയ്, താഴെ ഇറങ്ങേടോ!

86
00:08:59,916 --> 00:09:01,416
സഹോദരാ, നിങ്ങൾ 
അവിടെ നിൽക്ക്.

87
00:09:02,041 --> 00:09:03,000
ലിയാഖത്ത് സാബ്...

88
00:09:03,583 --> 00:09:07,125
നിങ്ങളുടെ ഷെഡ് ഞങ്ങളുടെ സ്ഥലത്ത് 
കടന്നുകയറുന്നുവെന്ന് ദയവായി മനസ്സിലാക്കുക.

89
00:09:07,208 --> 00:09:08,125
ഞാൻ അവിടെ റോസാപ്പൂക്കൾ
 നടാൻ പോകുകയാണ്.

90
00:09:08,208 --> 00:09:09,500
ഹേയ്, നീ ഒരു പൂന്തോട്ടമോ 
എന്ത് വേണേലും ഉണ്ടാക്ക്!

91
00:09:09,583 --> 00:09:11,291
താഴെ ഇറങ്ങ്, അല്ലെങ്കിൽ ഞാൻ
ഇപ്പോൾ പോലീസിനെ വിളിക്കും.

92
00:09:11,375 --> 00:09:12,791
- ഇറങ്ങൂ! 
- നിങ്ങൾക്ക് കുറച്ച് മാന്യമായി സംസാരിച്ചൂടെ?

93
00:09:12,875 --> 00:09:14,916
സലീമ ബി, ദയവായി അയാളോട് പറയൂ.
അയാളെന്താ ഇങ്ങനെ സംസാരിക്കുന്നത്?

94
00:09:15,000 --> 00:09:15,875
ഞാൻ നിങ്ങളോട് ശാന്തമായിട്ടാ
 സംസാരിക്കുന്നത്,

95
00:09:15,958 --> 00:09:17,041
- നിങ്ങൾ ഞങ്ങളോട് ഒച്ചയിടുകയാണ്.
- ഹേയ്, താഴെ ഇറങ്ങ്.

96
00:09:17,125 --> 00:09:18,416
-- അല്ലെങ്കിൽ ഞാൻ ഇപ്പോൾ പോലീസിനെ വിളിക്കും.
- ഇറങ്ങടാ!

97
00:09:18,500 --> 00:09:20,958
- പോലീസിനെ ഞങ്ങൾ വിളിക്കാം!
- ഹേയ്, നിങ്ങള് മിണ്ടാതിരിക്കൂ!

98
00:09:23,041 --> 00:09:24,833
ഇത് നിങ്ങളുടെ സ്വത്താണോ 
പോലീസിനെ വിളിക്കാൻ?

99
00:09:25,500 --> 00:09:27,125
ഒരു വർഷം പോലും ആയിട്ടില്ല,

100
00:09:27,541 --> 00:09:29,083
അപ്പോഴേക്കും സ്ഥലത്തെച്ചൊല്ലി 
വഴക്കുണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു.

101
00:09:29,250 --> 00:09:31,375
അബ്ബാസിനോടുള്ള ബഹുമാനം കൊണ്ടാണ് 
ഞാൻ നിങ്ങളെ സഹിക്കുന്നത്.

102
00:09:32,833 --> 00:09:33,875
വീട്ടിൽ പോ നിങ്ങൾ.

103
00:09:38,708 --> 00:09:40,958
അവൾ ശരിക്കും 
അങ്ങനെ പറഞ്ഞോ?

104
00:09:41,458 --> 00:09:44,083
അതെ, അവൾ പോലീസിനെ
 വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി.

105
00:09:44,375 --> 00:09:45,250
അവൾ അങ്ങനെ പറഞ്ഞോ?

106
00:09:45,333 --> 00:09:46,750
പിന്നല്ലാതെ! ഇതെന്താ
 തമാശയാണോ?

107
00:09:47,916 --> 00:09:50,250
ശരി, ഞാൻ 
അവളോട് സംസാരിക്കാം.

108
00:09:56,791 --> 00:09:57,666
അസ്സലാമു അലൈക്കും!

109
00:09:57,750 --> 00:09:59,708
- വ അലൈക്കുമുസ്സലാം,
- സലാം!

110
00:10:00,041 --> 00:10:04,083
നോക്കു, സ്ഥലം ബാനുവിന്റെ പേരിലല്ല
പിന്നെങ്ങനെ അവൾ പോലീസിനെ വിളിക്കും?

111
00:10:04,500 --> 00:10:07,041
അബ്ബാസ്, ഇത്തരം തെറ്റുകൾ
 സംഭവിക്കാറുണ്ട്. അത് വിട്ടേക്ക്.

112
00:10:07,125 --> 00:10:08,125
അതെങ്ങനെ വിടാൻ കഴിയും?

113
00:10:09,083 --> 00:10:10,958
ഈ തെറ്റ്
 ആവർത്തിക്കാതിരിക്കാൻ,

114
00:10:11,666 --> 00:10:15,583
ആ സ്ഥലം ഞാൻ എന്റെ 
ഭാര്യയുടെ പേരിലേക്ക് മാറ്റി.

115
00:10:17,041 --> 00:10:21,375
ബീഗം, അടുത്ത പ്രാവശ്യം ഇയാൾ
 ചെറിയ ശബ്ദം ഉയർത്തിയാൽ പോലും,

116
00:10:22,083 --> 00:10:23,541
നേരെ പോലീസിൽ 
വിളിച്ചു പറയണം.

117
00:10:29,416 --> 00:10:32,958
എന്റെ വിവാഹ ജീവിതം വളരെ
 സാധാരണമായിരുന്നു. പക്ഷേ എനിക്ക്,

118
00:10:33,500 --> 00:10:34,833
അതൊരു സ്വപ്നത്തിൽ
 കുറഞ്ഞൊന്നുമല്ലായിരുന്നു.

119
00:10:39,166 --> 00:10:42,416
വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷം, 
ഞങ്ങൾക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചു.

120
00:10:43,208 --> 00:10:45,250
ഖമ്രാൻ, ഒരു മകൻ.

121
00:10:46,916 --> 00:10:48,625
ഫോണിൽ ഞങ്ങളുടെ 
സംഭാഷണങ്ങളിപ്പോൾ,

122
00:10:49,125 --> 00:10:53,666
കവിതകൾ, കുഞ്ഞുങ്ങളുടെ പാൽപ്പൊടി,
 ഓട്സ് എന്നിവയെ പറ്റിയായിരുന്നു.

123
00:10:54,625 --> 00:10:58,666
അങ്ങനെ ഞങ്ങൾക്ക്
രണ്ടാമത്തെ കുട്ടി ജനിച്ചു.
കനീസ്, ഒരു മകൾ.

124
00:11:01,125 --> 00:11:03,208
ഞങ്ങളുടെ ദൈനംദിന ജീവിതത്തിലെ
 ഉത്തരവാദിത്തങ്ങൾക്കിടയിൽ,

125
00:11:03,833 --> 00:11:05,916
കുട്ടികൾ എത്ര പെട്ടെന്നാണ് 
വളർന്നതെന്ന് ഞങ്ങൾ അറിഞ്ഞില്ല.

126
00:11:11,416 --> 00:11:17,125
മോനേ, നമ്മുടെ പ്രിയപ്പെട്ടവരെയും
മുതിർന്നവരെയും അടക്കം 
ചെയ്തിരിക്കുന്ന പുണ്യസ്ഥലമാണിത്.

127
00:11:19,208 --> 00:11:21,375
അവരുടെ പരലോക ശാന്തിക്കായി
 നമുക്കിന്ന് ദുആ ചെയ്യാം.

128
00:11:21,875 --> 00:11:24,041
നിന്റെ കൈകൾ ഉയർത്തി 
ഇതുപോലെ ഒരുമിച്ച് പിടിക്ക്.

129
00:11:24,666 --> 00:11:25,666
അങ്ങനെ തന്നെ.

130
00:11:33,625 --> 00:11:36,708
വളർന്നുവരുന്ന ഒരു കുടുംബത്തിന്റെ
 ഉത്തരവാദിത്തങ്ങൾ ഞങ്ങളെ ഭാരപ്പെടുത്തി.

131
00:11:37,708 --> 00:11:39,416
അബ്ബാസിന്റെ ജോലിയും അദ്ദേഹത്തെ 
ഞങ്ങളിൽ നിന്ന് അകറ്റി നിർത്തി.

132
00:11:45,958 --> 00:11:49,041
വീട്ടിൽ മാത്രമല്ല, ഫോണിൽ പോലും
 ഞങ്ങൾ വളരെ കുറച്ച് മാത്രമേ
 സംസാരിച്ചിരുന്നുള്ളൂ.

133
00:11:49,791 --> 00:11:51,625
അബ്ബാസിൻ്റെ ഭാര്യ അയാളെ 
മന്ത്രവാദം നടത്തിയെന്ന്,

134
00:11:52,208 --> 00:11:54,750
ഒരിക്കൽ പറഞ്ഞിരുന്നവർ,

135
00:11:55,375 --> 00:11:57,291
ഞങ്ങൾ തമ്മിലുള്ള ആകർഷണം
 മങ്ങുന്നത് ശ്രദ്ധിക്കാൻ തുടങ്ങി.

136
00:12:03,125 --> 00:12:05,416
സർ, അടുത്ത ആഴ്ച
 എനിക്ക് വീട്ടിൽ പോകണം.

137
00:12:06,875 --> 00:12:08,041
എന്റെ മൂത്ത സഹോദരന്റെ 
നിക്കാഹാണ്.

138
00:12:09,666 --> 00:12:10,625
നിങ്ങൾക്ക് വേറെ ഒരു 
സഹോദരൻ ഉണ്ടോ?

139
00:12:11,375 --> 00:12:13,791
ഇല്ല. ഇത് അവന്റെ
രണ്ടാം വിവാഹമാണ്.

140
00:12:17,500 --> 00:12:18,750
അവന് 50 വയസ്സായില്ലേ?

141
00:12:23,708 --> 00:12:26,541
ഇതാ എന്റെയും ബാനുവിന്റെയും
 ഒരു ചെറിയ സമ്മാനം.

142
00:12:27,416 --> 00:12:28,291
നന്ദി.

143
00:12:28,666 --> 00:12:31,875
സർ, നിങ്ങളുടെ വീട്ടിൽ നിന്ന് 
കുറച്ച് കോളുകൾ വന്നിരുന്നു.

144
00:12:32,875 --> 00:12:33,750
ശെരി.

145
00:12:34,416 --> 00:12:36,583
ഷ്രോഫ് & ഷ്രോഫ് ഫയൽ 
ഒന്ന് കൊണ്ടുവരൂ.

146
00:12:36,666 --> 00:12:37,625
ശെരി.

147
00:12:40,583 --> 00:12:42,000
കനീസ്, പേടിയുണ്ടോ?

148
00:12:44,541 --> 00:12:45,875
ശെയ്‌ത്താന്റെ സന്തതികൾ!

149
00:12:46,875 --> 00:12:48,916
ഇതാണോ നിന്റെ ഉമ്മ 
നിന്നെ പഠിപ്പിക്കുന്നത്?

150
00:12:49,833 --> 00:12:51,416
ഒരു വൃത്തികെട്ട 
നായയുമായി കളിക്കുന്നു!

151
00:12:51,541 --> 00:12:53,625
ഹേയ്, ഇസ്ലാമിൽ നായ
 അശുദ്ധമാണ്!

152
00:12:54,000 --> 00:12:56,333
ഈ വീട്ടിൽ എങ്ങനെയുള്ള
 മുസ്ലീങ്ങളെയാണ് വളർത്തുന്നത്?!

153
00:12:57,250 --> 00:12:58,250
ലഹൗല വലാ ഖുവ്വത്ത്!

154
00:13:00,291 --> 00:13:01,250
എക്സ്ക്യൂസ് മീ.

155
00:13:03,833 --> 00:13:05,083
- ഹലോ.
- ഹലോ, അബ്ബാസ്.

156
00:13:05,541 --> 00:13:07,166
ഈ ലിയാഖത്ത് 
വീണ്ടും ഒച്ചയിടുന്നു!

157
00:13:07,625 --> 00:13:08,833
കുട്ടികൾ പേടിച്ച് 
കരയുകയാണ്!

158
00:13:09,583 --> 00:13:10,625
അവരെ 
സമാധാനിപ്പിക്ക്.

159
00:13:10,708 --> 00:13:11,958
സമാധാനിപ്പിക്കണമെന്ന്
 പറഞ്ഞാൽ?

160
00:13:12,500 --> 00:13:13,666
അവരുടെ
കരച്ചിൽ നിർത്താൻ.

161
00:13:14,000 --> 00:13:15,625
ഓരോ രണ്ട് മിനിറ്റിലും എന്നെ
 വിളിക്കുന്നത് നിർത്തു.

162
00:13:15,708 --> 00:13:17,375
അയാളെ സ്വഭാവം
 നിങ്ങൾക്കറിയാമല്ലോ.

163
00:13:17,583 --> 00:13:18,666
എനിക്കത് 
സഹിക്കാൻ കഴിയും,

164
00:13:18,750 --> 00:13:20,583
- പക്ഷേ ആരെങ്കിലും നമ്മുടെ
 കുട്ടികളെ ശകാരിച്ചാൽ...
- ഞാൻ തിരക്കിലാണ്.

165
00:13:20,666 --> 00:13:22,291
എന്നെ വീണ്ടും വീണ്ടും
 വിളിക്കുന്നത് നിർത്തൂ.

166
00:13:24,500 --> 00:13:27,250
ഇനി നീ വീണ്ടും വിളിച്ചാൽ, 
വീട്ടിലെ ഫോൺ ഞാൻ കട്ട്‌ ചെയ്യും.

167
00:13:47,208 --> 00:13:48,166
എനിക്ക് സങ്കടമുണ്ട്.

168
00:13:50,041 --> 00:13:51,208
അത് കുഴപ്പമില്ല.

169
00:13:52,333 --> 00:13:54,125
നിങ്ങളെന്തിനാ വീട്ടിലെ ഫോൺ 
കട്ട് ചെയ്യുമെന്ന് പറഞ്ഞത്?

170
00:13:54,416 --> 00:13:56,541
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ
 ഞാൻ നിങ്ങളെ വിളിക്കേണ്ടതല്ലേ?

171
00:13:57,791 --> 00:14:00,041
നാളെ രാവിലെ എനിക്ക്
 മറിയിലേക്ക് പോകണം.

172
00:14:01,208 --> 00:14:02,166
പാക്കിസ്ഥാനിലോ?

173
00:14:03,625 --> 00:14:04,833
നമ്മൾ വഴക്കിട്ടത്
കൊണ്ടാണോ?

174
00:14:05,166 --> 00:14:06,125
നീ വിഡ്ഢിയാണോ?

175
00:14:07,208 --> 00:14:09,458
നമ്മൾ വഴക്കിട്ടത് കൊണ്ട് ഞാൻ
 പാകിസ്ഥാനിലേക്ക് പോകുമെന്ന് തോന്നുന്നുണ്ടോ?

176
00:14:10,708 --> 00:14:13,666
അവിടെ ഒരു പഴയ സ്ഥലവുമായി
 ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്.

177
00:14:14,666 --> 00:14:15,750
നമുക്കത് വിൽക്കേണ്ടി
 വന്നേക്കാം.

178
00:14:17,541 --> 00:14:18,416
പിന്നെ…

179
00:14:19,083 --> 00:14:20,416
എന്റെ വസ്ത്രങ്ങൾ 
പാക്ക് ചെയ്യൂ.

180
00:14:22,958 --> 00:14:24,083
ഇതിനെത്ര നാളെടുക്കും?

181
00:14:24,708 --> 00:14:26,666
അറിയില്ല, ചിലപ്പോൾ 
മൂന്ന് ആഴ്ച്ച.

182
00:15:00,125 --> 00:15:01,958
- ഉസ്മ!
- എന്താ, ബീവി?

183
00:15:02,375 --> 00:15:04,416
ഫോൺ വയർ പുറത്തേക്ക്
 വന്നിട്ടുണ്ടോ എന്ന് നോക്കൂ.

184
00:15:08,333 --> 00:15:09,500
ഇതിന് പ്രശ്നം
ഒന്നുമില്ല, ബീവി.

185
00:15:12,125 --> 00:15:14,958
ഞങ്ങൾ സംസാരിച്ചിട്ട്
 അഞ്ച് ദിവസമായി.

186
00:15:16,833 --> 00:15:19,166
- ഹലോ?
- എനിക്ക് അദ്ദേഹത്തെ
 ബന്ധപ്പെടാൻ കഴിഞ്ഞില്ല.

187
00:15:19,250 --> 00:15:22,083
ബീവി, നിങ്ങള് ദിവസവും പത്ത്
 തവണയെങ്കിലും  വിളിക്കാറുണ്ട്.

188
00:15:22,458 --> 00:15:25,208
അവൻ കോൾ എടുത്താൽ, നിങ്ങൾക്ക് 
അവനോട് സംസാരിക്കാൻ കഴിയും.

189
00:15:25,583 --> 00:15:26,750
കുറച്ച് ക്ഷമ കാണിക്ക്.

190
00:15:27,708 --> 00:15:28,583
ക്ഷമയോ?

191
00:15:34,041 --> 00:15:35,541
നിങ്ങളോട്
 സംസാരിക്കാനെ പറ്റുന്നില്ലല്ലോ.

192
00:15:35,833 --> 00:15:37,833
സുഖമാണോ? 
എത്തിയോ?

193
00:15:39,125 --> 00:15:40,000
അതെ.

194
00:15:41,000 --> 00:15:43,833
സ്ഥലത്തിന്റെ കാര്യം എന്തായി?
 അത് പരിഹരിച്ചോ?

195
00:15:45,708 --> 00:15:46,666
ചർച്ച പുരോഗമിക്കുകയാണ്.

196
00:15:47,166 --> 00:15:48,083
എന്തുചെയ്യാനാകുമെന്ന് 
നമുക്ക് നോക്കാം.

197
00:15:48,291 --> 00:15:49,208
ഉമ്മയും ഇവിടെയുണ്ട്.

198
00:15:50,000 --> 00:15:51,125
അവിടെ നല്ല 
തണുപ്പാണോ?

199
00:15:52,041 --> 00:15:53,791
നിങ്ങൾക്ക് വേഗം 
ജലദോഷം പിടിപ്പെടും.

200
00:15:54,416 --> 00:15:55,500
എന്നെ ഓർത്ത് 
വിഷമിക്കേണ്ട.

201
00:15:56,541 --> 00:15:57,625
അനാവശ്യമായ സമ്മർദ്ദം 
നിനക്ക് നല്ലതല്ല.

202
00:15:58,250 --> 00:15:59,291
നമുക്ക് ഒരു കുഞ്ഞ്
ജനിക്കാൻ പോകുന്നതല്ലേ?

203
00:15:59,791 --> 00:16:00,916
ഞാൻ വേഗം തിരിച്ചുവരും.

204
00:16:03,333 --> 00:16:04,375
നിന്റെ കാര്യത്തിൽ
 ശ്രദ്ധിക്കണം.

205
00:16:04,916 --> 00:16:06,625
- വിട.
- ആ കഷായം...

206
00:16:33,375 --> 00:16:35,458
ബാനു, ഒരു കാര്യം
എപ്പോഴും ഓർക്കണം.

207
00:16:36,541 --> 00:16:37,916
ദൈവത്തിന്റെ കാരുണ്യം 
നിങ്ങളുടെ മേലുണ്ട്.

208
00:16:39,291 --> 00:16:40,208
വന്നോ!

209
00:16:41,333 --> 00:16:42,333
അദ്ദേഹം വന്നിട്ടുണ്ട്.

210
00:16:42,833 --> 00:16:44,583
കംറാൻ! 
കനീസ്!

211
00:16:44,791 --> 00:16:47,208
നിന്റെ ഉടുപ്പ് 
വൃത്തികേടായില്ലല്ലോ? 
ഉപ്പ വന്നിട്ടുണ്ട്.

212
00:16:47,791 --> 00:16:48,708
ഉസ്മ?

213
00:16:49,708 --> 00:16:50,583
ഉസ്മ?

214
00:16:50,916 --> 00:16:52,708
സാധനങ്ങൾ
 പിന്നെ എടുക്കാം.

215
00:16:53,041 --> 00:16:55,083
ഗ്യാസിന്റെ തീ കുറയ്ക്കൂ, 
കറി തിളയ്ക്കുകയാണ്.

216
00:16:55,166 --> 00:16:56,875
അവർക്ക് വിശക്കുന്നുണ്ടാകും.
 ചെല്ല്, ചെല്ല്!

217
00:17:11,666 --> 00:17:12,541
വന്നല്ലോ!

218
00:17:12,791 --> 00:17:14,958
നിങ്ങൾ പറഞ്ഞത് മൂന്ന് ആഴ്ച
 എന്നാണ്, ഇപ്പോൾ മൂന്ന് മാസമായി.

219
00:17:16,208 --> 00:17:17,125
സുഖമാണോ?

220
00:17:18,833 --> 00:17:19,791
ഇത്രയും സാധനമോ?

221
00:17:20,333 --> 00:17:21,791
നിങ്ങൾ മറി 
മുഴുവൻ വാങ്ങിയോ?

222
00:17:23,875 --> 00:17:25,416
ഈ പെട്ടികളും 
നമ്മുടേതല്ലല്ലോ.

223
00:17:27,833 --> 00:17:30,541
ബീഗം, എനിക്ക് നിന്നോട്
ഒരു കാര്യം സംസാരിക്കാനുണ്ട്.

224
00:17:51,541 --> 00:17:53,000
നിങ്ങൾ വീണ്ടും 
വിവാഹം കഴിച്ചോ?

225
00:17:59,000 --> 00:18:00,000
സൈറ.

226
00:18:01,958 --> 00:18:03,958
സൈറയുടെ ഉമ്മയോട് 
എനിക്ക് ഒരു കടപ്പാടുണ്ട്.

227
00:18:04,958 --> 00:18:07,916
അവളെ വിവാഹം കഴിച്ചതിലൂടെ
 അബ്ബാസ് ഒരു നല്ല കാര്യം ചെയ്തു.

228
00:18:11,416 --> 00:18:12,291
ബാനു…

229
00:18:12,833 --> 00:18:15,916
അവളെ നിന്റെ
 അനുജത്തിയെപ്പോലെ നോക്ക്.

230
00:18:18,375 --> 00:18:19,875
അവളുടെ ഭർത്താവ് അവളെ
 അടിക്കാറുണ്ടായിരുന്നു.

231
00:18:20,958 --> 00:18:24,166
ഇത്രയും ചെറിയ പ്രായത്തിൽ അവൾ
 ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നുപോയി.

232
00:18:25,416 --> 00:18:27,333
അവളെ വിവാഹം കഴിക്കാൻ
 പോലും അബ്ബാസ് തയ്യാറായിരുന്നില്ല.

233
00:18:28,500 --> 00:18:31,083
ഞാൻ അവനോട് പറഞ്ഞതാണ്,
 "അവൾ നിന്റെ അമ്മായിയുടെ മകളാണ്."

234
00:18:31,458 --> 00:18:34,083
അവളെ എങ്ങനെ 
അനാഥയായി വിടാൻ കഴിയും?"

235
00:18:39,000 --> 00:18:41,125
നിങ്ങൾ ശരിക്കും വീണ്ടും 
വിവാഹം കഴിച്ചോ?

236
00:18:43,625 --> 00:18:48,500
ഭൂമിയിൽ ഭർത്താവിനെ പങ്കിട്ട
 ആദ്യത്തെ സ്ത്രീയല്ല നീ.

237
00:18:49,208 --> 00:18:51,541
നിന്റെ സ്വന്തം അമ്മാവന്
 രണ്ട് ഭാര്യമാരുണ്ട്.

238
00:18:52,000 --> 00:18:53,666
അവരെല്ലാം ഒരു സന്തുഷ്ട 
കുടുംബം പോലെ ഒരുമിച്ചു ജീവിച്ചു.

239
00:18:54,250 --> 00:18:55,458
40 വർഷത്തോളം.

240
00:18:57,541 --> 00:19:00,750
പാവം പെൺകുട്ടി! ഇത്രയും ചെറുപ്പത്തിൽ 
തന്നെ അവൾ വിധവയായി.

241
00:19:02,833 --> 00:19:03,875
ഇത് നമ്മുടെ 
കടമയാണ്,

242
00:19:04,375 --> 00:19:07,333
നിങ്ങളുടെ സൗഭാഗ്യം പങ്കിടുന്നത്
 എളിമയുള്ള കാര്യമാണ്.

243
00:19:07,833 --> 00:19:12,625
ബിരിയാണിയോ ഷവർമ്മയോ അല്ലയിത്, 
പങ്കുവെച്ചാൽ നല്ല പേര് കിട്ടാനായിട്ട്!

244
00:19:13,375 --> 00:19:14,875
അബ്ബാസ് 
എന്റെ ഭർത്താവാണ്!

245
00:19:16,333 --> 00:19:18,125
ഹേയ്, ഞാൻ അവനെ
കൊണ്ട് സത്യം ചെയ്യിച്ചതാണ്.

246
00:19:19,625 --> 00:19:21,000
നിങ്ങൾ ഇതൊക്കെ 
എപ്പോഴാണ് തീരുമാനിച്ചത്?

247
00:19:24,625 --> 00:19:25,500
എപ്പോഴാണ്?

248
00:19:25,583 --> 00:19:27,416
ബാനു, ആദ്യം സൈറയെ
അകത്തേക്ക് കൂട്ടിവരാം.

249
00:19:27,500 --> 00:19:30,000
അവൾ കുറേനേരമായി കാറിൽ ഇരിക്കുകയാണ്. അയൽപക്കത്തുള്ളവരെല്ലാം നോക്കുന്നുണ്ട്.

250
00:19:34,625 --> 00:19:36,958
മതി, ഒരുപാടായി 
ഈ തമാശ മതിയാക്ക്!!

251
00:19:38,041 --> 00:19:40,250
കഴിഞ്ഞ ഒരു മണിക്കൂറായി സൈറ
 കാറിൽ ഇരിക്കുകയാണ്.

252
00:19:41,375 --> 00:19:44,291
അബ്ബാസ്, പോയി അവളെ 
വീടിനുള്ളിലേക്ക് കൂട്ടികൊണ്ട് വാ.

253
00:20:08,625 --> 00:20:09,833
നടന്നത് നടന്നു,
നമുക്കത് മാറ്റാനാവില്ല.

254
00:20:10,083 --> 00:20:11,916
ഇനി എന്ത് സംഭവിച്ചാലും അത്
 നിന്റെ കൈകളിലാണ് ബാനു.

255
00:20:15,625 --> 00:20:17,583
അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച്
 ബുദ്ധിപൂർവ്വം പ്രവർത്തിക്കുക.

256
00:20:20,416 --> 00:20:23,750
നീയാണ് ആദ്യ ഭാര്യ, ആദ്യ ഭാര്യ ബഹളം
 വെക്കുകയും കരയുകയും ചെയ്യും.

257
00:20:24,750 --> 00:20:26,291
അത് നിന്റെ ഭർത്താവിനെ
 കൂടുതൽ അകറ്റും.

258
00:20:27,333 --> 00:20:30,041
ആദ്യ ഭാര്യയാകരുത്. 
ഒരു ഭാരമാകരുത്.

259
00:20:34,000 --> 00:20:36,791
ഒരു പ്രഷർ കുക്കർ 
കേടാകുമ്പോൾ,

260
00:20:38,500 --> 00:20:40,208
അബ്ബാസ് പകരം 
വേറൊന്ന് വാങ്ങും.

261
00:20:56,666 --> 00:20:57,583
ഞാൻ …

262
00:20:58,916 --> 00:21:00,083
ഇത് ഞാൻ 
ഉണ്ടാക്കിയതാണ്...

263
00:21:01,083 --> 00:21:02,541
ഇതിനെ ഒരുപാട്
 സ്നേഹമുള്ള വീടാക്കി.

264
00:21:04,750 --> 00:21:06,666
ഞാൻ കുട്ടികൾക്ക് എന്റെ 
എല്ലാം നൽകി.

265
00:21:08,750 --> 00:21:10,500
എനിക്ക് കഴിയുന്നതെല്ലാം
 ഞാൻ ചെയ്തു.

266
00:21:13,500 --> 00:21:17,833
അബ്ബാസ് എപ്പോഴാണ് എന്നിൽ നിന്ന് ഇത്ര
 അകന്നുപോയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

267
00:21:21,208 --> 00:21:22,833
എങ്ങനെയെന്ന് 
എനിക്കറിയില്ല.

268
00:21:40,666 --> 00:21:42,375
വേറെ വഴി 
ഇല്ലാത്തത് കൊണ്ട്,

269
00:21:42,958 --> 00:21:46,333
ആ കഷ്ടപ്പാടിനെ ഞാൻ 
സഹിക്കാൻ തയ്യാറായി.

270
00:21:49,625 --> 00:21:50,500
അബ്ബാസ്...

271
00:21:51,416 --> 00:21:54,375
സഹോദരാ, ഇത്രയും സുന്ദരിയായ
 ഒരു വധുവിനെ കിട്ടിയതിൽ,

272
00:21:55,541 --> 00:21:58,083
നിങ്ങൾ വളരെ ഭാഗ്യവാനാണ്.

273
00:22:02,666 --> 00:22:06,083
സൈറ ബീ, ഇതാ നിനക്കൊരു
 ചെറിയ സമ്മാനം.

274
00:22:06,291 --> 00:22:07,250
അവൾക്ക് കൊടുക്ക്.

275
00:22:07,833 --> 00:22:08,875
അസ്സലാമു അലൈക്കും.

276
00:22:10,041 --> 00:22:10,958
നന്ദി.

277
00:22:36,625 --> 00:22:38,625
ദൈവം നിനക്ക് വളരെയധികം ധൈര്യം
 നൽകി അനുഗ്രഹിച്ചിരിക്കുന്നു.

278
00:22:40,333 --> 00:22:43,625
എന്റെ ബഹുമാനം നീ
 ഉയർത്തിപ്പിടിച്ച രീതി...

279
00:22:46,000 --> 00:22:47,375
മറ്റാർക്കും ഒരിക്കലും 
അത് ചെയ്യാൻ കഴിയില്ല.

280
00:22:51,541 --> 00:22:53,666
നിനക്കറിയാമോ, നിന്നെയല്ലാതെ
 മറ്റാരെയും ഞാൻ സ്നേഹിച്ചിട്ടില്ല.

281
00:22:56,083 --> 00:22:57,166
നീ എന്റെ രാജ്ഞിയാണ്.

282
00:23:03,166 --> 00:23:05,791
ഏത് സാഹചര്യത്തിലാണെങ്കിലും
 ഞാൻ സൈറയെ വിവാഹം കഴിച്ചു…

283
00:23:06,791 --> 00:23:07,833
ശരി, അവൾ 
ഇപ്പോൾ ഇവിടെയുണ്ട്.

284
00:23:08,541 --> 00:23:10,125
ഗർഭകാലത്ത് അവൾ 
നിന്നെ പരിപാലിക്കും.

285
00:23:11,166 --> 00:23:12,916
നീ ഒറ്റയ്ക്കാണ് എല്ലാം 
കൈകാര്യം ചെയ്തത്.

286
00:23:15,125 --> 00:23:17,375
അതുകൊണ്ട്, അവൾ ഔട്ട് ഹൗസിൽ
 തന്നെ താമസിക്കാൻ ഞാൻ തീരുമാനിച്ചു.

287
00:23:19,333 --> 00:23:20,875
പൂന്തോട്ടത്തിനടുത്തുള്ള 
നിന്റെ ഔട്ട്ഹൗസിൽ.

