1
00:00:01,000 --> 00:00:15,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 415  </i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:01:13,174 --> 00:01:15,244
[റെസ്യൂം]

3
00:01:33,014 --> 00:01:40,114
ഹിയർ മീ: അവർ സമ്മർ

4
00:01:41,000 --> 00:01:47,000
പോസ്റ്റര്‍ :

5
00:01:49,944 --> 00:01:50,944
പോയിട്ട് വാ.

6
00:01:51,504 --> 00:01:52,604
എനിക്ക് വയ്യ.

7
00:01:53,144 --> 00:01:54,144
അങ്ങോട്ട് പോടാ.

8
00:01:59,144 --> 00:02:03,104
എനിക്ക് ഉടൻ ജോലി കിട്ടും അമ്മേ.

9
00:02:06,504 --> 00:02:07,274
ഈ സാധനം വച്ചിട്ടോ?

10
00:02:07,274 --> 00:02:08,574
[റെസ്യൂം]

11
00:02:08,774 --> 00:02:09,774
അതെ.

12
00:02:10,104 --> 00:02:11,574
എവിടെ?

13
00:02:12,144 --> 00:02:13,304
എവിടെങ്കിലും.

14
00:02:15,944 --> 00:02:19,404
ഇപ്പോൾ... എനിക്ക് വേണ്ടത്...

15
00:02:19,844 --> 00:02:22,474
നിനക്ക് ഒരു ജോലിയും 
ചെയ്യാതെ ഇരിക്കണം, അല്ലേ?

16
00:02:23,074 --> 00:02:24,074
അങ്ങനെയും പറയാം.

17
00:02:24,344 --> 00:02:27,804
എന്ത് ജോലിയാ വേണ്ടെന്ന് പോലും
നിനക്കറിയില്ല.

18
00:02:28,204 --> 00:02:29,044
ഇപ്പോൾ ഇത് ചെയ്യ്.

19
00:02:29,174 --> 00:02:31,344
പക്ഷേ ഇവിടെ ശരിയാകില്ല.

20
00:02:31,344 --> 00:02:33,144
നിന്റെ ഡിഗ്രി വച്ചിട്ട് ഒന്നും നടക്കില്ലേ?

21
00:02:33,944 --> 00:02:35,444
ഫിലോസഫി ഡിഗ്രി വച്ചിട്ട് 
എന്ത് ജോലി കിട്ടാനാ?

22
00:02:35,604 --> 00:02:36,604
ഫിലോസഫി മാഷ്.

23
00:02:40,544 --> 00:02:41,584
ഒരു ഗവണ്മെന്റ് ജോലി നോക്കിക്കൂടെ?

24
00:02:42,204 --> 00:02:43,344
സ്ഥിരവരുമാനം കിട്ടും.

25
00:02:43,944 --> 00:02:45,174
അത് എനിക്ക് ചേരില്ല.

26
00:02:45,644 --> 00:02:46,904
പിന്നെന്താ നിനക്ക് ചേരുന്നത്?

27
00:02:47,104 --> 00:02:49,199
അതാണ് എനിക്ക് കണ്ടുപിടിക്കേണ്ടത്...

28
00:02:50,374 --> 00:02:52,044
ഇപ്പോൾ എനിക്ക് നല്ല... ഉത്സാഹമുണ്ട്...

29
00:02:52,874 --> 00:02:54,204
ഒലക്കേട മൂട്!

30
00:02:56,004 --> 00:02:57,104
ഇന്ന് മുതൽ ഇവിടെ പണിയെടുത്തോണം.

31
00:02:57,304 --> 00:02:58,304
അമ്മേ...

32
00:02:58,314 --> 00:02:59,844
ഒരു മൂന്ന് മാസത്തേക്ക് മതി.

33
00:02:59,844 --> 00:03:02,040
ഇവിടെ പണിയെടുത്തുകൊണ്ട് നിന്റെ 
ഇഷ്ടം എന്താണെന്ന് കണ്ടുപിടിക്ക്.

34
00:03:05,644 --> 00:03:07,084
നിന്റെ പോക്കറ്റ് മണി കൂട്ടിത്തരാം.

35
00:03:07,144 --> 00:03:09,404
പെട്ടെന്ന് ആവട്ടെ... ദേ ഡെലിവറികൾ 
ഒരു കൂമ്പാരമുണ്ട്!

36
00:03:12,204 --> 00:03:13,204
ചെല്ലടേയ്.

37
00:03:25,244 --> 00:03:27,844
അമ്മേ, അത് എന്താ?

38
00:03:28,204 --> 00:03:30,644
ആരാ ആ വൃത്തികെട്ട സാധനം
എന്റെ സ്കൂട്ടറിൽ വെച്ചത്?

39
00:03:31,474 --> 00:03:32,474
നോം തന്നെ.

40
00:03:32,544 --> 00:03:35,004
ഇതെന്തൊരു കഷ്ടം, ഇതെന്താ
ഡെലിവറി വണ്ടിയോ?

41
00:03:35,404 --> 00:03:38,204
ആ അതെ, പോയി ഡെലിവറി ചെയ്യടാ!

42
00:03:53,804 --> 00:03:54,719
ഇത് എങ്ങനെയുണ്ട്?

43
00:03:54,744 --> 00:03:55,744
[റൈസ് ലഞ്ച് ബോക്സ്‌]

44
00:03:56,174 --> 00:03:57,174
കൊള്ളാം.

45
00:03:57,304 --> 00:03:59,237
കൊള്ളാമോ? ശരിക്കും?

46
00:04:02,574 --> 00:04:04,444
ശരിക്കും കൊള്ളാമോ?

47
00:04:05,404 --> 00:04:07,574
അതേലോ, എന്റെ ചക്കരേ.

48
00:04:15,974 --> 00:04:18,544
എന്നോട് ഒരു വാക്ക് എങ്കിലും
ചോദിക്കാമായിരുന്നു...

49
00:04:54,604 --> 00:04:56,074
ഈ സ്വിമ്മിംഗ് പൂൾ എവിടെയാണ്?

50
00:04:59,144 --> 00:05:01,504
എനിക്ക് ചെവി കേൾക്കില്ല.

51
00:05:05,604 --> 00:05:08,644
എന്റെ ഈ കഴിവ് ഇങ്ങനെ
പുറത്തേടുക്കേണ്ടി വരുമെന്ന്
സ്വപ്നത്തിൽ പോലും കരുതിയില്ല.

52
00:05:14,644 --> 00:05:16,644
സ്വിമ്മിംഗ് പൂൾ.

53
00:05:18,774 --> 00:05:20,474
എവിടെയാ?

54
00:05:21,404 --> 00:05:22,604
വഴി.

55
00:05:28,274 --> 00:05:29,774
താങ്ക്സ്.

56
00:05:29,774 --> 00:05:30,974
ഓക്കെ.

57
00:05:33,000 --> 00:05:42,000
<font color="#be38f3">✍️പരിഭാഷ:
യുവരാജ് കൃഷ്ണ</font>

58
00:06:28,574 --> 00:06:30,744
അങ്ങനെ അവസാനം നീ 30
സെക്കൻഡ്‌സിന് ഉള്ളിലെത്തി.

59
00:06:30,744 --> 00:06:33,044
- സത്യം?
- നീ നേടി.

60
00:06:43,744 --> 00:06:45,104
നീ പഴയ റെക്കോർഡ് മറികടന്നു.

61
00:06:45,104 --> 00:06:46,404
പിന്നല്ല, ഞാനാരാ മുതല്.

62
00:06:46,404 --> 00:06:47,404
നല്ല വിനയം.

63
00:06:56,904 --> 00:06:59,104
എനിക്ക് പോണം! ജോലിക്ക്
പോകാൻ വൈകി.

64
00:06:59,574 --> 00:07:04,344
ഓർഡർ ചെയ്ത എന്തെങ്കിലും
വിട്ടുപോയിട്ടുണ്ടെങ്കിൽ പറയുക.

65
00:07:07,044 --> 00:07:09,574
ഞാൻ നോക്കട്ടെ.

66
00:07:18,004 --> 00:07:20,204
എല്ലാം ഉണ്ട്. ഇന്ന് നല്ലൊരു
ദിവസമാകുമെന്ന് ആശംസിക്കുന്നു.

67
00:07:36,974 --> 00:07:38,874
ഹായ്.

68
00:07:39,774 --> 00:07:41,074
ഹായ്.

69
00:07:42,044 --> 00:07:43,704
ഞാനായിരുന്നു...

70
00:07:43,704 --> 00:07:45,174
അവിടെ നിന്നത്.

71
00:07:45,174 --> 00:07:46,704
ഡെലിവറി കൊണ്ടുവന്നതാ.

72
00:07:47,644 --> 00:07:48,704
ആ കണ്ടു.

73
00:07:52,974 --> 00:07:56,004
ആ പെണ്ണ്.

74
00:07:57,004 --> 00:08:00,344
അവളും നീന്തൽക്കാരിയാണോ?

75
00:08:01,344 --> 00:08:02,344
ആര്?

76
00:08:02,344 --> 00:08:08,074
സ്റ്റോപ്പ്‌ വാച്ച് കൈയ്യിൽ കൊണ്ടുനടന്ന പെണ്ണ്.

77
00:08:08,074 --> 00:08:10,074
തന്റെ കൂടെ ഉണ്ടായിരുന്ന കുട്ടി.

78
00:08:10,074 --> 00:08:11,074
അല്ല, അവൾ നീന്തൽക്കാരിയല്ല.

79
00:08:11,544 --> 00:08:12,644
അവൾ തന്റെ ഫ്രണ്ട് ആണോ?

80
00:08:12,644 --> 00:08:14,944
അല്ല, അവൾ എന്റെ ചേച്ചിയാണ്.

81
00:08:15,444 --> 00:08:18,274
പേര്... എന്താ?

82
00:08:19,204 --> 00:08:21,204
നീ അവളെ വളക്കാൻ നോക്കുവാണോ?

83
00:08:22,644 --> 00:08:24,874
അല്ല, അല്ല.

84
00:08:26,174 --> 00:08:27,674
അതായത്...

85
00:08:28,544 --> 00:08:30,404
അങ്ങനെ തന്നെ.

86
00:08:32,704 --> 00:08:34,744
എന്റെ പേരാണോ? ചേച്ചിയുടെ പേരാണോ?

87
00:08:35,174 --> 00:08:36,844
നിന്റെ ചേച്ചിയുടെ.

88
00:08:36,844 --> 00:08:39,804
അല്ല, രണ്ടു പേരുടെയും.

89
00:08:40,404 --> 00:08:42,104
ഞങ്ങള്‍ രണ്ടാളെയും...

90
00:08:42,104 --> 00:08:44,104
നീ ഞങ്ങൾ രണ്ടുപേരെയും
വളക്കുവാണോ?

91
00:08:44,744 --> 00:08:46,774
അല്ല, അല്ല, അല്ല.

92
00:08:56,604 --> 00:08:58,904
എന്റെ പേര് സെയോ ഗാ യൂൾ

93
00:08:58,904 --> 00:09:00,744
ഇതാണ് എന്റെ ആംഗ്യ നാമം.

94
00:09:01,904 --> 00:09:04,204
ചേച്ചിയുടെ പേര് സെയോ യു രേം.

95
00:09:04,204 --> 00:09:06,204
അവളുടെ ആംഗ്യ നാമം

96
00:09:07,704 --> 00:09:09,744
ഫോൺ നമ്പർ...

97
00:09:10,304 --> 00:09:14,174
നിന്റെ ചേച്ചിയുടെ?

98
00:09:19,744 --> 00:09:22,544
നേരിട്ട് പോയി ചോദിക്ക്.

99
00:09:36,044 --> 00:09:37,344
ഞാൻ വന്നൂട്ടോ.

100
00:09:38,374 --> 00:09:40,044
- ആ വന്നോ.
- മിടുക്കൻ.

101
00:09:40,744 --> 00:09:41,744
ഒരു മിനിറ്റ്.

102
00:09:52,044 --> 00:09:53,404
- അമ്മേ.
- ആ?

103
00:09:54,044 --> 00:09:56,304
- അത് ഡെലിവറി ചെയ്യാനാണോ?
- അതെ.

104
00:09:56,504 --> 00:09:58,204
ഞാൻ കൊണ്ടുപോകാം.

105
00:10:14,044 --> 00:10:16,374
- ഡെലിവറി.
- വളരെ നന്ദിയുണ്ട്.

106
00:10:50,174 --> 00:10:51,844
ഹായ്.

107
00:10:54,074 --> 00:10:55,974
സ്വിമ്മിംഗ് പൂൾ...

108
00:10:56,404 --> 00:10:57,404
ഡെലിവറി.

109
00:11:03,404 --> 00:11:06,074
ഹായ്.

110
00:11:07,244 --> 00:11:09,244
ഞാനൊന്ന് നോക്കിക്കോട്ടെ?

111
00:11:09,704 --> 00:11:11,404
ഞാൻ അങ്ങനെ വലിയ സംഭവമൊന്നുമല്ല,

112
00:11:11,404 --> 00:11:13,174
പക്ഷേ എല്ലാം ഇത്തിരി വശമുണ്ട്.

113
00:11:16,004 --> 00:11:17,674
ശരി, നിങ്ങൾക്ക് ബുദ്ധിമുട്ട്
ഇല്ലെങ്കിൽ സഹായിക്കൂ.

114
00:11:32,444 --> 00:11:35,574
ഇതൊരു കാർബ്യൂറേറ്റർ എഞ്ചിനാണ്.

115
00:11:35,574 --> 00:11:38,844
എണ്ണ പഴയത് ആവുമ്പോൾ
അഴുക്ക് അടിഞ്ഞുകൂടുന്നു.

116
00:11:38,844 --> 00:11:40,844
ഒന്ന് വൃത്തിയാക്കിയാൽ, ഇത് ശരിയാകും.

117
00:11:40,844 --> 00:11:41,974
താങ്ക്സ്.

118
00:11:41,974 --> 00:11:44,044
ഇത് ഒരുപാട് സമയം എടുക്കുമോ?

119
00:11:44,274 --> 00:11:45,774
ഏകദേശം ഒരു മണിക്കൂർ.

120
00:11:45,774 --> 00:11:47,604
നമുക്കിത് ഇവിടെവെച്ചു ചെയ്യാനാകില്ല.

121
00:11:49,004 --> 00:11:50,504
തനിക്ക് പോകാൻ ധൃതിയുണ്ടോ?

122
00:11:57,304 --> 00:12:00,404
എന്നാൽ എന്റെ സ്കൂട്ടർ എടുത്തോളൂ.

123
00:12:00,404 --> 00:12:02,304
ഇത് ഞാൻ ശരിയാക്കി തരാം.

124
00:12:02,304 --> 00:12:03,874
അതൊന്നും വേണ്ട!

125
00:12:03,874 --> 00:12:05,244
താങ്കൾക്കും തിരക്ക് കാണും...

126
00:12:05,544 --> 00:12:06,644
ഇല്ല.

127
00:12:06,644 --> 00:12:11,474
എന്റെ വണ്ടി എടുത്തോ. നമ്മൾ പിന്നീട് 
കണ്ടുമുട്ടുമ്പോൾ മാറ്റി എടുക്കാം.

128
00:12:17,174 --> 00:12:18,804
താങ്ക്സ്.

129
00:12:30,574 --> 00:12:31,644
അതല്ല...

130
00:12:31,904 --> 00:12:33,674
നമുക്ക് വണ്ടി മാറ്റിയെടുക്കേണ്ടതുണ്ട്.

131
00:12:34,074 --> 00:12:36,544
താങ്കളുടെ ഫോൺ തരൂ, 
ഞാൻ എന്റെ നമ്പർ തരാം.

132
00:12:36,944 --> 00:12:37,944
എനിക്ക് തെറ്റിപോയി.

133
00:12:49,504 --> 00:12:51,104
എനിക്ക് മെസ്സേജ് അയക്കാൻ മറക്കല്ലേ.

134
00:12:51,104 --> 00:12:52,104
ഓക്കെ.

135
00:13:08,074 --> 00:13:09,074
ഇതൊന്ന് ശരിയാക്ക്.

136
00:13:09,674 --> 00:13:12,044
ഇതേതാ ഈ പുരാവസ്തു?

137
00:13:12,744 --> 00:13:15,574
എഞ്ചിൻ വൃത്തികേടായിട്ടുണ്ട്,
കോയിലും അത്ര പോരാ.

