1
00:00:00,000 --> 00:00:10,000
<b>ടീം ഗോട്ട് റിലീസ് നമ്പര്‍ : 349</b>

2
00:00:20,260 --> 00:00:25,740
പോസ്റ്റർ : എ ആര്‍ റിഹാ ന്‍

3
00:00:31,260 --> 00:00:32,740
നിന്നെ ഞാൻ പിന്നെ എടുത്തോളാം.

4
00:01:06,660 --> 00:01:08,100
കൗൺസിൽ പ്രോസിക്യൂഷന് 
മുന്നിൽ ഹാജരാക്കിയ,

5
00:01:08,100 --> 00:01:11,220
തെളിവുകൾ പ്രകാരം,

6
00:01:11,380 --> 00:01:12,660
പ്രതിയാണെന്ന് സംശയിക്കുന്ന മക്വീൻ...

7
00:01:12,980 --> 00:01:16,580
...ഒരുപാട് രാജ്യദ്രോഹ കുറ്റങ്ങളിൽ
ഇടപെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്.

8
00:01:16,580 --> 00:01:18,860
ഡാഡ് എന്റെ ഗ്രാജുവേഷൻ ട്രിപ്പിനു
പോവാൻ ലീവ് ചോദിച്ചോ?

9
00:01:19,610 --> 00:01:22,020
ഉവ്വ്, അതൊന്നും ഓർത്ത് പേടിക്കണ്ട.
മൂന്ന് മാസത്തേക്കുള്ള ലീവ് ചോദിച്ചിട്ടുണ്ട്.

10
00:01:22,950 --> 00:01:23,700
യുൻ.

11
00:01:24,140 --> 00:01:25,340
ഉള്ളിൽ എല്ലാം കഴിഞ്ഞിട്ടുണ്ട്.

12
00:01:25,500 --> 00:01:26,740
നമ്മുടെ പിള്ളേരോടൊക്കെ ഒന്ന് 
റെഡിയായി ഇരിക്കാൻ പറ.

13
00:01:28,700 --> 00:01:30,660
അറ്റെൻഷൻ യൂണിറ്റ്സ്, ട്രയൽ
ഏകദേശം കഴിഞ്ഞിട്ടുണ്ട്.

14
00:01:30,780 --> 00:01:31,580
എല്ലാവരും അലർട്ട് ആയി ഇരിക്കുക.

15
00:01:31,580 --> 00:01:33,100
ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ ഇവയൊക്കെയാണ്

16
00:01:33,740 --> 00:01:36,100
കൊലപാതകം, മനുഷ്യക്കടത്ത്,

17
00:01:36,100 --> 00:01:38,979
മയക്കുമരുന്ന് നിർമാണവും വിതരണവും.

18
00:01:39,259 --> 00:01:41,780
പ്രതിഭാഗത്തിന് തെളിവുകളൊന്നും
ഹാജരാക്കാൻ കഴിയാത്തതിനാൽ,

19
00:01:41,780 --> 00:01:44,020
പ്രതി മക്വീൻ

20
00:01:44,220 --> 00:01:45,060
കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

21
00:01:45,460 --> 00:01:46,380
ഒബ്‌ജെക്ഷൻ.

22
00:01:46,380 --> 00:01:48,740
എല്ലാ കാര്യത്തിനും രണ്ട് വശമുണ്ടാവും,
ശരിയല്ലേ?

23
00:01:49,259 --> 00:01:50,460
എന്റെ അന്വേഷണപ്രകാരം,

24
00:01:51,100 --> 00:01:56,020
കഴിഞ്ഞ പത്തുവർഷമായി മക്വീൻ
മൾട്ടിനാഷണൽ കമ്പനി തുടങ്ങിയതു മുതൽ,

25
00:01:56,140 --> 00:01:57,740
മനുല്ലയിലെ ക്രൈം റേറ്റ്...

26
00:01:57,740 --> 00:02:02,220
...ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന
നിലയിലേക്ക് ഏത്തിയിരിക്കുകയാണ്.

27
00:02:02,540 --> 00:02:03,620
യുവർ ഓണർ.

28
00:02:04,140 --> 00:02:06,420
ദയവു ചെയ്ത് ഇവരുടെ 
വിഡ്ഢിത്തം കേൾക്കരുത്.

29
00:02:06,900 --> 00:02:10,740
അതുകൊണ്ട് ഞാൻ പറഞ്ഞു
വരുന്നത് എന്റെ കക്ഷി മക്വീൻ

30
00:02:11,020 --> 00:02:12,260
തീർച്ചയായും കുറ്റക്കാരനല്ല.

31
00:02:36,780 --> 00:02:37,740
അക്രമികൾ...

32
00:02:42,100 --> 00:02:43,300
എന്ത് ധൈര്യമുണ്ടായിട്ടാ നീ!

33
00:02:46,780 --> 00:02:49,260
ജഡ്ജ്, ഇനി നിങ്ങൾക്ക് 
കിട്ടാൻ ഉള്ളത് വാങ്ങിക്കോ.

34
00:02:50,260 --> 00:02:51,180
വെടിയൊച്ചകൾ.

35
00:02:52,060 --> 00:02:52,820
നീയത് കേട്ടോ?

36
00:02:53,740 --> 00:02:54,450
ഡോങ്.

37
00:03:02,180 --> 00:03:03,300
എന്തായാലും ഞാനൊന്നു 
നോക്കിയിട്ടു വരാം.

38
00:03:04,300 --> 00:03:05,010
ഡോങ്.

39
00:03:05,010 --> 00:03:07,260
കോടതിക്കുള്ളിലെ ചുമതല
ഇന്റർപോളിനാണെന്ന് ചീഫ് പറഞ്ഞിട്ടുണ്ട്.

40
00:03:07,340 --> 00:03:08,300
ഡോങ്.

41
00:03:09,140 --> 00:03:10,340
ആൽഫ, എന്റെ കൂടെ 
കോടതിയിലേക്ക് വരുക.

42
00:03:10,500 --> 00:03:11,740
ബീറ്റ, നിങ്ങൾ എക്സിറ്റുകൾ നോക്കുക.

43
00:03:11,740 --> 00:03:13,260
എന്തെങ്കിലും സംഭവിച്ചാലുണ്ടല്ലോ,
ഞാൻ നിനക്കുവേണ്ടി റിപ്പോർട്ട് കൊടുക്കില്ല.

44
00:03:16,540 --> 00:03:17,820
മിണ്ടിപ്പോവരുത്!

45
00:03:20,140 --> 00:03:21,980
എന്റെ ഭാര്യ ഒരു കാര്യം പറഞ്ഞപ്പോ,

46
00:03:22,170 --> 00:03:23,860
നിനക്കത് തമാശ, അല്ലേ..

47
00:03:26,130 --> 00:03:27,180
എല്ലാവരും മുട്ടുകുത്തി ഇരിക്ക്.

48
00:03:38,620 --> 00:03:40,140
കിസ്സടിച്ചു കഴിഞ്ഞോ?

49
00:03:40,460 --> 00:03:41,940
കാര്യങ്ങളൊക്കെ കഴിഞ്ഞോ?

50
00:03:42,460 --> 00:03:43,660
വേഗം നോക്ക്.

51
00:03:45,490 --> 00:03:46,780
ശല്യപ്പെടുത്തല്ലേ.

52
00:03:46,780 --> 00:03:48,300
എല്ലാം പ്ലാൻ പോലെ നടക്കുന്നുണ്ട്.

53
00:03:48,660 --> 00:03:50,500
രക്ഷപ്പെടാനുള്ള കാർ 
മൂന്നുമിനിറ്റ് മാത്രേ നിൽക്കൂ.

54
00:03:50,660 --> 00:03:52,620
അതിനുള്ളിൽ എന്റെ അച്ഛനെ രക്ഷിച്ചു
പുറത്തു കടക്കാൻ നോക്ക്.

55
00:03:56,980 --> 00:03:59,900
സർ, ഞങ്ങൾക്ക് 
നിങ്ങളോടൊരു കാര്യം പറയാനുണ്ട്.

56
00:03:59,900 --> 00:04:01,340
അതൊക്കെ പിന്നെ പറയാം.

57
00:04:01,620 --> 00:04:02,540
ആദ്യം എന്നെ പുറത്തെത്തിക്ക്.

58
00:04:02,590 --> 00:04:03,540
ഇല്ല.

59
00:04:04,660 --> 00:04:06,260
ഇത് വളരെ പ്രധാനപ്പെട്ടതാണ്.

60
00:04:07,060 --> 00:04:08,980
നിങ്ങളിത് ഇപ്പൊ തന്നെ അറിയണം.

61
00:04:09,060 --> 00:04:09,660
എന്നാൽ പറ.

62
00:04:09,940 --> 00:04:11,130
ഞാനും സീനയും വിവാഹം 
കഴിക്കാൻ പോവുകയാണ്.

63
00:04:15,860 --> 00:04:18,459
നിങ്ങൾക്ക് ഞങ്ങളൊരു 
സമ്മാനം കൊണ്ടുവന്നിട്ടുണ്ട്.

64
00:04:39,590 --> 00:04:41,180
നായിന്റെ മക്കളേ!

65
00:04:51,900 --> 00:04:52,980
ഈ വഴി.

66
00:04:52,980 --> 00:04:53,580
റിപ്പോർട്ട്.

67
00:04:53,800 --> 00:04:54,820
കോടതിക്കുള്ളിൽ സ്ഫോടനം നടന്നിട്ടുണ്ട്.

68
00:04:54,820 --> 00:04:56,890
ടീം ആൽഫയിലെ രണ്ടുപേർക്ക് 
മുറിവേറ്റിട്ടുണ്ട്, ബാക്കപ്പ് വേണം.

69
00:05:26,900 --> 00:05:28,300
പുറത്തേക്ക് കടക്കുന്ന എല്ലാ 
വഴികളും ബ്ലോക്ക് ചെയ്യ്.

70
00:05:28,300 --> 00:05:29,860
ആൾക്കൂട്ടത്തിനിടയിൽ 
ആയുധധാരികളായ കുറ്റവാളികളുണ്ട്.

71
00:05:29,860 --> 00:05:30,890
ആരെയും പുറത്തു വിടരുത്.

72
00:05:31,360 --> 00:05:32,210
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?

73
00:05:32,210 --> 00:05:32,780
യെസ്.

74
00:05:33,020 --> 00:05:34,740
ആ കാർ അവിടുന്ന് മാറ്റ്. ഇപ്പൊ തന്നെ.

75
00:05:36,260 --> 00:05:37,220
പറഞ്ഞതു കേട്ടില്ലേ? വേഗം മാറ്റ്.

76
00:05:37,220 --> 00:05:38,780
സർ. ഒരു പാർസൽ കൂടി ഡെലിവറി 
ചെയ്തിട്ട് പെട്ടെന്ന് പൊയ്ക്കോളാം.

77
00:06:07,300 --> 00:06:07,850
ഡോങ്.

78
00:06:08,730 --> 00:06:09,900
നിനക്കൊരു മോളുണ്ട്.

79
00:06:11,260 --> 00:06:12,220
ഞാനങ്ങനെ ചാവില്ലെടാ.

80
00:06:12,500 --> 00:06:13,340
പേടിക്കണ്ട.

81
00:06:19,380 --> 00:06:22,340
മിസ്റ്റർ.സാ കുൻ. സീനയും 
റിഡോയും മാസ്റ്ററെ കൊന്നു.

82
00:06:27,180 --> 00:06:27,660
വേഗം ഇറങ്ങ്!

83
00:06:34,020 --> 00:06:35,540
അവർക്ക് എന്നെയും കൊല്ലണമായിരുന്നു.

84
00:06:35,659 --> 00:06:37,940
നീ എല്ലാവരോടും

85
00:06:38,100 --> 00:06:38,620
തിരിച്ചുവരാൻ പറ!

86
00:06:48,340 --> 00:06:50,380
പോലീസ്!

87
00:06:50,380 --> 00:06:51,620
സഹായിക്കൂ!

88
00:06:51,860 --> 00:06:53,180
അവിടെ ഒരുപാടുപേര് മരിച്ചുകിടക്കുന്നുണ്ട്.

89
00:06:53,180 --> 00:06:54,220
അവരുടെ കയ്യിൽ ധാരാളം തോക്കുകളുണ്ട്.

90
00:06:54,220 --> 00:06:55,490
പേടിക്കേണ്ട. എന്റെ പിന്നാലെ വരൂ.

91
00:07:06,020 --> 00:07:07,420
ഇവിടെ പോലീസ് ഉണ്ട്.

92
00:07:18,980 --> 00:07:20,260
അനങ്ങരുത്! മിണ്ടാതിരിക്കാൻ!

93
00:08:13,930 --> 00:08:15,250
ശ്രദ്ധിച്ചു കേൾക്കുക.

94
00:08:15,660 --> 00:08:17,980
ഞാൻ സായുധ പോലീസ് വകുപ്പിൻ്റെ

95
00:08:18,100 --> 00:08:19,820
ചീഫാണ് സംസാരിക്കുന്നത്.

96
00:08:19,820 --> 00:08:22,940
നിങ്ങളെ ചുറ്റും വളഞ്ഞു കഴിഞ്ഞു.

97
00:08:23,500 --> 00:08:25,140
നിങ്ങൾക്ക് രണ്ട് മിനുട്ട് സമയം തരാം.

98
00:08:25,340 --> 00:08:29,100
അതിനുള്ളിൽ ബന്ദികളെ മോചിപ്പിച്ച്
ആയുധം താഴെ വച്ചു കീഴടങ്ങുക.

99
00:08:29,260 --> 00:08:30,340
മുത്തേ, നീ എവിടെ?

100
00:08:30,340 --> 00:08:32,380
പോലീസിന്റെ ഒരു പട വരുന്നുണ്ട്.
പോകാനുള്ള സമയമായി.

101
00:08:35,419 --> 00:08:36,460
എന്തു കോപ്പാണിത്.

102
00:08:36,789 --> 00:08:38,220
പോലീസെങ്ങനെയാ 
ഇത്രപെട്ടന്ന് എത്തിയത്?

103
00:08:46,740 --> 00:08:47,660
നിങ്ങൾക്ക് ഒരു ബന്ധിയെ കിട്ടിയാൽ പോരേ?

104
00:08:48,580 --> 00:08:49,460
അവനു പകരം ഞാൻ വരാം.

105
00:08:49,740 --> 00:08:51,220
അവനെയും കൊണ്ട് 
അധിക ദൂരം പോകാനാവില്ല.

106
00:08:53,650 --> 00:08:55,620
ഇവനാണ് കുറച്ചു നേരമായി 
നമ്മളെ ഇടങ്ങേറാക്കുന്നത്.

107
00:09:08,340 --> 00:09:09,340
ഡോങ്.

108
00:09:25,540 --> 00:09:26,420
സീനാ.

109
00:09:44,580 --> 00:09:45,820
പേടിക്കാതിരിക്ക്,

110
00:09:45,820 --> 00:09:47,020
കാരണം ഞാൻ നിന്നെ രക്ഷിച്ചു.

111
00:09:47,020 --> 00:09:48,020
നീ എന്റേതു മാത്രമാണ്.

112
00:10:17,580 --> 00:10:18,780
ഈ നിമിഷം മുതൽ,

113
00:10:19,500 --> 00:10:20,940
നീ എടുക്കുന്ന ഓരോ ശ്വാസവും

114
00:10:20,940 --> 00:10:22,460
എന്റെ ദാനമാണ്.

115
00:10:23,420 --> 00:10:24,220
എനിക്കു വേണ്ടി കാത്തിരിക്ക്.

116
00:10:25,020 --> 00:10:26,660
എന്റെ വരവിനായി കാത്തിരുന്നോ...

117
00:10:34,830 --> 00:10:40,800
<b>
✍️പരിഭാഷ :<font color="#ea67ab"> അശ്വിൻരാജ്</font></b>

118
00:10:42,940 --> 00:10:43,700
മിസ്റ്റർ.ഡോങ് ഗു.

119
00:10:43,700 --> 00:10:46,540
നിങ്ങളുടെ റെറ്റിനയും 
ഐറിസും തകരാറിലായിട്ടുണ്ട്

120
00:10:46,540 --> 00:10:47,820
അത് ചികിൽസിക്കാൻ കഴിയില്ല.

121
00:10:48,260 --> 00:10:49,050
എന്നോട് ക്ഷമിക്കണം.

122
00:10:49,050 --> 00:10:50,140
ഒരു ഡോക്ടർ എന്ന നിലയിൽ,

123
00:10:50,140 --> 00:10:51,860
സത്യം നിങ്ങളോട് പറയേണ്ടത്

124
00:10:52,130 --> 00:10:53,220
എന്റെ കടമയാണ്.

125
00:10:54,460 --> 00:10:56,300
ഞങ്ങളെന്തിന് ഇതിന്റെ 
ഉത്തരവാദിത്വം ഏറ്റെടുക്കണം?

126
00:10:56,740 --> 00:10:58,660
അവർക്ക് അകമ്പടി പോവാനുള്ള ചുമതല 
മാത്രമേ നിങ്ങൾക്ക്‌ ഉണ്ടായിരുന്നുള്ളൂ.

127
00:10:58,660 --> 00:10:59,900
കോടതി പരിസരത്ത്

128
00:10:59,900 --> 00:11:01,140
നിങ്ങൾക്ക് വേറെ ഒന്നും ചെയ്യാനില്ലായിരുന്നു.

129
00:11:01,460 --> 00:11:03,380
അവനാണെങ്കിൽ പെർമിഷനില്ലാതെ
ടീമിനെയും കൊണ്ട് അകത്തുകയറി.

130
00:11:03,900 --> 00:11:05,540
ഇതൊക്കെയാണ് പ്രശ്‌നം.

131
00:11:11,580 --> 00:11:12,810
പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയോ?

132
00:11:13,980 --> 00:11:16,060
ആ കോടതിക്കകത്ത് രണ്ട്
സൈക്കോകൾ ഉണ്ടായിരുന്നു.

133
00:11:16,330 --> 00:11:17,420
സാഹചര്യം എത്ര മോശമായിരുന്നെന്ന്

134
00:11:17,420 --> 00:11:18,700
നിങ്ങൾക്ക് അറിയില്ല

135
00:11:18,740 --> 00:11:20,940
അതിനു കാരണം ഒരു വൈസ് ക്യാപ്റ്റനായ നീ,

136
00:11:20,940 --> 00:11:22,340
കാര്യങ്ങൾ പെട്ടെന്നു തന്നെ എന്നോട്

137
00:11:22,340 --> 00:11:23,540
റിപ്പോർട്ട് ചെയ്യാതിരുന്നതാണ്.

138
00:11:23,540 --> 00:11:24,890
ഡോങ്ന് ഇഷ്ടമുള്ളത് 
ചെയ്യാൻ നീ അനുവദിച്ചു.

139
00:11:24,910 --> 00:11:27,500
അവനെടുത്ത തീരുമാനം
സാഹചര്യത്തിന് യോചിച്ചതായിരുന്നു.

140
00:11:27,940 --> 00:11:29,460
പെർമിഷനില്ലാതെ അകത്തു 
കടന്നത് എന്റെ തെറ്റാണ്.

141
00:11:30,300 --> 00:11:32,060
എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ 
ഞാൻ തയ്യാറാണ്.

142
00:11:32,500 --> 00:11:33,660
ഡോങ്, ഞാൻ...