288
00:23:21,291 --> 00:23:22,333
അവൾ നിന്നിൽ നിന്ന് 
അകന്നു നിൽക്കും.

289
00:23:23,125 --> 00:23:25,333
ഒരു വാടകക്കാരൻ
 ചെയ്യുന്നതുപോലെ.

290
00:23:28,166 --> 00:23:29,291
ഇത് നിന്റെ വീടാണ്.

291
00:23:30,416 --> 00:23:31,625
ഇത് എപ്പോഴും 
നിന്റെതായിരിക്കും.

292
00:23:36,291 --> 00:23:39,583
എന്റെ ജീവിതത്തിൽ എപ്പോഴും 
നീയായിരിക്കും എന്റെ ആദ്യ മുൻഗണന.

293
00:23:40,166 --> 00:23:41,083
എപ്പോഴും.

294
00:23:42,833 --> 00:23:43,791
ആദ്യ മുൻഗണന.

295
00:24:22,375 --> 00:24:23,625
പോയി അവളോട് സംസാരിക്കൂ.

296
00:24:29,833 --> 00:24:31,583
നിങ്ങൾ രണ്ടുപേരും 1 മണിക്ക് 
മുമ്പ് ഭക്ഷണം തയ്യാറാക്കണം.

297
00:24:32,833 --> 00:24:33,750
ശരി.

298
00:24:36,750 --> 00:24:37,666
സഹോദരി…

299
00:24:39,541 --> 00:24:41,166
ഞാൻ നിങ്ങളെ 
 സഹായിക്കട്ടെ?

300
00:24:44,958 --> 00:24:45,916
ഇതിന്റെ തൊലി കളയൂ.

301
00:24:47,541 --> 00:24:48,458
ശരി.

302
00:24:55,458 --> 00:25:05,458
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> ALL MOVIES SUGGESTION  </font>

303
00:25:11,583 --> 00:25:12,833
അത് ഉമ്മാക്ക് വിളമ്പൂ.

304
00:25:25,291 --> 00:25:26,333
സൈറ, ഇരിക്കൂ.

305
00:25:27,541 --> 00:25:28,416
ശെരി.

306
00:25:29,625 --> 00:25:30,791
ബാനു, നീ ഇവിടെ ഇരിക്ക്.

307
00:25:37,166 --> 00:25:39,291
സൈറ, എടുത്ത് കഴിക്കൂ.

308
00:25:39,791 --> 00:25:40,666
ശരി.

309
00:25:46,166 --> 00:25:47,250
മതി, മതി.

310
00:26:14,750 --> 00:26:15,625
സഹോദരി..

311
00:26:17,875 --> 00:26:18,750
എനിക്ക്…

312
00:26:21,833 --> 00:26:23,500
എനിക്ക് കുറച്ച് കർട്ടനുകൾ
വേണമായിരുന്നു.

313
00:26:27,208 --> 00:26:28,250
പിന്നെ…

314
00:26:33,083 --> 00:26:37,458
ഒരു ബെഡ്ഷീറ്റും കുറച്ച്
 തലയിണ കവറുകളും.

315
00:26:41,166 --> 00:26:44,166
ശരി, ഞാൻ നിന്നെ
 മാർക്കറ്റിലേക്ക് കൊണ്ടുപോകാം.

316
00:26:46,166 --> 00:26:47,208
പോയി തയ്യാറാകൂ.

317
00:26:53,500 --> 00:26:54,500
നിങ്ങൾ അവളെ 
കൊണ്ടുപോകുകയാണോ?

318
00:26:55,666 --> 00:26:57,000
നിങ്ങൾ ഇത്ര പെട്ടെന്ന് 
സാറിനോട് ക്ഷമിച്ചുവോ?

319
00:27:01,041 --> 00:27:02,291
നിങ്ങൾക്ക് വളരെ
 വലിയ മനസ്സാണ്.

320
00:27:06,125 --> 00:27:08,916
അവൾ ചെറുപ്പത്തിൽ തന്നെ വിവാഹിതയായി, 
ഭർത്താവ് അവളെ ഉപദ്രവിച്ചു.

321
00:27:09,750 --> 00:27:11,041
അവളും ഒരുപാട്
 കഷ്ടപ്പെട്ടിട്ടുണ്ട്.

322
00:27:12,458 --> 00:27:14,833
അബ്ബാസിന് മറ്റ്
 മാർഗമൊന്നുമില്ലായിരുന്നു.

323
00:27:16,500 --> 00:27:19,250
എന്റെ ഗർഭകാലത്ത് കുട്ടികളെ പരിപാലിക്കാൻ
അവൾ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

324
00:27:21,000 --> 00:27:22,208
അദ്ദേഹത്തിന് എന്നെക്കുറിച്ച് 
വലിയ കരുതലുണ്ട്.

325
00:27:39,583 --> 00:27:40,458
ഇത് നോക്ക്..

326
00:27:41,708 --> 00:27:43,208
- ഇത് മതിയോ?
- നിങ്ങളുടെ അടുത്ത്...

327
00:27:43,666 --> 00:27:44,916
- സാറ്റിൻ തുണിയുണ്ടോ?
- അതെ അതെ.

328
00:27:45,250 --> 00:27:46,250
അല്ല, സാറ്റിൻ അല്ല.

329
00:27:46,750 --> 00:27:48,458
- പൂക്കളുള്ള കോട്ടൺ
 ഒന്ന് കാണിക്കൂ, അത്.
- ശെരി.

330
00:27:51,000 --> 00:27:52,166
ഇത് നോക്ക്.

331
00:27:53,291 --> 00:27:54,250
ശെരി.

332
00:27:55,125 --> 00:27:57,125
- ചന്ദന സുഗന്ധമുണ്ടോ സഹോദരാ?
- അതെ, ഇത് തന്നെ.

333
00:27:57,208 --> 00:27:58,166
- ഇതാണോ?
- അതെ.

334
00:27:59,416 --> 00:28:01,666
- എത്ര രൂപയാ?
- എട്ട് രൂപ.

335
00:28:04,541 --> 00:28:05,625
- ഇതെടുത്തോളു.
- ഇത് കാണിക്കൂ.

336
00:28:05,708 --> 00:28:06,583
തീർച്ചയായും.

337
00:28:06,875 --> 00:28:07,791
ഇതാണ് കൂടുതൽ നല്ലത്.

338
00:28:09,375 --> 00:28:10,875
- ഇത് തരൂ.
- ശെരി.

339
00:28:12,166 --> 00:28:13,083
ഇത് വിലയേറിയതാണ്...

340
00:28:15,250 --> 00:28:16,500
പിങ്ക് നിറത്തിലുള്ളത് കാണിക്കൂ.

341
00:28:17,291 --> 00:28:19,000
വേണ്ട, ഇതല്ല. അത് കാണിക്കൂ.

342
00:28:21,916 --> 00:28:24,083
- ശെരി
- സഹോദരി എനിക്കിതാണ് വേണ്ടത്.

343
00:28:24,500 --> 00:28:27,083
വേണ്ട, ഇത് വില കൂടിയതാണ്.
ഇതാണ് നല്ലത്.  ഇത് പായ്ക്ക് ചെയ്യൂ.

344
00:28:31,708 --> 00:28:32,625
സൈറ!

345
00:28:36,458 --> 00:28:37,500
നീയെന്താ കാണിക്കുന്നത്?

346
00:28:40,291 --> 00:28:41,333
നിങ്ങളെന്താ കാണിക്കുന്നത്?

347
00:28:44,583 --> 00:28:45,791
നിങ്ങളുടെ തന്ത്രങ്ങൾ 
എനിക്ക് മനസ്സിലാകും.

348
00:28:47,291 --> 00:28:49,125
നിങ്ങൾ എനിക്ക് വേണ്ടി 
വാങ്ങുന്ന എല്ലാ സാധനങ്ങളും,

349
00:28:49,750 --> 00:28:51,416
അബ്ബാസിന് തീരെ
ഇഷ്ടമില്ലാത്തതാണ്.

350
00:28:53,958 --> 00:28:55,625
അവന് സാറ്റിൻ 
ബെഡ്ഷീറ്റുകളാണ് ഇഷ്ടം.

351
00:28:56,416 --> 00:28:58,083
നീ വാങ്ങി കൊണ്ടുവന്ന 
ചന്ദന സുഗന്ധദ്രവ്യം,

352
00:28:58,708 --> 00:29:00,625
ഒരു പ്രായമുള്ള സ്ത്രീയുടെ 
മണം ഉണ്ടാക്കുന്നതാണ്.

353
00:29:03,416 --> 00:29:04,500
കോട്ടൺ ബ്രായോ?

354
00:29:06,500 --> 00:29:08,875
അബ്ബാസ് അവ എത്രമാത്രം
 വെറുക്കുന്നുവെന്ന് നിങ്ങൾക്കറിയില്ലേ?

355
00:29:14,625 --> 00:29:16,958
എന്നെ ഒരു ചാരിറ്റി കേസ്
 ആയിട്ടാണോ നിങ്ങൾ കരുതുന്നത്?

356
00:29:18,208 --> 00:29:19,375
അതോ നിങ്ങളുടെ
 സഹതാപ വിഷയമോ?

357
00:29:20,625 --> 00:29:22,875
അല്ലെങ്കിൽ ഗർഭകാലത്ത്
നിങ്ങളെ പരിചരിക്കാൻ,

358
00:29:23,000 --> 00:29:24,458
സഹായിക്കുന്ന ഒരാളായിട്ടോ?

359
00:29:25,625 --> 00:29:26,625
അബ്ബാസ് അങ്ങനെ പറഞ്ഞോ?"

360
00:29:30,666 --> 00:29:34,291
എന്നെ സ്നേഹിച്ചിരുന്നതുകൊണ്ടാണ്
 അബ്ബാസ് എന്നെ വിവാഹം കഴിച്ചത്.

361
00:29:36,791 --> 00:29:39,583
അല്ലെങ്കിൽ വേറെയും ആളുകളുണ്ടായിരുന്നു.
എനിക്ക് ആരെയെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു.

362
00:29:41,625 --> 00:29:43,000
മറ്റൊരു രഹസ്യം കൂടി പറയാം.

363
00:29:44,708 --> 00:29:45,958
അവൻ നിങ്ങളെ 
കാണുന്നതിനു മുൻപ്,

364
00:29:46,791 --> 00:29:47,875
അവന് എന്നോട് 
ഇഷ്ടമുണ്ടായിരുന്നു.

365
00:29:49,083 --> 00:29:51,291
പക്ഷേ എന്റെ നിക്കാഹ്
 മറ്റൊരാളുമായി നിശ്ചയിച്ചതായിരുന്നു.

366
00:29:53,166 --> 00:29:54,208
പിന്നെയാണവൻ
നിങ്ങളെ കണ്ടുമുട്ടിയത്.

367
00:29:55,791 --> 00:29:57,541
തീർച്ചയായും നിങ്ങളാണ്
 അവന്റെ ആദ്യ ഭാര്യ,

368
00:29:57,750 --> 00:30:00,125
പക്ഷേ ഞാൻ അവന്റെ 
ആദ്യ പ്രണയമാണ്.

369
00:30:01,625 --> 00:30:03,250
എന്റെ ഭർത്താവിന്റെ
 മരണവാർത്ത  കേട്ട നിമിഷം,

370
00:30:03,333 --> 00:30:04,458
അവൻ ഉടനെ തന്നെ
 മറിയിലേക്ക് ഓടിയെത്തി.

371
00:30:05,541 --> 00:30:08,125
മഹർ വാങ്ങിയ ആളെന്ന നിലയിൽ,
 എനിക്കവനോട് നിങ്ങളെ വിവാഹമോചനം
 ചെയ്യാൻ ആവശ്യപ്പെടാമായിരുന്നു,

372
00:30:08,250 --> 00:30:10,791
അവനും അങ്ങനെ ചെയ്യുമായിരുന്നു,
 പക്ഷേ ഞാൻ അങ്ങനെ ചെയ്തില്ല.

373
00:30:13,666 --> 00:30:15,416
ഞാൻ നിങ്ങളുടെ 
കുടുംബം തകർത്തിട്ടില്ല.

374
00:30:16,958 --> 00:30:19,041
നിങ്ങൾ എന്നോട്
 നന്ദിയുള്ളവളായിരിക്കണം.

375
00:30:22,166 --> 00:30:23,791
സത്യം പറഞ്ഞാൽ, നിങ്ങളാണ് 
ഇവിടെ ചാരിറ്റി കേസ്.

376
00:30:30,791 --> 00:30:40,791
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> അർഷാദ് വി 
മുനവ്വർ കെ എം ആർ </b></font></b>

377
00:30:56,958 --> 00:30:58,250
നിങ്ങൾക്ക് അവളെ
 നേരത്തെ അറിയാമോ?

378
00:31:01,750 --> 00:31:02,791
ഇനി അതിന്
 എന്താണ് പ്രസക്തി?

379
00:31:04,458 --> 00:31:05,916
നിങ്ങൾ രണ്ടുപേരും 
മറിയിൽ ഒരുമിച്ചായിരുന്നോ?

380
00:31:07,458 --> 00:31:08,583
നീ എന്നെ ചോദ്യം 
ചെയ്യുകയാണോ?

381
00:31:10,875 --> 00:31:12,458
അവൾക്ക് നിങ്ങളെ കുറിച്ച് 
എല്ലാം അറിയാം.

382
00:31:13,000 --> 00:31:15,000
നിങ്ങൾക്ക് ഇഷ്ടമുള്ള ബെഡ്ഷീറ്റ്,
 നിങ്ങൾക്ക് ഇഷ്ടമുള്ള സുഗന്ധം,

383
00:31:15,083 --> 00:31:16,541
- അടിവസ്ത്രങ്ങൾ പോലും--
 - ബാനു!

384
00:31:19,416 --> 00:31:21,375
ഏതായാലും, എൻ്റെ ഇഷ്ടങ്ങൾ 
ഒരാളെങ്കിലും ശ്രദ്ധിക്കുന്നുണ്ടല്ലോ.

385
00:31:22,083 --> 00:31:23,458
ബാനു അല്ല, ഞാൻ 
നിങ്ങളുടെ  ഭാര്യയാണ്!

386
00:31:25,958 --> 00:31:28,791
 വിവാഹത്തിന് ശേഷം ഇതാദ്യമായാണ്  
നിങ്ങളെന്നെ പേര് വിളിക്കുന്നത്.

387
00:31:30,250 --> 00:31:31,125
എന്ത് കൊണ്ടാ?

388
00:31:31,750 --> 00:31:34,000
"എന്തുകൊണ്ടാ? 
എവിടെയാ? എങ്ങനെയാ?"

389
00:31:35,041 --> 00:31:36,083
നിനക്ക് എന്താണ് പറ്റിയത്?!

390
00:31:37,958 --> 00:31:38,958
പോയി ഉറങ്ങാൻ നോക്ക്!

391
00:34:06,750 --> 00:34:08,750
എല്ലാ അപമാനങ്ങളിലും
 കഷ്ടപ്പാടുകളിലും,

392
00:34:09,333 --> 00:34:11,208
ഞാൻ ഒരു 
ചിന്തയിൽ ഉറച്ചുനിന്നു.

393
00:34:12,125 --> 00:34:14,916
അബ്ബാസ് എന്റെ ഭർത്താവും ഞാൻ
 അദ്ദേഹത്തിന്റെ ഭാര്യയുമായിരുന്നു.

394
00:34:15,833 --> 00:34:16,708
ആദ്യ ഭാര്യ.

395
00:34:18,000 --> 00:34:21,083
  ഈ ബന്ധം എനിക്ക് പടച്ചവൻ 
നിശ്ചയിച്ചു തന്നതാണ്.

396
00:34:26,208 --> 00:34:27,166
സഹോദരി.

397
00:34:28,250 --> 00:34:29,666
വിവാഹവാർഷിക 
ആശംസകൾ!

398
00:34:30,208 --> 00:34:31,208
നന്ദി.

399
00:34:31,291 --> 00:34:32,708
അബ്ബാസിനെ കാണാൻ
 പോകുകയാണോ?

400
00:34:34,208 --> 00:34:36,875
ഇന്ന് വൈകുന്നേരം ഞങ്ങൾക്ക് 
 ഡോക്ടറുടെ അടുത്ത് പോകണം.

401
00:34:37,291 --> 00:34:38,291
അദ്ദേഹത്തെ അതൊന്ന്
 ഓർമ്മിപ്പിക്കാമോ?

402
00:34:40,208 --> 00:34:41,208
മറക്കരുത്.

403
00:34:48,916 --> 00:34:50,458
മുഷ്താഖ് ഭായ്, സലാം!
 സുഖമാണോ?

404
00:34:50,541 --> 00:34:51,750
- എനിക്ക് സുഖമാണ്. 
നിങ്ങൾക്ക് സുഖമാണോ? 
- അതെ.

405
00:34:51,958 --> 00:34:52,958
ഇന്ന് ഞങ്ങളുടെ വിവാഹ
 വാർഷികമാണ്.

406
00:34:53,041 --> 00:34:55,291
ഞാൻ ഒരു മധുരപലഹാരം ഉണ്ടാക്കി. 
എല്ലാവർക്കും കൊടുക്കൂ, ചൂടുണ്ട്.

407
00:34:55,375 --> 00:34:57,083
- തീർച്ചയായും, മാഡം. വിവാഹ
 വാർഷികാശംസകൾ.
- നന്ദി.

408
00:34:58,333 --> 00:35:01,833
ഈ കേസ് കോടതിയിൽ
 നിലനിൽക്കില്ലെന്ന് തോന്നുന്നു.

409
00:35:02,833 --> 00:35:04,041
ആ കാര്യങ്ങൾ 
നടക്കുന്നുണ്ട്.

410
00:35:04,875 --> 00:35:06,791
-ഒരു ഒത്തുതീർപ്പ് ഉണ്ടാകും
-ശെരി.

411
00:35:06,875 --> 00:35:08,750
- അതുകൊണ്ട് നീ വിഷമിക്കേണ്ട.
- അതെ, സർ.

412
00:35:10,166 --> 00:35:11,041
നീയോ?

413
00:35:11,291 --> 00:35:12,333
- അസ്സലാമു അലൈകും.
- വ അലൈക്കുമുസ്സലാം.

414
00:35:13,666 --> 00:35:14,666
ഇന്ന് ഞാൻ 
കുറച്ച് തിരക്കിലാണ്.

415
00:35:15,291 --> 00:35:16,375
എന്തെങ്കിലും പറയാൻ 
ഉണ്ടേൽ പെട്ടെന്ന് പറയൂ.

416
00:35:16,583 --> 00:35:19,041
അത് കുഴപ്പമില്ല. നിങ്ങൾ ജോലി
പൂർത്തിയാക്കൂ. ഞാൻ കാത്തിരിക്കാം.

417
00:35:19,833 --> 00:35:20,791
ആവശ്യത്തിനു 
സമയമെടുതോളു.

418
00:35:21,500 --> 00:35:23,041
നിങ്ങൾ രണ്ടു മിനിറ്റ് 
പുറത്ത് കാത്തിരിക്കാമോ?

419
00:35:23,791 --> 00:35:24,750
മഖ്ബൂൽ?

420
00:35:25,541 --> 00:35:26,625
ഇന്ന് നല്ല ചൂടുണ്ട്.

421
00:35:27,041 --> 00:35:28,375
വരൂ, വരൂ.

422
00:35:31,791 --> 00:35:33,500
എന്റെ പ്രിയപ്പെട്ട നടന്റെ സിനിമ 
തിയേറ്ററിൽ വന്നിരിക്കുന്നു!

423
00:35:34,458 --> 00:35:35,833
നീ ഇന്ന് ഇറാമിനൊപ്പം
പോയി കാണൂ.

424
00:35:36,625 --> 00:35:39,541
ഇന്ന് നമ്മുടെ വിവാഹ വാർഷികമാണ്. 
ഞാൻ എന്തിനാണ് ഇറാമിനൊപ്പം പോകുന്നത്?

425
00:35:40,333 --> 00:35:41,583
ഇതെങ്കിലും നിങ്ങളെനിക്ക് 
ചെയ്ത് തരണം.

426
00:35:42,625 --> 00:35:44,916
നീ എന്തിനാണ് എപ്പോഴും
 എന്നെ ശല്യപ്പെടുത്തുന്നത്?

427
00:35:45,583 --> 00:35:46,625
ഇന്ന് നമ്മുടെ വിവാഹ
 വാർഷികമാണ്.

428
00:35:47,291 --> 00:35:48,208
സന്തോഷിക്കാനുള്ള
 ഒരു സമയം.

429
00:35:49,291 --> 00:35:50,958
എനിക്ക് നിങ്ങളോട് സംസാരിക്കാൻ
അവസരം കിട്ടുന്നില്ല.

430
00:35:52,625 --> 00:35:54,708
കാരണം, എന്നെ കളിയാക്കാനുള്ള
ഒരു അവസരവും നീ പാഴാക്കില്ല.

431
00:35:56,500 --> 00:35:58,583
അബ്ബാസ്, കുറഞ്ഞപക്ഷം നിങ്ങൾ
 എന്റേതാണെന്ന് എനിക്ക് തോന്നട്ടെ.

432
00:35:59,500 --> 00:36:00,791
നമ്മുടെ കുട്ടികളോട് പോലും
 നിങ്ങൾ സംസാരിക്കുന്നില്ല.

433
00:36:01,333 --> 00:36:03,375
നിങ്ങളുടെ ജീവിതം 
സൈറയെ ചുറ്റിപ്പറ്റിയാണ്.

434
00:36:03,875 --> 00:36:07,583
പ്ലീസ്‌, സൈറയുമായി എപ്പോഴും
 മത്സരിക്കുന്നത് നിർത്തൂ.

435
00:36:08,583 --> 00:36:09,583
പ്രായത്തിനനുസരിച്ച്
പെരുമാറ്.

436
00:36:10,583 --> 00:36:11,541
കുറച്ച് പക്വത കാണിക്കൂ.

437
00:36:13,333 --> 00:36:15,333
പക്വതയെക്കുറിച്ചാണെങ്കിൽ, നിങ്ങൾ
എന്നെക്കാൾ പ്രായമുള്ളയാളാണ്.

438
00:36:16,750 --> 00:36:19,000
എനിക്കിപ്പോൾ നിന്റെ നാടകം
 കാണാനുള്ള സമയമില്ല.

439
00:36:19,583 --> 00:36:22,333
എപ്പോഴാണ് സമയം കിട്ടുക?
 നാളെ, മറ്റന്നാൾ, അടുത്ത ആഴ്ച്ച? 

440
00:36:22,708 --> 00:36:24,958
കലണ്ടർ നോക്കി പറയൂ. 
ഞാൻ നിങ്ങൾക്കായി കാത്തിരിക്കും.

441
00:36:25,041 --> 00:36:27,125
- എങ്ങോട്ടാ  പോകുന്നത്?   
-   സർ, നമ്മുടെ കക്ഷി വൈകുന്നു.

442
00:36:27,208 --> 00:36:29,583
മഖ്ബൂൽ, അഞ്ച്മിനിറ്റ് തരൂ
ഇത് പ്രധാനപ്പെട്ടതാണ്.

443
00:36:30,041 --> 00:36:31,458
ഞങ്ങളെ വാർഷികത്തിന് ഞാൻ
 ഉണ്ടാക്കിയ മധുരപലഹാരം കഴിക്കൂ.

444
00:36:31,541 --> 00:36:32,625
എല്ലാം തീരുന്നതിനു മുമ്പ്.

445
00:36:33,916 --> 00:36:34,916
ദയവായി കഴിക്കൂ.

446
00:36:36,666 --> 00:36:38,250
നിനക്കെന്താ ഭ്രാന്തു പിടിച്ചോ?

447
00:36:40,541 --> 00:36:41,833
ഒരു വൈകുന്നേരം പുറത്തുപോകാൻ 
മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്.

448
00:36:42,125 --> 00:36:43,250
ഇനിയും എത്രയൊക്കെ 
ഞാൻ സഹിക്കണം?

449
00:36:43,583 --> 00:36:45,500
ഞാനെന്ത് ചെയ്താലും എപ്പോഴും 
കുറ്റം എനിക്ക് തന്നെയാണ്.

450
00:36:46,375 --> 00:36:47,958
- നിങ്ങൾ സഹിക്കുകയാണെന്നോ?
- അതെ, ആണ്!

451
00:36:48,625 --> 00:36:51,125
കുടുംബം നോക്കുന്നതും എല്ലാവരുടെയും 
പ്രതീക്ഷകൾ നിറവേറ്റുന്നതും ഞാനാണ്.

452
00:36:51,958 --> 00:36:53,833
ഞാൻ നിനക്ക് എന്തെങ്കിലും
കുറവ് വരുത്തിയിട്ടുണ്ടോ?

453
00:36:54,375 --> 00:36:55,333
പറയൂ.

454
00:36:56,916 --> 00:36:58,541
എനിക്ക് നിങ്ങളോടൊപ്പം കുറച്ച്
 സമയം ചെലവഴിച്ചാൽ മതി.

455
00:36:59,208 --> 00:37:01,750
നിങ്ങൾ എന്നെ വളരെ 
മോശമായി തള്ളിപ്പറഞ്ഞു,

456
00:37:02,375 --> 00:37:03,541
- എന്നിട്ടും നിങ്ങൾ പറയുന്നു--
- ഇനി മതി.

457
00:37:04,250 --> 00:37:05,125
മതി.

458
00:37:06,083 --> 00:37:07,000
നീ വീട്ടിലേക്ക് പൊക്കോ.

459
00:37:07,541 --> 00:37:09,166
നമുക്കവിടെ വെച്ച് സംസാരിക്കാം.
വരൂ.

460
00:37:10,291 --> 00:37:11,208
എന്നോട് ക്ഷമിക്കണം.

461
00:37:11,958 --> 00:37:12,833
പോ.

462
00:37:14,791 --> 00:37:15,750
നമസ്കാരം.

463
00:37:16,875 --> 00:37:17,833
വിവാഹ വാർഷികാശംസകൾ.

464
00:37:19,791 --> 00:37:20,666
അകത്തേക്ക് വരൂ.

465
00:38:20,333 --> 00:38:21,250
ബാനു!

466
00:38:22,791 --> 00:38:23,791
ബാനു എവിടെ?

467
00:38:24,375 --> 00:38:26,791
അവൾ കുട്ടികളുമായി
അവളുടെ വീട്ടിലേക്ക് പോയി.

468
00:38:27,625 --> 00:38:28,791
അവൾ നിങ്ങളോട് 
പറഞ്ഞില്ലേ?

469
00:39:16,791 --> 00:39:18,000
അബ്ബാസ് വിളിച്ചിരുന്നു.

470
00:39:18,875 --> 00:39:21,583
കുട്ടികൾക്ക് ജീവിതച്ചെലവായി
 അയാൾ 400 രൂപ അയയ്ക്കും.

471
00:39:27,958 --> 00:39:29,125
എന്നെ കുറിച്ച് ചോദിച്ചോ?

472
00:40:32,125 --> 00:40:33,916
ബാനു, നീ എന്തിനാണ് ഇത്
 ഇങ്ങനെ ഊതിപ്പെരുപ്പിക്കുന്നത്?

473
00:40:34,750 --> 00:40:37,416
ഉമ്മാ, അബ്ബാസ് എന്നോട് പെരുമാറിയ
 രീതി ശരിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

474
00:40:38,291 --> 00:40:39,708
അദ്ദേഹം എന്നോട് 
മോശമായി പെരുമാറി.

475
00:40:40,416 --> 00:40:41,333
അത് ശെരിയായിരുന്നോ?

476
00:40:41,416 --> 00:40:45,041
പുരുഷന്മാർ അവരുടെ ചൂടൻ സ്വഭാവം 
കാരണം ഇത്തരം കാര്യങ്ങൾ
 ചെയ്യാൻ സാധ്യതയുണ്ട്.

477
00:40:45,583 --> 00:40:47,375
അവർ പിന്നീട് അതിനെ
കുറിച്ച് ഖേദിക്കാറുണ്ട്.

478
00:40:47,958 --> 00:40:50,541
അബ്ബാസ് ഖേദിക്കുന്നുവെങ്കിൽ,
 എന്തുകൊണ്ടാണ് അദ്ദേഹം
 ക്ഷമ ചോദിക്കാത്തത്?

479
00:40:51,125 --> 00:40:53,500
ക്ഷമ ചോദിക്കണോ? അവൻ
 എന്തിനാണ് ക്ഷമ ചോദിക്കുന്നത്?

480
00:40:54,500 --> 00:40:56,083
ബാനു, നീ ഈ വീട് 
വിടാൻ തീരുമാനിച്ചു.

481
00:40:57,000 --> 00:40:58,083
നിന്റെ വാശി കാരണം.

482
00:40:58,916 --> 00:41:00,208
ഇനി നീ തന്നെ തീരുമാനിക്കൂ 
എന്ത് ചെയ്യണമെന്ന്.

483
00:41:12,958 --> 00:41:14,083
അവൻ നിന്നെ തിരികെ
 കൊണ്ടുപോകാൻ വരുമോ?

484
00:41:16,375 --> 00:41:18,958
എന്തെങ്കിലും പറയൂ. അവൻ
 നിന്നോട് ശരിക്കൊന്ന് സംസാരിച്ചോ?

485
00:41:19,041 --> 00:41:20,250
അവൾ ഒന്ന് ശ്വസിക്കട്ടെ.

486
00:41:24,583 --> 00:41:25,666
ഞാൻ അവനോട് 
സംസാരിക്കണോ?

487
00:41:31,000 --> 00:41:34,541
എന്റെ വാശി കാരണമാണ് കുടുംബം
 തകർന്നതെന്ന് ഉമ്മയ്ക്ക്  തോന്നി.

488
00:41:35,500 --> 00:41:36,541
പക്ഷേ സത്യം എന്തെന്നാൽ,

489
00:41:37,250 --> 00:41:40,375
അബ്ബാസ് വന്ന് "നമുക്ക് വീട്ടിലേക്ക്
 പോകാം" എന്ന് പറഞ്ഞിരുന്നെങ്കിൽ,

490
00:41:41,416 --> 00:41:42,666
ഞാൻ ഒന്നും മിണ്ടാതെ
കൂടെ പോകുമായിരുന്നു.

491
00:41:43,416 --> 00:41:46,208
പക്ഷേ അബ്ബാസ് ക്ഷമ ചോദിക്കുകയോ 
എന്നെ തിരികെ കൊണ്ടുപോകാൻ
 വരികയോ ചെയ്തില്ല.

492
00:41:46,750 --> 00:41:47,625
ഒരു ദിവസം,

493
00:41:48,291 --> 00:41:49,708
അദ്ദേഹം പണം 
അയയ്ക്കുന്നതും നിർത്തി.

494
00:41:53,625 --> 00:41:55,125
എത്തിയാലുടൻ 
എന്നെ അറിയിക്കൂ.

495
00:41:59,583 --> 00:42:02,333
ഇത് അബ്ബാസിന് കൊടുക്കൂ. 
അവന് ഇത് വളരെ ഇഷ്ടമാണ്.

496
00:42:02,750 --> 00:42:04,291
എന്റെ സ്നേഹം
 അവനെ അറിയിക്കൂ.

497
00:42:04,958 --> 00:42:06,791
വരൂ പോകാം. ബിസ്മില്ലാഹ്!

498
00:42:09,000 --> 00:42:10,041
കേൾക്കൂ.

499
00:42:10,333 --> 00:42:12,041
ഇത്തവണ ദയവായി ഒരു വിട്ടുവീഴ്ച
 ചെയ്തതിനുശേഷം മാത്രം വരൂ.