138
00:13:15,744 --> 00:13:16,644
ഹാ.

139
00:13:20,544 --> 00:13:22,404
പാഡും മാറ്റി വയ്ക്കേണ്ടി വരും.

140
00:13:23,304 --> 00:13:25,344
- നിനക്കിത് ശരിയാക്കാൻ പറ്റില്ലേ?
- തീർച്ചയായും, എനിക്ക് പറ്റും.

141
00:13:25,804 --> 00:13:28,364
നാളത്തേക്ക്?

142
00:13:29,344 --> 00:13:30,344
നാളെയോ.

143
00:13:30,504 --> 00:13:32,274
നാളെ വെളുപ്പിന്.

144
00:13:33,174 --> 00:13:35,174
- പെട്ടെന്ന് വേണോ?
- ആ പെട്ടെന്ന് വേണം.

145
00:13:36,294 --> 00:13:39,744
പിന്നെ, ഇതൊരു പുതിയ 
സ്കൂട്ടി പോലെ തോന്നിക്കണം.

146
00:13:40,544 --> 00:13:41,544
ബൈ.

147
00:13:42,544 --> 00:13:45,044
- എടാ.
- ആ?

148
00:13:45,644 --> 00:13:46,644
എന്താണ് കാര്യം?

149
00:13:48,704 --> 00:13:49,904
എന്തോ ഉണ്ട്.

150
00:13:50,304 --> 00:13:51,474
- എന്തോന്ന്?
- എന്താണ് കാര്യം?

151
00:13:51,744 --> 00:13:52,474
ഒന്നുമില്ല.

152
00:13:52,744 --> 00:13:53,974
എന്തോ ഉണ്ടല്ലോ.

153
00:13:54,544 --> 00:13:55,674
ആ പക്ഷേ ഒന്നുമില്ല.

154
00:13:57,474 --> 00:13:59,508
എന്തോ ഒരു ചുറ്റിക്കളി ഉണ്ടെന്ന് ഉറപ്പാ.

155
00:14:05,244 --> 00:14:10,204
[സ്കൂട്ടർ നാളെ രാവിലെ റെഡിയാകും]

156
00:14:10,204 --> 00:14:17,104
[നമ്മൾ എവിടെവച്ചു എപ്പോൾ കണ്ടുമുട്ടും?]

157
00:14:17,144 --> 00:14:17,744
എടാ!

158
00:14:18,144 --> 00:14:19,844
- ഇതാ ഒരു റൗണ്ട് കൂടി പോയിട്ട് വാ.
- മനുഷ്യൻ പേടിച്ചു പോയല്ലോ!

159
00:14:19,844 --> 00:14:20,844
പോയ്‌ ഡെലിവറി ചെയ്യ്.

160
00:14:21,844 --> 00:14:23,074
എന്തിനാ എന്റെ കൈയിൽ തരുന്നത്?

161
00:14:23,074 --> 00:14:25,644
നിന്റമ്മ എന്നോട് പറഞ്ഞു, 
ഞാനത് നിന്നോട് പറഞ്ഞു.

162
00:14:25,804 --> 00:14:27,074
നിന്റെ സ്കൂട്ടറിന്റെ കളർ മാറ്റിയോ?

163
00:14:33,544 --> 00:14:38,344
വിമാനത്തിൽ എവിടേക്ക്
പോകണമെന്നാണ് നിങ്ങൾക്ക്?

164
00:14:41,774 --> 00:14:43,704
ഒളിമ്പിക്സ് കാണാൻ.

165
00:14:44,504 --> 00:14:49,074
എനിക്ക് എന്റെ അനുജത്തിയുടെ കൂടെ 
ഒളിമ്പിക്സ് കാണാൻ പോകണമെന്നാണ്.

166
00:14:49,844 --> 00:14:50,974
അത് കൊള്ളാലോ.

167
00:14:50,974 --> 00:14:52,544
താങ്ക്സ്.

168
00:14:58,344 --> 00:15:00,404
[സ്കൂട്ടർ നാളെ രാവിലെ റെഡിയാകും.]

169
00:15:00,404 --> 00:15:02,844
[താൻ ബിസി ആണോ?]

170
00:15:02,844 --> 00:15:05,004
[പ്ലീസ്, റിപ്ലൈ അയക്ക്.]

171
00:15:05,044 --> 00:15:07,074
[യു-രേം?!]

172
00:15:12,804 --> 00:15:16,174
എടാ, ഇത് നിന്റെ വീടല്ല, ആ കാര്യം
നിനക്ക് അറിയാല്ലോ, അല്ലേ.

173
00:15:16,174 --> 00:15:17,974
ഇപ്പോൾ വീട് ഒരു ജോലിസ്ഥലമായി,

174
00:15:17,999 --> 00:15:21,344
അതുകൊണ്ട് എനിക്കിവിടെ
ഇത്തിരി റെസ്റ്റ് എടുക്കണം.

175
00:15:23,604 --> 00:15:26,644
ഡെലിവറി പണി അങ്ങ് സ്ഥിരം പരിപാടി 
ആക്കാൻ പോകുവാണോ?

176
00:15:27,044 --> 00:15:28,574
തല്ക്കാലം ഇങ്ങനെ പോകാം.

177
00:15:29,674 --> 00:15:31,544
ഒരേസമയം എനിക്ക് അവരെ
സഹായിക്കാനും പറ്റും,

178
00:15:31,844 --> 00:15:33,474
എന്റെ കാര്യങ്ങൾ ചിന്തിക്കാനും പറ്റും.

179
00:15:33,544 --> 00:15:34,174
ആ.

180
00:15:34,504 --> 00:15:37,944
സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല് 
ആപത്ത് കാലത്ത് കാ പത്തു തിന്നാം.

181
00:15:39,004 --> 00:15:40,304
നീ സ്കൂട്ടർ നന്നാക്കിയോ?

182
00:15:41,904 --> 00:15:44,204
റെഡിയായിട്ടുണ്ട്, നീ 
പോകുമ്പോൾ എടുത്തോ.

183
00:15:45,604 --> 00:15:48,644
അല്ല, അപ്പോൾ നിന്റെ സ്കൂട്ടർ
ആരുടെ കൈയിലാ?

184
00:15:54,804 --> 00:15:56,624
ആരാ അത്?

185
00:15:58,714 --> 00:16:00,874
എനിക്കിപ്പോൾ അറിഞ്ഞേ പറ്റൂ
എന്നൊന്നുമില്ല.

186
00:16:01,574 --> 00:16:02,574
സത്യമായിട്ടും.

187
00:16:10,304 --> 00:16:12,204
നിനക്ക് ഒരു ബോധവും ഇല്ല.

188
00:16:14,374 --> 00:16:15,544
അതെന്താ?

189
00:16:16,044 --> 00:16:17,604
നീയും ഡെലിവറി, ചെയ്യുന്നുണ്ടോ?

190
00:16:17,604 --> 00:16:20,104
എന്റെ സ്കൂട്ടർ കേടായി, 
ഇത് ഞാൻ കടമെടുത്തതാ.

191
00:16:20,104 --> 00:16:21,474
എന്റേത് ഒരു പുരാവസ്തുവാ.

192
00:16:22,774 --> 00:16:23,944
നിനക്ക് നല്ല ക്ഷീണം തോന്നുന്നുണ്ടോ?

193
00:16:24,274 --> 00:16:26,404
ഇന്ന് നീയൊരു റെക്കോർഡ് തകർത്തു.

194
00:16:27,004 --> 00:16:29,474
എനിക്കൊരു ക്ഷീണവുമില്ല.

195
00:16:30,804 --> 00:16:33,244
ഇന്റർനാഷണൽ സൈൻ ലാംഗ്വേജ്
പഠനം എങ്ങനെ പോകുന്നു.

196
00:16:33,574 --> 00:16:35,274
ഇത് ഞാൻ കൂട്ടിയാൽ കൂടില്ല.

197
00:16:35,444 --> 00:16:37,144
കുറച്ചു ആശയക്കുഴപ്പം ഉണ്ട്.

198
00:16:37,144 --> 00:16:39,444
പക്ഷേ എനിക്കിത് പെട്ടെന്ന്
പഠിക്കാൻ പറ്റും.

199
00:16:39,444 --> 00:16:41,444
എനിക്ക് നിന്റെ കൂടെ 
ഒളിമ്പിക്സിന് വരണം.

200
00:16:43,144 --> 00:16:45,574
ഒളിമ്പിക്സ് വെറുമൊരു 
സ്വപ്നം മാത്രമാണ്.

201
00:16:45,574 --> 00:16:48,014
ക്വാളിഫൈ ആയാൽ തന്നെ 
വലിയ കാര്യം.

202
00:16:48,204 --> 00:16:51,044
നിനക്ക് ഒളിമ്പിക്സ് ജയിക്കാൻ പറ്റും.

203
00:16:51,044 --> 00:16:52,304
ആ സൂപ്പർ.

204
00:16:53,644 --> 00:16:54,674
ഞാൻ കാര്യമായിട്ട് പറഞ്ഞതാ.

205
00:16:54,674 --> 00:16:56,844
ശരി ശരി. എനിക്ക് വിശക്കുന്നു, 
വാ പോകാം.

206
00:16:57,544 --> 00:16:59,144
നീ ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കുന്നില്ലേ?

207
00:16:59,404 --> 00:17:01,404
ഇതിലൂടെ കേട്ട് ഇതിലൂടെ പോകും.

208
00:17:02,474 --> 00:17:03,604
നിന്നെ ഉണ്ടല്ലോ...

209
00:18:11,944 --> 00:18:13,230
[പ്ലീസ് റിപ്ലൈ അയക്ക്.]

210
00:18:13,255 --> 00:18:15,330
[യു രേം? ഹലോ?]

211
00:18:15,355 --> 00:18:16,985
[സ്കൂട്ടർ റെഡി ആയിട്ടുണ്ട്, ഹലോ!]

212
00:18:17,010 --> 00:18:18,670
[താൻ അതും കൊണ്ട് അങ്ങ് പോയോ?]

213
00:18:22,904 --> 00:18:26,644
[സോറി, ഇന്നലെ നല്ല തിരക്കായിരുന്നു...]

214
00:18:27,044 --> 00:18:28,944
[അത് സാരമില്ല.
സ്കൂട്ടർ റെഡി ആയിട്ടുണ്ട്.]

215
00:18:29,644 --> 00:18:32,274
[ആണോ? താങ്ക്സ്.]

216
00:18:33,804 --> 00:18:36,174
സ്കൂട്ടർ ഉടമയാണോ?

217
00:18:37,244 --> 00:18:37,774
അത് പെണ്ണാണല്ലേ?

218
00:18:38,144 --> 00:18:39,544
[നമുക്ക് എപ്പോൾ കാണാൻ പറ്റും?]

219
00:18:39,674 --> 00:18:40,674
ആഹാ, പെണ്ണ് തന്നെയാണല്ലേ.

220
00:18:42,374 --> 00:18:43,374
അവള് ലുക്ക് ആണോ?

221
00:18:43,704 --> 00:18:44,404
നിക്ക്.

222
00:18:44,474 --> 00:18:46,874
- അവൾ ലുക്ക്‌ ആണോന്ന്?
- നിക്കാൻ.

223
00:18:46,904 --> 00:18:48,604
[10 മണിക്ക് ആയാലോ?]

224
00:18:48,604 --> 00:18:50,974
[നമുക്ക് ആ ഇടവഴിയിൽ വച്ചു കാണാം.]

225
00:18:54,844 --> 00:18:56,304
എന്താ ഇത്ര ചിരിക്കാൻ?

226
00:18:56,904 --> 00:18:58,544
ഒന്നുമില്ല, വാ കഴിക്കാം.

227
00:19:21,374 --> 00:19:24,044
പിന്നല്ല, പൊളി.

228
00:19:34,344 --> 00:19:37,644
"ലീ യോങ് ജുൻ"

229
00:20:08,204 --> 00:20:09,774
ഇത് പുതിയത് പോലെ തിളങ്ങുന്നല്ലോ.

230
00:20:10,204 --> 00:20:14,804
ഞാൻ രാവിലെ ഒന്ന് കഴുകി.

231
00:20:15,144 --> 00:20:16,644
താങ്ക്സ്.

232
00:20:17,004 --> 00:20:19,074
റിപ്പയർ ചെയ്യാൻ എത്ര രൂപ ആയി?

233
00:20:19,404 --> 00:20:21,404
അതൊന്നും വേണ്ട. ഇത് ചെറിയൊരു പണിയെ ഉണ്ടായിരുന്നുള്ളൂ.

234
00:20:21,744 --> 00:20:22,874
അങ്ങനെ പറഞ്ഞാൽ പറ്റില്ല...

235
00:20:27,204 --> 00:20:28,504
കാര്യമായിട്ടാ, കുഴപ്പമില്ല.

236
00:20:30,804 --> 00:20:31,804
എനിക്ക്

237
00:20:31,814 --> 00:20:33,804
26 വയസ്സ്.

238
00:20:33,974 --> 00:20:35,344
തനിക്കോ?

239
00:20:36,504 --> 00:20:38,174
എനിക്കും 26 വയസ്സാണ്.

240
00:20:38,574 --> 00:20:39,904
അത് പൊളിച്ചു.

241
00:20:41,174 --> 00:20:45,474
റിപ്പയർ ഫീസിന് പകരം

242
00:20:47,144 --> 00:20:48,974
നമുക്ക് ഫ്രണ്ട്‌സ് ആയിക്കൂടെ?

243
00:20:51,404 --> 00:20:52,404
അതെന്തിന്?

244
00:20:54,344 --> 00:20:57,244
ആംഗ്യ ഭാഷയിൽ പേടിപ്പിക്കുന്ന ഒന്നുമില്ലല്ലോ.

245
00:20:57,704 --> 00:21:00,804
നമ്മള് ഇത്രയും ഫ്രണ്ട്‌ലി ആയി സംസാരിച്ചില്ലേ.

246
00:21:02,304 --> 00:21:03,544
അത് പോരെ കാരണമായിട്ട്.

247
00:21:10,274 --> 00:21:13,974
തന്റെ പേര് തനിക്ക് നന്നായി ചേരും.

248
00:21:16,104 --> 00:21:18,774
ഞാൻ മാന്ത്രികനൊന്നുമല്ല.

249
00:21:18,774 --> 00:21:20,444
ഇന്നലെ,

250
00:21:20,444 --> 00:21:23,974
ഞാൻ തന്റെ അനുജത്തിയോട്
ചോദിച്ചിരുന്നു.

251
00:21:24,604 --> 00:21:27,044
എനിക്ക് നിന്റെ ഫ്രണ്ട് ആയാൽ
കൊള്ളാമെന്നുണ്ട്.

252
00:21:27,274 --> 00:21:29,104
എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ സോറി.

253
00:21:29,104 --> 00:21:30,574
അതൊന്നും കുഴപ്പമില്ല. 
ഓക്കെ ആണ്.

254
00:21:31,344 --> 00:21:36,004
അതെന്താ നിന്റെ ആംഗ്യ നാമം
"ചിരി" എന്ന് ആയത്.

255
00:21:38,274 --> 00:21:40,304
നിന്റെ പേര് എന്താണെന്ന് 
എനിക്ക് അറിയില്ല.

256
00:21:40,844 --> 00:21:45,374
എന്റെ പേര് യോങ് ജുൻ.

257
00:21:46,804 --> 00:21:48,804
എന്റെ ആംഗ്യ നാമം...

258
00:21:50,344 --> 00:21:51,344
ഇത്.

259
00:21:51,874 --> 00:21:53,964
അതെന്താ നിനക്ക് ഫോട്ടോഗ്രാഫി
ഇഷ്ടമാണോ?

260
00:21:54,274 --> 00:21:58,174
എന്റെ മുഖം ഫോട്ടോ എടുത്ത്
സേവ് ചെയ്യാമോ?

261
00:22:01,004 --> 00:22:07,304
ഇപ്പോൾ നമ്മൾ ഫ്രണ്ട്‌സ് ആണെങ്കിൽ...

262
00:22:07,804 --> 00:22:11,244
- നമുക്ക് എന്തെങ്കിലും കഴിച്ചാലോ?
-  കഴിക്കണോ?

263
00:22:11,244 --> 00:22:13,544
അല്ലെങ്കിൽ...

264
00:22:14,044 --> 00:22:16,544
ഐസ് കോഫി?