143
00:11:42,960 --> 00:11:44,530
[ഡോങ് ഗു]

144
00:11:45,340 --> 00:11:46,780
വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

145
00:11:47,500 --> 00:11:48,860
ഉണ്ടെങ്കിൽ പറഞ്ഞാൽ മതി, ചീഫ്.

146
00:11:49,980 --> 00:11:53,940
നാളെ പീച്ച്ബ്ലോസം ഹിൽ സെമിത്തേരിയിൽ വെച്ച് 
നമ്മുടെ ആളുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കും.

147
00:11:54,220 --> 00:11:55,900
നിനക്കാണ് പ്രധാനചുമതല.

148
00:11:56,220 --> 00:11:57,300
നീ അവിടെ ഉണ്ടായിരിക്കണം.

149
00:11:57,780 --> 00:11:58,540
ശരി.

150
00:12:01,760 --> 00:12:02,570
ഡാഡ്.

151
00:12:06,900 --> 00:12:07,780
റെഡി.

152
00:12:08,740 --> 00:12:09,540
കാഞ്ചി വലിക്കുക.

153
00:12:11,620 --> 00:12:12,380
ഫയർ!

154
00:12:13,140 --> 00:12:13,900
ഫയർ!

155
00:12:14,340 --> 00:12:15,100
ഫയർ!

156
00:12:15,500 --> 00:12:16,260
കഴിഞ്ഞു!

157
00:12:39,940 --> 00:12:40,940
ഞാൻ ഡോങ് ഗു.

158
00:12:44,300 --> 00:12:44,940
ഞാൻ...

159
00:12:45,850 --> 00:12:47,010
ഡോങ് ഗു.

160
00:12:47,620 --> 00:12:48,820
പൊതുജന സമ്മർദ്ദം
കൂടുതലായതുകൊണ്ട്,

161
00:12:48,820 --> 00:12:51,020
നിങ്ങൾക്ക് ഇനിയും 
പോലീസിൽ തുടരാൻ കഴിയില്ല.

162
00:12:51,860 --> 00:12:53,340
പറയുന്നത് മനസ്സിലാകുമെന്നു കരുതുന്നു.

163
00:13:30,100 --> 00:13:31,210
പ്രധാന വാർത്തകൾ.

164
00:13:31,340 --> 00:13:32,420
മക്വീൻ കേസിൽ വഴിത്തിരിവ്

165
00:13:32,420 --> 00:13:34,500
മക്വീനിന്റെ കൊലപാതകത്തിനും 
കോടതി ആക്രമണത്തിനും

166
00:13:34,660 --> 00:13:35,900
കിട്ടിയിരിക്കുന്ന സൂചനകൾ പ്രകാരം,

167
00:13:35,900 --> 00:13:37,980
സംഭവത്തിന്റെ യഥാർത്ഥ കാരണം

168
00:13:37,980 --> 00:13:39,700
പോലീസ് സേനയിൽ ഉള്ള ഒരാൾ

169
00:13:39,700 --> 00:13:41,500
അനുമതിയില്ലാതെ അകത്തു 
കടന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

170
00:13:41,940 --> 00:13:43,090
എല്ലാവരും മരിച്ചു.

171
00:13:43,140 --> 00:13:44,900
എന്തുകൊണ്ടാണ് അവൻ മാത്രം 
ജീവിച്ചിരിക്കുന്നത്?

172
00:13:44,900 --> 00:13:46,500
നീ എന്റെ ഭർത്താവിനെ 
കൊലയ്ക്ക് കൊടുത്തു.

173
00:13:46,610 --> 00:13:48,060
എന്റെ മകന്റെ ജീവൻ തിരിച്ചു താ.

174
00:13:49,540 --> 00:13:50,620
നശിച്ചു പോവും!

175
00:13:52,340 --> 00:13:53,860
നീ ഒക്കെ എന്തിനാ ഇനിയും ജീവിക്കുന്നെ?

176
00:13:54,020 --> 00:13:55,260
നീ എന്താ ചാവാത്തത്?

177
00:13:57,100 --> 00:13:58,580
ഞാനല്ല...

178
00:14:01,270 --> 00:14:02,020
ഡോങ് ഗു.

179
00:14:02,180 --> 00:14:04,300
നിങ്ങളുടെ കാഴ്ചശക്തി ഇനി തിരിച്ചുകിട്ടില്ല.

180
00:14:04,300 --> 00:14:05,500
എന്നോട് ക്ഷമിക്കൂ.

181
00:14:18,580 --> 00:14:19,780
എന്താടാ കാണിക്കുന്നേ?

182
00:14:19,780 --> 00:14:20,420
നിനക്ക് ചാവണോ?

183
00:14:20,420 --> 00:14:21,420
ചാവാനാണെങ്കിൽ വീട്ടിൽ 
പോയി ചാവെടാ.

184
00:14:28,580 --> 00:14:30,620
പേഷ്യന്റിന് മതിഭ്രമം ഉണ്ടോ 
എന്ന് സംശയമുണ്ട്.

185
00:14:30,620 --> 00:14:32,780
വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ല.

186
00:14:33,260 --> 00:14:35,380
അക്രമിക്കാനുള്ള പ്രവണതയും 
കാണുന്നുണ്ട്.

187
00:14:35,660 --> 00:14:37,260
കൂടുതൽ പരിശോധനയ്ക്കായി

188
00:14:37,260 --> 00:14:38,380
സൈക്യാട്രിയിലേക്ക് 
മാറ്റുന്നതായിരിക്കും നല്ലത്.

189
00:14:38,380 --> 00:14:40,300
പേഷ്യന്റിനെ ശാന്തനാക്കാൻ കഴിയുന്ന

190
00:14:40,300 --> 00:14:41,100
എന്തെങ്കിലും ഒന്ന് നിങ്ങൾ കണ്ടെത്തണം.

191
00:14:41,140 --> 00:14:43,180
എന്ത്? മാനസികരോഗമോ?

192
00:14:44,020 --> 00:14:45,140
ഒരു കാര്യം പറഞ്ഞേക്കാം.

193
00:14:45,140 --> 00:14:46,620
പ്രാന്തനാണെന്നും പറഞ്ഞു ഇതിൽ നിന്നും
ഒഴിഞ്ഞുമാറാമെന്നു കരുതണ്ട.

194
00:14:47,500 --> 00:14:48,740
എനിക്കെന്റെ കാറിന്റെ പൈസ കിട്ടണം.

195
00:14:48,740 --> 00:14:50,060
നിങ്ങളാരാ എന്റെ ഡാഡിയോട് 
ഇങ്ങനെ ഒക്കെ പറയാൻ?

196
00:14:50,060 --> 00:14:51,220
നിങ്ങൾക്കെങ്ങനെ ഇതൊക്കെ 
പറയാൻ കഴിഞ്ഞു?

197
00:14:51,220 --> 00:14:51,820
യറ്റി. യറ്റി.

198
00:14:51,820 --> 00:14:52,580
നിനക്കെന്താ പെണ്ണേ?

199
00:14:52,860 --> 00:14:54,100
കാറിന്റെ പൈസ ഞാൻ തരാം, ഓക്കേ?

200
00:14:54,260 --> 00:14:55,840
യറ്റി, ഡാഡിയെ വീട്ടിലേക്ക് കൊണ്ടുപോ.

201
00:14:55,860 --> 00:14:56,460
വേഗം.

202
00:14:57,340 --> 00:14:59,330
ശരി.

203
00:14:59,900 --> 00:15:00,650
പൈസ നീ തരും അല്ലേ.

204
00:15:01,620 --> 00:15:02,500
പോകാം.

205
00:15:18,810 --> 00:15:20,620
ഞാൻ അബദ്ധത്തിൽ ഒന്നു വീണതാ.

206
00:15:20,780 --> 00:15:22,980
സർ, കഴിക്കാൻ എന്താണ് വേണ്ടത്?

207
00:15:24,820 --> 00:15:26,220
അത്താഴത്തിന് ബീഫ് ഫ്രൈ ആയാലോ?

208
00:15:26,340 --> 00:15:27,540
അല്ലെങ്കിൽ ബീഫ് കറി മതിയോ?

209
00:15:28,340 --> 00:15:29,500
കൂടെ പച്ചക്കറികളും.

210
00:15:29,500 --> 00:15:30,820
നോക്കട്ടെ സെറ്റാക്കാം.

211
00:15:30,860 --> 00:15:32,870
ഇന്നലെ വാങ്ങിയ ഇളനീർ ജ്യൂസ്
ഫ്രഷ് ആയിരുന്നു.

212
00:15:33,860 --> 00:15:35,020
ഒരു മുട്ട പൊരിച്ചാലോ?

213
00:15:36,540 --> 00:15:37,490
മുട്ടയൊക്കെ എവിടെ?

214
00:15:37,730 --> 00:15:38,740
ഞാനിന്നലെ വാങ്ങിയതാണല്ലോ.

215
00:16:08,660 --> 00:16:09,410
യുൻ.

216
00:16:11,170 --> 00:16:11,700
യുൻ.

217
00:16:47,180 --> 00:16:49,100
ഡോങ്.

218
00:16:50,050 --> 00:16:51,820
ഡോങ്, ഒന്ന് അടങ്ങ്.

219
00:16:51,820 --> 00:16:52,940
ഡോങ്.

220
00:16:55,140 --> 00:16:55,980
നീയെന്നെ സംശയിക്കുന്നുണ്ടോ?

221
00:16:55,980 --> 00:16:57,340
നിങ്ങളെന്താ പറയുന്നത്?

222
00:16:57,340 --> 00:16:59,420
സ്‌പെഷ്യൽ ഇൻ്റലിജൻസ് ഫോഴ്‌സിൽ 
ആയിരുന്നപ്പോൾ മുതൽ 
ഞാൻ നിങ്ങളുടെ കൂടെ ഇല്ലേ.

223
00:17:00,940 --> 00:17:02,380
പിന്നെ എന്തിനാ ഇതും വെച്ച് 
എന്നെ നിരീക്ഷിക്കുന്നത്.

224
00:17:02,580 --> 00:17:04,380
വൈദ്യുതി പ്രവഹിക്കുന്നതിന്റെ ശബ്ദം
ഞാൻ കേൾക്കില്ലെന്ന് വിചാരിച്ചോ?

225
00:17:04,530 --> 00:17:06,380
ഞാൻ നിങ്ങളെയും യറ്റിയെയും
സംരക്ഷിക്കാൻ നോക്കുകയാണ്.

226
00:17:06,380 --> 00:17:07,579
എനിക്ക് നിന്റെ സംരക്ഷണം ഒന്നും വേണ്ട.

227
00:17:07,579 --> 00:17:09,140
നിങ്ങളിപ്പോൾ സുരക്ഷിതനാണെന്ന്
തോന്നുന്നുണ്ടോ?

228
00:17:09,339 --> 00:17:11,180
അവർ നിസ്സാരക്കാരല്ലെന്നു 
നിങ്ങൾക്കറിയാം.

229
00:17:11,500 --> 00:17:12,890
ഒരുപക്ഷേ അവർ 
പ്രതികാരത്തിനു വന്നാൽ,

230
00:17:12,890 --> 00:17:15,380
അതിജീവിക്കാൻ കഴിയുമെന്ന് 
തോന്നുന്നുണ്ടോ?

231
00:17:16,099 --> 00:17:17,819
എനിക്കെന്റെ മോളെ 
സംരക്ഷിക്കാൻ കഴിയും.

232
00:17:19,260 --> 00:17:20,020
സംരക്ഷിക്കാനോ?

233
00:17:20,500 --> 00:17:22,060
ഇതുപോലെയാണോ?

234
00:17:22,300 --> 00:17:23,859
ഒരു വികലാംഗനായ എന്നെപ്പോലും
എതിർത്തു നിൽക്കാൻ കഴിയുന്നില്ല.

235
00:17:23,859 --> 00:17:25,420
നിങ്ങളാരെയാണ് സംരക്ഷിക്കാൻ പോകുന്നത്?

236
00:17:35,380 --> 00:17:36,180
എന്നെ വിട്!

237
00:17:36,820 --> 00:17:37,820
എന്നെ വിടാൻ!

238
00:17:37,820 --> 00:17:38,500
ഇല്ല.

239
00:17:40,820 --> 00:17:42,020
പറയുന്നത് കേൾക്ക്.

240
00:17:42,100 --> 00:17:43,980
നിങ്ങൾ പഴയതുപോലെ ആവുന്നത് വരെ
ഞാൻ എവിടെയും പോണില്ല.

241
00:17:44,250 --> 00:17:45,540
ഞാനെപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും.

242
00:18:04,820 --> 00:18:05,660
ഡോങ്.

243
00:18:06,020 --> 00:18:06,980
യറ്റിയെ കുറിച്ച് ആലോചിച്ചു നോക്ക്.

244
00:18:08,580 --> 00:18:10,300
നിങ്ങളെ ഇങ്ങനെ കാണാനാണോ
അവൾ ആഗ്രഹിക്കുന്നത്?

245
00:18:32,900 --> 00:18:33,780
യറ്റി.

246
00:18:35,660 --> 00:18:36,660
കുറച്ചെണ്ണം കൂടി റെക്കോർഡ് ചെയ്‌തോ.

247
00:18:38,340 --> 00:18:39,180
ഇപ്പോൾ,

248
00:18:39,740 --> 00:18:41,740
നിന്റെ മ്യൂസിക്കിനു മാത്രേ 
അച്ഛനെ ശാന്തനക്കാൻ കഴിയൂ.

249
00:18:42,020 --> 00:18:43,380
പിന്നെ ഒരു കോപ്പി എനിക്കും തന്നേക്ക്.

250
00:18:43,500 --> 00:18:44,380
നിൻറെ ഡാഡി ഇനിയും എന്നെ തല്ലുമ്പോൾ,

251
00:18:44,500 --> 00:18:45,740
എനിക്കും കുറച്ചുനേരം കേൾക്കാം.

252
00:18:46,380 --> 00:18:47,660
എടാ പിസി 9527

253
00:18:47,660 --> 00:18:48,340
എന്താ.

254
00:18:48,700 --> 00:18:50,740
എന്റെ മോൾടെ അടുത്ത് പോയി 
ഉള്ള കളി ഒന്നും വേണ്ട.

255
00:18:55,580 --> 00:18:57,260
ശരി.

256
00:19:00,180 --> 00:19:02,060
നിങ്ങളിനിയും ഒരുപാട് നേരം നടക്കണം.

257
00:19:02,380 --> 00:19:03,620
അച്ഛൻ്റെ മെഡിക്കൽ റെക്കോർഡ്സ്
എന്നെ കാണിക്കൂ.

258
00:19:04,620 --> 00:19:05,460
ഒരു മിനിറ്റേ.

259
00:19:12,220 --> 00:19:12,940
അച്ഛാ.

260
00:19:13,650 --> 00:19:15,860
അതെങ്ങനെയാ പിടിച്ചത്?

261
00:19:16,420 --> 00:19:17,180
ഇതെന്തു ബോളാ?

262
00:19:17,780 --> 00:19:19,900
വയലിൻ വായിക്കുമ്പോൾ ഗ്രിപ്പ് കിട്ടാൻവേണ്ടി
ഞാനുപയോഗിക്കുന്ന ബോളാ.

263
00:19:27,790 --> 00:19:28,460
സർ.

264
00:19:28,860 --> 00:19:30,260
എനിക്കൊരു ഐഡിയ തോന്നുന്നു.

265
00:19:31,900 --> 00:19:33,660
അച്ഛാ, ഇതൊന്നു പിടിച്ചേ.

266
00:19:44,620 --> 00:19:46,980
ഡാഡ്, നിങ്ങളുടെ ചെവി നല്ല ഷാർപ് ആണല്ലോ.

267
00:19:47,260 --> 00:19:48,010
ഇതൊരു സമ്മാനമാണ്.

268
00:19:48,450 --> 00:19:49,980
ഇതെന്താ എനിക്കു കിട്ടാഞ്ഞേ?

269
00:19:50,980 --> 00:19:51,740
നിനക്കും ഉണ്ട്.

270
00:19:51,970 --> 00:19:53,820
ഇല്ലായിരുന്നെങ്കിൽ, എങ്ങനെ ഇത്ര നന്നായി 
വയലിൻ വായിക്കാൻ കഴിയുമായിരുന്നു?

271
00:19:53,820 --> 00:19:54,420
ശരിയാ.

272
00:20:02,180 --> 00:20:03,380
പിസി 9526

273
00:20:03,820 --> 00:20:04,540
പറയൂ മാഡം.

274
00:20:04,680 --> 00:20:05,440
റെഡി.

275
00:20:12,940 --> 00:20:13,780
വേഗം.

276
00:20:24,900 --> 00:20:25,860
ഇനിയും!

277
00:20:29,980 --> 00:20:31,580
വാ! വാ!

278
00:20:31,660 --> 00:20:32,820
പതിനഞ്ചു സെക്കന്റ്.

279
00:20:33,620 --> 00:20:34,900
അങ്ങനെ തന്നെ.

280
00:20:35,100 --> 00:20:36,620
അങ്കിൾ യുൻ, നിങ്ങൾ 
ഇവിടെ ഉണ്ടായിരുന്നോ.

281
00:20:38,730 --> 00:20:40,580
ഞങ്ങൾ വരുന്നവരെ വീടൊന്ന് 
നോക്കണം, അതു പറയാനാ വിളിച്ചത്.

282
00:20:40,790 --> 00:20:41,750
ഞാനിവളെയും കൂട്ടി

283
00:20:41,780 --> 00:20:43,620
സിംഫണി മത്സരത്തിന് മനുല്ലയിലേക്കും

284
00:20:43,820 --> 00:20:45,140
അതുകഴിഞ്ഞ് ഇവളുടെ ഗ്രാജുവേഷൻ
ട്രിപ്പിനും ഒന്നു പോയിട്ടു വരാം.

285
00:20:47,140 --> 00:20:48,900
ഞാൻ ജയിച്ചാൽ 
ഫുഡ് വാങ്ങിത്തരാൻ മറക്കണ്ട.

286
00:20:48,900 --> 00:20:50,020
ഇല്ല, നിൽക്ക്.

287
00:20:50,140 --> 00:20:51,260
മത്സരത്തെക്കുറിച്ചൊക്കെ 
പിന്നെ സംസാരിക്കാം.

288
00:20:51,930 --> 00:20:52,540
ഡോങ്.

289
00:20:53,820 --> 00:20:55,660
ഞാനിപ്പോ എവിടെയാണ്
നിൽക്കുന്നതെന്ന് പറയാൻ കഴിയോ?

290
00:21:04,220 --> 00:21:05,340
പിന്നെന്താ

291
00:21:05,370 --> 00:21:06,920
വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ.

292
00:21:25,740 --> 00:21:27,060
ഇതൊക്കെ ഇന്നുതന്നെ 
സിസ്റ്റത്തിൽ കയറ്റിയേക്ക്.

293
00:21:27,850 --> 00:21:28,240
ശരി.

294
00:21:33,410 --> 00:21:33,790
[സീന]

295
00:21:33,810 --> 00:21:36,620
[സീന]

296
00:21:33,810 --> 00:21:36,620
[മനുല്ല]

297
00:21:43,020 --> 00:21:45,340
മിണ്ടാതിരിക്കെടി. 
മിണ്ടാതിരിക്കാൻ.

298
00:21:46,260 --> 00:21:47,420
തിരിച്ചുകൊണ്ടു പോ.