500
00:42:12,541 --> 00:42:14,375
അടുത്ത യാത്രയിൽ ഞാൻ
 സാധനങ്ങൾ കൊണ്ടുവരാം.

501
00:42:14,458 --> 00:42:15,333
ശരി..

502
00:42:15,500 --> 00:42:16,541
പ്രാർത്ഥിക്കൂ.

503
00:42:16,958 --> 00:42:17,875
വിട..

504
00:42:24,083 --> 00:42:24,958
നന്ദി.

505
00:42:30,666 --> 00:42:31,916
ഇത് ശരിക്കും
 മനോഹരമാണ്.

506
00:42:34,208 --> 00:42:35,541
ബാനു നിർമ്മിച്ചതാണ്.

507
00:42:37,208 --> 00:42:38,208
മാഷാ അല്ലാഹ്!

508
00:42:41,458 --> 00:42:42,416
- സലാം അലൈക്കും.
- സലാം.

509
00:42:43,166 --> 00:42:45,666
ഹേയ്, നോക്കൂ ആരാ
വന്നതെന്ന്!

510
00:42:46,166 --> 00:42:47,166
ഇവിടെ വാ.

511
00:42:47,666 --> 00:42:48,750
ഇവിടെ വാ മോനെ.

512
00:42:48,916 --> 00:42:50,708
അസ്സലാമു അലൈക്കും!

513
00:42:50,833 --> 00:42:51,791
ഇവിടെ വാ.

514
00:42:55,916 --> 00:42:56,875
സുഖമാണോ?

515
00:42:59,416 --> 00:43:00,958
- നിനക്ക് ഉപ്പയെ മിസ്സ് ചെയ്തോ?
- അതെ.

516
00:43:03,125 --> 00:43:05,458
അവളെ നോക്കൂ, അവൾ
 ആരാണെന്ന് അറിയാമോ?

517
00:43:06,250 --> 00:43:07,208
സെഹർ.

518
00:43:07,958 --> 00:43:08,833
അബ്ബാസ്?

519
00:43:10,958 --> 00:43:12,458
നമുക്ക് ഒറ്റയ്ക്ക്
 സംസാരിക്കാമോ?

520
00:43:14,416 --> 00:43:15,458
ഞങ്ങളുടെ കുഞ്ഞ്, 
സെഹർ.

521
00:43:17,250 --> 00:43:18,625
നിനക്ക് പേര് 
പോലും അറിയില്ല, അല്ലേ?

522
00:43:26,833 --> 00:43:27,791
സുഖമാണോ?

523
00:43:30,000 --> 00:43:30,958
നീ പറയൂ.

524
00:43:32,166 --> 00:43:33,125
നിന്നെ ഇവിടെ
 എത്തിച്ചത് എന്താണ്?

525
00:43:39,208 --> 00:43:40,583
കുട്ടികളെക്കുറിച്ച് ചോദിക്കില്ലേ?

526
00:43:47,416 --> 00:43:49,208
കുറച്ചു മാസങ്ങളായി നിങ്ങൾ 
പണം അയച്ചിട്ടില്ല.

527
00:43:53,333 --> 00:43:54,791
നീ വന്നത് പണത്തെക്കുറിച്ച്
 സംസാരിക്കാനാണോ?

528
00:43:55,916 --> 00:43:57,375
അബ്ബാസ്, അവരും
 നിങ്ങളുടെ കുട്ടികളാണ്.

529
00:43:58,041 --> 00:43:59,500
അവർ എന്റെ മാത്രം
 ഉത്തരവാദിത്തമല്ല.

530
00:43:59,916 --> 00:44:01,541
എന്നോട് ചോദിച്ചിട്ടാണോ
 നീ കുട്ടികളെ കൊണ്ടുപോയത്?

531
00:44:03,250 --> 00:44:04,458
ഞാൻ എന്തിനാണ് 
പോയതെന്ന് നിങ്ങൾക്കറിയാം.

532
00:44:04,750 --> 00:44:06,791
ഇല്ല. എനിക്കറിയില്ല.

533
00:44:08,208 --> 00:44:09,291
ദയവായി എനിക്ക് 
മനസിലാക്കി തരൂ.

534
00:44:10,833 --> 00:44:13,916
നമ്മുടെ വിവാഹ വാർഷികത്തിന്
 നിന്നെ ഒരു സിനിമയ്ക്ക് കൊണ്ടു
പോകാതിരുന്നതുകൊണ്ട് മാത്രം,

535
00:44:14,000 --> 00:44:16,416
നീ ബാഗൊക്കെ പാക്ക് ചെയ്ത്
 കുട്ടികളുമായി വീട് വിട്ടോ?

536
00:44:18,125 --> 00:44:19,000
എന്തിന്?

537
00:44:19,458 --> 00:44:20,541
എന്നെ ബ്ലാക്ക് മെയിൽ 
 ചെയ്യാമെന്ന് കരുതിയോ?

538
00:44:22,083 --> 00:44:22,958
പതുക്കെ പറയൂ, അബ്ബാസ്.

539
00:44:23,041 --> 00:44:24,875
നിന്നോട് ആലോചിക്കാതെ ഞാൻ വീണ്ടും
 വിവാഹം കഴിച്ചതുകൊണ്ടാണോ?

540
00:44:25,708 --> 00:44:26,625
നിങ്ങളൊരു തെറ്റ് ചെയ്തു.

541
00:44:27,000 --> 00:44:28,250
ഞാൻ ഒരു പുണ്യകർമ്മം ചെയ്തു.

542
00:44:28,333 --> 00:44:30,125
ഒരു പുണ്യകർമ്മത്തെക്കുറിച്ചാണെങ്കിൽ,
 നിങ്ങൾക്ക് നിസ്‌കരിക്കാമായിരുന്നു.

543
00:44:30,208 --> 00:44:31,833
അല്ലെങ്കിൽ ധാനധർമ്മം
 ചെയ്യാമായിരുന്നു, ഹജ്ജിനു
 പോകാമായിരുന്നു.

544
00:44:32,458 --> 00:44:34,916
പക്ഷേ, ഒരു പുണ്യകർമ്മത്തിന്റെ പേര് പറഞ്ഞ്
 നിങ്ങൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു!

545
00:44:35,000 --> 00:44:36,708
എന്റെ രണ്ടാം വിവാഹത്തിൽ
 നിനക്ക് ഒരു പ്രശ്നവുമില്ല...

546
00:44:38,916 --> 00:44:39,791
സൈറയോടാണ് പ്രശ്നം.

547
00:44:40,500 --> 00:44:41,750
അത് സ്ത്രീകളുടെ 
അസൂയ മാത്രമാണ്.

548
00:44:43,250 --> 00:44:44,375
നിനക്ക് അവളോട് 
അസൂയയാണ്.

549
00:44:45,916 --> 00:44:47,000
അതെ, എനിക്ക്
 അവളോട് അസൂയയാണ്.

550
00:44:48,125 --> 00:44:51,041
അവൾ വിദ്യാസമ്പന്നയാണ്.
 എന്നെക്കാൾ സുന്ദരിയാണ്.

551
00:44:53,083 --> 00:44:54,166
ഞാൻ…

552
00:44:55,083 --> 00:44:56,541
എന്റെ സത്യം 
സമ്മതിക്കുന്നു.

553
00:44:58,000 --> 00:44:59,625
എന്നാൽ ഇന്ന് നിങ്ങളും
 സത്യം പറയും.

554
00:45:01,000 --> 00:45:03,250
നിങ്ങൾ ഈ തീരുമാനം എടുത്തത്
 പൂർണ്ണ ബോധത്തോടെയാണ്.

555
00:45:04,000 --> 00:45:05,791
സൈറ വിധവയാണെന്ന് 
നിങ്ങൾ അറിഞ്ഞപ്പോൾ,

556
00:45:05,875 --> 00:45:08,166
നിങ്ങൾ മനഃപൂർവ്വം ഭാര്യയിൽ
 നിന്നും കുട്ടികളിൽ നിന്നും അകന്നു.

557
00:45:08,666 --> 00:45:10,000
അങ്ങനെ നിങ്ങളുടെ ആഗ്രഹങ്ങൾ
 നിറവേറ്റാൻ കഴിഞ്ഞു.

558
00:45:11,125 --> 00:45:12,500
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.

559
00:45:13,125 --> 00:45:15,875
ഒരു നല്ല കാര്യത്തിൻ്റെ മറവിൽ
 നിങ്ങളുടെ രണ്ടാം വിവാഹം
 മറച്ചുവെക്കാൻ നിങ്ങൾ ശ്രമിക്കുകയാണ്.

560
00:45:16,666 --> 00:45:19,416
നിന്റെ മനസ്സാക്ഷിക്കും അതറിയാം,
 അബ്ബാസ്, നിങ്ങൾ ചെയ്തത് തെറ്റാണെന്ന്.

561
00:45:20,250 --> 00:45:22,208
വിശ്വാസത്തിലും 
ദൈവത്തിന്റെ ദൃഷ്ടിയിലും.

562
00:45:22,750 --> 00:45:24,625
നീ ഒരു യഥാർത്ഥ മുസ്ലിമും,

563
00:45:25,666 --> 00:45:29,000
കടമയുള്ള ഭാര്യയുമായിരുന്നേൽ
ഇത്തരം കാര്യങ്ങൾ പറയാൻ
 ധൈര്യപ്പെടുമായിരുന്നില്ല.

564
00:45:30,625 --> 00:45:31,666
നിങ്ങൾ മദ്യം കഴിക്കുന്നു.

565
00:45:32,500 --> 00:45:33,541
നിങ്ങൾക്ക് പണത്തിന്
 പലിശ ലഭിക്കുന്നു.

566
00:45:34,041 --> 00:45:35,250
അഞ്ചുനേരത്തെ
നിസ്ക്കാരം വിട്ടേക്ക്,

567
00:45:35,333 --> 00:45:37,541
വെള്ളിയാഴ്ച നിസ്ക്കാരം പോലും ഞാൻ 
നിങ്ങളെ ഓർമ്മിപ്പിക്കേണ്ടി വന്നിട്ടുണ്ട്.

568
00:45:38,625 --> 00:45:40,291
അതുകൊണ്ട് മതത്തിന്റെ
 കാര്യം നമുക്ക് മാറ്റിവെക്കാം.

569
00:45:41,750 --> 00:45:43,333
ഖുർആൻ പാരായണം 
ചെയ്യുന്നതും, പഠിക്കുന്നതും,

570
00:45:43,416 --> 00:45:44,708
യഥാർത്ഥത്തിൽ മനസ്സിലാക്കുന്നതും 
തമ്മിൽ വലിയ വ്യത്യാസമുണ്ട്.

571
00:45:45,500 --> 00:45:47,375
വിവാഹമെന്ന പവിത്രമായ
 ബന്ധത്തെ കുട്ടിക്കളിയായി,

572
00:45:47,625 --> 00:45:50,166
കണ്ട് കുടുംബത്തെ 
ഉപേക്ഷിക്കുന്ന സ്ത്രീ…

573
00:45:51,916 --> 00:45:53,333
അവളെക്കുറിച്ച് 
എന്താ പറയാനുള്ളത്?

574
00:45:54,541 --> 00:45:55,416
ഒന്നുമില്ലേ.

575
00:45:59,041 --> 00:46:00,583
ഞാൻ വിവാഹത്തെ കുട്ടിക്കളിയായിട്ടാണ്
 കാണുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

576
00:46:02,291 --> 00:46:05,375
വിവാഹത്തിന്റെ പവിത്രത നിങ്ങൾ
 ശരിക്കും മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ,

577
00:46:06,541 --> 00:46:08,833
നിങ്ങൾ എന്നോട് ഇത്രയും
 അനാദരവോടെ പെരുമാറില്ലായിരുന്നു.

578
00:46:09,625 --> 00:46:11,291
പിന്നെ എന്തിനാണ്
 നീ ഇവിടെ വന്നത്?

579
00:46:11,916 --> 00:46:12,958
ഞാനൊരു അമ്മയാണ്.

580
00:46:14,375 --> 00:46:15,666
എന്റെ കുട്ടികൾക്കുവേണ്ടിയാണ്
 ഞാൻ ഇവിടെ വന്നത്.

581
00:46:18,166 --> 00:46:20,125
നിങ്ങൾ 400 രൂപ തരാമെന്ന്
 പറഞ്ഞിരുന്നുവല്ലോ...

582
00:46:23,416 --> 00:46:24,458
 അതിനു വേണ്ടി 
മാത്രമാണ് വന്നത്.

583
00:46:35,541 --> 00:46:37,166
നിങ്ങൾക്ക് കാര്യം 
എന്താണെന്ന് അറിയാം.

584
00:46:38,041 --> 00:46:40,166
അവർ തമ്മിലുള്ള പ്രശ്നം
 പരിഹരിക്കപ്പെടുന്നത് വരെ,

585
00:46:40,833 --> 00:46:42,375
ദയവായി അബ്ബാസിനോട്...

586
00:46:44,000 --> 00:46:45,125
പണം അയയ്ക്കുന്നത്
 തുടരാൻ പറയൂ.

587
00:46:45,458 --> 00:46:46,458
നിങ്ങൾ അവനോട്
 സംസാരിക്കണം.

588
00:46:46,750 --> 00:46:48,583
ആ പെൺകുട്ടിയോട് ആ
 വീട്ടിലേക്ക് മടങ്ങണമെന്ന്,

589
00:46:48,666 --> 00:46:49,791
- പറഞ്ഞു മനസ്സിലാക്കണം.
- ബാനു!

590
00:46:50,416 --> 00:46:51,666
എന്റെ മകളുടെ പേര് 
ബാനു എന്നാണ്.

591
00:46:52,416 --> 00:46:54,250
അതൊരു പേരുകേട്ട
 കുടുംബമാണ്.

592
00:46:54,958 --> 00:46:56,666
അത്തരമൊരു രംഗം സൃഷ്ടിക്കുന്നത്
 ഉചിതമാണെന്ന് തോന്നുന്നുണ്ടോ?

593
00:46:57,500 --> 00:46:58,791
നീ എന്തിനാണ് ഈ കാര്യം ഇങ്ങനെ
 വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുന്നത്?

594
00:46:59,291 --> 00:47:02,416
ഖാസി, അബ്ബാസ് നിങ്ങളെ
 സ്വാധീനിച്ചതായി തോന്നുന്നു.

595
00:47:03,958 --> 00:47:05,208
അവനാണ് വീണ്ടും
 വിവാഹം കഴിച്ചത്..

596
00:47:05,958 --> 00:47:08,125
ആദ്യം, അവൻ ഒരു വിധവയെ
 സഹായിക്കുകയാണെന്ന് പറഞ്ഞു.

597
00:47:08,625 --> 00:47:09,541
ഇപ്പോൾ നമ്മളത്
 മനസ്സിലാക്കുന്നു--

598
00:47:09,625 --> 00:47:12,000
നടന്നുകഴിഞ്ഞത് പറയുന്നതിൽ
 എന്ത് അർത്ഥമാണുള്ളത്?

599
00:47:16,625 --> 00:47:17,916
വേറെ വഴിയില്ല.

600
00:47:19,333 --> 00:47:20,666
നീ എന്തിനാണ് ഈ കാര്യം
 വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുന്നത്?

601
00:47:22,625 --> 00:47:23,833
അല്ലാഹു നിങ്ങളെ 
അനുഗ്രഹിക്കട്ടെ.

602
00:47:25,833 --> 00:47:26,875
വിട..

603
00:47:27,291 --> 00:47:30,458
എനിക്ക് സംഭവിച്ചത് 
പുതിയ കാര്യമൊന്നുമല്ല.

604
00:47:31,625 --> 00:47:33,041
പക്ഷേ എന്റെ ഉപ്പ ഒരു
 പണ്ഡിതനായിരുന്നു.

605
00:47:33,708 --> 00:47:35,625
അദ്ദേഹം നീതിയിലും
 സത്യസന്ധതയിലും വിശ്വസിച്ചു.

606
00:47:36,750 --> 00:47:40,083
എന്നോട് വിട്ടുവീഴ്ച ചെയ്യാൻ
 ആവശ്യപ്പെടുന്നതിനുപകരം അദ്ദേഹം
 എൻ്റെ കൂടെ നിൽക്കാൻ തീരുമാനിച്ചു.

607
00:47:40,416 --> 00:47:41,791
മുന്നോട്ടുള്ള പാത വളരെ
 വെല്ലുവിളി നിറഞ്ഞതാണ്.

608
00:47:42,958 --> 00:47:44,541
അവിടെ നിന്ന് തിരിച്ചുവരവ് 
വളരെ ബുദ്ധിമുട്ടാണ്.

609
00:47:46,291 --> 00:47:47,375
പക്ഷേ ഒരു കാര്യം 
എപ്പോഴും ഓർക്കുക.

610
00:47:48,166 --> 00:47:51,041
എന്ത് സംഭവിച്ചാലും ഞാൻ
 നിന്നോടൊപ്പമുണ്ട്..

611
00:48:14,291 --> 00:48:15,541
എനിക്കൊരു 
പരാതി നൽകണം.

612
00:48:16,208 --> 00:48:17,250
എന്റെ ഭർത്താവിനെതിരെ.

613
00:48:17,625 --> 00:48:19,958
ശരി, നിങ്ങളുടെ പേരും
 ഭർത്താവിന്റെ പേരും പറയൂ.

614
00:48:26,750 --> 00:48:28,291
ഈ പേപ്പറിൽ 
 എഴുതിയിട്ടുണ്ട്.

615
00:48:29,000 --> 00:48:29,875
അബ്ബാസ് ഖാൻ?

616
00:48:30,750 --> 00:48:31,750
അയാൾ നിങ്ങളുടെ
 ഭർത്താവാണോ?

617
00:48:33,750 --> 00:48:35,416
അയാൾ ഒരു വക്കീലല്ലേ?

618
00:48:36,500 --> 00:48:38,125
എന്റെ ഭർത്താവിന്റെ ജോലിയെ
 കുറിച്ച് എനിക്കറിയാം.

619
00:48:40,250 --> 00:48:42,500
നിങ്ങൾ അയാൾക്കെതിരെ 
കേസ് കൊടുക്കുകയാണോ?

620
00:48:43,250 --> 00:48:46,958
എൻ്റെ ഭർത്താവും ഒരു 
വക്കീലുമായ അബ്ബാസ് ഖാൻ,

621
00:48:47,500 --> 00:48:50,041
എന്റെ കുട്ടികളുടെ ചെലവുകൾക്കായി
 പണം അയയ്ക്കാമെന്ന് പറഞ്ഞിരുന്നു.

622
00:48:50,541 --> 00:48:51,666
അദ്ദേഹം ഇപ്പോൾ 
വാക്ക് പാലിക്കുന്നില്ല.

623
00:48:53,083 --> 00:48:54,833
അതുകൊണ്ട്, നീതി തേടി ഞാൻ
 കോടതിയിൽ എത്തിയിരിക്കുന്നു.

624
00:48:55,083 --> 00:48:56,083
എന്തെങ്കിലും 
പ്രശ്നമുണ്ടോ?

625
00:48:57,291 --> 00:48:58,416
ഇല്ല, പക്ഷേ...

626
00:48:58,833 --> 00:49:02,458
ഈ കാര്യത്തിൽ നിങ്ങളുടെ
 സമുദായത്തിലെ ഒരു പണ്ഡിതന്റെ
 ഉപദേശം തേടേണ്ടതല്ലേ?

627
00:49:04,375 --> 00:49:06,875
- നന്ദി. നമുക്ക് പോകാം, ഉപ്പാ.
- നിൽക്കൂ. കേൾക്കൂ.

628
00:49:06,958 --> 00:49:08,375
അത് എനിക്ക് തരൂ, 
ഞാൻ ചെയ്യാം.

629
00:49:12,375 --> 00:49:15,333
ഞാൻ മുന്നറിയിപ്പ് നൽകിയില്ലെന്ന്
 പിന്നീട് എന്നോട് പറയരുത്.

630
00:49:16,166 --> 00:49:17,208
തീർച്ചയായും.

631
00:49:21,666 --> 00:49:24,541
സാർ, നിങ്ങളുടെ ഭാര്യ നിങ്ങൾക്കെതിരെ 
കേസ് കൊടുക്കുകയാണ്.

632
00:49:34,000 --> 00:49:35,375
എന്തിനാണയാൾ ക്യൂവിൽ
 നിന്ന് മാറി നിൽക്കുന്നത്?

633
00:49:35,625 --> 00:49:37,041
ക്യൂവിൽ നിൽക്കൂ. 
കോൺസ്റ്റബിൾ എവിടെ?

634
00:49:38,083 --> 00:49:39,875
തിരിച്ച് പോകൂ. വാദത്തിനുള്ള 
ഡ്രാഫ്റ്റ് ഒന്നൂടെ കൊണ്ട് വരൂ.

635
00:49:39,958 --> 00:49:41,708
കേസ് നമ്പർ 13051.

636
00:49:41,791 --> 00:49:44,458
മാഡം ഷാസിയ ബാനു -
മിസ്റ്റർ അബ്ബാസ് ഖാൻ.

637
00:49:44,541 --> 00:49:47,000
- അത് ഞാനാണ്. ഇതാ. 
- ബെഞ്ചിന്റെ അടുത്തേക്ക് വരൂ.

638
00:49:47,375 --> 00:49:49,125
ഒരു മിനിറ്റ്. 
പിറകോട്ടു നിൽക്കൂ.

639
00:49:50,916 --> 00:49:52,541
- നിങ്ങളുടെ കൂടെ ആരുണ്ട്?
 - സർ, ഞാനാണ്.

640
00:49:52,750 --> 00:49:53,791
എന്റെ ഉപ്പയാണ്, സർ.

641
00:49:54,583 --> 00:49:56,583
- വക്കീൽ എവിടെ?
- വക്കീൽ ഇല്ല.

642
00:49:57,083 --> 00:49:59,291
ഞങ്ങളുടെ എല്ലാ പരാതികളും 
ഇതിൽ എഴുതിയിട്ടുണ്ട്.

643
00:49:59,958 --> 00:50:03,291
ഇതൊരു സ്കൂൾ ഹെഡ്മാസ്റ്ററുടെ 
ഓഫീസാണോ, നിങ്ങള് നേരെ 
പരാതി കൊണ്ടുവരാൻ?

644
00:50:03,958 --> 00:50:05,041
ഇതൊരു കോടതിമുറിയാണ്.

645
00:50:05,375 --> 00:50:06,250
എന്താണ് നിങ്ങളുടെ പേര്?

646
00:50:06,875 --> 00:50:07,833
ഷാസിയ ബാനു.

647
00:50:08,250 --> 00:50:09,875
എന്റെ ഭർത്താവ് വീണ്ടും
വിവാഹം കഴിച്ചു.

648
00:50:10,208 --> 00:50:11,458
എനിക്ക് മൂന്ന് 
കൊച്ചുകുട്ടികളുണ്ട്.

649
00:50:11,541 --> 00:50:14,458
അദ്ദേഹം പ്രതിമാസ ചെലവിനായി പണം 
അയയ്ക്കാൻ സമ്മതിച്ചിരുന്നു, എന്നാൽ 
ഇപ്പോൾ അതിൽ നിന്ന് പിന്മാറിയിരിക്കുന്നു

650
00:50:15,375 --> 00:50:17,333
- മുസ്ലിം പണ്ഡിതന്റെ
 അടുത്തേക്ക് പോകൂ.
- ഞാൻ പോയിരുന്നു.

651
00:50:18,375 --> 00:50:20,083
പക്ഷേ എന്റെ പ്രശ്നം കോടതിയിൽ
 മാത്രമേ പരിഹരിക്കാൻ കഴിയൂ.

652
00:50:20,208 --> 00:50:23,416
പണ്ഡിതന്റെ തീരുമാനത്തോട്
 വിയോജിച്ചു എന്നതുകൊണ്ട് മാത്രം
 നിങ്ങൾക്ക് ഇവിടെ വരാൻ കഴിയില്ല.

653
00:50:23,750 --> 00:50:24,833
ഇതൊരു കോടതിമുറിയാണ്.

654
00:50:26,333 --> 00:50:28,291
എന്റെ ഭർത്താവ് 
രണ്ടാമതും വിവാഹം കഴിച്ചു.

655
00:50:28,791 --> 00:50:30,083
എനിക്ക് മൂന്ന് കൊച്ചുകുട്ടികളുണ്ട്.

656
00:50:30,166 --> 00:50:31,500
നിങ്ങളത് പറഞ്ഞിട്ടുണ്ട്.

657
00:50:32,125 --> 00:50:34,333
നിങ്ങളുടെ കേസ് മുസ്ലീം ലോ ബോർഡിന്റെ 
അധികാരപരിധിയിൽ വരുന്നതാണ്.

658
00:50:34,541 --> 00:50:35,416
അടുത്തത്!

659
00:50:35,541 --> 00:50:36,625
- വാ. 
- വേണ്ട! ഒരു ​​മിനിറ്റ്!

660
00:50:36,916 --> 00:50:38,666
- ദയവായി കാത്തിരിക്കൂ.
 - മാഡം, ദയവായി എനിക്ക് ഒരു നിമിഷം തരൂ.

661
00:50:38,750 --> 00:50:42,125
സർ, ഞാൻ കൊലപാതകം
 ചെയ്താൽ പോലും,

662
00:50:42,666 --> 00:50:43,916
എൻ്റെ സമുദായത്തിൽ നിന്ന് സഹായം
 തേടാൻ നിങ്ങൾ ആവശ്യപ്പെടുമോ?

663
00:50:44,208 --> 00:50:46,125
ഇനി ഞാൻ ഇരുന്ന്
 നിങ്ങളെ നിയമം പഠിപ്പിക്കണോ?

664
00:50:46,500 --> 00:50:49,166
ഞാൻ ഒരു കൊലപാതകം നടത്തിയിട്ട് 
എന്റെ സമുദായമാണ് വിധി
 തീരുമാനിക്കേണ്ടതെന്ന് പറഞ്ഞാൽ,

665
00:50:49,250 --> 00:50:50,375
നിങ്ങളത് അപ്പോഴും
 അനുവദിക്കുമോ?

666
00:50:50,458 --> 00:50:52,083
വെറുതെ സംസാരിക്കുന്നത് 
കൊണ്ട് കാര്യമില്ല.

667
00:50:52,458 --> 00:50:54,000
കോടതിയിൽ പാലിക്കേണ്ട 
ഒരു നടപടിക്രമമുണ്ട്.

668
00:50:54,125 --> 00:50:55,666
- അടുത്തത്!
 - ഒരു മിനിറ്റ്!

669
00:50:55,750 --> 00:50:57,833
സാർ, ദയവായി
 ഈ ചിത്രങ്ങൾ നോക്കൂ.

670
00:50:57,916 --> 00:50:59,416
- ഒരു മിനുറ്റ്.
- എനിക്ക് കൊച്ചു കുട്ടികളുണ്ട്, സാർ.

671
00:50:59,500 --> 00:51:02,916
കോടതി നിങ്ങളുടെ ഹർജി കേൾക്കും, 
പക്ഷേ ആദ്യം നിങ്ങൾ ഒരു
 വക്കീലിനെ കൊണ്ട് വരണം.

672
00:51:03,375 --> 00:51:04,541
എനിക്ക് ഒരു വക്കീലിനെ
 എവിടെന്ന് ലഭിക്കും.

673
00:51:04,625 --> 00:51:07,500
സെക്ഷൻ 125 CrPC, യുവർ ഓണർ.

674
00:51:07,583 --> 00:51:08,625
ഒന്ന് മാറിനിൽക്കൂ.

675
00:51:08,875 --> 00:51:12,375
ഇവരുടെ കേസ് CrPC വകുപ്പ് 125 
പ്രകാരം ഫയൽ ചെയ്യാവുന്നതാണ്.

676
00:51:14,708 --> 00:51:18,416
ബാനു ബീഗം, നിങ്ങളെ വഴിയാധാരമാക്കി 
ഉപേക്ഷിക്കാൻ നിങ്ങളുടെ ഭർത്താവിന് കഴിയില്ല.

677
00:51:18,500 --> 00:51:20,208
നീ ചോദിച്ച പണം
നിനക്ക് കിട്ടണം.

678
00:51:20,541 --> 00:51:24,541
ഷാസിയ ബാനുവിന്റെ 
 കേസ് ഞങ്ങൾ വാദിക്കും.

679
00:51:25,500 --> 00:51:28,166
ഞാനാണ് നിങ്ങളുടെ വക്കീൽ എന്ന് 
നിങ്ങൾ ജഡ്ജിയോട് ഉറപ്പിച്ചു പറയണം.

680
00:51:28,583 --> 00:51:29,541
പറയൂ.

681
00:51:29,791 --> 00:51:31,166
ഇവരാണ് എന്റെ വക്കീൽ.

682
00:51:31,625 --> 00:51:32,791
നിങ്ങളുടെ വക്കീലിന്റെ 
പേരെന്താണ്?

683
00:51:33,625 --> 00:51:34,583
ബേല ജെയ്ൻ.

684
00:51:34,833 --> 00:51:35,791
ബേല ജെയ്ൻ.

685
00:51:36,458 --> 00:51:38,291
- ബേല ജെയ്ൻ.
- ഒപ്പം ഇദ്ദേഹവും.

686
00:51:38,666 --> 00:51:39,791
ഫറാസ് അൻസാരി.

687
00:51:40,041 --> 00:51:41,166
- നിങ്ങളും? 
- അതെ.

688
00:51:42,291 --> 00:51:43,500
ഫറാസ് അൻസാരി.

689
00:51:45,041 --> 00:51:46,208
ഗുഡ്ബൈ.

690
00:51:48,791 --> 00:51:51,125
 നിങ്ങൾക്ക് ഒരു തവണയെങ്കിലും
 എന്നോടൊപ്പം കേസ് ചർച്ച ചെയ്യാമായിരുന്നു.

691
00:51:52,333 --> 00:51:53,791
നീ അങ്ങനെ ഒരിക്കലും
 പറഞ്ഞിട്ടില്ലല്ലോ.

692
00:51:55,208 --> 00:51:56,458
ഞാൻ എന്തിനെക്കുറിച്ചാണ്
 പറയുന്നതെന്ന് നിങ്ങൾക്കറിയാം.

693
00:51:59,125 --> 00:52:02,125
എന്റെ മുത്തശ്ശൻ ഭരണഘടനയുടെ
 ആദ്യ പതിപ്പ് എഴുതുന്ന സമയത്ത്,

694
00:52:02,750 --> 00:52:03,750
മതം അടിസ്ഥാനമാക്കി നീതി
 തീരുമാനിക്കപ്പെടുന്ന ഒരു ദിവസം,

695
00:52:04,416 --> 00:52:07,500
അദ്ദേഹം എപ്പോഴെങ്കിലും
 സങ്കൽപ്പിച്ചിട്ടുണ്ടാകുമെന്ന്
 നിങ്ങൾ കരുതുന്നുണ്ടോ?

696
00:52:09,041 --> 00:52:12,416
നിങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ 
ആ പാവം സ്ത്രീയെ എന്തിനാണ്
 ഇതിലേക്ക് വലിച്ചിഴക്കുന്നത്?

697
00:52:15,916 --> 00:52:16,875
ചായ?

698
00:52:18,083 --> 00:52:19,250
ഇതൊരു CrPC
 പരാതിയാണ്.

699
00:52:20,333 --> 00:52:22,458
നമ്മൾ പ്രതീക്ഷിക്കാത്ത ഒരു
 ബുദ്ധിപരമായ നീക്കം.

700
00:52:25,708 --> 00:52:26,625
അതിനർത്ഥം?

701
00:52:27,541 --> 00:52:29,500
അതിനർത്ഥം ഇതൊരു
 ക്രിമിനൽ കേസാണെന്നാണ്.