265
00:22:16,944 --> 00:22:20,344
നീ എന്റെ സ്കൂട്ടർ നന്നാക്കി തന്നൂ.
അതുകൊണ്ട് ട്രീറ്റ്‌ എന്റെ വക.

266
00:22:21,004 --> 00:22:24,004
താങ്ക് യു.

267
00:23:12,104 --> 00:23:14,544
സോറി, എനിക്ക് പോകാൻ നേരമായി.

268
00:23:15,204 --> 00:23:17,904
അത് എനിക്ക് താ. ഞാൻ കളഞ്ഞോളാം.

269
00:23:18,474 --> 00:23:19,304
ബുദ്ധിമുട്ട് ആവോ?

270
00:23:19,314 --> 00:23:20,604
അത് സാരമില്ല.

271
00:23:23,144 --> 00:23:24,304
താങ്ക്സ്.

272
00:23:31,444 --> 00:23:34,774
എല്ലാ സമയത്തും തിരക്ക് ഉണ്ടോ?

273
00:23:35,644 --> 00:23:39,004
ഇത്തിരി ഉണ്ട്. പഠിത്തവും 
പിന്നെ പാർട്ട്‌ ടൈം ജോലിയും.

274
00:23:40,574 --> 00:23:43,574
പഠിത്തവും പിന്നെ പാർട്ട്‌ ടൈം ജോലിയും.

275
00:23:49,174 --> 00:23:50,674
പിന്നീട് കാണാം.

276
00:24:14,144 --> 00:24:15,274
ഇവൻ ആരെയെങ്കിലും ലൈൻ
അടിക്കുന്നുണ്ടോ?

277
00:24:16,370 --> 00:24:19,144
ഓ പിന്നെ... ആരെ?

278
00:24:19,774 --> 00:24:21,104
അത് എനിക്കെങ്ങനെ അറിയാം?

279
00:24:22,844 --> 00:24:24,074
ആ ജെ ജിൻ ഒന്നും ആവാതിരുന്നാൽ മതി.

280
00:24:25,004 --> 00:24:27,204
എന്തോന്ന്...

281
00:24:39,104 --> 00:24:41,214
[ഉച്ചക്ക് ഫുഡ്‌ കഴിച്ചോ?]

282
00:24:43,834 --> 00:24:45,804
[ഒരു കടയിൽ നിന്ന് സാൻവിച്ച് കഴിക്കുവാ.]

283
00:24:45,934 --> 00:24:50,704
[എത്ര തിരക്ക് ഉണ്ടെങ്കിലും 
നന്നായി ഭക്ഷണം കഴിക്കണം.]

284
00:24:53,974 --> 00:24:55,404
ബിയർ എത്തി, മോനെ.

285
00:24:57,374 --> 00:24:58,944
ഹലോ! ഞാൻ വന്നൂട്ടോ!

286
00:25:00,804 --> 00:25:01,804
ഇവനെന്താ ചെയ്യുന്നേ?

287
00:25:03,744 --> 00:25:06,074
പെട്ടെന്ന് പ്രാന്ത് പിടിച്ച പോലെ
എന്തൊക്കെയോ ചെയ്യുന്നു.

288
00:25:17,774 --> 00:25:18,774
എന്തെ?

289
00:25:20,004 --> 00:25:21,004
ഇതിന് ശരിക്കും നല്ല രുചിയുണ്ട്.

290
00:25:21,844 --> 00:25:23,104
- കാര്യമായിട്ടാണോ?
- അതെ.

291
00:25:24,274 --> 00:25:25,274
ഇത് കൊള്ളാടാ.

292
00:25:26,104 --> 00:25:29,544
ഇവൻ ജോലി തപ്പി പോകേണ്ട ആവശ്യമില്ല, 
ഇതാണ് ഇവന് പറ്റിയ പണി.

293
00:25:29,704 --> 00:25:30,704
അത് ശരിയാ.

294
00:25:31,444 --> 00:25:33,804
ഇവനെ ഇവിടുത്തെ ഫുൾ ടൈം ജോലിക്കാരനാക്കിയാലോ.

295
00:25:37,474 --> 00:25:39,404
ഇത് ഒരുപാട് ഉണ്ടല്ലോ.

296
00:25:39,604 --> 00:25:42,544
നിന്റെ ഇഷ്ടങ്ങൾ എന്തൊക്കെയാണെന്ന് അറിയില്ലായിരുന്നു.

297
00:25:42,544 --> 00:25:44,944
അതുകൊണ്ട് ഞാൻ എല്ലാത്തിൽ
നിന്നും ലേശം എടുത്തു.

298
00:25:44,944 --> 00:25:46,604
എനിക്ക് ഇത് എല്ലാം ഇഷ്ടമാണ്.

299
00:25:46,604 --> 00:25:47,774
ശരിക്കും?

300
00:25:49,044 --> 00:25:50,404
ഹാവൂ, ആശ്വാസമായ്.

301
00:25:58,574 --> 00:26:01,304
സമയം കളയാതെ പെട്ടെന്ന് കഴിക്ക്.

302
00:26:08,904 --> 00:26:09,904
അത് എങ്ങനെയുണ്ട്?

303
00:26:12,144 --> 00:26:13,144
ശരിക്കും?

304
00:26:16,904 --> 00:26:18,044
ഒരുമിച്ചു കഴിച്ചാലോ?

305
00:26:18,404 --> 00:26:21,774
ഞാൻ കടയിൽ നിന്ന് കഴിച്ചോളാം.

306
00:26:23,574 --> 00:26:24,904
താങ്ക്സ്.

307
00:26:25,404 --> 00:26:27,044
ആസ്വദിച്ചു കഴിക്ക്.

308
00:26:35,344 --> 00:26:37,304
ആവശ്യത്തിന് സമയം എടുത്ത് കഴിച്ചോ.

309
00:26:41,544 --> 00:26:44,374
ഇതിന് എത്ര രൂപ ആകും?

310
00:26:44,374 --> 00:26:46,674
നീ പൈസ ഒന്നും തരേണ്ടതില്ല.

311
00:26:46,674 --> 00:26:49,674
അത് പറഞ്ഞാൽ പറ്റില്ല. ഇതൊക്കെ 
നീ വിൽക്കാൻ ഉണ്ടാക്കുന്നതല്ലേ.

312
00:26:56,474 --> 00:26:58,104
ഇത് മതിയാകുമോ?

313
00:27:06,544 --> 00:27:08,944
താങ്ക്സ്. നല്ല രുചി ഉണ്ടായിരുന്നു.

314
00:27:12,044 --> 00:27:14,904
ഞാനല്ലേ കഴിച്ചത്, ഇത് 
ഞാൻ എടുത്തോളാം.

315
00:27:19,374 --> 00:27:20,474
ബൈ.

316
00:27:29,874 --> 00:27:31,544
ഇത് വിൽക്കാൻ കൊണ്ടുവന്നതല്ല.

317
00:27:37,544 --> 00:27:38,544
ഞാൻ വന്നൂട്ടോ.

318
00:27:41,404 --> 00:27:42,774
ഇന്ന് ഒരുപാട് വിറ്റ് പോയല്ലോ.

319
00:27:43,604 --> 00:27:44,944
- നീയേ.
- മ്മ്?

320
00:27:45,574 --> 00:27:47,444
നീ എന്താ പെട്ടെന്ന് പാചകമൊക്കെ ചെയ്തേ?

321
00:27:50,144 --> 00:27:51,144
പ്രത്യേകിച്ചു ഒന്നുമില്ല.

322
00:27:52,644 --> 00:27:54,504
നീ ശരിക്കും എന്നന്നേക്കും 
ഇവിടെ തന്നെ ജോലി ചെയ്യാൻ
പോകുവാണോ?

323
00:27:54,544 --> 00:27:55,544
അല്ലല്ലോ.

324
00:27:56,074 --> 00:27:59,104
പക്ഷേ ഇതത്ര മോശം പണിയൊന്നുമല്ല.

325
00:27:59,144 --> 00:28:03,004
പറ്റില്ല. നീ 3 മാസം ഇവിടെ ജോലി
ചെയ്താൽ മതി, എന്നിട്ട് വേറെ
പണി നോക്ക്.

326
00:28:03,757 --> 00:28:10,674
അതായിരുന്നു പ്ലാൻ, പക്ഷേ എനിക്ക് 
അതിൽ കൂടുതൽ സഹായിക്കാൻ പറ്റും.

327
00:28:10,674 --> 00:28:11,674
അതൊന്നും വേണ്ട.

328
00:28:12,704 --> 00:28:14,444
അതുകൊണ്ട് അടുക്കളയിൽ നിന്ന്
മാറി നിന്നോ.

329
00:28:14,604 --> 00:28:17,744
ഞാൻ ഇവിടെ പണിയെടുക്കണം
എന്നായിരുന്നല്ലോ അമ്മക്ക് നിർബന്ധം.

330
00:28:26,104 --> 00:28:27,104
അത് ആരാ?

331
00:28:33,374 --> 00:28:34,674
ഒരു ഫ്രണ്ട്.

332
00:28:35,074 --> 00:28:36,144
ഞാനൊന്ന് പുറത്ത് പോകുവാ.

333
00:28:42,304 --> 00:28:43,544
ഏതോ പെണ്ണാണെന്ന് ഉറപ്പാണ്.

334
00:28:43,804 --> 00:28:44,804
പെണ്ണോ?

335
00:28:45,404 --> 00:28:47,274
ആ ഒരു പെൺകുട്ടി.

336
00:28:47,804 --> 00:28:48,804
ആരാ?

337
00:28:49,544 --> 00:28:50,604
യോങ് ജുൻ.

338
00:28:50,644 --> 00:28:53,644
യോങ് ജുൻ ആണായി കാണാൻ കൊള്ളാം. പെണ്ണായാൽ പോരാ.

339
00:28:53,644 --> 00:28:57,004
ഞാൻ പറഞ്ഞത് അവനൊരു പെണ്ണിനെ 
ലൈൻ അടിക്കുന്നുണ്ടെന്നാ.

340
00:28:57,044 --> 00:28:58,774
അവനിപ്പോൾ പ്രണയത്തിലാണ്.

341
00:29:19,704 --> 00:29:22,904
[ഗാ യൂൾ ട്രെയിനിങ് ഫീസ്
500,000 വോൺ ജൂലൈ 25ന് ]

342
00:29:35,174 --> 00:29:39,480
[25-ാമത് സിയോൾ സിറ്റി ഹാൾ നീന്തൽ മത്സരം]

343
00:29:39,505 --> 00:29:41,198
[ഗാ യൂൾ ജയിക്കും.]

344
00:29:47,374 --> 00:29:51,127
- കുളത്തിൽ നിന്ന് ഇറങ്ങാൻ.
- നീയും! ഇപ്പോൾ ഇറങ്ങിക്കോണം.

345
00:29:52,704 --> 00:29:55,244
നമ്മുടെ കുട്ടികൾ എങ്ങനെയാ ഇവരുടെ 
കൂടെ ഇതേ കുളം ഉപയോഗിക്കുക?

346
00:29:55,244 --> 00:29:56,244
ഇത് എന്തൊരു കഷ്ടമാണ്.

347
00:29:57,844 --> 00:30:00,374
- നീ സംസാരിക്കില്ലേ?
- നീയും സംസാരിക്കില്ലേ?

348
00:30:00,374 --> 00:30:03,004
- പോയി നിന്റെ കോച്ചിനെ വിളിച്ചോണ്ട് വാ.
- നീ എന്താ കാണിക്കുന്നേ, തെറി പറയുന്നോ?

349
00:30:03,044 --> 00:30:04,274
എല്ലാണ്ണവും ഇറങ്ങി പോ!

350
00:30:08,304 --> 00:30:09,574
ഇവിടെ എന്താ നടക്കുന്നെ?

351
00:30:11,674 --> 00:30:14,144
നിങ്ങളാണോ ഇവരുടെ കോച്ച്?

352
00:30:14,304 --> 00:30:15,304
എന്താ പ്രശ്നം?

353
00:30:15,344 --> 00:30:16,974
എല്ലാത്തിനെയും ഇറക്കി വിട്.
ഞങ്ങളുടെ കുട്ടികൾക്ക് ഇവിടെ
പ്രാക്ടീസ് ചെയ്യണം.

354
00:30:17,144 --> 00:30:19,374
ഇത് ഞങ്ങൾക്ക് പ്രാക്ടീസ് ചെയ്യാൻ 
ഷെഡ്യൂൾ ചെയ്ത് തന്ന സമയമാണ്.

355
00:30:19,404 --> 00:30:21,004
ഞങ്ങളുടെ കുട്ടികൾക്കും ഈ സമയത്താണ് 
ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

356
00:30:21,044 --> 00:30:23,704
നിങ്ങൾ ബൗണ്ടറിക്ക് അപ്പുറത്തെ
വശമാണ് ഉപയോഗിക്കേണ്ടത്.

357
00:30:23,844 --> 00:30:24,874
ഞങ്ങളുടെ കുട്ടികൾ എങ്ങനെയാ...

358
00:30:24,874 --> 00:30:25,654
- ഈ വികലാംഗരുടെ കൂടെ...
- നീ ഓക്കെ ആണോ?
- നമുക്ക് പോകാം.

359
00:30:25,654 --> 00:30:27,424
- പ്രാകടീസ് ചെയ്യുക?
- ഞാൻ ഓക്കെ ആണ്.

360
00:30:27,484 --> 00:30:30,644
- ഞങ്ങളുടെ കുട്ടികൾക്ക് വല്ല
അസുഖവും വന്നാലോ?
- അവർക്ക് എങ്ങനെ അസുഖം വരുമെന്നാ?

361
00:30:30,804 --> 00:30:33,074
ഇവർക്കാർക്കും വട്ടച്ചൊറി ഒന്നുമില്ല.

362
00:30:33,074 --> 00:30:34,444
തന്നോട് പറഞ്ഞിട്ട് കാര്യമില്ല.

363
00:30:35,274 --> 00:30:38,299
ബ്ലീച്ചിങ് പൗഡറിട്ട് എല്ലാം വൃത്തിയാക്കി വെക്ക്. 
ഞങ്ങൾ പിന്നീട് വരാം.

364
00:30:38,324 --> 00:30:39,474
നിങ്ങളെന്താ പറഞ്ഞേ?

365
00:30:39,474 --> 00:30:41,804
ബ്ലീച്ചിങ് പൗഡറിട്ട് ഇവിടെ 
മുഴുവൻ വൃത്തിയാക്കാൻ.

366
00:30:41,804 --> 00:30:42,974
മുഴുവനായി അണുവിമുക്തമാക്കാൻ.

367
00:30:42,974 --> 00:30:44,704
ഇവനൊന്നും ഒരു മാന്നേഴ്സും ഇല്ല.

368
00:30:44,944 --> 00:30:46,544
ജി ക്യുങ്, ഡ്രസ്സ്‌ എടുത്തിട്.

369
00:30:46,544 --> 00:30:48,774
പിള്ളേരേ, വാ പോകാം.

370
00:30:49,974 --> 00:30:51,304
സൂക്ഷിച്ചു വാ.

371
00:30:51,744 --> 00:30:53,074
എന്നാ ശരി. പിന്നെ കാണാം.

372
00:30:59,304 --> 00:31:01,744
- അതേ, അമ്മച്ചി.
- എന്താ?

373
00:31:02,274 --> 00:31:05,474
കേൾവി ഇല്ലെങ്കിലും അവർക്ക് ചുണ്ടും 
മുഖവും വായിച്ചെടുക്കാൻ പറ്റും.

374
00:31:05,674 --> 00:31:06,744
അയിന്?

375
00:31:07,374 --> 00:31:10,844
നമ്മൾ കാര്യങ്ങൾ കേട്ട് മനസ്സിലാക്കുന്നു. 
അവർ കാര്യങ്ങൾ കണ്ടു മനസിലാക്കുന്നു.

376
00:31:11,444 --> 00:31:14,804
അവർക്ക് കേൾക്കാൻ കഴില്ലെങ്കിലും 
നന്നായി കാണാൻ കഴിയും.

377
00:31:14,874 --> 00:31:15,504
അതുകൊണ്ട്?

378
00:31:15,644 --> 00:31:17,804
നിങ്ങൾ പറഞ്ഞത് എല്ലാം 
അവർ കണ്ടിട്ടുണ്ട്.

379
00:31:17,804 --> 00:31:20,474
അയിന്, നീ എന്ത് ചെയ്യുമെന്നാ?

380
00:31:21,104 --> 00:31:23,244
ഞാൻ പറഞ്ഞതിൽ 
എന്തെങ്കിലും തെറ്റ് ഉണ്ടോ?