299
00:21:49,850 --> 00:21:51,420
ഇവളെ ഇവിടെ വേണ്ട.

300
00:21:52,980 --> 00:21:54,090
അനങ്ങരുത്.

301
00:21:54,090 --> 00:21:55,660
പോവാൻ. എറിയരുത്.

302
00:21:55,660 --> 00:21:56,660
പേടിക്കണ്ട,

303
00:21:57,060 --> 00:21:58,580
ഞാൻ നിന്നെ രക്ഷിച്ചു.

304
00:21:59,620 --> 00:22:01,420
നിന്റെ പേരാണ് ഞാൻ വിളിച്ചത്.

305
00:22:03,020 --> 00:22:04,860
ഇപ്പൊ തൊട്ട്.

306
00:23:18,180 --> 00:23:19,660
നീ എന്റേതാണ്.

307
00:23:20,820 --> 00:23:22,580
നീയെടുക്കുന്ന ഓരോ ശ്വാസവും.

308
00:23:23,340 --> 00:23:24,740
എന്റെ ദാനമാണ്.

309
00:23:49,090 --> 00:23:49,810
വേഗം നോക്ക്.

310
00:23:56,460 --> 00:23:57,660
നിന്നെ വേറെ ഒരു ജയിലിലേക്ക്
മാറ്റുന്നതിനെക്കുറിച്ച്

311
00:23:57,710 --> 00:23:59,180
സംസാരിക്കാനാണ് വന്നത്.

312
00:23:59,820 --> 00:24:00,780
എനിക്കറിയാം.

313
00:24:01,300 --> 00:24:03,020
നീയിവിടെ വന്നിരുന്നു.

314
00:24:03,250 --> 00:24:04,660
അതും 31 തവണ.

315
00:24:06,660 --> 00:24:07,540
സമ്മതമാണെങ്കിൽ,

316
00:24:08,020 --> 00:24:10,660
ഇതിലൊന്നു ഒപ്പിട്ടേക്ക്.

317
00:24:11,820 --> 00:24:12,780
എനിക്കറിയാം

318
00:24:12,780 --> 00:24:14,780
ആർക്കാണ് എന്നെ 
ഇവിടെവെച്ച് തീർക്കേണ്ടതെന്ന്.

319
00:24:15,570 --> 00:24:16,660
പിന്നെ

320
00:24:16,660 --> 00:24:18,420
എന്നെ മറ്റൊരു ജയിലിലേക്ക് മാറ്റിയാലും
എന്ത് നടക്കുമെന്ന് എനിക്കറിയാം.

321
00:24:20,400 --> 00:24:23,740
അതുകൊണ്ട് മിസ്റ്റർ. സോ. പറയാനുള്ളത് 
മുഖത്ത് നോക്കി പറഞ്ഞാൽ മതി.

322
00:24:24,620 --> 00:24:26,700
നിങ്ങളെന്താണ് പറയുന്നതെന്ന് 
എനിക്ക് മനസ്സിലാവുന്നില്ല.

323
00:24:34,380 --> 00:24:35,420
സാ കുനിനോട് പറത്തേക്ക്.

324
00:24:35,810 --> 00:24:37,340
എന്നെ കൊല്ലണമെങ്കിൽ, 
അവൻ തന്നെ വരണം.

325
00:24:37,540 --> 00:24:40,180
അല്ലെങ്കിൽ, അച്ഛനുവേണ്ടി 
പ്രതികാരം ചെയ്യാൻ അവന് കഴിയില്ല.

326
00:24:53,850 --> 00:24:54,700
മെല്ലെ. മെല്ലെ.

327
00:24:54,700 --> 00:24:55,980
ഞാൻ കഷണ്ടി ആയിപ്പോവും.
കഷണ്ടി ആയിപ്പോവുമെന്ന്.

328
00:24:56,850 --> 00:24:58,010
പതിയെ ചെയ്യൂ.

329
00:24:58,540 --> 00:24:59,500
വേദനയെടുക്കുന്നു.

330
00:24:59,860 --> 00:25:00,980
ആദ്യമായിട്ടാ ഇങ്ങനെ ഒരാളെ കാണുന്നത്.

331
00:25:05,740 --> 00:25:06,700
അച്ഛാ.

332
00:25:07,580 --> 00:25:09,260
ഞാൻ പറഞ്ഞില്ലേ, എനിക്ക് 
നീല കളർ ആണ് ഇഷ്ടം.

333
00:25:09,320 --> 00:25:10,460
അപ്പൊ ഇത് നീല അല്ലേ?

334
00:25:10,660 --> 00:25:12,660
അങ്ങനെ മതി, 
നമുക്ക് പോയി സീറ്റ് നോക്കാം.

335
00:25:13,220 --> 00:25:14,300
അവിടെ ഇരിക്ക്.

336
00:25:14,300 --> 00:25:15,380
ശരി, സർ.

337
00:25:15,660 --> 00:25:16,780
സീറ്റൊക്കെ ഞാൻ കണ്ടുപിടിച്ചോളാം.

338
00:25:17,260 --> 00:25:19,300
എനിക്കു കണ്ണുകാണില്ലെന്നു കരുതി
എന്നെ സഹതാപത്തോടെ നോക്കാൻ നിക്കരുത്.

339
00:25:19,700 --> 00:25:21,020
നല്ലതുപോലെ ചെയ്യ്.

340
00:25:21,250 --> 00:25:22,180
നിന്നെക്കൊണ്ടു പറ്റും.

341
00:25:23,300 --> 00:25:24,540
എനിക്കറിയാം.

342
00:25:30,460 --> 00:25:31,140
ഒരു കാര്യം മറന്നു,

343
00:25:58,740 --> 00:26:00,780
യറ്റി, പോവാനുള്ള സമയമായി, 
നീ എന്താ ഈ തിരയുന്നത്?

344
00:26:01,260 --> 00:26:02,780
എൻ്റെ സ്കോർ കാണുന്നില്ല.

345
00:26:02,860 --> 00:26:03,930
സ്കോർ ഇല്ലാതെ വായിക്കാൻ കഴിയോ?

346
00:26:04,740 --> 00:26:06,220
മിസ്സ്., ഞാൻ ചെയ്യാം.

347
00:26:08,860 --> 00:26:11,340
നീ എത്ര മോശമായിട്ടാ വായിക്കുന്നതെന്നറിയില്ലേ?

348
00:26:12,620 --> 00:26:14,940
പക്ഷെ നിനക്കിപ്പോ നിന്റെ സ്കോർ
കണ്ടുപിടിക്കാൻ കഴിയോ?

349
00:26:15,350 --> 00:26:16,230
നിർത്ത്.

350
00:26:16,740 --> 00:26:18,570
രണ്ടും കൂടെ വഴക്കിടുന്നത് 
കാണാനുള്ള സമയമില്ല.

351
00:26:18,850 --> 00:26:19,930
നിന്റെ വയലിൻ എടുത്ത് സ്റ്റേജിലേക്ക് പോ.

352
00:26:22,660 --> 00:26:24,420
അടുത്തതായി മത്സരിക്കുന്നത്

353
00:26:24,420 --> 00:26:27,180
വില്ലനിയയിൽ നിന്നുള്ള യു ഡി
ഹൈസ്കൂൾ ഓർക്കസ്ട്രയാണ്

354
00:26:27,180 --> 00:26:28,250
സിംഫണി നമ്പർ രണ്ടിൻ്റെ രണ്ടാം പകുതി

355
00:26:28,250 --> 00:26:29,780
അവർ വായിക്കും.

356
00:26:29,780 --> 00:26:33,180
E മൈനർ 27 പിച്ചിൽ.

357
00:27:56,180 --> 00:27:56,980
നിങ്ങളെന്താ കാണിക്കുന്നത്?

358
00:28:06,580 --> 00:28:08,860
യറ്റി, നീ ഇതുവരെ സ്റ്റേജിൽ കയറിയില്ലേ?

359
00:28:08,790 --> 00:28:09,510
[യുൻ]

360
00:28:16,900 --> 00:28:17,660
ഇതാരാ?

361
00:28:18,020 --> 00:28:19,460
ഡാ, ഇതു ഞാനാ.

362
00:28:20,540 --> 00:28:21,700
നിനക്കൊരു മെസ്സേജ് അയച്ചാൽ പോരേ?

363
00:28:21,940 --> 00:28:23,500
എല്ലാത്തിനും കാരണം നീയാ.
ആളുകളുടെ ഇടയിൽ എന്നെ ഒരു പൊട്ടനാക്കി.

364
00:28:23,620 --> 00:28:25,620
നിങ്ങളിപ്പോ മനുല്ലയിലുള്ള
ഹിലിയയിലാണോ ഉള്ളത്?

365
00:28:25,780 --> 00:28:27,170
ഞാൻ യറ്റിയുടെ കൂടെ അവളുടെ
മത്സരത്തിനു വന്നതാണ്.

366
00:28:27,380 --> 00:28:29,300
ആ സൈക്കോ പെണ്ണിന്റെ പേര് സീന.

367
00:28:29,540 --> 00:28:30,740
അവളും മനുല്ലയിൽ നിന്നാണ്.

368
00:28:30,820 --> 00:28:32,220
അവളിപ്പോൾ എവിടെയാണ്?

369
00:28:32,430 --> 00:28:33,700
അവൾ...ജയിലിലാണ്.

370
00:28:34,940 --> 00:28:36,180
അതുപറയാനാണോ വിളിച്ചത്!

371
00:28:36,660 --> 00:28:37,420
ബൈ.

372
00:28:39,190 --> 00:28:39,750
ഡോങ്.

373
00:28:46,290 --> 00:28:48,650
യു ഡി ഹൈസ്കൂളിലെ 
കുട്ടികളെല്ലാം എന്റെ കൂടെ വരൂ.

374
00:28:50,380 --> 00:28:51,050
യറ്റി!

375
00:28:51,050 --> 00:28:51,740
വേഗം.

376
00:28:52,020 --> 00:28:52,460
ഈ വഴി.

377
00:28:52,460 --> 00:28:53,250
യറ്റി!

378
00:28:54,340 --> 00:28:55,380
യറ്റി!

379
00:28:56,380 --> 00:28:57,580
നീ യു ഡി ഹൈസ്കൂളിൽ ഉള്ളതാണോ?

380
00:28:57,940 --> 00:28:59,100
- നിനക്ക് യറ്റിയെ അറിയാമോ? 
- എന്റെ മകളാണ്.

381
00:28:59,100 --> 00:29:00,020
അവളെ കാണുന്നില്ല.

382
00:29:00,240 --> 00:29:01,260
നിങ്ങളെന്താ ഈ കാണിക്കുന്നത്?

383
00:29:01,260 --> 00:29:02,050
നിങ്ങളുടെ മകളെ കാണാത്തത്
ഞങ്ങളുടെ കുഴപ്പം അല്ല.

384
00:29:02,050 --> 00:29:03,100
ഞങ്ങളോട് എന്തിനാ ദേഷ്യപ്പെടുന്നത്?

385
00:29:08,340 --> 00:29:09,140
നിനക്കെന്താടാ വേണ്ടത്?

386
00:29:09,260 --> 00:29:10,940
ഡാഡ്, രക്ഷിക്ക്!

387
00:29:10,940 --> 00:29:13,220
ഡാഡ്! ഡാഡ്!

388
00:29:13,260 --> 00:29:15,540
ഡാഡ്, രക്ഷിക്ക് ഡാഡി!

389
00:29:15,690 --> 00:29:16,180
യറ്റി.

390
00:29:16,860 --> 00:29:17,820
ഡാഡ്.

391
00:29:36,500 --> 00:29:37,140
യറ്റി.

392
00:29:52,180 --> 00:29:53,060
പോലീസ് സ്റ്റേഷൻ അല്ലേ?

393
00:29:53,780 --> 00:29:55,380
എന്റെ മകളെ തട്ടിക്കൊണ്ടുപോയി.

394
00:29:59,740 --> 00:30:01,620
സംഭവസ്ഥലത്തു നിന്നും ഒരു 
പെൺകുട്ടിയുടെ ബോഡി കിട്ടിയിട്ടുണ്ട്.

395
00:30:01,820 --> 00:30:02,940
ഒരു ഫോട്ടോ എടുക്കട്ടെ.

396
00:30:04,210 --> 00:30:06,460
ഇതാരായിരിക്കും 
ചെയ്തതെന്നാണ് കരുതുന്നത്?

397
00:30:09,660 --> 00:30:10,500
പോയി നോക്കൂ.

398
00:30:10,860 --> 00:30:11,900
മുഖം വികൃതമായിട്ടുണ്ടെങ്കിലും,

399
00:30:12,060 --> 00:30:13,820
തിരിച്ചറിയാൻ കഴിയും.

400
00:30:16,300 --> 00:30:17,300
നിങ്ങളോടാണ് പറയുന്നത്!

401
00:30:25,580 --> 00:30:26,300
സൂക്ഷിച്ച്.

402
00:30:28,700 --> 00:30:30,500
ഒരു ഫോട്ടോ എടുക്കാൻ അനുവദിക്കൂ.

403
00:30:32,700 --> 00:30:33,980
ഫോട്ടോ എടുത്തതൊക്കെ മതി!

404
00:30:34,180 --> 00:30:35,420
മതി, എല്ലാവരും പോ,

405
00:30:35,420 --> 00:30:36,380
ഒരു ഫോട്ടോയും കൂടെ, പ്ലീസ്.

406
00:31:05,530 --> 00:31:06,530
ഇതെന്റെ മകളല്ല.

407
00:31:08,220 --> 00:31:09,380
തീർച്ചയായും ഇതെന്റെ മകൾ അല്ല.

408
00:31:10,170 --> 00:31:11,730
പത്തു വർഷമായിട്ട് അവൾ 
വയലിൻ വായിക്കുന്നുണ്ട്.

409
00:31:12,260 --> 00:31:13,900
അവളുടെ ഇടതു കയ്യിലെ 
വിരലുകളിൽ അതിന്റെ തഴമ്പുണ്ട്.

410
00:31:14,400 --> 00:31:15,580
പക്ഷേ ഈ ബോഡിയിൽ അതില്ല.

411
00:31:16,250 --> 00:31:17,900
പാസ്സ്പോർട്ടും മറ്റുസാധനങ്ങളും.

412
00:31:17,230 --> 00:31:19,460
[റോസിൻ- വയലിനിസ്റ്റുകൾ 
ഉപയോഗിക്കുന്ന ഒരു വസ്തു ]

413
00:31:17,990 --> 00:31:19,570
നിങ്ങളുടെ മകൾ വയലിനിസ്റ്റാണ്, അല്ലേ?

414
00:31:19,780 --> 00:31:21,260
അവളുടെ ബാഗിൽ റോസിൻ ഉണ്ടായിരുന്നു.

415
00:31:21,580 --> 00:31:22,650
അതൊക്കെ ഇവിടെയും ഉണ്ട്.

416
00:31:22,700 --> 00:31:23,860
പിന്നെ ഇത് നിങ്ങളുടെ മകളല്ലെന്ന്
എങ്ങനെ പറയാൻ കഴിയും?

417
00:31:23,860 --> 00:31:24,740
ഇത് അവളല്ല.

418
00:31:26,370 --> 00:31:27,410
ഇതെന്റെ മകൾ അല്ല.

419
00:31:28,100 --> 00:31:29,140
ഒന്ന് അടങ്ങിയിരിക്കൂ.

420
00:31:32,770 --> 00:31:33,820
അതെന്റെ മകളല്ല.

421
00:31:33,980 --> 00:31:34,660
നിങ്ങളെന്നെ സഹായിക്കണം.

422
00:31:34,660 --> 00:31:35,660
അടങ്ങി നിൽക്ക്.

423
00:31:35,850 --> 00:31:36,780
നിങ്ങളെന്നെ സഹായിച്ചേ പറ്റൂ.

424
00:31:37,300 --> 00:31:39,370
എനിക്കെന്റെ മകളെ കണ്ടെത്തണം.
അതിന് നിങ്ങളെന്നെ സഹായിക്കണം.

425
00:31:39,370 --> 00:31:40,060
അനങ്ങരുത്!

426
00:31:40,140 --> 00:31:42,820
എന്നെ വിട്!

427
00:31:48,740 --> 00:31:49,790
വേഗം നടക്ക്.

428
00:31:50,780 --> 00:31:51,580
വേഗം.

429
00:32:19,260 --> 00:32:19,980
പല്ലുതേക്കുന്ന ബ്രഷോ.

430
00:32:19,980 --> 00:32:20,940
സിനിമ കുറേ കാണുന്നുണ്ടല്ലേ!

431
00:32:28,660 --> 00:32:29,140
ഇന്ന്,

432
00:32:29,160 --> 00:32:31,120
ഒരു വില്ലാനിയ ടൂറിസ്റ്റ്, പോലീസിനെ ആക്രമിച്ചു.

433
00:32:31,220 --> 00:32:33,460
മകളുടെ മരണത്തെ തുടർന്ന് ഇയാൾക്ക്
മാനസിക പ്രശ്നം ഉണ്ടായതായി  കരുതുന്നു.

434
00:32:33,540 --> 00:32:35,300
പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

435
00:32:35,300 --> 00:32:36,380
എനിക്കെന്റെ മകളെ കണ്ടെത്തണം!

436
00:32:36,820 --> 00:32:38,100
എന്നെ വിട്!

437
00:32:38,380 --> 00:32:39,580
എന്നെ വിടാൻ!

438
00:32:39,620 --> 00:32:41,300
വക്കീൽ പോയിട്ട് കുറേനേരം ആയോ?

439
00:32:42,060 --> 00:32:43,100
അയാളോട് തിരിച്ചുവരാൻ പറ.

440
00:32:43,820 --> 00:32:44,700
ഞാൻ ഒപ്പിടാം.

441
00:32:46,140 --> 00:32:48,740
നിന്റെ ഫാമിലിയിലുള്ളവരെ കൊന്നാൽ
അതെങ്ങനെ ഉണ്ടാവുമെന്ന് അറിയോ?

442
00:33:08,220 --> 00:33:09,860
പണിയെടുക്കാൻ സമയമായി.

443
00:34:05,980 --> 00:34:07,220
അയ.

444
00:34:08,139 --> 00:34:09,650
അടിപൊളി പേരാണല്ലോ.

445
00:34:26,219 --> 00:34:28,900
എല്ലാവരോടും അവളെ തിരയാൻ പറ.

446
00:34:29,139 --> 00:34:30,219
സീനയുടെ ശവം 
ഇവിടെ കൊണ്ടുവരാൻ

447
00:34:30,739 --> 00:34:33,020
മൂന്ന് ദിവസം മാത്രേ 
ഞാൻ നിങ്ങൾക്ക് തരൂ.

448
00:34:33,020 --> 00:34:33,739
ശരി.

449
00:34:36,820 --> 00:34:37,300
യങ് മാസ്റ്റർ,

450
00:34:37,980 --> 00:34:39,100
പുതിയ ചരക്ക് എത്തിയിട്ടുണ്ട്.

451
00:34:47,860 --> 00:34:48,699
ഡിറ്റക്ടീവ് രാമ,

452
00:34:49,179 --> 00:34:50,699
നിങ്ങളവനെ ശരിക്കും 
പറഞ്ഞുവിടാൻ പോവാണോ?

453
00:34:51,449 --> 00:34:52,460
അവന്റെ മകൾ മരിച്ചുപോയി.