702
00:52:30,458 --> 00:52:31,541
പോലീസിന് നടപടിയെടുക്കാം.

703
00:52:32,583 --> 00:52:36,250
അപ്പോള്‍, നിങ്ങള്‍ പണം നല്‍കിയില്ലെങ്കില്‍,
 പോലീസിന്  വീട്ടില്‍ വരാന്‍ കഴിയുമോ?

704
00:52:39,750 --> 00:52:41,083
അബ്ബാസ്, ദയവായി ഞാൻ
 പറയുന്നത് കേൾക്കൂ.

705
00:52:41,541 --> 00:52:42,500
വെറും നാനൂറ് രൂപ അല്ലേ?

706
00:52:43,541 --> 00:52:44,541
അത് കൊടുത്തിട്ട് 
ഇത് അവസാനിപ്പിക്കാം.

707
00:52:46,625 --> 00:52:48,666
അബ്ബാസ്, എനിക്ക് 
വേണ്ടി അത് ചെയ്യൂ.

708
00:52:50,333 --> 00:52:51,291
- അബ്ബാസ്. 
- ഉസ്മ!

709
00:53:03,500 --> 00:53:05,166
കംറാൻ, ഇങ്ങോട്ട് വാ.

710
00:53:05,833 --> 00:53:08,458
ഇത് അനീസയ്ക്ക് കൊടുക്ക്.

711
00:53:09,458 --> 00:53:11,375
നിദാബീ നിനക്ക് ബ്ലൗസിനുള്ള 
തുണി തന്നില്ലേ?

712
00:53:11,875 --> 00:53:14,666
ഇല്ല ഉമ്മാ. അടുത്ത
 മാസം വരാൻ പറഞ്ഞു.

713
00:53:15,291 --> 00:53:16,208
അടുത്ത മാസം?

714
00:53:17,166 --> 00:53:18,250
ശരി, പോയി ഇത് കൊടുക്കൂ.

715
00:53:21,625 --> 00:53:24,041
അത് അബ്ബാസിന്റെ 
കോളായിരുന്നു.

716
00:53:25,708 --> 00:53:26,916
അവനെ കാണാൻ 
വിളിച്ചിട്ടുണ്ട്.

717
00:53:28,458 --> 00:53:29,791
അവൻ ഒരു പടി
 മുന്നോട്ട് വയ്ക്കുന്നു.

718
00:53:31,166 --> 00:53:33,291
ഇതിവിടെ 
അവസാനിപ്പിക്കാം.

719
00:53:48,875 --> 00:53:49,791
സഹോദരി!

720
00:53:50,541 --> 00:53:51,416
അത് വിട്ടേക്ക്.

721
00:53:52,041 --> 00:53:53,500
ഞാൻ ഉസ്മയോട് അത്
 വൃത്തിയാക്കാൻ പറയാം.

722
00:53:54,291 --> 00:53:57,708
ഇത് ഞാൻ കഴിഞ്ഞ തവണ സെഹറിനു 
വേണ്ടി കൊണ്ടുവന്നിരുന്നു, പക്ഷേ
 അവൾക്ക് കൊടുക്കാൻ മറന്നു പോയി.

723
00:53:58,208 --> 00:53:59,750
നിറം നോക്കൂ, നിങ്ങൾക്ക്
 ഇഷ്ടപ്പെട്ടേക്കാം.

724
00:54:00,416 --> 00:54:01,291
ബാനു!

725
00:54:04,416 --> 00:54:05,958
- സുഖമാണോ?
- അതെ.

726
00:54:07,166 --> 00:54:09,625
നിനക്കറിയാമോ, ഉമ്മ
 അബ്ബാസിനെ ഒരുപാട് ശകാരിച്ചു.

727
00:54:11,083 --> 00:54:13,791
പക്ഷേ ബാനു,
 നീ കോടതിയിലും പോയി.

728
00:54:14,666 --> 00:54:15,958
ഒരുപാടായി
ഇനി മതിയാക്ക്.

729
00:54:16,041 --> 00:54:19,708
- ഇത് അവസാനിപ്പിക്കൂ--
 - ഞാൻ ഒരിക്കലും ഇത് ചെയ്യാൻ ആഗ്രഹിച്ചില്ല.

730
00:54:19,791 --> 00:54:20,666
എന്നിരുന്നാലും,

731
00:54:21,375 --> 00:54:22,625
നീ ചെയ്തത് ശരിയായില്ല.

732
00:54:24,083 --> 00:54:25,166
ഞാൻ അബ്ബാസിനെ കാര്യങ്ങൾ 
പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

733
00:54:26,791 --> 00:54:29,041
വാ, നിങ്ങൾ രണ്ടുപേരും
 മുഖാമുഖം ഇരുന്ന് സംസാരിക്കൂ.

734
00:54:30,250 --> 00:54:31,208
വരൂ..

735
00:54:42,291 --> 00:54:43,250
കുട്ടികൾക്ക്‌ എങ്ങനെയുണ്ട്?

736
00:54:46,666 --> 00:54:48,250
കംറാൻ ഇപ്പോൾ എന്റെ 
അത്രയും ഉയരമുള്ളവനാണ്.

737
00:54:49,500 --> 00:54:50,666
കനീസിന് മുട്ടു വരെ.
 മുടി വളർത്താൻ,

738
00:54:51,583 --> 00:54:52,916
ആഗ്രഹമുണ്ട്.

739
00:54:54,541 --> 00:54:56,000
ബിലാൽ ഒരിക്കലും ഒരു
 സ്ഥലത്ത് നിൽക്കാറില്ല.

740
00:54:57,125 --> 00:54:58,625
അതുകൊണ്ടാണ് ഞാൻ 
അവനെ വീട്ടിൽ വിട്ടത്.

741
00:55:04,416 --> 00:55:06,125
ബാനു, കാര്യങ്ങൾ ഇങ്ങനെയൊക്കെ
 ആകാൻ പാടില്ലായിരുന്നു.

742
00:55:09,541 --> 00:55:10,458
അതെ.

743
00:55:11,333 --> 00:55:12,416
പിന്നെ എന്തിനാണ് നീ
 ഇത് ചെയ്തത്?

744
00:55:14,333 --> 00:55:15,416
ഞാൻ പേടിക്കുമെന്ന് 
നീ കരുതിയോ?

745
00:55:18,166 --> 00:55:21,000
അത് വാക്ക്
 പാലിക്കുന്നതിനെക്കുറിച്ചായിരുന്നു.

746
00:55:21,083 --> 00:55:23,583
അല്ല. കഴിഞ്ഞ തവണ നീ പറഞ്ഞത്
 നിന്റെ അന്തസ്സിനെക്കുറിച്ചാണെന്നാണ്.

747
00:55:30,666 --> 00:55:31,833
ഞാൻ ഇതിനെക്കുറിച്ച്
 ഒരുപാട് ചിന്തിച്ചു.

748
00:55:33,958 --> 00:55:35,000
നീ പറഞ്ഞത് ശരിയാണ്.

749
00:55:37,958 --> 00:55:39,916
ഒരു പുണ്യകർമ്മം ചെയ്യാൻ വേണ്ടി മാത്രമല്ല 
ഞാൻ സൈറയെ വിവാഹം കഴിച്ചത്.

750
00:55:44,833 --> 00:55:48,125
ഞാൻ സൈറയെ 
എപ്പോഴും സ്നേഹിച്ചിരുന്നു.

751
00:55:52,666 --> 00:55:54,166
ഞാൻ അവൾക്കായി
 കാത്തിരിക്കണമായിരുന്നു.

752
00:55:56,041 --> 00:55:58,541
ഞാൻ നിന്നെ വിവാഹം കഴിച്ചത്
 തിടുക്കത്തിലായിരുന്നു.

753
00:56:01,208 --> 00:56:02,666
ആ തെറ്റ് ഞാൻ ഇപ്പോൾ
 തിരുത്തുകയാണ്.

754
00:56:11,583 --> 00:56:14,250
ത്വലാഖ്.

755
00:56:15,041 --> 00:56:16,458
ഇന്ന് ബിലാലിന്റെ 
ജന്മദിനമാണ്.

756
00:56:16,541 --> 00:56:17,958
- ഇതിനാണോ എന്നെ വീട്ടിലേക്ക് വിളിച്ചത്?
- അബ്ബാസ്, നീ എന്താണ് ചെയ്യുന്നത്? നിർത്തൂ!

757
00:56:18,041 --> 00:56:20,083
- അബ്ബാസ്!
- ത്വലാഖ്.

758
00:56:20,166 --> 00:56:21,666
ഉമ്മാ, ദയവായി 
അവനെ തടയൂ!

759
00:56:22,458 --> 00:56:23,708
- സഹോദരാ! 
- ത്വലാഖ്.

760
00:56:27,208 --> 00:56:28,541
ഇത് വിവാഹമൂല്യത്തിന്റെ
 മുഴുവൻ തുകയും ആണ്.

761
00:56:29,125 --> 00:56:30,791
ഇന്നു മുതൽ നമ്മൾ 
തമ്മിൽ ഒരു ബന്ധവുമില്ല.

762
00:56:53,750 --> 00:56:55,125
അബ്ബാസ്, നീ എന്താ
 ഇപ്പൊ ചെയ്തത്?

763
00:56:55,333 --> 00:56:56,833
ഒരു തവണയെങ്കിലും നീ എന്നോട്
 കൂടിയാലോചിക്കണമായിരുന്നു.

764
00:56:57,083 --> 00:56:58,083
ആളുകൾ എന്ത് പറയും?

765
00:56:58,166 --> 00:57:00,875
അബ്ബാസ് ഖാന്റെ ഭാര്യ അവന്റെ കോടതിയിൽ 
വെച്ച് അവനെ പരിഹസിക്കുന്നു,

766
00:57:01,500 --> 00:57:02,666
പക്ഷേ അവനവളെ
 തടയാൻ കഴിഞ്ഞില്ല.

767
00:57:02,791 --> 00:57:04,416
സഹോദരാ, അവൾ 400 രൂപ
 മാത്രമേ ചോദിച്ചുള്ളൂ.

768
00:57:04,500 --> 00:57:05,958
വിവാഹമോചനം അതിനേക്കാൾ
 വിലകുറഞ്ഞതാണെന്ന് നിങ്ങൾ
 കരുതുന്നുണ്ടോ?

769
00:57:07,083 --> 00:57:09,458
സെക്ഷൻ 125 ഭാര്യക്ക് 
മാത്രമേ ബാധകമാകൂ.

770
00:57:10,208 --> 00:57:11,541
ഇപ്പോൾ ബാനു
എന്റെ ഭാര്യയല്ല,

771
00:57:12,333 --> 00:57:13,833
ഈ കേസ് കോടതിയിൽ
 നിലനിൽക്കില്ല.

772
00:57:52,333 --> 00:57:54,250
അവൾക്ക് ബിലാലിനെ
 അബ്ബാസിന്റെ മടിയിലിരുത്തി,

773
00:57:54,458 --> 00:57:56,083
വാതിൽക്കൽ
 വാശിപിടിച്ചിരിക്കാമായിരുന്നു.

774
00:57:57,125 --> 00:57:59,958
അവൻ ഒരു ഭർത്താവും ഉപ്പയുമാണ്.
 ഒടുവിൽ അവന്റെ മനസ് അലിയും.

775
00:58:00,833 --> 00:58:01,916
അയാൾ ഇപ്പോൾ 
അവളുടെ ഭർത്താവല്ല.

776
00:58:02,000 --> 00:58:04,791
ത്വലാഖ് ഉച്ചരിക്കാനുള്ള ശരിയായ
 രീതിയല്ലത് എന്ന് നിങ്ങൾ പറഞ്ഞില്ലേ?

777
00:58:04,875 --> 00:58:06,083
അപ്പോൾ, അവൻ ഇപ്പോഴും
 അവളുടെ ഭർത്താവല്ലേ?

778
00:58:11,000 --> 00:58:12,250
ഞാൻ പിന്നെ 
വിളിക്കാം.

779
00:58:16,916 --> 00:58:18,958
അബ്ബാസ് നിന്റെ എല്ലാ
 സാധനങ്ങളും അയച്ചു തന്നു.

780
00:58:20,375 --> 00:58:23,291
ആളുകൾ അവരുടെ വീട്ടിൽ നിന്ന്
 പഴയ സാധനങ്ങൾ ഒഴിവാക്കാൻ
 കൂടുതൽ സമയമെടുക്കും.

781
00:58:23,375 --> 00:58:24,750
പക്ഷേ നമ്മുടെ സാർ...

782
00:58:47,666 --> 00:58:50,333
- നമസ്കാരം.
- ഞാൻ ബേല ജെയിൻ. 
ഇത് ഫറാസ് അൻസാരി.

783
00:58:50,416 --> 00:58:51,958
- നമസ്കാരം.
- ബാനു ഇവിടെയുണ്ടോ?

784
00:58:52,708 --> 00:58:54,666
ഉണ്ട്. 
ഉള്ളിലേക്ക് വരൂ.

785
00:59:07,416 --> 00:59:09,750
അബ്ബാസ് ഇങ്ങനെയൊരു തീരുമാനം
എടുക്കുമെന്ന് ആര് കരുതി...

786
00:59:09,833 --> 00:59:11,250
- ത്വലാഖ്...
- ഇതിനെ ത്വലാഖ്-എ-ബിദ്ദത്ത് 
എന്നാണ് പറയുക.

787
00:59:12,041 --> 00:59:13,375
ഇത് മനുഷ്യൻ 
ഉണ്ടാക്കിയ നിയമമാണ്.

788
00:59:14,083 --> 00:59:15,083
ഖുർആന് നിരക്കാത്തത്.

789
00:59:18,250 --> 00:59:19,375
ഖുർആന് നിരക്കാത്തതോ?

790
00:59:21,916 --> 00:59:23,750
അതുകൊണ്ട് എന്താണ് 
അർത്ഥമാക്കുന്നത്?

791
00:59:24,458 --> 00:59:28,625
ശരീഅത്ത് പ്രകാരം, ഈ ത്വലാഖ്
അസാധുവാണെന്നാണോ ഇതിനർത്ഥം?

792
00:59:35,291 --> 00:59:36,708
നീ എന്താണ് പറയുന്നതെന്ന് 
വല്ല ബോധവുമുണ്ടോ ബാനു?

793
00:59:37,375 --> 00:59:38,458
ഖുർആൻ 
പറയുന്നത് അതാണ്.

794
00:59:41,458 --> 00:59:42,375
അങ്ങനെയെങ്കിൽ...

795
00:59:43,125 --> 00:59:47,208
- വകുപ്പ് 125 ഇപ്പോഴും ബാധകമാണ്.
- വകുപ്പ് 125...

796
00:59:48,458 --> 00:59:50,125
കാരണം ബാനു ബീഗം...

797
00:59:50,833 --> 00:59:53,583
ഇപ്പോഴും അബ്ബാസ് ഖാന്റെ 
ഭാര്യയാണ്.

798
00:59:58,666 --> 01:00:00,083
നീ പറഞ്ഞത് 
ശരിയാണ് ബാനു!

799
01:00:02,916 --> 01:00:03,875
നീ പറഞ്ഞതാണ് ശരി.

800
01:00:04,541 --> 01:00:06,000
താങ്കളുടെ മകൾ 
പറഞ്ഞതാണ് ശരി.

801
01:00:07,708 --> 01:00:09,958
നിന്റെ ഉമ്മ 
പറഞ്ഞതാണ് ശരി!

802
01:00:10,208 --> 01:00:12,625
ബാനു, 
നീ പറഞ്ഞതാണ് ശരി!

803
01:00:14,291 --> 01:00:16,500
ഈ വിശ്വാസത്തിന് 
ഇളക്കം തട്ടരുത് ബാനു.

804
01:00:17,125 --> 01:00:18,541
നമുക്ക് ജയിക്കണം.

805
01:00:20,375 --> 01:00:21,916
നമ്മൾ കോടതിയിൽ പോകുന്നു, 
ബാനു ബീഗം!

806
01:00:32,291 --> 01:00:35,250
കേസ് നമ്പർ 76895.

807
01:00:35,583 --> 01:00:37,916
ഷാസിയ ബാനു - അബ്ബാസ് ഖാൻ കേസ്.

808
01:00:38,583 --> 01:00:39,958
മിസ്. ബേല, 
തുടങ്ങിക്കോളൂ.

809
01:00:40,625 --> 01:00:41,541
യുവർ ഓണർ!

810
01:00:41,875 --> 01:00:46,291
യാതൊരു സഹായവും നൽകാതെ അബ്ബാസ് ഖാൻ
തന്റെ ഭാര്യയെ ഉപേക്ഷിച്ചിരിക്കുകയാണ്.

811
01:00:47,166 --> 01:00:49,333
എന്റെ കക്ഷി 
ചോദിച്ചത് ഇത്രമാത്രം,

812
01:00:49,625 --> 01:00:52,375
അവർക്കും കുട്ടികൾക്കും 
ജീവിക്കാൻ വേണ്ടി,

813
01:00:52,625 --> 01:00:54,625
മാസം വെറും 400 രൂപ.

814
01:00:55,250 --> 01:00:57,458
യുവർ ഓണർ, എന്നെ 
അപമാനിക്കാൻ വേണ്ടി മാത്രം

815
01:00:57,875 --> 01:00:58,958
കെട്ടിച്ചമച്ച 
കേസാണിത്.

816
01:00:59,250 --> 01:01:02,208
ഞാനും ഷാസിയ ബാനുവും വിവാഹമോചനം
നേടിയിട്ട് ഇപ്പോൾ മൂന്ന് മാസമായി.

817
01:01:02,958 --> 01:01:03,958
അവരിപ്പോൾ 
എന്റെ ഭാര്യയല്ല.

818
01:01:04,833 --> 01:01:08,625
യുവർ ഓണർ, ഷാസിയ ബാനു ഇപ്പോഴും
അബ്ബാസ് ഖാന്റെ ഭാര്യയാണ്.

819
01:01:08,833 --> 01:01:11,791
അതുകൊണ്ട്, 
CrPC വകുപ്പ് 125 പ്രകാരം,

820
01:01:11,958 --> 01:01:13,833
ജീവനാംശത്തിനുള്ള 
ആവശ്യം ഇപ്പോഴും നിലനിൽക്കും.

821
01:01:14,458 --> 01:01:16,041
വിവാഹമോചനം 
നടത്തിയ രീതി

822
01:01:16,541 --> 01:01:18,583
നിയമസാധുത ഉള്ളതല്ല, 
യുവർ ഓണർ.

823
01:01:18,875 --> 01:01:22,500
ശരീഅത്ത് പ്രകാരമുള്ള ത്വലാഖ്
സാധുവായതല്ല എന്നാണോ താങ്കൾ പറയുന്നത്?

824
01:01:23,750 --> 01:01:24,625
യുവർ ഓണർ.

825
01:01:25,125 --> 01:01:30,291
മുത്തലാഖ് ചൊല്ലിക്കൊണ്ടാണ് അബ്ബാസ്
ഷാസിയ ബാനുവിനെ ഉപേക്ഷിച്ചത്.

826
01:01:30,583 --> 01:01:32,208
ഇതിനെ ത്വലാഖ്-എ-ബിദ്ദത്ത് 
എന്നാണ് വിളിക്കുന്നത്.

827
01:01:32,833 --> 01:01:35,666
ത്വലാഖ്-എ-ബിദ്ദത്ത് ഇസ്ലാമിക
പാരമ്പര്യങ്ങൾക്ക് വിരുദ്ധമാണ്.

828
01:01:36,208 --> 01:01:39,416
മൗലാന മൗദൂദിയെപ്പോലുള്ള 
പല ഇസ്ലാമിക പണ്ഡിതന്മാരും

829
01:01:39,750 --> 01:01:42,750
ത്വലാഖ്-എ-ബിദ്ദത്ത് ഇസ്ലാമിന്റെ
ഭാഗമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

830
01:01:42,833 --> 01:01:43,916
അപ്പീൽ, യുവർ ഓണർ!

831
01:01:44,375 --> 01:01:46,375
നേരത്തെ ഇതൊരു ശല്യക്കേസ് 
ആണെന്നാണ് ഞാൻ കരുതിയത്.

832
01:01:46,958 --> 01:01:48,125
പക്ഷേ ഞാനെന്റെ 
അഭിപ്രായം മാറ്റുന്നു.

833
01:01:48,958 --> 01:01:50,250
ഇത് അപകടകരവും 
ദുരുദ്ദേശപരവുമാണ്!

834
01:01:50,958 --> 01:01:52,875
ശരീഅത്ത് കാര്യങ്ങൾ ഇനി ഈ കോടതിയിൽ
ചർച്ച ചെയ്യാനാണോ തീരുമാനം?

835
01:01:53,541 --> 01:01:55,750
ഇത് ഞങ്ങളുടെ സമുദായത്തിന്റെ
മൗലികാവകാശങ്ങൾക്ക് എതിരാണ്.

836
01:01:56,416 --> 01:01:57,541
അപ്പീൽ അംഗീകരിക്കുന്നു!

837
01:01:58,291 --> 01:01:59,750
ഇതൊരു വൈകാരികമായ 
വിഷയമാണ്, മിസ്. ബേല.

838
01:02:00,833 --> 01:02:02,416
ഇത് മുസ്ലിം 
വ്യക്തിനിയമത്തിന്റെ കാര്യമാണ്.

839
01:02:03,416 --> 01:02:07,666
ത്വലാഖ് ചൊല്ലിയ രീതി 
ശരിയാണോ തെറ്റാണോ എന്ന്
തീരുമാനിക്കാൻ നമുക്ക് കഴിയില്ല.

840
01:02:08,416 --> 01:02:09,333
യുവർ ഓണർ.

841
01:02:09,416 --> 01:02:12,916
ത്വലാഖ്-എ-ബിദ്ദത്ത് തങ്ങളുടെ വിശ്വാസത്തിന്
എതിരാണെന്ന് എന്റെ കക്ഷിക്ക് ഉറപ്പുണ്ട്.

842
01:02:13,083 --> 01:02:14,541
- അതുകൊണ്ടാണ്...
- അപ്പീൽ, യുവർ ഓണർ!

843
01:02:15,541 --> 01:02:17,166
താങ്കളുടെ കക്ഷി 
ഇതിൽ വിദഗ്ധയാണോ?

844
01:02:18,291 --> 01:02:19,250
അതോ ഇസ്ലാമിക 
പണ്ഡിതയോ?

845
01:02:20,250 --> 01:02:21,375
ഇത് ഇപ്പോൾ തന്നെ നിർത്തണം.

846
01:02:21,708 --> 01:02:22,875
അപ്പീൽ അംഗീകരിക്കുന്നു!

847
01:02:23,458 --> 01:02:25,875
ത്വലാഖ്-എ-ബിദ്ദത്തിനെക്കുറിച്ച് 
വീണ്ടും പരാമർശിച്ചാൽ,

848
01:02:26,375 --> 01:02:28,166
കോടതിയലക്ഷ്യത്തിന് 
ഞാൻ നടപടിയെടുക്കും.

849
01:02:28,458 --> 01:02:31,375
ഒറ്റ ശ്വാസത്തിൽ മുത്തലാഖ് ചൊല്ലുന്നത്
എങ്ങനെയാണ് സാർ സാധുവാകുക?

850
01:02:31,625 --> 01:02:32,666
ദയവായി ഇരിക്കൂ.

851
01:02:32,750 --> 01:02:33,875
തീർച്ചയായും 
അത് സാധുവാണ്.

852
01:02:34,000 --> 01:02:36,625
പല വ്യാഖ്യാനങ്ങളിലും അത് ഉചിതമായി
തന്നെയാണ് കണക്കാക്കുന്നത്.

853
01:02:36,708 --> 01:02:38,541
പക്ഷേ അത് ചർച്ച 
ചെയ്യാനുള്ള സ്ഥലമല്ലിത് ബാനു.

854
01:02:38,916 --> 01:02:41,166
- ശരീഅത്തിന്റെ രീതികൾ...
- ഇദ്ദേഹം ഖുർആൻ വായിച്ചിട്ടില്ല!

855
01:02:41,250 --> 01:02:42,833
- സാർ, ഇദ്ദേഹം ഒരിക്കലും 
ഖുർആൻ വായിച്ചിട്ടില്ല...
- നിങ്ങളാണോ വക്കീൽ?

856
01:02:42,916 --> 01:02:44,375
എന്നിട്ടും ശരീഅത്തിനെക്കുറിച്ചാണ് 
സംസാരിക്കുന്നത്!

857
01:02:44,666 --> 01:02:46,500
എനിക്ക് വളരെ പ്രധാനപ്പെട്ടൊരു 
കാര്യം പറയാനുണ്ട്.

858
01:02:46,583 --> 01:02:48,208
അതിന് ശേഷം, 
അങ്ങേക്ക് തീരുമാനിക്കാം.

859
01:02:49,041 --> 01:02:51,458
എന്നെ വിവാഹമോചനം ചെയ്യാൻ
മൂന്ന് തവണ ഇദ്ദേഹം "ത്വലാഖ്" ചൊല്ലി.

860
01:02:51,833 --> 01:02:54,750
പക്ഷേ അതിന് സാധുത 
ലഭിക്കണമെങ്കിൽ, അത് ചൊല്ലിയ ആൾ

861
01:02:55,166 --> 01:02:56,291
ചാട്ടവാറടി കൊള്ളാൻ 
തയ്യാറാവണം.

862
01:02:57,958 --> 01:03:00,833
മിസ്റ്റർ അബ്ബാസ്, 
നിങ്ങൾക്ക് എതിർപ്പുണ്ടോ?

863
01:03:00,916 --> 01:03:02,083
എതിർപ്പുണ്ട്, 
യുവർ ഓണർ!

864
01:03:02,166 --> 01:03:03,416
എന്നെ ചാട്ടവാറടിച്ച് 
കാണാൻ ആഗ്രഹമുണ്ടോ?

865
01:03:03,583 --> 01:03:05,416
ഞാനല്ല ഇത് പറയുന്നത്.
ഇത് ഖുർആൻ പറയുന്നതാണ്.

866
01:03:05,500 --> 01:03:07,083
എങ്കിൽ പിന്നെ എന്തിനാണ്
നിങ്ങളിത് കോടതിയിൽ പറയുന്നത്?

867
01:03:07,166 --> 01:03:09,750
- കക്ഷിയോട് സംസാരിക്കരുത്, മിസ്റ്റർ അബ്ബാസ്.
- എന്നെ ചാട്ടവാറടിക്കണമെന്ന് തന്നെയാണോ

868
01:03:09,833 --> 01:03:12,250
- നിങ്ങൾ ഈ കോടതിയിൽ പറയുന്നത്?
- വചനങ്ങൾ അനുവദിക്കുന്നിടത്ത്.

869
01:03:12,375 --> 01:03:14,333
- ബാനു ബീഗം, ദയവായി ഇരിക്കൂ!
- അതിന്റെ പ്രത്യാഘാതങ്ങളും അനുഭവിക്കണം.

870
01:03:14,416 --> 01:03:16,208
- ദയവായി ഇരിക്കൂ.
- ഇരിക്കൂ, താഴെ ഇരിക്കൂ.

871
01:03:16,291 --> 01:03:19,583
ത്വലാഖ്-എ-ബിദ്ദത്ത് ഈ കോടതിയിൽ
ചർച്ച ചെയ്യുന്നതല്ല. മനസ്സിലായോ?

872
01:03:20,208 --> 01:03:22,083
അല്ലെങ്കിൽ, നിങ്ങളെ 
ജയിലിലടക്കേണ്ടി വരും.

873
01:03:22,583 --> 01:03:24,375
കക്ഷിക്ക് ഇതൊന്ന് പറഞ്ഞു 
മനസ്സിലാക്കിക്കൊടുക്കൂ, മിസിസ് ജെയിൻ.

874
01:03:26,125 --> 01:03:30,666
മുസ്ലിം വ്യക്തിനിയമത്തെ 
മതേതര നിയമത്തിനെതിരെ
നിങ്ങൾ തിരിക്കുകയാണ്.

875
01:03:30,916 --> 01:03:32,583
മിസ്റ്റർ അബ്ബാസ് ഖാൻ 
പറഞ്ഞതിനോട് ഞാനും യോജിക്കുന്നു,

876
01:03:33,333 --> 01:03:34,833
ഇത് വളരെ അപകടകരമാണ്.

877
01:03:35,791 --> 01:03:37,541
ഈ കാര്യങ്ങളെല്ലാം ചർച്ച 
ചെയ്യാനായിരുന്നു ആഗ്രഹമെങ്കിൽ,

878
01:03:37,916 --> 01:03:39,291
നിങ്ങളുടെ സമുദായത്തിൽ 
നിന്ന് തന്നെ പരിഹാരം തേടാൻ

879
01:03:39,833 --> 01:03:40,875
തുടക്കത്തിലേ 
ഞാൻ ഉപദേശിച്ചതാണ്.

880
01:03:40,958 --> 01:03:41,916
പക്ഷേ ഇവിടെത്തന്നെ വരണമെന്ന് 
നിങ്ങൾക്ക് നിർബന്ധമായിരുന്നു!

881
01:03:42,708 --> 01:03:45,250
നിങ്ങളുടെ കേസ് മുസ്ലിം ലോ 
ബോർഡിലേക്ക് കൊണ്ടുപോകൂ.

882
01:04:25,541 --> 01:04:28,416
മൗലവി സാഹിബ്,
ഇത് നമ്മുടെ മതത്തിന്റെ വിഷയമാണ്.

883
01:04:29,166 --> 01:04:31,666
നമ്മൾ തമ്മിൽ പറഞ്ഞ് തീർക്കേണ്ട
വിഷയമായിരുന്നു ഇത്.

884
01:04:32,833 --> 01:04:34,000
താങ്കളൊരു മൗലാനയല്ലേ.

885
01:04:34,708 --> 01:04:36,250
താങ്കൾക്ക് അറിയേണ്ടതായിരുന്നു,

886
01:04:36,333 --> 01:04:41,291
ത്വലാഖ് പോലുള്ള വിഷയങ്ങൾ കോടതിയിൽ
എത്തിക്കുന്നത് നമുക്ക് നാണക്കേടാണെന്ന്.

887
01:04:42,583 --> 01:04:46,083
ത്വലാഖ്-എ-ബിദ്ദത്ത് പോലുള്ള വിഷയങ്ങൾ
സമുദായത്തെ അപകീർത്തിപ്പെടുത്തുകയാണ്.

888
01:04:47,000 --> 01:04:48,333
നിങ്ങളുടെ സഹായം 
തേടി ഞങ്ങൾ വന്നിരുന്നു,

889
01:04:49,583 --> 01:04:50,541
ഒരു വർഷം മുമ്പ്.

890
01:04:52,041 --> 01:04:55,833
മൗലവി സാഹിബ്, താങ്കൾ ഖുർആന്റെ
ബഹുമാനപ്പെട്ട സംരക്ഷകനല്ലേ.

891
01:04:57,291 --> 01:04:59,500
സ്വന്തം മകളെ മര്യാദകളൊന്നും 
പഠിപ്പിച്ചിട്ടില്ലേ?

892
01:05:01,541 --> 01:05:03,708
കേസ് കൊടുത്തത് ഞാനാണ്,
അതുകൊണ്ട് എന്നോട് സംസാരിച്ചാൽ മതി.

893
01:05:04,708 --> 01:05:08,666
ഖാസി സാഹിബിനോട് ചോദിച്ചുനോക്കൂ,
എന്റെ ഉപ്പ അദ്ദേഹത്തോട് 
സംസാരിച്ചോ ഇല്ലയോ എന്ന്.