381
00:31:23,244 --> 00:31:24,744
നീ ആരാടാ?

382
00:31:25,874 --> 00:31:26,874
താൻ എന്താടോ ചെയ്യുന്നേ?

383
00:31:27,874 --> 00:31:29,744
താനെന്താ എന്റെ ഫോട്ടോ എടുക്കുന്നോ?

384
00:31:30,474 --> 00:31:31,644
നന്നായിട്ട് ഒന്ന് ചിരിച്ചേ.

385
00:31:31,974 --> 00:31:33,644
താൻ എന്ത് കോപ്പാണ് കാണിക്കുന്നേ?

386
00:31:35,174 --> 00:31:36,174
നിനക്ക് എന്താ തലക്ക് വെളിവ് ഇല്ലേ?

387
00:31:37,004 --> 00:31:42,204
വികലാംഗരുടെ പാർക്കിംഗ് സ്ഥലത്ത് 
അനധികൃത പാർക്കിംഗ് ചെയ്താൽ,  
100,000 വോൺ ആണ് പിഴ.

388
00:31:42,774 --> 00:31:43,944
അത്രക്ക് ധൈര്യം ഉണ്ടെങ്കിൽ 
നീ പോയി റിപ്പോർട്ട്‌ ചെയ്യ്!

389
00:31:49,974 --> 00:31:53,484
[അനധികൃത പാർക്കിംഗ് റിപ്പോർട്ട്‌ ചെയ്യൽ]

390
00:32:16,144 --> 00:32:18,174
നിന്റെ അനുജത്തി ഓക്കെ ആണോ?

391
00:32:18,704 --> 00:32:19,744
നീ കണ്ടോ?

392
00:32:22,274 --> 00:32:23,274
അവൾ ഓക്കെ ആണ്.

393
00:32:23,474 --> 00:32:26,604
നീയോ?

394
00:32:27,074 --> 00:32:30,574
ഞാനോ? ഞാനും ഓക്കെ ആണ്.

395
00:32:31,304 --> 00:32:33,774
ഇടക്ക് ഇങ്ങനെ സംഭവിക്കാറുണ്ട്...

396
00:32:35,944 --> 00:32:37,274
പക്ഷേ...

397
00:32:38,144 --> 00:32:40,874
എനിക്കിത് അങ്ങ് ഉൾകൊള്ളാൻ
കഴിയുന്നില്ല.

398
00:32:53,044 --> 00:32:54,104
ആസ്വദിച്ചു കഴിക്ക്.

399
00:33:11,944 --> 00:33:14,944
ഈ ലോകം വളരെ കഠിനമാണ്.

400
00:33:17,704 --> 00:33:21,274
നമ്മൾ ശബ്ദം മാത്രമാണ്
കേൾക്കാത്തത്.

401
00:33:21,874 --> 00:33:24,404
പക്ഷേ ഇത് തികച്ചും വ്യത്യസ്തമായ
ഒരു ലോകമാണ്.

402
00:33:24,404 --> 00:33:27,774
നമുക്ക് അവിടേക്ക് എത്താനോ,
പോകാനോ കഴിയില്ല.

403
00:33:34,844 --> 00:33:39,244
ഇത് ഒരിക്കലും മാറുകയുമില്ല.

404
00:34:05,804 --> 00:34:07,444
നീ എന്താ ഇവിടെ?

405
00:34:09,774 --> 00:34:13,074
നമുക്കൊന്ന് ചുറ്റി കറങ്ങിയാലോ!

406
00:34:33,174 --> 00:34:36,704
കുഴപ്പമില്ല, ഞാനിവിടെ നിന്നോളാം.

407
00:34:59,504 --> 00:35:03,044
ഗാ യൂളിന് ക്ഷീണം തോന്നുന്നുണ്ടോ എന്ന് ചോദിക്കാമോ?

408
00:35:06,404 --> 00:35:10,204
തനിക്ക് ക്ഷീണം തോന്നുന്നുണ്ടോ?

409
00:35:10,844 --> 00:35:13,674
എനിക്കൊരു ക്ഷീണവുമില്ല,
ഇതൊക്കെയല്ലേ ഒരു രസം!

410
00:35:14,204 --> 00:35:18,544
ഇതൊന്നും അവൾക്ക് ഒരു
ക്ഷീണവും ഉണ്ടാക്കില്ലെന്ന്.

411
00:35:19,844 --> 00:35:21,104
താങ്ക്സ്.

412
00:35:23,574 --> 00:35:27,374
അവൾക്കിന്ന് ജോലിക്ക് 
പോകണ്ടേ എന്ന് ചോദിക്കാമോ?

413
00:35:30,504 --> 00:35:35,804
തനിക്കിന്ന് ജോലിക്ക് 
പോകണ്ടേന്ന് ചോദിക്കുന്നു.

414
00:35:40,374 --> 00:35:43,274
സാരമില്ല, ഇന്ന് ലീവ് എടുക്കാം.

415
00:35:46,044 --> 00:35:47,604
അവൾ ഇന്ന് ലീവ് എടുത്തെന്ന്.

416
00:37:26,074 --> 00:37:27,204
ഗംഭീരം!

417
00:37:37,204 --> 00:37:38,904
എന്തിനാ ഇവിടെ വന്നേ?

418
00:39:32,444 --> 00:39:34,604
ഇന്ന് രാത്രി നല്ല തണുപ്പ് ഉണ്ടല്ലേ.

419
00:39:48,744 --> 00:39:52,204
ഇന്ന് എന്തോ എനിക്ക് നല്ല ഉറക്കം വരുന്നു.

420
00:39:52,204 --> 00:39:54,204
ഇന്ന് അടിപൊളി ആയിരുന്നു, താങ്ക്സ്

421
00:39:56,844 --> 00:39:58,904
ഞാനാദ്യമേ വീട്ടിലേക്ക് പോകുവാ.

422
00:39:58,904 --> 00:40:01,444
നീ പയ്യെ വന്നാൽ മതി.

423
00:40:02,444 --> 00:40:03,444
എന്തിന്?

424
00:40:17,644 --> 00:40:19,144
നമുക്ക് നടന്നാലോ?

425
00:41:27,464 --> 00:41:35,584
[ഇന്ന് എത്ര കാശ് ചിലവായി?]

426
00:41:41,134 --> 00:41:44,134
[അതൊന്നും നോക്കണ്ട. 
ഇത് എന്റെ സന്തോഷമാണ്]

427
00:41:47,634 --> 00:41:50,634
[നമ്മൾ ഒരുമിച്ചല്ലേ ആസ്വദിച്ചത്,
അപ്പോൾ ചിലവും ഒരുമിച്ചു 
പങ്ക് വയ്ക്കണം]

428
00:41:51,284 --> 00:41:54,284
[അതൊന്നും സാരമില്ല]

429
00:41:55,834 --> 00:41:58,834
[അങ്ങനെ പറഞ്ഞാൽ പറ്റില്ല. 
എത്ര ആയെന്ന് പറ.]

430
00:42:07,124 --> 00:42:10,124
[എന്നാ ശരി. 30,000 വോൺ
അയച്ചാൽ മതി.]

431
00:42:15,424 --> 00:42:18,104
[ഗാ യൂൽ പറയുന്നത് 50,000
വോൺ അയക്കണമെന്ന്.]

432
00:42:18,604 --> 00:42:21,604
[താങ്ക്സ്. നമുക്ക് ഇനിയും
ഇതുപോലെ ചെയ്യാം.]

433
00:42:23,364 --> 00:42:26,364
[പിന്നെന്താ, തീർച്ചയായും!]

434
00:42:30,244 --> 00:42:32,344
ഞാൻ എപ്പോഴാ അങ്ങനെ പറഞ്ഞത്?

435
00:42:33,674 --> 00:42:34,874
നിനക്ക് അറിയില്ലേ...

436
00:42:36,544 --> 00:42:39,744
എന്തിനാ എപ്പോഴും കാശിനു
കണക്ക് വയ്ക്കുന്നത്?

437
00:42:40,374 --> 00:42:42,474
അടുത്ത തവണ നമുക്ക് അവന്
ട്രീറ്റ്‌ കൊടുത്താൽ പോരേ.

438
00:42:43,544 --> 00:42:45,304
എനിക്ക് മനസ്സിനൊരു സ്വസ്ഥത കിട്ടില്ല.

439
00:42:47,174 --> 00:42:48,604
എന്തെ?

440
00:42:49,844 --> 00:42:51,204
ബിയർ വേണോ?

441
00:43:07,804 --> 00:43:09,804
നീ അവനെ ലൈൻ അടിക്കുവല്ലേ?

442
00:43:10,574 --> 00:43:12,374
ഏയ്‌, അല്ല. ഞങ്ങൾ 
വെറും ഫ്രണ്ട്‌സ് മാത്രമാ.

443
00:43:13,674 --> 00:43:16,444
- എനിക്ക് തോന്നുന്നത് അവന്
അങ്ങനെ അല്ലെന്നാ.
- ഫ്രണ്ട്‌സ് ആണെന്ന്.

444
00:43:45,704 --> 00:43:46,604
എന്ത് പറ്റി?

445
00:43:46,614 --> 00:43:48,404
എനിക്ക് ഉറക്കം വരുന്നു.

446
00:44:04,284 --> 00:44:07,314
[നീ ഏറ്റവും കൂടുതൽ കേൾക്കാൻ
ആഗ്രഹിക്കുന്ന ശബ്ദം ഏതാണ്?]

447
00:44:18,574 --> 00:44:26,574
[നിന്റെ ശബ്ദം...]

448
00:44:30,274 --> 00:44:33,704
[എനിക്കറിയില്ല. ഞാൻ പിന്നീട്
എപ്പോഴെങ്കിലും പറയാം.]

449
00:44:33,704 --> 00:44:35,674
[നിനക്ക് നല്ല ക്ഷീണം കാണും.
കിടന്ന് ഉറങ്ങിക്കോളൂ]

450
00:44:38,904 --> 00:44:43,004
[ഓക്കെ. ഇന്ന് വളരെ അടിപൊളി
ദിവസം ആയിരുന്നു.]

451
00:45:03,944 --> 00:45:05,904
ഇന്ന് നീ പതിവിലും വൈകിയാണോ പോകുന്നേ?

452
00:45:06,604 --> 00:45:08,374
ഞങ്ങൾ മറ്റൊരു സ്വിമ്മിംഗ് പൂളിലേക്ക് മാറി.

453
00:45:08,374 --> 00:45:09,804
ആ സ്ത്രീ കാരണമാണോ?

454
00:45:09,804 --> 00:45:12,404
അതേ, ഒരുപാട് പരാതികൾ വന്നു.

455
00:45:13,504 --> 00:45:15,804
അവർക്കൊക്കെ പ്രാന്താണ്.

456
00:45:15,804 --> 00:45:17,044
കറക്റ്റ്.

457
00:45:17,404 --> 00:45:20,504
മാലിന്യങ്ങളെ ഒഴിവാക്കണം, 
അത് പേടി കൊണ്ടല്ല.

458
00:45:22,304 --> 00:45:23,874
നീ എന്താ തിന്നുന്നത്?

459
00:45:24,244 --> 00:45:25,504
ബ്രെഡ് !

460
00:45:26,904 --> 00:45:28,874
പുതിയ സ്ഥലം എവിടെയാ?

461
00:45:29,304 --> 00:45:31,844
പഴേ സിറ്റി സ്വിമ്മിംഗ് പൂൾ.

462
00:45:32,504 --> 00:45:34,204
അത് ഇത്തിരി ദൂരം ഉണ്ടല്ലോ.

463
00:45:34,204 --> 00:45:36,304
അതെ ഇത്തിരി ദൂരം ഉണ്ട്.

464
00:45:37,904 --> 00:45:39,704
ഇന്ന് നല്ലൊരു ദിവസം നേരുന്നു!

465
00:45:39,744 --> 00:45:41,574
ഓൾ ദി ബെസ്റ്റ്.

466
00:46:00,074 --> 00:46:02,244
[സോൾ സ്‌പോർട് സെന്റർ]

467
00:46:02,804 --> 00:46:05,804
- പട്ടിക്കാട് പോലുണ്ട്.
- പണി പാളി.

468
00:46:06,844 --> 00:46:08,844
പിന്നെന്താ, ഞാൻ ഹെല്പ് ചെയ്യാലോ.

469
00:46:09,144 --> 00:46:11,344
അവളെ കുറിച്ചാണ് ഞാൻ
പറഞ്ഞുകൊണ്ടിരുന്നത്.

470
00:46:13,904 --> 00:46:16,544
- ഇവളുടെ റെക്കോർഡ് എത്രയാ?
- 28 സെക്കൻഡ്‌സ്.

471
00:46:16,544 --> 00:46:17,604
28 സെക്കന്റോ?

472
00:46:18,204 --> 00:46:19,944
ഇവൾ ജനറൽ ഡിവിഷനിലാണോ
മത്സരിക്കുന്നത്?

473
00:46:19,974 --> 00:46:21,704
വരുന്ന സോൾ സിറ്റി ഹാൾ
കോമ്പറ്റിഷനിൽ ഇവൾ ഉണ്ടാവുമോ?

474
00:46:22,174 --> 00:46:24,244
ക്വാളിഫൈ ആയാൽ അവൾ
നാഷണൽ ടീമിലേക്ക് എത്താനുള്ള
യോഗ്യതാ മത്സരത്തിൽ എത്തും.

475
00:46:24,361 --> 00:46:25,501
വൗ.

476
00:46:25,574 --> 00:46:28,074
എന്തായാലും യോഗ്യതാ 
മത്സരം കഴിയുന്നത് വരെ.

477
00:46:28,074 --> 00:46:31,074
അവൾക്കിവിടെ പ്രാക്ടീസ് ചെയ്യാൻ 
ബുദ്ധിമുട്ട് ഉണ്ടാവില്ല. താങ്ക്സ്

478
00:46:40,844 --> 00:46:45,504
അന്താരാഷ്ട്ര ആംഗ്യഭാഷയെക്കുറിച്ച് പഠിക്കാം.

479
00:47:18,244 --> 00:47:20,874
പെട്ടെന്ന് കേറൂ. വിശന്നിട്ടു വയ്യ. വീട്ടിൽ 
പോയിട്ട് എന്തെങ്കിലും തിന്നണം.

480
00:47:32,674 --> 00:47:36,374
[25-ാം സോൾ സിറ്റി ഹാൾ
സ്വിമ്മിംഗ് കോമ്പറ്റിഷൻ]

481
00:47:38,644 --> 00:47:39,744
ഞാൻ എടുത്തോളാം.

482
00:47:44,574 --> 00:47:48,104
ലൈൻ 2-  കിം സു മിൻ,
ഗാംഗ്വേൻ സ്പോർട്സ് കൗൺസിൽ.

483
00:47:48,404 --> 00:47:51,574
ലൈൻ 3-  വൂ ഹീ യെൺ,
ഹല്ല അതിലറ്റിക്.

484
00:47:52,574 --> 00:47:55,644
ലൈൻ 4-  ജൂ ഹയെ റിയൻ,
ഇഞ്ചിയോൻ സിറ്റി ഹാൾ.

485
00:47:56,604 --> 00:47:59,444
ലൈൻ 5- ജോങ് വൂ സൺ,
സ്ട്രോക്കേ സോൾ.

486
00:48:00,244 --> 00:48:03,574
ലൈൻ 6-  സൺവു യെ ജി,
ഗ്യേങ്ബുക് പ്രൊവിൻഷ്യൽ ഓഫീസ്.

487
00:48:04,204 --> 00:48:07,804
ലൈൻ 7-  സെയോ ഗാ യൂൾ,
ഹോപ്പ് സ്വിമ്മിംഗ് ഫെഡറേഷൻ.

488
00:48:08,374 --> 00:48:11,674
ലൈൻ 8-  അൺ ഡാ ഹീ,
ജെജു സിറ്റി ഹാൾ.

489
00:48:32,774 --> 00:48:34,104
മുന്നറിപ്പ് ശ്രദ്ധിക്കുക.

490
00:49:11,344 --> 00:49:12,344
അവള് ജയിച്ചു!