454
00:34:52,540 --> 00:34:54,780
അതുകൊണ്ടാ, അവൻ 
അങ്ങനെ പ്രതികരിച്ചത്.

455
00:34:55,900 --> 00:34:56,500
നോക്ക്.

456
00:34:56,820 --> 00:34:58,140
അവന്റെ ഫയലിൽ,

457
00:34:58,140 --> 00:34:59,820
മുൻപും മാനസിക പ്രശ്‌നങ്ങൾ 
ഉള്ളതായി പറയുന്നുണ്ട്.

458
00:35:00,780 --> 00:35:01,900
അവനെ വെറുതെ 
പ്രകോപിപ്പിക്കാൻ നിക്കണ്ട.

459
00:35:02,180 --> 00:35:04,100
അല്ലെങ്കിൽ തന്നെ നമുക്ക് 
ഇഷ്ടംപോലെ കേസുകളുണ്ട്.

460
00:35:04,330 --> 00:35:06,380
ഇതിന്റെ പിന്നാലെ കൂടെ നടക്കാൻ സമയമില്ല.

461
00:35:06,900 --> 00:35:09,740
ബോർഡർ ബ്യൂറോയെ വിളിച്ച് 
അയാളെ തിരിച്ചയച്ചേക്ക്.

462
00:35:09,960 --> 00:35:11,370
[ഡോങ് ഗു]

463
00:35:11,500 --> 00:35:12,740
ശരി.

464
00:35:13,460 --> 00:35:14,980
നിങ്ങളുടെ സഹകരണം കണക്കിലെടുത്ത്,

465
00:35:15,020 --> 00:35:17,260
പോലീസിനെ ആക്രമിച്ചതിന് ഞാൻ നിങ്ങൾക്കെതിരെ കേസൊന്നും എടുക്കുന്നില്ല.

466
00:35:17,900 --> 00:35:18,500
നിങ്ങൾക്ക് പോകാം.

467
00:35:18,980 --> 00:35:20,140
മകളുടെ സാധനങ്ങളെല്ലാം

468
00:35:20,140 --> 00:35:21,700
ഞങ്ങൾ അയച്ചേക്കാം.

469
00:35:22,060 --> 00:35:23,220
പൈസ അടച്ച് വാങ്ങിച്ചോ.

470
00:35:31,210 --> 00:35:32,380
ഇന്നാരാ വണ്ടി എടുക്കുന്നത്?

471
00:35:32,420 --> 00:35:33,020
അയ.

472
00:35:33,260 --> 00:35:34,140
അവളെവിടെ?

473
00:35:34,420 --> 00:35:35,420
അവൾ ഇപ്പൊ വരും.

474
00:35:40,050 --> 00:35:43,300
സോറി, എനിക്കു പോകാൻ കഴിയില്ല. എന്റെ മകൾ ജീവിച്ചിരിപ്പുണ്ട്. എനിക്കവളെ കണ്ടെത്തണം.

475
00:35:46,570 --> 00:35:47,220
വണ്ടിയെടുക്ക്.

476
00:35:49,180 --> 00:35:50,090
എവിടേക്കാണ് പോവേണ്ടത്?

477
00:35:50,260 --> 00:35:51,460
സുരക്ഷിതമായ എങ്ങോട്ടെങ്കിലും.

478
00:35:53,630 --> 00:35:54,420
നിങ്ങൾക്ക് കണ്ണ് കാണില്ലേ?

479
00:35:54,460 --> 00:35:55,620
മിണ്ടാതെ വണ്ടി ഓടിക്ക്

480
00:36:39,820 --> 00:36:41,220
ആഘോഷിക്കൂ.

481
00:36:55,860 --> 00:36:56,860
ഇവളെ എവിടുന്നാ കിട്ടിയത്?

482
00:36:56,900 --> 00:36:58,020
തീയേറ്ററിൽ നിന്ന്.

483
00:36:58,450 --> 00:36:59,490
ഇവൾക്ക് വയലിൻ വായിക്കാൻ അറിയാം.

484
00:37:09,610 --> 00:37:10,570
ഇവൾക്ക് നല്ല പുച്ഛം ആണല്ലോ.

485
00:37:11,540 --> 00:37:12,540
എടാ,

486
00:37:13,460 --> 00:37:15,570
ഇന്ന് രാത്രിയുള്ള ലേലത്തിന് തയ്യാറായ്ക്കോ

487
00:37:16,140 --> 00:37:18,100
ഇവളുടെ വില കുറച്ച് കൂട്ടി ഇട്ടേക്ക്.

488
00:37:19,500 --> 00:37:21,660
ആരും വാങ്ങിയില്ലെങ്കിൽ 
ഞാൻ തന്നെ വെച്ചോളാം.

489
00:37:37,340 --> 00:37:38,220
വേഗം.

490
00:37:41,500 --> 00:37:42,380
പോ.

491
00:37:46,580 --> 00:37:49,060
നീ സഹകരിക്കുന്നിടത്തോളം 
ഞാനൊന്നും ചെയ്യില്ല.

492
00:37:53,500 --> 00:37:54,620
നിങ്ങളുടെ പേര് ഡോങ് ഗു എന്നല്ലേ?

493
00:37:56,420 --> 00:37:57,540
കുറ്റകൃത്യങ്ങളൊന്നും തന്നെയില്ല.

494
00:37:58,070 --> 00:37:59,100
പോലീസ് സ്റ്റേഷനിൽ വെച്ച്

495
00:37:59,100 --> 00:38:00,260
നിങ്ങളുടെ ഫയൽ ഞാൻ കണ്ടിരുന്നു.

496
00:38:00,260 --> 00:38:02,140
നിങ്ങൾക്ക് എന്താണ് 
സംഭവിച്ചതെന്ന് എനിക്കറിയാം.

497
00:38:02,260 --> 00:38:03,020
നിനക്ക് എന്നെ സഹായിക്കാൻ കഴിയില്ല.

498
00:38:03,140 --> 00:38:04,380
എനിക്കുറപ്പാ

499
00:38:04,800 --> 00:38:06,340
കടൽത്തീരത്ത് കണ്ട ശരീരം

500
00:38:06,390 --> 00:38:07,150
നിങ്ങളുടെ മകളുടേതല്ല.

501
00:38:12,140 --> 00:38:12,820
നീ എന്താ പറഞ്ഞത്?

502
00:38:16,220 --> 00:38:17,140
ഈ നാട്ടിൽ

503
00:38:17,140 --> 00:38:18,780
ഒരു വലിയ ക്രിമിനൽ സംഘടനയുണ്ട്.

504
00:38:18,780 --> 00:38:19,340
വേഗം നടക്ക്.

505
00:38:19,340 --> 00:38:20,940
അവരുടെ ഒരു ബിസിനസ്

506
00:38:20,940 --> 00:38:22,860
ഡാർക്ക് വെബ് വഴി 
പെൺകുട്ടികളെ വിൽക്കുന്നതാണ്.

507
00:38:23,580 --> 00:38:25,700
പോലീസ് എത്രയും വേഗം 
കേസുകൾ അവസാനിപ്പിക്കാൻ,

508
00:38:25,700 --> 00:38:27,410
തട്ടിക്കൊണ്ടുപോയ സുന്ദരികളായ പെൺകുട്ടികൾക്ക് പകരം,

509
00:38:27,620 --> 00:38:29,300
അവർ വികൃതമായ മറ്റൊരു 
ശവശരീരം മാറ്റി സ്ഥാപിക്കും.

510
00:38:29,780 --> 00:38:31,180
ഇതൊരു സാധാരണ തന്ത്രം മാത്രം.

511
00:38:31,980 --> 00:38:32,980
നിനക്ക് ആ സംഘടനയെക്കുറിച്ച് അറിയുമോ?

512
00:38:33,540 --> 00:38:35,980
പോലീസ് സ്റ്റേഷനിൽ പലരും കൈക്കൂലിക്കാരാണ്.

513
00:38:36,140 --> 00:38:38,820
അതിനു സഹകരിക്കാത്തവരെ കൊന്നുകളയും.

514
00:38:39,620 --> 00:38:42,180
അവരെക്കുറിച്ചു അന്വേഷിക്കുന്നതിനിടയിലാണ് 
എന്റെ ഭർത്താവ് മരണപ്പെട്ടത്.

515
00:38:43,410 --> 00:38:44,330
അതുകൊണ്ട് എനിക്കു തോന്നുന്നു

516
00:38:44,900 --> 00:38:46,220
നമുക്ക് ഒരുമിച്ചു നിക്കാം.

517
00:38:46,890 --> 00:38:48,020
ഞാൻ നിന്നെ വിശ്വസിക്കില്ല.

518
00:38:48,740 --> 00:38:52,220
വിശ്വസിക്കാൻ പറ്റിയ വേറെ 
ആരും നിങ്ങൾക്ക് ഇല്ല.

519
00:39:00,140 --> 00:39:01,700
നിനക്ക് എന്തൊക്കെ അറിയാമെന്നു പറ.

520
00:39:04,420 --> 00:39:06,980
കുട്ടികളെ കടത്താൻ 
ചുമതലയുള്ള ഒരാളെ എനിക്കറിയാം.

521
00:39:07,110 --> 00:39:08,040
"ഡ്രാഗൺ കിംഗ്‌" എന്നാണ് 
അവളെ വിളിക്കുന്നത്.

522
00:39:08,340 --> 00:39:09,900
തട്ടിക്കൊണ്ടുപോയ പെൺകുട്ടികളെയെല്ലാം
വിദേശത്തേക്ക് കടത്തുന്നത്...

523
00:39:10,320 --> 00:39:11,580
...അവൾ മുഖേനയാണ്.

524
00:39:12,060 --> 00:39:13,220
അവരുടെ ആസ്ഥാനം എവിടെയാണ്?

525
00:39:13,860 --> 00:39:16,100
ഹിലിയയിലെ ദാഹെ ജില്ലയിലുള്ള 
ഒരു ക്ഷേത്രത്തിലാണ്.

526
00:39:16,620 --> 00:39:19,420
നമ്മൾ രണ്ടുപേർമാത്രം വിചാരിച്ചാൽ 
ഒരിക്കലും അങ്ങോട്ട് കയറാനാവില്ല.

527
00:39:29,570 --> 00:39:30,580
എന്റെ കയ്യിൽ ഒരു പ്ലാൻ ഉണ്ട്.

528
00:39:32,140 --> 00:39:33,060
പക്ഷേ നിന്റെ സഹായം വേണം.

529
00:39:34,730 --> 00:39:35,690
എന്ത് പ്ലാൻ?

530
00:39:37,020 --> 00:39:38,420
ഞാൻ നിന്നെ വിൽക്കാൻ പോവുകയാണ്.

531
00:39:43,090 --> 00:39:43,850
ശരി.

532
00:39:47,460 --> 00:39:48,340
നിന്റെ പേരെന്താ?

533
00:39:50,540 --> 00:39:51,220
അയ.

534
00:39:52,090 --> 00:39:53,380
നിങ്ങളൊരു പോലീസുകാരൻ ആയിരുന്നില്ലേ?

535
00:39:56,530 --> 00:39:57,980
ഞാനിപ്പോൾ ഒരു അച്ഛൻ മാത്രമാണ്.

536
00:39:59,740 --> 00:40:00,260
കയറ്.

537
00:40:09,100 --> 00:40:11,340
മനുഷ്യക്കടത്തുകാർ അവർ കൊള്ളയടിച്ച 
സാധനങ്ങളെല്ലാം ആ ക്ഷേത്രത്തിലാണ് വെക്കുന്നത്.

538
00:40:12,500 --> 00:40:14,100
അതിനുശേഷം പോകേണ്ട 
സ്ഥലത്തേക്ക് കാർ എടുത്തു പോയി

539
00:40:14,340 --> 00:40:16,420
അതിനുമുകളിൽ ഒരു കുപ്പി എടുത്തു വെക്കും.

540
00:40:19,980 --> 00:40:21,700
ബ്രോ, രാത്രിയിലും കണ്ണടയോ?

541
00:40:22,340 --> 00:40:23,300
ഓ കണ്ണു കാണില്ലായിരുന്നോ?

542
00:40:24,060 --> 00:40:24,660
ചരക്ക് എവിടെ?

543
00:40:32,060 --> 00:40:32,980
വഴി കാണിച്ചു താ.

544
00:41:21,180 --> 00:41:22,540
ചെറുപ്പക്കാരാ.

545
00:41:23,140 --> 00:41:23,940
ഇരിക്ക്.

546
00:41:29,030 --> 00:41:29,960
നിങ്ങളാണോ ഡ്രാഗൺ കിംഗ്‌?

547
00:41:31,020 --> 00:41:33,180
ആണെങ്കിലും അല്ലെങ്കിലും

548
00:41:33,540 --> 00:41:35,300
അതിവിടെ ഒരു വിഷയമല്ല.

549
00:41:38,670 --> 00:41:40,510
അവർ അവരുടെ കാര്യങ്ങൾ ചെയ്യട്ടെ.

550
00:41:41,290 --> 00:41:42,000
നിനക്കെന്താ വേണ്ടത്?

551
00:41:42,580 --> 00:41:45,060
നിന്റെ ശരീരശാസ്ത്രം പറയണോ
 അതോ കൈ നോക്കണോ?

552
00:41:51,780 --> 00:41:54,500
ആദ്യമൊക്കെ നല്ലൊരു 
ജീവിതമായിരുന്നു നിങ്ങളുടേത്.

553
00:41:54,500 --> 00:41:56,620
എന്നാൽ മധ്യവയസ്സായപ്പോൾ 
ഒരു ദുരന്തം നേരിടേണ്ടി വന്നു.

554
00:41:56,900 --> 00:41:58,460
ഇനിയുള്ള കാലം,

555
00:42:00,860 --> 00:42:03,900
മരണം വരെ നീ തനിച്ചായിരിക്കുമെന്ന് 
ഞാൻ ഭയപ്പെടുന്നു.

556
00:42:04,740 --> 00:42:08,420
നിന്റെ കൈക്ക് നല്ല തഴമ്പുണ്ട്!
നീ ഒരുപാട് പേരെ കൊന്നിട്ടുണ്ടാകും.

557
00:42:08,730 --> 00:42:10,020
കണ്ണു കാണാതായത്,

558
00:42:10,590 --> 00:42:12,820
നീ ചെയ്‌ത തെറ്റുകളുടെ ഫലമാണ്.

559
00:42:15,250 --> 00:42:17,740
ഇനി പറ, നിനക്ക് എന്താണ് ചോദിക്കാനുള്ളത്?

560
00:42:18,220 --> 00:42:19,140
ഞാൻ ഒരാളെ തേടിക്കൊണ്ടിരിക്കുകയാണ്.

561
00:42:20,650 --> 00:42:21,660
എന്റെ മകളെ.

562
00:42:22,100 --> 00:42:23,420
മകളെ കാണാതായിട്ടും

563
00:42:23,420 --> 00:42:25,490
നിനക്ക് എങ്ങനെ 
ഇതൊക്കെ ചെയ്യാൻ കഴിയുന്നു.

564
00:42:25,660 --> 00:42:28,860
സ്വയം മനസ്സുരുകി 
പ്രാർഥിക്കുന്നതാണ് നല്ലത്.

565
00:42:31,780 --> 00:42:32,460
നാലെണ്ണമോ.

566
00:42:33,990 --> 00:42:35,610
ഇത് അപൂർവ്വമാണല്ലോ.

567
00:42:37,740 --> 00:42:40,220
ശരി, പണമെല്ലാം എടുത്ത് പോകാൻ നോക്ക്.

568
00:42:43,940 --> 00:42:45,290
കഴിഞ്ഞതെല്ലാം മറന്നേക്ക്.

569
00:42:45,680 --> 00:42:47,010
ഇനിയുള്ള കാര്യങ്ങൾ നോക്ക്.

570
00:42:47,900 --> 00:42:51,660
ആരോടും പകപോക്കുകയോ
പരാതിപ്പെടുകയോ ചെയ്യാൻ നിൽക്കരുത്.

571
00:43:07,370 --> 00:43:08,410
അവളെ ഉള്ളിലേക്ക് കൊണ്ടുപോ.

572
00:43:15,780 --> 00:43:16,820
ഒന്നു നിൽക്ക്.

573
00:43:17,580 --> 00:43:18,660
എനിക്കറിയാം

574
00:43:19,170 --> 00:43:21,180
നീ ഇനി ആരെയെങ്കിലും 
കൂട്ടി തിരിച്ചുവരും.

575
00:43:22,550 --> 00:43:24,060
നമ്മൾ ആദ്യമായിട്ടാണ് കാണുന്നത്,

576
00:43:24,300 --> 00:43:26,980
അതുകൊണ്ട് ഒരു സമ്മാനം ഇരിക്കട്ടെ.

577
00:44:16,220 --> 00:44:17,500
നിന്നെ കണ്ടിട്ടു തന്നെ പാവം തോന്നുന്നല്ലോ.

578
00:44:19,980 --> 00:44:21,820
കുറേ ആയല്ലോ കണ്ടിട്ട്.

579
00:44:24,380 --> 00:44:25,460
എന്തു പറ്റി?

580
00:44:25,730 --> 00:44:26,820
കാണാഞ്ഞിട്ട് വിഷമം തോന്നുന്നുണ്ടോ?

581
00:44:28,300 --> 00:44:29,420
ഞാൻ നിന്നോട് നന്ദി പറയണം.

582
00:44:30,500 --> 00:44:32,700
നിന്റെ മറ്റവൻ മരിച്ചില്ലായിരുന്നെങ്കിൽ,

583
00:44:33,210 --> 00:44:36,140
ഞാൻ ഡ്രാഗൺ കിംഗ്‌ ആവില്ലായിരുന്നു.

584
00:44:37,740 --> 00:44:40,100
നീ കുറച്ചു സീനാണെന്നാ ഞാൻ വിചാരിച്ചത്.

585
00:44:40,540 --> 00:44:42,540
പക്ഷേ ഇത്രക്കേ ഉള്ളായിരുന്നോ?

586
00:44:43,300 --> 00:44:46,500
നീ വന്നാൽ അപ്പോതന്നെ കൊന്നുകളഞ്ഞേക്കാനാ 
സാ കുൻ എന്നോട് പറഞ്ഞേക്കുന്നത്.

587
00:44:46,940 --> 00:44:48,020
അതിന്റെ ഒക്കെ ആവശ്യം ഉണ്ടോ?

588
00:44:48,140 --> 00:44:49,220
നീയാണോ ഡ്രാഗൺ കിംഗ്‌?

589
00:44:50,220 --> 00:44:51,260
എന്റെ മകളെവിടെ?

590
00:44:52,820 --> 00:44:54,860
നിനക്ക് കണ്ണുകാണാത്ത 
ഒരുത്തനെ ആണോ കിട്ടിയത്?

591
00:44:54,940 --> 00:44:55,660
എന്ത്?

592
00:44:56,640 --> 00:44:58,660
അവനെ കാണാൻ നിന്റെ ചത്തുപോയ ഭർത്താവിനെപ്പോലെയുണ്ട്.

593
00:45:03,530 --> 00:45:04,680
എന്റെ മകൾ എവിടെ?

594
00:45:06,580 --> 00:45:07,420
എടാ കണ്ണുപൊട്ടാ.

595
00:45:08,180 --> 00:45:11,020
വർഷാവർഷം ഇഷ്ടംപോലെ 
പെൺകുട്ടികളെയാ ഞാൻ കടത്തുന്നത്.