894
01:05:09,000 --> 01:05:11,250
ഖാസി സാഹിബിന്റെ തീരുമാനത്തിൽ 
തൃപ്തരല്ലാത്തതുകൊണ്ടല്ലേ

895
01:05:11,625 --> 01:05:12,666
നിങ്ങൾ കോടതിയിൽ 
പോകാൻ തീരുമാനിച്ചത്.

896
01:05:13,958 --> 01:05:17,166
പടച്ചവന്റെ കൽപ്പനകളെ കോടതിയിൽ
ചോദ്യം ചെയ്യാനാണോ നിങ്ങളുടെ തീരുമാനം?

897
01:05:17,625 --> 01:05:20,666
നിയമവഴി തേടുക എന്നാൽ 
ശരീഅത്തിനെ അവഗണിക്കലാണ്.

898
01:05:21,000 --> 01:05:22,625
അതിനർത്ഥം പിശാചിനെ 
കൂട്ടുപിടിക്കലാണ്.

899
01:05:23,583 --> 01:05:25,708
പടച്ചവന്റെ കൽപ്പനകൾ 
എനിക്ക് മനസ്സിലാകും.

900
01:05:26,000 --> 01:05:27,958
നിങ്ങൾ അവന്റെ കൽപ്പനകളെ 
അവഗണിക്കുകയാണ്!

901
01:05:28,583 --> 01:05:32,000
പടച്ചവന്റെ കൽപ്പനകൾ ഒരു ഖാസിയെ
പഠിപ്പിക്കാനാണോ നീ ശ്രമിക്കുന്നത്?

902
01:05:33,625 --> 01:05:35,916
ഒരു ഖാസി തന്റെ അധികാരം 
ദുരുപയോഗം ചെയ്യുമ്പോൾ,

903
01:05:36,750 --> 01:05:37,750
ഞങ്ങൾക്ക് 
വേറെ വഴിയില്ല.

904
01:05:38,041 --> 01:05:39,083
മൗലവി സാഹിബ്!

905
01:05:39,458 --> 01:05:40,708
ദയവായി ഈ സ്ത്രീയെ 
നിശബ്ദയാക്കൂ.

906
01:05:40,875 --> 01:05:43,000
എന്റെ മകളുടെ പേര് ബാനു എന്നാണ്, 
ഖാസി സാഹിബ്.

907
01:05:45,708 --> 01:05:47,083
ഞങ്ങൾ പടച്ചവന്റെ 
ദൂതന്മാരാണ്.

908
01:05:48,083 --> 01:05:49,125
അവളൊരു സത്യനിഷേധിയാണ്.

909
01:05:49,500 --> 01:05:51,208
നിങ്ങൾ ദൈവത്തിന്റെ 
ദൂതന്മാർ മാത്രമാണ്, ദൈവമല്ല.

910
01:05:51,708 --> 01:05:53,875
പരമാധികാരം നിങ്ങൾക്കാണെന്ന് 
അവകാശപ്പെടുന്നതാണ് സത്യനിഷേധം.

911
01:05:54,000 --> 01:05:54,958
ബാനു!

912
01:06:01,041 --> 01:06:03,041
ശബ്ദമുയർത്തിയതിന് 
ക്ഷമിക്കണം.

913
01:06:04,625 --> 01:06:07,000
പക്ഷേ ആരും കേൾക്കാനില്ലാതെ 
വരുമ്പോൾ, അത് വേദനിപ്പിക്കും.

914
01:06:08,750 --> 01:06:11,333
ത്വലാഖിന്റെ നിബന്ധനകൾ ഖുർആനിൽ
വ്യക്തമായി എഴുതിയിട്ടുണ്ട്.

915
01:06:12,666 --> 01:06:14,875
മൂന്ന് മാസത്തെ കാലയളവിൽ 
വേണം ത്വലാഖ് ചൊല്ലാൻ,

916
01:06:15,458 --> 01:06:16,750
എങ്കിൽ മാത്രമേ ഒത്തുതീർപ്പിന് 
സാവകാശം ലഭിക്കൂ.

917
01:06:17,875 --> 01:06:19,375
സൂറ അൽ-ബഖറയിൽ 
എഴുതിയിട്ടുണ്ട്,

918
01:06:19,958 --> 01:06:22,166
ഭർത്താവ് ശാന്തനാകാൻ 
സമയം എടുക്കണമെന്നും,

919
01:06:22,250 --> 01:06:25,041
വിവാഹബന്ധം അവസാനിപ്പിക്കാതിരിക്കാൻ
ഒത്തുതീർപ്പിന് ശ്രമിക്കണമെന്നും.

920
01:06:26,000 --> 01:06:27,875
സൂറ അൻ-നിസാഇൽ 
വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്,

921
01:06:27,958 --> 01:06:29,583
ഭാര്യാഭർത്താക്കന്മാർക്കിടയിൽ 
എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ,

922
01:06:30,041 --> 01:06:33,125
അത് പരിഹരിക്കാൻ ഇരുഭാഗത്തെയും
കുടുംബങ്ങൾ ഒന്നിക്കണമെന്ന്.

923
01:06:33,833 --> 01:06:35,750
ബന്ധം അവസാനിപ്പിക്കുന്നതിന് മുമ്പ്
അബ്ബാസ് ഒരിക്കൽ പോലും ചിന്തിച്ചില്ല.

924
01:06:36,416 --> 01:06:38,125
ഒറ്റ ശ്വാസത്തിലാണ് 
എന്നെ ത്വലാഖ് ചൊല്ലിയത്.

925
01:06:39,333 --> 01:06:41,333
ഈ രീതി ഖുർആനിൽ 
എവിടെയും പറഞ്ഞിട്ടില്ല.

926
01:06:41,750 --> 01:06:44,541
ഖുർആനിൽ പറഞ്ഞിട്ടുണ്ടാകില്ല,
പക്ഷേ ഇത് ശരീഅത്തിന്റെ ഭാഗമാണ്.

927
01:06:45,375 --> 01:06:48,375
ഖലീഫ ഉമർ ത്വലാഖ്-എ-ബിദ്ദത്ത്
ഉചിതമാണെന്ന് കരുതിയിരുന്നു.

928
01:06:49,041 --> 01:06:51,541
അദ്ദേഹത്തിന്റെ അധികാരത്തെ 
ചോദ്യം ചെയ്യാൻ നിനക്കാകുമോ?

929
01:06:53,208 --> 01:06:54,750
ഖലീഫ ഉമർ ഇങ്ങനെ 
കൂടി പറഞ്ഞിരുന്നു...

930
01:06:56,000 --> 01:06:57,541
ത്വലാഖ്-എ-ബിദ്ദത്ത് 
ഉചിതമാകും,

931
01:06:57,625 --> 01:07:00,375
പക്ഷേ അത് ചൊല്ലുന്ന വ്യക്തിയെ
പരസ്യമായി ചാട്ടവാറടിക്കണമെന്ന് മാത്രം.

932
01:07:05,375 --> 01:07:07,291
രണ്ടാമതും വിവാഹം 
കഴിക്കുന്നതിന് മുമ്പ്,

933
01:07:07,958 --> 01:07:11,333
ആദ്യ ഭാര്യയിൽ നിന്ന് 
അനുവാദം ചോദിക്കണം.

934
01:07:12,666 --> 01:07:14,250
സൂറ അൻ-നിസാഇൽ 
പറയുന്നുണ്ട്,

935
01:07:14,625 --> 01:07:18,125
രണ്ടുപേരോടും നീതി 
പുലർത്താൻ കഴിയില്ലെന്ന് തോന്നിയാൽ,
ഒരു ഭാര്യ മാത്രമേ പാടുള്ളൂ എന്ന്.

936
01:07:20,791 --> 01:07:22,041
ഞങ്ങൾ വിവാഹം 
കഴിക്കുന്നതിന് മുമ്പേ,

937
01:07:22,791 --> 01:07:24,958
അയാൾ സൈറയുമായി 
ബന്ധത്തിലായിരുന്നു.
അത് വ്യഭിചാരമല്ലേ?

938
01:07:28,208 --> 01:07:30,500
എന്തുകൊണ്ടാണ് ശിക്ഷകളും നിയമങ്ങളും
സ്ത്രീകൾക്ക് മാത്രം ബാധകമാകുന്നതും,

939
01:07:30,583 --> 01:07:31,875
പുരുഷന്മാരെ 
വെറുതെ വിടുന്നതും?

940
01:07:33,375 --> 01:07:35,625
മതനിയമങ്ങളെല്ലാം 
സ്ത്രീകൾക്ക് എതിരും,

941
01:07:35,708 --> 01:07:37,416
പുരുഷന്മാർക്ക് പൂർണ്ണ 
പിന്തുണ നൽകുന്നതുമാണ്.

942
01:07:37,875 --> 01:07:42,375
വിശുദ്ധഗ്രന്ഥത്തിലെ കുറച്ചു 
വചനങ്ങൾ വായിച്ചതുകൊണ്ട് മാത്രം
അഹങ്കരിക്കുന്നത് ശരിയല്ല.

943
01:07:43,208 --> 01:07:44,291
അത് തികച്ചും തെറ്റാണ്!

944
01:07:44,708 --> 01:07:45,916
നിങ്ങളെ ഓർത്ത് 
ലജ്ജ തോന്നുന്നു.

945
01:07:47,666 --> 01:07:50,875
സമുദായത്തെ ഒറ്റുകൊടുത്തത് 
മാത്രമല്ല നിങ്ങൾ ചെയ്തത്...

946
01:07:53,583 --> 01:07:55,041
സത്യനിഷേധികളുടെ 
പക്ഷം ചേരുക കൂടി ചെയ്തു.

947
01:07:59,166 --> 01:08:01,500
ഞാൻ ഖുർആൻ വായിച്ചിട്ടുണ്ട്.

948
01:08:03,416 --> 01:08:04,791
കുട്ടിക്കാലം മുതൽ 
ഞാൻ അത് വായിക്കുന്നുണ്ട്.

949
01:08:07,916 --> 01:08:10,333
മറ്റ് വിഷയങ്ങളിലുള്ള എന്റെ അറിവിനെ
നിങ്ങൾക്ക് ചോദ്യം ചെയ്യാം...

950
01:08:12,750 --> 01:08:14,708
പക്ഷേ ഞാനും എന്റെ 
പടച്ചവനും തമ്മിലുള്ള ബന്ധത്തെ

951
01:08:15,958 --> 01:08:17,666
ചോദ്യം ചെയ്യാൻ 
നിങ്ങൾക്ക് അവകാശമില്ല.

952
01:08:21,041 --> 01:08:22,625
ഞാൻ സമുദായത്തെ 
ഒറ്റുകൊടുത്തവളുമല്ല,

953
01:08:23,666 --> 01:08:25,666
ചെയ്ത കാര്യത്തിൽ 
എനിക്ക് ലജ്ജയുമില്ല.

954
01:08:28,625 --> 01:08:29,625
ഞാനാണ് ശരി.

955
01:08:41,958 --> 01:08:43,666
ഏറ്റവും നല്ല രീതിയിലുള്ള 
വളർത്തലാണെങ്കിൽ

956
01:08:44,208 --> 01:08:47,083
ഒരു കുട്ടി വിവേകവും, ആകർഷണീയതയും,
സ്വാശ്രയത്വവുമുള്ളവളായി മാറും.

957
01:08:49,083 --> 01:08:50,833
എന്റെ മകൾക്ക് ഈ 
ഗുണങ്ങളെല്ലാമുണ്ട്.

958
01:08:51,750 --> 01:08:52,625
വിട.

959
01:08:53,833 --> 01:08:54,750
ബാനു.

960
01:09:00,125 --> 01:09:04,208
എന്റെ സമുദായത്തിലുള്ളവർ എന്നെ
ഒറ്റുകാരിയായി മുദ്രകുത്താൻ ഒട്ടും മടിച്ചില്ല.

961
01:09:05,083 --> 01:09:10,291
എന്റെ കേസ് നടക്കേണ്ട കോടതിയാണെങ്കിൽ,
ഒരു തീരുമാനം വരാൻ വർഷങ്ങളെടുക്കുമായിരുന്നു.

962
01:09:10,916 --> 01:09:12,583
പക്ഷേ എന്റെ ഉപ്പ 
എന്റെ കൂടെയുണ്ടായിരുന്നു.

963
01:09:33,375 --> 01:09:38,666
ചൂട് ചായ, ചൂട് ചായ!

964
01:09:39,291 --> 01:09:40,625
ചൂട് ചായ!

965
01:09:42,125 --> 01:09:46,291
കുട്ടികൾ വളർന്നുവരികയായിരുന്നു, 
ഞങ്ങളുടെ സാഹചര്യം കൂടുതൽ 
ദയനീയമായിക്കൊണ്ടിരുന്നു.

966
01:09:53,125 --> 01:09:56,375
കുട്ടികൾ വളരുന്നതിനൊപ്പം,
ഞങ്ങളുടെ കഷ്ടപ്പാടുകളും വളർന്നു.

967
01:09:59,125 --> 01:10:01,125
നാളെ മുതൽ, ഞങ്ങൾക്ക് അര 
ലിറ്റർ പാൽ എടുത്താൽ മതി.

968
01:10:03,208 --> 01:10:04,916
കംറാൻ! 
കനീസ്!

969
01:10:05,583 --> 01:10:06,583
പാൽ കുടിക്കൂ.

970
01:10:07,041 --> 01:10:10,791
കുട്ടികളെ ഇതൊന്നും ബാധിക്കാതിരിക്കാൻ
കഴിയുന്നതെല്ലാം ഞാൻ ചെയ്തു.

971
01:10:16,791 --> 01:10:19,916
ചിലപ്പോൾ ഞാൻ വിജയിച്ചു,
ചിലപ്പോൾ പരാജയപ്പെട്ടു.

972
01:10:29,958 --> 01:10:32,875
വക്കീൽ കുപ്പായമിട്ട 
അബ്ബാസിനെ കണ്ട് കണ്ട്

973
01:10:33,458 --> 01:10:36,333
അദ്ദേഹം എന്റെ ഭർത്താവാണെന്ന കാര്യം 
തന്നെ ഞാൻ മറന്നു തുടങ്ങിയിരുന്നു.

974
01:10:37,750 --> 01:10:41,375
വെറും 400 രൂപയ്ക്ക് വേണ്ടിയുള്ള പോരാട്ടം,
അങ്ങനെ നാല് വർഷം കടന്നുപോയി.

975
01:10:47,041 --> 01:10:50,916
വിവാഹമോചനത്തിന് ശേഷം, 
ബാനു ബീഗത്തിന് മഹ്‌റായി
2,000 രൂപ ഞാൻ നൽകിയതാണ് യുവർ ഓണർ.

976
01:10:51,375 --> 01:10:52,833
ഈ കേസിന് 
യാതൊരു അർത്ഥവുമില്ല.

977
01:10:53,000 --> 01:10:54,708
ഇത് കോടതിയുടെ വിലപ്പെട്ട 
സമയം കളയൽ മാത്രമാണ്.

978
01:10:54,958 --> 01:10:57,791
യുവർ ഓണർ, ദയവായി 
ഈ കേസ് തള്ളിക്കളയണമെന്ന്
ഞാൻ വീണ്ടും അപേക്ഷിക്കുന്നു.

979
01:10:57,875 --> 01:11:00,750
യുവർ ഓണർ, എന്റെ 
കക്ഷിക്ക് മൂന്ന് കുട്ടികളുണ്ട്.

980
01:11:01,375 --> 01:11:04,000
മിസ്റ്റർ ഖാൻ വർഷത്തിൽ 
എഴുപതിനായിരം രൂപ
സമ്പാദിക്കുന്നുണ്ട്.

981
01:11:04,791 --> 01:11:08,375
എന്റെ കക്ഷി ചോദിച്ചത് മാസം 
വെറും 400 രൂപ മാത്രമാണ്.

982
01:11:09,166 --> 01:11:10,500
ഈ കുട്ടികൾ 
അദ്ദേഹത്തിന്റേതു കൂടിയാണ്.

983
01:11:11,083 --> 01:11:12,666
രണ്ടാമതും വിവാഹം കഴിക്കാൻ 
തീരുമാനിച്ചത് അദ്ദേഹമാണ്.

984
01:11:12,833 --> 01:11:15,166
ഭരണഘടനാ വിരുദ്ധമായ രീതിയിലാണ്
ഭാര്യയെ വിവാഹമോചനം ചെയ്തത്.

985
01:11:15,583 --> 01:11:18,375
ഷാസിയ ബാനു ഇന്നും 
അദ്ദേഹത്തിന്റെ ഭാര്യയാണ്.

986
01:11:18,458 --> 01:11:19,541
അപ്പീൽ, യുവർ ഓണർ!

987
01:11:20,000 --> 01:11:22,416
ഇസ്ലാമിക പാരമ്പര്യമനുസരിച്ച്, 
വിവാഹം ഒരു നിയമപരമായ കാര്യമാണ്.

988
01:11:23,291 --> 01:11:24,458
രണ്ടുപേർ തമ്മിലുള്ള 
ഒരു കരാർ.

989
01:11:25,166 --> 01:11:28,708
ഹിന്ദു നിയമങ്ങൾ അനുശാസിക്കുന്നതുപോലെ
ഇത് ഏഴ് ജന്മങ്ങളിലേക്കുള്ള ബന്ധമല്ല.

990
01:11:28,958 --> 01:11:30,416
കരാർ വ്യവസ്ഥകൾ 
മുൻകൂട്ടി തയ്യാറാക്കുന്നു,

991
01:11:30,958 --> 01:11:33,375
ഇരു കക്ഷികളും ആ 
വ്യവസ്ഥകൾ അംഗീകരിക്കുന്നു.

992
01:11:33,916 --> 01:11:36,750
അതുകൊണ്ടാണ് ഈ 
ബന്ധത്തിന് സമ്മതമാണോ എന്ന്
ഖാസി മൂന്ന് തവണ ചോദിക്കുന്നത്.

993
01:11:37,125 --> 01:11:38,958
സമ്മതമാണെന്ന് 
ഉറപ്പുവരുത്താൻ.

994
01:11:39,458 --> 01:11:42,500
ഒരു കരാർ ഉണ്ടാക്കാമെങ്കിൽ,
അത് റദ്ദാക്കാനും സാധിക്കും.

995
01:11:43,458 --> 01:11:44,833
ഒരു കരാർ 
റദ്ദാക്കേണ്ടി വരുമ്പോൾ,

996
01:11:44,916 --> 01:11:48,791
അതിനുള്ള വ്യവസ്ഥകളും 
അതിൽ പരാമർശിച്ചിട്ടുണ്ട്.

997
01:11:49,333 --> 01:11:51,333
മഹ്‌റായി 2000 രൂപ ഞാൻ 
ബാനു ബീഗത്തിന് നൽകിക്കഴിഞ്ഞു.

998
01:11:51,916 --> 01:11:54,500
എന്നോട് കൂടുതൽ പണം 
ആവശ്യപ്പെടുന്നതിലൂടെ,

999
01:11:54,583 --> 01:11:57,083
അവർ കരാർ വ്യവസ്ഥകൾക്ക് 
വിരുദ്ധമായി പ്രവർത്തിക്കുകയാണ്.

1000
01:11:58,416 --> 01:11:59,375
യുവർ ഓണർ!

1001
01:12:00,083 --> 01:12:01,750
ബഹുമാനപ്പെട്ട സുപ്രീം കോടതി,

1002
01:12:01,833 --> 01:12:05,875
ബായ് താഹിറ - അലി ഹുസൈൻ ഫിസ്സല്ലി
എന്നിവർ തമ്മിലുള്ള കേസിൽ,

1003
01:12:06,416 --> 01:12:10,708
CrPC വകുപ്പ് 125 പ്രകാരം 
വിധിക്കുകയുണ്ടായി,

1004
01:12:11,291 --> 01:12:15,791
ത്വലാഖ് വഴി വിവാഹമോചിതയായ മുസ്ലീം 
സ്ത്രീക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന്.

1005
01:12:16,541 --> 01:12:20,416
മഹ്‌ർ തുകയോ അല്ലെങ്കിൽ 
മറ്റ് വ്യവസ്ഥകൾ പാലിച്ചോ
എന്നതൊന്നും ഇതിന് ബാധകമല്ല.

1006
01:12:21,375 --> 01:12:25,750
അതുകൊണ്ട്, എല്ലാ വ്യവസ്ഥകളും 
പാലിച്ചാണ് ബാനു ബീഗത്തെ വിവാഹമോചനം 
ചെയ്തതെന്ന മിസ്റ്റർ ഖാന്റെ വാദം,

1007
01:12:26,375 --> 01:12:28,708
എന്റെ കക്ഷിക്ക് 
ന്യായമായും

1008
01:12:29,208 --> 01:12:32,583
ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശത്തിൽ 
നിന്നും അദ്ദേഹത്തെ ഒഴിവാക്കുന്നില്ല.

1009
01:12:37,583 --> 01:12:47,583
<b><font color="#FFFF00">മലയാളം പരിഭാഷകൾക്ക്‌ സന്ദർശിക്കുക
www.malayalamsubtitles.in/ 
www.facebook.com/groups/teamgoatsubtitles/

1010
01:12:52,250 --> 01:12:55,083
CrPC വകുപ്പ് 125 പ്രകാരം,

1011
01:12:55,208 --> 01:12:57,833
ഈ കേസിന്റെ പ്രത്യേക 
സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട്,

1012
01:12:58,541 --> 01:13:00,666
ബാനു ബീഗത്തിന് 
പ്രതിമാസ ജീവനാംശം നൽകാൻ

1013
01:13:00,750 --> 01:13:04,000
അബ്ബാസ് ഖാനോട് ഈ 
കോടതി ഉത്തരവിടുന്നു.

1014
01:13:05,208 --> 01:13:07,625
മുമ്പ് നൽകിയ തുകകൾ 
പരിഗണിച്ചുകൊണ്ട്,

1015
01:13:07,708 --> 01:13:09,333
നൽകേണ്ട ജീവനാംശം

1016
01:13:09,416 --> 01:13:11,541
മാസം 22 രൂപയാണെന്ന് 
വിധിക്കുന്നു.

1017
01:13:13,958 --> 01:13:15,083
ഇരുപത്തിരണ്ട് രൂപയോ?

1018
01:13:16,000 --> 01:13:17,708
ഇതൊരു ധാർമ്മിക 
വിജയമാണ്, ബാനു.

1019
01:13:18,166 --> 01:13:19,375
വിജയം നമ്മുടേതാണ്.

1020
01:13:21,166 --> 01:13:22,375
ഇരുപത്തിരണ്ട് രൂപയോ?

1021
01:13:39,291 --> 01:13:40,541
മൗലവി സാഹിബ്.

1022
01:13:40,833 --> 01:13:42,625
ഞാൻ ഇനി മുതൽ 
നിങ്ങളുടെ ക്ലാസ്സിൽ വരുന്നില്ല.

1023
01:13:44,125 --> 01:13:45,291
സാരമില്ല, മോനെ.

1024
01:14:00,375 --> 01:14:05,833
<font color="#FFA500"><b>ഷാരിക്
റഹീം</font>

1025
01:14:07,416 --> 01:14:09,083
എല്ലാം എന്നെക്കൊണ്ടാണ് 
സംഭവിച്ചത്.

1026
01:14:09,875 --> 01:14:11,041
അല്ല മോളെ, 
ഒരിക്കലുമല്ല.

1027
01:14:12,083 --> 01:14:14,583
പേടി കാരണം 
പിന്മാറാൻ എളുപ്പമാണ്,

1028
01:14:15,500 --> 01:14:16,708
പക്ഷേ സ്വന്തം അവകാശങ്ങൾക്ക് വേണ്ടി
ശക്തമായി നിലകൊള്ളാൻ

1029
01:14:18,000 --> 01:14:19,291
വലിയ ധൈര്യം വേണം.

1030
01:14:20,500 --> 01:14:21,916
ഇത് നീ കാരണമല്ല.

1031
01:14:22,625 --> 01:14:24,125
അവരുടെ പേടി കാരണമാണ്.

1032
01:14:25,041 --> 01:14:27,958
നീ കാരണമാണ് 
സത്യം പുറത്തുവരുന്നത്.

1033
01:14:32,416 --> 01:14:36,458
ഒരു ചെറിയ വഴക്ക് വലിയൊരു
യുദ്ധമായി മാറുമ്പോൾ,

1034
01:14:37,291 --> 01:14:39,666
അതിന്റെ അലയൊലികൾ 
ചുറ്റിലും മുഴങ്ങും.

1035
01:14:40,500 --> 01:14:42,458
ഞാൻ എന്റെ 
ഉപ്പയുടെ മകളാണ്.

1036
01:14:43,375 --> 01:14:44,625
ഞാൻ തോറ്റുകൊടുത്തിട്ടില്ല.

1037
01:14:47,625 --> 01:14:50,750
സമൂഹം, അയൽക്കാർ, 
എല്ലാവരും ഞങ്ങളെ ഒറ്റപ്പെടുത്തി.

1038
01:14:51,750 --> 01:14:54,250
എല്ലാവരുടെയും കണ്ണുകളിൽ 
സംശയവും ദേഷ്യവുമായിരുന്നു,

1039
01:14:55,000 --> 01:14:56,333
ഞാനൊരു 
കുറ്റവാളിയാണെന്ന പോലെ.

1040
01:15:02,833 --> 01:15:07,333
<font color="#FFA500"><b>ബാനു വെറുമൊരു കാരണം മാത്രം
ഞങ്ങളോടുള്ള ശത്രുത പുതിയതല്ല</font>

1041
01:15:16,166 --> 01:15:18,625
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള 
പ്രശ്നം പുകഞ്ഞുതുടങ്ങിയിരുന്നു.

1042
01:15:19,416 --> 01:15:21,416
ജനം ചേരിതിരിഞ്ഞു നിന്നു.

1043
01:15:22,916 --> 01:15:27,416
മൗലവിയുടെ മകളായ ബാനുവിനേക്കാൾ വലിയ
ഒറ്റുകാരി ആരും ഉണ്ടായിരുന്നില്ല.

1044
01:15:31,791 --> 01:15:32,958
പിന്നിലൂടെ പോകൂ!

1045
01:15:36,208 --> 01:15:38,541
എന്റെ ഉപ്പയ്ക്കും 
ഉമ്മയ്ക്കും താങ്ങാനാവാത്ത
നഷ്ടം സംഭവിക്കുന്നതിന് മുമ്പ്,

1046
01:15:39,083 --> 01:15:42,625
അവരുടെ സുരക്ഷയ്ക്കും എന്റെ 
കുട്ടികളുടെ സുരക്ഷയ്ക്കും വേണ്ടി കഠിനമായൊരു 
തീരുമാനം എനിക്ക് എടുക്കേണ്ടി വന്നു.

1047
01:15:59,666 --> 01:16:00,541
നമുക്ക് പോകാം മക്കളെ.

1048
01:16:02,291 --> 01:16:03,375
എങ്ങോട്ട് പോകും?

1049
01:16:28,250 --> 01:16:29,166
നീ ഇവിടെ 
എന്താ ചെയ്യുന്നത്?

1050
01:16:29,916 --> 01:16:31,291
എന്റെ നാട്ടിൽ 
നിൽക്കുന്നത് സുരക്ഷിതമല്ല.

1051
01:16:34,125 --> 01:16:36,125
എന്റെ വീട്ടിൽ താമസിക്കാമെന്ന്
നിനക്ക് എങ്ങനെ തോന്നി?

1052
01:16:43,416 --> 01:16:46,875
ഈ സ്വത്ത് താങ്കൾ ബാനു 
ബീഗത്തിന്റെ പേരിലേക്ക് മാറ്റിയതാണ്.

1053
01:16:47,750 --> 01:16:50,250
അവർ ഇവിടെ താമസിക്കുന്നതിൽ 
താങ്കൾക്ക് പ്രശ്നമുണ്ടെങ്കിൽ,

1054
01:16:50,958 --> 01:16:53,458
നമുക്ക് മറ്റൊരു 
കേസ് കൂടി നടത്താം.

1055
01:17:02,791 --> 01:17:04,750
നിന്റെ ഉമ്മ ഉണ്ടാക്കിയ 
പൂന്തോട്ടമാണിത്.

1056
01:17:06,625 --> 01:17:07,666
നല്ല ഭംഗിയില്ലേ?

1057
01:17:18,708 --> 01:17:22,416
ഇന്നു മുതൽ, 
ഇതാണ് നമ്മുടെ പുതിയ വീട്.

1058
01:17:22,500 --> 01:17:23,416
ഓക്കേ?

1059
01:17:42,416 --> 01:17:44,708
ഇരുപത്തിരണ്ട് രൂപ. ഇതൊരു 
വിജയമായി നിങ്ങൾ കരുതുന്നുണ്ടോ?

1060
01:17:45,250 --> 01:17:48,375
ഒരു വക്കീലായിട്ടും, കാഴ്ചപ്പാടുകൾ എത്രത്തോളം
പ്രധാനമാണെന്ന് താങ്കൾക്ക് അറിയില്ലേ?

1061
01:17:48,625 --> 01:17:50,916
ഇതിപ്പോൾ ഭാര്യയ്ക്കും കുട്ടികൾക്കും
ചെലവിന് കൊടുക്കുന്ന കാര്യം മാത്രമല്ല.

1062
01:17:52,333 --> 01:17:55,291
വീടിനുള്ളിൽ തീർക്കേണ്ടിയിരുന്ന ഒരു 
വിഷയം ഇനി ചർച്ച ചെയ്യാൻ പോകുന്നത്

1063
01:17:55,750 --> 01:17:56,916
രാജ്യം മുഴുവനുമാണ്.

1064
01:17:58,166 --> 01:18:02,041
ഇത്തവണ, അത് 
ത്വലാഖ്-എ-ബിദ്ദത്തിനെക്കുറിച്ചാണ്.

1065
01:18:03,666 --> 01:18:05,041
ഇനി മുന്നോട്ട് 
വേറെന്തെങ്കിലും ആകും!

1066
01:18:06,041 --> 01:18:09,958
പിന്നെ, ബായ് താഹിറ 
തന്റെ ജീവനാംശ കേസിൽ
സുപ്രീം കോടതിയിൽ വിജയിച്ചു.

1067
01:18:10,625 --> 01:18:14,125
മറ്റൊരു മുസ്ലീം സ്ത്രീയായ 
ഫസ്ലുൻബിയുടെ കേസും
കോടതിയുടെ പരിഗണനയിലുണ്ട്.

1068
01:18:15,291 --> 01:18:19,375
വിവാഹ നിയമങ്ങൾ, ദത്തെടുക്കൽ,
സ്വത്തവകാശം, വ്യക്തി നിയമങ്ങൾ.

1069
01:18:20,500 --> 01:18:22,166
ഇതൊരിക്കലും ഇനി നിങ്ങളുടെ 
മാത്രം വീട്ടുകാര്യമായിരിക്കില്ല.

1070
01:18:22,875 --> 01:18:24,541
രാജ്യം മുഴുവൻ 
ഇതിൽ ഇടപെടും.

1071
01:18:25,125 --> 01:18:26,375
എല്ലാവരും അവരുടെ 
അഭിപ്രായം പറയും.

1072
01:18:28,708 --> 01:18:30,625
രാജ്യം മുഴുവൻ ഇതിൽ 
ഇടപെടാൻ പോകുകയാണെങ്കിൽ,

1073
01:18:31,458 --> 01:18:32,333
അങ്ങനെയാകട്ടെ.

1074
01:18:33,041 --> 01:18:34,666
എന്താണ് വരാൻ പോകുന്നതെങ്കിലും 
നേരിടാൻ ഞാൻ തയ്യാറാണ്.