491
00:49:13,304 --> 00:49:16,104
[സെയോ ഗാ യൂൾ 27.87 സെക്കൻഡ്‌സ്]

492
00:49:16,104 --> 00:49:19,344
[1-ാം സ്ഥാനം - സെയോ ഗാ യൂൾ/ഹോപ്പ്
സ്വിമ്മിംഗ് ഫെഡറേഷൻ - 27.87 സെക്കൻഡ്‌സ്]

493
00:49:40,874 --> 00:49:43,274
ഇനി ഒരു സെക്കന്റ്‌ അകലം മാത്രം.

494
00:49:52,074 --> 00:49:53,274
അത് എന്താണ്?

495
00:49:54,044 --> 00:49:55,604
ഗോൾഡ് മെഡൽ.

496
00:49:56,104 --> 00:49:59,974
ജനറൽ ഡിവിഷനിൽ ഗാ യൂൾ
അവളുടെ കഴിവ് തെളിയിച്ചു.

497
00:50:00,704 --> 00:50:03,344
കൺഗ്രാജുലേഷൻ !

498
00:50:05,504 --> 00:50:06,904
സോറി, വെയിറ്റ്.

499
00:50:18,744 --> 00:50:19,744
സോറി.

500
00:50:21,344 --> 00:50:24,644
അവൾക്ക് ഇനി ഒരു സെക്കന്റ്‌ കൂടി
കുറയ്ക്കാൻ കഴിഞ്ഞാൽ,

501
00:50:24,644 --> 00:50:26,604
അവൾക്ക് യോഗ്യതാ 
മത്സരത്തിൽ എത്താം.

502
00:50:26,604 --> 00:50:29,504
ജയിച്ചാൽ അവൾക്ക് 
നാഷണൽ ടീമിൽ എത്താം.

503
00:50:29,804 --> 00:50:33,444
അപ്പോൾ ശരിക്കും അവൾ
ഒളിമ്പിക്സിൽ എത്തുമല്ലേ?

504
00:50:34,744 --> 00:50:36,644
അതേ, എന്റെ അനുജത്തി മിടുക്കിയല്ലേ?

505
00:50:37,204 --> 00:50:41,974
യെസ്. നീയും. നിങ്ങൾ രണ്ടും സൂപ്പറാ.

506
00:50:44,074 --> 00:50:48,404
ഈ വിജയം നമുക്ക് ആഘോഷിക്കണ്ടേ?

507
00:50:51,344 --> 00:50:53,604
ഓ... അവൾക്ക് നന്നായി 
റെസ്റ്റ് എടുക്കേണ്ടതുണ്ട്...

508
00:50:53,644 --> 00:50:55,844
മാത്രമല്ല, എനിക്കിനി ഡിന്നർ
തയ്യാറാക്കാനും ഉണ്ട്.

509
00:50:58,674 --> 00:51:01,404
കൺഗ്രാജുലേഷൻ.

510
00:51:01,874 --> 00:51:03,504
താങ്ക്യൂ.

511
00:51:04,404 --> 00:51:06,004
നിനക്ക് പൊയ്ക്കൂടേ.

512
00:51:07,944 --> 00:51:10,174
ഇപ്പോൾ വേണ്ട, അടുത്ത തവണ ആവട്ടെ.

513
00:51:10,504 --> 00:51:11,744
സോറി.

514
00:51:11,944 --> 00:51:15,304
ഒരു 30 മിനിറ്റ് വെയിറ്റ് ചെയ്യ്!

515
00:51:15,974 --> 00:51:19,574
- എന്താ ഇത്രയും താമസിച്ചത്?
- ഞാൻ ഇവിടെ നിക്കാനും ഇരിക്കാനും 
സമയം ഇല്ലാത്ത തിരക്കിലാ.

516
00:51:19,744 --> 00:51:22,604
വേഗം ഇത് ഡെലിവറി ചെയ്യ്.

517
00:51:22,644 --> 00:51:24,274
- ഒരു രക്ഷയുമില്ല ഞാൻ ബിസി ആണ്.
- ഈ ഒരറ്റ തവണ. പ്ലീസ്...

518
00:51:24,344 --> 00:51:25,974
- പറ്റില്ല, എനിക്ക് ഭയങ്കര തിരക്ക് ആണ്.
- ഈ ഒരൊറ്റ തവണ മാത്രം.

519
00:51:26,004 --> 00:51:28,344
പറ്റില്ല അളിയാ മുടിഞ്ഞ തിരക്ക് ആണ്.

520
00:51:28,404 --> 00:51:29,744
സോറി ഡാ, ഇപ്പോൾ എനിക്ക് നേരമില്ല.

521
00:51:29,974 --> 00:51:32,604
- ഒരു പെൺകുട്ടിയെ സെറ്റ് ആക്കിത്തരാം?
- ഇതാണോ അഡ്രസ്സ്?

522
00:51:34,504 --> 00:51:35,744
- സൂക്ഷിച്ചു കൊണ്ടുപോണം.
- ഓക്കെ.

523
00:51:36,574 --> 00:51:40,344
ഈ കസ്റ്റമർ ഇത്തിരി വട്ട് കേസ് ആണ്.

524
00:51:40,344 --> 00:51:45,204
അതുകൊണ്ട് ഡോറിന്റെ 
മുന്നിൽ വച്ചിട്ട് ഇങ്ങു പോര്.

525
00:51:45,404 --> 00:51:46,974
ഞാൻ സാധാരണ അങ്ങനെ തന്നെയാ ചെയ്യാറ്.

526
00:51:47,044 --> 00:51:49,044
ഈ വട്ടെന്ന് പറഞ്ഞാൽ?

527
00:51:49,074 --> 00:51:51,144
മുഴുത്ത വട്ട്.

528
00:51:52,204 --> 00:51:53,674
നേരിൽ കണ്ടുമുട്ടാതെ നോക്കിക്കോ.

529
00:51:57,474 --> 00:52:00,074
- പെൺകുട്ടിയെ ചൊവ്വാഴ്ച കാണാൻ പറ്റുമോ?
- ഒന്ന് വേഗം പോടാ നാറി!

530
00:52:02,374 --> 00:52:03,374
ഞാൻ പോയിട്ട് വരാം.

531
00:52:16,744 --> 00:52:18,174
നിനക്ക് നന്നായി ചേരുന്നുണ്ട്.

532
00:52:18,674 --> 00:52:20,074
- ഇത് ഒരുമാതിരി ഇരിക്കുന്നു.
- നല്ല ഭംഗിയുണ്ട്.

533
00:52:20,474 --> 00:52:21,744
ഇതാണ് നല്ലത്.

534
00:52:22,244 --> 00:52:23,644
- ബോറൻ ലുക്ക്.
- കൊള്ളത്തില്ല.

535
00:52:23,744 --> 00:52:25,504
- കൊള്ളില്ല.
- എന്താ?

536
00:52:31,104 --> 00:52:32,404
ഇത് എങ്ങനെയുണ്ട്?

537
00:52:32,674 --> 00:52:34,674
വെട്ടി തിളങ്ങുന്നു.

538
00:53:40,674 --> 00:53:43,904
എന്താ? എന്റെ മുഖത്ത്
എന്തെങ്കിലും ഇരിക്കുന്നോ?

539
00:53:46,204 --> 00:53:47,604
ഇല്ലല്ലോ.

540
00:53:51,774 --> 00:53:53,844
ഇന്ന് നമുക്ക് എന്ത് ചെയ്യാം?

541
00:53:55,904 --> 00:53:58,174
വിശക്കുന്നുണ്ടോ? എന്തെങ്കിലും
കഴിക്കാൻ പോയാലോ?

542
00:53:58,904 --> 00:54:00,344
എന്നെ...

543
00:54:01,904 --> 00:54:05,774
കണ്ടാൽ വിശന്നു വലഞ്ഞ 
ഭീകര ജീവിയെ പോലെയുണ്ടോ?

544
00:54:07,874 --> 00:54:10,404
ഇല്ലല്ലോ. എന്തുപറ്റി?

545
00:54:10,644 --> 00:54:14,744
നീ എന്നെ കാണുമ്പോഴെല്ലാം ഭക്ഷണം 
കഴിച്ചോ എന്നാണല്ലോ ചോദിക്കുന്നത്.

546
00:54:14,744 --> 00:54:18,644
"എന്തെങ്കിലും കഴിക്ക്," "വാ തിന്നാം"

547
00:54:20,744 --> 00:54:22,304
സോറി.

548
00:54:23,004 --> 00:54:26,404
ഒരുപക്ഷേ ഞാനൊരു റെസ്റ്റോറന്റ്
ഉടമയുടെ മകൻ ആയതുകൊണ്ടാവും.

549
00:54:27,074 --> 00:54:29,804
എന്നാപ്പിന്നെ, നമ്മൾ വേറെ
എവിടേക്ക് പോകും?

550
00:54:32,204 --> 00:54:35,474
നമുക്ക് ചുറ്റിക്കറങ്ങി നടക്കാം.

551
00:55:14,044 --> 00:55:16,744
- ഇവിടം അടിപൊളി അല്ലേ.
- ശരിയാ. അടിപൊളി സ്ഥലം.

552
00:55:17,944 --> 00:55:22,974
ഞാനും ഗാ യൂളും ചെറുപ്പത്തിൽ
പലപ്പോഴും ഇവിടെയാ കളിച്ചിരുന്നത്.

553
00:55:23,474 --> 00:55:25,774
നീ ഇവിടെയാണോ താമസിച്ചിരുന്നത്?

554
00:55:27,174 --> 00:55:29,574
എന്റെ അച്ഛനും അമ്മയും ഇപ്പോഴും
ഈ പ്രദേശത്തു തന്നെയാ താമസം.

555
00:55:30,644 --> 00:55:34,404
ചിലപ്പോഴൊക്കെ അച്ഛനെയും
അമ്മയെയും സഹായിക്കാൻ
ഞാൻ ഇങ്ങോട്ട് വരാറുണ്ട്.

556
00:55:35,604 --> 00:55:38,904
പിന്നെ, എനിക്ക് എന്തെങ്കിലും
മനപ്രയാസം ഉള്ളപ്പോഴും 
ഇങ്ങോട്ട് വരും.

557
00:55:38,904 --> 00:55:45,704
ഈ നദിയിലേക്ക് നോക്കി നിൽക്കുമ്പോൾ 
എന്റെ മനസ്സ് ശാന്തമാകും.

558
00:55:49,944 --> 00:55:53,474
[എങ്ങനെ പോകുന്നു നിന്റെ ഡേറ്റിങ്?
റിപ്ലൈ അയക്കണമെന്നില്ല!]

559
00:56:06,204 --> 00:56:08,674
അപ്പോൾ, നീ എന്ത് ചെയ്യാനാണ്
ആഗ്രഹിക്കുന്നത്?

560
00:56:09,274 --> 00:56:11,244
- എന്റെ ആഗ്രഹമോ?
- അതെ.

561
00:56:11,244 --> 00:56:13,644
എന്റെ അനുജത്തി ഒളിമ്പിക്സിൽ
പങ്കെടുക്കുന്ന ദിവസമാണ് 
എന്റെ സ്വപനം.

562
00:56:13,644 --> 00:56:17,044
നിന്റെ അനുജത്തിയുടെ കാര്യമല്ല.
എന്താണ് ശരിക്കും നിന്റെ സ്വപ്നം?

563
00:56:17,374 --> 00:56:18,604
അത്...

564
00:56:18,604 --> 00:56:22,174
എന്റെ അനുജത്തി ഒളിമ്പിക്സിൽ
പങ്കെടുക്കുന്നത് കാണണം എന്നത്.

565
00:56:24,544 --> 00:56:28,404
അതിന് ശേഷം? നിനക്ക് 
എന്ത്‌ ചെയ്യാനാ ആഗ്രഹം?

566
00:56:29,074 --> 00:56:30,404
അതിന് ശേഷമോ?

567
00:56:31,904 --> 00:56:33,004
എനിക്ക്?

568
00:56:38,804 --> 00:56:41,104
ആ... എനിക്കറിയില്ല.

569
00:56:41,544 --> 00:56:46,774
സത്യത്തിൽ എനിക്ക് എന്താണ് വേണ്ടതെന്ന് 
ഞാൻ ഒരിക്കലും ആലോചിച്ചിട്ടില്ല.

570
00:56:48,674 --> 00:56:51,204
ശരിക്കും ഒന്നും ആഗ്രഹിച്ചിട്ടില്ലന്നോ?

571
00:56:51,744 --> 00:56:53,144
അതെ.

572
00:56:54,144 --> 00:56:56,144
നിന്റെ കാര്യമോ?

573
00:56:56,144 --> 00:56:57,344
ഞാനോ?

574
00:57:04,874 --> 00:57:09,304
സത്യം പറഞ്ഞാൽ എന്താ ചെയ്യേണ്ടതെന്ന് 
എനിക്കും ഒരു പിടിയുമില്ല.

575
00:57:14,244 --> 00:57:18,904
കൗമാരപ്രായത്തിൽ ഫ്രണ്ട്സുമായി
കറങ്ങി നടക്കുന്നത് ആയിരുന്നു ഇഷ്ടം.

576
00:57:19,104 --> 00:57:24,274
പിന്നെ എങ്ങനെയൊക്കെയോ
യൂണിവേഴ്സിറ്റി പാസ്സ് ആയി.

577
00:57:24,274 --> 00:57:28,344
പിന്നെ ഒരു ജോലി നേടാനുള്ള സമയം 
ആയപ്പോൾ എനിക്ക് എന്താണ്
വേണ്ടതെന്ന് ഒരു പിടിയും ഇല്ല.

578
00:57:28,744 --> 00:57:34,074
എന്നിട്ടും ഞാൻ കുറെ റെസ്യൂമുകൾ 
തുരുതുരാ അയച്ചുകൊണ്ടേയിരുന്നു.

579
00:57:35,344 --> 00:57:38,074
പക്ഷേ, എല്ലാരും എന്നെ
ഒഴിവാക്കിക്കൊണ്ടേയിരുന്നു.

580
00:57:47,444 --> 00:57:53,204
എനിക്ക് പ്രത്യേകിച്ചു വലിയ താല്പര്യങ്ങളില്ല, 
സ്വപ്‍നം കാണാൻ പോലും നല്ലൊരു
ജോലി എനിക്കറിയില്ല.

581
00:57:55,004 --> 00:57:56,904
ശരിക്കും പറഞ്ഞാൽ നമ്മൾ ഒരേ
വഞ്ചിയിലെ യാത്രക്കാരാ.

582
00:57:59,374 --> 00:58:00,474
അതെ.

583
00:58:01,544 --> 00:58:03,404
എന്നാൽ പിന്നെ...

584
00:58:03,404 --> 00:58:06,944
നമുക്ക് ഒരുമിച്ച് എന്തെങ്കിലും
കണ്ടെത്തികൂടെ?

585
00:58:07,274 --> 00:58:08,344
എന്ത്?

586
00:58:09,044 --> 00:58:10,604
നിനക്ക് അറിയാലോ...

587
00:58:11,204 --> 00:58:15,544
നമുക്ക് രണ്ടുപേർക്കും നമ്മുടെ സ്വപ്നം 
കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

588
00:58:16,404 --> 00:58:21,744
പല കാര്യങ്ങളും നമുക്ക് ഒരുമിച്ചു
പരീക്ഷിച്ചു നോക്കിയാലോ.

589
00:58:21,974 --> 00:58:26,374
അങ്ങനെ ചെയ്താൽ നമുക്ക് എന്തെങ്കിലും 
കണ്ടെത്താൻ കഴിഞ്ഞേക്കും.

590
00:58:26,504 --> 00:58:27,504
ഒരുമിച്ചു നോക്കിക്കൂടെ!

591
00:58:38,644 --> 00:58:39,844
യോങ് ജുൻ.

592
00:58:45,174 --> 00:58:50,404
നീ എന്റെ ഫ്രണ്ട് ആയതിനു നന്ദി.

593
01:00:50,504 --> 01:00:52,104
ഹലോ! അവിടെ ആരെങ്കിലും ഉണ്ടോ?

594
01:01:06,104 --> 01:01:07,374
അതേ...

595
01:01:08,974 --> 01:01:13,574
ഫ്രണ്ട് ആയതിനു നീ നന്ദി പറഞ്ഞു.

596
01:01:27,504 --> 01:01:30,104
പക്ഷേ ഞാൻ...

597
01:01:30,104 --> 01:01:31,504
നിന്നെ...

598
01:01:31,504 --> 01:01:33,644
ആദ്യം കണ്ടപ്പോൾ തന്നെ...

599
01:01:37,944 --> 01:01:39,074
സോറി. ഒരു മിനുട്ട്.