596
00:45:11,460 --> 00:45:12,740
അതിലേതാ നീ നോക്കുന്നത്?

597
00:45:27,500 --> 00:45:28,260
അയ.

598
00:45:41,180 --> 00:45:44,060
കുരുടാ, ഇനിയും 
അടുത്തേക്ക് വന്നാലുണ്ടല്ലോ,

599
00:45:44,580 --> 00:45:46,060
മകളെ കാണുന്നതിന് മുൻപ്

600
00:45:46,060 --> 00:45:47,420
നീ ചാവും.

601
00:45:47,990 --> 00:45:49,390
ഇതെങ്ങനെയുണ്ട്?

602
00:45:50,570 --> 00:45:52,570
എനിക്കുവേണ്ടി അവളെ മുക്കി കൊന്നേക്ക്.

603
00:45:52,990 --> 00:45:55,350
അങ്ങനെ ചെയ്താൽ മകളെ രക്ഷിക്കാൻ
പോകാൻ നിന്നെ ഞാൻ അനുവദിക്കും.

604
00:45:59,950 --> 00:46:01,510
അങ്ങനെ തന്നെ.

605
00:46:12,800 --> 00:46:14,120
നശിപ്പിച്ചു.

606
00:48:07,660 --> 00:48:08,180
യങ് മാസ്റ്റർ,

607
00:48:09,260 --> 00:48:11,100
4.8 മില്യൺ ഡോളറിൻ്റെ ലേലം കിട്ടിയിട്ടുണ്ട്.

608
00:48:11,970 --> 00:48:12,780
അത് ഒഴിവാക്കിയേക്ക്.

609
00:48:13,380 --> 00:48:13,900
എന്താ?

610
00:48:15,380 --> 00:48:17,500
ലേലം പിൻവലിച്ചേക്ക്.

611
00:48:18,340 --> 00:48:19,060
ശരി.

612
00:48:31,820 --> 00:48:33,260
എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്?

613
00:48:35,900 --> 00:48:37,620
പെട്ടെന്ന് വിൽക്കാൻ വേണ്ടി ആണോ

614
00:48:39,350 --> 00:48:40,860
എന്നിട്ട് അവസരം നോക്കി ഓടിപ്പോകാനോ?

615
00:48:54,860 --> 00:48:56,060
നിനക്ക് എന്നോട് കളിക്കണോ?

616
00:48:56,420 --> 00:48:57,620
എങ്കിൽ ഞാൻ കളിക്കാം.

617
00:48:58,040 --> 00:48:59,740
നീ ഇനി ഒരുപാട് കഷ്ടപ്പെടേണ്ടി വരും.

618
00:49:01,020 --> 00:49:02,940
എടാ, ഓൺലൈനിൽ വാങ്ങുന്നവരോട് പറ

619
00:49:02,960 --> 00:49:04,700
പെട്ടെന്ന് വീട്ടിൽ കറന്റ് പോയി.

620
00:49:05,100 --> 00:49:06,980
ലേലം നാളെ വീണ്ടും തുടരുമെന്ന്.

621
00:49:07,100 --> 00:49:08,180
ഇവളുടെ വില ഇനിയും കൂട്ടിയേക്ക്.

622
00:49:08,220 --> 00:49:10,180
6 മില്യൺ ആക്കിക്കോ.

623
00:49:10,420 --> 00:49:11,660
ഞാൻ നിന്റെ കൂടെ കളിക്കാം.

624
00:49:11,700 --> 00:49:13,380
ബാക്കി നാളെ കാണിച്ചു തരാം.

625
00:49:17,130 --> 00:49:18,580
ഞാൻ ലേലം പിൻവലിച്ചു.

626
00:49:19,000 --> 00:49:20,560
പതിനഞ്ചെണ്ണം വിറ്റുപോയി.

627
00:49:21,340 --> 00:49:22,940
എന്താ അവിടെ ഒരു ബഹളം?

628
00:49:22,940 --> 00:49:23,900
ഏയ് ഒന്നുമില്ല.

629
00:49:23,900 --> 00:49:25,380
അതൊക്കെ പിന്നെ പറയാം.

630
00:50:55,730 --> 00:50:56,300
ഏയ് നിക്ക്.

631
00:50:56,610 --> 00:50:57,460
എന്തുപറ്റി?

632
00:50:57,540 --> 00:50:59,220
ഒരു കണ്ണു കാണാത്തവൻ വന്ന് 
എന്റെ മുത്തശ്ശിയെ പഞ്ഞിക്കിട്ടു.

633
00:50:59,220 --> 00:51:00,380
ഞങ്ങളവരെ ആശുപത്രിയിലേക്ക്
കൊണ്ടുപോവുകയാണ്.

634
00:51:00,400 --> 00:51:01,160
നിക്ക്, നിക്ക്, നിക്ക്,

635
00:51:02,820 --> 00:51:03,740
കണ്ണു കാണാത്തവനോ?

636
00:51:05,580 --> 00:51:06,780
അവന് ആളുകളെ അടിക്കാൻ കഴിയോ?

637
00:51:07,980 --> 00:51:11,220
ടൈസി, നിനക്ക് നല്ല 
ഏതിനെയെങ്കിലും കിട്ടിയോ?

638
00:51:13,720 --> 00:51:16,070
പിന്നെയുണ്ടല്ലോ ഇടയ്ക്ക് 
വെച്ച് ലേലം നിർത്തരുത്.

639
00:51:16,660 --> 00:51:18,900
അത് ഞങ്ങൾക്ക് ബിസിനസ്സ് ചെയ്യാൻ 
വളരെ ബുദ്ധിമുട്ടായിരിക്കും.

640
00:51:19,170 --> 00:51:20,420
നീ മറന്നെന്നു തോന്നുന്നു

641
00:51:20,460 --> 00:51:22,060
നിന്നെ ആരാണ് ഡ്രാഗൺ 
കിംഗ്‌ ആക്കിയതെന്ന്.

642
00:51:23,270 --> 00:51:24,580
നിന്നെ ഈ സ്ഥാനത്ത് ഇരുത്തിയത്

643
00:51:24,580 --> 00:51:26,180
എന്നെ ബിസിനസ് പഠിപ്പിക്കാനല്ല.

644
00:51:27,060 --> 00:51:28,660
ഞാൻ ആരെയാണ് പിടികൂടിയത് 
എന്ന് പറയാൻ പറ്റുമോ?

645
00:51:30,170 --> 00:51:30,780
പിടിച്ചതോ?

646
00:51:30,980 --> 00:51:32,220
ഒരിക്കൽ നേർക്കുനേർ കണ്ടാൽ

647
00:51:32,260 --> 00:51:33,180
കൊന്നുകളയാനാണ് 
ഞാൻ നിന്നോട് പറഞ്ഞത്.

648
00:51:33,620 --> 00:51:35,620
ശരി, ശരി, ശരി, ടൈസി.
ഇപ്പോതന്നെ ചെയ്തേക്കാം.

649
00:51:36,980 --> 00:51:39,460
ഓ റേഞ്ച് കിട്ടുന്നില്ല. ഞാൻ വെക്കുവാണേ.

650
00:51:54,350 --> 00:51:55,020
ഡോങ് ഗു!

651
00:51:55,430 --> 00:51:56,900
അക്വേറിയം പൊട്ടിക്ക്.

652
00:52:26,580 --> 00:52:27,660
അവളെ ഇപ്പൊ തന്നെ കൊന്നുകള.

653
00:54:02,650 --> 00:54:03,380
എനിക്കവളെ കിട്ടി.

654
00:54:04,400 --> 00:54:05,140
നിങ്ങൾ തന്നെ ചോദിച്ചു നോക്ക്.

655
00:54:10,650 --> 00:54:14,220
എന്റെ മകൾ യറ്റി നിന്റെ കയ്യിലുണ്ടോ?

656
00:54:15,660 --> 00:54:17,220
ആ ദിവസം തീയേറ്ററിൽ നിന്നാണ്
അവളെ തട്ടിക്കൊണ്ടു പോയത്,

657
00:54:18,020 --> 00:54:18,780
ശരിയല്ലേ?

658
00:54:18,980 --> 00:54:20,980
ഞാൻ...ഞാൻ ദിവസവും 
ഒരുപാട് പേരെ കടത്തുന്നുണ്ട്.

659
00:54:21,380 --> 00:54:23,500
നിങ്ങളുടെ മകൾ ഏതാണെന്ന് 
ഞാൻ എങ്ങനെ അറിയും?

660
00:54:24,020 --> 00:54:25,200
എനിക്ക് നല്ല ക്ഷീണമുണ്ട്.

661
00:54:26,260 --> 00:54:27,500
എന്റെ ക്ഷമയെ പരീക്ഷിക്കരുത്.

662
00:54:33,540 --> 00:54:34,530
ഞാൻ പറയാം. ഞാൻ പറയാം.

663
00:54:34,800 --> 00:54:37,390
തട്ടിക്കൊണ്ടുപോകുന്ന പെൺകുട്ടികളെയെല്ലാം 
സാ കുൻന്റെ അടുത്തേക്കാണ് അയക്കുന്നത്.

664
00:54:38,330 --> 00:54:39,610
എന്നാൽ ജിൻ ഗാങ്ങിന് മാത്രമേ അറിയൂ

665
00:54:39,820 --> 00:54:41,740
പിന്നെ എന്താണ് ചെയ്യുന്നതെന്ന്.

666
00:54:43,050 --> 00:54:43,850
ജിൻ ഗാങ്?

667
00:54:44,030 --> 00:54:45,030
ബ്ലാക്ക്‌ ജിൻ ഗാങ്.

668
00:54:45,860 --> 00:54:47,340
അവനും സാ കുൻന്റെ ആളാണ്.

669
00:54:47,340 --> 00:54:47,820
അതെ.

670
00:54:48,390 --> 00:54:49,940
അവൻ മക്വീനു വേണ്ടിയാണ് 
ജോലി ചെയ്തിരുന്നത്.

671
00:54:50,510 --> 00:54:52,900
അവന്റെ കയ്യിൽ 
ഒരു ജി.പി.എസ് സിസ്റ്റം ഉണ്ട്.

672
00:54:53,290 --> 00:54:55,620
വാങ്ങുന്നയാൾ അവന് നേരിട്ട് 
വിലാസം അയയ്ക്കും.

673
00:54:57,170 --> 00:54:58,410
ഇത്രയും പോരേ?

674
00:54:58,790 --> 00:55:00,660
നിങ്ങളുടെ മകളെ ചിലപ്പോ 
ഇതുവരെ വിറ്റിട്ടുണ്ടാവില്ല.

675
00:55:00,940 --> 00:55:01,820
എന്നെ വിട്ടാൽ.

676
00:55:01,930 --> 00:55:02,860
ഞാൻ നിങ്ങൾക്കു വേണ്ടി ജോലി ചെയ്യാം.

677
00:55:02,910 --> 00:55:04,500
മകളെ കണ്ടെത്താൻ 
സഹായിക്കാം, സമ്മതമാണോ?

678
00:55:06,310 --> 00:55:07,780
ഞങ്ങൾ നിന്നെ വിശ്വസിക്കുമെന്ന് കരുതുന്നുണ്ടോ?

679
00:55:08,950 --> 00:55:10,120
ജിൻ ഗാങ് എവിടെ?

680
00:55:12,290 --> 00:55:13,260
ഉള്ളിൽ ഉള്ളവന്മാരൊക്കെ കേട്ടോ!

681
00:55:13,260 --> 00:55:14,620
നിങ്ങളെ ചുറ്റും വളഞ്ഞിട്ടുണ്ട്!

682
00:55:15,550 --> 00:55:17,630
എടാ കണ്ണുകാണാത്തവനേ, 
നീ ഉള്ളിലുണ്ടെന്ന് എനിക്കറിയാം.

683
00:55:18,870 --> 00:55:20,700
പോലീസ്! സഹായിക്കൂ!

684
00:55:20,700 --> 00:55:22,060
ഇവരെന്നെ കൊല്ലും!

685
00:55:41,460 --> 00:55:43,780
എടാ കുരുടാ, വാതിൽ തുറക്കെടാ!

686
00:55:43,780 --> 00:55:44,700
പറയുന്നത് കേൾക്കുന്നുണ്ടോ?

687
00:55:45,670 --> 00:55:47,580
അവർ എന്റെ ഭർത്താവിനെ കൊന്നു.

688
00:55:47,600 --> 00:55:49,100
നീ ഒരു പാവം വൃദ്ധയെ പോലും 
വെറുതെ വിടുന്നില്ലല്ലേ!

689
00:55:49,130 --> 00:55:50,260
അവൾ പിടിക്കപ്പെട്ടാൽ,

690
00:55:50,570 --> 00:55:51,620
എനിക്ക് പിന്നെ രക്ഷയില്ല.

691
00:55:51,620 --> 00:55:52,620
വേഗം!

692
00:55:54,270 --> 00:55:57,200
നീ പുറത്തുവന്നില്ലെങ്കിൽ 
വാതില് ഞാൻ ചവിട്ടിപൊളിക്കും!

693
00:55:57,220 --> 00:55:58,220
മര്യാദയ്ക്ക് പുറത്ത് വന്നോ!

694
00:55:58,460 --> 00:55:59,780
ആദ്യം നമുക്ക് സുരക്ഷിതമായ 
ഒരു സ്ഥലം കണ്ടെത്തണം,

695
00:56:00,530 --> 00:56:02,000
ജിൻ ഗാങ്ന്റെ കാര്യം എന്നിട്ട് നോക്കാം.

696
00:56:03,260 --> 00:56:04,260
വേഗം നോക്ക്!

697
00:56:04,420 --> 00:56:06,620
ഒന്നും നോക്കണ്ട! വാതില് പൊളിച്ചേക്ക്.

698
00:56:07,440 --> 00:56:08,640
ഇതിലെ.

699
00:56:12,120 --> 00:56:12,880
കണ്ണുപൊട്ടാ!

700
00:56:15,920 --> 00:56:16,590
നോക്ക്!

701
00:56:17,090 --> 00:56:17,900
ശരി. ശരി.

702
00:56:33,690 --> 00:56:35,290
ഡിറ്റക്ടീവ്, ഇനി എന്താണ് ചെയ്യേണ്ടത്?

703
00:56:37,290 --> 00:56:38,900
ആ കുരുടനെ അറസ്റ്റ് 
ചെയ്യാനുള്ള വാറന്റ് റെഡിയാക്ക്.

704
00:56:40,020 --> 00:56:41,470
നമ്മള് പണക്കാരാവാൻ പോവുകയാടാ!

705
00:56:50,990 --> 00:56:51,850
വീട് അല്പം വൃത്തികേടായിട്ടിരിക്കുവാ.

706
00:56:51,940 --> 00:56:52,660
നിങ്ങൾക്ക് കുഴപ്പമില്ലെന്ന് വിചാരിക്കുന്നു.

707
00:57:00,430 --> 00:57:01,260
ഡിറ്റക്ടീവ് രാമാ,

708
00:57:01,380 --> 00:57:02,460
ഞങ്ങളോട് പറയാമോ

709
00:57:02,580 --> 00:57:03,460
എങ്ങനെയാണ്

710
00:57:03,460 --> 00:57:05,260
ഇത്രയും വലിയ മയക്കുമരുന്ന് 
കേസ് കണ്ടെത്തിയതെന്ന്?

711
00:57:06,370 --> 00:57:07,580
എന്താ ഒരു ചീഞ്ഞ മണം.

712
00:57:07,580 --> 00:57:09,940
ഞാൻ കുറച്ചുനാളായിട്ട് ഒരു വലിയ
ക്രിമിനലിന്റെ പിന്നാലെ ആയിരുന്നു.

713
00:57:09,940 --> 00:57:11,900
സത്യം പറഞ്ഞാൽ, ഞാൻ കുറച്ചു 
ദിവസമായി വീട്ടിൽ ഇല്ലായിരുന്നു.

714
00:57:11,900 --> 00:57:13,900
അവസാനം കഴിച്ച ഭക്ഷണത്തിന്റെ 
ബാക്കി ഒഴിവാക്കാൻ മറന്നു.

715
00:57:14,470 --> 00:57:15,980
കുറ്റവാളി ഇപ്പോഴും ഒളിവിലാണ്.

716
00:57:15,980 --> 00:57:17,580
ഞങ്ങളവന്റെ ഒരു രേഖാചിത്രം തയാറാക്കിയിട്ടുണ്ട്.

717
00:57:19,740 --> 00:57:20,980
അയാൾക്ക് മറ്റെന്തെങ്കിലും 
അടയാളങ്ങളുണ്ടോ?

718
00:57:21,010 --> 00:57:22,020
അവൻ അന്ധനാണ്.

719
00:57:22,020 --> 00:57:23,060
അന്ധനായ ഒരാൾ എങ്ങനെയാണ്
മയക്കുമരുന്ന് കൈകാര്യം ചെയ്യുന്നത്?

720
00:57:23,500 --> 00:57:24,660
അതെന്താ കണ്ണുകാണാത്തവന് 
മയക്കുമരുന്ന് വിൽക്കാൻ പാടില്ലേ?

721
00:57:25,260 --> 00:57:25,850
ഇയാളാണ്!

722
00:57:26,820 --> 00:57:27,580
ഇവൻ അന്ധനാണ്!

723
00:57:28,860 --> 00:57:30,540
ഒരിക്കൽ കൂടി, ഒരു 
പോലീസുകാരനെന്ന നിലയിൽ,

724
00:57:30,580 --> 00:57:31,900
സമൂഹത്തോട് ഞാൻ 
അഭ്യർത്ഥിക്കുകയാണ്

725
00:57:32,380 --> 00:57:33,540
ഇയാൾ വളരെയധികം 
അപകടകാരിയാണ്.

726
00:57:33,740 --> 00:57:35,090
ഇയാളെ എവിടെയെങ്കിലും വെച്ചു കണ്ടാൽ,

727
00:57:35,380 --> 00:57:36,940
ഉടൻ പോലീസിൽ അറിയിക്കുക.

728
00:57:53,420 --> 00:57:54,380
മകളെ രക്ഷിക്കണമെങ്കിൽ,

729
00:57:54,700 --> 00:57:56,100
ആദ്യം നിങ്ങൾക്ക് ജീവൻ വേണം.

730
00:58:06,590 --> 00:58:08,260
രക്തസ്രാവം നിർത്താൻ ഞാൻ സഹായിക്കാം.

731
00:58:15,760 --> 00:58:16,780
ഞാൻ തന്നെ ചെയ്‌തോളാം.

732
00:58:22,470 --> 00:58:23,440
നിന്റെ കയ്യിൽ ഫോൺ ഉണ്ടോ?

733
00:58:24,220 --> 00:58:25,180
നിങ്ങളുടെ കയ്യിൽ ഇല്ലേ?

734
00:58:25,200 --> 00:58:26,320
നിങ്ങളല്ലേ എന്റെ ഫോൺ ഉടച്ചു കളഞ്ഞത്?

735
00:58:27,450 --> 00:58:29,300
ഫോണിനു പകരം പറ്റിയ 
വേറെ എന്തെങ്കിലും ഉണ്ടോ?

736
00:58:31,060 --> 00:58:32,660
ഒരു പഴയ പോലീസ് ചാനൽ ഉണ്ട്.

737
00:58:33,900 --> 00:58:34,570
എന്താ പോലീസിനെ വിളിക്കണോ?