1075
01:18:36,125 --> 01:18:37,625
നാല് തലമുറകളായി 
ഞങ്ങൾ വക്കീലന്മാരാണ്.

1076
01:18:38,083 --> 01:18:39,583
ഈ രാജ്യത്തിന്റെ ഭരണഘടന 
എഴുതിയത് ഞങ്ങളാണ്.

1077
01:18:41,833 --> 01:18:43,416
കാഴ്ചപ്പാടുകളെക്കുറിച്ചാണ് താങ്കൾ 
സംസാരിക്കുന്നത്, മിസ്റ്റർ ഖുറേഷി.

1078
01:18:48,541 --> 01:18:50,166
നമ്മൾ ഈ രാജ്യത്തിന് ഒരു 
വമ്പൻ കാഴ്ച്ച തന്നെ നൽകും.

1079
01:19:05,000 --> 01:19:07,041
യുവർ ഓണർ, 
താഹിറ ബീവിയുടെ കേസിൽ,

1080
01:19:07,125 --> 01:19:09,875
സുപ്രീം കോടതി വിധിച്ചിട്ടുള്ളത്,
ഒരു മുൻ ഭാര്യയ്ക്ക്

1081
01:19:10,375 --> 01:19:12,666
സ്വയം ചിലവ് കണ്ടെത്തുന്നതിന് 
സാമ്പത്തികമായി കഴിയില്ലെങ്കിൽ,

1082
01:19:13,083 --> 01:19:15,625
അല്ലെങ്കിൽ അവർ 
പുനർവിവാഹം ചെയ്യുന്നത് വരെ,

1083
01:19:16,000 --> 01:19:20,250
അവരുടെ ചിലവിന് കൊടുക്കാൻ 
ഭർത്താവിന് ബാധ്യതയുണ്ടെന്നാണ്.

1084
01:19:20,833 --> 01:19:23,250
അവരുടെ മതം 
ഏതാണെന്നത് വിഷയമല്ല.

1085
01:19:23,666 --> 01:19:26,208
യുവർ ഓണർ, "മുൻ ഭാര്യ" 
എന്നത് മതേതര നിയമമാണ്.

1086
01:19:26,500 --> 01:19:27,791
ശരീഅത്തിൽ 
അങ്ങനെ ഒന്നില്ല.

1087
01:19:27,875 --> 01:19:29,666
യുവർ ഓണർ,
ഈ കോടതിയിൽ 
നമ്മൾ ചർച്ച ചെയ്യേണ്ടത്

1088
01:19:29,750 --> 01:19:33,041
ശരീഅത്തും മതേതര 
നിയമവും തമ്മിലുള്ള തർക്കമല്ല.

1089
01:19:33,125 --> 01:19:36,208
മിസ്. ബേല, ത്വലാഖ് 
എന്നത് ഒരു കരാർ റദ്ദാക്കലാണ്.

1090
01:19:36,500 --> 01:19:39,000
അത് റദ്ദാക്കിക്കഴിഞ്ഞാൽ, 
അതുമായി ബന്ധപ്പെട്ട എല്ലാ 
വ്യവസ്ഥകളും ഇല്ലാതാകും.

1091
01:19:39,083 --> 01:19:40,958
കരാറിന്റെ കാര്യം എനിക്ക്
മനസ്സിലായി, മിസ്റ്റർ ഖാൻ,

1092
01:19:41,041 --> 01:19:42,625
പക്ഷേ ഒരു ബന്ധം 
എങ്ങനെയാണ് ഇല്ലാതാവുക?

1093
01:19:43,416 --> 01:19:47,791
ആദ്യത്തേത്, രണ്ടാമത്തേത്, 
പുതിയത്, പഴയത്, വിവാഹമോചിത, മുൻ.

1094
01:19:48,291 --> 01:19:50,916
"ഭാര്യ" എന്ന വാക്കിന് മുമ്പ് നിങ്ങൾക്ക്
എന്ത് വേണമെങ്കിലും ചേർക്കാം,

1095
01:19:51,000 --> 01:19:54,500
പക്ഷേ "ഭാര്യ" എന്ന വാക്ക് ഇപ്പോഴും 
അവരുടെ അടയാളത്തിന്റെ ഭാഗമല്ലേ?

1096
01:19:55,583 --> 01:19:57,166
ത്വലാഖ് ചൊല്ലുന്ന 
ദിവസം മുതൽ,

1097
01:19:57,250 --> 01:20:00,833
ഭർത്താവും ഭാര്യയും 
പരസ്പരം അപരിചിതരായി മാറുന്നു.

1098
01:20:01,750 --> 01:20:02,916
എങ്കിൽ എനിക്ക് 
പറഞ്ഞുതരാമോ

1099
01:20:03,916 --> 01:20:07,208
ഫോട്ടോയിൽ നിങ്ങളോടും 
കുട്ടികളോടുമൊപ്പം നിൽക്കുന്ന
ഈ വ്യക്തി ആരാണെന്ന്?

1100
01:20:07,291 --> 01:20:09,333
നിങ്ങൾ അവരെ എന്ത് വിളിക്കും? 
ആരാണവർ?

1101
01:20:09,708 --> 01:20:10,583
അപരിചിതയോ?

1102
01:20:11,166 --> 01:20:13,916
എന്റെ കുട്ടികളുടെ അമ്മ 
എന്ന് ഞാൻ വിളിക്കും. അത്രമാത്രം.

1103
01:20:15,208 --> 01:20:17,458
അതിനപ്പുറം, ഞങ്ങൾക്ക് 
യാതൊരു ബന്ധവുമില്ല.

1104
01:20:19,375 --> 01:20:21,583
അവർ നിങ്ങളുടെ 
കുട്ടികളുടെ അമ്മയായപ്പോൾ,

1105
01:20:22,208 --> 01:20:24,708
അവർ നിങ്ങളുടെ 
ഭാര്യയായിരുന്നോ അല്ലയോ?

1106
01:20:24,791 --> 01:20:25,958
അപ്പീൽ, യുവർ ഓണർ!

1107
01:20:26,250 --> 01:20:28,541
- ശരീഅത്ത് പ്രകാരം...
- അപ്പീൽ, മൈ ലോർഡ്!

1108
01:20:28,625 --> 01:20:31,166
ഇതൊരു മതേതര 
കോടതിയാണ്.

1109
01:20:31,333 --> 01:20:34,250
ഇവിടെ ശരീഅത്ത് 
ചർച്ച ചെയ്യാൻ പാടില്ല.

1110
01:20:34,875 --> 01:20:38,000
സെഷൻസ് കോടതിയിൽ വെച്ച് മിസ്റ്റർ ഖാൻ
തന്നെ പറഞ്ഞ കാര്യമാണിത്.

1111
01:20:38,583 --> 01:20:41,375
അദ്ദേഹം ശരീഅത്ത് എന്ന വാക്ക് 
വീണ്ടും കൊണ്ടുവരികയാണെങ്കിൽ,

1112
01:20:41,583 --> 01:20:46,375
അദ്ദേഹത്തിന്റെ എല്ലാ വാദങ്ങളും
റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നു, യുവർ ഓണർ.

1113
01:20:46,875 --> 01:20:48,458
അപ്പീൽ അംഗീകരിക്കുന്നു.

1114
01:20:49,583 --> 01:20:51,666
മിസ്. ബേല, തുടർന്നോളൂ.

1115
01:20:52,416 --> 01:20:54,916
വീടിന്റെ ചുവരുകൾക്കുള്ളിൽ 
ഒരിക്കൽ ഉയർന്ന ചോദ്യങ്ങൾ

1116
01:20:55,541 --> 01:20:58,000
ഇപ്പോൾ കോടതി 
മുറിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

1117
01:20:58,666 --> 01:21:00,875
"അവർ നിങ്ങളുടെ 
ഭാര്യയാണോ അല്ലയോ?"

1118
01:21:01,750 --> 01:21:03,583
"എന്താണ് ഒരു ഭാര്യയുടെ അടയാളം?"

1119
01:21:04,291 --> 01:21:06,375
"എന്താണ് അവളുടെ 
അസ്തിത്വത്തെ രൂപപ്പെടുത്തുന്നത്?"

1120
01:21:07,291 --> 01:21:09,083
"എന്താണ് ഭാര്യ എന്നതിന്റെ 
യഥാർത്ഥ അർത്ഥം?"

1121
01:21:09,750 --> 01:21:11,375
വാദങ്ങൾ മണിക്കൂറുകളോളം 
നീണ്ടുപോയി.

1122
01:21:12,125 --> 01:21:14,458
പക്ഷേ ഇത്തവണ, 
അബ്ബാസ് നിശബ്ദനായിരുന്നു.

1123
01:21:15,958 --> 01:21:16,958
ഞാൻ വൈകിയോ?

1124
01:21:19,166 --> 01:21:22,500
മറ്റ് അമ്മമാരുടെ ജീവിതം 
കുട്ടികളുടെ പിറന്നാളുകളിലും,
ഉത്സവങ്ങളിലും,

1125
01:21:22,875 --> 01:21:25,958
പഠനകാര്യങ്ങളിലുമൊക്കെ 
ആയിരുന്നു.

1126
01:21:26,041 --> 01:21:27,083
കംറാൻ.

1127
01:21:27,166 --> 01:21:31,791
എന്റെ കുട്ടികളുടെ 
ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ
ഹൈക്കോടതി തീയതികളായിരുന്നു.

1128
01:21:32,583 --> 01:21:33,958
പിന്നെ, ഇത് നിനക്കാണ്.

1129
01:21:35,458 --> 01:21:36,458
നന്നായി പഠിക്കണം.

1130
01:21:38,041 --> 01:21:39,125
രാത്രിയാകും,

1131
01:21:39,833 --> 01:21:43,166
പക്ഷേ ഞങ്ങളുടെ 
പോരാട്ടത്തിന് സമാധാനമായി
ഒന്നുറങ്ങാൻ പോലും കഴിഞ്ഞില്ല.

1132
01:21:45,333 --> 01:21:46,291
അബ്ബാസ്...

1133
01:21:47,041 --> 01:21:51,333
നിങ്ങളേക്കാൾ നന്നായി 
ഖുർആനും ശരീഅത്തും
അവർക്ക് മനസ്സിലാകുന്നുണ്ട്.

1134
01:21:52,666 --> 01:21:53,708
നിങ്ങൾ പറഞ്ഞതല്ലേ...

1135
01:21:54,583 --> 01:21:55,791
ഒരൊറ്റ വാദം 
കൊണ്ട് തീരും എന്ന്?

1136
01:21:57,583 --> 01:21:58,791
ഒരു വാദം കൊണ്ട് തീർന്നോ?

1137
01:22:05,458 --> 01:22:07,041
അങ്ങനെയൊരു കക്ഷി...

1138
01:22:07,750 --> 01:22:09,666
മിസ്റ്റർ അബ്ബാസിന് 
താങ്കളോട് സംസാരിക്കണമെന്ന്.

1139
01:22:10,708 --> 01:22:11,791
ഞാൻ വരുന്നു.

1140
01:22:17,708 --> 01:22:19,041
- മിസ്റ്റർ ഫറാസ്.
- മിസ്റ്റർ അബ്ബാസ്.

1141
01:22:19,458 --> 01:22:20,916
- സുഖമാണോ?
- സുഖം.

1142
01:22:21,708 --> 01:22:25,000
നമ്മുടെ ഉപ്പമാർക്ക് 
പരസ്പരം അറിയാമായിരുന്നു.

1143
01:22:26,916 --> 01:22:28,916
നമ്മൾ ഒന്നിച്ച് 
പ്രവർത്തിക്കേണ്ടവരാണ്.

1144
01:22:29,708 --> 01:22:30,750
മാസം മുന്നൂറ് രൂപ.

1145
01:22:32,083 --> 01:22:34,375
മറ്റ് കാര്യങ്ങളൊക്കെ 
മഖ്ബൂൽ പറഞ്ഞുതരും.

1146
01:22:34,833 --> 01:22:35,916
തിങ്കളാഴ്ച 
മുതൽ ജോലിക്കെത്താം.

1147
01:22:36,000 --> 01:22:37,958
എന്നെ വിലയ്ക്ക് 
വാങ്ങാൻ നോക്കുകയാണോ?

1148
01:22:42,916 --> 01:22:46,125
മിസ്റ്റർ ഫറാസ്, വലിയൊരു 
തെറ്റിൽ നിന്ന് താങ്കളെ
രക്ഷിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.

1149
01:22:47,125 --> 01:22:49,375
തീ ആളിക്കത്തിക്കാനുള്ള 
താങ്കളുടെ ഈ ആഗ്രഹം

1150
01:22:50,541 --> 01:22:51,708
നമ്മുടെ ആളുകളെത്തന്നെ 
ചുട്ടുകരിക്കും.

1151
01:22:52,916 --> 01:22:54,708
ഇതുകൊണ്ട് ഗുണമുണ്ടാകാൻ 
പോകുന്നത് ബേല ജെയിനാണ്.

1152
01:22:57,375 --> 01:22:59,666
ബേല ജെയിൻ നിങ്ങളെ 
ഉപയോഗിക്കുകയാണ്.

1153
01:23:01,916 --> 01:23:02,791
മനസ്സിലാക്കാൻ ശ്രമിക്കൂ.

1154
01:23:04,041 --> 01:23:06,166
ഞാൻ പറഞ്ഞതിനെക്കുറിച്ച് 
ആലോചിക്കൂ.

1155
01:23:06,833 --> 01:23:07,708
വിട.

1156
01:23:21,875 --> 01:23:24,125
താങ്കളുടെ കക്ഷിക്ക് മുസ്ലിം 
ബോർഡിൽ പോകാൻ താല്പര്യമില്ല.

1157
01:23:24,541 --> 01:23:25,916
മഹ്‌ർ തുക അവർക്ക് 
മതിയാകുന്നില്ല.

1158
01:23:26,458 --> 01:23:29,333
മഹ്‌ർ തുകയെ ജീവനാംശവുമായി
താരതമ്യം ചെയ്യാൻ കഴിയില്ല, മൈ ലോർഡ്.

1159
01:23:29,833 --> 01:23:32,375
വിവാഹസമയത്താണ് 
മഹ്‌ർ തുക നിശ്ചയിക്കുന്നത്,

1160
01:23:32,458 --> 01:23:34,875
ആ സമയത്ത് തന്നെ അത് 
ഭാര്യയ്ക്ക് നൽകേണ്ടതാണ്.

1161
01:23:35,375 --> 01:23:37,625
ഭാര്യമാർ അത് ചോദിക്കാറില്ല 
എന്നത് വേറെ കാര്യം.

1162
01:23:38,041 --> 01:23:40,833
ഹിന്ദുമതത്തിലെ സ്ത്രീധനവുമായി 
ഇതിനെ താരതമ്യം ചെയ്യാം.

1163
01:23:41,500 --> 01:23:42,416
സ്ത്രീധനമോ?

1164
01:23:42,791 --> 01:23:43,708
ധൂർത്താണോ ഉദ്ദേശിച്ചത്?

1165
01:23:46,833 --> 01:23:50,833
നിങ്ങൾ പ്രസ്താവന നടത്തുകയാണോ
അതോ കോടതിയോട് 
ചോദ്യം ചോദിക്കുകയാണോ?

1166
01:23:51,375 --> 01:23:53,166
- സഹോദരാ...
- ഇതൊരു പ്രസ്താവനയാണ്, ചോദ്യമല്ല.

1167
01:23:53,250 --> 01:23:54,166
കേസ് മാറ്റിവെക്കാൻ 
ആവശ്യപ്പെടൂ.

1168
01:23:54,250 --> 01:23:56,625
അവകാശപ്പെട്ട സ്വത്ത് എന്ന 
വ്യാജേന സ്ത്രീധനം ചോദിക്കുന്നു.

1169
01:23:57,041 --> 01:23:58,250
അതൊരു ദുരാചാരമാണ്.

1170
01:23:59,958 --> 01:24:00,833
- സഹോദരാ...
- ക്ഷമിക്കണം.

1171
01:24:01,333 --> 01:24:03,125
ഞാൻ പറയുന്നത് കേൾക്കൂ.
കേസ് മാറ്റിവെക്കാൻ പറയൂ.

1172
01:24:03,458 --> 01:24:04,375
ക്ഷമിക്കണം.

1173
01:24:09,416 --> 01:24:11,333
ഒരുപാട് സ്ത്രീകളുടെ 
ജീവിതം അത് നശിപ്പിച്ചു!

1174
01:24:12,166 --> 01:24:14,416
അതേസമയം, മഹ്‌ർ തുക 
സ്ത്രീകളെ ശാക്തീകരിക്കുന്നു.

1175
01:24:14,500 --> 01:24:15,791
അപ്പീൽ, യുവർ ഓണർ!

1176
01:24:16,458 --> 01:24:18,791
എതിർഭാഗം വക്കീൽ കോടതിയെ 
തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്.

1177
01:24:18,875 --> 01:24:23,416
അവകാശപ്പെട്ട സ്വത്തും 
സ്ത്രീധനവും ഒന്നല്ലെന്ന്
അദ്ദേഹത്തിന് നന്നായി അറിയാം.

1178
01:24:23,500 --> 01:24:25,916
ഒരു കേസ് കോടതിയിൽ 
എത്തുന്നത് വരെ,

1179
01:24:26,000 --> 01:24:28,250
ഓരോ സ്ത്രീധനവും അവകാശപ്പെട്ട 
സ്വത്തായിട്ടാണ് കണക്കാക്കുന്നത്.

1180
01:24:29,375 --> 01:24:30,416
മിസ്റ്റർ ഖാൻ.

1181
01:24:31,666 --> 01:24:32,875
ദയവായി വിഷയത്തിൽ 
ഊന്നി സംസാരിക്കൂ.

1182
01:24:33,541 --> 01:24:34,416
തുടരൂ.

1183
01:24:35,041 --> 01:24:38,041
യുവർ ഓണർ, കേസ് 
മാറ്റിവെക്കണമെന്ന്
ഞങ്ങൾ അപേക്ഷിക്കുന്നു.

1184
01:24:38,708 --> 01:24:41,125
- ദയവായി ഇരിക്കൂ. ഞാൻ...
- ദയവായി മനസ്സിലാക്കൂ.

1185
01:24:41,208 --> 01:24:42,625
ഇരിക്കൂ. 
ഞാൻ നോക്കിക്കോളാം.

1186
01:24:43,125 --> 01:24:45,625
- നിങ്ങളെന്താണ് ചെയ്യുന്നത്?
- യുവർ ഓണർ, ക്ഷമിക്കണം.

1187
01:24:46,208 --> 01:24:48,250
കേസ് മാറ്റിവെക്കാൻ 
ഞാൻ അപേക്ഷിക്കുന്നു.

1188
01:24:56,250 --> 01:24:57,500
അയാൾക്ക് എന്തുപറ്റി?

1189
01:25:06,833 --> 01:25:08,041
ഇവിടെയും നീ 
തന്നെ ജയിക്കും.

1190
01:25:09,458 --> 01:25:10,750
അതുകൊണ്ട്, 
കേസ് പിൻവലിക്കരുത്.

1191
01:25:18,666 --> 01:25:19,666
അയാൾ എന്താണ് പറഞ്ഞത്?

1192
01:25:20,166 --> 01:25:21,750
ഇവിടെയും ഞാൻ 
തന്നെ ജയിക്കുമെന്ന്.

1193
01:25:22,583 --> 01:25:23,875
അതുകൊണ്ട്, 
കേസ് പിൻവലിക്കരുതെന്ന്.

1194
01:25:25,125 --> 01:25:26,333
അയാൾ എന്തിനാണ് 
അങ്ങനെ പറഞ്ഞത്?

1195
01:25:28,125 --> 01:25:30,166
നമുക്ക് കാണാൻ കഴിയാത്ത 
വേറെന്തോ നടക്കുന്നുണ്ട്.

1196
01:25:41,875 --> 01:25:46,541
വ്യക്തി നിയമവും ക്രിമിനൽ 
നടപടിക്രമവും തമ്മിൽ
സങ്കീർണ്ണമായ ബന്ധമുണ്ടെന്ന്

1197
01:25:46,625 --> 01:25:47,833
ഈ കോടതി അംഗീകരിക്കുന്നു.

1198
01:25:48,166 --> 01:25:52,666
പ്രത്യേകിച്ച്, ജീവനാംശത്തെയും 
സ്ത്രീകളുടെ അവകാശങ്ങളെയും
സംബന്ധിക്കുന്ന 125-ാം വകുപ്പ്.

1199
01:25:53,125 --> 01:25:56,833
എന്നിരുന്നാലും, മഹ്‌ർ എന്നത് 
വിവാഹത്തിന്റെ ഒരു ഘടകം 
മാത്രമാണെന്നും,

1200
01:25:57,625 --> 01:25:59,208
വിവാഹമോചനത്തിന് ശേഷമുള്ള 
ജീവനാംശത്തിന്റെ ഭാഗമല്ലെന്നും
കോടതി നിരീക്ഷിക്കുന്നു.

1201
01:26:01,500 --> 01:26:03,166
എല്ലാ വസ്തുതകളും 
കണക്കിലെടുത്ത്,

1202
01:26:03,666 --> 01:26:06,708
ഈ കോടതി ഹരജിക്കാരിക്ക് 
അനുകൂലമായി വിധിക്കുന്നു.

1203
01:26:07,333 --> 01:26:09,333
CrPC വകുപ്പ് 125 പ്രകാരം,

1204
01:26:10,000 --> 01:26:13,458
ഭർത്താവിൽ നിന്ന് 
ജീവനാംശം ആവശ്യപ്പെടാൻ
ഭാര്യക്ക് അവകാശമുണ്ട്.

1205
01:26:15,333 --> 01:26:16,625
ജീവനാംശ തുകയായി,

1206
01:26:17,583 --> 01:26:20,166
180 രൂപയും 20 പൈസയും 
നിശ്ചയിക്കുന്നു.

1207
01:26:21,291 --> 01:26:22,291
കോടതി പിരിയുന്നു.

1208
01:26:31,166 --> 01:26:32,750
എന്റെ മുറിവിൽ ഉപ്പ് 
തേക്കാൻ വന്നതാണോ?

1209
01:26:33,583 --> 01:26:36,041
മുറിവ് യഥാർത്ഥമാണെന്ന് 
തോന്നിയിരുന്നെങ്കിൽ,

1210
01:26:36,125 --> 01:26:38,916
അതിൽ ഉപ്പ് തേക്കാൻ 
രസമുണ്ടായേനെ.

1211
01:26:41,500 --> 01:26:43,416
അബ്ബാസ്, 
ഈ കേസിൽ നീ തോറ്റതല്ല.

1212
01:26:44,875 --> 01:26:47,250
നീ തോറ്റുകൊടുക്കാൻ 
തീരുമാനിച്ചതാണ്.

1213
01:26:50,708 --> 01:26:56,000
ബായ് താഹിറ, ഫസ്ലുൻബി കേസുകളിലെ 
സുപ്രീം കോടതി വിധികൾ

1214
01:26:56,958 --> 01:26:58,333
നിനക്ക് എതിരാകുമെന്ന് 
നിനക്കറിയാമായിരുന്നു.

1215
01:26:59,375 --> 01:27:01,875
ഹൈക്കോടതിയിൽ ഈ 
കേസ് ജയിച്ചിരുന്നെങ്കിൽ,

1216
01:27:02,541 --> 01:27:05,833
പിന്നെങ്ങനെ അത് സുപ്രീം 
കോടതിയിൽ എത്തിക്കും?

1217
01:27:09,291 --> 01:27:11,291
നിനക്ക് സുപ്രീം 
കോടതിയിൽ പോകണം.

1218
01:27:13,166 --> 01:27:16,916
സുപ്രീം കോടതിക്ക് 
മാത്രമേ അതിന്റെ മുൻ വിധി
തിരുത്താൻ കഴിയൂ.

1219
01:27:20,500 --> 01:27:21,416
മോശമായില്ല!

1220
01:27:25,333 --> 01:27:28,666
ഇതൊന്ന് മനസ്സിലാക്കി വരാൻ താങ്കൾക്ക്
കുറച്ചു സമയം വേണ്ടിവരുമെന്ന് 
ഞാൻ കരുതി, മിസ് ബേല.

1221
01:27:29,750 --> 01:27:30,625
എനിക്ക് മതിപ്പായി.

1222
01:27:34,916 --> 01:27:36,333
ഇതിനി എന്റെ 
വ്യക്തിപരമായ പോരാട്ടമല്ല.

1223
01:27:39,541 --> 01:27:40,791
ഇത് അതിലും വലുതാണ്.

1224
01:27:41,750 --> 01:27:43,500
ഈ കേസ് വഴി നമ്മൾ
ചരിത്രം സൃഷ്ടിക്കാൻ പോകുകയാണ്.

1225
01:27:46,166 --> 01:27:47,708
മതേതര നിയമത്തിന്റെ മറവിൽ,

1226
01:27:48,416 --> 01:27:50,291
നിങ്ങൾ ശരീഅത്തിനെ 
പരസ്യമായി പരിഹസിക്കുന്നു,

1227
01:27:51,125 --> 01:27:52,375
ഞങ്ങളത് കയ്യും കെട്ടി 
നോക്കിനിൽക്കുമെന്ന്
നിങ്ങൾ കരുതുന്നുണ്ടോ?

1228
01:27:53,583 --> 01:27:54,916
ഞങ്ങളുടെ നിയമങ്ങൾ സംരക്ഷിക്കേണ്ടത്
ഞങ്ങളുടെ ഉത്തരവാദിത്തമാണ്.

1229
01:28:02,458 --> 01:28:06,041
ബാനുവിനെയും മക്കളെയും നോക്കേണ്ടതും
നിങ്ങളുടെ ഉത്തരവാദിത്തമായിരുന്നു.

1230
01:28:12,666 --> 01:28:14,708
ഓ, നിങ്ങൾക്ക് 
ഷുഗറിന്റെ പ്രശ്നമുണ്ടല്ലേ.

1231
01:28:16,375 --> 01:28:17,541
ബാനു അത് പറഞ്ഞിരുന്നു.

1232
01:28:25,041 --> 01:28:27,708
അബ്ബാസ് സുപ്രീം കോടതിയിൽ പോകാൻ
തയ്യാറെടുത്തു കഴിഞ്ഞു.

1233
01:28:27,916 --> 01:28:29,291
അയാൾ ഇനി പിന്മാറില്ല.

1234
01:28:30,125 --> 01:28:32,541
എന്തായാലും, ഈ കേസ് കൊണ്ട് 
ആർക്കെങ്കിലും ഗുണമുണ്ടായല്ലോ.

1235
01:28:33,250 --> 01:28:34,750
നന്നായി കളിച്ചു, 
മിസ്റ്റർ ഫറാസ്.

1236
01:28:35,375 --> 01:28:38,250
നിങ്ങൾ അബ്ബാസിനൊപ്പം പ്രവർത്തിക്കാൻ
പോകുകയാണെന്ന് എനിക്കറിയാം.

1237
01:28:39,666 --> 01:28:42,208
ഇതൊരു ആദർശത്തിന്റെ പ്രശ്നമാണ് മാഡം.
അതുകൊണ്ടാണ് ഞാൻ 
നിങ്ങൾക്കൊപ്പം നിൽക്കുന്നത്.

1238
01:28:42,541 --> 01:28:44,791
അല്ലാതെ, എന്നെ എപ്പോഴാണ് 
മാഡം വിശ്വസിച്ചിട്ടുള്ളത്?

1239
01:28:54,375 --> 01:28:56,958
അബ്ബാസ്, നിങ്ങൾക്ക് പണം കൊടുക്കാൻ കഴിയില്ലെങ്കിൽ,
ഞാൻ അത് കൊടുത്തേക്കാം.

1240
01:28:57,666 --> 01:28:59,916
വെറും 180 രൂപയ്ക്ക് വേണ്ടി
നമ്മുടെ ജീവിതം നശിപ്പിക്കേണ്ടതില്ലല്ലോ.

1241
01:29:00,333 --> 01:29:03,375
വെറും 180 രൂപ ലാഭിക്കാനാണ് 
ഞാൻ സുപ്രീം കോടതിയിൽ
പോകുന്നതെന്ന് നീ കരുതുന്നുണ്ടോ?

1242
01:29:03,833 --> 01:29:04,708
വിഡ്ഢി.

1243
01:29:05,166 --> 01:29:07,666
അതെ, ഞാൻ വിഡ്ഢിയാണ്!
കാരണം എനിക്കിത് മനസ്സിലാകുന്നില്ല.

1244
01:29:08,041 --> 01:29:08,958
എനിക്കൊന്ന് 
മനസ്സിലാക്കി താ.

1245
01:29:09,041 --> 01:29:10,083
ഞാൻ എന്താണ് ചെയ്യുന്നതെന്ന് 
എനിക്കറിയാം.

1246
01:29:30,416 --> 01:29:31,666
നിനക്ക് എന്താണ് 
വേണ്ടത്, ബാനു?

1247
01:29:34,166 --> 01:29:35,250
പോയി അബ്ബാസിനോട് ചോദിക്ക്.

1248
01:29:36,875 --> 01:29:39,666
ആ 180 രൂപയും 20 പൈസയും വാങ്ങി
പോകാൻ ഞാൻ തയ്യാറായിരുന്നു.

1249
01:29:42,333 --> 01:29:43,250
ആണോ?

1250
01:29:45,041 --> 01:29:47,916
നീ കേസ് ജയിച്ചു,
അതുകൊണ്ട് അദ്ദേഹത്തിന് 
അപ്പീൽ പോയേ പറ്റൂ.

1251
01:29:48,208 --> 01:29:49,333
അല്ല, അത് സത്യമല്ല.

1252
01:29:50,000 --> 01:29:51,083
അപ്പീൽ പോകേണ്ടെന്ന് 
അയാളോട് പറ.

1253
01:29:54,250 --> 01:29:55,500
നീ എന്തിനാണ് 
ഇങ്ങനെ ചെയ്യുന്നത്?

1254
01:29:57,958 --> 01:29:59,708
അദ്ദേഹത്തിന് നിന്നോട് 
സ്നേഹമുണ്ടായിരുന്നു.

1255
01:30:00,583 --> 01:30:02,000
നീയല്ലേ എല്ലാ 
പ്രശ്നങ്ങളും ഉണ്ടാക്കിയത്.

1256
01:30:03,208 --> 01:30:05,125
നീ അദ്ദേഹത്തെ മനസ്സിലാക്കിയിട്ടില്ല.
ഇപ്പോൾ വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്.

1257
01:30:07,875 --> 01:30:08,791
സൈറ...

1258
01:30:13,583 --> 01:30:15,250
നീ ആദ്യമായി എന്റെ 
ജീവിതത്തിലേക്ക് വന്നപ്പോൾ...

1259
01:30:17,541 --> 01:30:18,875
ഞാൻ നിന്നെ 
അംഗീകരിക്കുമായിരുന്നു.

1260
01:30:19,666 --> 01:30:20,833
നിനക്കും അതറിയാം.

1261
01:30:23,000 --> 01:30:25,041
നീ എന്നോട് സത്യം 
പറയേണ്ട കാര്യമില്ലായിരുന്നു.

1262
01:30:26,875 --> 01:30:29,750
അബ്ബാസിന് നിന്നോട് 
പ്രണയമാണെന്ന്.

1263
01:30:30,541 --> 01:30:31,625
നീ വെറുമൊരു...

1264
01:30:33,083 --> 01:30:34,333
ദാനം പറ്റുന്നവളല്ലെന്നും.

1265
01:30:36,833 --> 01:30:38,458
പക്ഷേ അതൊന്നും നിനക്ക് 
ഒരു വിഷയമായിരുന്നില്ല.