600
01:01:49,104 --> 01:01:51,339
[ഇ ആർ ഹോസ്പിറ്റൽ മുന്നറിപ്പ് -
തീ പിടുത്തത്തിൽ ശ്വാസം മുട്ടൽ
അനുഭവപ്പെട്ടതിനെ തുടർന്ന്...

601
01:01:51,363 --> 01:01:54,104
സെയോ ഗാ യൂളിനെ എമർജൻസി
മുറിയിലേക്ക് മാറ്റിയിരിക്കുന്നു.]

602
01:02:07,344 --> 01:02:08,344
സോറി സർ.

603
01:02:35,574 --> 01:02:38,674
ഞാനിത്തിരി പുക 
മാത്രമേ ശ്വസിച്ചുള്ളൂ.

604
01:02:40,844 --> 01:02:43,374
അച്ഛനോടും അമ്മയോടും പറയണ്ട.
അറിഞ്ഞാൽ അവര് ടെൻഷൻ അടിക്കും.

605
01:02:47,344 --> 01:02:49,304
എനിക്ക് ഒരു കുഴപ്പവുമില്ല.

606
01:02:50,404 --> 01:02:52,144
നിനക്ക് കുഴപ്പമില്ലന്നോ!

607
01:02:52,474 --> 01:02:54,504
എന്തെങ്കിലും വയ്യായ്മ 
ഉണ്ടെങ്കിൽ തുറന്ന് പറ.

608
01:02:54,504 --> 01:02:57,204
അടുത്തത് വരാനിരിക്കുന്നത്
പ്രധാനപ്പെട്ട കോമ്പറ്റിഷനാണ്.

609
01:03:00,144 --> 01:03:02,104
സോറി.

610
01:03:11,244 --> 01:03:13,244
അല്ല, ഞാനാണ് സോറി പറയേണ്ടത്.

611
01:03:17,144 --> 01:03:19,804
ഞാൻ നിന്റെ കൂടെ അവിടെ
ഉണ്ടാകേണ്ടതായിരുന്നു.

612
01:03:20,944 --> 01:03:22,944
സത്യമായും എനിക്കൊരു കുഴപ്പവുമില്ല.

613
01:03:23,374 --> 01:03:25,144
എന്നെ ഉടൻ ഡിസ്ചാർജ് ചെയ്യും.

614
01:03:26,504 --> 01:03:30,704
യോഗ്യതാ മത്സരത്തിലെത്താൻ
കഴിയാതെ വന്നാലോ?

615
01:03:32,244 --> 01:03:38,174
കഴിഞ്ഞ 10 കൊല്ലമായി നീ
കഷ്ടപ്പെട്ട് തണുത്ത വെള്ളത്തിൽ
കഠിനമായി പരിശീലിക്കുന്നു...

616
01:03:38,744 --> 01:03:40,944
അങ്ങനെയൊന്നും സംഭവിക്കില്ല.

617
01:03:41,404 --> 01:03:44,504
ഇപ്പോൾ വെള്ളത്തിൽ ഇറങ്ങുമ്പോൾ 
എനിക്ക് വലിയ തണുപ്പ് ഒന്നും തോന്നാറില്ല.

618
01:03:44,544 --> 01:03:46,004
അതുകൊണ്ട് വെറുതെ 
ടെൻഷൻ അടിക്കേണ്ട.

619
01:03:46,044 --> 01:03:50,604
ഞാനിന്ന് വളരെ മികച്ച പ്രകടനം
കാഴ്ച വച്ചതേ ഉള്ളൂ. അതുകൊണ്ട്
എനിക്കിത്തിരിയൊന്നു റെസ്റ്റ് എടുക്കാം.

620
01:04:25,444 --> 01:04:28,274
[യോങ് ജുൻ : എന്തെങ്കിലും 
പ്രശ്നം ഉണ്ടോ?]

621
01:05:11,044 --> 01:05:12,504
ഞങ്ങൾ വീട്ടിൽ പോകുവാണേ.

622
01:05:12,504 --> 01:05:13,704
ഓക്കെ, ശരി.

623
01:05:34,904 --> 01:05:36,874
[എന്നെ ഡിസ്ചാർജ് ചെയ്തു.]

624
01:05:36,874 --> 01:05:41,804
[ഇത്ര പെട്ടന്നോ? ഞാൻ ദേ ഇപ്പോൾ വരാം.]

625
01:05:53,784 --> 01:05:57,407
[നീ വരേണ്ട ആവശ്യമൊന്നുമില്ല. കോച്ച് 
എന്നെ കൊണ്ടുപോകാൻ വരുന്നുണ്ട്.]

626
01:05:57,431 --> 01:05:59,854
[ഞാൻ നേരെ പ്രാക്ടീസ് ചെയ്യാൻ പോകും.]

627
01:06:23,044 --> 01:06:24,442
[നീ ഈ മെസ്സേജ് വായിച്ചെങ്കിൽ,

628
01:06:24,466 --> 01:06:25,944
മി ജോങ് ലഞ്ച്ബോക്സിസ്
റെസ്റ്റോറന്റിലേക്ക് വരാമോ.]

629
01:07:05,904 --> 01:07:07,374
നീ ഓക്കെ ആണോ?

630
01:07:10,644 --> 01:07:12,974
വീട്ടിൽ പോകുന്നതിന് മുൻപ് ചൂടായി 
എന്തെങ്കിലും കഴിച്ചാലോ?

631
01:07:17,774 --> 01:07:20,074
നീ പോയ്ക്കോ. എനിക്ക് 
വേറെ പരിപാടിയുണ്ട്.

632
01:07:25,904 --> 01:07:27,904
ഞാനും കൂടെ വരട്ടെ?

633
01:07:29,244 --> 01:07:31,004
എന്തിന്?

634
01:07:31,504 --> 01:07:33,804
ഞാൻ എന്റെ ഫ്രണ്ട്‌സുമായി
സംസാരിച്ചിരിക്കാൻ പോകുവാണ്.

635
01:09:39,044 --> 01:09:42,374
[ഞാൻ പ്രാക്ടീസ് ചെയ്യാൻ പോകുവാ. 
നീ ഇനി വരണമെന്നില്ല.]

636
01:10:19,274 --> 01:10:21,304
നീ ഓക്കെ ആണോ?

637
01:10:25,244 --> 01:10:26,904
എന്താ സംഭവിച്ചേ?

638
01:10:29,604 --> 01:10:33,904
ഞാൻ വിളിച്ചാൽ എടുക്കാത്തതെന്താ? 
എന്റെ മെസ്സേജ് ഒന്നും കണ്ടില്ലേ?

639
01:10:37,504 --> 01:10:38,804
ഞാൻ കണ്ടില്ല.

640
01:10:40,474 --> 01:10:43,574
സോറി, ഇനി ഇങ്ങോട്ട് വരരുത്.

641
01:10:47,304 --> 01:10:49,604
എനിക്ക് മെസ്സേജ് അയക്കുന്നതും നിർത്തണം.

642
01:11:05,004 --> 01:11:07,004
നീ എന്താ ഇങ്ങനെ പെരുമാറുന്നത്?

643
01:11:07,974 --> 01:11:09,744
എന്തെങ്കിലും പറ്റിയോ?

644
01:11:10,544 --> 01:11:12,004
ഒന്നും പറ്റിയില്ല.

645
01:11:12,304 --> 01:11:14,304
പിന്നെയെന്താ ഞാൻ 
എന്തെങ്കിലും തെറ്റ് ചെയ്തോ?

646
01:11:14,674 --> 01:11:16,004
ഇല്ല.

647
01:11:16,644 --> 01:11:18,774
പിന്നെന്താ പ്രശ്നം?

648
01:11:18,774 --> 01:11:21,304
എന്നോട് പറ. എനിക്ക് അറിയണം...

649
01:11:21,304 --> 01:11:23,144
നീ അറിയേണ്ട കാര്യമില്ല!

650
01:11:29,704 --> 01:11:33,544
ഞാൻ എന്തുമാത്രം വിഷമിച്ചു 
എന്ന് നിനക്കറിയോ?

651
01:11:34,044 --> 01:11:36,704
നീ ഇനിയും ഇങ്ങനെ 
ആയാൽ ഞാനെന്ത് ചെയ്യും?

652
01:11:41,544 --> 01:11:44,174
എന്റെ വിഷമം അവഗണിക്കാൻ
നിനക്കെങ്ങനെ കഴിയും?

653
01:11:45,404 --> 01:11:48,074
ഞാനിനി നിന്റെ വിഷമങ്ങൾ കൂടി
ഏറ്റെടുക്കണോ?

654
01:11:49,844 --> 01:11:53,104
എനിക്കെന്റെ ജീവിതം തന്നെ
രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പറ്റുന്നില്ല.

655
01:11:57,144 --> 01:12:00,304
പ്ലീസ്, ഒന്ന് പോയി താ.

656
01:12:02,974 --> 01:12:04,644
ഞാൻ...

657
01:12:07,674 --> 01:12:09,704
നിനക്ക്

658
01:12:11,404 --> 01:12:12,604
ഒരു ഭാരമാണോ?

659
01:13:08,044 --> 01:13:10,344
ഇവനിന്ന് ഡെലിവറി
ചെയ്യുമായിരിക്കും, അല്ലേ?

660
01:13:14,019 --> 01:13:16,009
- നിങ്ങള് പോ.
- ഞാനോ?

661
01:13:19,604 --> 01:13:20,544
പെട്ടെന്ന് പോകൂ.

662
01:13:20,544 --> 01:13:21,774
ഇത് ഡെലിവറി ചെയ്യാനാണോ?

663
01:13:23,104 --> 01:13:24,104
- ഞാൻ പോകാം.
- ശരി.

664
01:13:29,644 --> 01:13:30,704
അവനൊരു കുഴപ്പവുമില്ല.

665
01:14:56,644 --> 01:14:58,344
എല്ലാം കഴിഞ്ഞു.

666
01:14:58,704 --> 01:15:01,044
എനിക്ക് യോഗ്യതാ മത്സരത്തിൽ
പങ്കെടുക്കാൻ കഴിയില്ല.

667
01:15:03,544 --> 01:15:05,004
എന്നോട് ക്ഷമിക്കണം.

668
01:15:12,904 --> 01:15:15,344
ഗാ യൂൾ, എന്നോട് ക്ഷമിക്കൂ.

669
01:15:17,804 --> 01:15:19,404
ഇതെല്ലാം എന്റെ തെറ്റാണ്.

670
01:15:20,474 --> 01:15:23,204
ഞാൻ കാരണമാണ് നിന്റെ സ്വപ്നം...

671
01:15:23,474 --> 01:15:25,974
നിന്റെ സ്വപ്നത്തെക്കുറിച്ചോ?

672
01:15:29,404 --> 01:15:32,004
നിന്റെ സ്വപ്നം എന്താണ്?

673
01:15:33,944 --> 01:15:38,044
എന്റെ ആഗ്രഹങ്ങളെ കുറിച്ച്
മാത്രമേ നിനക്ക് ചിന്തയുള്ളോ?

674
01:15:40,374 --> 01:15:43,344
നിന്റെ സ്വപ്നം തന്നെയാണ് എന്റേം.

675
01:15:44,104 --> 01:15:46,644
എന്റെ സ്വപ്നം എങ്ങനെയാ
നിന്റേത് ആവുന്നേ?

676
01:15:47,274 --> 01:15:50,044
എന്റെ ജീവിതം എനിക്ക് 
ജീവിക്കാൻ ഉള്ളതാണ്.

677
01:15:50,044 --> 01:15:53,874
എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി നീ
എന്തിനാ നിന്റെ ജീവിതം കളയുന്നത്?

678
01:15:54,174 --> 01:15:57,404
നീ എന്താ ഉദ്ദേശിച്ചത്? 
എന്തിനാ അങ്ങനെ പറഞ്ഞത്?

679
01:15:58,144 --> 01:16:00,004
നിനക്ക് മനസ്സിലായില്ലേ?

680
01:16:02,674 --> 01:16:04,904
നീ എല്ലാ ദിവസവും എന്നെ ഇങ്ങോട്ട് കൊണ്ടാക്കും,
കൂട്ടികൊണ്ട് പോകുകയും ചെയ്യുന്നു.

681
01:16:04,904 --> 01:16:07,804
എന്റെ ട്രെയിനിങ് ഫീസ് അടക്കാൻ നീ 
പാർട്ട്‌ ടൈം ജോലി വരെ ചെയ്യുന്നു.

682
01:16:07,804 --> 01:16:11,474
നീ നിന്റെ എല്ലാ സമയവും ഈ
കുളത്തിൽ ചിലവഴിക്കുന്നു.

683
01:16:15,274 --> 01:16:20,244
ഇവിടെയാണോ നിന്റെ ജീവിതം?

684
01:16:23,444 --> 01:16:26,244
ഞാൻ കാരണമാണ് നിനക്ക് 
ഇവിടെ നിൽക്കേണ്ടിവരുന്നത്.

685
01:16:27,774 --> 01:16:33,144
അത് കാണുമ്പോ എനിക്ക് എന്താണ് 
തോന്നുന്നതെന്ന് നിനക്കറിയോ?

686
01:16:37,904 --> 01:16:40,674
ഞാൻ നിനക്കൊരു ഭാരമാണെന്ന് പോലെയാ...

687
01:16:41,974 --> 01:16:43,544
എനിക്ക്...

688
01:16:44,374 --> 01:16:47,604
ഇത് എന്റെ ജീവിതമാ... എന്റെ സ്വപ്‍നമാ!

689
01:16:50,504 --> 01:16:54,144
റെസ്റ്റ് ആവശ്യമുള്ളപ്പോ ഒന്ന് റെസ്റ്റ്
എടുക്കാൻ പോലും എനിക്ക് കഴിയുന്നില്ല.

690
01:16:54,144 --> 01:17:00,044
എനിക്ക് എല്ലാം ഉപേക്ഷിക്കാൻ തോന്നിയാൽ കൂടി 
എനിക്കത് ചെയ്യാൻ കഴിയുന്നില്ല.

691
01:17:00,974 --> 01:17:04,244
യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാൻ
കഴിയാത്തതിനേക്കാൾ,

692
01:17:07,944 --> 01:17:12,274
നിന്നെ നിരാശപ്പെടുത്തുന്നതാ
എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്.

693
01:17:14,644 --> 01:17:17,374
എല്ലായ്‌പ്പോഴും ഇങ്ങനെ സോറി
പറയേണ്ടി വരുന്നതിൽ എനിക്ക്
വളരെ വിഷമം ഉണ്ട്.

694
01:18:06,274 --> 01:18:07,274
ഹലോ.

695
01:18:08,474 --> 01:18:11,844
എന്ത് പറ്റി? എന്തെങ്കിലും പ്രശ്നം ഉണ്ടോ?

696
01:18:24,674 --> 01:18:26,374
മറ്റേ ഡെലിവറി കേസ് ആണോ പ്രശ്നം?

697
01:18:27,374 --> 01:18:30,991
അതായിരുന്നില്ലേ നിന്റെ
ഗേൾഫ്രണ്ടിന്റെ വീട്?

698
01:18:31,015 --> 01:18:32,802
ആരായിരുന്നു ആ പ്രാന്ത് ഉള്ള ആള്?

699
01:18:34,174 --> 01:18:36,874
നീ കണ്ടോ?

700
01:18:37,804 --> 01:18:40,174
ഇല്ല, ഞാൻ സാധനം വാതിലിന്റെ
അടുത്ത് വച്ചിട്ട് തിരികെ വന്നു.

701
01:18:41,244 --> 01:18:43,374
അതാരായിരുന്നു?

702
01:18:43,744 --> 01:18:45,074
അവളുടെ അനുജത്തി.

703
01:18:46,304 --> 01:18:47,704
അനുജത്തിയോ?

704
01:18:48,404 --> 01:18:50,804
ഓ, അപ്പോൾ ആ വട്ട് കേസ്
അവളുടെ അനുജത്തിയാണല്ലേ.

705
01:18:52,944 --> 01:18:54,244
അവള്‍ കാരണം നല്ല 
ബുദ്ധിമുട്ട് ആണല്ലേ?

706
01:18:57,444 --> 01:18:58,874
അതെന്തായാലും,

707
01:19:01,844 --> 01:19:04,144
ഇപ്പോൾ എല്ലാം കഴിഞ്ഞു.

708
01:19:05,544 --> 01:19:06,544
നീ എന്താ ഉദ്ദേശിച്ചത്?