738
00:58:38,060 --> 00:58:39,580
ശരി, കുറച്ച് വിശ്രമിച്ചോ.

739
00:58:40,020 --> 00:58:40,930
ഞാനൊന്നു കുളിച്ചിട്ടു വരാം.

740
00:59:20,060 --> 00:59:20,620
ക്ഷമിക്കണം.

741
00:59:21,270 --> 00:59:22,060
എന്നോട് ക്ഷമിക്കൂ.

742
00:59:22,980 --> 00:59:24,020
അറിഞ്ഞുകൊണ്ട് ചെയ്തതല്ല.

743
00:59:25,380 --> 00:59:26,140
ഞാൻ അറിഞ്ഞു കൊണ്ട് ചെയ്തതല്ല.

744
00:59:26,180 --> 00:59:27,020
അത് കുഴപ്പമില്ല.

745
00:59:27,500 --> 00:59:28,860
എനിക്കറിയാം നീ 
മനപ്പൂർവ്വം ചെയ്തതല്ലെന്ന്.

746
00:59:28,890 --> 00:59:29,780
ഞാൻ പഠിപ്പിച്ചു തരാം.

747
00:59:30,380 --> 00:59:30,930
ഇരിക്ക്.

748
00:59:31,180 --> 00:59:31,940
ഞാൻ പഠിപ്പിച്ചു തരാം.

749
00:59:47,470 --> 00:59:49,110
ജിൻ ഗാങിനെ എങ്ങനെ
കണ്ടത്തുമെന്ന് ആലോചിച്ചോ?

750
00:59:52,110 --> 00:59:52,990
കുൻ.

751
00:59:54,830 --> 00:59:56,310
ജിൻ ഗാങ്.

752
00:59:58,580 --> 00:59:59,780
നേരത്തെ ആണല്ലോ.

753
01:00:01,130 --> 01:00:03,490
ലേലം കഴിയാൻ അരദിവസം 
കൂടെ ബാക്കിയുണ്ട്.

754
01:00:04,970 --> 01:00:07,280
ആ സൈക്കോ പെണ്ണ് 
ഡ്രാഗൺ കിംഗിനെ കൊന്നു.

755
01:00:07,310 --> 01:00:08,220
നീ അറിഞ്ഞില്ലേ?

756
01:00:14,610 --> 01:00:15,580
അവളോട് ഞാൻ പറഞ്ഞതാണ്

757
01:00:15,580 --> 01:00:16,980
ആ പെണ്ണിനെ കാണുമ്പോൾ 
തന്നെ കൊന്നുകളയാൻ!

758
01:00:28,660 --> 01:00:29,690
[ഡ്രാഗൺ കിംഗ്‌]

759
01:00:29,700 --> 01:00:30,780
സാ കുൻന്റെ അടുത്ത് പറഞ്ഞേക്ക്

760
01:00:31,260 --> 01:00:32,980
ഡ്രാഗൺ കിങിനെ ഞാൻ തീർത്തിട്ടുണ്ട്.

761
01:00:33,920 --> 01:00:35,260
അടുത്തത് അവനാണ്.

762
01:00:35,290 --> 01:00:37,540
അല്ലെങ്കിൽ നിനക്കും വരാം.

763
01:00:38,100 --> 01:00:39,060
ബ്രോ.

764
01:00:40,830 --> 01:00:42,620
അല്ല, അങ്കിൾ.

765
01:00:43,810 --> 01:00:44,500
അങ്കിൾ.

766
01:00:45,740 --> 01:00:46,540
അങ്കിൾ.

767
01:00:47,820 --> 01:00:48,660
അവൾ പറഞ്ഞത് നിങ്ങളും കേട്ടില്ലേ.

768
01:00:49,190 --> 01:00:50,340
അവൾക്ക് എന്നെ കൊല്ലണം.

769
01:00:50,860 --> 01:00:51,700
എനിക്കിപ്പോൾ ഉള്ളത് നിങ്ങളാണ്.

770
01:00:51,700 --> 01:00:53,060
നിങ്ങൾക്ക് അങ്ങനെ 
പോകാൻ കഴിയില്ല, അങ്കിൾ.

771
01:00:53,960 --> 01:00:54,810
നിങ്ങൾ എന്നെ രക്ഷിക്കണം.

772
01:01:08,330 --> 01:01:08,890
ജിൻ ഗാങ്.

773
01:01:10,260 --> 01:01:11,980
മിസ്റ്റർ. സാ കുൻ പറഞ്ഞിട്ടുണ്ട്

774
01:01:12,980 --> 01:01:14,010
നിങ്ങളുടെ കുടുംബത്തിന്റെ 
കാര്യങ്ങളെല്ലാം അദ്ദേഹം നോക്കും.

775
01:01:17,940 --> 01:01:18,990
ശുഭ വാർത്തയ്ക്കായി 
കാത്തിരിക്കുന്നു.

776
01:01:37,200 --> 01:01:37,720
യുൻ.

777
01:01:38,430 --> 01:01:39,120
ഞാനാ ഡോങ് ഗു.

778
01:01:39,570 --> 01:01:40,090
കേൾക്കുന്നുണ്ടോ?

779
01:01:40,130 --> 01:01:41,660
എനിക്ക് ഇതുവരെ ഡോങ് ഗുവുമായി
ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.

780
01:01:41,660 --> 01:01:42,980
എനിക്ക് ഒരു ഉപകാരം ചെയ്യാമോ?

781
01:01:43,220 --> 01:01:43,940
ഓവർ.

782
01:01:45,480 --> 01:01:47,130
ഞാൻ മനുല്ലയിലെ ഹിലിയ പ്രവിശ്യയിൽ,

783
01:01:47,630 --> 01:01:49,350
1603 റിവർസൈഡ് ബിൽഡിംഗിലാണ് ഉള്ളത്.

784
01:01:51,460 --> 01:01:52,060
ഡോങ്.

785
01:01:52,410 --> 01:01:54,140
ഡോങ്, അവിടെ എന്താണ് നടക്കുന്നത്?

786
01:02:11,110 --> 01:02:11,740
അയ,

787
01:02:12,790 --> 01:02:14,060
നിനക്ക് ചിലപ്പോ അറിയില്ലായിരിക്കും

788
01:02:14,660 --> 01:02:15,740
ഞാനിന്ന് നഗരത്തിലെ തന്നെ

789
01:02:15,770 --> 01:02:17,770
ഏറ്റവും വലിയ മയക്കുമരുന്ന് 
കേസ് കണ്ടുപിടിച്ചു.

790
01:02:18,750 --> 01:02:19,430
അയ,

791
01:02:19,670 --> 01:02:21,540
എനിക്ക് പ്രൊമോഷൻ കിട്ടുന്നതിന് മുൻപ്,

792
01:02:21,700 --> 01:02:23,180
ഞാൻ ആദ്യം ചിന്തിച്ചത്

793
01:02:23,950 --> 01:02:24,750
നിന്നെക്കുറിച്ചാണ്.

794
01:02:28,420 --> 01:02:29,420
അയ.

795
01:02:29,620 --> 01:02:30,100
നീ, നീ...

796
01:02:30,120 --> 01:02:30,720
നിങ്ങളാരെയാ അന്വേഷിക്കുന്നത്?

797
01:02:32,020 --> 01:02:32,780
അത്, ഞാൻ...

798
01:02:34,730 --> 01:02:35,210
ഞാൻ...

799
01:02:38,060 --> 01:02:38,620
നിക്ക്.

800
01:02:41,650 --> 01:02:42,530
ഇത്...

801
01:02:58,610 --> 01:02:59,170
ആരാ?

802
01:03:00,010 --> 01:03:00,860
ഒരു പോലീസുകാരൻ.

803
01:03:01,470 --> 01:03:02,670
പക്ഷേ അഞ്ചാറ് ആളുകൾ വേറെയും ഉണ്ട്.

804
01:03:03,690 --> 01:03:04,780
സാ കുൻ അയച്ചതായിരിക്കും.

805
01:03:05,180 --> 01:03:05,740
ലൈറ്റ് ഓഫ് ആക്കിയേക്ക്.

806
01:03:11,500 --> 01:03:12,610
ഞാനും നിങ്ങടെ കൂടെ ഉള്ളതാ.

807
01:03:12,860 --> 01:03:14,220
അവര് അകത്തുണ്ട്.

808
01:04:25,910 --> 01:04:27,230
നായിന്റെ മോളെ!

809
01:04:33,320 --> 01:04:33,930
ഇതാരാ?

810
01:04:34,700 --> 01:04:35,380
ജിൻ ഗാങ്.

811
01:04:35,400 --> 01:04:36,170
വാ പോവാം!

812
01:04:45,870 --> 01:04:46,660
അവരുടെ പിന്നാലെ പോ!

813
01:05:03,280 --> 01:05:06,700
ആ വട്ട് പെണ്ണിനെ സഹായിക്കാൻ ഒരു കണ്ണുപൊട്ടനെ
കിട്ടിയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നു.

814
01:05:07,840 --> 01:05:09,280
അപ്പൊ അത് നീയാണ്.

815
01:05:10,050 --> 01:05:11,180
നീയാണല്ലേ ജിൻ ഗാങ്.

816
01:05:12,740 --> 01:05:13,740
ഞാൻ നിന്നെ തേടി നടക്കുകയായിരുന്നു.

817
01:05:56,700 --> 01:05:57,580
അവൾ മുകളിലുണ്ട്!

818
01:07:06,220 --> 01:07:08,060
നീ ചില്ലറക്കാരനല്ല എന്നാണല്ലോ കേട്ടത്.

819
01:07:15,660 --> 01:07:16,940
പക്ഷേ, ഇത്രയേ ഉള്ളായിരുന്നോ.

820
01:07:17,330 --> 01:07:18,900
അടികൊള്ളാൻ നീ മിടുക്കനാണ്.

821
01:07:19,530 --> 01:07:20,690
എടാ കുരുടാ!

822
01:09:17,899 --> 01:09:20,170
ആ കണ്ണുകാണാത്തവന്റെയും പെണ്ണിന്റെയും
കാര്യം ഞാൻ ശരിയാക്കിയിട്ടുണ്ട്.

823
01:09:20,210 --> 01:09:21,930
ലേലത്തെക്കുറിച്ചോർത്ത് പേടിക്കണ്ട.

824
01:09:31,560 --> 01:09:33,060
നിനക്ക്

825
01:09:33,120 --> 01:09:34,720
ശരിക്കും ഒരു എല്ല് കൂടുതലാ.

826
01:09:34,779 --> 01:09:36,210
ഇനി നീ തിരിച്ചുവരാൻ ധൈര്യം കാണിക്കില്ല.

827
01:10:33,870 --> 01:10:34,860
ഇത് ഞാനാ.

828
01:10:37,710 --> 01:10:39,620
നിങ്ങൾക്കെല്ലാം നല്ല സമയം ആണല്ലോ.

829
01:10:46,000 --> 01:10:47,840
അയ!

830
01:10:52,300 --> 01:10:53,890
ഇത് ഞാനാ രാമ!

831
01:10:54,160 --> 01:10:55,700
മോളെ തിരഞ്ഞോണ്ടിരിക്കുന്ന 
ആ കണ്ണുകാണാത്തവൻ,

832
01:10:55,700 --> 01:10:58,300
നമ്മുടെ ഡിപ്പാർട്ട്‌മെന്റിൽ ആകെ 
ഉണ്ടായിരുന്ന പെണ്ണിനെയും കൊന്നു!

833
01:10:58,400 --> 01:11:00,390
ആകെ ഉണ്ടായിരുന്ന 
വനിതാ പോലീസ് ആയിരുന്നു...

834
01:11:00,860 --> 01:11:03,810
ബാക്കപ്പ്! എനിക്ക് ബാക്കപ്പ് വേണം!

835
01:11:15,380 --> 01:11:16,340
ഇവിടെയാണോ?

836
01:11:17,480 --> 01:11:18,280
ഇവിടെയാണോന്ന്?

837
01:11:19,210 --> 01:11:20,090
അതെ.

838
01:11:23,930 --> 01:11:24,740
എന്റെ മകളെവിടെ?

839
01:11:25,220 --> 01:11:28,060
ലേലത്തിൽ പോകാത്ത 
പെൺകുട്ടികളെല്ലാം ഇവിടെ ഉണ്ട്.

840
01:11:36,030 --> 01:11:36,750
എന്തെടുക്കുവാ?

841
01:11:37,760 --> 01:11:38,320
ഓടിക്കോ.

842
01:11:41,250 --> 01:11:42,090
യറ്റി.

843
01:11:43,020 --> 01:11:43,670
യറ്റി.

844
01:11:53,970 --> 01:11:54,900
കളിക്കുന്നത് നിർത്ത്.

845
01:11:55,460 --> 01:11:56,220
എന്റെ മകളെവിടെ?

846
01:11:56,240 --> 01:11:57,160
എനിക്കറിയില്ല.

847
01:11:59,420 --> 01:12:00,180
പറയാൻ.

848
01:12:02,000 --> 01:12:02,900
അവൾ ഇവിടെ ഇല്ലെങ്കിൽ,

849
01:12:03,380 --> 01:12:04,380
ലേലത്തിൽ ആയിരിക്കും.

850
01:12:05,020 --> 01:12:06,900
ചിലപ്പോ അവളെ ഇപ്പോഴേക്കും...

851
01:12:07,820 --> 01:12:08,900
എന്താ?

852
01:12:09,580 --> 01:12:11,420
ഡ്രാഗൺ കിങിന്റെ അടുത്ത് 
നിന്ന് ഇപ്പൊ വന്നിട്ടേ ഉള്ളൂ.

853
01:12:11,520 --> 01:12:12,940
അവളെ രാജ്യത്തിന് പുറത്തേക്ക്
വിറ്റിട്ടുണ്ടായിരുന്നെങ്കിൽ,

854
01:12:13,010 --> 01:12:14,220
അവൾ അവിടെ ഉണ്ടാകുമായിരുന്നു.

855
01:12:14,300 --> 01:12:17,660
എന്നാൽ... പോയി സാ കുൻനെ 
കണ്ടുപിടിക്ക്, അവൾ അവിടെ ഉണ്ടാകും.

856
01:12:18,140 --> 01:12:19,860
അവൻ നാളെ രാത്രി

857
01:12:20,320 --> 01:12:21,500
ഒരു ലേലം നടത്തുന്നുണ്ട്.

858
01:12:21,500 --> 01:12:22,580
എവിടെ വെച്ചാണ് ലേലം നടക്കുന്നത്?

859
01:12:24,330 --> 01:12:24,860
പറ!

860
01:12:27,500 --> 01:12:29,460
സാ കുൻ നിന്നേക്കാൾ വളരെ ക്രൂരനാണ്.

861
01:12:29,460 --> 01:12:30,710
എന്നെ വേഗം കൊല്ലാൻ നോക്ക്.

862
01:12:30,740 --> 01:12:31,430
കണ്ണുപൊട്ടാ!

863
01:12:37,030 --> 01:12:38,030
വേഗം!

864
01:12:39,190 --> 01:12:39,800
പറ!

865
01:12:40,070 --> 01:12:40,950
സാ കുൻ എവിടെ?

866
01:12:41,210 --> 01:12:42,540
യറ്റിയെ തിരിച്ചു താ!

867
01:13:00,140 --> 01:13:02,180
നിങ്ങൾക്ക് അവരെ കിട്ടിയില്ല എന്നത്
എനിക്ക് വിശ്വസിക്കാനാവുന്നില്ല.

868
01:13:09,140 --> 01:13:10,780
ഞാൻ വില്ലനിയൻ പോലീസിലെ

869
01:13:10,780 --> 01:13:12,300
ഒരു ഇൻഫർമേഷൻ ഓഫീസറാണ്.

870
01:13:12,660 --> 01:13:13,860
എംബസ്സിയുടെ പെർമിഷനോടെ,

871
01:13:14,310 --> 01:13:15,820
സ്വദേശത്തേക്ക് കൊണ്ടു പോകാൻ
ഞാൻ നിങ്ങളെ സഹായിക്കാം.

872
01:13:16,340 --> 01:13:17,540
ആരെ നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യമാ?

873
01:13:17,540 --> 01:13:18,420
ഡോങ് ഗു.

874
01:13:34,180 --> 01:13:35,410
ആ അന്ധനെയാണോ?

875
01:13:37,300 --> 01:13:38,930
സ്വദേശത്തേക്ക് കൊണ്ടുപോകാൻ 
ഞങ്ങൾ ശ്രമിച്ചപ്പോൾ,

876
01:13:38,930 --> 01:13:40,250
സഹകരിച്ചില്ലെന്ന് മാത്രമല്ല,

877
01:13:40,390 --> 01:13:43,420
അയാളിപ്പോ ഒന്നിലധികം 
കൊലപാതകങ്ങളിൽ പ്രതിയും ആണ്.

878
01:13:43,860 --> 01:13:45,460
അതുകൊണ്ട് ഒരുമിച്ച് 
ജോലി ചെയ്യാൻ കഴിയില്ല.

879
01:13:48,050 --> 01:13:49,580
ഡിറ്റക്ടീവ്,
ഇവൾ തട്ടിക്കൊണ്ടുപോയവരിൽ നിന്നും

880
01:13:49,600 --> 01:13:51,330
ഇപ്പൊ രക്ഷപ്പെട്ടുവന്നതാണ്.

881
01:13:53,400 --> 01:13:55,210
അവളുടെ ഒരു സ്റ്റേറ്റ്മെന്റ് എടുക്ക്.

882
01:13:55,210 --> 01:13:56,020
വേഗം.

883
01:13:56,020 --> 01:13:56,620
ശരി.

884
01:13:57,460 --> 01:13:58,420
ചർച്ച കഴിഞ്ഞു.

885
01:14:06,130 --> 01:14:07,020
കുരുടാ,

886
01:14:07,610 --> 01:14:09,380
എന്നെ കൊന്നേക്ക്.

887
01:14:09,820 --> 01:14:11,100
നിനക്ക് ഒരു മകളുണ്ട്.

888
01:14:11,740 --> 01:14:13,330
അതുപോലെ എനിക്കും ഒരു കുടുംബം ഉണ്ട്.

889
01:14:14,210 --> 01:14:15,800
ഞാൻ എന്തെങ്കിലും പറഞ്ഞാൽ,

890
01:14:16,700 --> 01:14:18,700
സാ കുൻ അവരെ കൊല്ലും.

891
01:14:21,160 --> 01:14:23,350
രാത്രിമുഴുവൻ ചോദിച്ചിട്ടും,

892
01:14:23,860 --> 01:14:25,550
നിങ്ങൾക്ക് ഒന്നും കിട്ടിയില്ലേ.

893
01:14:27,620 --> 01:14:28,410
ഞാൻ കാണിച്ചു തരാം.

894
01:14:28,700 --> 01:14:29,740
ഇതിവിടെ കുത്തി ഇറക്ക്.

895
01:14:31,150 --> 01:14:33,790
അവനത് പരിശീലിച്ചിട്ടില്ലെങ്കിൽ
അവനത് താങ്ങാൻ കഴിയില്ല.

896
01:14:35,340 --> 01:14:35,980
വേഗം.

897
01:14:46,280 --> 01:14:47,340
നീ പോലീസല്ല.

898
01:14:48,820 --> 01:14:49,940
നീയാരാ?