1266
01:30:39,875 --> 01:30:42,875
അയാളുടെ കള്ളങ്ങൾ പുറത്തുവരുമെന്നോ
അയാൾക്ക് വിഷമമാകുമെന്നോ ഒന്നും.

1267
01:30:44,333 --> 01:30:45,875
നിനക്ക് അതൊന്നും 
പ്രശ്നമായിരുന്നില്ല.

1268
01:30:48,125 --> 01:30:49,166
കാരണം, നിനക്ക്...

1269
01:30:50,083 --> 01:30:51,375
അപമാനം സഹിക്കാൻ കഴിയില്ല.

1270
01:30:52,500 --> 01:30:53,375
അല്ലേ?

1271
01:30:55,625 --> 01:30:57,375
ചിലപ്പോൾ, സ്നേഹം 
മാത്രം മതിയാകില്ല.

1272
01:30:59,375 --> 01:31:00,708
നമുക്ക് അന്തസ്സും വേണം.

1273
01:31:13,125 --> 01:31:14,041
ഇതാരാണ്?

1274
01:31:14,125 --> 01:31:16,125
ഫരീദയാണ്, ബാനുവിന്റെ ഉമ്മ.

1275
01:31:16,208 --> 01:31:17,666
നിനക്ക് എങ്ങനെ ഇങ്ങോട്ട് 
വിളിക്കാൻ തോന്നി?

1276
01:31:21,416 --> 01:31:23,000
ബാനുവിന് ഒന്ന് 
കൊടുക്കാമോ?

1277
01:31:23,708 --> 01:31:25,250
വളരെ അത്യാവശ്യമാണ്.

1278
01:31:25,666 --> 01:31:27,625
അവളൊരിക്കലും 
ഈ പടി ചവിട്ടില്ല, ഫരീദാ.

1279
01:31:28,791 --> 01:31:30,416
ഇനി മേലാൽ ഇങ്ങോട്ട് 
വിളിക്കരുത്.

1280
01:33:01,375 --> 01:33:04,500
<font color="#FFA500"><b>ഹംസ
അബ്ദുൾ</font>

1281
01:33:04,583 --> 01:33:07,208
<font color="#FFA500"><b>അർമാൻ
ഹസ്നൈൻ</font>

1282
01:34:00,000 --> 01:34:02,208
<font color="#FFA500"><b>ബാനു, നീയാണ് ശരി</font>

1283
01:34:28,625 --> 01:34:29,500
ഇക്കാ!

1284
01:34:29,833 --> 01:34:31,291
അരക്കിലോ ഉള്ളിയും 
കിഴങ്ങും തരൂ.

1285
01:34:34,083 --> 01:34:36,541
എന്തൊരു കഷ്ടപ്പാടായിരുന്നു 
നിന്റെ ഉപ്പയ്ക്ക്!

1286
01:34:37,458 --> 01:34:39,375
മൗലവി സാഹിബ് മരിച്ചത് 
തന്നെ സങ്കടം സഹിച്ചാണ്.

1287
01:34:42,041 --> 01:34:45,541
ഇങ്ങനെയൊരു മകളെ നൽകി 
ആരെയും പടച്ചവൻ പരീക്ഷിക്കരുതേ!

1288
01:34:52,458 --> 01:34:53,333
സലീമ ബീവി.

1289
01:34:54,708 --> 01:34:56,833
പകൽ മുഴുവൻ ഇയാൾ 
നിങ്ങളെ ചീത്ത വിളിക്കുന്നു.

1290
01:34:57,333 --> 01:34:58,583
രാത്രി നിങ്ങളെ തല്ലുന്നു.

1291
01:34:59,083 --> 01:35:01,166
എന്നിട്ട് അതെല്ലാം 
ഖുർആൻ പ്രകാരമാണെന്ന്
ന്യായം പറയുകയും ചെയ്യുന്നു.

1292
01:35:02,291 --> 01:35:03,166
ശരിയല്ലേ?

1293
01:35:04,541 --> 01:35:06,750
ഖുർആനിലെ സൂറ 
അൻ-നിസാ പ്രകാരം,

1294
01:35:07,958 --> 01:35:10,791
പുരുഷന്മാർ സ്ത്രീകളുടെ സംരക്ഷകരാണ്,
ചിലരെ ചിലരേക്കാൾ 
അല്ലാഹു ശ്രേഷ്ഠരാക്കിയിരിക്കുന്നു.

1295
01:35:11,208 --> 01:35:13,291
കുർത്തയും പൈജാമയും 
ഇട്ട് താടിയും നീട്ടി വളർത്തി,

1296
01:35:13,375 --> 01:35:15,375
തെറ്റായ കാര്യങ്ങൾ പഠിപ്പിച്ച്
നിങ്ങൾ ജനങ്ങളെ വഴിതെറ്റിക്കുകയാണ്!

1297
01:35:15,916 --> 01:35:17,250
എന്റെ മതം എന്നെ 
പഠിപ്പിക്കാൻ വരേണ്ട!

1298
01:35:20,166 --> 01:35:21,083
"ഇഖ്‌റ."

1299
01:35:21,875 --> 01:35:24,583
ഖുർആനിലെ ആദ്യത്തെ 
വചനം "ഇഖ്‌റ" എന്നായിരുന്നു.

1300
01:35:24,708 --> 01:35:25,583
അതിനർത്ഥം "വായിക്കുക" 
എന്നാണ്.

1301
01:35:25,666 --> 01:35:26,833
താങ്കൾ ഖുർആൻ 
ഒന്ന് വായിച്ചു നോക്കണം!

1302
01:35:29,416 --> 01:35:30,916
വായിക്കാനാണ് പടച്ചവൻ 
നമ്മളോട് കൽപ്പിച്ചത്!

1303
01:35:31,458 --> 01:35:35,666
ദൈവിക സന്ദേശം നമ്മൾ തന്നെ മനസ്സിലാക്കാനും,
ആരും നമ്മളെ വഴിതെറ്റിക്കാതിരിക്കാനും.

1304
01:35:37,583 --> 01:35:39,833
പച്ചക്കറി വാങ്ങാൻ 
വരുമ്പോൾ,

1305
01:35:40,083 --> 01:35:42,375
പല കടകളിലും കയറി 
നിങ്ങൾ വിലപേശാറില്ലേ?

1306
01:35:42,916 --> 01:35:45,541
പക്ഷേ തൊട്ടടുത്ത പള്ളിയിലെ 
മൗലവി പറയുന്നത് മാത്രം നിങ്ങൾ 
അതേപടി വിശ്വസിക്കുന്നു!

1307
01:35:47,041 --> 01:35:49,875
അദ്ദേഹം എന്താണ് പഠിപ്പിക്കുന്നതെന്ന്
അന്വേഷിക്കാൻ നിങ്ങൾ മെനക്കെടാറുണ്ടോ?

1308
01:35:53,250 --> 01:35:55,166
ഇന്ന് മുതൽ ഇവളെ 
ബഹിഷ്കരിക്കണം!

1309
01:35:56,416 --> 01:35:58,041
ആരും ഇവളോട് മിണ്ടരുത്!

1310
01:35:59,250 --> 01:36:01,333
മുഖത്ത് നോക്കാതെ 
തിരിഞ്ഞു നടക്കണം!

1311
01:36:02,375 --> 01:36:04,541
എന്നെ ഖുർആൻ 
പഠിപ്പിക്കാൻ വന്നിരിക്കുന്നു!

1312
01:36:05,208 --> 01:36:07,291
ആരും ഇവൾക്ക് 
പച്ചക്കറി വിൽക്കരുത്.

1313
01:36:08,958 --> 01:36:13,833
ഇവളും ഇവളുടെ പിള്ളേരും
വീടിന്റെ പടിയിറങ്ങാൻ പാടില്ല.

1314
01:36:44,333 --> 01:36:45,250
തുടങ്ങാം.

1315
01:36:45,333 --> 01:36:46,916
സൂറ അൽ-ഫാത്തിഹ ഓതാം.

1316
01:37:02,125 --> 01:37:03,291
കംറാൻ! ബിലാൽ!

1317
01:37:27,583 --> 01:37:29,708
എന്നെ കണ്ടതും ബിലാലും 
കംറാനും തിരിഞ്ഞുനടന്നു.

1318
01:37:35,166 --> 01:37:37,750
ഒരു പിതാവിനെ സംബന്ധിച്ചിടത്തോളം 
ഇതിലും വലിയ വേദന വേറെയില്ല.

1319
01:37:42,166 --> 01:37:43,625
ഇന്ന് ആ രാത്രിയാണ്,

1320
01:37:45,875 --> 01:37:48,000
നമ്മുടെ കർമ്മങ്ങൾക്കെല്ലാം
പടച്ചവന് മറുപടി നൽകേണ്ട രാത്രി.

1321
01:37:50,000 --> 01:37:51,166
അവൻ നമുക്കായി 
പുതിയ വിധി എഴുതുന്നു.

1322
01:37:54,416 --> 01:37:56,541
എന്റെ കർമ്മങ്ങളൊന്നും 
എന്നെ രക്ഷിക്കുമെന്ന്
എനിക്ക് തോന്നുന്നില്ല.

1323
01:38:00,875 --> 01:38:02,583
എനിക്ക് മാപ്പുലഭിക്കുമെന്ന് 
ഞാൻ കരുതുന്നുമില്ല.

1324
01:38:06,416 --> 01:38:07,375
പക്ഷേ നിന്റെ കാര്യമോ ബാനു?

1325
01:38:09,833 --> 01:38:11,083
നീ എങ്ങനെ 
കടങ്ങൾ വീട്ടും?

1326
01:38:14,208 --> 01:38:15,666
ഞാനൊരു ചെറിയ 
തീപ്പൊരി ഇട്ടതേയുള്ളൂ.

1327
01:38:18,791 --> 01:38:21,625
പക്ഷേ ഞങ്ങളുടെ ലോകം മുഴുവൻ 
കത്തിച്ചു കളഞ്ഞത് നീയാണ്.

1328
01:38:28,625 --> 01:38:29,708
ഇന്ന് രാത്രി, പടച്ചവൻ...

1329
01:38:32,208 --> 01:38:34,500
തന്റെ എല്ലാ അടിമകൾക്കും
പൊറുക്കലിന്റെയും കാരുണ്യത്തിന്റെയും

1330
01:38:36,458 --> 01:38:38,041
വാതിലുകൾ 
തുറന്നുകൊടുക്കുന്നു.

1331
01:38:40,875 --> 01:38:43,708
ഇതുവരെ നമ്മൾ 
പരസ്പരം ചെയ്തതിനെല്ലാം,

1332
01:38:45,458 --> 01:38:46,875
പടച്ചവൻ നമുക്ക് 
മാപ്പ് തരട്ടെ.

1333
01:38:48,375 --> 01:38:52,791
ഇനി വരാനിരിക്കുന്ന കാര്യങ്ങൾക്കും
അവൻ നമുക്ക് പൊറുത്തുതരട്ടെ.

1334
01:38:58,708 --> 01:38:59,666
അസ്സലാമു അലൈകും.

1335
01:39:00,000 --> 01:39:00,958
വ അലൈകുമുസ്സലാം.

1336
01:39:19,458 --> 01:39:21,333
<font color="#FFA500"><b>യഥാർത്ഥത്തിൽ അപകടത്തിലായിരിക്കുന്നത് എന്താണ്?
മുസ്ലീം സ്വത്വമോ അതോ ദേശീയ ഐക്യമോ?</font>

1337
01:39:21,833 --> 01:39:26,833
ഞാൻ സ്വപ്നം കണ്ട 
ആ ദിവസത്തിന് വേണ്ടി

1338
01:39:27,416 --> 01:39:32,541
ഞാൻ വേദനകളെല്ലാം സഹിച്ചു

1339
01:39:33,083 --> 01:39:38,041
അതിനായി യുഗങ്ങളോളം 
ഞാൻ ഉണർന്നിരുന്നു

1340
01:39:38,708 --> 01:39:43,833
കണ്ണുകളിൽ 
കണ്ണീരൊതുക്കി

1341
01:39:44,375 --> 01:39:49,416
സങ്കടങ്ങളുടെ ഇരുൾ 
മാഞ്ഞുപോകും

1342
01:39:50,041 --> 01:39:55,291
ആ തിളങ്ങുന്ന 
നിമിഷം ഉടൻ വരും

1343
01:39:55,458 --> 01:39:59,791
ഇത് എന്റെ അവകാശമാണ്

1344
01:40:00,916 --> 01:40:05,916
ഇത് എന്റെ അവകാശമാണ്

1345
01:40:06,541 --> 01:40:10,916
ഇത് എന്റെ അവകാശമാണ്

1346
01:40:12,250 --> 01:40:17,250
ഇത് എന്റെ അവകാശമാണ്

1347
01:40:39,375 --> 01:40:43,291
ഷാസിയ ബാനു - അബ്ബാസ് ഖാൻ കേസ്.
പ്രതിഭാഗത്തിന് തുടങ്ങാം.

1348
01:40:51,958 --> 01:40:53,041
മൈ ലോർഡ്സ്.

1349
01:40:55,208 --> 01:40:58,250
ഇന്ത്യയിലെ മുസ്ലീങ്ങൾ എന്തിനാണ് 
എപ്പോഴും ശരീഅത്തിനെക്കുറിച്ച് 
സംസാരിച്ചുകൊണ്ടിരിക്കുന്നത്?

1350
01:40:59,833 --> 01:41:01,125
അവർ ഇതിനകം 
പാകിസ്ഥാൻ എടുത്തതല്ലേ?

1351
01:41:02,958 --> 01:41:04,375
അവർക്ക് ശരീഅത്ത് 
പിന്തുടരണമായിരുന്നെങ്കിൽ,

1352
01:41:05,916 --> 01:41:07,833
വിഭജന സമയത്ത് പാകിസ്ഥാനിലേക്ക് 
പോകാമായിരുന്നില്ലേ?

1353
01:41:08,791 --> 01:41:10,166
അവിടെ അവർക്ക് ഇഷ്ടമുള്ളത് 
ചെയ്യാമായിരുന്നല്ലോ.

1354
01:41:10,875 --> 01:41:13,375
ഈ രാജ്യത്ത്, 
ഓരോ ഇന്ത്യൻ മുസ്ലീമും,

1355
01:41:13,833 --> 01:41:16,416
അവർ അബ്ബാസ് ഖാനോ 
ഷാസിയ ബാനുവോ ആകട്ടെ,

1356
01:41:16,958 --> 01:41:18,750
ഈ ചോദ്യങ്ങൾക്ക് മറുപടി 
പറയേണ്ടി വരികയാണ്.

1357
01:41:22,166 --> 01:41:23,416
ഇതൊരു ജീവനാംശ 
കേസ് മാത്രമല്ല,

1358
01:41:25,208 --> 01:41:27,833
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള
ദാമ്പത്യ തർക്കവുമല്ല.

1359
01:41:30,208 --> 01:41:33,000
ഈ കേസ് മുസ്ലീങ്ങളുടെ 
സ്വത്വത്തെക്കുറിച്ചാണ്.

1360
01:41:35,833 --> 01:41:39,458
യഥാർത്ഥത്തിൽ, ഈ കേസ് ഇന്ത്യൻ മുസ്ലീങ്ങളുടെ
സാംസ്കാരിക സ്വത്വത്തെക്കുറിച്ചാണ്.

1361
01:41:39,541 --> 01:41:40,708
പിന്നെ ഏറ്റവും പ്രധാനമായി...

1362
01:41:41,750 --> 01:41:42,833
എന്തിനാണ് 
അവർക്ക് ശരീഅത്ത്?

1363
01:41:45,625 --> 01:41:47,708
യുവർ ലോർഡ്ഷിപ്പ്സ്,
ഇപ്പോൾ 30 വർഷത്തിലധികമായി.

1364
01:41:48,791 --> 01:41:51,291
എന്നിട്ടും ഇന്നും,
ഈ സുപ്രീം കോടതിയിൽ,

1365
01:41:51,375 --> 01:41:53,875
വ്യക്തി നിയമവും മതേതര നിയമവും 
തമ്മിലുള്ള തർക്കത്തിലാണ് നമ്മൾ.

1366
01:41:54,666 --> 01:41:55,541
എന്തുകൊണ്ട്?

1367
01:41:56,583 --> 01:41:59,208
കാരണം ഇന്ത്യൻ ഭരണഘടന 
ഞങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നു,

1368
01:42:00,000 --> 01:42:04,416
മുസ്ലീം വ്യക്തി നിയമം എന്നത് ഇന്ത്യൻ മുസ്ലീങ്ങളും
ഇന്ത്യയും തമ്മിലുള്ള ഉടമ്പടിയാണെന്ന്.

1369
01:42:05,416 --> 01:42:06,875
ഭരണഘടന 
എഴുതുന്ന സമയത്ത്,

1370
01:42:08,083 --> 01:42:09,875
എല്ലാ വിഭാഗങ്ങളും അവരുടെ ആവശ്യങ്ങൾ
ഭരണഘടനാ അസംബ്ലിയിൽ ഉന്നയിച്ചിരുന്നു.

1371
01:42:09,958 --> 01:42:11,166
എല്ലാ ന്യൂനപക്ഷങ്ങളും അവരുടെ 
അവകാശങ്ങൾക്കായി പോരാടി.

1372
01:42:11,833 --> 01:42:13,458
ഞങ്ങളും അങ്ങനെ 
തന്നെ ചെയ്തു.

1373
01:42:13,916 --> 01:42:14,916
ഞങ്ങൾ ചോദിച്ചത് ഇത്രമാത്രം,

1374
01:42:15,500 --> 01:42:17,875
പ്രത്യേക നിയോജക മണ്ഡലങ്ങൾ,

1375
01:42:18,458 --> 01:42:21,250
പൊതു പദവികളിലെ പ്രാതിനിധ്യം, 
സംവരണം തുടങ്ങിയവ.

1376
01:42:21,541 --> 01:42:23,875
നാൽപത് വർഷങ്ങൾക്ക് ശേഷം, 
യുവർ ലോർഡ്ഷിപ്പ്സ്,

1377
01:42:25,166 --> 01:42:28,500
പട്ടികജാതി-പട്ടികവർഗ 
വിഭാഗങ്ങൾക്ക് സംവരണമുണ്ട്,

1378
01:42:28,666 --> 01:42:31,166
സ്ത്രീകൾക്ക് അർഹമായ 
സംവരണവും പ്രാതിനിധ്യവുമുണ്ട്.

1379
01:42:31,875 --> 01:42:34,166
സംരക്ഷിത വിഭാഗങ്ങളും 
സമുദായങ്ങളും പലതുണ്ട്.

1380
01:42:34,875 --> 01:42:35,875
ഞങ്ങൾക്ക് എന്തുണ്ട്?

1381
01:42:38,166 --> 01:42:41,625
എന്തുകൊണ്ടാണ്... ഞങ്ങൾക്ക്
അതൊന്നും ലഭിക്കാത്തത്?

1382
01:42:44,625 --> 01:42:45,708
കാരണം തിരഞ്ഞെടുക്കാൻ 
ഞങ്ങളെ നിർബന്ധിച്ചു.

1383
01:42:46,666 --> 01:42:47,625
അതാണ് സത്യം.

1384
01:42:48,125 --> 01:42:50,083
രാഷ്ട്രീയമാണോ 
ശരീഅത്താണോ വേണ്ടതെന്ന്.

1385
01:42:50,291 --> 01:42:53,833
ഈ മണ്ണിനെ സ്വന്തമായിക്കണ്ട് 
നെഞ്ചിലേറ്റിയ അതേ ഇന്ത്യൻ മുസ്ലീങ്ങളെ.

1386
01:42:56,416 --> 01:42:59,250
വിഭജനത്തിന് നമ്മളെല്ലാം 
ഉത്തരവാദികളാണ്.

1387
01:43:00,458 --> 01:43:04,833
പക്ഷേ ആ വിഭജനത്തിന്റെ ഭാരം മുഴുവൻ
മുസ്ലീങ്ങളുടെ തലയിലാണ് വീണത്,

1388
01:43:05,000 --> 01:43:06,625
40 വർഷങ്ങൾക്ക് ശേഷവും.

1389
01:43:09,250 --> 01:43:11,416
എന്റെ വല്യുപ്പയും, 
എന്റെ ഉപ്പയും, ഞാനും...

1390
01:43:12,208 --> 01:43:13,916
ഞങ്ങളെപ്പോലുള്ള 
നൂറുകണക്കിന് മുസ്ലീങ്ങളും

1391
01:43:14,000 --> 01:43:16,833
ഈ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ
എപ്പോഴും വിശ്വസിച്ചിട്ടുണ്ട്.

1392
01:43:17,625 --> 01:43:19,041
പക്ഷേ ഓരോ വർഷം 
കഴിയുമ്പോഴും...

1393
01:43:19,666 --> 01:43:21,041
ഞങ്ങളുടെ കൂറ് തെളിയിക്കാൻ 
ഞങ്ങളോട് പറയുന്നു.

1394
01:43:22,416 --> 01:43:23,958
എന്തിനാണ് നിങ്ങൾക്ക് ശരീഅത്തെന്ന്
നിരന്തരം ചോദിക്കുന്നു.

1395
01:43:25,458 --> 01:43:27,750
മുസ്ലീങ്ങൾക്ക് എന്തിനാണ് 
പ്രത്യേക പരിഗണന?

1396
01:43:28,333 --> 01:43:30,666
നിങ്ങൾക്ക് ഒത്തുപോയിക്കൂടേ?

1397
01:43:32,666 --> 01:43:33,666
ഒന്നൊന്നായി...

1398
01:43:34,583 --> 01:43:36,833
എല്ലാ ആവശ്യങ്ങളും 
ഞങ്ങൾ ഉപേക്ഷിച്ചു.

1399
01:43:37,791 --> 01:43:40,291
ദേശീയ ഐക്യത്തിന്റെ പേരിൽ
ഞങ്ങൾ എല്ലാം വിട്ടുകൊടുത്തു.

1400
01:43:40,375 --> 01:43:42,291
പകരം, ശരീഅത്തിന്റെ കാര്യത്തിൽ
സ്വയംഭരണാവകാശം 
മാത്രമാണ് ഞങ്ങൾ ചോദിച്ചത്.

1401
01:43:42,375 --> 01:43:45,333
ഞങ്ങളെ മുസ്ലീങ്ങളായി 
അടയാളപ്പെടുത്തുന്ന
ഇസ്ലാമിക നിയമം.

1402
01:43:48,333 --> 01:43:49,208
യുവർ ലോർഡ്ഷിപ്പ്സ്!

1403
01:43:50,166 --> 01:43:51,791
പഞ്ചാബിലെ ഒരു മുസ്ലീമും,

1404
01:43:52,458 --> 01:43:54,416
കേരളത്തിലെ ഒരു മുസ്ലീമും തമ്മിൽ 
എന്താണ് സാമ്യമുള്ളത്?

1405
01:43:56,375 --> 01:43:57,541
അവരുടെ സാംസ്കാരിക സ്വത്വം.

1406
01:43:58,250 --> 01:43:59,208
ശരീഅത്ത്.

1407
01:43:59,750 --> 01:44:01,166
ശരീഅത്ത് അവരെ 
ഒന്നിപ്പിക്കുന്നു.

1408
01:44:02,291 --> 01:44:05,000
ശരീഅത്തിന് വേണ്ടി ഇന്ത്യൻ മുസ്ലീങ്ങൾ
വലിയ വില നൽകിയിട്ടുണ്ട്.

1409
01:44:05,500 --> 01:44:07,791
ഞങ്ങൾക്ക് ബാക്കിയുണ്ടായിരുന്ന
അവസാനത്തെ പിടിവള്ളിയായിരുന്നു അത്.

1410
01:44:08,416 --> 01:44:11,250
ഞങ്ങളെ കൂടുതൽ അപമാനിക്കാൻ അതും
ഞങ്ങളിൽ നിന്ന് തട്ടിയെടുക്കുകയാണോ?

1411
01:44:12,500 --> 01:44:14,666
ഞങ്ങളുടെ സ്ഥാനം കാണിച്ചുതരാൻ
വേണ്ടിയാണോ ഇതെല്ലാം?

1412
01:44:20,208 --> 01:44:22,625
ഫസ്ലുൻബി, 
ബായ് താഹിറ,

1413
01:44:23,291 --> 01:44:25,000
ഇപ്പോൾ, ഷാസിയ ബാനുവും.

1414
01:44:26,208 --> 01:44:29,958
125-ാം വകുപ്പ് വളച്ചൊടിച്ചും
ശരീഅത്തിനെ അവഗണിച്ചും,

1415
01:44:30,416 --> 01:44:33,333
മതേതരത്വത്തിന്റെ പേരിൽ 
ഞങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം 
ലംഘിക്കപ്പെടുകയാണ്.

1416
01:44:33,416 --> 01:44:37,041
സമൂഹത്തിൽ ഞങ്ങളുടെ സ്ഥാനം കാണിച്ചുതന്ന്,
ഞങ്ങളെ വല്ലാതെ അപമാനിക്കുകയാണ്.

1417
01:44:39,458 --> 01:44:40,375
യുവർ ലോർഡ്ഷിപ്പ്സ്,

1418
01:44:40,833 --> 01:44:43,208
ഈ കേസ് ഞങ്ങളുടെ സമുദായത്തിന്റെ
അസ്തിത്വത്തിന്റെ പ്രശ്നമാണ്.

1419
01:44:44,333 --> 01:44:45,333
ഞങ്ങളുടെ 
നിലനിൽപ്പിന്റെ പ്രശ്നം.

1420
01:44:46,083 --> 01:44:47,375
ഇത് ഞങ്ങളുടെ 
ആത്മാഭിമാനത്തിന്റെ കാര്യമാണ്.

1421
01:44:48,958 --> 01:44:52,875
അഗതിയാണെന്ന് കാണിച്ച് 
ഷാസിയ ബാനു 125-ാം വകുപ്പ് പ്രകാരം 
ഇവിടെ കേസ് നൽകിയിരിക്കുന്നു.

1422
01:44:53,500 --> 01:44:55,583
അവർക്ക് തെറ്റായ വഴി 
കാട്ടിക്കൊടുത്തിരിക്കുകയാണ്.

1423
01:44:56,458 --> 01:45:00,125
കാരണം, അഞ്ച് നേരം നിസ്കരിക്കുന്ന
ഷാസിയ ബാനുവിന് നന്നായി അറിയാം,

1424
01:45:00,750 --> 01:45:03,208
ശരീഅത്ത് പ്രകാരം 
ആരും അനാഥരല്ലെന്ന്.

1425
01:45:03,416 --> 01:45:05,875
ഇത്തരം കാര്യങ്ങൾക്ക് 
വഖഫ് ബോർഡുണ്ട്.

1426
01:45:06,791 --> 01:45:11,000
സഹായം ആവശ്യമുള്ള ആയിരക്കണക്കിന്
സ്ത്രീകളെ വഖഫ് ബോർഡ് സംരക്ഷിക്കുന്നുണ്ട്.

1427
01:45:11,500 --> 01:45:13,750
യുവർ ലോർഡ്ഷിപ്പ്സ്,
ഈ കേസിന് എന്താണ് ഇത്ര പ്രത്യേകത

1428
01:45:14,791 --> 01:45:17,250
ഈ കോടതിയുടെ 
സഹായം തേടാൻ മാത്രം?

1429
01:45:19,000 --> 01:45:20,041
അത് ഇത്രമാത്രം,

1430
01:45:20,875 --> 01:45:24,041
വിവാഹം ഒരു കുട്ടിക്കളിയാണെന്ന്
ഷാസിയ ബാനു കരുതുന്നുണ്ടോ?

1431
01:45:24,541 --> 01:45:26,958
അവർ വീട് വിട്ടിറങ്ങി,
കുട്ടികളെയും കൂടെക്കൂട്ടി.

1432
01:45:27,416 --> 01:45:29,333
ഒരു ദിവസം, അവരീ 
വിഷയം കോടതിയിൽ
എത്തിക്കാൻ തീരുമാനിച്ചു.

1433
01:45:30,250 --> 01:45:33,416
കീഴ്ക്കോടതികൾ ഈ 
കേസ് സ്വീകരിക്കാൻ
പാടില്ലായിരുന്നു.

1434
01:45:34,958 --> 01:45:39,000
ഈ കേസ് സുപ്രീം കോടതിയിൽ എത്താൻ
പാടില്ലായിരുന്നു, യുവർ ലോർഡ്ഷിപ്പ്സ്.

1435
01:45:40,000 --> 01:45:41,291
ഇത് ഞങ്ങൾക്ക് വളരെ 
വൈകാരികമായ വിഷയമാണ്.

1436
01:45:42,208 --> 01:45:44,416
സെഷൻസ് കോടതിയിലും 
ഹൈക്കോടതിയിലുമുണ്ടായ 
അവരുടെ വിജയം

1437
01:45:44,500 --> 01:45:45,875
ഞങ്ങളുടെ വിശ്വാസത്തിന് 
മേലുള്ള കടന്നുകയറ്റമാണ്.

1438
01:45:46,791 --> 01:45:48,083
അവിടെ ഞങ്ങൾക്ക് 
നീതി നിഷേധിക്കപ്പെട്ടു,

1439
01:45:48,833 --> 01:45:52,333
രാജ്യത്തെ ഏറ്റവും ഉയർന്ന 
കോടതിയിൽ നിന്ന് നീതിയും ആശ്വാസവും 
ലഭിക്കുമെന്ന പ്രതീക്ഷയിലാണ്

1440
01:45:53,291 --> 01:45:54,666
ഞങ്ങൾ ഇവിടെ നിൽക്കുന്നത്.

1441
01:45:55,666 --> 01:45:56,791
നന്ദി, യുവർ ലോർഡ്ഷിപ്പ്സ്.

1442
01:46:22,625 --> 01:46:24,583
ഫറാസ്, നീ എങ്ങോട്ടാണ് 
ധൃതിയിൽ പോകുന്നത്?

1443
01:46:24,916 --> 01:46:27,166
ചേച്ചീ, അവിടെ എന്താണ് 
സംഭവിച്ചതെന്ന് കരുതുന്നു?

1444
01:46:27,541 --> 01:46:30,250
അബ്ബാസ് ഇരവാദം നന്നായി ഇറക്കി!
അതാണ് സംഭവിച്ചത്!

1445
01:46:30,333 --> 01:46:31,833
അയാൾ തകർത്തു, ചേച്ചീ!

1446
01:46:32,875 --> 01:46:35,125
കഴിഞ്ഞ ഏഴ് വർഷമായി 
ഞാൻ ഈ കേസ് നടത്തുന്നു.

1447
01:46:35,625 --> 01:46:39,208
പക്ഷേ അയാളുടെ സംസാരം കേട്ടപ്പോൾ, 
ഒരു സമുദായമെന്ന നിലയിൽ
നമ്മൾ തോറ്റുപോയോ എന്ന് എനിക്കും തോന്നി.

1448
01:46:39,958 --> 01:46:40,833
നീയോ?

1449
01:46:41,625 --> 01:46:43,416
എപ്പോഴാണ് നീ 
അവർക്കൊപ്പം ചേർന്നത്?

1450
01:46:44,250 --> 01:46:48,166
അബ്ബാസിന്റെ കളി ഓരോ 
മതേതര മുസ്ലീമിനും മനസ്സിലാകും.

1451
01:46:48,666 --> 01:46:50,708
ഫറാസ്, നമ്മുടെ ഭരണഘടന എഴുതുന്ന സമയത്ത്
എന്റെ മുത്തച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട്...

1452
01:46:52,000 --> 01:46:54,875
ബേല മാഡം, നിങ്ങളുടെ മുത്തച്ഛനല്ല 
ഭരണഘടന എഴുതിയത്!