709
01:19:07,304 --> 01:19:08,304
അവൾക്ക് എന്നെ വേണ്ടെന്ന്.

710
01:19:11,074 --> 01:19:12,304
അങ്ങനെ പറഞ്ഞാൽ ശരിയാവില്ലല്ലോ.

711
01:19:13,204 --> 01:19:14,574
എല്ലാം കഴിഞ്ഞു.

712
01:19:17,774 --> 01:19:21,774
വീണ്ടെടുക്കാൻ കഴിയുന്നത് വരെ
ഒന്നും അവസാനിക്കുന്നില്ല.

713
01:19:21,874 --> 01:19:24,204
എന്ത്? ഇനി വീണ്ടെടുക്കാൻ
കഴിയില്ല. എല്ലാം കഴിഞ്ഞു.

714
01:19:24,204 --> 01:19:27,144
അവളെ വിളിക്ക്, എന്നിട്ട് സോറി പറ.

715
01:19:27,504 --> 01:19:33,380
എല്ലാം നിന്റെ തെറ്റ് ആണെന്ന് അങ്ങ് പറ.

716
01:19:33,774 --> 01:19:35,174
അതൊന്നും പറ്റില്ല.

717
01:19:35,174 --> 01:19:38,204
അതെന്താ? അവളെ ഒന്ന് വിളിക്ക്.

718
01:19:38,604 --> 01:19:40,204
എനിക്ക് വേണ്ടി ഒന്ന് വിളിക്കടോ.

719
01:19:41,774 --> 01:19:43,604
വിളിക്ക്.

720
01:19:44,174 --> 01:19:45,474
അവൾക്ക് ചെവി കേൾക്കില്ല.

721
01:19:48,244 --> 01:19:55,404
ഇനി അവളെ കാണുകയോ മെസ്സേജ് 
അയക്കുകയോ ചെയ്യരുത് എന്നാ പറഞ്ഞത്.

722
01:19:59,944 --> 01:20:01,004
അങ്ങനെ ആണല്ലേ.

723
01:20:06,044 --> 01:20:07,704
ഇത് എനിക്കറിയില്ലായിരുന്നു.

724
01:20:11,604 --> 01:20:13,474
നീ ഒരുപാടു പാട് പെട്ടു കാണുമല്ലോ.

725
01:20:16,874 --> 01:20:18,988
എടാ. അവളുടെ...

726
01:20:19,013 --> 01:20:21,561
വട്ട് കേസ് അനുജത്തിയും
അങ്ങനെ തന്നെയാണോ...

727
01:20:24,656 --> 01:20:26,893
കേൾക്കില്ലേ?

728
01:20:28,656 --> 01:20:29,580
അതെ.

729
01:20:50,304 --> 01:20:52,144
എന്തെങ്കിലും പ്രശ്നം ഉണ്ടോ?

730
01:20:53,044 --> 01:20:55,044
ഇല്ല, പ്രശ്നം ഒന്നുമില്ല.

731
01:20:55,044 --> 01:20:58,174
ഗാ യൂളിന്റെ ട്രെയിനിങ് നടക്കുന്നുണ്ട്, 
സമയത്ത് ആഹാരവും കഴിക്കുന്നുണ്ട്.

732
01:20:58,174 --> 01:21:00,874
അതല്ല, ഞാൻ നിന്റെ കാര്യമാ ചോദിച്ചത്.

733
01:21:08,744 --> 01:21:10,804
അമ്മേ, അച്ഛാ.

734
01:21:12,074 --> 01:21:14,474
എന്തിനാ നിങ്ങൾ എനിക്ക് ജന്മം നൽകിയത്?

735
01:21:14,904 --> 01:21:17,374
നീ ഞങ്ങളുടെ മകൾ ആയതുകൊണ്ട്.

736
01:21:17,744 --> 01:21:19,144
അത് തന്നെ.

737
01:21:21,344 --> 01:21:23,274
എന്നെ പ്രസവിച്ചപ്പോൾ

738
01:21:23,774 --> 01:21:27,674
ഞാനും കേൾവി ഇല്ലാത്തവൾ
ആകുമെന്ന് പേടി ഇല്ലായിരുന്നോ?

739
01:21:28,044 --> 01:21:30,504
ഞങ്ങൾ എന്തിന് പേടിക്കണം?

740
01:21:30,504 --> 01:21:33,544
കാരണം ഇത് ബുദ്ധിമുട്ട് ആണ്.

741
01:21:33,904 --> 01:21:35,974
ഇതൊന്നും ഒരു ബുദ്ധിമുട്ട് അല്ല.

742
01:21:35,974 --> 01:21:37,544
നിങ്ങൾക്ക് ഇത് ബുദ്ധിമുട്ടായി തോന്നിയോ?

743
01:21:37,544 --> 01:21:39,804
ഇല്ല. ഒരിക്കലുമില്ല.

744
01:21:59,644 --> 01:22:02,944
എന്റെ മോനെ അവള് തേച്ചോ?

745
01:22:07,744 --> 01:22:08,904
എനിക്ക് തോന്നി.

746
01:22:09,904 --> 01:22:11,174
അമ്മക്ക് മനസ്സിലാകുമോ?

747
01:22:11,571 --> 01:22:12,304
നന്നായിട്ട്.

748
01:22:12,744 --> 01:22:16,474
ഏത് പെണ്ണാ എന്റെ കൊച്ചിന്റെ
മനസ്സ് വേദനിപ്പിച്ചത്?

749
01:22:20,504 --> 01:22:21,504
അവൾക്ക്...

750
01:22:30,344 --> 01:22:32,404
അവളുടെ അനുജത്തിയാണ് അവൾക്കെല്ലാം.

751
01:22:33,804 --> 01:22:35,644
അവൾ ഒരുപാട് പാർട്ട്‌ ടൈം
ജോലികൾ ചെയ്യുന്നു.

752
01:22:36,944 --> 01:22:41,604
കഠിനാധ്വാനം ചെയ്ത് ജീവിക്കുന്നവൾ.

753
01:22:44,144 --> 01:22:46,144
ചിലപ്പോൾ ഭക്ഷണം കഴിക്കാൻ പോലും 
അവൾക്ക് ടൈം കിട്ടില്ല.

754
01:22:50,330 --> 01:22:51,606
അവൾ...

755
01:22:52,910 --> 01:22:58,349
അവളുടെ ആഗ്രഹങ്ങളെ കുറിച്ച്
ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല.

756
01:22:58,374 --> 01:22:59,374
അതെന്താ?

757
01:23:02,304 --> 01:23:03,404
വളരേ ദയയുള്ളവളായതുകൊണ്ട്.

758
01:23:06,404 --> 01:23:12,104
എല്ലായ്‌പ്പോഴും അവൾ തന്നേക്കാൾ 
മറ്റുള്ളവരുടെ നന്മയെക്കുറിച്ചാണ്
ശ്രദ്ധിക്കുന്നത്.

759
01:23:14,744 --> 01:23:18,744
അതുകൊണ്ടു തന്നെയാണ് അവൾ
എന്നെയും വേണ്ടെന്ന് വെച്ചത്.

760
01:23:21,344 --> 01:23:22,904
അത് എന്നെ വേദനിപ്പിക്കാൻ
വേണ്ടിയായിരുന്നില്ല.

761
01:23:24,004 --> 01:23:25,204
അത് എങ്ങനെ നിന്റെ 
നന്മക്ക് വേണ്ടിയാകും?

762
01:23:26,974 --> 01:23:27,974
അവൾക്ക് കേൾക്കാൻ കഴിയില്ല.

763
01:23:28,774 --> 01:23:29,545
മ്മ്?

764
01:23:30,644 --> 01:23:32,424
അവൾക്ക് കേൾവി ശക്തിയില്ല.

765
01:23:33,215 --> 01:23:34,511
സംസാരിക്കാനും കഴിയില്ല.

766
01:23:36,704 --> 01:23:38,074
അമ്മേ.

767
01:23:40,144 --> 01:23:45,204
ഞാനിവിടെ നിങ്ങളെ സഹായിക്കാൻ 
വേണ്ടി വരണമെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലല്ലേ?

768
01:23:46,174 --> 01:23:47,844
ശരിയാണ്.

769
01:23:48,374 --> 01:23:49,944
അതെന്താ?

770
01:23:49,944 --> 01:23:51,844
സഹായം കിട്ടുന്നത് നല്ല കാര്യമല്ലേ?

771
01:23:52,044 --> 01:23:54,074
അതെ, പക്ഷേ...

772
01:23:54,074 --> 01:23:59,604
നീ മറ്റുള്ളവരുടെ കാര്യം മാത്രം നോക്കി 
നടക്കുന്നത് കാണാൻ ബുദ്ധിമുട്ട് ആണ്.

773
01:24:00,974 --> 01:24:06,274
പക്ഷേ ഞാൻ നിങ്ങളെ സഹായിക്കുന്നത് 
ശരിക്കും നിങ്ങൾക്ക് നല്ലതല്ലേ?

774
01:24:06,644 --> 01:24:08,744
നീ ശരിക്കും എന്താണ് ഇങ്ങനെ
ചെയ്യുന്നതെന്ന് നിനക്കറിയോ?

775
01:24:10,044 --> 01:24:11,744
ഞാനൊരു നല്ല മകൾ ആയതുകൊണ്ട്.

776
01:24:12,374 --> 01:24:13,744
അല്ല.

777
01:24:14,204 --> 01:24:15,304
പിന്നെന്താ?

778
01:24:17,144 --> 01:24:21,404
അത് സഹതാപം കാരണമാണ്.

779
01:24:26,644 --> 01:24:28,644
അതെന്താ അങ്ങനെ പറയുന്നത്?

780
01:24:29,044 --> 01:24:33,844
ഞാൻ എന്റെ സ്വന്തം കുടുംബത്തെയല്ലേ 
നോക്കുന്നത്?

781
01:24:34,604 --> 01:24:36,204
എനിക്കറിയാം, പക്ഷേ.

782
01:24:36,204 --> 01:24:41,344
മറ്റൊരാൾക്ക്‌ വേണ്ടി അവരുടെ ജീവിതം 
ജീവിക്കാൻ ആർക്കും കഴിയില്ല.

783
01:24:42,144 --> 01:24:47,644
കുടുംബം എന്നാൽ പരസ്പരം
വിശ്വസിക്കുകയും കൂടെ
നിൽക്കുകയും ചെയ്യുന്നതാണ്.

784
01:24:48,744 --> 01:24:54,574
ഞങ്ങൾ സഹായം ചോദിക്കുമ്പോൾ
 മാത്രം അത് ചെയ്യുക.

785
01:24:56,744 --> 01:24:58,244
സോറി.

786
01:24:59,574 --> 01:25:02,244
അമ്മേ, ഞാൻ...

787
01:25:03,044 --> 01:25:04,144
അത് സാരമില്ല മോളെ.

788
01:25:06,704 --> 01:25:13,044
നീ നിന്റെ ജീവിതം ജീവിക്കണം
എന്നാണ് എന്റെ ആഗ്രഹം.

789
01:25:14,604 --> 01:25:19,074
ഗാ യൂളിന്റെ ചേച്ചിയായോ
ഞങ്ങളുടെ മകളായോ അല്ല.

790
01:25:19,404 --> 01:25:21,844
നീ നിനക്കായ്‌ ജീവിക്കണം.

791
01:25:45,004 --> 01:25:47,404
- എന്നോട് ക്ഷമിക്ക്.
- എന്നോട് ക്ഷമിക്ക്.

792
01:26:01,544 --> 01:26:03,704
വേനൽക്കാല പക്ഷികൾ ഇതുവരെ
തിരിച്ചെത്തിയിട്ടില്ല എന്ന് തോന്നുന്നു.

793
01:26:03,704 --> 01:26:04,974
അങ്ങനെ തോന്നുന്നു.

794
01:26:04,974 --> 01:26:07,774
ഞാനും ഒന്നിനെയും കണ്ടില്ല.

795
01:26:10,374 --> 01:26:13,074
എനിക്ക് അവയെ കാണണമെന്നുണ്ട്.

796
01:26:27,974 --> 01:26:31,004
നീയെന്താ ഇപ്പോൾ യോങ് ജുണിനെ കാണാത്തത്?

797
01:26:32,904 --> 01:26:35,344
എനിക്ക് പ്രേമിക്കാൻ താല്പര്യമില്ല.

798
01:26:36,144 --> 01:26:37,444
അതെന്താ?

799
01:26:38,104 --> 01:26:40,074
കേൾവി ഇല്ലാത്തത് കാരണമാണോ?

800
01:26:42,074 --> 01:26:44,144
അതോ ഞാനാണോ കാരണം?

801
01:26:46,444 --> 01:26:49,504
നിനക്കൊരു ഭാരമാകാൻ 
ഞാൻ ആഗ്രഹിക്കുന്നില്ല.

802
01:26:49,544 --> 01:26:52,774
നീ ഒരിക്കലും എനിക്കൊരു 
ഭാരമല്ല. സത്യമായും.

803
01:26:54,504 --> 01:26:59,574
എനിക്ക് വേണ്ടത് നിന്നെ ഇതുപോലെ 
ചിരിച്ചു കാണണം എന്നതാണ്.

804
01:26:59,574 --> 01:27:01,444
നിന്റെ ചിരി കാണുന്നതാണ് 
എന്റെ സന്തോഷം.

805
01:27:03,174 --> 01:27:07,004
നീന്താൻ പോകുമ്പോൾ 
നീ ഇതുപോലെ ചിരിക്കും.

806
01:27:07,304 --> 01:27:10,604
അപ്പോൾ നിനക്ക് എന്നെ
വിശ്വസിക്കാൻ പറ്റില്ലേ?

807
01:27:12,504 --> 01:27:15,844
എനിക്ക് വീണ്ടും തുടങ്ങാൻ പറ്റും,
എനിക്കിത് സ്വയം ചെയ്യാനാകും.

808
01:27:17,304 --> 01:27:19,004
ശരി, എനിക്ക് നിന്നെ വിശ്വാസമാണ്.

809
01:27:19,544 --> 01:27:21,604
എന്നാൽ അവനെ കാണാൻ പോകൂ.

810
01:27:21,604 --> 01:27:25,044
അവന്റെ കൂടെ നിന്നാൽ എന്നെ
ശ്രദ്ധിക്കാൻ കഴിയില്ലെന്ന് 
നീ ഭയപ്പെടുന്നുണ്ട്.

811
01:27:27,304 --> 01:27:30,804
ഞാൻ നീന്തൽ ഉപേക്ഷിക്കില്ല.

812
01:27:31,744 --> 01:27:34,104
അതുകൊണ്ട് നീയും അവനെ 
വിട്ട് കളയരുത്.

813
01:27:43,074 --> 01:27:44,874
അവന് എന്താ പറ്റിയത്?

814
01:27:45,074 --> 01:27:46,204
അവൾ അവനെ തേച്ചോ?

815
01:27:48,191 --> 01:27:48,951
അതെ.

816
01:27:49,104 --> 01:27:51,074
നമ്മുടെ മോന് എന്താ ഒരു കുറവ്.

817
01:27:51,404 --> 01:27:52,874
ഞാൻ പോയി...?

818
01:27:53,874 --> 01:27:55,174
അവൾക്ക് കേൾവിയില്ല.

819
01:27:55,744 --> 01:27:56,744
കേൾവി ഇല്ലെന്നോ?

820
01:27:56,774 --> 01:27:57,844
ചെവി കേൾക്കില്ലെന്നാണോ?

821
01:27:57,844 --> 01:28:00,504
അല്ലാതെ പിന്നെ മൂക്ക് വച്ചു
കേൾക്കാൻ പറ്റുമോ?

822
01:28:00,504 --> 01:28:01,504
മൂക്കോ?

823
01:28:04,244 --> 01:28:06,104
അവൾക്ക് കേൾവിശക്തിയില്ല.

824
01:28:06,804 --> 01:28:09,174
അവൾക്ക് കേൾക്കാനോ
സംസാരിക്കാനോ കഴിയില്ല.

825
01:28:12,374 --> 01:28:13,674
അതുകൊണ്ടാണ് അവൾ 
അവനെ വേണ്ടെന്ന് വെച്ചത്.

826
01:28:14,044 --> 01:28:15,674
അവൾ കാരണം അവൻ
കഷ്ടപ്പെടരുതെന്നാണ് അവൾക്ക്.

827
01:28:18,204 --> 01:28:21,544
ഞാൻ പോയി അവളോട് സംസാരിച്ചാലോ?