899
01:14:50,420 --> 01:14:51,470
എന്തിനാണ് ഡ്രാഗൺ കിംഗിനെ കൊന്നത്?

900
01:14:53,280 --> 01:14:55,600
പക്ഷേ ആയുധം നിന്റെ കയ്യിലായിരുന്നല്ലോ.

901
01:14:57,420 --> 01:14:59,130
ആ വീട് നിന്റേതല്ല.

902
01:14:59,700 --> 01:15:01,260
ആ വീട്ടിലുണ്ടായിരുന്ന ഗന്ധം
അത് ശവത്തിന്റേതാണ്.

903
01:15:01,280 --> 01:15:01,770
അതെ.

904
01:15:02,180 --> 01:15:04,060
അയയുടെ ശവം 
അലമാരയിൽ ആയിരുന്നല്ലോ.

905
01:15:04,430 --> 01:15:06,260
നീയും രക്ഷപ്പെടാൻ അവളെ ഉപയോഗിച്ചില്ലേ.

906
01:15:06,350 --> 01:15:08,190
ജിൻ ഗാങ്നേയും നീ ഇവിടെ എത്തിച്ചു.

907
01:15:08,350 --> 01:15:09,840
ഞാൻ അവനെ ഇവിടെ എത്തിച്ചില്ലായിരുന്നെങ്കിൽ,

908
01:15:09,860 --> 01:15:11,590
നിങ്ങളിവിടം കണ്ടെത്തുന്നതുവരെ 
ഞാൻ കാത്തിരിക്കേണ്ടി വന്നേനെ.

909
01:15:12,130 --> 01:15:13,700
ഇതൊക്കെ എങ്ങനെ മനസ്സിലായി?

910
01:15:14,970 --> 01:15:17,660
മുറിയിലേക്ക് വരുമ്പോൾ എനിക്കൊന്നും 
കേൾക്കാതിരിക്കാൻ എല്ലാ ശബ്ദവും നീ കൂട്ടി വെച്ചു.

911
01:15:19,100 --> 01:15:20,650
പക്ഷേ എന്റെ 
കേൾവിശക്തിയെ നീ കുറച്ചുകണ്ടു.

912
01:15:21,620 --> 01:15:23,260
ഡ്രാഗൺ കിങിനെ ഞാൻ കൊന്നു.

913
01:15:25,280 --> 01:15:26,040
കൊള്ളാലോ.

914
01:15:26,180 --> 01:15:27,180
നിന്റെ ഒരു പ്രവർത്തിയും

915
01:15:27,490 --> 01:15:29,210
പോലീസിനെ പോലെ അല്ല.

916
01:15:29,690 --> 01:15:30,370
അപ്പൊ നീയോ?

917
01:15:31,350 --> 01:15:32,860
പോലീസുകാരനെപ്പോലെയാണോ?

918
01:15:33,030 --> 01:15:33,740
പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്നു,

919
01:15:34,000 --> 01:15:34,850
കൊലപാതകം ചെയ്യുന്നു,

920
01:15:34,980 --> 01:15:36,060
ആളുകളെ ഉപദ്രവിക്കുന്നു,

921
01:15:36,060 --> 01:15:37,580
ജുഡീഷ്യൽ നടപടിക്രമങ്ങളെ 
പരസ്യമായി എതിർക്കുകയും ചെയ്യുന്നു.

922
01:15:38,220 --> 01:15:39,170
പിന്നെ ഞാനും നീയും തമ്മിൽ

923
01:15:40,010 --> 01:15:41,570
എന്ത് വ്യത്യാസം ആണ് ഉള്ളത്?

924
01:15:41,590 --> 01:15:42,840
ഞാൻ നിന്നെപ്പോലെ അല്ല.

925
01:15:44,140 --> 01:15:45,210
എനിക്കെന്റെ മകളെ രക്ഷിക്കണം.

926
01:15:46,310 --> 01:15:47,360
നീ ആരാ?

927
01:15:47,850 --> 01:15:48,980
നീ എന്തിനാ എന്റെ പിന്നാലെ വരുന്നത്?

928
01:15:49,800 --> 01:15:50,530
എന്തിനാ?

929
01:15:55,000 --> 01:15:56,280
ഈ നിമിഷം മുതൽ,

930
01:15:57,580 --> 01:15:59,180
നീ എടുക്കുന്ന ഓരോ ശ്വാസവും

931
01:16:00,060 --> 01:16:01,260
എന്റെ ദാനമാണ്.

932
01:16:01,260 --> 01:16:02,220
എനിക്കുവേണ്ടി കാത്തിരുന്നോ.

933
01:16:02,780 --> 01:16:04,140
എന്റെ വരവിനായ് കാത്തിരുന്നോ.

934
01:16:05,840 --> 01:16:07,420
നിന്നെ അവർ സൈക്കോ എന്ന് 
വിളിക്കുന്നതിൽ അതിശയിക്കാനില്ല.

935
01:16:09,210 --> 01:16:10,020
നീ സീനയാണോ?

936
01:16:14,630 --> 01:16:15,460
ഡോങ്.

937
01:16:19,210 --> 01:16:20,460
നീ ശരിക്കും ജയിൽ ചാടിയോ.

938
01:16:20,680 --> 01:16:21,950
നിന്നെ എനിക്കോർമ്മയുണ്ട്.

939
01:16:22,260 --> 01:16:24,380
എന്റെ ഭർത്താവല്ലേ 
നിന്റെ കാലൊടിച്ചു വിട്ടത്.

940
01:16:27,360 --> 01:16:27,930
ഡോങ്.

941
01:16:28,530 --> 01:16:29,660
നിങ്ങളെന്താ അവളുടെ കൂടെ?

942
01:16:30,060 --> 01:16:31,060
എന്റെകൂടെ വരൂ.

943
01:16:31,790 --> 01:16:34,180
യറ്റിയെ കണ്ടെത്തുന്നകാര്യം 
എനിക്ക് വിട്ടേക്ക്.

944
01:16:35,430 --> 01:16:36,190
യറ്റി.

945
01:16:42,340 --> 01:16:43,370
നീയെന്നെ നശിപ്പിച്ചു.

946
01:16:43,520 --> 01:16:44,690
തന്തയില്ലാത്തവൻ!

947
01:16:50,760 --> 01:16:53,650
സാ കുൻ എവിടെ ആണെന്ന്
എനിക്ക് മാത്രമേ അറിയൂ.

948
01:16:55,100 --> 01:16:57,380
ആരെ വേണമെന്ന് നിനക്ക് 
തീരുമാനിക്കാം, ഡോങ് ഗു.

949
01:16:57,980 --> 01:16:59,370
ആ മുടന്തനെ കൊന്നുകള.

950
01:17:00,090 --> 01:17:01,490
മകളെ കണ്ടെത്താൻ ഞാൻ സഹായിക്കാം.

951
01:17:02,370 --> 01:17:03,970
അല്ലെങ്കിൽ, അവൻ എന്നെയും കൊല്ലട്ടെ.

952
01:17:05,380 --> 01:17:05,970
ഡോങ്.

953
01:17:06,460 --> 01:17:07,260
അവളെ വിശ്വസിക്കരുത്.

954
01:17:08,830 --> 01:17:10,400
ഡാഡ്, രക്ഷിക്ക്!

955
01:17:10,640 --> 01:17:11,650
ഡാഡ്!

956
01:17:14,220 --> 01:17:15,500
നിനക്കെന്താ വേണ്ടത്?

957
01:17:17,770 --> 01:17:18,980
നീ ചെയ്യില്ലല്ലേ?

958
01:17:20,830 --> 01:17:21,900
എന്നാൽ ഞാൻ പോവുന്നു.

959
01:17:30,970 --> 01:17:31,970
ഡോങ്.

960
01:17:48,460 --> 01:17:50,060
സാ കുൻനെ തേടി പോവുന്നതിന് മുൻപ്,

961
01:17:51,570 --> 01:17:53,060
എനിക്ക് കുറച്ച് ആയുധങ്ങൾ 
സംഘടിപ്പിച്ചു തരാമോ?

962
01:17:53,670 --> 01:17:54,670
അതിനെന്താ.

963
01:18:04,740 --> 01:18:05,690
ഇവൻ ചത്തു.

964
01:18:18,870 --> 01:18:21,010
ഇവനെ അടിയന്തിര 
ചികിത്സയ്ക്കായി പെട്ടെന്ന് കൊണ്ടുപോ.

965
01:18:24,700 --> 01:18:26,820
ഇതുംകൂടി കൂട്ടി മൂന്നാമത്തെ തവണയാണ് 
നീയെന്നെ കൊല്ലാൻ ശ്രമിക്കുന്നത്.

966
01:18:28,530 --> 01:18:30,000
എല്ലാം നീ അറിഞ്ഞിരുന്നല്ലേ?

967
01:18:30,840 --> 01:18:32,750
എന്തുകൊണ്ട് നീയതു ചെയ്യുന്നില്ല
എന്നുമാത്രം ഇനിയും മനസ്സിലാവുന്നില്ല.

968
01:18:35,530 --> 01:18:36,850
നിന്റെ മകളെ രക്ഷിച്ചതിനുശേഷം,

969
01:18:37,120 --> 01:18:38,320
നിന്നെ ഞാൻ കൊല്ലും.

970
01:18:39,030 --> 01:18:40,590
യറ്റി ഒരു അനാഥയാകും.

971
01:18:42,240 --> 01:18:43,720
എന്തായാലും ഇപ്പോ അവൾ അനുഭവിക്കുന്നതിലും 
നല്ലൊരു ജീവിതമായിരിക്കും.

972
01:18:44,320 --> 01:18:45,570
ഉറപ്പു പറയാൻ പറ്റില്ല.

973
01:18:48,840 --> 01:18:50,380
എന്റെ അച്ഛൻ എന്നെ

974
01:18:50,380 --> 01:18:52,140
ഗോൾഡൻ ട്രയാങ്കിളിന്റെ ജനറലിനു വിറ്റു .

975
01:18:52,630 --> 01:18:54,030
അവരിൽ ഒരാളായി.

976
01:18:54,940 --> 01:18:56,540
പിന്നെ ഒരു കൊലയാളിയായി.

977
01:19:00,170 --> 01:19:01,700
ആത്മഹത്യ ചെയ്യാനുള്ള 
അവകാശം പോലും ഇല്ലായിരുന്നു.

978
01:19:01,820 --> 01:19:04,710
പക്ഷേ, ഒരാളെ കൊല്ലാനുള്ള 
അതിയായ ആഗ്രഹം എനിക്കുണ്ടായിരുന്നു.

979
01:19:10,500 --> 01:19:12,460
നീ ആദ്യം കൊന്നത് 
നിന്റെ അച്ഛനെയായിരിക്കും,

980
01:19:12,460 --> 01:19:13,100
ശരിയല്ലേ?

981
01:19:17,160 --> 01:19:19,440
നിന്റെ മകൾ എന്നെപ്പോലെ ഒരാളായാലോ,

982
01:19:20,850 --> 01:19:22,020
അപ്പോഴും അവളെ രക്ഷിക്കുമോ?

983
01:19:24,090 --> 01:19:24,680
യെസ്.

984
01:19:32,240 --> 01:19:34,650
നിന്നെപ്പോലൊരു അച്ഛൻ എനിക്കുണ്ടായിരുന്നെങ്കിൽ
എന്ന് ആഗ്രഹിച്ചു പോവുന്നു.

985
01:19:44,620 --> 01:19:45,340
സീന.

986
01:19:45,670 --> 01:19:47,020
അങ്കിൾ ഹാർലം.

987
01:19:47,100 --> 01:19:48,460
നീ എപ്പോഴാ പുറത്തിറങ്ങിയത്?

988
01:20:01,190 --> 01:20:02,990
കുറച്ചു വർഷങ്ങൾ കൊണ്ട് 
നല്ലപോലെ നേടിയിട്ടുണ്ടല്ലോ.

989
01:20:03,030 --> 01:20:03,980
അങ്ങനെ ഒന്നും ഇല്ല.

990
01:20:04,930 --> 01:20:05,580
നിക്ക്.

991
01:20:10,990 --> 01:20:13,140
സാ കുൻ ചുമതലയേറ്റതിനുശേഷം,

992
01:20:13,260 --> 01:20:14,580
സാധനങ്ങൾ വിൽക്കാൻ പ്രയാസമാണ്.

993
01:20:15,840 --> 01:20:18,330
പക്ഷേ നമ്മുടെ സൗഹൃദം വെച്ച്,

994
01:20:19,020 --> 01:20:20,580
നിനക്ക് വിലകുറച്ച് തരാം.

995
01:20:20,940 --> 01:20:22,190
തീർച്ചയായും,

996
01:20:22,770 --> 01:20:24,820
നീ ഇടനിലക്കാരനായി 
നിന്നില്ലായിരുന്നെങ്കിൽ,

997
01:20:25,300 --> 01:20:26,280
മക്വീൻ എന്നെ

998
01:20:26,300 --> 01:20:28,310
ജനറലിൽ നിന്നും വാങ്ങില്ലായിരുന്നു.

999
01:20:28,860 --> 01:20:30,100
നിന്റെ സഹായത്തിന് നന്ദി.

1000
01:20:30,260 --> 01:20:31,390
നന്ദി ഒക്കെ എന്തിനാ.

1001
01:20:34,360 --> 01:20:35,430
നിന്റെ ഫ്രണ്ട്

1002
01:20:35,680 --> 01:20:36,580
അന്ധനാണോ.

1003
01:20:39,600 --> 01:20:41,730
കണ്ണുകാണാത്തവനാണോ
തോക്കുകൊണ്ട് കളിക്കുന്നത്?

1004
01:20:42,220 --> 01:20:43,220
എടാ കണ്ണുപൊട്ടാ.

1005
01:20:45,220 --> 01:20:46,790
അഞ്ച് മീറ്ററിനുള്ളിൽ 
എനിക്ക് എന്തും ഷൂട്ട് ചെയ്യാൻ കഴിയും.

1006
01:20:48,370 --> 01:20:49,840
നിന്റെ ബാക്കി ബോളും 
ഞാൻ എടുത്തോളാം.

1007
01:20:50,580 --> 01:20:51,700
അങ്കിൾ ഹാർലം.

1008
01:20:52,100 --> 01:20:53,540
സാ കുൻ

1009
01:20:54,090 --> 01:20:55,760
അടുത്തിടെ എന്തെങ്കിലും വാങ്ങിയിരുന്നോ?

1010
01:20:55,780 --> 01:20:56,430
സാ കുനോ?

1011
01:20:57,540 --> 01:20:59,740
അവൻ വാങ്ങിയതൊന്നും 
സാധാരണ സാധനങ്ങളല്ല.

1012
01:21:04,740 --> 01:21:06,070
നീയും ഒന്ന് എടുത്തോ.

1013
01:21:11,200 --> 01:21:12,520
വേണ്ട.

1014
01:21:13,070 --> 01:21:14,200
മുഴുവനും വേണം.

1015
01:21:14,230 --> 01:21:15,410
മൊത്തം വേണോ?

1016
01:21:16,070 --> 01:21:17,490
പൈസ കുറേ ആവും.

1017
01:21:17,720 --> 01:21:18,520
അതൊന്നും കുഴപ്പമില്ല.

1018
01:21:18,570 --> 01:21:20,200
ഞാനെന്തായാലും പൈസ ഒന്നും 
തരാൻ പോവുന്നില്ലല്ലോ.

1019
01:22:03,620 --> 01:22:04,700
പേടിക്കല്ലേ.

1020
01:22:05,700 --> 01:22:07,380
ഇന്ന് നിന്റെ രാത്രിയാണ്.

1021
01:22:10,690 --> 01:22:12,530
നിനക്ക് വേണമെങ്കിൽ എന്റെകൂടെ കഴിയാം.

1022
01:22:16,790 --> 01:22:18,380
എല്ലാം നിന്റെ കയ്യിലാണ്.

1023
01:22:19,920 --> 01:22:21,810
എന്റെ അച്ഛനെന്നെ രക്ഷിക്കാൻ വരും.

1024
01:22:26,160 --> 01:22:27,080
നിന്റെ അച്ഛനോ?

1025
01:22:27,940 --> 01:22:29,110
ആ കണ്ണുപൊട്ടനോ?

1026
01:22:35,350 --> 01:22:37,960
സർ, വീടിന്പുറത്ത് കുറച്ച്
പരിചയമില്ലാത്ത വണ്ടികൾ കാണുന്നുണ്ട്.

1027
01:23:33,520 --> 01:23:33,960
മാസ്റ്റർ.

1028
01:23:34,200 --> 01:23:34,900
നമുക്ക് പോവാം.

1029
01:23:38,460 --> 01:23:40,250
ഞാൻ ഇവിടെയാണ്.

1030
01:23:51,460 --> 01:23:52,140
നോക്ക്!

1031
01:25:19,490 --> 01:25:20,420
വെടിവെക്കല്ലേ!

1032
01:25:44,420 --> 01:25:45,180
രക്ഷിക്ക്!

1033
01:25:46,300 --> 01:25:47,100
രക്ഷിക്ക്‌!

1034
01:27:55,660 --> 01:27:56,470
എന്നെ വിട്!

1035
01:28:07,660 --> 01:28:08,300
അവനേതാ?

1036
01:28:08,530 --> 01:28:09,130
വക്കീലേ.

1037
01:28:10,620 --> 01:28:11,530
സോ.

1038
01:28:12,440 --> 01:28:13,250
വേഗം ആരെയെങ്കിലും വിളിക്ക്.

1039
01:28:18,200 --> 01:28:19,040
എന്നെ സഹായിക്ക്!

1040
01:28:27,600 --> 01:28:29,360
കാലം കുറേ ആയില്ലേ നിന്റെ കുടുംബത്തിനുവേണ്ടി
അടിമപ്പണിയെടുക്കുന്നു.

1041
01:28:30,980 --> 01:28:32,650
അവസാനം ഞാൻ വേണ്ടി വന്നല്ലേ.

1042
01:28:36,310 --> 01:28:38,590
നിങ്ങള് രണ്ടും ആണ്  ആ  സൈക്കോപെണ്ണിനെ 
വെറുതെ ചൊറിയാൻ നിന്നത്.

1043
01:28:39,290 --> 01:28:40,130
അല്ലാതെ ഞാനല്ല.

1044
01:28:41,750 --> 01:28:42,990
ഞാനൊരു ജോലിക്കാരൻ മാത്രമാണ്.

1045
01:28:52,570 --> 01:28:54,280
എല്ലാത്തിനെയും ഞാൻ തീർത്തു തരാം.

1046
01:28:56,670 --> 01:28:57,720
നിനക്ക് ഓടിപ്പോവാൻ തോന്നുന്നുണ്ടോ?

1047
01:28:58,280 --> 01:28:59,240
ഇവിടെ വാടി.

1048
01:29:08,150 --> 01:29:09,350
ഡാഡ്!

1049
01:29:19,240 --> 01:29:21,690
രക്ഷിക്ക് ഡാഡ്!

1050
01:29:22,540 --> 01:29:23,900
ഡാഡ്!

1051
01:29:25,660 --> 01:29:27,020
ഡാഡ്!

1052
01:29:39,900 --> 01:29:41,630
ഡാഡ്! ഡാഡ്!

1053
01:29:54,860 --> 01:29:55,940
നിങ്ങളേതാ?

1054
01:29:58,150 --> 01:29:59,990
ഞാൻ നിന്റെ അച്ഛന്റെ കൂടെ വന്നതാണ്.