1453
01:46:56,458 --> 01:46:59,875
എഴുത്തുകാർ ഉപയോഗിച്ചിരുന്ന പേനയുടെ നിബ്ബ്
മാറ്റിക്കൊടുക്കുകയായിരുന്നു അദ്ദേഹം.

1454
01:47:02,250 --> 01:47:03,958
എന്റെ ഉപ്പ ഒരു 
മതേതര മുസ്ലീമായിരുന്നു.

1455
01:47:04,458 --> 01:47:07,333
മതേതര രാഷ്ട്രീയത്തിലോ 
സ്വന്തം സമുദായത്തിലോ
അദ്ദേഹത്തിന് ഇടം കിട്ടിയില്ല.

1456
01:47:07,666 --> 01:47:12,583
അബ്ബാസിന്റെ പ്രസംഗത്തിന് 
മുമ്പിൽ, ഭരണഘടനയെക്കുറിച്ചുള്ള
നിങ്ങളുടെ മുത്തച്ഛന്റെ കഥയൊന്നും

1457
01:47:12,666 --> 01:47:14,333
ഒന്നുമായി തോന്നുന്നില്ല.

1458
01:47:14,500 --> 01:47:15,750
എന്തായാലും, അത് വിട്.

1459
01:47:16,083 --> 01:47:19,500
അബ്ബാസിനെ കേട്ടപ്പോൾ, 
അയാൾ പറഞ്ഞത് ശരിയാണെന്ന്
എനിക്ക് തോന്നിയെങ്കിൽ,

1460
01:47:19,583 --> 01:47:21,208
ജഡ്ജിമാർക്ക് 
എന്ത് തോന്നും?

1461
01:47:21,708 --> 01:47:23,791
ഇനി പറ, എന്താണ് 
നമ്മുടെ പദ്ധതി?

1462
01:47:24,625 --> 01:47:25,666
ഞാൻ ഒന്നുപറഞ്ഞോട്ടെ?

1463
01:47:27,958 --> 01:47:29,166
ഇന്ന് ആരെങ്കിലും 
എന്നോട് ചോദിച്ചാൽ,

1464
01:47:30,375 --> 01:47:31,333
ഞാൻ പറയും,

1465
01:47:32,291 --> 01:47:33,291
അവർ പറഞ്ഞതാണ് 
ശരിയെന്ന്.

1466
01:47:35,625 --> 01:47:36,666
ബാനു പറഞ്ഞതാണ് ശരി.

1467
01:47:39,666 --> 01:47:41,791
നിന്റെ ചിന്തകൾ പേഴ്സണൽ 
ഡയറിയിൽ എഴുതിവെച്ചാൽ മതി.

1468
01:47:43,416 --> 01:47:44,916
അതെന്നോട് പറഞ്ഞ് 
എന്റെ മൂഡ് കളയണ്ട.

1469
01:48:41,416 --> 01:48:42,291
ത്വലാഖ്.

1470
01:48:42,375 --> 01:48:44,625
അവളെ കല്യാണം കഴിച്ചതിലൂടെ 
അബ്ബാസ് ഒരു പുണ്യകർമ്മമാണ് ചെയ്തത്.

1471
01:48:44,708 --> 01:48:46,291
- ഞാനാണ് അദ്ദേഹത്തിന്റെ ആദ്യ പ്രണയം.
- ത്വലാഖ്.

1472
01:48:46,375 --> 01:48:47,541
ഞങ്ങൾ പടച്ചവന്റെ 
ദൂതന്മാരാണ്.

1473
01:48:47,625 --> 01:48:48,875
- ത്വലാഖ്.
- അബ്ബാസ് എന്റെ ഭർത്താവാണ്!

1474
01:48:48,958 --> 01:48:50,041
നീ പാപം ചെയ്യുകയാണ്!

1475
01:48:53,541 --> 01:48:54,541
മൈ ലോർഡ്സ്.

1476
01:48:55,041 --> 01:48:57,833
എന്റെ കക്ഷിക്ക് സ്വന്തം വാദങ്ങൾ
നിരത്താൻ ആഗ്രഹമുണ്ട്.

1477
01:49:12,125 --> 01:49:13,583
യുവർ ഓണർ. സാർ.

1478
01:49:14,291 --> 01:49:15,333
"മൈ ലോർഡ്സ്."

1479
01:49:18,375 --> 01:49:19,458
മൈ ലോർഡ്സ്.

1480
01:49:26,333 --> 01:49:28,125
ക്ഷമിക്കണം, എനിക്ക് 
ചെറിയൊരു പരിഭ്രമമുണ്ട്.

1481
01:49:29,833 --> 01:49:31,000
വെള്ളം കുടിക്കൂ.

1482
01:49:46,291 --> 01:49:47,166
മൈ ലോർഡ്സ്.

1483
01:49:48,583 --> 01:49:49,916
എന്റെ പേര് ഷാസിയ ബാനു.

1484
01:49:52,458 --> 01:49:55,208
ഒരുപാട് സ്നേഹത്തോടെ 
എന്റെ ഉപ്പ എനിക്ക് നൽകിയ പേര്.

1485
01:49:56,791 --> 01:49:58,041
"ഷാസിയ" എന്നാൽ...

1486
01:49:59,291 --> 01:50:01,500
അപൂർവ്വവും അമൂല്യവുമായത് 
എന്നാണ് അർത്ഥം.

1487
01:50:03,000 --> 01:50:04,750
ഒരു വർഷം മുമ്പ്,
എന്റെ ഉപ്പ മരിച്ചു.

1488
01:50:06,583 --> 01:50:08,083
അദ്ദേഹത്തിന്റെ മയ്യിത്ത് 
കട്ടിൽ ചുമക്കാൻ

1489
01:50:09,583 --> 01:50:10,833
അവിടെ ആവശ്യത്തിന് 
ആളുകൾ ഉണ്ടായിരുന്നില്ല.

1490
01:50:13,791 --> 01:50:17,375
എന്റെ ഗ്രാമത്തിലുള്ളവരെല്ലാം 
പേരെഴുതാൻ പഠിച്ചത്
എന്റെ ഉപ്പയിൽ നിന്നാണ്.

1491
01:50:17,458 --> 01:50:19,708
ഇപ്പോൾ, അതെ ആളുകൾ
ചുവരുകളിൽ എന്റെ പേരെഴുതുന്നു,

1492
01:50:20,750 --> 01:50:23,750
എന്നെ വെറുക്കപ്പെട്ടവളെന്നും,
ഒറ്റുകാരിയെന്നും വിളിച്ചുകൊണ്ട്.

1493
01:50:26,791 --> 01:50:28,208
എന്റെ ഉപ്പ ചെയ്ത 
ഒരേയൊരു "തെറ്റ്"...

1494
01:50:30,375 --> 01:50:31,500
ഞാൻ അദ്ദേഹത്തിന്റെ 
മകളായി എന്നതാണ്.

1495
01:50:33,875 --> 01:50:34,958
അതേ തെറ്റ്

1496
01:50:35,750 --> 01:50:37,541
എന്റെ മക്കൾക്കും 
കിട്ടിയിട്ടുണ്ട്.

1497
01:50:41,708 --> 01:50:43,375
എന്റെ കുട്ടികളുടെ 
കൂടെ ആരും കളിക്കില്ല.

1498
01:50:44,791 --> 01:50:45,708
കാരണം...

1499
01:50:47,041 --> 01:50:49,458
എന്റെ മക്കൾ കളിക്കുന്ന കളികൾ
മറ്റുള്ള കുട്ടികൾക്ക് മനസ്സിലാകില്ല.

1500
01:50:51,250 --> 01:50:52,875
അവർ ജഡ്ജിയുടെ 
വേഷം കെട്ടിക്കളിക്കും,

1501
01:50:53,791 --> 01:50:55,875
ചിലപ്പോൾ ഖാസിയായും 
വക്കീലായും.

1502
01:50:57,708 --> 01:50:59,916
ചിലപ്പോൾ അവർ പേടിപ്പിക്കുന്ന, 
അക്രമാസക്തമായ കളികൾ കളിക്കും.

1503
01:51:02,750 --> 01:51:04,583
കനീസ് പേടിച്ചരണ്ട് 
വാതിലടക്കും.

1504
01:51:06,000 --> 01:51:08,333
ബിലാൽ പുറത്ത് നിന്ന് വാതിൽ
തല്ലിപ്പൊളിക്കാൻ നോക്കും.

1505
01:51:10,041 --> 01:51:11,708
കംറാൻ വാതിലിന്റെ പൂട്ട്

1506
01:51:12,541 --> 01:51:15,166
നാല് തവണയെങ്കിലും
പരിശോധിച്ച ശേഷമേ
രാത്രി ഉറങ്ങാൻ കിടക്കൂ.

1507
01:51:18,666 --> 01:51:22,500
സ്വന്തം മക്കളെ സംരക്ഷിക്കുക 
എന്നത് മാതാപിതാക്കളുടെ
ഏറ്റവും വലിയ കടമയാണ്.

1508
01:51:23,916 --> 01:51:25,541
എന്റെ മക്കൾക്ക് ഉപ്പയില്ല,

1509
01:51:26,500 --> 01:51:29,500
അവരുടെ ഉമ്മയാണെങ്കിൽ രാജ്യം 
മുഴുവൻ ചർച്ച ചെയ്യുന്നൊരു 
വിഷയമായി മാറിയിരിക്കുന്നു.

1510
01:51:32,541 --> 01:51:35,291
അവർക്ക് വേണ്ടി പലപ്പോഴും 
എല്ലാം ഉപേക്ഷിക്കാൻ
ഞാൻ ചിന്തിച്ചിട്ടുണ്ട്.

1511
01:51:37,291 --> 01:51:38,458
പക്ഷേ പിന്നെ ഞാനോർത്തു...

1512
01:51:39,875 --> 01:51:43,416
അവരുടെ ഉപ്പ എന്നോട് 
ചെയ്തതുപോലെ, ബിലാലും കംറാനും

1513
01:51:43,750 --> 01:51:45,375
മറ്റൊരാളുടെ 
മകളോട് ചെയ്താലോ?

1514
01:51:49,583 --> 01:51:50,750
കനീസിന് എന്ത് തോന്നും?

1515
01:51:51,625 --> 01:51:54,291
അവൾ സ്വന്തം നിലനിൽപ്പിനെത്തന്നെ 
ചോദ്യം ചെയ്തുതുടങ്ങും.

1516
01:51:55,958 --> 01:51:57,041
അപ്പോൾ എനിക്ക് തോന്നി...

1517
01:51:58,875 --> 01:52:01,916
എന്റെ പോരാട്ടം 
എന്നെക്കാൾ വലുതാണെന്ന്.

1518
01:52:03,125 --> 01:52:04,625
ഇത് എന്റെ മക്കൾക്ക് 
വേണ്ടി മാത്രമല്ല,

1519
01:52:04,708 --> 01:52:07,166
ഞങ്ങളുടെ വിശ്വാസത്തെ തെറ്റായി 
വ്യാഖ്യാനിക്കുന്നതിൽ നിന്ന്
സംരക്ഷിക്കാൻ കൂടി വേണ്ടിയാണ്.

1520
01:52:10,916 --> 01:52:14,250
ഇന്ന്, മുസ്ലീം ലോ ബോർഡ് 
മിസ്റ്റർ അബ്ബാസിനൊപ്പം
ശക്തമായി നിലകൊള്ളുന്നു,

1521
01:52:14,333 --> 01:52:16,916
കാരണം ശരീഅത്ത് സംരക്ഷിക്കേണ്ടത്
അവരുടെ ഉത്തരവാദിത്തമാണ്.

1522
01:52:22,541 --> 01:52:25,333
ഭരണഘടനയിൽ ഞങ്ങൾക്ക് 
അവകാശങ്ങൾ നേടിത്തരാൻ

1523
01:52:25,583 --> 01:52:27,208
കഠിനമായി പോരാടിയെന്ന് 
മിസ്റ്റർ അബ്ബാസ് അവകാശപ്പെടുന്നു.

1524
01:52:27,333 --> 01:52:31,041
അദ്ദേഹം പറയുന്ന സമുദായത്തിൽ 
സ്ത്രീകൾ ഉൾപ്പെടുമോ?

1525
01:52:32,083 --> 01:52:33,625
കാരണം പലപ്പോഴും, 
അധികാരമുള്ളവർ

1526
01:52:33,708 --> 01:52:35,291
സ്വന്തം നേട്ടത്തിന് വേണ്ടി
ശരീഅത്തിന് എതിരായി പ്രവർത്തിച്ചിട്ടുണ്ട്.

1527
01:52:36,708 --> 01:52:37,875
ഒരിക്കൽ, ഒരു നിസാം

1528
01:52:38,833 --> 01:52:40,875
സ്വന്തം മകന് പകരം കൊച്ചുമകനെ
സ്വത്തിന്റെ അവകാശിയായി പ്രഖ്യാപിച്ചു,

1529
01:52:40,958 --> 01:52:42,208
ഇത് ശരീഅത്ത് 
തത്വങ്ങൾക്ക് എതിരാണ്.

1530
01:52:42,500 --> 01:52:46,416
പക്ഷേ അന്നും ഇന്ത്യയിൽ 
ശരീഅത്തിന് കുഴപ്പമൊന്നുമുണ്ടായില്ല,
ഒരു മുസ്ലീമിനും അതൊരു പ്രശ്നമായില്ല.

1531
01:52:48,500 --> 01:52:49,541
1947 ൽ,

1532
01:52:49,625 --> 01:52:52,166
ഹൈദരാബാദ് നിസാമിന് ഇന്ത്യയുടെ 
ഭാഗമാകാൻ താല്പര്യമുണ്ടായിരുന്നില്ല.

1533
01:52:52,250 --> 01:52:53,583
യുദ്ധമുണ്ടായി, 
ഒത്തുതീർപ്പുകളുണ്ടായി.

1534
01:52:53,791 --> 01:52:57,708
നിസാമിന്റെ കാര്യം വിട്,
അദ്ദേഹത്തിന്റെ വളർത്തുമൃഗങ്ങളെ 
വരെ നന്നായി നോക്കി.

1535
01:52:58,958 --> 01:53:00,875
എന്നിട്ട് ഞാനും 
എന്റെ മക്കളും

1536
01:53:00,958 --> 01:53:02,833
വഖഫ് ബോർഡിന്റെ ഔദാര്യത്തിൽ 
കഴിയണമെന്ന് നിങ്ങൾ പറയുന്നു?

1537
01:53:03,958 --> 01:53:06,541
നിങ്ങൾ വലിയ പാരമ്പര്യമുള്ള
കുടുംബത്തിൽ നിന്നാണ് വരുന്നത്, മിസ്റ്റർ അബ്ബാസ്.

1538
01:53:06,625 --> 01:53:10,541
കണ്ണ് തുറന്നു നോക്കൂ ആർക്കാണ് 
സംരക്ഷണം വേണ്ടതെന്ന്.

1539
01:53:12,166 --> 01:53:13,750
അത് സമുദായത്തിലെ 
പിന്നോക്ക വിഭാഗത്തിനാണ്.

1540
01:53:14,750 --> 01:53:18,500
അതിൽ തന്നെ ഏറ്റവും പിന്നിൽ 
നിൽക്കുന്നത് സ്ത്രീകളാണ്!

1541
01:53:19,625 --> 01:53:20,666
അവർക്കാണ് 
പിന്തുണ വേണ്ടത്.

1542
01:53:25,750 --> 01:53:26,750
ഹൈക്കോടതിയിൽ,

1543
01:53:27,875 --> 01:53:29,958
സുപ്രീം കോടതിയുടെ മുൻവിധികളെല്ലാം
തിരുത്തിക്കുറിക്കാൻ വേണ്ടി

1544
01:53:30,125 --> 01:53:32,333
അദ്ദേഹം മനപ്പൂർവ്വം 
കേസ് തോറ്റുകൊടുത്തു.

1545
01:53:34,500 --> 01:53:36,041
മൂന്ന് തവണ "ത്വലാഖ്" 
എന്ന് ചൊല്ലി,

1546
01:53:36,875 --> 01:53:39,125
മഹ്‌ർ തുക കൈമാറി,

1547
01:53:39,833 --> 01:53:41,875
ഭാര്യമാരെയും 
മക്കളെയും ഉപേക്ഷിച്ച്,

1548
01:53:41,958 --> 01:53:45,833
യാതൊരു പ്രത്യാഘാതങ്ങളും നേരിടാതെ
ഒരു പുരുഷന് സ്വതന്ത്രമായി ജീവിക്കാൻ.

1549
01:53:53,666 --> 01:53:54,750
പതിനേഴ് വർഷം മുമ്പ്,

1550
01:53:56,958 --> 01:53:58,416
അബ്ബാസ് എന്നെ 
വിവാഹം കഴിച്ചു.

1551
01:53:59,791 --> 01:54:01,166
ഞങ്ങൾ ഒരു വീടുണ്ടാക്കി.

1552
01:54:01,833 --> 01:54:02,833
ഞങ്ങൾക്ക് 
കുട്ടികളുണ്ടായി.

1553
01:54:04,791 --> 01:54:07,416
ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 
ഒമ്പത് വർഷമായപ്പോഴാണ്...

1554
01:54:09,958 --> 01:54:11,333
അബ്ബാസ് വീണ്ടും 
വിവാഹം കഴിച്ചത്.

1555
01:54:12,250 --> 01:54:15,375
അദ്ദേഹത്തിന്റെ "ഭാര്യ" എന്നതിൽ നിന്ന്
ഞാൻ ആദ്യ ഭാര്യയായി മാറി.

1556
01:54:16,000 --> 01:54:19,458
ആദ്യ ഭാര്യ ചെയ്യേണ്ടത്,

1557
01:54:20,500 --> 01:54:23,750
സ്വന്തം വീടിന്റെ താക്കോൽ
ഒന്നും മിണ്ടാതെ പുതിയ,

1558
01:54:24,291 --> 01:54:25,958
ഭാര്യയെ ഏൽപ്പിക്കുക 
എന്നതാണ്.

1559
01:54:27,833 --> 01:54:29,000
എനിക്കതിന് കഴിഞ്ഞില്ല.

1560
01:54:30,166 --> 01:54:31,083
അങ്ങനെ,

1561
01:54:32,000 --> 01:54:34,791
എന്നെ "പ്രിയതമ" എന്ന് വിളിക്കാൻ 
ഇഷ്ടപ്പെട്ടിരുന്ന അതേ മനുഷ്യൻ,

1562
01:54:36,125 --> 01:54:38,000
മുത്തലാഖ് 
ചൊല്ലിക്കൊണ്ട്,

1563
01:54:39,458 --> 01:54:41,583
എന്റെ ലോകം മുഴുവൻ 
തകർത്തെറിഞ്ഞു.

1564
01:54:46,458 --> 01:54:48,458
ശരീഅത്ത് പ്രകാരം, 
മുത്തലാഖ് ചൊല്ലുന്ന
ഏതൊരു പുരുഷനും

1565
01:54:48,541 --> 01:54:49,583
പരസ്യമായി ചാട്ടവാറടി 
കൊള്ളാൻ യോഗ്യനാണ്.

1566
01:54:49,666 --> 01:54:52,750
യഥാർത്ഥത്തിൽ, എത്ര പുരുഷന്മാർക്ക്
ഇതിന്റെ പേരിൽ ശിക്ഷ ലഭിക്കുന്നുണ്ട്?

1567
01:54:53,416 --> 01:54:58,833
അതേസമയം, നിസ്സഹായരായ സ്ത്രീകൾ
തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു!

1568
01:55:08,250 --> 01:55:11,041
ഇസ്ലാം പ്രകാരം, വിവാഹം

1569
01:55:12,291 --> 01:55:13,666
വ്യക്തികൾ തമ്മിലുള്ള 
ഒരു കരാറാണ്.

1570
01:55:15,666 --> 01:55:17,458
പക്ഷേ അതൊരു 
കരാർ മാത്രമല്ല.

1571
01:55:18,291 --> 01:55:21,041
സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും 
ഉത്തരവാദിത്തം കൂടിയാണ്.

1572
01:55:22,458 --> 01:55:23,416
എപ്പോഴാണോ,

1573
01:55:24,083 --> 01:55:27,875
ബന്ധങ്ങളിൽ വഞ്ചന കാണിക്കാൻ
ഈ കരാർ ദുരുപയോഗം ചെയ്യുന്നത്,

1574
01:55:27,958 --> 01:55:30,083
അതാണ് യഥാർത്ഥത്തിൽ 
ശരീഅത്തിനെ അപമാനിക്കുന്നത്.

1575
01:55:33,833 --> 01:55:35,000
എനിക്കതികം വിദ്യാഭ്യാസമില്ല.

1576
01:55:35,375 --> 01:55:37,166
നിയമം പറയുന്നതൊക്കെ 
നടക്കുന്ന കാര്യമല്ല.

1577
01:55:38,416 --> 01:55:40,708
പക്ഷേ വർഷങ്ങളായി,
ഒരു കോടതിയിൽ നിന്ന് 
മറ്റൊന്നിലേക്ക് കയറിയിറങ്ങി,

1578
01:55:40,791 --> 01:55:42,000
ഒരു കാര്യം 
എനിക്ക് മനസ്സിലായി.

1579
01:55:43,000 --> 01:55:44,708
വിശുദ്ധ ഖുർആനിൽ 
പറഞ്ഞിരിക്കുന്നതും,

1580
01:55:45,333 --> 01:55:47,750
നമ്മുടെ ഭരണഘടനയും നിയമങ്ങളും 
ഉയർത്തിപ്പിടിക്കുന്നതും ഒന്ന് തന്നെയാണ്.

1581
01:56:02,083 --> 01:56:06,583
"വിവാഹമോചിതയായ 
സ്ത്രീക്ക് ജീവിക്കാനാവശ്യമായ
ന്യായമായ ജീവനാംശത്തിന് അവകാശമുണ്ട്.

1582
01:56:06,916 --> 01:56:08,500
ഇത് ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ 
ഉത്തരവാദിത്തമാണ്.

1583
01:56:08,958 --> 01:56:12,750
ഈ രീതിയിൽ, പടച്ചവൻ
തന്റെ സാന്നിധ്യം 
അറിയിച്ചുകൊണ്ടേയിരിക്കും."

1584
01:56:16,791 --> 01:56:20,500
ഞാനൊരു ഇന്ത്യക്കാരിയണോ 
അതോ മുസ്ലീമാണോ എന്ന്
എന്നോട് ആവർത്തിച്ച് ചോദിക്കുന്നു.

1585
01:56:21,208 --> 01:56:24,750
മകളാണോ? അമ്മയാണോ? ഭാര്യയായിരുന്നോ?
വിവാഹമോചിതയാകാൻ പോകുകയാണോ?

1586
01:56:24,833 --> 01:56:26,958
ഈ വേഷങ്ങളെല്ലാം ഒന്നിച്ചാണ് 
ഞാൻ കൈകാര്യം ചെയ്യുന്നത്!

1587
01:56:27,041 --> 01:56:30,375
പിന്നെന്തിനാണ് ഇതിൽ 
ഒരെണ്ണം മാത്രം തിരഞ്ഞെടുക്കാൻ
എന്നെ നിർബന്ധിക്കുന്നത്?

1588
01:56:31,000 --> 01:56:33,125
ഞാനൊരു മുസ്ലീം 
സ്ത്രീ മാത്രമല്ല.

1589
01:56:33,208 --> 01:56:36,708
ഞാൻ ഇന്ത്യയിലെ ഒരു മുസ്ലീം സ്ത്രീയാണ്,
ഞാൻ ഈ മണ്ണിന്റേതാണ്!

1590
01:56:37,375 --> 01:56:42,791
അതുകൊണ്ടാണ് നീതിക്ക് 
വേണ്ടി തലയുയർത്തിപ്പിടിച്ച്
ഞാൻ ഇവിടെ നിൽക്കുന്നത്.

1591
01:56:42,875 --> 01:56:46,416
അതുകൊണ്ട്, ഇന്ത്യയിലെ മറ്റ് സ്ത്രീകളെ
പരിഗണിക്കുന്നതുപോലെ തന്നെ 
നിയമം എന്നെയും പരിഗണിക്കണം.

1592
01:56:58,375 --> 01:57:02,875
ഒരുപാട് സ്നേഹത്തോടെയാണ് 
ഉപ്പ എനിക്ക് പേരിട്ടത്.

1593
01:57:04,083 --> 01:57:06,416
ഇന്ന് ആ പേര്,

1594
01:57:07,041 --> 01:57:08,208
എന്റെ സമുദായത്തിൽ 
ഒരു ശാപമായാണ് കാണുന്നത്.

1595
01:57:09,708 --> 01:57:11,500
സ്വയം വീണ്ടെടുക്കാനാണ് 
ഞാൻ ഇവിടെ വന്നിരിക്കുന്നത്.

1596
01:57:12,666 --> 01:57:16,458
ഇന്ന് എനിക്ക് നീതി 
നിഷേധിക്കപ്പെട്ടാൽ,

1597
01:57:17,708 --> 01:57:18,791
എനിക്ക് ഉറപ്പുണ്ട്...

1598
01:57:20,875 --> 01:57:22,208
ഒരു മാതാപിതാക്കളും 
തങ്ങളുടെ മകൾക്ക്

1599
01:57:23,500 --> 01:57:25,083
ഷാസിയ ബാനു എന്ന് പേരിടില്ല.

1600
01:57:36,166 --> 01:57:41,208
എനിക്കും തിളങ്ങണം
ചിരിക്കണം, സന്തോഷിക്കണം

1601
01:57:41,916 --> 01:57:46,958
മറ്റുള്ളവരെപ്പോലെ

1602
01:57:47,458 --> 01:57:52,208
ഇതെന്ത് ജീവിതമാണ്?
എന്റെ ജീവിതം എനിക്ക് ജീവിക്കണം

1603
01:57:53,083 --> 01:57:58,000
മറ്റുള്ളവരെപ്പോലെ

1604
01:57:58,708 --> 01:58:04,166
എല്ലാ വിവേചനങ്ങളിൽ 
നിന്നും മോചിതരായാൽ

1605
01:58:04,416 --> 01:58:10,583
എങ്കിൽ മാത്രമേ 
എന്റെ മനസ്സ് നിറയൂ

1606
01:58:10,750 --> 01:58:15,458
ഇത് എന്റെ അവകാശമാണ്

1607
01:58:16,416 --> 01:58:20,375
ഇത് എന്റെ അവകാശമാണ്

1608
01:58:28,250 --> 01:58:30,625
ഷാസിയ ബാനു - അബ്ബാസ് ഖാൻ കേസിൽ,

1609
01:58:31,666 --> 01:58:33,750
ഈ കോടതി 
വിശദമായി പരിശോധിച്ചു,

1610
01:58:34,333 --> 01:58:38,750
CrPC വകുപ്പ് 125, മുസ്ലീം വ്യക്തി 
നിയമം എന്നിവയുടെ എല്ലാ വശങ്ങളും.

1611
01:58:39,583 --> 01:58:41,416
കൂടെ മുൻപ് വിധി 
വന്ന കേസുകളായ

1612
01:58:42,208 --> 01:58:45,958
ബായ് താഹിറ - അലി ഹുസൈൻ 
ഫിസ്സല്ലി ചോത്തിയ കേസ്,

1613
01:58:46,583 --> 01:58:50,916
ഫസ്ലുൻബി - ഖാദർ വാലി 
കേസ് എന്നിവയും.

1614
01:58:52,666 --> 01:58:55,208
ഭരണഘടനയുടെ 44-ാം 
അനുച്ഛേദം,

1615
01:58:56,250 --> 01:58:57,791
ഏക സിവിൽ കോഡ്,

1616
01:58:59,125 --> 01:59:02,125
ഏക സിവിൽ കോഡ് 
വാഗ്ദാനം ചെയ്യുന്ന ഇത്,

1617
01:59:03,000 --> 01:59:05,000
ഇന്ന് ഒരു പാഴ്‌വാക്കായി 
മാറിയിരിക്കുകയാണ്.

1618
01:59:06,125 --> 01:59:09,833
എങ്കിലും, ഈ രാജ്യത്തെ ഓരോ പൗരനും
കൃത്യമായ നീതിയും ബഹുമാനവും

1619
01:59:10,333 --> 01:59:11,375
നമുക്ക് നൽകേണ്ടതുണ്ടെങ്കിൽ,

1620
01:59:12,083 --> 01:59:14,583
നമ്മുടെ വാഗ്ദാനം 
നമ്മൾ നിറവേറ്റിയേ പറ്റൂ.

1621
01:59:16,750 --> 01:59:20,375
125-ാം വകുപ്പ് പ്രകാരം, 
വിവാഹമോചിതയായ
ഏതൊരു സ്ത്രീക്കും

1622
01:59:21,000 --> 01:59:22,708
ജീവനാംശത്തിന് 
അവകാശമുണ്ട്.

1623
01:59:23,666 --> 01:59:27,583
ഈ അവകാശം
മുസ്ലീം സ്ത്രീകൾക്കും ബാധകമാണ്.

1624
01:59:29,083 --> 01:59:34,250
ഇസ്ലാമിക നിയമത്തിലെ 
ഏറ്റവും ഉയർന്ന അധികാരിയായി
ഈ കോടതി ഖുർആനെ കണക്കാക്കുന്നു,

1625
01:59:34,958 --> 01:59:37,416
ഖുർആൻ പ്രകാരം തന്നെ,

1626
01:59:38,000 --> 01:59:40,041
നീതിയും ജീവനാംശവും

1627
01:59:40,791 --> 01:59:43,333
വിവാഹമോചിതയായ ഓരോ 
സ്ത്രീയുടെയും അവകാശമാണെന്ന്
കോടതി മനസ്സിലാക്കുന്നു.

1628
01:59:45,583 --> 01:59:47,625
അതിനാൽ, ഈ കോടതി ഒരു 
നിഗമനത്തിൽ എത്തിയിരിക്കുന്നു,

1629
01:59:48,500 --> 01:59:54,208
മുസ്ലീം വ്യക്തി നിയമവും 
125-ാം വകുപ്പും തമ്മിൽ
യാതൊരു വൈരുദ്ധ്യവുമില്ല.

1630
01:59:56,583 --> 01:59:59,333
അതുകൊണ്ട്, ഹൈക്കോടതിയുടെ 
വിധി ഞങ്ങൾ ശരിവെക്കുന്നു,

1631
02:00:00,375 --> 02:00:04,916
ഷാസിയ ബാനു നൽകിയ ജീവനാംശ 
ഹർജി അംഗീകരിക്കുകയും ചെയ്യുന്നു.

1632
02:00:06,006 --> 02:00:13,916
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> അർഷാദ് വി 
മുനവ്വർ കെ എം ആർ </b></font></b>

1633
02:02:15,208 --> 02:02:17,375
അപ്പൊ, ഭാവി പരിപാടികൾ 
എന്തൊക്കെയാണ്?

1634
02:02:20,166 --> 02:02:21,833
ഞാൻ കുറച്ചു കുട്ടികളെ 
ഖുർആൻ പഠിപ്പിക്കുന്നുണ്ട്.

1635
02:02:23,333 --> 02:02:24,458
അതിൽ നിന്ന് കിട്ടുന്ന 
വരുമാനം കൊണ്ട്,

1636
02:02:25,541 --> 02:02:26,708
ഞാൻ എന്റെ 
കുടുംബത്തെ നോക്കുന്നു.

1637
02:03:12,500 --> 02:03:13,416
"ഇഖ്‌റ."

1638
02:03:14,291 --> 02:03:15,166
"വായിക്കുക."

1639
02:03:16,166 --> 02:03:26,166
<font color="#FFFA00"><i>ടീം GOAT റിലീസ് : 448 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