828
01:28:23,104 --> 01:28:26,004
നിങ്ങൾക്ക് അത് പറ്റുമോ?

829
01:28:26,474 --> 01:28:27,474
എന്ത്?

830
01:28:29,944 --> 01:28:31,374
അവൾക്ക് ഒന്നും കേൾക്കാൻ കഴിയില്ല.

831
01:28:32,004 --> 01:28:33,174
അതിന് എന്താ?

832
01:28:34,144 --> 01:28:35,674
അവൾ നല്ല കുട്ടിയാണെങ്കിൽ പിന്നെ 
എനിക്ക് എതിർപ്പ് ഒന്നുമില്ല.

833
01:28:35,674 --> 01:28:40,244
സത്യം പറഞ്ഞാൽ, സംസാരിക്കാനും കേൾക്കാനും 
കഴിയുന്നവർ ആണെന്ന് കരുതി അവരുമായി 
ഒത്തുപോകാൻ കഴിയണമെന്നില്ല.

834
01:28:48,644 --> 01:28:49,774
ശരിയാണ്.

835
01:28:50,174 --> 01:28:53,504
ഇതുകൊണ്ടാണ് ഞാൻ നിങ്ങളെ കണ്ടു 
വീണു പോയത്.

836
01:28:54,874 --> 01:28:55,974
എന്തിൽ വീണെന്ന്?

837
01:28:56,504 --> 01:28:57,744
ഇത് തന്നെയാ ഉദാഹരണം.

838
01:28:58,093 --> 01:28:59,863
നീ എന്തോന്നാ പറയുന്നേ?

839
01:33:27,704 --> 01:33:29,204
എന്നോട് ക്ഷമിക്ക്, യു റെം.

840
01:33:33,404 --> 01:33:35,404
സോറി പറയേണ്ടി വന്നതിൽ
എനിക്ക് വിഷമമുണ്ട്.

841
01:33:38,144 --> 01:33:41,804
സോറി, കാരണം...

842
01:33:42,774 --> 01:33:45,804
ഞാൻ നിന്നെ ശരിക്കും
മനസ്സിലാക്കിയില്ലായിരുന്നു.

843
01:33:48,204 --> 01:33:53,274
എനിക്ക് നിന്നെ നന്നായി
അറിയാമെന്നു കരുതി.

844
01:33:55,804 --> 01:33:57,204
പക്ഷേ അത് തെറ്റായിരുന്നു.

845
01:33:59,204 --> 01:34:00,404
അതുകൊണ്ട്...

846
01:34:02,504 --> 01:34:03,604
എന്നോട് ക്ഷമിക്കണം.

847
01:34:04,804 --> 01:34:06,204
മാത്രമല്ല ഞാൻ...

848
01:34:06,904 --> 01:34:10,274
ഞാൻ നിനക്ക് ഒരു ഭാരമാകുമെന്ന്
എനിക്കറിയില്ലായിരുന്നു.

849
01:34:11,804 --> 01:34:13,304
അതിനും ക്ഷമിക്കണം.

850
01:34:19,044 --> 01:34:20,204
അതുകൊണ്ടാ...

851
01:34:22,874 --> 01:34:28,344
നമ്മൾ വേർപിരിഞ്ഞത്.

852
01:34:30,474 --> 01:34:32,604
സത്യം പറഞ്ഞാൽ നീ 
എന്നെ ഒഴിവാക്കിയത്.

853
01:34:38,144 --> 01:34:39,144
പക്ഷേ...

854
01:34:41,244 --> 01:34:44,004
എനിക്ക് നിന്നെ അങ്ങ് 
വിട്ടു കളയാൻ പറ്റില്ല.

855
01:34:45,004 --> 01:34:47,104
നിന്നെ ഞാൻ പോകാൻ അനുവദിക്കില്ല.

856
01:34:49,104 --> 01:34:51,344
നീ നിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല.

857
01:34:51,504 --> 01:34:54,044
അതുകൊണ്ട് എനിക്ക് നിന്റെ
കാര്യങ്ങൾ നോക്കണം.

858
01:34:59,644 --> 01:35:00,644
അത് മാത്രമല്ല...

859
01:35:02,574 --> 01:35:05,304
എനിക്ക് നിന്റെ ചിരി കാണാൻ ഇഷ്ടമാണ്.

860
01:35:05,374 --> 01:35:08,244
നിന്റെ ചിരിക്ക് കാരണക്കാരനാവണമെന്നാ
എനിക്ക്.

861
01:35:11,644 --> 01:35:12,644
നീ ചിരിക്കണം.

862
01:35:18,204 --> 01:35:21,744
അതായത്, ഞാൻ പറയാൻ ഉദ്ദേശിച്ചത്...

863
01:35:23,404 --> 01:35:25,804
അതായത്... ഞാൻ...

864
01:36:45,044 --> 01:36:46,874
നിനക്ക്...

865
01:36:47,174 --> 01:36:49,304
എന്റെ അമ്മയുടെ റെസ്റ്റോറന്റിൽ...

866
01:36:49,304 --> 01:36:55,204
ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ?

867
01:36:56,874 --> 01:36:58,744
എന്തിന്?

868
01:36:59,274 --> 01:37:03,804
നമ്മൾ ഒരുമിച്ചു ജോലി ചെയ്താൽ
നന്നായിരിക്കുമെന്ന് തോന്നി.

869
01:37:05,504 --> 01:37:08,074
എനിക്ക് കേൾക്കാൻ കഴിയില്ല.

870
01:37:10,304 --> 01:37:12,944
നിന്റെ അച്ഛനും അമ്മയും 
അത് സമ്മതിക്കുമോ?

871
01:37:14,874 --> 01:37:17,874
അവർക്ക് മനസ്സിലാകും,

872
01:37:19,104 --> 01:37:25,404
നീ എത്ര നല്ല കുട്ടിയാണെന്ന്.

873
01:37:26,544 --> 01:37:30,644
നീ എത്രമാത്രം കഠിനമായി
അധ്വാനിക്കുമെന്ന്!

874
01:37:45,204 --> 01:37:46,644
സമ്മതമാണോ?

875
01:37:46,974 --> 01:37:48,304
സമ്മതമാണ്.

876
01:38:21,204 --> 01:38:22,474
ഓ, അകത്തേക്ക് വരൂ.

877
01:38:25,304 --> 01:38:27,144
ഇങ്ങോട്ട് ഇരിക്കൂ.

878
01:38:29,004 --> 01:38:32,344
നല്ല സുന്ദരി കുട്ടി.

879
01:38:37,304 --> 01:38:40,474
അമ്മേ അച്ഛാ, ഇതാണ് യു റെം.

880
01:38:41,304 --> 01:38:43,404
ഇവളുടെ ചുരുക്കപ്പേര് ഇതാണ്.

881
01:38:44,604 --> 01:38:46,304
കാരണം ഇവൾ ഒരുപാട് ചിരിക്കും.

882
01:38:49,774 --> 01:38:52,727
ഓ ഞാനത് മറന്ന്. ആ സാധനമെവിടെ?

883
01:38:53,944 --> 01:38:55,474
ഇവിടെ നോക്കിയേ.

884
01:38:55,804 --> 01:38:58,074
ഞാനാണ് ഇവന്റെ അച്ഛൻ.

885
01:38:58,904 --> 01:39:01,474
ഞാൻ ഇവന്റെ അമ്മ.

886
01:39:02,804 --> 01:39:05,574
മോളെ കണ്ടതിൽ സന്തോഷം.

887
01:39:07,544 --> 01:39:13,044
ഇവന് ഇപ്പോഴും കുട്ടിക്കളി മാറീട്ടില്ല,
പിന്നെ ഇത്തിരി മണ്ടനുമാണ്.

888
01:39:13,174 --> 01:39:14,174
അമ്മാ.

889
01:39:14,174 --> 01:39:18,114
ഇവൻ ഭയങ്കര മടിയാനാ, പിന്നെ
ചില കാര്യങ്ങൾ ഒന്നും മനസ്സിലാകില്ല.

890
01:39:19,444 --> 01:39:22,344
പക്ഷേ ഇവൻ വളരെ വിശ്വാസനീയനാണ്.

891
01:39:23,774 --> 01:39:26,174
ഇവൻ ഒരുപാട് ഫുഡ്‌ കഴിക്കും.

892
01:39:26,374 --> 01:39:28,374
ഒരുപാട് നേരം കക്കൂസിൽ ഇരിക്കും.

893
01:39:28,644 --> 01:39:29,674
മതി നിർത്ത്.

894
01:39:32,944 --> 01:39:38,074
നിങ്ങൾക്ക് വീണ്ടും ഒന്നിച്ചൂടെ?

895
01:39:41,174 --> 01:39:43,444
അമ്മേ എന്തിനാ ഇവളോട്
ഇങ്ങനെയൊക്കെ ചോദിക്കുന്നത്?

896
01:39:43,444 --> 01:39:45,544
ഇവൾ ഇവിടെ ജോലിക്ക്
ഇന്റർവ്യൂന് വന്നതാ.

897
01:39:45,544 --> 01:39:47,219
മോൾക്ക് ഇവിടെ ജോലി ചെയ്തോണ്ട് 
ഇവനെ ഡേറ്റ് ചെയ്യാം.

898
01:39:47,243 --> 01:39:49,204
അല്ലെങ്കിൽ ഡേറ്റ് ചെയ്യുന്ന കൂട്ടത്തിൽ 
ഇവിടെ ജോലി ചെയ്യാം.

899
01:39:50,274 --> 01:39:51,374
ശരി. അതെനിക്ക് ഇഷ്ടമായി.

900
01:40:03,104 --> 01:40:06,144
ഞാൻ പറഞ്ഞത് എനിക്ക് 
ഓക്കെ ആണെന്നാ.

901
01:40:08,744 --> 01:40:10,474
മോൾക്ക് സംസാരിക്കാൻ പറ്റും!

902
01:40:11,204 --> 01:40:13,390
- ഇവൾ സംസാരിക്കുമോ?
- ങേ?

903
01:40:15,374 --> 01:40:18,404
ഞാൻ കരുതി നിനക്ക് 
കേൾക്കാൻ കഴിയില്ലെന്ന്.

904
01:40:19,204 --> 01:40:23,444
എനിക്ക് കേൾക്കാം. ഞാൻ കരുതി
നിനക്ക് കേൾക്കാൻ കഴിയില്ലെന്ന്.

905
01:40:32,204 --> 01:40:37,644
അപ്പോൾ കുളത്തിൽ വെച്ച് 
ഞാൻ പറഞ്ഞത് നീ കേട്ടോ?

906
01:40:40,574 --> 01:40:41,774
കേട്ടല്ലേ...

907
01:40:46,374 --> 01:40:50,804
അപ്പോൾ നീ ശരി ഇഷ്ടമായി 
എന്ന് പറഞ്ഞത്...

908
01:40:52,804 --> 01:40:53,904
നിനക്ക് എന്നെ ഇഷ്ടമാണെന്നാണോ?

909
01:40:55,574 --> 01:40:58,874
അതോ ജോലി ഇഷ്ടമാണെന്നോ?

910
01:41:08,304 --> 01:41:09,504
എനിക്ക്...

911
01:41:12,304 --> 01:41:14,674
നിന്നെ ഇഷ്ടമാണ്.

912
01:41:15,544 --> 01:41:17,830
- അവൾ ഇപ്പോൾ എന്താ പറഞ്ഞേ?
- മിണ്ടാതിരി.

913
01:41:25,204 --> 01:41:27,674
മോള് ഇപ്പോൾ എന്താ പറഞ്ഞത്?

914
01:41:27,804 --> 01:41:29,304
മിണ്ടാതിരി മനുഷ്യാ!

915
01:41:30,544 --> 01:41:31,974
മോള് ഇങ്ങനെ കാണിച്ചു.

916
01:41:46,357 --> 01:41:48,804
യൂണിവേഴ്സിറ്റിയിൽ 
സീനിയർ എന്നെ പറ്റിച്ചു.

917
01:41:49,704 --> 01:41:50,491
ങ്?

918
01:41:52,504 --> 01:41:56,874
ആംഗ്യഭാഷ ഒരുതരം ബോഡി ലാംഗ്വേജ് 
ആണെന്ന് അങ്ങേര് പറഞ്ഞു.

919
01:41:57,144 --> 01:42:00,044
ലോകത്ത് എവിടെയും അത്
ഉപയോഗിക്കാമെന്ന് പറഞ്ഞു.

920
01:42:00,204 --> 01:42:03,774
അതുകൊണ്ട് വിദേശയാത്രക്ക്
ഉപകാരപ്പെടും എന്ന് കരുതി 
ഞാൻ പഠിച്ചു.

921
01:42:05,874 --> 01:42:08,074
അത്രേയുള്ളൂ!

922
01:42:08,074 --> 01:42:09,604
ആ കാരണം കൊണ്ടാ ഞാനിത് പഠിച്ചത്.

923
01:42:10,004 --> 01:42:11,204
ആ കാരണം കൊണ്ടോ?

924
01:42:23,544 --> 01:42:25,074
അപ്പോൾ...

925
01:42:26,844 --> 01:42:30,104
നിന്റെ ഫാമിലിയിൽ...

926
01:42:31,804 --> 01:42:33,644
നിനക്ക് മാത്രമേ കേൾവിയുള്ളോ?

927
01:42:35,204 --> 01:42:36,244
അതെ.

928
01:42:40,774 --> 01:42:45,504
ചെറുപ്പത്തിൽ എല്ലാരും അങ്ങനെ
ആണെന്നാ കരുതിയെ.

929
01:42:48,044 --> 01:42:49,404
പക്ഷേ അങ്ങനെ ആയിരുന്നില്ല.

930
01:42:50,744 --> 01:42:54,474
എന്റെ ഫാമിലി മാത്രമാണ് വ്യത്യസ്തമായ 
ഒരു ലോകത്ത് ജീവിക്കുന്നത്.

931
01:42:54,604 --> 01:42:58,444
ഞങ്ങളെ പോലെ കേൾക്കാനോ
സംസാരിക്കാനോ കഴിയാത്ത
പോലെ നീ ജീവിക്കരുത്.

932
01:42:59,074 --> 01:43:07,874
നീ ഞങ്ങളിൽ നിന്ന് വ്യത്യസ്തയാണ്,
എന്ന് കരുതി നീ മറ്റൊരു ലോകത്ത്
ജീവിക്കുകയല്ല.

933
01:43:08,304 --> 01:43:10,544
നമ്മൾ "കുടുംബം" എന്ന ലോകത്ത്
ഒരുമിച്ചു ജീവിക്കുന്നു.

934
01:43:10,544 --> 01:43:12,204
മനസ്സിലായോ?

935
01:43:19,504 --> 01:43:23,574
ഞങ്ങളെ സംബന്ധിച്ച്, 
നിങ്ങൾ രണ്ടുപേരുമാണ്...

936
01:43:23,574 --> 01:43:27,444
ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള 
ഏറ്റവും നല്ല കാര്യം.

937
01:43:34,674 --> 01:43:35,904
എനിക്ക്...

938
01:43:37,044 --> 01:43:39,274
അമ്മയുടെ മകളായി 
ജനിക്കാൻ കഴിഞ്ഞതാണ്...

939
01:43:41,404 --> 01:43:43,944
എന്റെ ജീവിതത്തിൽ സംഭവിച്ചതിൽ 
ഏറ്റവും നല്ല കാര്യം.

940
01:43:49,144 --> 01:43:50,404
എനിക്ക്...

941
01:43:52,804 --> 01:43:54,434
നിന്നെ കണ്ടുമുട്ടാൻ കഴിഞ്ഞതാണ്...

942
01:43:54,834 --> 01:43:56,644
എന്റെ ജീവിതത്തിൽ സംഭവിച്ച...

943
01:43:58,804 --> 01:44:00,704
ഏറ്റവും നല്ല കാര്യം.

944
01:45:16,144 --> 01:45:18,044
നീ ഓക്കയല്ലേ?

945
01:45:19,704 --> 01:45:21,044
മുറുകെ പിടിക്ക്.

946
01:45:45,904 --> 01:45:47,304
എനിക്ക് നിന്നെ ഇഷ്ടമാണ്.

947
01:45:48,000 --> 01:46:00,000
<font color="#be38f3">✍️പരിഭാഷ:
യുവരാജ് കൃഷ്ണ</font>

948
01:46:01,000 --> 01:46:15,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 415  </i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