1055
01:30:00,300 --> 01:30:02,070
നിന്നെ രക്ഷിക്കാൻ.

1056
01:30:07,510 --> 01:30:08,700
യറ്റി, നീ എവിടെയാ?

1057
01:30:08,970 --> 01:30:09,900
ഡാഡ്.

1058
01:30:09,930 --> 01:30:11,060
ഞാൻ മുകളിലുണ്ട്.

1059
01:30:11,350 --> 01:30:12,110
ഡാഡ്.

1060
01:30:12,300 --> 01:30:14,060
യറ്റി, പേടിക്കല്ലേ, 
ഞാൻ നിന്നെ രക്ഷിക്കും.

1061
01:30:14,470 --> 01:30:16,270
വരാൻ കുറച്ച് വൈകിപ്പോയോ?

1062
01:30:16,460 --> 01:30:17,970
സീന, നീ എന്താ ചെയ്‌തത്‌.

1063
01:30:18,620 --> 01:30:21,100
നിന്റെ മോളെ ഞാനൊന്നു 
ഉത്തരത്തിൽ കെട്ടിത്തൂക്കി.

1064
01:30:21,620 --> 01:30:24,010
ഞാനീ ചെയിൻ എങ്ങാനും വിട്ടാൽ,

1065
01:30:24,390 --> 01:30:26,390
അവൾ താഴെ വീണ്

1066
01:30:26,910 --> 01:30:27,790
ചാവും.

1067
01:30:28,020 --> 01:30:29,340
നിനക്ക് എന്നെയല്ലേ വേണ്ടത്.

1068
01:30:30,700 --> 01:30:32,640
നിന്നെപ്പോലെ ഒരു അന്ധനെ കൊല്ലാൻ

1069
01:30:33,730 --> 01:30:35,790
വളരെ എളുപ്പമാണ്.

1070
01:30:36,530 --> 01:30:37,460
ഡോങ് ഗു.

1071
01:30:38,800 --> 01:30:41,550
എന്റെ ഭർത്താവ് മരിച്ചത് ഓർക്കുന്നുണ്ടോ?

1072
01:30:42,700 --> 01:30:44,340
നീയും അത് അറിയണം.

1073
01:30:44,410 --> 01:30:48,210
എന്റെ കുടുംബം നഷ്ടപ്പെട്ടപ്പോൾ 
ഞാൻ അനുഭവിച്ച വേദന.

1074
01:30:49,360 --> 01:30:49,980
വേണ്ട.

1075
01:31:08,890 --> 01:31:10,480
ആ വെടി വെക്ക്.

1076
01:31:11,500 --> 01:31:13,530
അതിൽ നീ പുലിയാണെന്ന് എനിക്കറിയാം.

1077
01:31:14,440 --> 01:31:15,880
എന്തായാലും, നീ വെടിവെച്ചാൽ

1078
01:31:16,440 --> 01:31:17,470
ചെയിൻ ഞാൻ വിടും,

1079
01:31:17,910 --> 01:31:19,710
നിന്റെ മകൾ മരിക്കും.

1080
01:31:20,060 --> 01:31:21,700
പക്ഷേ നീ വെടി വെച്ചില്ലെങ്കിലും,

1081
01:31:22,060 --> 01:31:23,380
ചെയിൻ ഞാൻ വിടും.

1082
01:31:24,170 --> 01:31:25,490
മൂന്ന് വരെ എണ്ണും.

1083
01:31:27,140 --> 01:31:28,990
എന്തുചെയ്യണമെന്ന് 
നിനക്ക് തീരുമാനിക്കാം.

1084
01:31:29,350 --> 01:31:30,030
ഒന്ന്.

1085
01:31:30,180 --> 01:31:30,780
ഡാഡ്.

1086
01:31:31,540 --> 01:31:32,580
ഇത് പിടിക്ക്.

1087
01:31:36,980 --> 01:31:37,980
രണ്ട്.

1088
01:31:53,020 --> 01:31:54,010
ഡാഡ്.

1089
01:31:54,140 --> 01:31:55,140
ഡാഡ്.

1090
01:31:58,340 --> 01:31:59,240
യറ്റി.

1091
01:31:59,630 --> 01:32:00,200
ഡാഡ്.

1092
01:32:00,650 --> 01:32:01,360
എനിക്ക് കുഴപ്പമില്ല.

1093
01:32:01,640 --> 01:32:02,760
എനിക്കൊന്നും പറ്റിയിട്ടില്ല.

1094
01:32:10,900 --> 01:32:11,760
നിനക്കൊന്നും പറ്റിയില്ലല്ലോ?

1095
01:32:13,660 --> 01:32:14,210
ഇല്ല.

1096
01:32:14,750 --> 01:32:15,350
എനിക്കൊന്നും പറ്റിയിട്ടില്ല.

1097
01:32:15,570 --> 01:32:16,540
ഡാഡ്.

1098
01:32:16,570 --> 01:32:17,260
കുഴപ്പമില്ല. പേടിക്കണ്ട.

1099
01:32:42,880 --> 01:32:46,400
സത്യത്തിൽ ഈ ഐഡിയ 
ആ പൊട്ടൻ സാകുൻന്റേതാണ്.

1100
01:32:48,200 --> 01:32:49,920
അവൻ പൊളിയാണ്.

1101
01:32:54,560 --> 01:32:56,710
അവളുടെ ദേഹത്തുള്ള ബോംബ്

1102
01:32:56,990 --> 01:32:58,550
എന്റെ പൾസുമായി കണക്ട് ചെയ്തിരിക്കുവാണ്.

1103
01:33:00,390 --> 01:33:01,920
ഞാൻ മരിക്കുമ്പോൾ,

1104
01:33:02,260 --> 01:33:03,500
നിന്റെ മകളും...

1105
01:33:07,230 --> 01:33:08,550
ഈ സീൻ

1106
01:33:10,140 --> 01:33:11,340
നിനക്ക് പരിചയം തോന്നുന്നുണ്ടോ?

1107
01:33:11,400 --> 01:33:12,550
ജീവൻ കൊടുത്തായാലും,

1108
01:33:12,780 --> 01:33:14,030
നിനക്ക് എന്നോട് പ്രതികാരം ചെയ്യണമല്ലേ.

1109
01:33:14,710 --> 01:33:16,030
ഞാൻ എന്നോ മരിച്ചതാണ്

1110
01:33:19,530 --> 01:33:21,560
റിഡോ മരിച്ചപ്പോൾ തന്നെ

1111
01:33:22,380 --> 01:33:23,770
നീ ഏന്ത് ചെയ്തിട്ടും കാര്യമില്ല.

1112
01:33:24,710 --> 01:33:25,620
നീന്റെ മകൾ

1113
01:33:25,740 --> 01:33:28,380
നിന്റെ കൈകൊണ്ടു തന്നെ മരിക്കും.

1114
01:33:34,260 --> 01:33:37,210
എന്നെ രക്ഷിക്ക് ഡാഡ്!

1115
01:33:46,010 --> 01:33:46,510
ഡാഡ്.

1116
01:33:46,540 --> 01:33:47,380
എന്നെ കൊന്നുകള.

1117
01:33:47,700 --> 01:33:49,660
നീയെന്നെ കൊന്നാൽ, അവൾ പെട്ടെന്ന് മരിച്ചോളും.

1118
01:34:01,850 --> 01:34:02,610
ഡോങ്.

1119
01:34:07,650 --> 01:34:08,820
ആദ്യം യറ്റിയെ രക്ഷിക്കാം.

1120
01:34:15,640 --> 01:34:17,110
അങ്കിൾ യുൻ, നിങ്ങളെങ്ങനെ ഇവിടെ എത്തി?

1121
01:34:18,570 --> 01:34:19,940
ഞാൻ ജിങിന്റെ ഫോൺ ഹാക്ക് ചെയ്തു.

1122
01:34:19,940 --> 01:34:21,340
അതുവെച്ച് നിങ്ങളെ കണ്ടുപിടിച്ചു.

1123
01:34:35,340 --> 01:34:36,060
യറ്റി.

1124
01:34:39,290 --> 01:34:40,360
ബോംബ് നിർവീര്യമാക്കാൻ കഴിയുന്ന 
ഒരു ടൂൾ കണ്ടുപിടിക്ക്.

1125
01:34:47,910 --> 01:34:50,250
ഞാനിവിടെ ഇല്ലേ. പേടിക്കാതിരിക്ക്.

1126
01:34:50,980 --> 01:34:52,620
ഡാഡ്, നിങ്ങൾ പൊയ്ക്കോ.

1127
01:34:52,660 --> 01:34:54,020
എന്നെ ഇവിടെ വിട്ടേക്ക്.

1128
01:34:54,040 --> 01:34:55,150
നിങ്ങൾ ഇപ്പൊ തന്നെ പൊയ്ക്കോ.

1129
01:34:56,420 --> 01:34:58,140
എനിക്ക് നിന്റെ ശബ്ദം കേൾക്കാൻ 
കഴിയുമെന്ന് ഞാൻ പറഞ്ഞിരുന്നു.

1130
01:34:59,500 --> 01:35:00,510
അന്ന് നീ സ്റ്റേജിൽ എവിടെതന്നെ ആയിരുന്നാലും,

1131
01:35:02,020 --> 01:35:03,500
നിന്റെ അത്ര കഴിവുള്ള ആരും 
അവിടെഉണ്ടായിരുന്നില്ല.

1132
01:35:04,170 --> 01:35:04,970
ഡാഡ്.

1133
01:35:06,200 --> 01:35:07,840
അടുത്തതവണ 
വിദേശത്തേക്കുപോവുമ്പോൾ,

1134
01:35:08,550 --> 01:35:10,470
പുതിയ സ്റ്റൈലിൽ മുടി കെട്ടിത്തരുന്നുണ്ട്.

1135
01:35:12,720 --> 01:35:14,480
ആദ്യം ഞാനീ ബോംബ് ഒഴിവാക്കാം.

1136
01:35:24,530 --> 01:35:25,490
കറുപ്പ്.

1137
01:35:27,020 --> 01:35:29,140
വലത്, വലതുവശത്തുള്ളത് കോപ്പർ വയർ.

1138
01:35:29,840 --> 01:35:31,210
അതിന് കളറില്ല.

1139
01:35:32,340 --> 01:35:32,980
ശരി.

1140
01:35:37,010 --> 01:35:37,890
ഈ രണ്ടുവയറിൽ.

1141
01:35:38,000 --> 01:35:40,740
ഇടതുവശത്തുള്ളത് ചുവപ്പും 
വലതുവശത്തുള്ളത് നീലയും.

1142
01:35:43,880 --> 01:35:44,640
പ്ലെയർ ഇതാ.

1143
01:36:05,230 --> 01:36:06,150
ഈ രണ്ട് വയറുകളിൽ.

1144
01:36:07,080 --> 01:36:08,720
ഒന്നാണ് പൊട്ടിത്തെറിക്കാൻ സഹായിക്കുന്നത്.

1145
01:36:24,190 --> 01:36:24,790
ഡാഡ്.

1146
01:36:25,350 --> 01:36:26,300
കുഴപ്പമില്ല.

1147
01:36:27,670 --> 01:36:29,960
നിങ്ങൾ അടുത്തുള്ളപ്പോൾ 
എനിക്ക് പേടിയില്ല.

1148
01:36:31,770 --> 01:36:33,210
നീല കളറല്ലേ നിനക്ക് ഇഷ്ടം.

1149
01:36:34,930 --> 01:36:35,970
എനിക്ക് ഓർമ്മയുണ്ട്.

1150
01:36:40,330 --> 01:36:41,370
അതുകൊണ്ട് അത് മുറിക്കണ്ട.

1151
01:36:41,480 --> 01:36:42,830
നിങ്ങളെക്കൊണ്ട് കഴിയും.

1152
01:37:07,500 --> 01:37:09,100
ഡാഡ്.

1153
01:37:09,780 --> 01:37:12,420
യറ്റി, ഒന്നും ഇല്ല മോളേ.

1154
01:37:19,720 --> 01:37:21,720
ഡാഡ്.

1155
01:37:25,190 --> 01:37:26,140
ഡോങ്, എല്ലാം കഴിഞ്ഞു.

1156
01:37:26,170 --> 01:37:27,240
അത് ലോക്കൽ പോലീസാണ്.

1157
01:37:32,180 --> 01:37:33,620
നിങ്ങളെക്കുറിച്ച് ഞാനിതുവരെ 
കുറ്റം ഒന്നും പറഞ്ഞിട്ടില്ല.

1158
01:37:33,790 --> 01:37:36,030
പക്ഷേ ഇത്തവണ നിങ്ങളെന്നെ
കൊന്നെന്നാ വിചാരിച്ചത്.

1159
01:37:37,070 --> 01:37:37,780
അവളെ കൂട്ടിക്കൊണ്ടു പോകൂ.

1160
01:37:39,100 --> 01:37:40,180
അവളെ കൊണ്ടു പോകൂ.

1161
01:37:40,870 --> 01:37:41,550
ഡാഡ്.

1162
01:37:42,040 --> 01:37:42,820
ഡാഡ്

1163
01:37:44,900 --> 01:37:45,780
കണ്ണുകാണാത്തവനേ.

1164
01:37:46,440 --> 01:37:48,320
നീ പിന്നേം തുടങ്ങിയോ?

1165
01:37:49,620 --> 01:37:51,700
ഇപ്രാവശ്യം നിന്നെ ഞാൻ വിടില്ല.

1166
01:37:51,860 --> 01:37:52,770
അവനെ തൂക്കി എടുത്ത് ജീപ്പിൽ കേറ്റ്.

1167
01:37:56,240 --> 01:37:57,260
ഇതെന്താ?

1168
01:37:58,560 --> 01:37:59,540
അമ്മേ ബോംബ്!

1169
01:38:01,560 --> 01:38:02,370
എല്ലാവരും കിടക്ക്!

1170
01:38:17,630 --> 01:38:18,560
ഇത് പൊട്ടത്തൊന്നും ഇല്ല.

1171
01:38:22,640 --> 01:38:23,780
നോക്ക്.

1172
01:38:23,980 --> 01:38:25,860
പെട്ടെന്ന് വേണം.

1173
01:38:25,880 --> 01:38:26,520
ശരി.

1174
01:38:26,550 --> 01:38:28,090
എത്രയും പെട്ടെന്ന് ഡാഡിയോട് 
ഈ കാര്യത്തെക്കുറിച്ച്

1175
01:38:28,090 --> 01:38:29,900
എങ്ങനെ പറയുമെന്ന് ആലോചിക്കണം.

1176
01:38:29,920 --> 01:38:30,730
ശരി, മനസ്സിലായി.

1177
01:38:30,730 --> 01:38:32,780
മറക്കല്ലേ. അല്ലെങ്കിൽ, സമയം ഇനിയും...

1178
01:38:32,780 --> 01:38:33,660
മനസ്സിലായെടി.

1179
01:38:34,060 --> 01:38:36,860
മനുല്ലയിലുള്ള ഗുണ്ടാനേതാവ്...

1180
01:38:36,860 --> 01:38:37,380
ഇങ്ങോട്ട്.

1181
01:38:37,400 --> 01:38:39,740
സാ കുൻ പിന്നെ അവന്റെ കൂട്ടാളി ജിങ്

1182
01:38:39,820 --> 01:38:42,220
ഇവരെല്ലാം ഡിറ്റക്ടീവ് രാമയുടെ 
കയ്യാൽ ശിക്ഷിക്കപ്പെട്ടു.

1183
01:38:42,320 --> 01:38:43,820
ഇപ്പൊ നമുക്ക്

1184
01:38:43,860 --> 01:38:44,860
ഡിറ്റക്ടീവ് രാമയുമായ് ഒരു
അഭിമുഖത്തിലേക്കു കടക്കാം.

1185
01:38:45,310 --> 01:38:46,110
ഡിറ്റക്ടീവ് രാമ.

1186
01:38:46,270 --> 01:38:48,150
വില്ലാനിയയിലെ കണ്ണുകാണാത്ത ആളുമായി
കൂടിച്ചേർന്ന് പ്രവർത്തിച്ചതിനെക്കുറിച്ച്‌ പറയാമോ..

1187
01:38:48,180 --> 01:38:48,620
കണ്ണുകാണാത്തവനോ?

1188
01:38:48,860 --> 01:38:49,700
അവൻ എവിടെ?

1189
01:38:49,820 --> 01:38:51,740
അവൻ ഇവിടെ ഉണ്ടോ?

1190
01:38:52,000 --> 01:38:52,820
രക്ഷിക്കണേ!

1191
01:38:53,140 --> 01:38:54,420
അച്ഛാ, എങ്ങനെയുണ്ട്?

1192
01:38:54,650 --> 01:38:55,210
കുഴപ്പമൊന്നുമില്ലല്ലോ?

1193
01:38:55,370 --> 01:38:57,220
നിയമങ്ങളൊക്കെ അനുസരിക്കുന്നില്ലേ?

1194
01:38:57,820 --> 01:38:58,780
എനിക്ക് കുഴപ്പമൊന്നും ഇല്ല.

1195
01:39:00,020 --> 01:39:01,580
ഞാൻ അടുത്ത് ഇല്ലാത്തതിനാൽ,

1196
01:39:01,820 --> 01:39:03,460
അങ്കിൾ യുൻ പറയുന്നതൊക്കെ കേൾക്കണം.

1197
01:39:04,050 --> 01:39:05,300
ഇനി ഞാൻ പറയട്ടെ.

1198
01:39:05,620 --> 01:39:06,220
ഡോങ്.

1199
01:39:06,360 --> 01:39:07,420
കേസ് ഒന്നു കൂടി അന്വേഷിക്കാൻ

1200
01:39:07,440 --> 01:39:08,640
ഞാൻ അപേക്ഷ കൊടുത്തിട്ടുണ്ട്.

1201
01:39:08,730 --> 01:39:09,930
അതുകൊണ്ട് വൈകാതെ തന്നെ 
ഒരു ശുഭവാർത്ത പ്രതീക്ഷിക്കാം.

1202
01:39:10,020 --> 01:39:10,260
നീ...

1203
01:39:10,260 --> 01:39:11,260
മതി.

1204
01:39:11,630 --> 01:39:13,850
അച്ഛാ, ഭക്ഷണം ഒക്കെ എങ്ങനെയുണ്ട്?

1205
01:39:13,850 --> 01:39:14,940
എന്നും പാലൊക്കെ കിട്ടോ?

1206
01:39:14,940 --> 01:39:15,660
മുട്ടയോ?

1207
01:39:15,660 --> 01:39:16,660
ഫ്രൂട്ട്സ് ഉണ്ടോ?

1208
01:39:16,660 --> 01:39:18,250
തടിച്ചിട്ടുണ്ടല്ലോ.

1209
01:39:18,280 --> 01:39:19,000
ഞാനൊരു കാര്യം പറയട്ടേ.

1210
01:39:19,060 --> 01:39:21,140
എന്റെ സ്കൂളിൽ ഒരു അടിപൊളി ടീച്ചർ വന്നിട്ടുണ്ട്.

1211
01:39:21,160 --> 01:39:22,360
ഞാൻ പരിചയപ്പെടുത്തി തരുന്നുണ്ട്.

1212
01:41:20,160 --> 01:41:30,360
<b>
✍️പരിഭാഷ :<font color="#ea67ab"> അശ്വിൻരാജ്</font></b>

